Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

readers letters
cancel

പ​രി​ഭാ​ഷ​ക​ർ​ക്കും പ​രി​ഗ​ണ​ന വേ​ണ്ട​തു​ണ്ട്

ഭാ​ഷ​യു​ടെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് അ​ക്ഷ​ര​ങ്ങ​ളെ അ​തിമ​നോ​ഹ​ര​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ന്ന മൂ​ന്ന് പ്ര​തി​ഭ​ക​ളെകുറിച്ചുള്ള ക​വ​ർസ്റ്റോ​റി (ല​ക്കം: 1376) അ​തി മ​നോ​ഹ​ര​ വാ​യ​നാ​നു​ഭ​വ​മാ​യി എ​ന്നുപ​റ​യാ​തെ വ​യ്യ.

പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും മൂ​ലഗ്ര​ന്ഥ​കാ​ര​ന്മാ​ർ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യും വി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന വേ​ദ​നി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴാ​യി കേ​ട്ട സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന്‌ മു​ന്നി​ൽ മൊ​ഴി​മാ​റ്റം ചെ​യ്യു​ന്ന മ​നു​ഷ്യ​രെ പു​റംച​ട്ട​യി​ൽത​ന്നെ ആ​ഘോ​ഷ​മാ​യി അ​വ​ത​രി​പ്പി​ച്ച ആ​ഴ്ച​പ്പ​തി​പ്പ് അ​തി​ന്റെ വി​പ്ല​വബാ​ല്യം കൈമോ​ശം വ​ന്നി​ട്ടി​ല്ല എ​ന്ന് ഒ​രി​ക്ക​ൽകൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

ര​ണ്ടു സ​മൂ​ഹ​ങ്ങ​ളെ സാ​ഹി​ത്യംകൊ​ണ്ട് ബ​ന്ധി​പ്പി​ക്കു​ന്ന മ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ​ഇ​ത്ത​രം എ​ഴു​ത്തു​കാ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ഇ​നി​യും സാം​സ്‌​കാ​രി​ക രം​ഗം വ​ള​രെ വ​ള​രെ മുന്നോ​ട്ടു സ​ഞ്ച​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

(ഇ​സ്മാ​യി​ൽ പ​തി​യാ​ര​ക്ക​ര, ബ​ഹ്‌​റൈ​ൻ)

ജ​​നാ​​ധി​​പ​​ത്യ ധ്വം​​സ​​ന​​ത്തി​​ന് ജ​​നം ത​​ന്നെ മ​​റു​​പ​​ടി

മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കും പൗ​​ര​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും കൂ​​ച്ചു​​വി​​ല​​ങ്ങി​​ട്ടുകൊ​​ണ്ട് ഇ​​ന്ത്യ​​ൻ ജ​​ന​​ത​​യു​​ടെ മേ​​ൽ ജ​​നാ​​ധി​​പ​​ത്യ മാ​​ർഗ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഒ​​രു ഭ​​ര​​ണാ​​ധി​​കാ​​രി അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ അ​​ടി​​ച്ചേ​​ൽ​പി​​ച്ച​​തി​​ന്റെ അ​​മ്പതാം വാ​​ർ​​ഷി​​ക​​ത്തി​​ൽ ആ​​ഴ്ചപ്പ​​തി​​പ്പ് (ല​​ക്കം: 1374) ആ​​ഴ​​ത്തി​​ലു​​ള്ള വാ​​യ​​നക്ക് വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു​​ക്കി. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യു​​ടെ ഭീ​​തി​ദ നാ​​ളു​​ക​​ൾ എ.​​കെ.​​ജി പാ​​ർ​​ല​​മെ​​ന്റി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ന്റെ മൊ​​ഴി​​മാ​​റ്റ​​ത്തി​​ൽനി​​ന്നും വാ​​യി​​ച്ചെ​​ടു​​ക്കാ​​നാ​​യി. ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു ക​​രു​​ത​​ലോ​​ടെ താ​​ലോ​​ലി​​ച്ച ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യാ​​ണ് മ​​ക​​ൾ ഇ​​ന്ദി​​ര ​​ഗാ​​ന്ധി അ​​ല​​ങ്കോ​​ല​​മാ​​ക്കി​​യ​​തെ​​ന്ന് ‘മ​​റ​​ക്ക​​രു​​ത് ആ ​​ദി​​ന​​ങ്ങ​​ൾ‘ എ​​ന്ന ലേ​​ഖ​​ന​​ത്തി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ൾ പ​​റ​​യു​​ന്ന​​തി​​ന് അ​​ടി​​വ​​ര​​യി​​ടാം.

ഉ​​രു​​ക്കു വ​​നി​​ത​​യെ​​ന്ന് പ​​ര​​ക്കെ അ​​റി​​യ​​പ്പെ​​ടു​​മ്പോ​​ഴും മ​​ക​​ന്റെ ആ​​ജ്ഞാ​​ശ​​ക്തി​​ക്കു മു​​ന്നി​​ൽ നി​​സ്സാ​​ഹ​​യ​​ത​​യോ​​ടെ നി​​ൽ​​ക്കേ​​ണ്ടിവ​​ന്ന ഒ​​ര​​മ്മ​​യെയും ഇ​​ന്ദി​​ര ​​ഗാ​​ന്ധി​​യി​​ൽ കാ​​ണാം. ഒ​​രു പ​​രി​​ധിവ​​രെ അ​​ധി​​കാ​​ര​​ത്തി​​ൽ ക​​ടി​​ച്ചു​​തൂ​​ങ്ങാ​​നു​​ള്ള അ​​മ്മ​​യു​​ടെ വ്യ​​ഗ്ര​​ത​​യും കാ​​ണാ​​തെപോ​​യി​​ട്ട് കാ​​ര്യ​​മി​​ല്ല. ജ​​നാ​​ധി​​പ​​ത്യ മാ​​ർ​​ഗ​​ത്തി​​ൽ തെര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഭ​​ര​​ണ​​കൂ​​ടം തെ​​ര​​ഞ്ഞെ​​ടു​​ത്ത​​യ​​ച്ച ജ​​ന​​ങ്ങ​​ളു​​ടെ മേ​​ൽ ഒ​​രു ത​​ത്ത്വ​​ദീ​​ക്ഷ​​യു​​മി​​ല്ലാ​​തെ ക​​ട​​ന്നുക​​യ​​റി​​യ​​പ്പോ​​ൾ ബാ​​ല​​റ്റി​​ന്റെ ശ​​ക്തി​​യെക്കു​​റി​​ച്ച് ഓ​​ർ​​ക്കാ​​തി​​രു​​ന്ന​​വ​​ർ​​ക്ക് പൊ​​തു​​ജ​​നം അ​​തി​​ലൂ​​ടെത​​ന്നെ ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നുശേ​​ഷം മ​​റു​​പ​​ടി കൊ​​ടു​​ത്തു.

അ​​മ്പതു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​പ്പു​​റ​​വും അ​​തു മ​​ന​​സ്സി​​ലാ​​ക്കാ​​തെ പോ​​യ​​വ​​ർ​​ക്ക് 2024ലും ​​ജ​​നം അ​​ർ​​ഹി​​ക്കു​​ന്ന മ​​റു​​പ​​ടി ന​​ൽ​​കി, ബാ​​ല​​റ്റി​​ലൂ​​ടെ ത​​ന്നെ. 1977ലേ​​തു​​പോ​​ലെ അ​​മ്പേ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ല്ലെ​​ങ്കി​​ലും ‘തോ​​റ്റ​​തി​​നൊ​​ക്കു​​മേ ജ​​യിച്ചെ​​ന്നി​​രി​​ക്ക​​ിലും’ എ​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്ക് കൊ​​ണ്ടെ​​ത്തി​​ക്കാ​​നാ​​യി. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ സ്വേച്ഛാധി​​പ​​തി​​ക​​ളെ വാ​​ഴി​​ക്കി​​ല്ല എ​​ന്നു​​റ​​ക്കെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​താ​​യി 2024ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം. ​​ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​മാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന​​തെ​​ന്ന് ജ​​ന​​സാ​​മാ​​ന്യം ക​​രു​​തി​​പ്പോ​​ന്ന അ​​പ്ര​​ഖ്യാ​​പി​​ത അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യോ​​ട് ജ​​നം എ​​ങ്ങ​​നെ പ്ര​​തി​​ക​​രി​​ച്ചു എ​​ന്ന​​തി​​ന്റെ പൊ​​രു​​ൾ ആ​​ഴ്ച​​പ്പ​​തി​​പ്പ് ത​​യാറാ​​ക്കി​​യ എ​​ല്ലാ ലേ​​ഖ​​ന​​ങ്ങ​​ളി​​ലും നി​​ഴ​​ലി​​ക്കു​​ന്നു​​ണ്ട്.​​ സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ളി​​ന്റെ അ​​നു​​മ​​തി​​യോ​​ടെ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വാ​​ക്കു​​ക​​ൾ ക​​ട​​മെ​​ടു​​ക്ക​​ട്ടെ, മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ അ​​വ​​ഗ​​ണി​​ക്കാ​​നു​​ള്ള​​ത​​ല്ല; ചു​​വ​​രെ​​ഴു​​ത്തു​​ക​​ൾ കാ​​ണാ​​തി​​രി​​ക്കാ​​നു​​ള്ളതു​​മ​​ല്ല. ജ​​നാ​​ധി​​പ​​ത്യ​​ത്തെ ഹ​​നി​​ക്കു​​ന്ന ഏ​​തൊ​​രു ഹീ​​നപ്ര​​വൃ​​ത്തി​​ക്കും ജ​​ന​​ത്തി​​ന്റെ കൈ​​യി​​ൽ മ​​റു​​പ​​ടി​​യു​​ണ്ട്; അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥക്കും.

(ദി​​ലീ​​പ് വി. ​​മു​​ഹ​​മ്മ​​ദ്,മൂവാ​​റ്റു​​പു​​ഴ)

അടിത്തട്ടിലുള്ളവർക്കുവേണ്ടി തൂലിക ചലിപ്പിക്കൽ

ജാ​​തി​​ക്കോ​​ള​​നി​​ക​​ളി​​ലെ ജീ​​വി​​തം (ല​ക്കം: 1375) വാ​​യി​​ച്ചു. പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ​​പോ​​ലെ ഏ​​റ്റ​​വും താ​​ഴേത്ത​​ട്ടി​​ൽ ഉ​​ള്ള​​വ​​ർ​​ക്ക് ഏ​​റ്റ​​വും ശ​​ക്ത​​മാ​​യി തൂ​​ലി​​ക ച​​ലി​​പ്പി​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ൽ മാ​​ധ്യ​​മം അ​​ല്ലാ​​തെ മ​​റ്റ് പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്ന് തോ​​ന്നു​​ന്നി​​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് വ​​ർ​​ഷ​​മാ​​യി സ​​വ​​ർ​​ണ ബ്രാ​​ഹ്മ​​ണ ആ​​ധി​​പ​​ത്യ​ത്തി​ന് കീ​​ഴി​​ൽ ക​​ഴി​​യു​​ന്ന ഈ ​​ഏ​​റ്റ​​വും താ​​ഴെ ത​​ട്ടി​​ലു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ പു​​രോ​​ഗ​​തി​​ക്ക് കാ​​ര്യ​​മാ​​യി ഒ​​ന്നും സ​​ർ​​ക്കാ​​ർ ചെ​​യ്തി​​ട്ടി​​ല്ല. കേ​​ര​​ള​​ത്തി​​ൽ മാ​​ത്ര​​മേ പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ ഇ​​ത്ര​​യുമെ​​ങ്കി​​ലും പു​​രോ​​ഗ​​മി​​ച്ചി​ട്ടു​​ള്ളൂ. എ​​ങ്കി​​ലും ഏ​​ക്ക​​ർ വ​​സ്തു ഉ​​ള്ള ഒ​​രു പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ര​​നെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ൽപോ​​ലും കാ​​ണുമെ​​ന്ന് തോ​​ന്നു​​ന്നി​​ല്ല.

പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ര​​നാ​​യ മ​​ന്ത്രി കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന് നേ​​ര​​ത്തേ ക​​ണ്ണൂ​​ർ ക്ഷേ​​ത്ര​​ത്തി​​ലുണ്ടാ​​യ വി​​വേ​​ച​​നം വ​​ലി​​യ വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു​​വ​​​ല്ലോ. കേ​​ര​​ള​​ത്തി​​ൽ പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന കോ​​ള​​നി, ഊ​​ര്, സ​​​ങ്കേ​​തം എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​ട്ട​​ല്ലോ. എ​​ന്നാ​​ൽ, ഇ​​തു​​കൊ​​ണ്ട് ഒ​​ന്നും പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​രു​​ടെ ദ​​യ​​നീ​​യസ്ഥി​​തി മാ​​റി​ല്ല. ഒ​​ന്ന​​ര​​വ​​ർ​​ഷം മു​​മ്പ് എ​​ന്റെ വ​​സ്തു പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​​പെ​​ട്ട കു​​ട്ട​​പ്പ​​ൻ എ​​ന്ന​​യാ​​ൾ എ​​ട്ടു​​ല​​ക്ഷം രൂ​​പ​​ക്ക് വാ​​ങ്ങി. എ​​ന്നാ​​ൽ, ഇ​​ദ്ദേ​​ഹം

പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ര​​ൻ ആ​​യി​​പ്പോ​​യ​​തി​​നാ​​ൽ ഇ​​ത് ഈ ​​ജാ​​തി​​ക്കാ​​ര​​ന് എ​​ന്തി​​ന് കൊ​​ടു​​ത്തു എ​​ന്നു​​ ചോ​​ദി​​ച്ച് ര​​ണ്ട് ഇൗ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ൽ​​പെ​​ട്ട​​വ​​ർ എ​​ന്നെ കു​​റ്റ​​പ്പെ​​ടു​​ത്തി. പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​​പെ​​ട്ട ന​​ട​​ൻ ക​​ലാ​​ഭ​​വ​​ൻ മ​​ണി​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ, ന​​ർ​​ത്ത​​ക​​ൻ ഡോ. ​​രാ​​മ​​കൃ​​ഷ്ണ​​നെ ക​​റു​​ത്ത​​വ​​ൻ, സൗ​​ന്ദ​​ര്യം ഇ​​ല്ലാ​​ത്ത​​വ​​ൻ എ​​ന്നു​​പ​​റ​​ഞ്ഞ് സ​​വ​​ർ​​ണ സ​​മു​​ദാ​​യ​​ത്തി​​ൽ​​പെ​​ട്ട സ​​ത്യ​​ഭാ​​മ ആ​​ക്ഷേ​​പി​​ച്ച​​ത് വ​​ലി​​യ വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു​​വ​​ല്ലോ. ഇ​​വ​​യൊ​​ക്കെ രാ​​ജ്യ​​ത്തി​​ന്റെ പു​​രോ​​ഗ​​തി​​ക്ക് വ​​ലി​​യ ത​​ട​​സ്സം നി​​ൽ​​ക്കു​​ന്നു.

ഈ​​യി​​ടെ പ്ര​​സി​​ഡ​​ന്റ് ദ്രൗ​​പ​​തി മു​​ർ​​മു​​വി​​ന് (ആ​​ദി​​വാ​​സി ആ​​യി​​പ്പോ​​യ​​തി​​നാ​​ൽ) ഉ​​ണ്ടാ​​യ വി​​വേ​​ച​​ന​​ങ്ങ​​ൾ ന​​മ്മ​​ൾ അ​​റി​​ഞ്ഞു. ഇ​​തി​​ൽ​​ പ​​റ​​ഞ്ഞ​​പോ​​ലെ ആ​ദി​​വാ​​സി​​ക​​ൾ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളെ സ്വ​​യം വി​​ളി​​ക്കു​​ന്ന ‘ഊ​​ര്’ എ​​ന്ന പ​​ദം മാ​​റ്റാ​​നു​​ള്ള നി​​ർ​​ദേ​​ശം രാ​​ഷ്ട്രീ​​യ​​മാ​​യി തെ​​റ്റാ​​ണ്. പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ​​ക്കു വേ​​ണ്ടി ശ​​ബ​​്ദി​​ക്കാ​​ൻ രാ​​ജ്യ​​ത്ത് കാ​​ര്യ​​മാ​​യി ആ​​രുമി​​ല്ല. 25 ശ​​ത​​മാ​​നം വ​​രു​​ന്ന ഇ​​വ​​ർ ഉ​​യ​​ർ​​ന്ന് മു​​ഖ്യ​​ധാ​​ര​​യി​​ൽ എ​​ത്തു​​ന്ന​​ത് സ​​വ​​ർ​​ണ ഭ​​ര​​ണ​​വ​​ർ​​ഗം ഇ​​ഷ്ട​​പ്പെ​​ടു​​ന്നി​​ല്ല. ഇ​​പ്പോ​​ൾ 2014 മു​​ത​​ലു​ള്ള ബി.​​ജെ.​​പി സ​​ർ​​ക്കാ​​ർ കോ​​ടീ​​ശ്വ​​ര കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ​​ക്ക് എ​​ല്ലാം വാ​​രി​​ക്കോ​​രി​​ക്കൊ​​ടു​​ക്കു​​ന്നു. ഇ​​വി​​ടെ വ​​ന്ന് മ​​തം മാ​​റി​​യ​​ത് (ഇ​​സ്‍ലാം, ക്രി​​സ്ത്യ​​ൻ, ബു​​ദ്ധി​​സ്റ്റ്) 75 ശ​​ത​​മാ​​ന​​വും പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​രാണ് എ​​ന്നു​​ മാ​​ത്ര​​മ​​ല്ല, പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ​​ക്ക് ത​​ങ്ങ​​ളു​​ടെ സ​​മു​​ദാ​​യം പ​​റ​​യാ​​ൻ മ​​ടി​​യുമാ​​ണ്. നാ​​യ​​ർ എ​​ന്നും മ​​റ്റു​​മു​​ള്ള ഉ​​യ​​ർ​​ന്ന ജാ​​തി​​പ്പേ​​ർ പ​​റ​​യു​​ന്ന​ അ​​നു​​ഭ​​വമു​​ണ്ട്. കേ​​ര​​ള​​ത്തി​​ലും ഇ​​ന്നു​​വ​​രെ പ​​ട്ടി​​ക​​ജാ​​തി മു​​ഖ്യ​​മ​​ന്ത്രി ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ഇ​​തു​​പോ​​ലു​​ള്ള ‘മാ​​ധ്യ​​മ’​​ത്തി​​ൽ വ​​രു​​ന്ന പം​​ക്തി​​ക​​ൾ പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​രു​​ടെ ഉ​​യ​​ർ​​ച്ച​​ക്ക് ന​​ട​​പ​​ടിയെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​നെ പ്രേ​​രി​​പ്പി​​ക്കും എ​​ന്ന് ക​​രു​​താം.

(ആ​​ർ. ദി​​ലീ​​പ്, ശ്രീ​​വി​​ഹാ​​ർ ഭ​​വ​​നം,മു​​തു​​കു​​ളം)

നൂ​​റു​​വ​​യ​​സ്സാ​​യ ക​​ഥാ​​പ്ര​​സം​​ഗം നശിക്കരുത്​

ക​​ഥാ​​പ്ര​​സം​​ഗ ക​​ല​​യെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്ക​​ണ​​മെ​​ന്ന് കെ.​​പി. മു​​ഹ​​മ്മ​​ദ് ഷെ​​രീ​​ഫ് ക​​ത്തി​​ൽ എ​​ഴു​​തി. ഈ ​​അ​​ഭി​​പ്രാ​​യ​​ത്തോ​​ട് പൂ​​ർ​​ണ​​മാ​​യി യോ​​ജി​​ക്കു​​ന്നു. കാ​​ര​​ണം സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ളു​​ടെ ഭാ​​വ​​ന​​യെ ഉ​​ണ​​ർ​​ത്തു​​ന്ന ഒ​​രു ജ​​ന​​കീ​​യ ക​​ല​​യാ​​ണ് ക​​ഥാ​​പ്ര​​സം​​ഗം. എ​​ല്ലാ ക​​ല​​ക​​ളു​​ടെ​​യും സ​​മ്മേ​​ള​​ന​​മാ​​ണ് ക​​ഥാ​​പ്ര​​സം​​ഗം എ​​ന്നും പ​​റ​​യാം.

ഒ​​രു ഒ​​റ്റ​​യാ​​ൾ ക​​ല​ാ​​പ്ര​​ക​​ട​​നം. സം​​ഗീ​​ത​​ത്തി​​നും ക​​ഥ​​പ​​റ​​ച്ചി​​ലി​​നും മി​​ത പ്രാ​​ധാ​​ന്യ​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ക​​ഥാ​​പ്ര​​സം​​ഗ​​ക​​ൻ ന​​ല്ല അ​​ഭി​​നേ​​താ​​വുകൂ​​ടി​​യാ​​ക​​ണം എ​​ന്ന കാ​​ര്യ​​ത്തി​​ലും എ​​തി​​ര​​ഭി​​പ്രാ​​യ​​മി​​ല്ല. ക​​ഥ അ​​ഭി​​ന​​യ​​ത്തി​​ലൂ​​ടെ പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യാ​​ണ്. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ യ​​ഥോ​​ചി​​തം ഭാ​​വ​​നാ​​പൂ​​ർ​​ണ​​മാ​​യി കാ​​ഥി​​ക​​ൻ രം​​ഗ​​ത്ത് അ​​വ​​ത​​രി​​പ്പി​​ക്കു​​മ്പോ​​ൾ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യി അ​​ഭി​​ന​​യി​​ച്ചെ​​ങ്കി​​ലേ ക​​ഥ​​ക്ക് സ്വാ​​ഭാ​​വി​​ക​​ത​​യും മി​​ഴി​​വും വി​​ശ്വാ​​സ്യ​​ത​​യും കൈ​​വ​​രു​​ക​​യു​​ള്ളൂ.

സാം​​ബ​​ശി​​വ​​ൻ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യി അ​ഭി​​ന​​യി​​ച്ചു​​ ഫ​​ലി​​പ്പി​​ക്കു​​ന്ന​​ത് ന​​മ്മ​​ൾ എ​​ത്ര​​യോ സ്റ്റേ​​ജു​​ക​​ളി​​ൽ ക​​ണ്ടി​​ട്ടു​​ണ്ട്. അ​​ദ്ദേ​​ഹം ക​​ഥ​​പ​​റ​​യാ​​ൻ തു​​ട​​ങ്ങി​​യാ​​ൽ സ​​ദ​​സ്യ​​ർ ക​​ണ്ണും കാ​​തും കൂ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​തി​​ന്റെ അ​​ർ​​ഥ​​വും കാ​​ര​​ണ​​വും ഇ​​തു​​ത​​ന്നെ​​യാ​​ണ്. അ​​ദ്ദേ​​ഹം അ​​​പ്പോ​​ൾ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യി നി​​റ​​ഞ്ഞാ​​ടു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ശ​​ബ്ദ​​ത്തി​​ലും വേ​​ണ്ട​​ത്ര മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യാ​​ണ് അ​​ദ്ദേ​​ഹം ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഗാ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​യ സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ മാ​​ത്ര​​മേ ചേ​​ർ​​ത്തി​​രു​​ന്നു​​ള്ളൂ. അ​​ത് കാ​​ഥി​​ക​​ൻ രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത ഗാ​​ന​​ങ്ങ​​ൾ മാ​​ത്രം. ഒ​​രു സി​​നി​​മ കാ​​ണു​​ന്ന അ​​നു​​ഭ​​വംത​​ന്നെ​​യാ​​ണ് സാം​​ബ​​ശി​​വ​​ന്റെ ക​​ഥ​​പ​​റ​​ച്ചി​​ലിൽ അനുഭവപ്പെടുന്നത്. മൂ​ന്ന് മ​​ണി​​ക്കൂ​​ർ ക​​ട​​ന്നു​​പോ​​കു​​ന്ന​​ത് അ​​റി​​യു​​ക​​യേ​​യി​​ല്ല. ആ​​രും ഇ​​ട​​ക്ക് എ​​ഴു​​ന്നേ​​ൽ​​ക്കു​​ക​പോ​​ലു​​മി​​ല്ല. ക​​ഥ​​ കേ​​ൾ​​ക്കാ​​ൻ ദ​​ത്ത​​ശ്ര​​ദ്ധ​​രാ​​യി സ​​ദ​​സ്യ​​ർ നി​​ശ്ശ​​ബ്ദ​​രാ​​യി ഇ​​രി​​ക്കു​​ന്ന​​ത് കാ​​ണേ​​ണ്ട കാ​​ഴ്ച​​ത​​ന്നെ​​യാ​​ണ്. ഒ​​രു അ​​പ​​ശ​​ബ്ദ​​വും സാം​​ബ​​ശി​​വ​​ന്റെ ക​​ഥ സ​​ശ്ര​​ദ്ധം കേ​​ട്ടി​​രി​​ക്കു​​ന്ന​​വ​​രി​​ൽ​​നി​​ന്ന് ഒ​​രി​​ക്ക​​ലും ഉ​​ണ്ടാ​​യി​​ട്ടു​​മി​​ല്ല. ഈ​​ രം​​ഗ​​ത്തു​​ണ്ടാ​​യ എ​​ല്ലാ പ്ര​​മു​​ഖ​​രാ​​യ കാ​​ഥി​​ക​​രു​​ടെ പേ​​രു​​ക​​ളും സ​​ഖ​​രി​​യ ത​​ങ്ങ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ഉ​​ത്സ​​വ​​പ്പ​​റ​​മ്പു​​ക​​ളെ സാം​​ബ​​ൻ ത​​ന്റെ ക​​ഥാ​​പ്ര​​സം​​ഗംകൊ​​ണ്ട് അ​​നു​​ഗ്ര​​ഹി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. എ​​ല്ലാ വേ​​ദി​​ക​​ളി​​ലും അ​​ദ്ദേ​​ഹം തി​​ക​​ഞ്ഞ വി​​ജ​​യ​​മാ​​യി​​രു​​ന്നു. സാം​​ബ​​ശി​​വ​​നെ പി​​ന്തു​​ട​​ർ​​ന്ന് ക​​ഥാ​​പ്ര​​സം​​ഗം വി​​ജ​​യ​​ക​​ര​​മാ​​ക്കി​​യ പ​​ല കാ​​ഥി​​ക​​ന്മാ​​രും പി​​ന്നീ​​ടു​​ണ്ടാ​​യ​​തും സാം​​ബ​​ശി​​വ​​നെ അ​​നു​​ക​​രി​​ച്ചു​​കൊ​​ണ്ടാ​​ണ്. ക​​ഥാ​​പ്ര​​സം​​ഗ ക​​ല​​യി​​ൽ അ​​വ​​സാ​​ന വാ​​ക്കാ​​യി​​രു​​ന്നു സാം​​ബ​​ശി​​വ​​ൻ. മ​​റ്റു എ​​ത്ര​​യോ ക​​ഥാ​​പ്ര​​സം​​ഗ പ്ര​​തി​​ഭ​​ക​​ൾ പി​​ന്നീ​​ടു​​ണ്ടാ​​യ​​തും സാം​​ബ​​നി​​ൽ​​നി​​ന്ന് പ്ര​​ചോ​​ദ​​നം നേ​​ടി​​യാ​​ണ്. ആ​​ദ്യ​​കാ​​ല കാ​​ഥി​​ക​​ന്മാ​​രെ​​യും ഈ ​​സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ മ​​റ​​ന്നു​​കൂ​​ടാ.

അ​​വ​​രെ​​ല്ലാം ക​​ഥാ​​പ്ര​​സം​​ഗ​​ത്തി​​ന് അ​​വ​​രു​​ടേ​​താ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ​​വ​​രാ​​ണ്. സ​​ത്യ​​ദേ​​വ​​ൻ മു​​ത​​ൽ കൈ​​മാ​​പ്പ​​റ​​മ്പ​​ൻ, ​കെ.​​കെ. വാ​​ധ്യാ​​ർ, എം.​​പി. മ​​ന്മ​​ഥ​​ൻ, കെ​​ടാ​​മം​​ഗ​​ലം സ​​ദാ​​ന​​ന്ദ​​ൻ തു​​ട​​ങ്ങി​​യ അ​​നു​​ഗൃഹീ​​ത ക​​ഥാ​​പ്ര​​സം​​ഗ​​ക​​ർ ഈ ​​രം​​ഗ​​ത്തെ പേ​​രു​​കേ​​ട്ട നാ​​മ​​ധേ​​യ​​ങ്ങ​​ളാ​​ണ്. സ​​ഖ​​രി​​യ ത​​ങ്ങ​​ൾ എ​​ഴു​​തി​​യ ലേ​​ഖ​​നം ക​​ഥാ​​പ്ര​​സം​​ഗ​​ത്തി​​ന് പ​​രി​​പൂ​​ർ​​ണ​​ത ന​​ൽ​​കി​​യ ച​​രി​​ത്രരേ​​ഖ​​യാ​​യി​​രു​​ന്നു. ഈ ​​ച​​രി​​ത്രം വാ​​യി​​ച്ച​​പ്പോ​​ൾ മിക്ക കാ​​ഥി​​ക​​രെ​​യും ഓ​​ർ​​മ​​വ​​രു​​ക​​യും ചെ​​യ്തു. ആ​​ദ്യ​​കാ​​ലം മു​​ത​​ൽ ക​​ഥ​​കേ​​ൾ​​ക്കു​​ന്ന ഒ​​രു സ​​ഹൃ​​ദ​​യ​​നാ​​ണ് ഞാ​​ൻ എ​​ന്ന് വി​​ന​​യ​​പൂ​​ർ​​വം അ​​റി​​യി​​ക്കു​​ന്നു. ഇ​​പ്പോ​​ഴ​​ത്തെ അ​​നു​​ഗൃ​​ഹീ​​ത കാ​​ഥി​​ക​​രെ​​യും ഒ​​രി​​ക്ക​​ലും വി​​സ്മ​​രി​​ക്കാ​​നാ​​വി​​ല്ല. അ​​വ​​രെ​​ല്ലാം ക​​ഥാ​​പ്ര​​സം​​ഗ​​ത്തി​​ന് വ​​ലി​​യ സം​​ഭാ​​വ​​ന ന​​ൽ​​കി​​വ​​രു​​ന്നു. ഈ ​​ക​​ല ഒ​​രി​​ക്ക​​ലും ന​​ശി​​ക്ക​​രു​​ത് എ​​ന്നാ​​ണ് മു​​ഹ​​മ്മ​​ദ് ഷെ​​രീ​​ഫി​​നെ​​​പ്പോ​​ലെ എ​​ല്ലാ ക​​ലാ​​സ്നേ​​ഹി​​ക​​ളും ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്.

(സ​​ദാ​​ശി​​വ​​ൻ നാ​​യ​​ർ,എ​​ര​​മ​​ല്ലൂ​​ർ)

സം​ഗീ​ത​യാ​ത്ര​ക​ള്‍ക്കൊ​രു​ തി​രു​ത്ത്

‘വീ​ണ്ടും പ്ര​ഭാ​ത​’ത്തെ കു​റി​ച്ചു​ള്ള വി​ശ​ക​ല​ന​ത്തി​ല്‍ ശ്രീ​കു​മാ​ര​ന്‍ ത​മ്പി, ഗാ​യ​ക​ന്‍ ടി.​എ​സ്.​ ശ​ശി​ധ​ര​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ അ​ടൂ​ര്‍ഭാ​സി​ക്കു​വേ​ണ്ടി ‘‘എ​ന്റെ വീ​ടി​നു ചു​മ​രു​ക​ളി​ല്ലാ’’ (1973) പാ​ടി​യ ടി.​എ​സ്.​ ശ​ശീ​ധ​ര​നാ​ണ് ‘‘അ​ഭി​ലാ​ഷ മോ​ഹി​നീ...’’ എ​ന്ന ‘ഭാ​ര്യ​യി​ല്ലാ​ത്ത രാ​ത്രി’​യി​ലെ (1975) ഗാ​ന​വും​കൂ​ടി പാ​ടി​യ​തെ​ന്നും പി​ന്നീ​ട​ദ്ദേ​ഹം പേ​രു​മാ​റ്റി ശ്രീ​കാ​ന്ത് എ​ന്ന പേ​രി​ല്‍ പാടി​ത്തു​ട​ങ്ങി എ​​െന്ന​ഴുതിയതും ശ​രി​യ​ല്ല.

‘വീ​ണ്ടും പ്ര​ഭാ​ത​’ത്തി​ല്‍ പി​ന്ന​ണി പാ​ടി​യ ടി.​എ​സ്.​ ശ​ശിധ​ര​നും ‘‘അ​ഭി​ലാ​ഷ​മോ​ഹി​നി’’ എ​ന്ന ഗാ​നം പാ​ടി​യ ശ​ശി​ധ​ര​നും വ്യ​ത്യ​സ്ത​രാ​യ ര​ണ്ടു​ പേ​രാ​ണ്. അ​ടൂ​ര്‍ഭാ​സി​ക്കു​വേ​ണ്ടി ‘വീ​ണ്ടും പ്ര​ഭാ​ത​’ത്തി​ല്‍ പാ​ടി​യ ടി.​എ​സ്. ​ശ​ശി​ധ​ര​ന്‍ ആ ​ഒ​രൊ​റ്റ ഗാ​ന​ത്തോ​ടെ പി​ന്ന​ണി​ പാ​ട​ല്‍ നി​ര്‍ത്തി കോ​ള​ജ് അ​ധ്യാ​പ​ക​ന്റെ ജോ​ലി​ നേ​ടി.​ ജോ​ലി​ക്കി​ട​യി​ല്‍ ആ​ദ്യ​കാ​ല​ത്ത് ഗാ​ന​മേ​ള​ക​ളു​മാ​യി ക​ഴി​ഞ്ഞു.

ര​ണ്ടാമത്തെ ശ​ശിധ​ര​ന്റെ പേ​ര് മാ​റ്റി​യ​ത് ദേ​വ​രാ​ജ​നാ​ണ്. ‘‘ഇ​വി​ടെ പി​ന്ന​ണിഗാ​ന​രം​ഗ​ത്ത് ര​ണ്ടാ​മ​തൊ​രു ശ​ശിധ​ര​ന്‍ വേ​ണ്ട, നീ ​നി​ന്റെ പേ​ര് ശ്രീ​കാ​ന്ത് എ​ന്നാ​ക്കി പാ​ടാ​ന്‍ തു​ട​ങ്ങ്.’’ അ​തി​ന്‍പ്ര​കാ​രം ദേ​വ​രാ​ജ​നാ​ണ് ര​ണ്ടാം ശ​ശി​ധ​ര​ന്റെ പേ​രു​മാ​റ്റി ശ്രീ​കാ​ന്ത് എ​ന്നാക്കി​യ​തും അ​തേ​ പേ​രി​ല്‍ കു​റെ ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ പാ​ടി​യ​തും. ഇ​ദ്ദേ​ഹ​ത്തി​ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഈ​ വ​ര്‍ഷ​ത്തെ ഗു​രു​പൂ​ജ​ ന​ല്‍കി ആ​ദ​രി​ക്കു​ന്നു​ണ്ട്.

(ക​രീം​ലാ​ല കൈ​പ​മം​ഗ​ലം)

Show More expand_more
News Summary - weekly ezhuthukuth