Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

മ​ല​യാ​ള​ സി​നി​മ​യി​ലെ ഹാ​സ്യം

പൊ​തു​വേ ചി​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ക​യും ചി​രി​പ്പ​ട​ങ്ങ​ളെ ക​ല​വ​റ​യി​ല്ലാ​തെ വി​ജ​യി​പ്പി​ക്കു​ക​യും എ​ന്നാ​ൽ ചി​രി​പ്പി​ക്കു​ന്ന​വ​രി​ൽ അ​പ​ക​ർ​ഷം കാ​ണു​ക​യും ചെ​യ്യു​ന്ന മ​നോ​ഘ​ട​ന​യാ​ണ് സാ​മാ​ന്യ​മാ​യി മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്. അ​തു​കൊ​ണ്ട് ‘ഹാ​സ്യ​ത്തെ ത​മാ​ശ​യാ​യി കാ​ണ​രു​ത്’ എ​ന്ന വി​ജി​ത്ത് എം.സി​യു​ടെ താ​ക്കീ​ത് (ല​ക്കം: 1369) പ്ര​സ​ക്ത​മാ​ണ്. വി​ജി​ത്ത് എ​ഴു​തു​ന്നതുപോ​ലെ ഹാ​സ്യ​ര​സ​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന​വ​രെ മു​ഖ്യ അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നൊ​പ്പം ച​ല​ച്ചി​ത്ര​ത്തി​ന്റെ സ്വ​ത്വ​പ​ര​മാ​യ മ​റ്റു ചി​ല സം​ഗ​തി​ക​ളും ഈ ​വി​ചാ​ര​ത്തി​നൊ​പ്പം പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണെ​ന്ന് തോ​ന്നി.

അ​വ​യി​ലൊ​ന്നാ​മ​ത്തേ​ത് ച​ല​ച്ചി​ത്ര​ങ്ങ​ൾ എ​ന്തി​നെ​യാ​ണ് ത​മാ​ശ​യാ​ക്കു​ന്ന​ത് എ​ന്ന കാ​ര്യ​മാ​ണ്. വ്യ​ക്തി​ക​ളു​ടെ ശാ​രീ​രി​ക​ പ​രി​മി​തി​ക​ളും ന്യൂ​ന​ത​ക​ളും സാ​മൂ​ഹി​ക​മാ​യ പ​ദ​വി​ബ​ന്ധ​ങ്ങ​ളും രാ​ഷ്ട്രീ​യ​മാ​യ ശ​രി​കേ​ടു​ക​ളും ചി​രി​ക്കു വി​ഭ​വ​മാ​ക്കി മാ​റ്റു​ന്നു എ​ന്ന​തി​ൽ​നി​ന്ന് സ​മ​കാ​ലി​ക സി​നി​മ വി​മു​ക്തി നേ​ടി വ​രു​ന്നു. ‘ബാം​ബൂ ബോ​യ്സ്’ പോ​ലെ​യൊ​രു സി​നി​മ ഇ​നി ആ​രെ​യും ചി​രി​പ്പി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ആ ​നി​ല​യി​ൽ വ​ള​രെ വേ​ഗം മ​ല​യാ​ള സി​നി​മ മാ​റു​ന്നു​ണ്ട്.

എ​ന്നാ​ലും മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ ഹാ​സ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​ക്ക് പ​ല അ​ട​രു​ക​ളു​ള്ള​താ​യി ച​ല​ച്ചി​ത്ര​നി​രൂ​പ​ണ ച​രി​ത്രം നോ​ക്കി​യാ​ല​റി​യാം. വ്യ​വ​സാ​യ​മാ​ണെ​ന്ന ധാ​ര​ണ​ക്കൊ​പ്പം ച​ല​ച്ചി​ത്രം നേ​രം​പോ​ക്കി​നു​ള്ള ഉ​പാ​ധി​യു​മാ​ണെ​ന്ന വി​ശ്വാ​സം തു​ട​ക്ക​ക്കാ​ലം മു​ത​ൽ ഇ​വി​ടെ നി​ല​നി​ന്നി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ പ്ര​സി​ദ്ധ ആ​ദ്യ​കാ​ല നി​രൂ​പ​ക​നാ​യ സി​നി​ക്ക് ത​ന്റെ ആ​ദ്യ പു​സ്ത​ക​മാ​യ ‘ച​ല​ച്ചി​ത്ര​ചി​ന്ത​ക​ളി​’ൽ (1959) “മ​നോ​ര​ഞ്ജ​ന​ത്തി​നു​ള്ള ഉ​പാ​ധി​യാ​യി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ ഹാ​സ്യ​ത്തെ കാ​ണു​ക​ മാ​ത്ര​മ​ല്ല, മ​നഃ​ശാ​ന്തി കു​റ​ഞ്ഞും ജീ​വി​ത​സ​ങ്ക​ട​ങ്ങ​ൾ നി​റ​ഞ്ഞും കാ​ണ​പ്പെ​ടു​ന്ന ജീ​വി​ത​ത്തി​ൽ മ​നോ​വ്യ​ഥ​യെ ദ്വി​ഗു​ണീ​ഭ​വി​പ്പി​ക്കു​ന്ന ദുഃ​ഖാ​കു​ല​മാ​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സി​നി​മ കാ​ണാ​നാ​യി വ​രു​ന്ന സാ​ധു​വി​നോ​ട് ചെ​യ്യു​ന്ന ദ്രോ​ഹ​മാ​ണെ​ന്നും” എ​ഴു​തി.

ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ല എ​ന്ന​ല്ല, ആ​സ്വാ​ദ​ക​ർ അ​ധി​ക​വും തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത് വി​നോ​ദ​ത്തി​നു​വേ​ണ്ടി​യാ​യ​തു​കൊ​ണ്ട് ഭൂ​രി​പ​ക്ഷം ചി​ത്ര​ങ്ങ​ളും അ​ങ്ങ​നെ ആ​കാ​തെ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സി​നി​ക് എ​ടു​ക്കു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ലെ ച​ല​ച്ചി​ത്ര​ നി​ർ​മാതാ​ക്ക​ളി​ൽ അ​ധി​കം​പേ​രു​ടെ​യും ക​ണ്ണെ​ത്തി​യി​ട്ടി​ല്ലാ​ത്ത ഒ​രു വി​ഭാ​ഗ​മാ​ണ് വി​നോ​ദ​ചി​ത്ര​ങ്ങ​ളെ​ന്നും അ​വ​രു​ടെ സ​ത്വ​ര​ശ്ര​ദ്ധ അ​തി​ൽ പ​തി​യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മു​ടെ സി​നി​മ​യെ ആ​ക​പ്പാ​ടെ ബാ​ധി​ച്ചി​ട്ടു​ള്ള നി​ർ​ജീവ​ത്വ​ത്തെ മാ​റ്റി അ​തി​നു ന​വോ​ന്മേ​ഷ​വും പ്ര​സ​രി​പ്പും ന​ൽ​കാ​ൻ പ​റ്റി​യ മാ​ർ​ഗ​ങ്ങ​ളി​ൽ അ​തി​പ്ര​ധാ​ന​മാ​ണി​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

എ​ന്നാ​ൽ, സി​നി​ക് അ​വ​സാ​നം പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​മാ​യ ‘കാ​ഴ്ച​പ്പാ​ടി’ ൽ (1980) എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്റെ നി​ല​പാ​ട് മാ​റ്റി. ഇ​തി​വൃ​ത്ത​വു​മാ​യി ഇ​ഴു​കി​ച്ചേ​രാ​തെ ചി​രി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള വി​ഡം​ബ​നം എ​ന്നമ​ട്ടി​ൽ നി​ല​നി​ന്ന ഹാ​സ്യ​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സി​നി​ക് എ​ഴു​തി: ‘‘തി​ന്നാ​നു​ള്ള​ത് വാ​രി​വ​ലി​ച്ചു തി​ന്നു​ക, പെ​ൺ​കോ​ന്ത​ന്മാ​രാ​യി അ​ഭി​ന​യി​ക്കു​ക, അ​ഴി​ഞ്ഞൂ​രി പോ​കു​ന്ന ഉ​ടു​പ്പു​ക​ളു​മാ​യി കെ​ട്ടി​മ​റി​യു​ക, അം​ഗ​വൈ​കൃ​ത​ങ്ങ​ളു​ടെ അ​രു​ചാ​രി ചി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക, ക​ല്ലു​വെ​ച്ച വ​ങ്ക​ത്ത​ങ്ങ​ളും കോ​മാ​ളി​ക്ക​ളി​ക​ളും​കൊ​ണ്ട് അ​ര​ങ്ങു ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക. ഇ​വ​യി​ലൊ​ന്നും​ത​ന്നെ ഊ​റി​ച്ചിരി​ക്കാ​ൻ വ​ക കാ​ണു​ന്നി​ല്ലെ​ന്ന് വ്യ​ക്തം.”

ജ​ന​പ്രീ​തി​ക്കും വാ​ണി​ജ്യ​വി​ജ​യ​ത്തി​നു​മു​ള്ള ചേ​രു​വ​ക​ൾ​മാ​ത്ര​മാ​യി നാ​ട​കീ​യ ഗൗ​ര​വ​മു​ള്ള കു​ടും​ബ​ചി​ത്ര​ങ്ങ​ൾ​ക്കി​ട​യി​ലും മ​റ്റും ഔ​ചി​ത്യ​മി​ല്ലാ​തെ ചേ​ർ​ത്തു​​െവ​ച്ച പ്ര​ക​ട​ന​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ക​മ്പോ​ള​ത്തി​ന്റെ​യും ക​ച്ച​വ​ട​ത്തി​ന്റെ​യും ഭാ​ഗ​മാ​യ ഒ​രു ച​ട്ട​ക്കൂ​ടാ​യി​ത്തീ​ർ​ന്നു എ​ൺ​പ​തു​ക​ളാ​യ​പ്പോ​ഴേ​ക്കും മ​ല​യാ​ള സി​നി​മ​യി​ലെ ഹാ​സ്യം. എ​സ്.പി. ​പി​ള്ള, മു​തു​കു​ളം രാ​ഘ​വ​ൻ പി​ള്ള, പ​രി​യാ​നം​പ​റ്റ, അ​ടൂ​ർ​ ഭാ​സി, ബ​ഹ​ദൂ​ർ തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​കാ​ല ഹാ​സ്യ​ന​ട​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളി​ൽ വി​ദേ​ശ​ ത​മാ​ശ​പ്പ​ട​ങ്ങ​ളു​ടെ അ​നു​ക​ര​ണ​ങ്ങ​ളും ഹാ​സ്യ​ത്തി​നു​വേ​ണ്ടി ഹാ​സ്യം എ​ന്നനി​ല​ക്ക് പ​ഴ​യ വേ​ദി​നാ​ട​ക​ങ്ങ​ളു​ടെ സ്വാ​ധീ​ന​വും വ്യ​ക്ത​മാ​ണ്. നി​ല​പാ​ടു​ക​ളു​ടെ വ്യ​ക്ത​ത​യി​ല്ലാ​യ്മ കാ​ര​ണം ഉ​ദാ​ത്ത ഹാ​സ്യ​ത്തി​ന്റെ ത​ല​ത്തി​ലേ​ക്കു​യ​രാ​നോ ഇ​തി​വൃ​ത്ത​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നുനി​ൽ​ക്കാ​നോ അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ശ്ര​മി​ച്ച​തു​മി​ല്ല. ഹാ​സ്യ​താ​ര​ങ്ങ​ളോ​ടു​ള്ള അ​പ​ക​ർ​ഷം തു​ട​ങ്ങു​ന്ന പ്ര​ക​ര​ണം ഇ​താ​യി​രി​ക്ക​ണം.

ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ ഹാ​സ്യ​ത്തെ​പ്പ​റ്റി വ്യ​ത്യ​സ്ത​വും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വു​മാ​യ വീ​ക്ഷ​ണ​മാ​ണ് ര​വീ​ന്ദ്ര​നു​ണ്ടാ​യി​രു​ന്ന​ത് (സി​നി​മ സ​മൂ​ഹം പ്ര​ത്യ​യ​ശാ​സ്ത്രം, 2007). ഉ​പ​രി​വ​ർ​ഗ ഗു​ണ​ങ്ങ​ളാ​ൽ പ​രി​സേ​വി​ത​നാ​യ നാ​യ​ക​ന്റെ ഔ​ന്ന​ത്യ​ത്തി​നു മു​ന്നി​ൽ സ്വ​ന്തം അ​ൽപത്തങ്ങ​ളും മ​ണ്ട​ത്തങ്ങ​ളും അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ള​ സി​നി​മ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ധ്വാനി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം എ​ടു​ത്തുകാ​ട്ടു​ന്ന​ത്.

നാ​യ​ക​ൻ ചെ​യ്യു​ന്ന ഉ​ദാ​ത്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​കൃ​ത​മാ​യി അ​നു​ക​രി​ക്കു​ന്ന, ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചെ​യ്തി​ക​ളാ​ണ് പ​ല​പ്പോ​ഴും ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. സ​ർ​ക്ക​സി​ലെ ഉ​യ​ർ​ന്ന അ​ഭ്യാ​സി​ക​ളെ അ​നു​ക​രി​ച്ച് ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ന്ന കോ​മാ​ളി​വേ​ഷ​ങ്ങ​ളോ​ടാ​ണ് ച​ല​ച്ചി​ത്ര​ത്തി​ലെ ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് സാ​മ്യം എ​ന്നു ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു. മി​ഡ്ജെറ്റു​ക​ൾ എ​ന്നാ​ണ് അ​ദ്ദേ​ഹം അ​വ​ർ​ക്കു ന​ൽ​കു​ന്ന പേ​ര്. ഉ​ന്ന​ത​നാ​യ നാ​യ​ക​ന്റെ അ​ഭി​ജാ​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യു​ള്ള താ​ര​ത​മ്യ​ത്തി​ൽ ഈ ​ഹാ​സ്യ​വേ​ഷ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത് നി​ന്ദാ​പൂ​ർ​വ​മു​ള്ള പ​രി​ഹാ​സ്യ​ത​യാ​ണ്. കാ​ണി​ക​ളാ​യി​രി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും അ​വ​രു​ടെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽ വീ​ര​നാ​യ​ക​നു​മാ​യ​ല്ല, ഭീ​രു​ക്ക​ളും നി​സ്സ​ഹാ​യ​രും പ​രി​ഹാ​സ​വി​ഷ​യ​വു​മാ​യ മി​ഡ്ജെ​റ്റു​ക​ളു​മാ​യാ​ണ് സാ​മ്യം. നാ​യ​ക​ഗു​ണ​ങ്ങ​ൾ ആ​രാ​ധി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നു​മു​ള്ള​തും സ്വ​ന്തം ജീ​വി​ത​പ​രി​സ​ര​ങ്ങ​ളും ചെ​യ്തി​ക​ളും പ​രി​ഹ​സി​ക്കാ​നും നി​ന്ദി​ക്കാ​നു​മു​ള്ള​തും എ​ന്ന ‘അ​പ​ബോ​ധ’​മാ​ണ് ച​ല​ച്ചി​ത്ര​ങ്ങ​ൾ ഹാ​സ്യ​പ്ര​ക​ട​ന​ങ്ങ​ൾ വ​ഴി സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് അ​ത് ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് ര​വീ​ന്ദ്ര​ൻ എ​ഴു​തി.

ത​മാ​ശ​ക​ൾ വെ​റും ത​മാ​ശ​ക​ള​ല്ലെ​ന്നും അ​വ​ക്ക് സി​നി​മ​ക്കക​ത്തു​ മാ​ത്ര​മ​ല്ല, പു​റ​ത്തും ന​മ്മ​ൾ കാ​ണാ​ത്ത ഒ​രു​ത​രം ജീ​വി​ത​മു​ണ്ടെ​ന്നു​മാ​ണ് ഇ​തി​ന​ർ​ഥം. “അ​ല്ലാ ത​മാ​ശ്യാ​ക്കാ​ണ്? എ​ന്നാ​ങ്ങ​നെ ആ​ക്ക​ണ്ട ട്ടാ...” ​എ​ന്ന വി​ജി​ത്തി​ന്റെ ലേ​ഖ​നശീ​ർ​ഷ​കം ആ ​ത​ര​ത്തി​ലും പ്ര​സ​ക്ത​മാ​യി​ത്തീ​രു​ന്നു.

(ശി​വ​കു​മാ​ർ ആ​ർ.പി, ​തി​രു​വ​ന​ന്ത​പു​രം)

കേൾക്കാൻ മനസ്സുള്ള പൂച്ച

മനുഷ്യരോട് അടുത്തിടപഴകി ജീവിക്കുന്ന പൂച്ചയെ ഒരു പ്രധാന കഥാപാത്രമാക്കി മനുഷ്യന്റെ ബോധ്യങ്ങളെയും വികാരങ്ങളെയും ഭാവനകൾ വിളക്കി ആവിഷ്കരിക്കുന്ന കഥയാണ് വി.കെ. ദീപയുടെ ‘ആൽബർട്ട്’ (ലക്കം: 1370) എന്ന കഥ. കൗമാരമെന്ന ഭൂതകാല ഓർമകളെ വിഹ്വലതകളായി പൂച്ചയോട് അവതരിപ്പിക്കുന്ന പെൺകുട്ടി കഥയുടെ മർമസ്ഥാനത്ത് നിൽക്കുന്നു. അവളുടെ ഇഷ്ടങ്ങളും നഷ്ടങ്ങളുമെല്ലാം പൂച്ചയോടുള്ള പറച്ചിലുകളിലൂടെ നിവർന്നുവരുന്നു.

മനുഷ്യരേക്കാൾ മൃഗങ്ങൾക്കാണ് തന്നെ കേൾക്കാനും മനസ്സിലാക്കാനുമുള്ള സൗകര്യമുള്ളത് എന്ന പെൺകുട്ടിയുടെ വിചാരംകൂടിയാണ് ഇങ്ങനെയൊരു സംഭാഷണത്തിനു വഴിതുറക്കുന്നത്. വീട്ടിൽ കുട്ടികളെ കേൾക്കാൻ ആരുമില്ലാതായിപ്പോകുന്ന പ്രശ്നത്തിന് പരിഹാരംകൂടിയായി ഇത്തരം സന്ദർഭങ്ങൾ മാറുന്നു. മനുഷ്യർ തമ്മിലുള്ള ബന്ധവും നേരിട്ടുള്ള സംസാരവും കുറഞ്ഞുപോകുന്ന വർത്തമാനകാലത്തെ കൂടിയാണ് കഥയിവിടെ പ്രശ്നവത്കരിക്കുന്നത്. മനുഷ്യനും പൂച്ചയും തമ്മിലുള്ള ആത്മഭാഷണം എഴുതുമ്പോഴുണ്ടാകുന്ന ഭാഷയുടെ പ്രത്യേകത ഈ കഥയെ വേറിട്ടതാക്കുന്നു.

(അബ്ദുൽ വാഹിദ് തവളേങ്ങൽ,അങ്ങാടിപ്പുറം മലപ്പുറം)

Show More expand_more
News Summary - weekly ezhuthukuth