Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

പരകാല പ്രഭാകറുടെ വാദങ്ങളിൽ കഴമ്പില്ല

സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകറുമായി നഹീമ പൂന്തോട്ടത്തില്‍ നടത്തിയ സംഭാഷണം (ലക്കം: 1355) പലതുകൊണ്ടും മികച്ചതായിരുന്നു. ആ സംഭാഷണത്തിലും അടുത്തിടെ നടത്തിയ പ്രഭാഷണങ്ങളിലുമെല്ലാം പരകാല പ്രഭാകര്‍ ഉന്നയിക്കുന്ന വാദങ്ങളോടും നിലപാടുകളോടും വിയോജിപ്പില്ല. അദ്ദേഹം പറയുന്നതുതന്നെയാണ് ശരി. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്, കേരളത്തിനു ഫണ്ടുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേന്ദ്രവാദങ്ങൾ കൃത്രിമ കണക്കുകൾ നിറഞ്ഞതാണ്, സംസ്ഥാനങ്ങളുടെ ഫണ്ടുകളും അവകാശപ്പെട്ട ആനുകൂല്യങ്ങളും എങ്ങനെയെല്ലാം വെട്ടിക്കുറക്കാമോ, അതെല്ലാം ചെയ്യുകയാണ് കേന്ദ്രം തുടങ്ങിയ വാദങ്ങളെല്ലാം കൃത്യമാണ്​.

‘‘ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും വികസനത്തി​ന്റെ കാര്യത്തിലുമെല്ലാം കേരളം മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാജ്യത്തിന് യഥാർഥ മാതൃക കേരളമാണ്. അല്ലാതെ ഊതിവീർപ്പിച്ച ഗുജറാത്ത് അല്ല. ഗുജറാത്ത് മോഡൽ എന്ന സങ്കൽപം തന്നെ പൊള്ളയായ, കൃത്രിമമായി സൃഷ്ടിച്ചെടുത്ത കണക്കുകളുടെയും വ്യാജ അവകാശവാദങ്ങളുടെയും ആകത്തുകയാണ്’’ എന്ന്​ പരകാല പ്രഭാകർ പറയുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്ന ആരും എതിർക്കില്ല.

പക്ഷേ, പ്രശ്​നം അവിടെയല്ല. നമ്മൾ ചിന്തിക്കേണ്ടത്​ ചില അഭിപ്രായങ്ങൾ പറഞ്ഞതുകൊണ്ട്​ പരകാല പ്രഭാകറെ ആഘോഷിക്കേണ്ടതു​േണ്ടാ എന്നതാണ്​. ധനമന്ത്രി നിർമല സീതാരാമ​ന്റെ ഭർത്താവാണ്​ കേന്ദ്ര സാമ്പത്തിക നയങ്ങളെ എതിർക്കുന്നത്​ എന്നത്​ സൃഷ്​ടിക്കുന്ന സെൻസേഷനും വാർത്താപ്രാധാന്യവും മനസ്സിലാക്കാനാവും. അതുകൊണ്ടാണ്​ ‘മാധ്യമം’ അദ്ദേഹത്തെ കവർസ്​റ്റോറിയാക്കിയതെന്ന്​ കരുതുന്നു.

പരകാല പ്രഭാകറിന്​ വിശ്വാസ്യതയില്ല എന്നും അതിനാൽതന്നെ ആ വാദങ്ങളിൽ കഴ​േമ്പാ ആത്മാർഥതയോ ഇല്ലെന്നാണ്​ ഇത്​ എഴുതുന്നയാൾ കരുതുന്നത്​. ഇടക്ക്​ കുറച്ചുകാലം ബി.ജെ.പിക്കാരനായിരുന്നു താൻ എന്ന്​ അദ്ദേഹം സമ്മതിക്കുന്നുണ്ട്​. പിന്നെ നിലപാട്​ മാറ്റിയെന്നും. ഞാൻ കരുതുന്നത്​ പരകാല പ്രഭാകർ ഒരു സേഫ്​റ്റി വാൽവായി പ്രവർത്തിക്കുന്നുവെന്നാണ്​. നോക്കൂ, സർക്കാറിനെതിരെ ഏറ്റവും വലിയ വിമർശനം ഉന്നയിക്കുന്നത്​ ധനമന്ത്രിയുടെ വീട്ടിൽനിന്നു തന്നെയാണ്, എന്നിട്ട്​ അതിനോട്​ അസഹിഷ്​ണുത ഞങ്ങൾ കാട്ടുന്നില്ലല്ലോ എന്ന്​ മോദി സർക്കാറിനും സംഘ്പരിവാറിനും പറയാനുള്ള ഒരു സേഫ്​റ്റി വാൽവ്​.

എങ്ങനെയാണ്​ സത്യസന്ധമായ എതിർവാദമുഖങ്ങൾ ഉന്നയിക്കുന്ന ഒരാൾക്ക്​, അത്​ നടപ്പാക്കുന്നവരോട്, അവരുടെ തീൻമേശകൾ പങ്കിടാൻ കഴിയുക? ഒരുപക്ഷേ, പരകാല പ്രഭാകറിന് ധനമന്ത്രിയെ തിരുത്താൻ കഴിഞ്ഞെങ്കിൽ അതിൽ സാംഗത്യമുണ്ട്​. ഇവിടെ അതില്ല. ധനമന്ത്രിയും പ്രധാനമന്ത്രിയും ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നു.

പരകാല പ്രഭാകർ പറഞ്ഞതുപോലെ രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ അത്​ പരിഹരിക്കേണ്ടത്​ ആരാണ്​? ആരാണ്​ കേരളത്തിനുള്ള വിഭവങ്ങൾ കൃത്യമായി നൽകേണ്ടത്​? സംശയങ്ങൾ വർധിക്കുന്നതേയുള്ളൂ.

(നസീർ പി.എം, പെരുമ്പാവൂർ)

പുതുയുഗം പിറക്കുക തന്നെ ചെയ്യും

പരകാല പ്രഭാകർ എന്ന പ്രഗല്ഭ സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയെ പറ്റി പങ്കുവെച്ച ആകുലതകൾ (ലക്കം: 1355) ഓരോ ഭാരതീയന്റെയും ഹൃദയങ്ങളിലേക്ക് കുത്തിയിറക്കി കൊടുക്കേണ്ട സത്യത്തിന്റെ പ്രകാശ കിരണങ്ങളാണെന്നു പറയാതെ വയ്യ.

കഴിഞ്ഞ 67 വർഷത്തെ മൊത്തം കടബാധ്യതയുടെ മൂന്നിരട്ടി പൊതുകടം, കഴിഞ്ഞ ഒമ്പതു വർഷംകൊണ്ട് ഉണ്ടാക്കിവെച്ച മോദിസർക്കാർ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് എന്നത് ഗൗരവപരമായി ചിന്തിക്കേണ്ടതാണ്.

വിലക്കയറ്റത്തെയും വികസന മുരടിപ്പിനെയും തൊഴിലില്ലായ്‌മയെയും പണപ്പെരുപ്പത്തെയും വൈകാരികവും വർഗീയവുമായ വിഷയങ്ങളെക്കൊണ്ട് മറികടക്കാമെന്ന ഭാരതീയ ജനത പാർട്ടിയുടെ അമിത ആത്മവിശ്വാസത്തെ തകർക്കാനുള്ള തന്ത്രങ്ങളിലാണ് പ്രതിപക്ഷ കക്ഷികൾ കൂടുതൽ ശ്രദ്ധയൂന്നേണ്ടത്.

കഴിഞ്ഞ രണ്ട് അവസരങ്ങളിലായി നിങ്ങളുടെ പ്രശ്നങ്ങളും പ്രാരബ്ധങ്ങളും നിറഞ്ഞ ജീവിതത്തെ തൊടുന്ന എന്ത് കാര്യമാണ് കേന്ദ്ര ഭരണകൂടം ചെയ്തത് എന്ന് സാധാരണക്കാരോട് ചോദിച്ചുകൊണ്ടേയിരിക്കുക എന്നതും വളരെ പ്രാധാന്യമേറിയ ഒന്നു തന്നെയാണ്.

മോദിയും കൂട്ടരും മുമ്പോട്ടുവെക്കുന്ന അജണ്ടകളിൽ തലവെച്ചു കൊടുക്കാതെ ഭരണത്തിന്റെ പാളിച്ചകൾ മാത്രം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ തീർച്ചയായും പുതിയൊരു പ്രഭാതം പിറക്കുക തന്നെ ചെയ്യും. പരകാല പ്രഭാകറിനെപ്പോലുള്ള ആക്ടിവിസ്റ്റുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻകൂടി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞാൽ തീർച്ചയായും ചിത്രം മാറിമറിയുക തന്നെ ചെയ്യും.

(ഇസ്മായിൽ പതിയാരക്കര, ബഹ്‌റൈൻ)

കോഴിക്കോടി​ന്റെ ചരിത്രം

പ്രേംചന്ദ്​ ആഴ്​ചപ്പതിപ്പിൽ എഴുതുന്ന ‘കാലാന്തരം’ വായിക്കാനായി ഒാരോ ആഴ്ചയും കാത്തിരിക്കുന്ന ഒരാളാണ്​ ഇൗ കത്ത്​ എഴുതുന്നത്​. കോഴിക്കോടി​ന്റെ ചരിത്രമാണ്​ ഒരർഥത്തിൽ ആ പംക്തി. വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും താൻ അറിഞ്ഞ കോഴിക്കോടിനെക്കൂടി പകർത്തുകയാണ്​ പ്രേംചന്ദ്​. മനോഹരമായ ഭാഷയിൽ ലളിതമായി അദ്ദേഹം കാര്യങ്ങൾ പറയുന്നു. ലക്കം 1353ൽ എഴുതിയ ‘ക്രൗൺ ടാക്കീസിൽനിന്ന്​ ഇറങ്ങിനടന്ന കൗബോയ്​’ എന്ന കുറിപ്പ്​ നോക്കുക. ആരും അറിയാനോ ഒാർക്കാ​േനാ ഇടയില്ലാത്ത സിദ്ദീഖ്​ എന്ന വ്യക്തിയിലൂടെ ലേഖകൻ നിരവധി കാര്യങ്ങൾ പറയുന്നു.

1970കളിലെയും 80കളിലെയും കോഴിക്കോട്​ നഗരം, അവിടത്തെ ​തിയറ്ററുകൾ, സിനിമകൾ ആളുകളിലുണ്ടാക്കിയ സ്വാധീനം, ചെറുപ്പത്തി​ന്റെ ആഘോഷങ്ങൾ എന്നിങ്ങനെ പറഞ്ഞ്​ കുറെയേറെ വ്യക്തികളെക്കൂടി അവതരിപ്പിക്കുന്നു. ഒാർമക്കുറിപ്പുകൾ എന്ന്​ പേരിട്ടെങ്കിലും അത്​ വ്യക്തിയുടെ ഒാർമക്കുറിപ്പാകാതെ, ഒരു പട്ടണത്തി​ന്റെ ഒാർമക്കുറിപ്പാക്കി, ഒാർമകളെ സജീവമാക്കി നിർത്തുന്നു. മുമ്പ്​ ആഴ്​ചപ്പതിപ്പിൽ വായിച്ച, ബി.ആർ.പി. ഭാസ്​കറിന്റെ ‘ന്യൂസ്​ റൂമി’ന്​ സമാനമാണ്​ ഇതിലെയും ആഖ്യാനരീതി. ‘ഞാൻ’ മുഴച്ചുനിൽക്കാതെ, സംഭവങ്ങൾ വിവരിക്കുന്നു.

(സി.പി. ബാലു, നാദാപുരം)

ഞെ​​രി​​പ്പ​​ൻ ക​​ഥ

മ​​നു​​ഷ്യ​​കു​​ല​​ത്തെ ര​​ണ്ടാ​​യി ഭാ​​ഗി​​ച്ചാ​​ൽ അ​​ത് സാ​​മു​​വ​​ൽ സാ​​റും ലാ​​സ​​റു​​മാ​​കു​​ന്ന മാ​​ജി​​ക്കും ലോ​​ജി​​ക്കും ‘മാ​​ളം’ എ​​ന്ന ക​​ഥ​​യി​​ലു​​ണ്ട്​ (ല​​ക്കം: 1354). അ​​തു​​കൊ​​ണ്ടുത​​ന്നെ ര​​ണ്ടാ​​ളും അ​​ത്ര പെ​​ട്ടെ​​ന്ന് ഹൃ​​ദ​​യം വി​​ട്ടൊ​​ഴി​​യു​​ന്നി​​ല്ല. ഈ​​യ​​ടു​​ത്ത് ഇ​​ത്ര മി​​ക​​വു​​ള്ള പാ​​ത്ര സൃ​​ഷ്ടി​​ക​​ൾ വേ​​റെ ക​​ണ്ട​​താ​​യി ഞാ​​ൻ ഓ​​ർ​​ക്കു​​ന്നി​​ല്ല.കെ.എ​​സ്. ര​​തീ​​ഷ്, നി​​ങ്ങ​​ളെ ഞാ​​ൻ കെ​​ട്ടി​​പ്പി​​ടി​​ക്കു​​ന്നു.

(മ​​ജീ​​ദ്​ സെ​​യ്​​​ദ്​ ,ഫേ​​സ്​ബു​​ക്ക്)

കാ​​ലി​​ക​​പ്ര​​സ​​ക്ത​​മാ​​യ ആ​​ശ​​യം..!

‘മാ​​ളം’ വാ​​യി​​ച്ചു (ല​​ക്കം: 1354). പ​​ഠി​​പ്പി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ അ​​രു​​താ​​ത്ത ക​​ണ്ണു​​ക​​ളോ​​ടെ നോ​​ക്കി​​ക്ക​​ണ്ട് അ​​വ​​രോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ​​തി​​നാ​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് വ​​കു​​പ്പി​​ലെ പ്ര​​തി​​ക​​ൾ​​ക്കും വി​​കൃ​​തി​​ക​​ൾ​​ക്കു​​മാ​​യി വി​​ധി​​ച്ചി​​രി​​ക്കു​​ന്ന ദു​​ർ​​ഗു​​ണ പ​​രി​​ഹാ​​ര​​ശാ​​ല​​യാ​​യ വ​​കു​​പ്പ് ക​​രി​​മ്പ​​ട്ടി​​ക​​യി​​ൽ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന സ്കൂ​​ളി​​ലേ​​ക്ക് പു​​തു​​താ​​യി എ​​ത്തു​​ന്ന അധ്യാപകൻ... റോ​​യ്..!

സ​​മാ​​നാ​​വ​​സ്ഥ​​യി​​ൽ അ​​യാ​​ൾ​​ക്കു​​ മു​​മ്പേ അ​​വി​​ടെ​​യെ​​ത്തി​​യ മ​​റ്റൊ​​ര​​ധ്യാ​​പ​​ക​​ൻ... സാ​​മു​​വ​​ൽ..! അ​​വ​​രി​​രു​​വ​​രും ചെ​​ന്നു​​പെ​​ടു​​ന്ന​​ത് സ്കൂ​​ളി​​ലെ ലാ​​ബ് അ​​സി​​സ്റ്റ​​ന്റായ ലാ​​സ​​റി​​ന്റെ ​ൈകയി​​ൽ..! ലാ​​സ​​ർ അ​​വ​​ർ​​ക്കൊ​​ളി​​ച്ചി​​രി​​ക്കാ​​ൻ മാ​​ള​​മൊ​​രു​​ക്കി. ഭ​​ക്ഷ​​ണ​​മൊ​​രു​​ക്കി. വേ​​ണ്ട​​തെ​​ല്ലാ​​മൊ​​രു​​ക്കി..! എ​​ന്നാ​​ൽ, അ​​യാ​​ളു​​ടെ യ​​ഥാ​​ർ​​ഥ​​ മു​​ഖ​​വും ല​​ക്ഷ്യ​​വും റോ​​യി​​യെ​യും ഒ​​പ്പം വാ​​യ​​ന​​ക്കാ​​രെ​​യും ഭ​​യ​​പ്പെ​​ടു​​ത്തു​​ന്നു..!

ലാ​​സ​​റും അ​​യാ​​ളൊ​​രു​​ക്കു​​ന്ന മാ​​ള​​വും ക​​ഥ​​ക്ക് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സ​​മ്മാ​​നി​​ക്കു​​ന്നു. റോ​​യി​​യെ​​പ്പോ​​ലെ ന​​മ്മ​​ളും വീ​​ർ​​പ്പു​​മു​​ട്ട​​ലാ​​ൽ പി​​ട​​ഞ്ഞു​​പോ​​കും..! സ്വ​​ന്തം വീ​​ട്ടി​​ലും വി​​ദ്യാ​​ല​​യ​​ത്തി​​ലും​​പോ​​ലും സു​​ര​​ക്ഷി​​ത​​ര​​ല്ലാ​​ത്ത ന​​മ്മു​​ടെ പെ​​ൺ​​കു​​ഞ്ഞു​​ങ്ങ​​ളെ പ​​തി​​യി​​രു​​ന്നാ​​ക്ര​​മി​​ച്ചി​​ട്ട് മാ​​ള​​ങ്ങ​​ൾ തേ​​ടി​​പ്പോ​​കു​​ന്ന ക​​ഴു​​ക​​ന്മാ​​ർ.

ഇ​​ത്ത​​ര​​ത്തി​​ൽ മാ​​ള​​ത്തി​​ൽ കു​​ടു​​ങ്ങി​​പ്പോ​​കു​​ന്ന അ​​വ​​രെ ശ്വാ​​സം​​മു​​ട്ടി​​ച്ചു കൊ​​ന്ന് അ​​പ്പാ​​ടെ വി​​ഴു​​ങ്ങാ​​ൻ കാ​​ത്തി​​രി​​ക്കു​​ന്ന പെ​​രു​​മ്പാ​​മ്പു​​ക​​ൾ..! മി​​ക​​ച്ച വാ​​യ​​നാ​​നു​​ഭ​​വം. കാ​​ലി​​ക​​പ്ര​​സ​​ക്ത​​മാ​​യൊ​​രു ആ​​ശ​​യം..! ഇ​​നി​​യു​​മൊ​​ത്തി​​രി വാ​​യി​​ക്ക​​പ്പെ​​ട​​ട്ടെ..!

(അ​​മ്മു സൗ​​മ്യ,ഫേ​​സ്​ബു​​ക്ക്)

അസാധ്യ വായനാനുഭവം

‘കെ യുടെ വീട്ടിലെ ഒരു രാത്രി’ വായിച്ചു (ലക്കം: 1355). അസാധ്യമായ ഒരു വായനാനുഭവം. ഭീതി, ഗൃഹാതുരത്വം, ഉത്കണ്ഠ, നവീനത എല്ലാം ചേർന്ന് ഒരു ദൃശ്യപ്പൊലിമ, പൊതുവേ എല്ലാ ലൈബ്രറികൾക്കും അങ്ങനെതന്നെയാണ്. ശബ്ദം ഉണ്ടാക്കുന്ന പങ്ക, മച്ച്, ഇരുട്ട്. ചെറുപ്പത്തിലെ വായനയുടെ കാലത്തെ പ്രണയകാലം എന്നും പറയാം. കുറച്ച് വളർന്നുകഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ അബ്സേഡ് ആയ ഒന്ന്. നല്ല ആഖ്യാനം.

(മനോജ്‌ ജാതവേദര്, ഫേസ്​ബുക്ക്​)

സ്നേ​ഹം ന​ല്ലൊ​രു ക്രാ​ഫ്റ്റാ​ണ്

രാ​ത്രി​യു​ടെ സൗ​ന്ദ​ര്യ​വും ഏ​കാ​ന്ത​ത​യും ഒ​റ്റ​പ്പെ​ട്ട ചി​ല ജീ​വി​ത​ങ്ങ​ളു​ടെ നി​റ​വാ​യും ഉ​ണ്മ​യാ​യും എ​ങ്ങ​നെ മാ​റു​ന്നു എ​ന്ന​താ​ണ്‌ ബി​ജോ​യ്‌ ച​ന്ദ്ര​ൻ ആ​വി​ഷ​്ക​രി​ക്കു​ന്ന​ത് (ലക്കം: 1355). മ​ഴ​യും ഇ​രു​ട്ടും അ​പ​രി​ചി​ത​മാ​യ യാ​ത്ര​യും നി​ഷ്കാ​സി​ത​മാ​യ ജീ​വി​ത​വും പ​ര​കാ​യ പ്ര​വാ​സം പേ​റു​ന്ന ക​ഥാപാ​ത്ര​ങ്ങ​ളും. അ​സ്ത്വി​തബോ​ധ​ത്തി​ന്റെ ചി​ല കു​ഴ​പ്പ​ങ്ങ​ളും ഈ ​ക​ഥ​യി​ലുണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്ന​തുകൂ​ടി സൂ​ചി​പ്പി​ക്ക​ട്ടെ. വേ​ദ​നി​പ്പി​ക്കു​ന്നു. രാ​ത്രി​യു​ടെ സാ​ന്ത്വനത്തി​ൽ എ​ഴു​ത്തു​കാ​ര​നെ വി​ഭ്ര​മി​പ്പി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം വാ​യി​ക്കു​ന്ന​വ​നെ ഒ​രു സ​ഞ്ചാ​ര​ത്തി​ലേ​ക്ക് ത​ള്ളിയിടു​ന്നു.

ക​ഥ​ക​ൾ​ക്ക് പ​ഞ്ഞമി​ല്ലാ​ത്ത ഈ ​കാ​ല​ങ്ങ​ളി​ൽ ഈ ​ക​ഥ ഒ​രു​പാ​ടു മി​ക​വു​റ്റ​താ​കു​ന്നു. സ്നേ​ഹം ന​ല്ലൊ​രു ക്രാ​ഫ്റ്റ് ആ​ണ്. അ​തി​ന്റെ സ​ങ്കേ​ത​ങ്ങ​ളും മി​ക​ച്ച​ത്. ചി​ല കു​ഴ​പ്പ​ങ്ങ​ൾ ഈ ​ക​ഥ​യി​ൽ ഉ​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്ന​തുകൂ​ടി സൂ​ചി​പ്പി​ക്കാം. ചി​ല വി​ശേ​ഷ​ണ​ങ്ങ​ളും ഉ​പ​മ​ക​ളും വി​വ​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ‘തോ​ർ​ച്ച’യു​ടെ എ​ഡി​റ്റ​റി​ൽ നി​ന്നും അ​ങ്ങ​നെ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്ന് വി​ശ്വ​സി​ക്കാ​ൻ കാ​ര​ണം പ​ക​ൽ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ ഇ​രു​ട്ട് ത​ന്നെ.

(ബിജി ഡാനിയേൽ,ഫേസ്​ബുക്ക്​)

വായനസുഭഗത നല്‍കുന്ന കഥകൾ

വായനസുഭഗത നല്‍കുന്ന മൂന്നു കഥകളുമായി കൈയിലെത്തിയ ആഴ്ചപ്പതിപ്പ് (ലക്കം: 1355) വിസ്മയിപ്പിച്ചു. ‘I always like walking in the rain, so no one can see me crying’ എന്ന ചാര്‍ലി ചാപ്ലിന്‍റെ പ്രസിദ്ധമായ വാക്യത്തിലൂന്നി എഴുതിയിരിക്കുന്ന എ.പി. സജിഷയുടെ ‘ബ്ലാക് ഹോള്‍’ വല്ലാതെ ഉലച്ചു. എഴുതുന്ന ആളുടെ സങ്കടം ഒഴുകിപ്പരന്നില്ലെങ്കിൽ വായിക്കുന്നയാളിന്‍റെ കണ്ണുകള്‍ നിറയില്ലെന്ന പൊരുള്‍ ആ കഥ എന്നോട് പറഞ്ഞു. അനാഥയായ ഒരു പെണ്‍കുട്ടിയുടെ വികാരവിചാരങ്ങളില്‍ ബ്രഷ് മുക്കി വരച്ചിരിക്കുന്ന ആ റിയലസ്റ്റിക് ചിത്രത്തിലേക്ക് നോക്കിയിരുന്ന് കണ്ണും കരളും ഉരുകുന്നത് ഞാനറിഞ്ഞു.

ക്രിസ്തുവിന്റെ ശരീരത്തില്‍നിന്ന് പറിച്ചെടുത്ത ആണികൊണ്ട് സന്തോഷ് പനയാൽ കോറിയിട്ട ‘തുരുമ്പിച്ച ആണി’യും അനുവാചകനെ വിഷാദത്തിലാഴ്ത്തുന്നു. ‘ദയാനന്ദ’ന്‍റെ അബ്സ്ട്രാക്ട് ചിത്രങ്ങളുടെ അകമ്പടിയോടെ പറഞ്ഞിരിക്കുന്ന കഥക്ക് ഹൃദയദ്രവീകരണശേഷിയുണ്ട്. നിരപരാധിയായ യേശുവിനെ കേവലം 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാ സ്കറിയോത്തയുടെ പശ്ചാത്താപത്തിന് ഇന്നത്തെ മാറിയ കാലത്തിലും പ്രസക്തിയുണ്ടെന്ന് അതു പറഞ്ഞുതരുന്നു –പ്രത്യേകിച്ച് ക്രൈസ്തവർ കടന്നുപോകുന്ന ഈ വലിയ നോമ്പ് ദിനങ്ങളിൽ ഇത് ഒരു ഏകാന്ത ധ്യാനത്തിന്‍റെ ഫലം ചെയ്തേക്കാം.

Strike the iron while it is hot – അതായത് ചുട്ടുപഴുത്തിരിക്കുമ്പോഴാണല്ലോ ഇരുമ്പുദണ്ഡ് അടിക്കേണ്ടത്! ഈ രണ്ടു കഥകളും വായിച്ചുകഴിഞ്ഞാണ് ബിജോയ്‌ ചന്ദ്രന്‍റെ ‘കെ യുടെ വീട്ടിലെ ഒരു രാത്രി’യിലേക്ക് കടന്നത്‌. കഥാനായകന്‍റെ പേര് ‘കെ’ എന്നു കണ്ടതും ഓർമകള്‍ ഫ്രാന്‍സ് കാഫ്കയുടെ ‘ദി കാസില്‍’ എന്ന നോവലിലേക്കു പോയി. ബിജോയിയുടെ കഥ; ജീവിതഗന്ധിയാണത്‌. തന്‍റെ അമ്മയെ മറവുചെയ്തിടത്ത് വളര്‍ന്നുനിൽക്കുന്ന പ്ലാവിന്‍റെ ചക്കപ്പഴത്തിന് ഇത്ര രുചിയേറുന്നത് അമ്മയുടെ സ്നേഹത്തിൽ അത് വളര്‍ന്നതിലാണെന്ന് ബിജോയിയുടെ കെ കൂട്ടുകാരനോട് പറഞ്ഞുകൊടുക്കുന്നതോടെ കഥക്ക് തിരശ്ശീല വീഴുന്നു. മനോഹരമായൊരു കഥയാണത്. വാക്കുകളുടെ വിശുദ്ധി അതിനെ അഭൗമികമാക്കുന്നു.

മാർകേസിന്‍റെ മാജിക്കല്‍ റിയലിസംപോലെ ഈ കഥ എന്‍റെ മനസ്സില്‍ കാടിന്‍റെ മീതെ ചന്ദ്രരശ്മികള്‍ പതിഞ്ഞപോലെ, വെള്ളി ഉരുകി ഒലിച്ചിറങ്ങിയപോലെ, പാല്‍നിലാവൊഴുകി പരന്നു. ആ സുഷുപ്തിയുടെ ആലസ്യത്തില്‍ ഞാനെന്‍റെ രോഗക്കിടക്കയിലെ വിരസമായ കുറച്ചു ദിവസങ്ങള്‍ തള്ളിനീക്കട്ടെ.

(സണ്ണിജോസഫ്‌, മാള)

Show More expand_more
News Summary - weekly ezhuthkuth