Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുക്കുത്ത്

എഴുത്തുക്കുത്ത്
cancel

ഹ​​​രി​​​തവി​​​പ്ല​​​വ​​​ത്തെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ ക​​​ണ്ണ​​​ട​​​ച്ച് ഇ​​​രു​​​ട്ടാ​​​ക്കു​​​ന്നു

1966-67 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ‘ജ​​​യ് ജ​​​വാ​​​ൻ ജ​​​യ് കി​​​സാ​​​ൻ’ മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​ന്റെ ശി​​​ൽ​​​പി​​​യു​​​മാ​​​യ ലാ​​​ൽ​​​ ബ​​​ഹാദുർ ശാ​​​സ്ത്രി രാ​​​ഷ്ട്ര​​​ത്തോ​​​ട് ആ​​​ഴ്ച​​​യി​​​ൽ ഒ​​​രുനേ​​​രം ഉ​​​പ​​​വ​​​സി​​​ക്കാ​​​ൻ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ന്ന​​​ത്തെ ഭ​​​ക്ഷ്യരം​​​ഗം എ​​​ത്ര​​​ക​​​ണ്ട് ദ​​​യ​​​നീ​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ചി​​​ന്തി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ. അ​​​ത്ത​​​ര​​​മൊ​​​രു ചു​​​റ്റു​​​പാ​​​ടി​​​ൽനി​​​ന്നും ഇ​​​ന്ത്യ​​​യെ ക​​​ര​​​ക​​​യ​​​റ്റി ഭ​​​ക്ഷ്യസു​​​ര​​​ക്ഷ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പി​​​ടി​​​ച്ചുനി​​​ൽ​​​ക്കാ​​​ൻ പ്രാ​​​പ്ത​​​നാ​​​ക്കി​​​യ ഡോ.​​​ എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ൻ വി​​​ട​​​വാ​​​ങ്ങു​​​മ്പോ​​​ൾ അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​കരം​​​ഗ​​​ത്തെ, ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ രം​​​ഗ​​​ത്തെ ഒ​​​രു യു​​​ഗം അ​​​വ​​​സാ​​​നി​​​ക്കു​​​കത​​​ന്നെ​​​യാ​​​ണ്. ‘വി​​​ശ​​​പ്പി​​​നെ​​​തി​​​രെ ന​​​ട​​​ന്ന ഹ​​​രി​​​ത​​​വി​​​പ്ല​​​വ’​​​ത്തെ സി. ​​​ജോ​​​ർ​​​ജ് തോ​​​മ​​​സ് (ല​​​ക്കം: 1337) സ​​​വി​​​സ്ത​​​രം പ്ര​​​തി​​​പാ​​​ദി​​​ക്കു​​​മ്പോ​​​ൾ ക​​​ഴി​​​ഞ്ഞകാ​​​ല പ​​​ട്ടി​​​ണി​​​യും ദാ​​​രി​​​ദ്ര്യ​​​വും ക്ഷാ​​​മ​​​കാ​​​ല​​​വു​​​മെ​​​ല്ലാം ഒ​​​രു വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ന്നപോ​​​ലെ മു​​​ന്നി​​​ൽ തെ​​​ളി​​​യു​​​ക​​​യാ​​​ണ്.

ഡോ​​​ക്ട​​​റും എ​​​ൻ​​​ജി​​​നീ​​​യ​​​റും ആ​​​കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​ട്ടും, വീ​​​ട്ടു​​​കാ​​​രു​​​ടെ ഇ​​​ഷ്ട​​​ത്തി​​​നു വ​​​ഴ​​​ങ്ങി സി​​​വി​​​ൽ സ​​​ർവി​​​സി​​​ലെ ഐ.പി.എസ് എ​​​ന്ന മൂ​​​ന്ന​​​ക്ഷ​​​ര​​​ പ​​​ദ​​​വി സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടും അതെ​​​ല്ലാം പ​​​രി​​​ത്യ​​​ജി​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്റെ​​​യും അ​​​വി​​​ട​​​ത്തെ ജ​​​ന​​​ത​​​യു​​​ടെ​​​യും പ​​​ട്ടി​​​ണി​​​യും ക്ഷാ​​​മ​​​വും തി​​​രി​​​ച്ച​​​റി​​​ഞ്ഞ് കൂ​​​ടു​​​ത​​​ൽ അ​​​ന്നം ഉ​​​ൽ​​​പാ​​​ദി​​​പ്പി​​​ച്ച് വി​​​ശ​​​പ്പ​​​ക​​​റ്റാ​​​ൻ അഹോ​​​രാ​​​ത്രം പ​​​ണി​​​യെ​​​ടു​​​ത്ത ഒ​​​രു അ​​​സാ​​​മാ​​​ന്യ ക​​​ർ​​​ഷ​​​ക പ്ര​​​തി​​​ഭ​​​യെ​​​യാ​​​ണ് ശ​​​രി​​​ക്കും നാം ​​​എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​നി​​​ൽ ക​​​ണ്ടുമു​​​ട്ടു​​​ന്ന​​​ത്. മെ​​​ക്സി​​​ക്ക​​​ൻ കാ​​​ർ​​​ഷി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ൻ നോ​​​ർ​​​മ​​​ൻ ബോ​​​ർ​​​ലോ​​​ങ്ങി​​​ൽനി​​​ന്ന് പാ​​​ഠ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച് സ്വാ​​​മി​​​നാ​​​ഥ​​​ൻ കൊ​​​ണ്ടു​​​വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളെ ഹ​​​രി​​​ത​​​വി​​​പ്ല​​​വ​​​മാ​​​യി ലോ​​​കം ഉ​​​ദ്​​​ഘോ​​​ഷി​​​ച്ചു. പി​​​ന്നീ​​​ട​​​ത് ‘നി​​​ത്യ​​​ഹ​​​രി​​​ത ​​​വി​​​പ്ല​​​വ​​​മാ​​​യി’. ഇ​​​ന്ത്യ​​​യി​​​ൽ ഹ​​​രി​​​ത​​​വി​​​പ്ല​​​വ​​​ത്തി​​​ന്റെ തു​​​ട​​​ക്ക​​​കാ​​​ല​​​ത്ത് കേ​​​ന്ദ്ര മ​​​ന്ത്രി​​​യാ​​​യി സി.​​​ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തെ​​​പോലെയുള്ള ഇ​​​ച്ഛാ​​​ശ​​​ക്തി​​​യു​​​ള്ള ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ളു​​​ണ്ടാ​​​യ​​​തും കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​മു​​​ള്ള​​​താ​​​ക്കി. ഇ​​​തി​​​നു​​​ള്ള ഏ​​​റ്റവും വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്, സ്വാ​​​ത​​​ന്ത്ര്യം കി​​​ട്ടി​​​യ ഉ​​​ട​​​നെത​​​ന്നെ, “മ​​​റ്റെ​​​ല്ലാം അ​​​ൽ​​​പം വൈ​​​കി​​​യാ​​​ലും സാ​​​ര​​​മി​​​ല്ല, കൃ​​​ഷി ഒ​​​ട്ടും വൈ​​​കി​​​ക്കൂ​​​ടാ” എ​​​ന്ന ജ​​​വ​​​ഹ​​​ർ ​​​ലാ​​​ൽ നെ​​​ഹ്റുവി​​​ന്റെ പ്ര​​​സ്താ​​​വ​​​ന.

ഹ​​​രി​​​ത​​​വി​​​പ്ല​​​വ​​​ത്തി​​​ന്റെ മ​​​ഹ​​​ത്താ​​​യ സ്വാ​​​ധീ​​​നംകൊ​​​ണ്ടു​​​ണ്ടാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ഒ​​​ന്നുംത​​​ന്നെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​തെ വി​​​ള പ​​​രി​​​പാ​​​ല​​​ന​​​ത്തെക്കു​​​റി​​​ച്ചും വ​​​ള​​​പ്ര​​​യോ​​​ഗ​​​ത്തെക്കു​​​റി​​​ച്ചും വി​​​ള​​​വെ​​​ടു​​​പ്പി​​​നെക്കു​​​റി​​​ച്ചു​​​മെ​​​ല്ലാം ഹ​​​രി​​​തവി​​​പ്ല​​​വവു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടുത്തി വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​രെ പ​​​രി​​​ഹ​​​സി​​​ക്കു​​​ക​​​യോ അ​​​വ​​​രെ ചെ​​​റു​​​താ​​​യി കാ​​​ണി​​​ക്കു​​​ക​​​യോ ആണെ​​​ന്ന് ഡോ.​​​ എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ൻ മു​​​മ്പൊ​​​രി​​​ക്ക​​​ൽ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത് ഓ​​​ർ​​​ത്തുപോ​​​കു​​​ന്നു. ഇ​​​ക്കൂട്ട​​​ർ യ​​​ഥാ​​​ർ​​​ഥത്തി​​​ൽ ക​​​ണ്ണ​​​ട​​​ച്ച് ഇ​​​രു​​​ട്ടാ​​​ക്കു​​​ന്ന​​​വ​​​രോ ക​​​ഥ​​​യ​​​റി​​​യാ​​​തെ ആ​​​ട്ടം കാ​​​ണു​​​ന്ന​​​വ​​​രോ ആ​​​ണ്.

സി. ​​​ജോ​​​ർ​​​ജ് തോ​​​മ​​​സി​​​ന്റെ ലേ​​​ഖ​​​നം ഹ​​​രി​​​ത​​​വി​​​പ്ല​​​വ​​​ത്തി​​​ന്റെ ച​​​രി​​​ത്രം, പ്ര​​​സ​​​ക്തി, ആ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച വി​​​വി​​​ധ​​​യി​​​നം വി​​​ത്തി​​​ന​​​ങ്ങ​​​ൾ, ഹ​​​രി​​​തവി​​​പ്ല​​​വ​​​ത്തി​​​നെ​​​തി​​​രെ ഉ​​​യ​​​ർ​​​ന്നുവ​​​ന്ന അ​​​പ​​​സ്വ​​​ര​​​ങ്ങ​​​ൾ, സ്വാ​​​മി​​​നാ​​​ഥ​​​നെ തേ​​​ടി​​​യെ​​​ത്തിയ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വയെ ​​​കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മായ ഒ​​​രു ചി​​​ത്രം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും വി​​​ജ​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് നി​​​സ്സം​​​ശ​​​യം പ​​​റ​​​യാം. ലേ​​​ഖ​​​ക​​​നും ആ​​​ഴ്ച​​​പ്പ​​​തി​​​​​​പ്പി​​​നും അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ.

(ദി​​​ലീ​​​പ് വി. ​​​മു​​​ഹ​​​മ്മ​​​ദ്)

‘പാ​​റ​​മേ​​ൽ, ഇ​​രു​​ട്ടി​​ൽ’

എ​​ൻ.ബി. ​​സു​​രേ​​ഷി​​ന്റെ ക​​വി​​ത ‘പാ​​റ​​മേ​​ൽ, ഇ​​രു​​ട്ടി​​ൽ’ (ല​​ക്കം: 1337) കാ​​ഴ്ച​​യെ​​യും സ​​ഞ്ചാ​​ര​​ത്തെ​​യും പ്ര​​ശ്ന​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം പ്ര​​മേ​​യ​​പ​​ര​​മാ​​യി പാ​​ര​​മ്പ​​ര്യ​​ ക​​വി​​താ​​ശീ​​ല​​ങ്ങ​​ളെ​​ക്കൂ​​ടി പ്ര​​ശ്ന​​വ​​ത്ക​​രി​​ക്കു​​ന്ന ക​​വി​​ത​​യാ​​യാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. ക​​വി​​ത​​യി​​ലെ ര​​ച​​യി​​താ​​വ്യ​​ക്തി​​ത്വം (ഓ​​തേഴ്സ് പേ​​ഴ്സ​​നാ​​ലി​​റ്റി) ഇ​​രു​​ട്ടി​​നെ പ്ര​​ത്യേ​​ക​​ത​​ര​​ത്തി​​ൽ പ്ര​​ണ​​യി​​ക്കു​​ന്ന ആ​​ളാ​​ണ്. അ​​ത് അ​​ത്ര സ്വാ​​ഭാ​​വി​​ക​​മാ​​യ കാ​​ര്യ​​മ​​ല്ല. അ​​റി​​വി​​ന്റെ വെ​​ളി​​ച്ച​​ത്തോ​​ട് ദൂ​​രെ പോ​​കാ​​ൻ പ​​റ​​യു​​ന്ന സൗ​​ന്ദ​​ര്യാ​​ത്മ​​ക​​മാ​​യ ചോ​​ദ​​ന​​യോ (ജി. ​​ശ​​ങ്ക​​ര​​ക്കു​​റു​​പ്പ്) ത​​മ​​സ്സാ​​ണ് സു​​ഖ​​പ്ര​​ദ​​മെ​​ന്നു വി​​ശ്വ​​സി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന സാ​​മൂ​​ഹി​​ക​​മാ​​യ നി​​രാ​​ശ​​യോ (അ​​ക്കി​​ത്തം) അ​​ല്ല ക​​വി​​ത​​ക്ക് ആ​​സ്പ​​ദ​​മാ​​യ മ​​നോ​​ഭാ​​വ​​ത്തെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഇ​​രു​​ട്ടി​​ൽ നി​​ൽ​​ക്കു​​ന്ന ത​​നി​​ക്ക് വി​​ള​​ക്കു കൊ​​ളു​​ത്തി അ​​ഭ​​യം ന​​ൽ​​ക​​ണ​​മെ​​ന്ന പ്രാ​​ർ​​ഥ​​ന​​യും (പി. ​​കു​​ഞ്ഞി​​രാ​​മ​​ൻ നാ​​യ​​ർ) അ​​യാ​​ൾ ഉ​​യ​​ർ​​ത്തു​​ന്നി​​ല്ല. 1908ൽ ​​വി.സി. ​​ബാ​​ല​​കൃ​​ഷ്ണ​​പ്പ​​ണി​​ക്ക​​ർ എ​​ഴു​​തി​​യ ‘ഒ​​രു വി​​ലാ​​പം’ എ​​ന്ന ക​​വി​​ത​​യി​​ലെ ഭാ​​ര്യ മ​​രി​​ച്ച മ​​നു​​ഷ്യ​​നെ​​യും ഇ​​വി​​ടെ ഓ​​ർ​​ക്കാ​​വു​​ന്ന​​താ​​ണ്. തി​​ങ്ങി​​പ്പൊ​​ങ്ങു​​ന്ന ത​​മ​​സ്സി​​ൽ ക​​ട​​ലി​​ൽ വീ​​ണ കു​​ടം‌​​പോ​​ലെ മു​​ങ്ങി​​പ്പോ​​യ ഭൂ​​ച​​ക്ര​​വാ​​ള​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന അ​​യാ​​ളെ ബാ​​ധി​​ച്ച ദാ​​രു​​ണ​​മാ​​യ ഏ​​കാ​​ന്ത​​ത​​യെ​​യും വി​​ഷാ​​ദ​​ത്തെ​​യു​​മാ​​ണ് ക​​വി ഇ​​രു​​ട്ടി​​ന്റെ തീ​​വ്ര​​ത​​യി​​ലൂ​​ടെ സാ​​ക്ഷാ​​ത്ക​​രി​​ച്ച​​ത്.

പ്ര​​കൃ​​തി​​യെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ച് ഒ​​റ്റ​​ക്കി​​രി​​ക്കു​​ന്ന, ക​​വി​​ത​​യി​​ലെ മ​​നു​​ഷ്യ​​ന്റെ മു​​ന്നി​​ൽ ഇ​​ത്ത​​രം പ്ര​​തീ​​ക​​ ക​​ൽപന​​ക​​ളു​​ടെ തീ​​വ്ര​​മാ​​യ ഭാ​​വ​​വൈ​​വ​​ശ്യ​​ങ്ങ​​ളി​​ല്ല. ഇ​​രു​​ട്ടി​​ൽ മു​​ഖ​​മൊ​​ളി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നത​​രം കാ​​ൽപ​​നി​​ക​​ത അ​​യാ​​ളെ തീ​​ണ്ടു​​ന്നി​​ല്ല. കു​​ടും​​ബ​​ബ​​ന്ധ​​ങ്ങ​​ളി​​ൽ​​നി​​ന്ന് (അ​​ല്ലെ​​ങ്കി​​ൽ അ​​തു​​പോ​​ലെ​​യു​​ള്ള സാ​​മൂ​​ഹി​​ക​​മാ​​യ കെ​​ട്ടു​​പാ​​ടു​​ക​​ളി​​ൽ​​നി​​ന്ന്) വി​​ടു​​ത​​ൽ നേ​​ടി​​യ സ്വ​​ച്ഛ​​നാ​​യ ഒ​​രു യാ​​ത്രി​​ക​​ന്റെ നി​​ഴ​​ൽ​​രൂ​​പ​​ത്തെ​​യാ​​ണ് ക​​വി​​ത പ്രേ​​ക്ഷ​​ണംചെ​​യ്യു​​ന്ന​​ത്. വെ​​ളി​​ച്ച​​ത്തി​​ന്റെ ക​​ട​​ൽ​​ത്തി​​ര​​ക​​ളി​​ൽ കൊ​​ഴു​​ക്കു​​ന്ന ഭൂ​​മി​​യെ ഇ​​രു​​ന്നു കാ​​ണു​​ക​​യും പാ​​റ​​പോ​​ലെ ഉ​​റ​​യ്ക്കു​​ന്ന കൂ​​രി​​രു​​ട്ടി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന അ​​സാ​​ധാ​​ര​​ണ​​ത്വ​​മാ​​ണ് അ​​യാ​​ൾ​​ക്ക് ഊ​​ർ​​ജം ന​​ൽ​​കു​​ന്ന​​ത്. ഒ​​ര​​ർ​​ഥത്തി​​ൽ ക​​വി​​ത​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന അ​​യാ​​ളു​​ടെ കാ​​ഴ്ച നോ​​ക്കു​​ക. അ​​ത് ഇ​​രു​​ട്ടി​​നാ​​യു​​ള്ള അ​​യാ​​ളു​​ടെ കാ​​ത്തി​​രി​​പ്പി​​ന്റെ അ​​വ​​ശ്യം ​​ഭാ​​വി​​യാ​​യ ഫ​​ല​​മാ​​ണ്.

അ​​യാ​​ൾ കൂ​​ർ​​മ്പ​​ൻപാ​​റ​​യു​​ടെ തു​​ഞ്ച​​ത്തി​​രി​​ക്കു​​ന്നു. ബ​​ഹി​​രാ​​കാ​​ശ​​യാ​​ത്രി​​ക​​ന്റെ ഉ​​പ​​മ സ്വ​​യം അ​​ണി​​യു​​ന്നു. അ​​ക​​ല​​ങ്ങ​​ളു​​ടെ പ്ര​​ലോ​​ഭ​​നം അ​​റി​​യു​​ന്നു. പ്ര​​കൃ​​തി​​യെ ഉ​​റ്റു​​നോ​​ക്കി​​യി​​രി​​ക്കു​​ന്ന ഈ ​​സ​​ഞ്ചാ​​രി​​യു​​ടെ യാ​​ത്രോ​​ദ്യ​​മ​​മാ​​ണ് ക​​വി​​ത​​ക്ക് ഉ​​ൾ​​ബ​​ലം ന​​ൽ​​കു​​ന്ന​​ത്. ആ ​​നി​​ല​​ക്ക് അ​​യാ​​ൾ ഉ​​ത്സാ​​ഹി​​യാ​​ണ്. നി​​റ​​വൈ​​വി​​ധ്യ​​ങ്ങ​​ളോ (അ​​തേ പ​​ച്ച​​യും നീ​​ല​​യും) വെ​​ളി​​ച്ച​​മോ തി​​രി​​ച്ച​​റി​​യാ​​നാ​​വാ​​ത്ത​​വി​​ധം അ​​ന്ധ​​ത​​യോ ബാ​​ധി​​ര്യ​​മോ​​പോ​​ലു​​ള്ള ശാ​​രീ​​രി​​ക​​മാ​​യ വെ​​ല്ലു​​വി​​ളി​​ക​​ളും അ​​യാ​​ളെ അ​​ല​​ട്ടു​​ന്നി​​ല്ല. മി​​ന്നാ​​മി​​നു​​ങ്ങി​​ന്റെ ചി​​റ​​കി​​ലെ ന​​ക്ഷ​​ത്ര​​ത്തെ അ​​യാ​​ൾ​​ക്കു കാ​​ണാം. അ​​വ​​യു​​ടെ ചി​​റ​​ക​​ടി​​യൊ​​ച്ച അ​​യാ​​ൾ​​ക്കു കേ​​ൾ​​ക്കാം. ഇ​​ത്ര​​യും സൂ​​ക്ഷ്മ​​മാ​​യ ഇ​​ന്ദ്രി​​യ​​സം​​വേ​​ദ​​ന​​ങ്ങ​​ളു​​ടെ നി​​ല​​യി​​ൽ​​നി​​ന്നു​​കൊ​​ണ്ടാ​​ണ് ന​​ട​​ക്കു​​ക എ​​ന്ന ത​​ന്റെ പ്ര​​വ​​ർ​​ത്ത​​ന​​പൂ​​ര​​ണ​​ത്തി​​നാ​​യി അ​​യാ​​ൾ ഇ​​രു​​ട്ടി​​നെ​​യും കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

സാ​​മൂ​​ഹി​​ക​​മോ വ്യ​​ക്തി​​പ​​ര​​മോ ആ​​യ പി​​ൻ​​വാ​​ങ്ങ​​ൽ നി​​ല​​യി​​ലോ വി​​ഷാ​​ദ​​ത്തി​​ന്റെ പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യ ത​​ല​​ത്തി​​ലോ അ​​ല്ലാ​​തെ​​യു​​ള്ള ഇ​​രു​​ട്ടി​​നാ​​യാണ് അ​​യാ​​ളു​​ടെ കാ​​ത്തി​​രി​​പ്പെ​​ന്ന് ഇ​​തി​​ൽ​​നി​​ന്നെ​​ല്ലാം വ്യ​​ക്തം. സ​​ഞ്ചാ​​ര​​ത്തി​​ന്റെ സൗ​​ന്ദ​​ര്യ​​മാ​​ണ് കാ​​ഴ്ച. ഇ​​വ​​യെ ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ണ​​ക്കു​​ന്ന​​ത് വെ​​ളി​​ച്ച​​വു​​മാ​​ണ്. എ​​ന്നാ​​ൽ, കാ​​ഴ്ച​​യുടെ​​യും വെ​​ളി​​ച്ച​​ത്തി​​ന്റെ​​യും ഈ ​​ഇ​​ണ​​ബ​​ന്ധ​​ത്തെ നി​​ഷേ​​ധി​​ച്ച് സ്വ​​ന്തം നി​​ല​​പാ​​ടി​​നെ രൂ​​പ​​പ്പെ​​ടു​​ത്തു​​ക​​യും സ്വ​​കീ​​യ​​മാ​​യ വീ​​ക്ഷ​​ണ​​ത്തെ അ​​വ​​ലം​​ബി​​ക്കാ​​ൻ ഉ​​ത്സാ​​ഹ​​ത്തോ​​ടെ തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ അ​​യാ​​ൾ ലോ​​ക​​ത്തി​​ന്റെ സാ​​മ്പ്ര​​ദാ​​യി​​ക സ്വ​​ഭാ​​വ​​വു​​മാ​​യി തെ​​റ്റു​​ന്നു; ക​​വി​​താ​​ശീ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു വ​​ഴിമാ​​റു​​ന്നു; വ്യ​​ക്തി​​ഗ​​ത​​ജീ​​വി​​ത​​ത്തി​​ന്റെ പ​​തി​​വു​​ക​​ളെ തി​​രി​​ച്ചി​​ടു​​ന്നു.

(ശി​​വ​​കു​​മാ​​ർ ആ​​ർ.പി)

സ്വച്ഛന്ദ നദി

സേ​​തു​​വി​​ന്‍റെ ‘പാ​​ർ​​വ​​തി’ സ്വ​​ച്ഛ​​സു​​ന്ദ​​ര​​മാ​​യി ഒ​​ഴു​​കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന നി​​ളാ​​ന​​ദി​​യെ​​പ്പോ​​ലെ ആ​​സ്വാ​​ദ​​ക മ​​ന​​സ്സു​​ക​​ളെ ത​​ഴു​​കി​​ത്ത​​ലോ​​ടി ക​​ട​​ന്നു​​പോ​​കു​​ന്നു. ആ​​ഴ്ച​​തോ​​റും മ​​ല​​യാ​​ള​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്ന മു​​ഖ്യ ആ​​നു​​കാ​​ലി​​ക​​ങ്ങ​​ളെ​​ല്ലാം​​ വാ​​യി​​ക്കു​​ന്ന എ​​നി​​ക്ക് പു​​തി​​യ എ​​ഴു​​ത്തു​​കാ​​ര്‍ പ​​ട​​ച്ചു​​വി​​ടു​​ന്ന യു​​ക്തി​​ര​​ഹി​​ത​​ങ്ങ​​ളാ​​യ ര​​ച​​ന​​ക​​ള്‍ മ​​ടു​​ക്കു​​മ്പോ​​ൾ, ഒ​​രാ​​ശ്വാ​​സ​​ത്തി​​നാ​​യി ‘പാ​​ര്‍വ​​തി’​​യി​​ലേ​​ക്ക് ഓ​​ടി​​ച്ചെ​​ല്ലു​​ന്നു. അ​​തി​​ലെ ക​​ഥപ​​റ​​യാ​​നു​​ള്ള സേ​​തു​​വി​​ന്‍റെ അ​​സാ​​മാ​​ന്യ പാ​​ട​​വം എ​​ന്നെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്നു.

ചി​​ങ്ങ​​മാ​​സ​​ത്തി​​ലെ തെ​​ളി​​ഞ്ഞ ആ​​കാ​​ശം​​പോ​​ലെ അ​​തെ​​ന്നെ ആഹ്ലാ​​ദി​​പ്പി​​ക്കു​​ന്നു. സ്നേ​​ഹ​​വും പ്ര​​സാ​​ദാ​​ത്മ​​ക​​ത​​യും കൂ​​ടി​​ച്ചേ​​ർ​​ന്ന അ​​തി​​ലെ ഓ​​രോ വാ​​ക്യ​​ങ്ങ​​ളും എ​​ന്നി​​ല്‍ ന​​വാ​​നു​​ഭൂ​​തി​​ക​​ള്‍ നി​​റ​​ക്കു​​ന്നു. ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​തി​​ല്‍ അ​​ർഥ​​മു​​ണ്ടെ​​ന്ന് തോ​​ന്നി​​പ്പി​​ക്കു​​ന്നു. ആ​​പാ​​ദ​​ചൂ​​ഡം പ​​നി​​നീ​​രി​​ല്‍ മു​​ങ്ങി​​യ ഹേ​​മ​​ന്ത​​ച​​ന്ദ്രി​ക​​യെ​​പ്പോ​​ലെ ലാ​​ളി​​ത്യ​​മു​​ള്ള വാ​​ക്കു​​ക​​ളാ​​ല്‍ നോ​​വ​​ൽ വാ​​രി​​ക​​യു​​ടെ ച​​ന്തം കൂ​​ട്ടു​​ന്നു. ഏ​​ഴ് അ​​ധ്യാ​​യ​​ങ്ങ​​ളേ പൂ​​ര്‍ത്തി​​യാ​​യി​​ട്ടു​​ള്ളൂവെ​​ങ്കി​​ലും പ​​രി​​സ​​മാ​​പ്തി​​യി​​ല്‍ ഇ​​ത് ആ​​സ്വാ​​ദ​​ക​​രെ ത്ര​​സി​​പ്പി​​ക്കു​​മെ​​ന്ന കാ​​ര്യം ഉ​​റ​​പ്പ്.

ക​​വി​​ത​​യും ത​​ത്ത്വ​​ചി​​ന്ത​​യും മ​​നഃശാ​​സ്ത്ര​​വും സ​​ര്‍വോ​​പ​​രി പ​​ച്ച​​യാ​​യ ജീ​​വി​​ത​​വും സ​​മ​​ന്വ​​യി​​പ്പി​​ച്ച ഈ ​​ര​​ച​​ന വാ​​രി​​ക​​​ക്കൊ​​രു മു​​ത​​ൽ​​ക്കൂ​​ട്ടാ​​ണ്. അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ.

(സ​​ണ്ണിജോ​​സ​​ഫ്‌, മാ​​ള)

ഗ്രന്ഥശാലകളുടെ ഭാവി

ഗ്ര​​ന്ഥ​​ശാ​​ല​​ക​​ളു​​ടെ ഭാ​​വി​​യെ​​പ്പ​​റ്റി അ​​ഡ്വ.​​ കെ.​​പി. ര​​വി പ്ര​​കാ​​ശി​​ന്റെ ലേ​​ഖ​​നം (ല​ക്കം: 1337) വി​​ഷ​​യ​​ത്തെ ആ​​ഴ​​ത്തി​​ൽ സ്പ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്. വാ​​യ​​ന​​ശാ​​ല​​ക​​ൾ വാ​​യി​​ക്കാ​​നും പു​​സ്ത​​ക​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യാ​​നു​​മു​​ള്ള ഇ​​ടം മാ​​ത്ര​​മ​​ല്ല, സാം​​സ്കാ​​രി​​ക​​മാ​​യ നി​​ര​​വ​​ധി ച​​ർ​​ച്ച​​ക​​ളും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും അവിടെ ന​​ട​​ക്കു​​ന്നു​​ണ്ട്. ഏ​​തുത​​ര​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലും ഗ്ര​​ന്ഥ​​ശാ​​ല​​ക​​ളെ ത​​ക​​ർ​​ക്കു​​ക​​ത​​ന്നെ ചെ​​യ്യും. പ​​ണ​​ല​​ഭ്യ​​ത​​ക്കൊ​​പ്പം ഏ​​തു പു​​സ്ത​​കം വാ​​ങ്ങ​​ണം, വാ​​യി​​ക്ക​​ണം എ​​ന്ന​​തി​​ന് നി​​യ​​ന്ത്ര​​ണം വ​​രാ​​ൻ സാ​​ധ്യ​​ത കാ​​ണു​​ന്നു. ചി​​ല പ്ര​​ത്യേ​​ക കൃ​​തി​​ക​​ൾ വാ​​ങ്ങാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​ന്ന സാ​​ഹ​​ച​​ര്യം വ​​ന്നു​​ചേ​​രും. നി​​യ​​മം പാ​​ലി​​ച്ചി​​ല്ലെ​​ങ്കി​​ൽ പ​​ണ​​ല​​ഭ്യ​​ത നി​​ർ​​ത്തി​​വെക്കു​​ന്ന​​ത് ഉൾ​​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും.

പ്രാ​​ദേ​​ശി​​ക വൈ​​വി​​ധ്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള കൃ​​തി​​ക​​ൾ വാ​​ങ്ങാ​​നാ​​യി​​ല്ലെ​​ങ്കി​​ൽ അ​​ത് സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ വാ​​യ​​ന​​യെ ഹ​​നി​​ക്കു​​ന്ന​​താ​​യി​​ത്തീ​​രും. സാ​​ധാ​​ര​​ണ വാ​​യ​​ന​​ക്ക് ഗ്ര​​ഹി​​ക്കാ​​നാ​​വാ​​ത്ത പു​​സ്ത​​ക​​ങ്ങ​​ൾകൊ​​ണ്ട് ഗ്ര​​ന്ഥ​​ശാ​​ല​​ക​​ൾ നി​​റ​​ക്ക​​പ്പെ​​ടും. മൊ​​ത്ത​​ത്തി​​ൽ വ​​ലി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നു തോ​​ന്നു​​ന്നു.

ഏ​​ഴം​​കു​​ളം മോ​​ഹ​​ൻകു​​മാ​​ർ, അ​​ടൂ​​ർ

Show More expand_more
News Summary - weekly ezhuthukuth