Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ബി​ൽ​ക്കീ​സ്​ ബാ​നു എ​ന്ന നി​ർ​ഭ​യ

ഏ​ക​ദേ​ശം 10​ വ​ര്‍ഷം മു​മ്പ് ചി​ല സു​പ്ര​ധാ​ന കേ​സു​ക​ളി​ല്‍ അ​ല​ഹ​ബാ​ദ് ഹൈ​കോടതി പ്ര​ഖ്യാ​പി​ച്ച വി​ചി​ത്ര​ങ്ങ​ളാ​യ വി​ധി​ന്യാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ‘Something is rotten in Allahabad High Court’ (അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ എ​ന്തോ ചീ​ഞ്ഞു​നാ​റു​ന്നു) എ​ന്ന് പു​ച്ഛ​ത്തോ​ടെ സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് വാ​ർ​ത്ത​യാ​യ​പ്പോ​ള്‍ ഞാ​ന്‍ ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​ലേ​ക്ക് അ​യ​ച്ച ക​ത്ത് പ്രാ​ധാ​ന്യ​ത്തോ​ടെ അ​വ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വ​ലി​യ സ​ന്തോ​ഷം തോ​ന്നി. അ​ത് അ​ല​ഹ​ബാ​ദ് ഹൈ​കോടതിയിലെ എ​ല്ലാ ന്യാ​യാ​ധി​പ​ന്മാ​രെ​യും ഉ​ദ്ദേ​ശി​ച്ച് പ​റ​ഞ്ഞ​ത​ല്ലെ​ന്നും അ​വ​രി​ലെ ‘ബ്ലാ​ക്ക്‌ ഷീ​പ്പു’​ക​ളെ മാ​ത്രം ഉ​ദ്ദേ​ശി​ച്ച് പ​റ​ഞ്ഞ​താ​ണെ​ന്നും ചി​ല ‘വെ​ളു​ത്ത ആ​ടു’ക​ളും അ​വ​ർ​ക്കി​ട​യി​ൽ ​ഉ​ണ്ടെ​ന്നും അ​തി​ൽ എ​ഴു​തി​യി​രു​ന്നു.

എ​ന്താ​യാ​ലും ‘രാ​ജാ​വ് ന​ഗ്ന’​നാ​ണെ​ന്ന് പ​റ​യാ​ന്‍ സു​പ്രീം​കോ​ട​തി കാ​ണി​ച്ച ആ​ര്‍ജ​വ​ത്തെ മു​ക്ത​കണ്ഠം അ​തി​ൽ ശ്ലാ​ഘി​ച്ചി​രു​ന്നു. മാ​ധ്യ​മം ആ​ഴ്ചപ്പ​തി​പ്പിൽ ‘ബി​ല്‍ക്കീ​സ്‌ ബാ​നു’ എ​ന്ന ‘തു​ട​ക്കം’ വാ​യി​ച്ച​പ്പോ​ള്‍ (ല​ക്കം: 1351) ഈ ​സം​ഭ​വം ഓ​ർമവ​ന്നു. അ​താ​യ​ത് പ്ര​തി​ക​ള്‍ക​ളെ​പ്പോ​ലും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ ഒ​രു വി​ധി​യാ​യി​രു​ന്നു കേ​സി​ൽപെ​ട്ട എ​ല്ലാ​വ​രെയും നി​രു​പാ​ധി​കം വി​ട്ട​യ​ച്ച​ത്. പ​ക്ഷേ, പ​രാ​തി​ക്കാ​രി​യാ​യ ബി​ല്‍ക്കീ​സ്‌ ബാ​നു വി​ട്ടു​കൊ​ടു​ത്തി​ല്ല. അ​വ​രു​ടെ റി​വ്യൂ പെ​റ്റീ​ഷ​ന്‍ സ്വീ​ക​രി​ച്ച സു​പ്രീം​കോ​ട​തി​യു​ടെ ജ​സ്റ്റി​സ് ബി.​വി.​ നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹൈകോ​ട​തി വി​ധി റ​ദ്ദാ​ക്കു​ക​യും വെ​റു​തെ വി​ട്ട പ്ര​തി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് ജ​യി​ലി​ൽ അ​ട​ക്കാ​ൻ ഉ​ത്ത​ര​വിടുകയുംചെയ്തു.

അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യ ഒ​രു വി​ധി​യാ​യി ഇ​ത് ജു​ഡീ​ഷ്യ​റി​യു​ടെ​ ച​രി​ത്ര​ത്തി​ൽ എ​ന്നെ​ന്നും തെ​ളി​ഞ്ഞു​കി​ട​ക്കും. വി​ധി​യ​റി​ഞ്ഞ​പ്പോ​ൾ രാ​ജാ​വ് ന​ഗ്ന​നാ​ണെ​ന്ന് പ​റ​യാ​ന്‍ ധൈ​ര്യം കാ​ണി​ക്കു​ന്ന ചി​ല​രെ​ങ്കി​ലും ഉ​ണ്ട​ല്ലോ എ​ന്നോ​ർ​ത്ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ ആ​ശ്വാ​സം​കൊ​ണ്ടു​ കാ​ണും.

ബി​ല്‍ക്കീ​സ് ബാ​നു​വി​നെ​പ്പോ​ലെ നി​ര്‍ഭ​യ​രും ആ​ർജ​വ​മു​ള്ള​വ​രു​മാ​യ സ്ത്രീ​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​വും അ​ന്ത​സ്സും വാ​നോ​ളം ഉ​യ​ര്‍ത്തു​ന്നതു കാ​ണു​മ്പോ​ള്‍ നി​ഷ്പ​ക്ഷ​മ​തി​ക​ളു​ടെ അ​ധ​ര​ങ്ങ​ള്‍ വി​ട​രു​ന്നു. ലോ​ക​ത്തി​നുത​ന്നെ അ​നു​ക​രി​ക്കാ​ന്‍ പ​റ്റി​യ ഒ​രു ജു​ഡീ​ഷ്യ​റി​യാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്ന് ഈ ​ഒ​രൊ​റ്റ വി​ധി വി​ളി​ച്ചുപ​റ​യു​ന്നു. ക​ടി​ച്ച പാ​മ്പി​നെ വി​ളി​ച്ചുവ​രു​ത്തി വി​ഷം വ​ലി​ച്ചെ​ടു​പ്പി​ക്കു​ന്ന ഒ​രു നാ​ട്ടു​വൈ​ദ്യ​മു​ണ്ടെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ആ ​വി​ദ്യ പ്ര​യോ​ഗി​ച്ച സു​പ്രീം​കോ​ട​തിക്ക് എ​ന്‍റെ ‘ത്രീ ​ചീ​യേ​ഴ്സ്!’

(സ​ണ്ണി ജോ​സ​ഫ്‌, മാ​ള)

പോ​ളി​റ്റ്​ ബ്യൂ​റോ​യി​ൽ ദ​ലി​ത്​ അം​ഗമു​ണ്ട്​

ഡോ. ​ഗീ​വ​ർ​ഗീ​സ് കൂ​റി​ലോ​സു​മാ​യി യു.​ ഷൈ​ജു ന​ട​ത്തി​യ​ത്​ (ല​ക്കം: 1351) അ​ടു​ത്തകാ​ല​ത്ത്​ ക​ണ്ട മി​ക​ച്ച സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​ ഒ​ന്നാ​ണ്. കാ​ര്യ​ങ്ങ​ൾ സു​വ്യ​ക്ത​മാ​യി ത​ന്നെ കൂ​റി​ലോ​സ്​ വി​ശ​ദ​മാ​ക്കു​ന്നു. അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നുപ​റ​യു​ന്നു. ആ ​സം​ഭാ​ഷ​ണ​ത്തി​ൽ സി.​പി.​എ​മ്മി​നെ​പ്പ​റ്റി പ​രാ​മ​ർ​ശി​ക്കു​​േ​മ്പാ​ൾ സി.​പി.​എ​മ്മി​ന്റെ പോ​ളി​റ്റ്​ ബ്യൂ​റോ​യി​ൽ ദ​ലി​ത്​ സ​മു​ദാ​യാം​ഗ​ങ്ങ​ൾ ആ​രു​മി​​െല്ല​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ത്​ തെ​റ്റാ​ണ്.

ക​ഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ വെ​ച്ച്​ പ​ശ്ചി​മ ബം​ഗാ​ളി​ൽനി​ന്നു​ള്ള രാം​ച​ന്ദ്ര ദോ​മെ​യെ അ​വ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. സി.​പി.​എ​മ്മി​ൽ അ​ത്​ മ​തി​യാ​യ പ്രാ​തി​നി​ധ്യ​മാ​ണോ എ​ന്ന​ത്​ അ​ഭി​​പ്രാ​യ വ്യ​ത്യാ​സ​മാ​കാം. പ​േ​ക്ഷ, കൂ​റി​ലോ​സ്​ പ​റ​യു​ന്ന​തി​ൽ വ​സ്​​തു​താ​പ​ര​മാ​യ തെ​റ്റു​ണ്ട്.

(സി​നി​ജ​ൻ, ക​ണ്ണൂ​ർ)

‘നിർവികൽപം’ പടർന്നുകയറുന്നു

ചി​ല നോ​വ​ലു​ക​ൾ, ചി​ല ക​ഥ​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ -ക​ണ്ടാ​ലും പി​ന്നെ​യെ​ന്നോ സ​മ​യ​മാ​യി​ല്ല എ​ന്നോ ചൊ​ല്ലി മാ​റിനി​ൽ​ക്കും. ആ ​പി​ന്നെ, -സ​മ​യം അ​ടു​ക്കു​മ്പോ​ൾ ന​മ്മി​ലേ​ക്ക് പ​ട​ർ​ന്നുക​യ​റും ആ​സ​ക​ലം.

അ​മ​ൽ ഇ​ഖ്ബാ​ൽ എ​ന്ന സെ​റി​ബ്ര​ൽ പാ​ൾസി ബാ​ധി​ത​നാ​യ കു​ട്ടി സു​നി​ത ദേ​വ​ദാ​സു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ ഉ​മ്മ, ച​വ​ച്ച​ര​ച്ചു തരുന്ന ഭ​ക്ഷ​ണ​മാ​ണ് ഞ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് എ​ന്നും ഞ​ങ്ങ​ളു​ടെ അ​മ്മ​മാ​ർ ഭൂ​മി​യി​ലെ സ​വി​ശേ​ഷ വി​ഭാ​ഗ​മാ​ണ് എ​ന്നും പ​റ​യു​ന്നു​ണ്ട്. ഇ​തി​നുമു​മ്പ് സു​ഭാ​ഷ് ച​ന്ദ്ര​ന്റെ ‘സ​മു​ദ്ര​ശി​ല’ വാ​യി​ച്ച കാ​ല​ത്ത് ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന അം​ബ​യെപ്പോ​ലെ​യു​ള്ള അ​മ്മ​മാ​രെ​ക്കു​റി​ച്ച് ഓ​ർ​ത്തി​ട്ടു​ണ്ട്. ​പി​ന്നെ ‘പേ​ര​ൻ​പ​്’ ക​ണ്ട​പ്പോ​ഴും. ഇ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ/​പി​താ​ക്ക​ന്മാ​ർ അ​സാ​ധാ​ര​ണ ജീ​വി​തം ജീ​വി​ക്കു​ന്ന സ്പെ​ഷ​ൽ അ​മ്മ​മാ​രാ​ണെ​ന്ന് ഈ ​വി​ക​ൽപ​വും ന​മ്മോ​ട് പ​റ​യു​ന്നു. ചി​ല ക​ഥ​കളു​ണ്ട്. അ​വ ന​മ്മെ ര​സി​പ്പി​ക്കും. ചി​ല​ത് ര​മി​പ്പി​ക്കും. മ​റ്റു​ചി​ല​വ ത്ര​സി​പ്പി​ക്കും. എ​ന്നാ​ൽ, അ​പൂ​ർവം ചി​ല ക​ഥ​ക​ൾ വേ​ട്ട​യാ​ടിക്കൊ​ണ്ടി​രി​ക്കും, അ​നു​ഭ​വ​തീ​ക്ഷ​്ണ​തകൊ​ണ്ട്.

ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​ക​ത്തി​ന്റെ ‘നിർവി​കൽപം’ എ​ന്ന പേ​രി​ലു​ള്ള ക​ഥ (ല​ക്കം: 1351) ഈ ​വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ക. എ​ന്നെ ഇ​പ്പോ​ഴും അ​ത് വേ​ട്ട​യാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

വി​ക​ൽ​പമെ​ന്നാ​ൽ സ​മ​ബ​ല​ങ്ങ​ളും അ​ന്യോ​ന്യ വി​രോ​ധ​ത്താ​ൽ ഒ​ന്നി​ച്ചുവ​രാ​ൻ പാ​ടി​ല്ലാ​ത്ത​താ​യ ര​ണ്ടെ​ണ്ണ​ത്തി​ൽ വെ​ച്ച് ഒ​ന്നു വ​രു​ന്ന​ത് വി​ക​ൽ​പാ​ല​ങ്കാ​രം. ‘വി​ക​ൽ​പം’ എ​ന്ന് ക​ഥ​ക്ക് പേ​രു ന​ൽ​കി​യ​ത് കൃ​ത്യ​മാ​യ സൂ​ച​ക​മാ​യി ത​ന്നെ​യാ​ണ് എ​ന്ന് ക​ഥാ​ന്ത്യം വെ​ളി​പ്പെ​ടും. മൈ​ൻ​ഡ് ട്രെയ്ന​റും ബി​സി​ന​സ് എ​ക്സി​ക്യൂ​ട്ടിവുമാ​യ അ​നി​ലിനും അ​ഡ്വ​ക്ക​റ്റ് ആ​ഷ​ക്കും വൈകി​പ്പി​റ​ന്ന കു​ഞ്ഞാ​ണ് അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ. അ​വ​നു 13 വ​യ​സ്സാ​യ​പ്പോ​ൾ മു​ത​ൽ ശാ​രീ​രി​ക​മാ​യി ഉ​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ളാ​ണ് ക​ഥ​യു​ടെ പ്ര​ധാ​ന തന്തു. വ​യ​സ്സാ​കു​ന്തോ​റും അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ എ​ന്ന ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യി​ലെ ശാ​രീ​രി​ക​ വ​ള​ർ​ച്ച ഉ​ണ്ടാ​ക്കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ അ​മ്മജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കു​ന്നു.

പു​രു​ഷ​നാ​യ മ​ക​നി​ലെ, രാ​ജ​വെ​മ്പാ​ല ത​ന്റെ നേ​രേ ‘വി​ഷ​പ്പ​ല്ലു​ക​ൾ വി​റ​പ്പി​ച്ച് കുത​റു’മ്പോ​ൾ ആ​ഷ, കാ​മ​ത്തെ അ​മ്മ​യു​ടെ വാ​ത്സ​ല്യാ​തിരേ​ക​ക്രീ​ഡാ കൗ​തു​ക​ത്തോ​ടെ നേ​രി​ട്ട​ട​ക്കു​ന്ന അ​നു​ഭ​വംപോ​ലൊ​രു അ​നു​ഭ​വം നാം ​മു​മ്പ​നു​ഭ​വി​ച്ചി​ട്ടി​ല്ല. ഒ​ര​മ്മ​ക്ക് ഭൂ​മി​യി​ൽ വെ​ച്ച് ഏ​റ്റ​വും പീ​ഡാ​ക​ര​മാ​യ അ​നു​ഭ​വം എ​ന്താ​യി​രി​ക്കുമെ​ന്ന് ആ​ലോ​ചി​ച്ചുനോ​ക്കി​യി​ട്ടു​ണ്ട്. മ​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തോ മ​ക്ക​ളാ​ൽ കൊ​ല്ല​പ്പെ​ടും എ​ന്ന​തോ ഭ​ർ​ത്താ​വി​നാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തോ ഭ​ർ​ത്താ​വും കു​ടും​ബ​വും ചേ​ർ​ന്ന് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ന്ന​തോ?

അ​തൊ​ക്കെ ഭൂ​മി​യി​ൽ നി​ര​ന്ത​രം ന​ട​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​തും അ​തി പ​രി​ച​യ​ത്താ​ൽ ആ ​അ​മ്മ സാ​ധ്യ​ത​യാ​യി കാ​ണു​ന്ന​തു​മാ​ണ്. അ​തെ​ല്ലാം സ​ഹ​നീ​യ​മെ​ന്നേ അ​മ്മ വി​ചാ​രി​ക്കൂ. എ​ന്നാ​ൽ സ​ഹ​നീ​യ​മ​ല്ലാ​ത്ത ഒ​ന്നേ​യു​ള്ളൂ. അ​താ​ണ് ‘വി​ക​ൽപ’​ത്തി​ലെ പ്ര​മേ​യം.

മ​ക​ന്റെ ലൈം​ഗി​ക​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ഇ​ര​യാ​ക​ൽ. അ​റി​യാ​തെ ജ​ന​നി​യെ പ​രി​ണ​യി​ച്ച യ​വ​നത​രു​ണ​ന്റെ ക​ഥപോ​ലെ അ​ല്ല​യി​ത്. എ​ന്നാ​ൽ, അ​റി​ഞ്ഞു​മ​ല്ല. ഈ ​വൈ​പ​രീ​ത്യ​മാ​ണ് ഈ ​ക​ഥ​യു​ടെ മ​ർമ​വും ര​സ​നീ​യ​ത​യും. ഓ​ർ​ക്കും​തോ​റും ര​സ​നീ​യ​ത വ​ർ​ധി​ക്കു​ന്ന കാ​വ്യ​ഗു​ണ​മ​ല്ല, ഓ​ർക്കുംതോ​റും ശ​രീ​ര​മാകെ ഞെ​ട്ടി​വി​റ​കൊ​ള്ളു​ന്ന ​ഒ​ന്നാ​യി​രി​ക്കു​മ​ത്.

കു​ഞ്ഞി​ന്റെ ജ​ന​നം മു​ത​ൽ വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​ണ് അ​നന്ത​ന്റെ കാ​മ​പൂർ​ത്തീ​ക​ര​ണ സ​ന്ദ​ർ​ഭ​ത്തി​ൽ ആ ​അ​മ്മ​യു​ടെ മ​ന​സ്സ് നി​രൂ​പി​ക്കു​ന്ന​ത്. എ​ത്ര നി​ർ​ഭാ​ഗ്യ​ക​ര​മാ​യ ജ​ന്മം! ന​ര​ജീ​വി​ത​മാം വേ​ദ​ന​ക്ക് അ​ർ​ഭ​ക​ർ കാ​രണ​മാ​കു​ന്ന അ​പൂ​ർ​വ ജ​ന്മ​ങ്ങ​ൾ. അ​വ​സാ​ന​ത്തെ നാ​ല് ഖ​ണ്ഡിക​യി​ൽ അ​ന​ന്ത​ന്റെ ശാ​രീ​രി​ക വ​ള​ർ​ച്ച സൂ​ചി​പ്പി​ച്ചു തു​ട​ങ്ങു​ന്ന വി​വ​ര​ണ​ത്തി​ന്റെ വേ​ഗം വ​ർ​ധി​ക്കു​ന്ന​തും അ​ത് ഒ​രു വേ​ട്ടമൃ​ഗ​ത്തി​ന്റെ ക്രൗര്യ​ത്തോ​ടെ ആ​ഷക്കുമേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ക​ഥാ​കൃ​ത്ത് അ​നു​ഷ്ഠാ​നം നി​ർ​വ​ഹി​ക്കു​ന്ന​പോ​ലെ അ​ല്ലെ​ങ്കി​ൽ ഒ​രാഭി​ചാ​ര​ക്രി​യ​യു​ടെ താ​ള​വേ​ഗ പ്ര​ക്രി​യ​ക​ൾ വി​വരി​ക്കു​ന്ന ഭാ​ഷാ​ഘ​ട​ന​യി​ലാ​ണ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. ആ ​ക്രി​യ നാം ​ഇ​തുവ​രെ മ​ല​യാ​ള ക​ഥ​യി​ൽ പ​രി​ച​യി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ലാ​ണ്, അ​നന്ത​ന്റെ കാ​മ​പൂർ​ത്തീ​ക​ര​ണ സ​ന്ദ​ർ​ഭ​ത്തി​ൽ ആ ​അ​മ്മ​യു​ടെ മ​ന​സ്സ് നി​രൂ​പി​ക്കു​ന്ന​ത്.

ഭാ​ഷ​യും ഭാ​വ​വും ഇ​ട​തൂ​ർ​ന്ന​ങ്ങ​നെ പ്ര​വ​ഹി​ക്കു​ക​യാ​ണ്. സാ​ഗ​രം ത​ന്നി​ൽ തി​ര​മാ​ല​ക​ളെ​ന്ന​പോ​ലെ.​ ചെ​റു വാ​ക്യ​ങ്ങ​ളും ചൂ​ർ​ണി​ക​ക​ളു​മാ​യി പ​റ​ഞ്ഞു​വ​ന്ന ക​ഥ നെ​ടു​ങ്ക​ൻ വാ​ക്യ​ങ്ങ​ളാ​യും ചെ​റുവാ​ക്യ​ങ്ങ​ളാ​യും ചാ​ഞ്ഞും ചരി​ഞ്ഞും കു​റു​കി​യും മു​റു​കി​യും കു​ട്ടി​യി​ലെ പു​രു​ഷാവേ​ഗ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന താ​ള​ത്തി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഥാ​കാ​ര​ന്റെ കൈ​യ​ട​ക്ക​വും ഭാ​ഷ​യെ ദൃ​ശ്യാ​നുഭ​വ​മാ​ക്കി​യെ​ടു​ക്കാ​നു​ള്ള ചാ​തു​രി​യും പ്ര​ശം​സ​നീ​യ​മാ​ണ്.

(താ​ജ് മ​ൻ​സൂ​ർ, വ​യ​നാ​ട്​ ,ഫേസ്​ബുക്ക്​)

Show More expand_more
News Summary - weekly ezhuthukuth