Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

മ​​​ന​​​സ്സി​​​നെ പി​​​ടി​​​ച്ചു​​​ല​​​ക്കു​​​ന്നു ആ വ​​​സ്തു​​​ത​​​ക​​​ളും ക​​​ണ​​​ക്കു​​​ക​​​ളും

പ​​​ട്ട​​​യം എ​​​ന്ന വാ​​​ക്കി​​​ന്റെ അ​​​ർ​​​ഥം വ​​​സ്തു​​​ ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​രേ​​​ഖ എ​​​ന്നാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​ത് മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ലും നാ​​​ടു​​​നീ​​​ളെ പ​​​ട്ട​​​യ​​​മേ​​​ള​​​ക​​​ൾ ന​​​ട​​​ത്തി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് പ​​​ട്ട​​​യം ന​​​ൽ​​​കി ഭൂ​​​മി ല​​​ഭ്യ​​​മാ​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും അ​​​വി​​​ക​​​സി​​​ത​​​പ്ര​​​ദേ​​​ശ​​​മാ​​​യ അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ (അ​​​ട്ട​​​പ്പാ​​​ടിയാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും പി​​​ന്നാ​​​ക്ക​​​ പ്ര​​​ദേ​​​ശം എ​​​ന്ന് 52 വ​​​ർ​​​ഷം മു​​​മ്പ് ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു) ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്ക്, ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ഭ​​​രി​​​ക്കു​​​മ്പോ​​​ൾ ക​​​മ്യൂ​​​ണി​​​സ്റ്റ് മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.ഇ. ഇ​​​സ്മ​​​യി​​​ലും ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും ന​​​ൽ​​​കി​​​യ പ​​​ട്ട​​​യ​​​ക്ക​​​ട​​​ലാ​​​സി​​​ലു​​​ള്ള ഭൂ​​​മി, കാ​​​ൽ നൂ​​​റ്റാ​​​ണ്ട​​​ടു​​​ക്കാ​​​റാ​​​കു​​​മ്പോ​​​ഴും ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്ക് കി​​​ട്ടി​​​യി​​​ല്ല പോ​​​ലും! എ​​​ന്തൊ​​​രു നാ​​​ണം​​​കെ​​​ട്ട വാ​​​ർ​​​ത്ത​​​യാ​​​ണി​​​ത്!

ഇ​​​ന്ന് ന​​​വ​​​കേ​​​ര​​​ളം പാ​​​ടി​​​പ്പു​​​ക​​​ഴ്ത്തി ന​​​ട​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഈ ​​​വാ​​​ർ​​​ത്ത ഒ​​​രു വാ​​​ർ​​​ത്ത​​​യേ ആ​​​യെ​​​ന്നുവ​​​രി​​​ല്ല, കാ​​​ര​​​ണം ഇ​​​ര​​​ക​​​ൾ ആ​​​ദി​​​വാ​​​സി​​​ക​​​ളാണെ​​​ന്ന​​​തു​​​ത​​​ന്നെ. അ​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി വം​​​ശീ​​​യ​​​മാ​​​യ ഉ​​​ന്മൂ​​​ല​​​ന​​​ത്തി​​​ന്റെ ക​​​ദ​​​നംപേ​​​റു​​​ന്ന അ​​​നേ​​​കം ക​​​ഥ​​​ക​​​ളി​​​ലെ ഒ​​​രു ക​​​ഥ മാ​​​ത്ര​​​മാ​​​ണി​​​ത്.

അ​​​ധി​​​ക​​​മാ​​​രും ശ്ര​​​ദ്ധി​​​ക്കാ​​​ത്ത ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളെ തി​​​ക​​​ഞ്ഞ നീ​​​തി​​​ബോ​​​ധ​​​ത്തി​​​ലൂ​​​ന്നി, വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റം​​​ലോ​​​ക​​​ത്തെ​​​ത്തി​​​ക്കു​​​ന്ന മാ​​​ധ്യ​​​മം ലേ​​​ഖ​​​ക​​​ൻ ആ​​​ർ. സു​​​നി​​​ലി​​​ന്റെ ‘അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ 1932 പ​​​ട്ട​​​യ​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി എ​​​വി​​​ടെ’ എ​​​ന്ന ലേ​​​ഖ​​​നം (ല​​​ക്കം 1347) ന​​​മ്മോ​​​ട് വി​​​ളി​​​ച്ചുപ​​​റ​​​യു​​​ന്ന​​​ത്, എ​​​ത്ര ക്രൂ​​​ര​​​മാ​​​യാ​​​ണ്, നീ​​​തി​​​ര​​​ഹി​​​ത​​​മാ​​​യി​​​ട്ടാ​​​ണ് ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ ആ​​​ദി​​​വാ​​​സി​​​ക​​​ളോ​​​ട് പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നാ​​​ണ്. സി​​​വി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ബോ​​​ധ​​​മു​​​ള്ള, മ​​​നു​​​ഷ്യ​​​ത്വം മ​​​ര​​​വി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത ഏ​​​തൊ​​​രു പൗ​​​ര​​​ന്റെ​​​യും മ​​​ന​​​സ്സി​​​നെ പി​​​ടി​​​ച്ചു​​​ല​​​ക്കു​​​ന്ന വ​​​സ്തു​​​ത​​​ക​​​ളും ക​​​ണ​​​ക്കു​​​ക​​​ളും ആ​​​രെ​​​യും ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന ക​​​ള്ള​​​ക്ക​​​ളി​​​ക​​​ളു​​​മാ​​​ണ് ആ​​​ർ. സു​​​നി​​​ൽ ത​​​ന്റെ ലേ​​​ഖ​​​ന​​​ത്തി​​​ൽ എ​​​ണ്ണി​​​പ്പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 244, 339 എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​വും 5, 6 എ​​​ന്നീ ഷെ​​​ഡ്യൂ​​​ളു​​​ക​​​ൾ പ്ര​​​കാ​​​ര​​​വും ആ​​​ദി​​​വാ​​​സി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ട​​​പ്പെ​​​ട്ട​​​വ​​​രാ​​​ക​​​ട്ടെ, ഏ​​​താ​​​നും വോ​​​ട്ടു​​​ക​​​ൾ​​​ക്കും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ടി നി​​​ർ​​​ദാ​​​ക്ഷി​​​ണ്യം അ​​​വ​​​രെ ഒ​​​റ്റു​​​കൊ​​​ടു​​​ക്കു​​​ക​​​യും ബ​​​ലി​​​യാ​​​ടു​​​ക​​​ളാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന എ​​​ണ്ണ​​​മ​​​റ്റ വേ​​​ദ​​​ന​​​ജ​​​ന​​​ക​​​മാ​​​യ കാ​​​ഴ്ച​​​ക​​​ൾ​​​ക്കാ​​​ണ് കേ​​​ര​​​ളം സാ​​​ക്ഷ്യംവ​​​ഹി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

1975 ലെ ​​​ആ​​​ദി​​​വാ​​​സി ഭൂ​​​നി​​​യ​​​മം (The Kerala Scheduled Tribes - restrictions on transfer of land and restoration of alienated land) ന​​​ട​​​പ്പാ​​​ക്കി​​​ക്കി​​​ട്ടാ​​​ൻ ഏ​​​റെ​​​ക്കാ​​​ലം പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രു​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്ക് മു​​​ന്നി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ല​​​ജ്ജം കൊ​​​ണ്ടു​​​വ​​​ന്ന ബി​​​ല്ലാ​​​ണ് കൈയേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ 1999ലെ ​​​ബി​​​ൽ. ആ​​​ദി​​​വാ​​​സി​​​ക​​​ളെ ത​​​ങ്ങ​​​ളു​​​ടെ ആ​​​വാ​​​സവ്യ​​​വ​​​സ്ഥ​​​യി​​​ൽനി​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഒ​​​ത്താ​​​ശ​​​യോ​​​ടെ, കൊ​​​ടി​​​യ വ​​​ഞ്ച​​​ന​​​യി​​​ലൂ​​​ടെ പു​​​റ​​​ത്താ​​​ക്കി​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ പി​​​ന്നി​​​ൽ സ​​​മ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ​​​ക​​​ഴി​​​യു​​​ന്ന അ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ മാ​​​ത്ര​​​മ​​​ല്ല, മ​​​റി​​​ച്ച് ശ​​​ക്ത​​​രാ​​​യ മ​​​ത​​​നേ​​​താ​​​ക്ക​​​ളും അ​​​വ​​​ർ​​​ക്ക് ശി​​​ങ്കി​​​ടി​​​പാ​​​ടു​​​ന്ന രാ​​​ഷ്ട്രീ​​​യ നേ​​​തൃ​​​ത്വ​​​വു​​​മു​​​ണ്ടെ​​​ന്ന കാ​​​ര്യം ഓ​​​രോ മ​​​ല​​​യാ​​​ളി​​​ക്കു​​​മ​​​റി​​​യാം.

കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റൊ​​​രു സ​​​മൂ​​​ഹ​​​ത്തി​​​നും നേ​​​രി​​​ടേ​​​ണ്ടി വ​​​ന്നി​​​ട്ടി​​​ല്ലാ​​​ത്ത മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ധ്വം​​​സ​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​ദി​​​വാ​​​സി​​​ക​​​ൾ നി​​​ര​​​ന്ത​​​രം ഏ​​​റ്റു​​​വാ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ളം മാ​​​റി​​​മാ​​​റി ഭ​​​രി​​​ച്ച എ​​​ൽ.ഡി.എ​​​ഫി​​​നും യു.ഡി.എ​​​ഫി​​​നും ഇ​​​തി​​​ൽ മു​​​ഖ്യ​​​മാ​​​യ പ​​​ങ്കു​​​ണ്ട്. ക​​​ഴി​​​ഞ്ഞ അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​ല​​​ധി​​​ക​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ സ​​​മ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കുണ്ടാ​​​യ സം​​​ഘ​​​ടി​​​ത​​​മാ​​​യ കു​​​ടി​​​യേ​​​റ്റം (കൈയേറ്റം) സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദി​​​വാ​​​സി​​​യു​​​ടെ അ​​​വ​​​സാ​​​ന താ​​​വ​​​ള​​​വും കൈയേ​​​റി അ​​​വ​​​രെ മു​​​ഴു​​​പ്പ​​​ട്ടി​​​ണി​​​യി​​​ലേ​​​ക്കും അ​​​തു​​​വ​​​ഴി വം​​​ശ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കും ത​​​ള്ളി​​​യി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ എ​​​ന്നും കൈയേ​​​റ്റ​​​ക്കാ​​​ർ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​മ്പോ​​​ൾ കാ​​​ടി​​​ന്റെ അ​​​വ​​​കാ​​​ശി​​​ക​​​ളാ​​​യ ആ​​​ദി​​​വാ​​​സി​​​ക​​​ൾ ജീ​​​വി​​​ത​​​ത്തി​​​നും മ​​​ര​​​ണ​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ പി​​​ട​​​യു​​​ന്ന കാ​​​ഴ്ച അ​​​തി ദ​​​യ​​​നീ​​​യ​​​മാ​​​ണ്.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും രാ​​​ഷ്ട്രീ​​​യ​​​മാ​​​യും സാ​​​മൂ​​​ഹി​​​ക​​​മാ​​​യും ആ​​​രെ​​​യും വെ​​​ല്ലാ​​​ൻ കെ​​​ൽ​​​പു​​​ള്ള മ​​​ത​​​മേ​​​ലധ്യ​​​ക്ഷ​​​ന്മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യും ഇ​​​ട​​​ക്കി​​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും അ​​​വ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽനി​​​ന്ന് അ​​​വ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ളു​​​ടെ വ​​​ന​​​വും ഭൂ​​​മി​​​യും ഒ​​​ത്തു​​​ക​​​ളി​​​ക​​​ളി​​​ലൂ​​​ടെ ത​​​ട്ടി​​​യെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ൾ ആ​​​ദി​​​വാ​​​സി​​​ക​​​ൾ നി​​​ഷ്ക​​​ള​​​ങ്ക​​​രാ​​​യി മ​​​ര​​​ണം വ​​​രെ സ​​​ർ​​​ക്കാ​​​ർ ഓഫിസു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​യി​​​റ​​​ങ്ങേ​​​ണ്ട ഗ​​​തി​​​കേ​​​ടിലേ​​​ക്ക് വ​​​രു​​​ന്നു.

യു.​​​ഡി.എ​​​ഫ് നേ​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ഡ​​​ൽ​​​ഹി​​​യി​​​ൽ പോ​​​യി ത​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ൾ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് തി​​​രി​​​ച്ചു​​​വ​​​ന്ന് കാ​​​ല​​​ങ്ങ​​​ളോ​​​ളം കാ​​​ത്തു​​​നി​​​ന്ന് നീ​​​തി ല​​​ഭി​​​ക്കാ​​​തെവ​​​ന്ന​​​പ്പോ​​​ൾ ഒ​​​രുതു​​​ണ്ട് ക​​​യ​​​റി​​​ൽ ത​​​ന്റെ ജീ​​​വി​​​ത​​​മ​​​വ​​​സാ​​​നി​​​പ്പി​​​ച്ച പൊ​​​ന്നി​​​യു​​​ടെ വേ​​​ദ​​​നജ​​​ന​​​ക​​​മാ​​​യ ക​​​ഥ ഇ​​​തി​​​ന് ഉദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. നി​​​ര​​​വ​​​ധി ആ​​​ദി​​​വാ​​​സി പൊ​​​ന്നി​​​മാ​​​രും പൊ​​​ന്ന​​​ന്മാ​​​രും കേ​​​ര​​​ള​​​ത്തി​​​ന്റെ കാ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ജീ​​​വി​​​തം ഹോ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.

2013-2021 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വ് കാ​​​ര​​​ണം അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ 121 പി​​​ഞ്ചു​​​കു​​​ഞ്ഞു​​​ങ്ങ​​​ളാ​​​ണ് മ​​​രി​​​ച്ചു​​​വീ​​​ണ​​​ത്. ആറ് മാ​​​തൃ​​​മര​​​ണ​​​ങ്ങ​​​ളും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി. ഈ ​​​എ​​​ട്ടു​​​ വ​​​ർ​​​ഷ​​​ത്തി​​​ൽ 300 കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ ‘ആ​​​ദി​​​വാ​​​സി വി​​​ക​​​സ​​​ന’ത്തി​​​നാ​​​യി ചെ​​​ല​​​വാ​​​ക്കി​​​യ​​​തെ​​​ന്ന​​​റി​​​യു​​​ക. അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ സം​​​ര​​​ക്ഷി​​​ത ആ​​​ദി​​​വാ​​​സി ഭൂ​​​മി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വി​​​ൽ​​​ക്ക​​​പ്പെ​​​ടു​​​ന്നു/കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന അ​​​റി​​​വി​​​ലാ​​​ണ് ദേ​​​ശീ​​​യ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ ക​​​മീ​​​ഷ​​​ൻ ഈ​​​യി​​​ടെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും വ​​​നം​​​ വ​​​കു​​​പ്പി​​​നും ക​​​ത്ത​​​യ​​​ച്ച​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും കൈയേറ്റ​​​ക്കാ​​​രാ​​​യ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ ആ​​​ദി​​​വാ​​​സിഭൂ​​​മി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി അ​​​വ​​​രെ ക​​​ബ​​​ളി​​​പ്പി​​​ച്ചു വാ​​​ങ്ങു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു ക​​​മീ​​​ഷ​​​ന്റെ ക​​​ണ്ടെ​​​ത്ത​​​ൽ. ച​​​തി, വി​​​വേ​​​ച​​​നം, അ​​​നീ​​​തി, അ​​​ക്ര​​​മം, ക്രൂ​​​ര​​​ത എ​​​ന്നി​​​ങ്ങ​​​നെ നി​​​ഘ​​​ണ്ടു​​​വി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ധ്വം​​​സ​​​ന​​​ത്തി​​​ന്റെ പ​​​ര്യാ​​​യ​​​മാ​​​യി ഏ​​​തെ​​​ല്ലാം വാ​​​ക്കു​​​ക​​​ളുണ്ടോ അ​​​വ​​​യെ​​​ല്ലാം നാം ​​​ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ നേ​​​ർ​​​ക്ക് ഒ​​​രു കൂ​​​സ​​​ലു​​​മി​​​ല്ലാ​​​തെ പ്ര​​​യോ​​​ഗി​​​ച്ചുകൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു. ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളും രാ​​​ഷ്ട്രീ​​​യ നേ​​​തൃ​​​ത്വ​​​വും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​വും സ​​​മൂ​​​ഹ​​​ത്തി​​​ലെ വ​​​ൻ​​​കി​​​ട​​​ക്കാ​​​രു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്ത് (unholy nexus) സ​​​ക​​​ല നി​​​യ​​​മ​​​ങ്ങ​​​ളും കാ​​​റ്റി​​​ൽ​​​പ്പ​​​റ​​​ത്തി ആ​​​ദി​​​വാ​​​സി​​​ക​​​ളോ​​​ട് ക്രൂ​​​ര​​​ത​​​ക​​​ൾ ചെ​​​യ്തു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു.

നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ഈ ​​​വി​​​ഭാ​​​ഗ​​​ത്തെ പ​​​ര​​​സ്യ​​​മാ​​​യി ​​​വം​​​ശ​​​നാ​​​ശ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​മ്പോ​​​ൾ ഒ​​​രുകാ​​​ര്യം നാം ​​​ഓ​​​ർ​​​ക്ക​​​ണം - രാ​​​ജ്യ​​​ത്തെ മ​​​റ്റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​പ്പോ​​​ലെ, ഒ​​​രു​​​പ​​​ക്ഷേ അ​​​വ​​​രെ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ക​​​ല അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കും അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​ർ​​​ഹ​​​രാ​​​യ ഇ​​​ന്ത്യ​​​യി​​​ലെ പൗ​​​ര​​​ന്മാ​​​രാ​​​ണ് ആ​​​ദി​​​വാ​​​സി​​​ക​​​ളെ​​​ന്ന്. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​മ്പോ​​​ൾ സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​രാഹി​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ര​​​ടി​​​ക്കു​​​ന്ന ന​​​മ്മു​​​ടെ നേ​​​താ​​​ക്ക​​​ൾ, പ്ര​​​ത്യേ​​​കി​​​ച്ച് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ലെ നേ​​​താ​​​ക്ക​​​ൾ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ആ​​​ദി​​​വാ​​​സി​​​ക​​​ളോ​​​ട് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ തോ​​​തി​​​ലെ​​​ങ്കി​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ​​​മ​​​ര്യാ​​​ദ​​​ക​​​ൾ കാ​​​ണി​​​ക്കാ​​​ത്ത​​​ത്? മ​​​ന്ത്രി​​​യായി​​​രി​​​ക്കു​​​മ്പോ​​​ൾ ഏ​​​തു​​​ത​​​രം അ​​​ധാ​​​ർ​​​മി​​​ക​​​ത സ​​​മൂ​​​ഹ​​​ത്തോ​​​ട് കാ​​​ട്ടി​​​യാ​​​ലും ഇ​​​വ​​​ർ​​​ക്കൊ​​​ന്നും ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തവും (accountability) ഇ​​​ല്ലെന്ന​​​താ​​​ണ് സ​​​ത്യം. അ​​​തി​​​നാ​​​ൽത​​​ന്നെ അ​​​വ​​​ർ ആ​​​രെ​​​യും ഭ​​​യ​​​പ്പെ​​​ടു​​​ന്നു​​​മി​​​ല്ല.

(പി.ടി. വേ​​​ലാ​​​യു​​​ധ​​​ൻ, ഇ​​​രി​​​ങ്ങ​​​ത്ത്, പ​​​യ്യോ​​​ളി)

ആ​​ഷ​​യും അ​​ന​​ന്ത​​നും നെ​​ഞ്ചി​​ലി​​രു​​ന്ന് കു​​ത്തു​​ന്നു​​

ഇ​​ത് ക​​ഥ​​യ​​ല്ല ജീ​​വി​​ത​​മാ​​ണ്. ആ​​ഷ​​യും അ​​ന​​ന്ത​​നും ദാ... ​​ഇ​​വി​​ടെ​​യു​​ണ്ട്, അ​​വി​​ടെ​​യു​​ണ്ട്. ശ​​രീ​​രം വ​​ള​​ർ​​ന്ന മ​​ക​​നു ചു​​റ്റും മാ​​ത്രം ഭ്ര​​മ​​ണം ചെ​​യ്യു​​ന്ന ഏ​​കാ​​കി​​യാ​​യൊ​​ര​​മ്മ​​യു​​ടെ മാ​​ന​​സി​​കനി​​ല അ​​തെ​​ത്ര ഭീ​​ക​​ര​​മാ​​യി​​രി​​ക്കു​​മെ​​ന്നോ​​ർ​​ത്ത് ഞാ​​ൻ വ​​ല്ലാ​​തെ നൊ​​ന്തു​​പോ​​യി. മ​​ക​​നുവേ​​ണ്ടി ജീ​​വി​​ത​​ത്തി​​ന്റെ എ​​ല്ലാ ഋ​​തു​​ക്ക​​ളും ചാ​​രു​​ത​​യും മ​​റ​​ന്നുപോ​​യൊ​​ര​​മ്മ.

ഉ​​പേ​​ക്ഷി​​ച്ചുപോ​​കാ​​ൻ എ​​ളു​​പ്പ​​മാ​​ണ്. ചേ​​ർ​​ത്തു​​പി​​ടി​​ക്കാ​​ൻ പൊ​​രു​​ത​​ണം ഓ​​രോ നി​​മി​​ഷ​​വും. കി​​ട​​ക്ക​​യി​​ൽ ചു​​രു​​ണ്ടു​​കൂ​​ടി ശോ​​ഷി​​ച്ച, ഒ​​രി​​ക്ക​​ലും നി​​വ​​ർ​​ത്തി​​യി​​ട്ടി​​ല്ലാ​​ത്ത കൈ​​കാ​​ലു​​ക​​ളു​​മാ​​യി യു​​വാ​​വാ​​യ ഒ​​രു മ​​ക​​നെ​​യും അ​​വ​​ന്റെ അ​​മ്മ​​യെ​​യും ഞാ​​ൻ ക​​ണ്ടി​​ട്ടു​​ണ്ട്. ചോ​​റു കൊ​​ടു​​ക്കു​​മ്പോ​​ൾ വി​​ര​​ലു​​ക​​ൾ ക​​ടി​​ച്ചു മു​​റി​​ക്കും. എ​​ല്ലാം തി​​രി​​ച്ച​​റി​​യാം.

തീ​​ക്ഷ്ണ​​ യൗ​​വ​​ന​​ത്തി​​ൽ പു​​റം​​ലോ​​കം കാ​​ണാ​​നാ​​വാ​​തെ ഉ​​യ​​ര​​ത്തി​​ൽനി​​ന്ന് വീ​​ണ് ത​​ള​​ർ​​ന്നു​​പോ​​യ മ​​റ്റൊ​​രു മ​​ക​​ൻ. എ​​ല്ലാ നി​​രാ​​ശ​​ക​​ളും അ​​യാ​​ൾ അ​​ക്ര​​മ​​ത്തി​​ലും ചീ​​ത്ത വി​​ളി​​യി​​ലും അ​​വ​​സാ​​നി​​പ്പി​​ക്കു​​മ്പോ​​ൾ നി​​സ്സം​​ഗ​​യായി ​​കേ​​ട്ടു​​നി​​ൽ​​ക്കു​​ന്ന അ​​മ്മ. ഇ​​തെ​​ല്ലാം ക​​ണ്ടു, മ​​റ​​ന്നു.​​ എ​​ന്നാ​​ൽ, നീ​​ണ്ടുനി​​ൽ​​ക്കു​​ന്ന ചി​​ന്ത ഇ​​തേ​​ക്കു​​റി​​ച്ച് ത​​ന്ന ക​​ഥ​​യാ​​ണ് ശ്രീ​​ക​​ണ്ഠ​​ൻ കരിക്കകത്തി​ന്റെ ‘നി​​ർ​​വി​​ക​​ൽ​​പം’ (ലക്കം: 1349^1350). ആ​​ഷ​​യും അ​​ന​​ന്ത​​നും നെ​​ഞ്ചി​​ലി​​രു​​ന്ന് കു​​ത്തു​​ന്നു​​ണ്ട്. ​​ഒ​​രു മൂ​​ർ​​ച്ച​​യു​​ള്ള ബ്ലേ​​ഡ് എ​​ന്റെ കൈ​​ത്ത​​ണ്ട​​യി​​ലെ നീ​​ല ഞ​​ര​​മ്പു​​ക​​ളെ കൊ​​തി​​യോ​​ടെ നോ​​ക്കാ​​ൻ ഇ​​ട​​വ​​രു​​ത്താ​​ത്ത​​തി​​ൽ ദൈ​​വ​​ത്തോ​​ട് ന​​ന്ദി പ​​റ​​ഞ്ഞു ഞാ​​ൻ.

വ​​യ്യാ​​ത്ത ര​​ണ്ടാ​​ൺ​​മ​​ക്ക​​ളെ ചേ​​ർ​​ത്തുപി​​ടി​​ച്ച് ഇ​​ടം​​വ​​ലം തി​​രി​​യാ​​തെ ജീ​​വി​​ക്കു​​ന്ന രാ​​ധാ​​മ​​ണി​​ച്ചേ​​ച്ചി​​യെ​​യും ഇ​​ട​​ക്കി​​ടെ ഓ​​ർ​​മവ​​രു​​ന്നു. എ​​ന്തി​​നാ​​ണ് കാ​​റ്റും വെ​​ളി​​ച്ച​​വും ക​​ട​​ക്കാ​​ത്ത ജീ​​വി​​തം കൊ​​ടു​​ത്ത്, ചി​​ല​​രെ​​യി​​ങ്ങ​​നെ ക​​ര​​യി​​ക്കു​​ന്ന​​ത്?

പി​​ന്നൊ​​രു കാ​​ര്യം പ​​റ​​യട്ടെ, കി​​ട​​ക്ക​​യി​​ലാ​​യ ഇ​​തു​​പോ​​ലൊ​​രു മ​​ക​​ളെ​​യും അ​​വ​​ളു​​ടെ അ​​ച്ഛ​​നെ​​യും ഞാ​​നെ​​ഴു​​തി പ​​കു​​തി​​യാ​​ക്കി വെ​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​ ഇ​​നി​​യ​​ത് പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

(ഷേ​​ർ​​ലി മ​​ണ​​ലി​​ൽ ,ഫേസ്​ബുക്ക്​)

ഇരുട്ടിൽ കൊക്കരയിൽനിന്ന്​ ഉയരുന്നത് വിലാപ സ്വരമാണ്

മനുഷ്യർ പലതട്ടിലാണ്; ഭാഷകൊണ്ട്, ഭക്ഷണംകൊണ്ട്, ഇടംകൊണ്ട്, കാശുകൊണ്ട്, മനംകൊണ്ട്. മലയാളത്തിൽ പല ഭാഷകളുള്ളതിൽ കാണി സമുദായ ഗോത്രഭാഷയെ ഏതേലും മൂലയിൽ കുടിവെക്കാം. അഗസ്ത്യവനത്തിന്റെ ‘ഭൂതകാല വർത്തമാന സാന്നിധ്യം’ എന്ന് ഏത് കൊക്കരയുടെ ബലമായി മീട്ടിയ ഈണത്തിലും വിവർത്തനം ചെയ്യാം.

ചരിത്ര നോവലുകളിലെ കാട്ടുജീവികളായ സാധു മനുഷ്യരുടെ സാന്നിധ്യം അമ്പും വില്ലും പിടിച്ച, വള്ളികളിൽ തൂങ്ങിയാടുന്ന, വിക്ഷോഭജനകമായ സംഭവപരമ്പരയിലൊക്കെ ഇടപെടുന്നവർ എന്നനിലയിലാണ് നാം അനുഭവിച്ചിട്ടുള്ളതെങ്കിൽ അപൂർവമായി ഗോത്രഭാഷയെത്തന്നെ വിഷയമാക്കുന്ന കഥകളിൽ അവ വ്യത്യസ്തമായ ‘പാഠവസ്തു’വായി മാറുകയാണ് ചെയ്യുന്നത്.

മാധ്യമം പുതുവർഷപ്പതിപ്പിൽ ജേക്കബ്​ ഏബ്രഹാം എഴുതിയ ‘കൊക്കര’ എന്ന കഥ വ്യത്യസ്​തമാണ്​. സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥനായി ഗോത്രഭാഷകളെക്കുറിച്ചുള്ള ക്യാമ്പും സെമിനാറും നടത്താൻ ഗവേഷക​യോടൊപ്പം പോകുമ്പോൾ അഗസ്ത്യമുടികൂടി ഒരു ലക്ഷ്യമായിരുന്നു. കഥയിൽ കണ്ടത് പലതും കണ്ടെഴുത്തിനെയും എഴുത്തുകാരനെയും കഥാപാത്രമാക്കുന്നു എന്നുള്ളതുമാണ്. ആദിവാസികളുടെ സംഗീത ഉപകരണം, ഗാനങ്ങൾ, ഗീതകങ്ങൾ ഇവ വസ്തുനിഷ്ഠവും നിർവികാരവുമായ യാഥാർഥ്യമായി കഥയിൽമാത്രം നിലനിൽക്കുന്നില്ലെന്ന് അറിയുന്നവരാണ് എല്ലാവരും.

എന്നാൽ, ഫണ്ട് വിനിയോഗവും അക്കാദമികമായ ചിട്ടവട്ടങ്ങളും ആദിവാസി വേഷങ്ങളെ കാഴ്ചക്ക് ഇരുത്തലുമൊക്കെ അനിഷേധ്യമായ നീതിനിഷേധ സമീപനരീതിയോട് കലഹിക്കാൻ കീഴാളരുടെ ബോധമനസ്സ് മടിക്കുകയും ചെയ്യുന്നു. ഗോത്രചരിത്രത്തിന്റെ വസ്തുനിഷ്ഠതക്കുള്ളിൽ വന്നിട്ടുള്ള വിള്ളലുകൾ അവരുടെ തനതുകലകളും ഭാവനകളും പാരമ്പര്യ വൈദ്യവുംകൊണ്ടാണ് പൂരിപ്പിക്കുന്നത് എന്നറിയാവുന്ന എഴുത്തുകാരൻ കാണിയോട് ചേർന്നുനിൽക്കുന്ന താദാത്മ്യമാണ് കഥയുടെ നീണ്ടചരിത്രത്തിനിടയിൽ പ്രത്യക്ഷപ്പെടുന്ന വർത്തമാനകാലവും അവിടെ പെരുമാറുന്ന ആളുകൾ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും പുലർത്തുന്നത്. ഭാഷയുടെയും വിശ്വാസങ്ങളുടെയും ബലത്തിൽ മലകൾക്ക് കീഴെ ജീവിക്കുന്നവർ.

അവർ അടിത്തട്ട് വാസികൾ അവരുടെ ചിത്രം പുരാവസ്തു. മദ്യ സൽക്കാരമുറിയിൽപോലും ഗാന്ധിജിയും ഗോത്രജനതയും ഇടംപിടിക്കും. ‘കൊക്കര’ എന്നത് ഒരു ജീവനസംഗീതം പുറപ്പെടുവിക്കുന്ന ഉപകരണം. മനുഷ്യനെതന്നെ ഉപകരണമാക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ കറുപ്പു ജീവിതങ്ങൾ കാലഹരണപ്പെടും. അവ വീണ്ടും തെളിയുന്നു. ഇരുട്ടിൽ ‘കൊക്കര’യിൽനിന്ന് ഉയരുന്നത് വിലാപ സ്വരമാണ്. മുളന്തണ്ടിന്റെ വേണുഗാനങ്ങൾക്കിടയിൽ അപശ്രുതിയുണർത്തുന്ന ഒരു കാറ്റായി അത് ഏതോ ഒരു നല്ല ഇടയനെ പ്രതീക്ഷിക്കും: കുമ്പസാരിക്കും... ഉയിർക്കുമെന്ന പ്രത്യാശ പുലർത്തും.

(അജിത്രി, ഫേസ്​ബുക്ക്​)

Show More expand_more
News Summary - weekly ezhuthukuth