Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ജോർജ് സിനിമകളിലെ സാഹിത്യ സൃഷ്ടികൾ

അവതരണത്തിൽ പുതുമയുടെ മാസ്റ്ററായിരുന്ന കെ.ജി. ജോർജ് എന്ന ചലച്ചിത്രകാരനെ കുറിച്ചുള്ള സജിൽ ശ്രീധറിന്റെ എഴുത്ത് ത്രില്ലിങ് ഫിലിംപോലെ ആസ്വദിക്കാനായി. വിഖ്യാതനായ സംവിധായകനെ കുറിച്ച് ഈ വാരം ആനുകാലികങ്ങളിൽ വന്ന അനുസ്മരണ ലേഖനങ്ങളിൽ ഏറെ മികവ് പുലർത്താൻ എട്ട് പേജുകളിൽ വന്ന ആ ലേഖനത്തിന് സാധിച്ചു (ലക്കം 1336).

1976-80 കാലഘട്ടങ്ങളിലെ ഈ സംവിധായകന്റെ ചില സിനിമകളുടെ പ്രിന്റുകൾ പതിറ്റാണ്ടുകൾക്ക് മുമ്പേ നശിച്ചുപോയി. ഈ ലേഖനത്തിൽ പരാമർശിച്ച ‘ഓണപ്പുടവ’ അതിലൊന്നാണ്. ഇതിവൃത്തത്തിൽ പുതുമയുള്ള, 1985ന് ശേഷമുള്ള ‘കഥയ്ക്കു പിന്നിൽ’, ‘ഒരു യാത്രയുടെ അന്ത്യം’ എന്നിവ പരാമർശിച്ചതുമില്ല! പാറപ്പുറത്തിന്റെ ‘കോട്ടയം-മാനന്തവാടി’ എന്ന ചെറുകഥയാണ്‌ ജോർജ് ‘യാത്രയുടെ അന്ത്യം’ എന്ന സിനിമയാക്കിയത്.

പതിവ് കലാമൂല്യമുള്ള ചലച്ചിത്രങ്ങളുടെ അമരക്കാരെ പോലെ കെ.ജി. ജോർജിനെയും ചില സാഹിത്യസൃഷ്ടികൾ ആകർഷിച്ചിട്ടുണ്ട്. കച്ചവടലക്ഷ്യം ഒരുപരിധിക്കപ്പുറം ഇല്ലാത്തതുകൊണ്ട് അദ്ദേഹം അവയെ ആശ്രയിച്ചു എന്ന് പറയാനും പറ്റില്ല. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ മനഃശാസ്ത്രജ്ഞൻകൂടിയായിരുന്ന സൈക്കോ മുഹമ്മദിന്റെ ഡയറിക്കുറിപ്പുകളെ ആധാരമാക്കിയായിരുന്നല്ലോ. ചില ജോർജ് സിനിമകൾക്ക് ആധാരമായ സാഹിത്യകൃതികളുടെ സ്രഷ്ടാക്കളെ പലരും നിരന്തരം പരാമർശിക്കാത്ത പ്രവണതയുണ്ട്. ജോർജ് ഓണക്കൂർ (ഉൾക്കടൽ), പത്മരാജൻ (രാപ്പാടികളുടെ ഗാഥ) എന്നിവർ മാത്രമായിരുന്നില്ല. ‘മേള’ എഴുതിയ ശ്രീധരൻ ചമ്പാട്, ‘പാലം അപകടത്തിലൂ’ടെ മലയാളികൾ ഓർക്കുന്ന വേളൂർ കൃഷ്ണൻകുട്ടി, ‘മറ്റൊരാളി’ന് ആധാരമായ ‘ജീവിതമേ നീ എന്ത്‌?’ രചിച്ച സി.വി. ബാലകൃഷ്ണനെയുമൊക്കെ കെ.ജി. ജോർജിന്റെ ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ടതുണ്ട്.

(കെ.പി. മുഹമ്മദ്‌ ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ)

ഈ കാലത്തെ ഏറ്റവും പ്രസക്ത ചോദ്യം

മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1336) ഈ കാലത്തെ ഏറ്റവും പ്രസക്തിയുള്ള ചോദ്യമാണ് കവർചിത്രത്തിലൂടെ, ചർച്ചയിലൂടെ (സനാതന ഭാരതത്തിൽ ഗാന്ധി, നമ്മൾ എവിടെ?) നമുക്ക് മുന്നിൽ തുറന്നിടുന്നത്. വരും തലമുറ മഹാത്മാവിനെ എങ്ങനെ വിലയിരുത്തും, ആ സ്ഥാനത്ത് ചരിത്രപുരുഷനായി ആരെ അവരോധിക്കും എന്നുള്ള ആശങ്ക ഭാരതീയ സംസ്കാരത്തിൽ അഭിമാനംകൊള്ളുന്ന ഓരോ ഭാരതീയനുമുണ്ട്.

പ്രേംചന്ദ് എഴുതുന്ന ‘കാലാന്തരം’ എന്ന പംക്തിയിൽ കോഴിക്കോട്ടെ ഛായാചിത്രങ്ങൾക്ക് മിഴിവേകിയവരെ ഓർക്കുന്നു. നീന ബാലൻ എന്ന ഫോട്ടോഗ്രാഫറെയും അദ്ദേഹം എടുത്ത അപൂർവ ചിത്രങ്ങളെയും കാലത്തിനൊപ്പം മായിക്കപ്പെടേണ്ടവയല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ലേഖകൻ.

ഇന്നത്തെപ്പോലെ സൗകര്യങ്ങളില്ലാത്ത ആ കാലത്തെ ചിത്രങ്ങൾക്ക് ദൃശ്യഭംഗി ഏറെയാണ്. ഫോട്ടോഗ്രാഫർമാരെ വല്ലാത്തൊരു ആരാധനയോടെ നോക്കിയിരുന്ന ഒരു തലമുറ ഇവിടെ കഴിഞ്ഞുപോയി. അപൂർവമായി മാത്രം എടുത്ത ചിത്രങ്ങൾ ഇന്ന് തനിക്കു സ്വന്തമായും എടുക്കാവുന്ന നിലയിലായി. പലതും വിസ്മൃതിയിലായി.

വിടപറഞ്ഞ കെ.ജി. ജോർജിന്റെ ചിത്രങ്ങളെ പഠനവിധേയമാക്കുന്നു. സജിൽ ശ്രീധർ (‘യവനിക വീഴാത്ത ദൃശ്യമഹിമ’). ‘യവനിക’, ‘ആദാമിന്റെ വാരിയെല്ല്’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’, ‘ഇരകൾ’, ‘മേള’, ‘ഈ കണ്ണികൂടി’, ‘കഥയ്ക്കു പിന്നിൽ’, ‘പഞ്ചവടിപ്പാലം’, ‘ഉൾക്കടൽ’ എന്നീ ചിത്രങ്ങൾ ആസ്വാദകഹൃദയങ്ങൾക്ക് പുതുമയാർന്ന ദൃശ്യാനുഭവംതന്നെയായിരുന്നു.

മനുഷ്യമനസ്സിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ തുറന്നുകാട്ടിയ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകൾക്ക് വേറിട്ട കാഴ്ചയായി. ‘‘കൃഷ്ണതുളസിക്കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ...’’, ‘‘ഭരതമുനിയൊരു കളം വരച്ചു...’’, ‘‘ചെമ്പക പുഷ്പ സുവാസിത യാമം...’’, ‘‘മനസ്സൊരു മാന്ത്രികക്കുതിര...’’ എന്നീ ഗാനങ്ങളും ആസ്വാദകഹൃദയങ്ങൾ കീഴടക്കി. സംവിധാനകലയുടെ കുലപതിക്ക് പ്രണാമം. ‘പൊലീസ് വഴിയിലെ താരനേരങ്ങൾ’ (എ.എൻ. വേണുഗോപാൽ) എന്ന ഓർമക്കുറിപ്പ് ഈ ലക്കത്തോടെ അവസാനിക്കുന്നു. മോഹൻലാലിന്റെ അഭിനയരസങ്ങളെക്കുറിച്ച് പറയുന്നിടത്ത് ചെറിയൊരു പിശക് ശ്രദ്ധയിൽപെട്ടു. ‘അധിപൻ’ എന്ന ചിത്രത്തിലെ രംഗമാണ് ഓർമിക്കപ്പെടുന്നത്. അതിൽ ‘ദൂരദർശൻ’ എന്നത് ‘ആകാശവാണി’ എന്ന് തെറ്റിപ്പറയുന്നു.

ഫൈസൽ ടി.പി (ഫേസ്​ബുക്ക്​)

അയിത്തം, ജാതി

ആ​ഴ്ച​പ്പ​തി​പ്പി​ലെ ‘അ​യി​ത്തം, ജാ​തി’ എന്ന തലക്കെട്ടിലെ ‘തുടക്കം’ (ല​ക്കം: 1335) വാ​യി​ച്ച​പ്പോ​ൾ ഓ​ർ​മയി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​ത് 2018 ഒ​ക്ടോ​ബ​ർ ഒന്നിന്​ ജാഗ്രുതി, അ​ന്ത​രം​ഗ എ​ന്നീ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ഡി​ഷ​യി​ലെ ക​ണ്ഡ​മാൽ ജി​ല്ല​യി​ലെ ദാ​രി​ങ്ബാ​ടി ബ്ലോ​ക്കി​ൽ​പ്പെ​ട്ട ഏഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​സി​ക്കു​ന്ന​വ​ർ ഗ്രാ​മ​സ​ഭ ചേ​ർ​ന്ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 2 മു​ത​ൽ അ​വി​ട​ങ്ങ​ളി​ൽ അ​യി​ത്തം (untouchability) ആ​ച​രി​ക്കു​ക​യി​ല്ല എ​ന്ന പ്ര​തി​ജ്ഞ എ​ടു​ത്ത വാ​ർ​ത്ത​യാ​ണ്. പ​യ്യ​ന്നൂ​രി​ലെ ന​മ്പ്യാ​ത്ര​കൊ​വ്വ​ൽ ക്ഷേ​ത്ര​ത്തി​ൽനി​ന്നും കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി​യാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ത​ന്ത്രി​മാ​രാ​ൽ അ​യി​ത്തം ക​ൽ​പി​ക്ക​പ്പെ​ട്ട് അ​പ​മാ​നി​ത​നാ​യ സം​ഭ​വ​വു​മാ​യി ഇ​തി​ന് നേ​രി​ട്ട് ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ഒ​രു സ്വ​ത​ന്ത്ര ജ​നാ​ധി​പ​ത്യ മ​തേ​ത​ര സോ​ഷ്യ​ലി​സ്റ്റ് രാ​ഷ്ട്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ് 73 വ​ർ​ഷം പി​ന്നി​ട്ട ഇ​ന്ത്യ​യി​ൽ, ഒ​രു രാ​ജ്യ​ത്തെ നൂ​റ്റാ​ണ്ടു​ക​ളാ​യി പി​റ​കോ​ട്ടു വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ഹി​ന്ദു​മ​ത​ത്തി​ലെ ജാ​തിവ്യ​വ​സ്ഥ​യും ത​ജ്ജ​ന്യ​മാ​യി ഉ​ട​ലെ​ടു​ത്ത അ​യി​ത്ത​വും അ​തി​ന്റെ സ​ക​ല രൗ​ദ്ര​ഭാ​വ​വും പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തെ ഇ​പ്പോ​ഴും അ​സ്വ​സ്ഥ​മാ​ക്കു​ന്നു എ​ന്ന​ത് ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത്യ​ന്തം വേ​ദ​ന​ജ​ന​ക​മാ​ണ്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്ന 17ാം വ​കു​പ്പ് പ്ര​കാ​രം അ​യി​ത്തം നി​യ​മം​മൂ​ലം നി​രോ​ധി​ച്ച രാ​ജ്യ​ത്ത്, ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​വും ക​മ്യൂ​ണി​സ​വും ഉ​ഴു​തു​മ​റി​ച്ച കേ​ര​ള​മ​ണ്ണി​ൽ ന​ട​ന്ന ഈ ​നീ​ച​മാ​യ സം​ഭ​വം അ​ത്യ​ന്തം ഗൗ​ര​വ​ത​ര​മാ​യി കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു. പ​ക്ഷേ, കേ​ര​ളീ​യ സ​മൂ​ഹം അ​ത്ത​ര​ത്തി​ൽ അ​തി​നെ നോ​ക്കി​ക്ക​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ ന​ട​ന്ന ഗൗ​ര​വ​മ​ർ​ഹി​ക്കാ​ത്ത പ​ല വി​ഷ​യ​ങ്ങ​ളോ​ടും ഈ ​സ​മൂ​ഹം കാ​ണി​ച്ച പ്ര​തി​ഷേ​ധം ഇ​തി​നെ​തി​രെ​യു​ണ്ടാ​യി​ല്ല എ​ന്നു​ള്ള​ത് സ​ത്യ​മാ​ണ്.

മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ രാ​ഷ്ട്രീ​യ​ത്തി​ലും ഭ​ര​ണ​ത്തി​ലും വ​ർ​ഷ​ങ്ങ​ളാ​യി ക​ഴി​വും പ്രാ​ഗ​ല്​ഭ്യ​വും പ്ര​ക​ടി​പ്പി​ച്ച നേ​താ​വാ​ണ്. ഏ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലാ​യാ​ലും ഇ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള പ​ട്ടി​ക​ജാ​തി-വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ളോ​ട് (അ​വ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​യാ​ലും അ​ല്ലെ​ങ്കി​ലും), അ​വ​രോ​ട് കേ​ര​ള​ത്തി​ലെ സ​വ​ർ​ണ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​തൃ​ത്വം കാ​ല​ങ്ങ​ളാ​യി നീ​തി കാ​ണി​ച്ചി​ട്ടു​ണ്ടോ എ​ന്നുകൂ​ടി പ​രി​ശോ​ധി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ചു​രു​ക്കം പ​റ​ഞ്ഞാ​ൽ, പ​ട്ടി​ക​ജാ​തി-​വ​ർഗ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ്വ​ന്തം പാ​ർ​ട്ടി​യി​ൽനി​ന്നുപോ​ലും പ​രോ​ക്ഷ​മാ​യ രാ​ഷ്ട്രീ​യ അ​യി​ത്തം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് എ​ന്ന​ർ​ഥം.

പ​യ്യ​ന്നൂ​രി​ലെ ക്ഷേ​ത്ര​ത്തി​ൽവെ​ച്ച് താ​ൻ നേ​രി​ട്ട് അ​നു​ഭ​വി​ച്ച ജാ​തി​വി​വേ​ച​ന​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ പു​റം​ലോ​ക​ത്തോ​ട് വി​ളി​ച്ചുപ​റ​ഞ്ഞ​ത് നീ​ണ്ട എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടാ​ണെ​ന്ന​റി​യു​ക. ഇ​ത്ര​യും വ​ലി​യ ജാ​തിവി​വേ​ച​നം അ​നു​ഭ​വി​ച്ചി​ട്ടും അ​ദ്ദേ​ഹം അ​ത് പൊ​തുസ​മൂ​ഹ​ത്തോ​ട് വി​ളി​ച്ചുപ​റ​യാ​തെ മ​ന​സ്സി​ൽ ദീ​ർ​ഘ​കാ​ലം ഒ​ളി​പ്പി​ച്ചു​വെ​ച്ചു. ഇ​തി​ൽനി​ന്നും ന​മു​ക്ക് മ​ന​സ്സി​ലാ​വു​ന്ന​ത് അ​ദ്ദേ​ഹം ആ​രെ​യൊ​ക്കെ​യോ ഭ​യ​പ്പെ​ടു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണ്. മാ​ത്ര​മ​ല്ല, 1989ലെ ​പ​ട്ടി​ക​ജാ​തി/ വ​ർ​ഗ (അ​തി​ക്ര​മ നി​രോ​ധ​ന) നി​യ​മ​പ്ര​കാ​രം അ​ദ്ദേ​ഹം പ​രാ​തി കൊ​ടു​ക്കു​ന്നി​ല്ല എ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി മു​ന്നോ​ട്ടി​ല്ല എ​ന്നും പ​റ​ഞ്ഞ​ത് പി​ന്തി​രി​പ്പ​നാ​യി​പ്പോ​യി. ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​തി​രു​ന്ന ഈ ​ജാ​തി​വി​വേ​ച​ന​ത്തി​ൽ അ​ദ്ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ പ​ല​ത​രം അ​ക്ര​മ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കു​ന്ന ത​ന്റെ ജ​ന​ത​ക്ക് അ​ത് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നുകൊ​ടു​ക്കു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മേ​ലി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഒ​രു ക​ടി​ഞ്ഞാ​ൺകൂ​ടി​യാ​യി അ​ത് വ​ർ​ത്തി​ക്കു​മാ​യി​രു​ന്നു.

ജാ​തി​പ്രാ​മാ​ണ്യം ഇ​പ്പോ​ഴും ഈ ​മ​ണ്ണി​ൽ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തി​ന്റെ ആ​ന്ത​രി​കാ​ർ​ഥം സൂ​ചി​പ്പി​ക്കു​ന്ന​ത് ഈ ​സ​മൂ​ഹം സ​ങ്കു​ചി​ത​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നുത​ന്നെ​യാ​ണ്. ആ​ധു​നി​ക​നാ​വ​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന മി​ക്ക​വാ​റും എ​ല്ലാ​വ​രുംത​ന്നെ ജാ​തി ന​ശി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, അ​തി​നെ ശ​രി​യാ​യ രീ​തി​യി​ൽ മി​ക്ക​വാ​റും ആ​രുംത​ന്നെ സ​മീ​പി​ക്കാ​റി​ല്ല എ​ന്ന റാം ​മ​നോ​ഹ​ർ ലോ​ഹ്യ​യു​ടെ വാ​ക്കു​ക​ൾ എ​ത്ര സ​ത്യ​സ​ന്ധ​മാ​ണ്!

‘‘കാ​ലം വൈ​കി​പ്പോ​യി, കേ​വ​ല-/മാ​ചാ​ര​നൂ​ലു​ക​ളെ​ല്ലാം പ​ഴ​കി​പ്പോ​യി.../കെ​ട്ടി​നി​റു​ത്താ​ൻ ക​ഴി​യാ​തെ ദു​ർ​ബ​ല​പ്പെ​ട്ട ച​ര​ടി​ൽ/ ജ​ന​ത നി​ൽ​ക്കാ,/ മാ​റ്റു​വി​ൻ ച​ട്ട​ങ്ങ​ളെ,/ സ്വ​യ​മ​ല്ലെ​ങ്കി​ൽ മാ​റ്റു​മ​തു​ക​ളീ നി​ങ്ങ​ളെ​ത്താ​ൻ’’ എ​ന്ന് ‘ദു​ര​വ​സ്ഥ’യി​ൽ ആ​ശാ​ൻ പാ​ടി​യ​തി​ന്റെ പൊ​രു​ൾ കേ​ര​ളജ​ന​ത ഇ​പ്പോ​ഴും ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നു തോ​ന്നു​ന്നു.

(പി.ടി. വേ​ലാ​യു​ധ​ൻ ഇ​രി​ങ്ങ​ത്ത്, പ​യ്യോ​ളി)

Show More expand_more
News Summary - weekly ezhuthukuth