Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

readers letters
cancel

എ​ന്താ​ക​ണം എ​ഴു​ത്തു​കാ​രു​ടെ നി​ല​പാ​ടു​ക​ൾ?

ആ​ഴ്ച​പ്പ​തി​പ്പി​ൽ കു​രീ​പ്പു​ഴ മാ​ഷ്, ക​വി ബാ​ല​ഗോ​പാ​ല​ൻ കാ​ഞ്ഞ​ങ്ങാ​ടു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം (ല​ക്കം: 1378) കാ​വ്യ​വി​ചാ​ര​ങ്ങ​ളാ​ൽ സ​മ്പ​ന്ന​വും മാ​ഷി​ന്റെ കാ​വ്യ​ലോ​ക​ത്തി​ലേ​ക്ക് അ​നാ​യാ​സ​മാ​യി ക​യ​റി​ച്ചെ​ല്ലാ​ൻ തു​റ​ന്നുകി​ട​ക്കു​ന്ന വാ​തി​ലു​ക​ളു​ടെ ക്ഷ​ണ​വു​മാ​യി​രു​ന്നു.

ഒ​പ്പം, അ​ദ്ദേ​ഹം സ​മ​കാ​ല ദേ​ശീ​യ/ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​ത്തെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ഴു​ത്തു​കാ​രു​ടെ നി​ല​പാ​ടു​ക​ൾ എ​ന്താ​യി​രി​ക്ക​ണമെ​ന്നും എ​ഴു​ത്തു​കാ​രു​ടെ ഭ​ദ്ര​മ​ല്ലാ​ത്ത ഇ​ട​ത്തെ​ക്കു​റി​ച്ചും ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് വ​ട​യ​മ്പാ​ടി​യി​ലെ ജാ​തിമ​തി​ൽ വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെക്കുറി​ച്ചും പി​ന്നീ​ട് മാ​ഷ് ക്ഷ​ണി​താ​വാ​യ പ​ല സ​മ്മേ​ള​ന​ങ്ങ​ളി​ലും വ​ട​യ​മ്പാ​ടി ജാ​തി​മ​തി​ൽ വി​രു​ദ്ധ സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​തി​ൽ പ്ര​കോ​പി​ത​രാ​യ​ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​ന്റെ ആ​ൾ​ക്കൂ​ട്ടം അ​ദ്ദേ​ഹ​ത്തെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ച​തി​നെ​ക്കു​റി​ച്ചും പ​റ​യു​ന്നു​ണ്ട്.

പ​ല​ത​രം മേ​നിന​ടി​ക്ക​ലു​ക​ൾ ടാ​ഗ് ലൈ​നാ​യി ഓ​ടു​ന്ന ജാ​തി​കേ​ര​ള​ത്തി​ന്റെ വേ​വ് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​ത്ത​ന്ന വ​റ്റാ​യി​രു​ന്നു വ​ട​യ​മ്പാ​ടി ജാ​തി​മ​തി​ലും അ​തി​നോ​ട് മു​ഖ്യ​ധാ​രാ കേ​ര​ളം ഇ​ട​പെ​ട്ട രീ​തി​യും. വ​ട​യ​മ്പാ​ടി ജാ​തി​മ​തി​ൽ വി​രു​ദ്ധ സ​മ​ര​വേ​ദി​യി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ സാം​സ്കാ​രി​ക ഉ​ണ​ർ​വും മു​ന്നേ​റ്റ​വും വ​ള​രെ വ​ലു​താ​യി​രു​ന്നു. തീ​ർ​ച്ച​യാ​യും ജാ​തി​വാ​ദി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് വോ​ട്ടു​ബാ​ങ്കി​നെ ആ​ശ്ര​യി​ക്കു​ന്ന മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ഒ​ക്കെ വി​റ​ളി പി​ടി​പ്പി​ച്ചു.

വ​ട​യ​മ്പാ​ടി സ​മ​ര​ത്തി​ൽ ആ​ദ്യ​ന്തം പ​ങ്കെ​ടു​ക്കു​ക​യും കേ​ര​ള​ത്തി​ലെ ക​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സ​മ​ര​മു​ഖ​ത്ത് ഒ​രു കാ​വ്യൈ​ക്യ​ത്തി​നു​ള്ള ശ്ര​മ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ക​യും സ​മ​ര​ത്തി​ലെ ദൈ​നം​ദി​ന​ സാ​ക്ഷി​യാ​വു​ക​യും ചെ​യ്ത വ്യ​ക്തി എ​ന്നനി​ല​യി​ൽ മാ​ഷി​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ചി​ല​ത് വേ​റി​ട്ടു കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ണ്ട്.

ഹി​ന്ദു​ത്വ​വാ​ദി​ക​ളെ​പ്പോ​ലെ ത​ന്നെ അ​ന്ന് കേ​ര​ള​ത്തി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന സി.പി​.എ​മ്മി​ന്റെ എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി​യും (ഇ​പ്പോ​ൾ വ്യ​വ​സാ​യ മ​ന്ത്രി​യാ​യ പി. ​രാ​ജീ​വ്) സ​മ​ര​വി​രു​ദ്ധ വി​കാ​ര​ത്തെ വ​ട​യ​മ്പാ​ടി​യി​ലെ മ​ണ്ണി​ൽ വ​ന്ന് ഉ​റ​ക്കെ പ്ര​സം​ഗി​ച്ച​ത് ഓ​ർ​ക്കു​ന്നു. കാ​ക്ക​യു​ടെ​യും കു​യി​ലി​ന്റെ​യും ഒ​രേ നി​റ​മു​ള്ള തൂ​വ​ലു​ക​ൾ..,

സി.പി​.എ​ം എ​റ​ണാ​കു​ളം ജി​ല്ല ഘ​ട​കം ത​ങ്ങ​ൾ ജാ​തി​മ​തി​ൽ വി​രു​ദ്ധ സ​മ​ര​മാ​ണ് ന​ട​ത്തു​ന്ന​തെന്ന് വ്യാ​ജ പ്ര​തി​ച്ഛാ​യ പ്ര​സ​രി​പ്പി​ച്ചുകൊ​ണ്ടാ​ണ് വ​ട​യ​മ്പാ​ടി സ​മ​ര​ത്തെ കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. അ​ത് അ​ങ്ങ​നെ ആ​കാ​തെ ത​ര​മി​ല്ല​ല്ലോ. വ​ട​യ​മ്പാ​ടി ദ​ലി​ത് കോ​ള​നി​യി​ലെ സ​മ​ര​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​മാ​യി പാ​ർ​ട്ടി ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. നി​യ​മംമൂ​ലം നി​രോ​ധി​ച്ച അ​യി​ത്ത​ത്തെ ഒ​രു സ​മൂ​ഹ​ത്തി​നുമേ​ൽ പ്ര​യോ​ഗി​ക്കു​ന്ന കൂ​ട്ട​രെ തു​റ​ന്നു​കാ​ട്ടു​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല സ​മ​രം; ഭ​ര​ണ​കൂ​ട​ത്തിന്റെ ഒ​ത്താ​ശ​യോ​ടെ പൊ​തു​മു​ത​ൽ കൈ​ക്ക​ലാ​ക്കു​ന്ന പ​ക​ൽ​ക്കൊ​ള്ള​യും സ​മ​ര​ത്തി​ന്റെ വി​ഷ​യ​മാ​യി​രു​ന്നു.

സ​മ​രം ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ഘ​ട്ട​ത്തി​ൽ പു​രോ​ഗ​മ​ന​ മു​ഖം മി​നു​ക്കാ​നു​ള്ള വി​ശ​ദീ​ക​ര​ണ ഫേ​ഷ്യ​ൽ മാ​ത്ര​മാ​യി​രു​ന്നു പി. ​രാ​ജീ​വി​ന്റെ സാ​ന്നി​ധ്യം. ജാ​തി​മ​തി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ ശൂ​ദ്ര ഹൈ​ന്ദ​വ​ത​യു​ടെ മ​നോ​ഭാ​വ​ത്തെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടാ​യി​രു​ന്നു അ​ന്ത​ർ​ധാ​ര. വ​ട​യ​മ്പാ​ടി ചൂ​ണ്ടി ജങ്ഷനി​ൽ 2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന സ്വാ​ഭി​മാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത കേ​ര​ള​ത്തി​ലെ​മ്പാ​ടുനി​ന്നും വ​ന്ന സ​മ​ര പോ​രാ​ളി​ക​ൾ​ക്കുമേ​ൽ കേ​ര​ള പൊ​ലീ​സ് ചു​മ​ത്തി​യ ക​ള്ള​ക്കേ​സ് ഇ​ന്നും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല; അ​വ കോ​ട​തി​യി​ൽ വി​ചാ​ര​ണ​യി​ലു​മാ​ണ്. എ​ന്നാ​ൽ, ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശൂ​ദ്ര വ​ർ​ഗീ​യ​വാ​ദി​ക​ൾ ന​ട​ത്തി​യ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​ക്കെതി​രെയുള്ള കേ​സു​ക​ൾ ഒ​ന്ന​ട​ങ്കം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​ട്ടു​മു​ണ്ട്. അ​ന്ന​ത്തെ സി.പി​.എ​ം എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി പി​. രാ​ജീ​വും അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ർ​ട്ടി​യും ഏ​ത് ഭാ​ഗ​ത്താ​ണ് നി​ൽ​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ​ല്ലോ. നി​റ​ത്താ​ൽ കു​യി​ലും കാ​ക്ക​യും ഒ​രേ തൂ​വ​ൽപ​ക്ഷി​ക​ളാ​ണ്.

സ​മ​ര​കാ​ല​ത്ത് ജ​നു​വ​രി 26, റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ‘റി​പ്പ​ബ്ലി​ക്കി​ൽ ഇ​ട​മി​ല്ലാ​ത്ത​വ​ർ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ച ക​വി​യ​ര​ങ്ങ​ി​ലേ​ക്ക് കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ക​വി​ക​ളെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ആ​ശാ​ല​ത, അ​രു​ൺ ജി.​എം, പ്ര​ശാ​ന്ത് എ.​ബി എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ക​വി​ത​യു​മാ​യി സ​മ​ര​ത്തോ​ട് ഐ​ക്യ​പ്പെ​ട്ട​ത്. അ​രു​ണും പ്ര​ശാ​ന്തു​മാ​ക​ട്ടെ ആ​ദ്യ​ന്തം സ​മ​ര​ത്തി​നൊ​പ്പം ആ​യി​രു​ന്നുതാ​നും.

വീ​ണ്ടും വ​ട​യ​മ്പാ​ടി ജാ​തി​മ​തി​ൽ വി​രു​ദ്ധ​സ​മ​ര​ത്തെ/ ജാ​തി​കേ​ര​ള​ത്തെ/പൊ​തു​മു​ത​ൽ കൊ​ള്ള​യ​ടി​ച്ച ശൂ​ദ്രാ​ധി​കാ​ര​ത്തെ, പൗ​ര​സ​മൂ​ഹ​ത്തി​ന്റെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കു​രീ​പ്പു​ഴ മാ​ഷി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ.

(അ​ജി​ത് എം. ​പ​ച്ച​നാ​ട​ൻ)

ആ​​ഴ​​ത്തി​​ലു​​ള്ള വി​​ഷാ​​ദം വാ​​യ​​ന​​ക്കാ​​രു​​ടെ ഉ​​ള്ളു​​ല​​ക്കും

സ​​ബ് ജ​​യി​​ലി​​ൽ​​നി​​ന്ന് മോ​​നാ​​യി സ​​ഖാ​​വി​​നെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​ന്ന ദി​​വ​​സം കൂ​​ടെ​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന് റൂ​​റ​​ൽ എ​​സ്.​​പി​​യു​​ടെ നി​​ർ​​ദേ​​ശം വ​​ന്ന​​പ്പോ​​ൾ എ​​നി​​ക്ക് അ​​ത്ഭു​​ത​​മൊ​​ന്നും തോ​​ന്നി​​യി​​ല്ല എ​​ന്ന് പ​​റ​​ഞ്ഞാ​​ണ് മാ​​ധ്യ​​മം ആ​​ഴ്ചപ്പ​​തി​​പ്പി​​ലെ ജോ​​ജി​​യു​​ടെ ക​​ഥ ‘വി​​പി​​നം’ (ല​​ക്കം: 1374) ആരംഭിക്കുന്നത്. 94 വ​​യ​​സ്സു​​ള്ള മോ​​നാ​​യി സ​​ഖാ​​വി​​​ന്റെ ക​​ഥ തി​​ക​​ച്ചും സാ​​ങ്ക​​ൽപി​​ക​​മ​​ല്ല. വാ​​യ​​ന​​ക്കാ​​ർ നേ​​രി​​ട്ട​​റി​​യു​​ന്ന മോ​​നാ​​യി സ​​ഖാ​​വി​​​ന്റെ ദൗ​​ത്യ​​ങ്ങ​​ൾ യ​​ഥാ​​ർ​​ഥ സം​​ഭ​​വ​​ങ്ങ​​ൾ എ​​ന്ന് തോ​​ന്നി​​പ്പി​​ക്കു​​ന്നു. ക​​ഥ വാ​​യ​​ന​​ക്കാ​​രോ​​ട് ആ​​ഴ​​ത്തി​​ൽ സം​​വ​​ദി​​ക്കു​​ന്ന​​താ​​ണ്.

അ​​ട്ട​​പ്പാ​​ടി​​യി​​ലെ മാ​​വോ​​യി​​സ്റ്റ് വേ​​ട്ട ചേ​​ർ​​ത്ത് വാ​​യി​​ക്ക​​പ്പെ​​ട്ട ക​​ഥ​​യു​​ടെ ക്ലൈ​​മാ​​ക്സി​​ൽ മോ​​നാ​​യി സ​​ഖാ​​വി​​​ന്റെ പ​​റ​​ച്ചി​​ൽ വാ​​യ​​ന​​ക്കാ​​രെ അ​​സ്വ​​സ്ഥ​​മാ​​ക്കു​​ന്നു. 94 വ​​യ​​സ്സു​​വ​​രെ ജീ​​വി​​ച്ചുതീ​​ർ​​ത്ത ഒ​​രു മ​​നു​​ഷ്യ​​​ന്റെ മു​​ഴു​​വ​​ൻ തോ​​ൽവി​​ക​​ളും അ​​ടി​​ഞ്ഞുകൂ​​ടി​​യി​​രു​​ന്ന ആ​​ഴ​​ത്തി​​ലു​​ള്ള വി​​ഷാ​​ദം വാ​​യ​​ന​​ക്കാ​​രു​​ടെ ഉ​​ള്ളു​​ല​​യ്ക്കും.

ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ മ​​ന​​സ്സി​​ലൂ​​ടെ യാ​​ത്രചെ​​യ്യാ​​നു​​ള്ള ക​​ഥാ​​കൃ​​ത്തി​​​ന്റെക​​ഴി​​വ് പ്ര​​ശ​​ംസ​​നീ​​യ​​മാ​​ണ്. ഉ​​ള്ളി​​ലേ​​ക്ക് നോ​​ക്കു​​ന്ന ന​​ല്ല ക​​ഥ, ന​​ല്ല ഭാ​​ഷ, ശൈ​​ലി, മ​​നോ​​ഹ​​ര​​മാ​​യ എ​​ഡി​​റ്റിങ്. ജീ​​വ​​​ന്റെ തു​​ടി​​പ്പു​​ള്ള ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ വാ​​യ​​ന​​ക്കാ​​രെ കൂ​​ട്ടി ഇ​​നി​​യും ക​​ഥ​​ പ​​റ​​യാ​​ൻ ക​​ഴി​​യ​​ട്ടെ. ഹൃ​​ദ​​യ​​പൂ​​ർ​​വം ആ​​ശം​​സ​​ക​​ൾ.

(സ​​ന്തോ​​ഷ് ഇ​​ല​​ന്തൂ​​ർ)

ര​​​​ണ്ടു​​​​ ക​​​​വി​​​​ക​​​​ൾ, മൂ​​​​ന്നു​​​​ ക​​​​വി​​​​ത​​​​ക​​​​ൾ

മാ​​​​ധ​​​​വ​​​​ൻ പു​​​​റ​​​​ച്ചേ​​​​രി​​​​യു​​​​ടെ​​​​യും ​​​​ഡി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റിന്റെയും മൂ​​​​ന്നു ക​​​​വി​​​​ത​​​​ക​​​​ളാ​​​​ണ്, കൈയിലെ​​​​ത്തി​​​​യ മാ​​​​ധ്യ​​​​മം ആ​​​​ഴ്ച​​​​പ്പ​​​​തി​​​​പ്പി​​​​ൽ (ലക്കം: 1377) ചൂ​​​​ടോ​​​​ടെ വാ​​​​യി​​​​ച്ച​​​​ത്. ഡേറ്റയി​​​​ൽ ജ​​​​നി​​​​ച്ച് ചി​​​​ന്ത​​​​യി​​​​ൽ മാ​​​​ത്രം നി​​​​ല​​​​നി​​​​ന്ന് പു​​​​തു​​​​കാ​​​​ല​​​​ത്ത് പു​​​​ല​​​​രു​​​​ന്ന ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്റലി​​​​ജ​​​​ൻ​​​​സെ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യത്തെപ്പറ്റി വി​​​​വ​​​​രി​​​​ക്കു​​​​ന്ന ക​​​​വി​​​​ത​​​​യാ​​​​ണ് മാ​​​​ധ​​​​വ​​​​ൻ പു​​​​റ​​​​ച്ചേ​​​​രി​​​​യു​​​​ടെ ‘കോ​​​​ർ​​​​ട്ടി​​​​ൽ’. എ.​​​​ഐകൊ​​​​ണ്ട് ഭാ​​​​ഷ​​​​ക​​​​ൾ അ​​​​നാ​​​​യാ​​​​സം മൊ​​​​ഴി​​​​മാ​​​​റ്റംചെ​​​​യ്യാ​​​​മെ​​​​ങ്കി​​​​ലും ഇം​​​​ഗ്ലീ​​​​ഷ് വാ​​​​ക്കു​​​​ക​​​​ൾ അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നാ​​​​ലേ എ.​​​​ഐ ന​​​​ന്നാ​​​​യി കൈ​​​​കാ​​​​ര്യംചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യൂ എ​​​​ന്നു​​​​കൂ​​​​ടി പ​​​​റ​​​​യാനാ​​​​ണ് ‘ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ൽ’ എ​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം ‘കോ​​​​ർ​​​​ട്ടി​​​​ൽ’ എ​​​​ന്ന ശീ​​​​ർ​​​​ഷ​​​​ക​​​​ത്തി​​​​ൽ ത​​​​ന്നെ ക​​​​വി​​​​ത എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് മ​​​​ന​​​​സ്സി​​​​ലാ​​​​ക്കു​​​​ന്നു.

പു​​​​തി​​​​യ കാ​​​​ല​​​​ത്തെ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന നി​​​​ർമി​​​​തബു​​​​ദ്ധി​​​​കൊ​​​​ണ്ട് വ​​​​ള​​​​രെ ഇ​​​​ണ​​​​ക്ക​​​​ത്തോ​​​​ടെ ഷ​​​​ട്ടി​​​​ൽ ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ ക​​​​ളി​​​​ക്കു​​​​ന്നി​​​​ട​​​​ത്ത് സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​യു​​​​ടെ പു​​​​തി​​​​യ​​​​രൂ​​​​പം മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ എ​​​​ത്ര ആ​​​​ഴ​​​​ത്തി​​​​ലും വ്യാ​​​​പ്തി​​​​യി​​​​ലും ആ​​​​യാ​​​​സ​​​​ത്തി​​​​ലും ല​​​​യി​​​​ച്ചു​​​​ചേ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന് ‘കോ​​​​ർ​​​​ട്ടി​​​​’ലൂ​​​​ടെ ക​​​​വി കാ​​​​ണി​​​​ച്ചു​​​​ത​​​​രു​​​​ന്നു.

മ​​​​നു​​​​ഷ്യ​​​​മ​​​​ന​​​​സ്സി​​​​ന്റെ അ​​​​പാ​​​​ര​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ചി​​​​ന്താ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ​​​​ങ്ക​​​​ൽപ​​​ങ്ങ​​​​ളു​​​​ടെ മാ​​​​യ​​​​ാലോ​​​​കം സൃ​​​​ഷ്ടി​​​​ച്ച് വി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നൊ​​​​പ്പം തോ​​​​ളോ​​​​ടു​​​​തോ​​​​ൾ ചേ​​​​ർ​​​​ന്ന് സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​യും വി​​​​ഷ്വ​​​​ൽ ഇ​​​​ഫക്ട്​​​​സും ഓ​​​​ഗ്മെ​​​​ന്റഡ് റി​​​​യാ​​​​ലി​​​​റ്റി​​​​യും ഡേ​​​​റ്റ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും ഹൈ ​​​​സ്പീ​​​​ഡ് ഇ​​​​ന്റർ​​​​നെ​​​​റ്റ് ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി​​​​യും ക്ലൗ​​​​ഡ് സ്റ്റോ​​​​റേ​​​​ജു​​​​മെ​​​​ല്ലാം ചേ​​​​ർ​​​​ന്ന വെ​​​​ർ​​​​ച്വൽ ലോ​​​​ക​​​​വു​​​​മാ​​​​യി സ​​​​മന്വ​​​​യി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ൾ... എ​​​​ല്ലാം പ്രാ​​​​പ്യ​​​​മാ​​​​കു​​​​ന്ന ഒ​​​​രു അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ ലോ​​​​ക​​​​ത്തേ​​​​ക്ക് മ​​​​നു​​​​ഷ്യ​​​​ൻ എ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു. അ​​​​തി​​​​ൽ അ​​​​ത്ഭു​​​​ത​​​​വും ആ​​​​ശ​​​​ങ്ക​​​​യും ഒ​​​​രു​​​​പോ​​​​ലെ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് എ​​​​ന്റെ ഇ​​​​ഷ്ട ഗെ​​​​യി​​​​മായ ചെ​​​​സ് മൂ​​​​ന്നു​​​​മാ​​​​സ​​​​ംകൊ​​​​ണ്ട് ഇ​​​​രു​​​​നൂ​​​​റ് രാ​​​​ജ്യ​​​​ക്കാ​​​​രു​​​​മാ​​​​യി ഏ​​​​റെ ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ, 1500ൽപരം ഗെ​​​​യി​​​​മു​​​​ക​​​​ൾ ക​​​​ളി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഇ​​​​ട​​​​ക​​​​ല​​​​ർ​​​​ന്ന ജ​​​​യ​​​​വും പ​​​​രാ​​​​ജ​​​​യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ഒ​​​​രു മാ​​​​യാലോ​​​​ക​​​​ത്താ​​​​യി അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ൽ ര​​​​ണ്ടും സ്വീ​​​​ക​​​​രി​​​​ക്കാനോ ത​​​​ള്ളി​​​​ക്ക​​​​ള​​​​യാനോ ഒ​​​​രു പ്ര​​​​യാ​​​​സ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ല്ല. അ​​​​ന​​​​ന്ത​​​​മാ​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ ന​​​​ടു​​​​വി​​​​ൽ ആ​​​​പ് ഡി​​​​ലീ​​​​റ്റാ​​​​ക്കി സ​​​​മ​​​​യം ഇ​​​​നി അ​​​​തി​​​​ന് ന​​​​ൽ​​​​കേ​​​​​െണ്ട​​​​ന്ന ബോ​​​​ധ​​​​പൂ​​​​ർ​​​​വ​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ വാ​​​​യി​​​​ക്കാ​​​​നും എ​​​​ഴു​​​​താ​​​​നു​​​​മു​​​​ള്ള സ​​​​മ​​​​യം തി​​​​രി​​​​ച്ചുകി​​​​ട്ടി! കൃ​​​​ത്രി​​​​മ ലോ​​​​ക​​​​ത്തെ ഇ​​​​ല്ലാ​​​​ത്ത വി​​​​ജ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും അ​​​​ക​​​​ലം പാ​​​​ലി​​​​ക്കാ​​​​നാ​​​​യ​​​​തും ഈ ​​​​ക​​​​വി​​​​ത​​​​യോ​​​​ട് ചേ​​​​ർ​​​​ത്തു​​​​വാ​​​​യി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ എ​​​​നി​​​​ക്കാ​​​​വു​​​​ന്നി​​​​ല്ല.

പ​​​​ല​​​​ത​​​​വ​​​​ണ എ​​​​ല്ലാം അ​​​​വ​​​​സാ​​​​നി​​​​ച്ചാ​​​​ലും വീ​​​​ണ്ടും ലൈ​​​​ഫ് തി​​​​രി​​​​ച്ചു​​​​കി​​​​ട്ടു​​​​ന്ന വെർച്വ​​​​ൽ ഗെ​​​​യി​​​​മ​​​​ല്ല ജീ​​​​വി​​​​ത​​​​മെ​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും മ​​​​റ​​​​ന്നു​​​​പോ​​​​യാ​​​​ലു​​​​ള്ള അ​​​​വ​​​​സ്ഥ​​​​യെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. പ​​​​ര​​​​ാജ​​​​യ​​​​ത്തി​​​​ലും വി​​​​ജ​​​​യ​​​​ത്തി​​​​ലും പ്ര​​​​ത്യേ​​​​കി​​​​ച്ച് റി​​​​യാ​​​​ലി​​​​റ്റി ഫീ​​​​ലി​​​​ങ്ങി​​​​ല്ലാ​​​​ത്ത നി​​​​ർമി​​​​തബു​​​​ദ്ധി​​​​യു​​​​ടെ ഗു​​​​ണ​​​​ദോഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ക​​​​വി​​​​യും ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണി​​​​വി​​​​ടെ. “ച​​​​രി​​​​ത്രം തൊ​​​​ട്ടി​​​​ടാ​​​​തെ/ മൃ​​​​ത്യു​​​​ര​​​​ഹി​​​​ത​​​​ൻ വ​​​​ന്നു.../ പ​​​​തു​​​​ക്കെ പ​​​​തു​​​​ക്കെ​​​​യെ​​​​ൻ/ മു​​​​തു​​​​കി​​​​ൽ വ​​​​ര​​​​യ്ക്കു​​​​മോ?’’ ലോ​​​​കംത​​​​ന്നെ അ​​​​തി​​​​ന്റെ കാ​​​​ൽ​​​​ക്കീ​​​​ഴി​​​​ൽ വെ​​​​ച്ചുകൊ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മോ എ​​​​ന്നും ക​​​​വി ചോ​​​​ദി​​​​ക്കാ​​​​നും ഉ​​​​ണ​​​​ർ​​​​ത്താനും മ​​​​ടി​​​​ക്കു​​​​ന്നി​​​​ല്ല.

എ​​​​ന്നാ​​​​ൽ, മ​​​​നു​​​​ഷ്യ​​​​ർ എ​​​​ഴു​​​​തി​​​​ച്ചേ​​​​ർ​​​​ത്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ൾ, അ​​​​ക്ക​​​​ങ്ങ​​​​ൾ, അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ൾ, കോ​​​​ഡി​​​​ങ്ങു​​​​ക​​​​ൾ, ചി​​​​പ്പു​​​​ക​​​​ൾ എ​​​​ല്ലാം ചേ​​​​ർ​​​​ന്ന് ചി​​​​ന്ത​​​​യും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും ബു​​​​ദ്ധി​​​​യും രൂ​​​​പ​​​​പ​​​​രി​​​​ണാ​​​​മം പ്രാ​​​​പി​​​​ച്ച് പ്രാ​​​​പി​​​​ച്ച് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ണ്ടാ​​​​ക്കി ലോ​​​​ക​​​​ത്തെ അ​​​​ടി​​​​മ​​​​ക​​​​ളാ​​​​ക്കാ​​​​ൻ ഇ​​​​രു​​​​മ്പ്, ചെ​​​​മ്പ്, അ​​​​ലൂ​​​​മി​​​​ന​​​​ിയം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ ലോ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ലാ​​​​സ്റ്റി​​​​കി​​​​ന്റെ​​​​യും നി​​​​ർ​​​​മിത മ​​​​ന​​​​സ്സ് പ്രാ​​​​പ്ത​​​​മാ​​​​കി​​​​ല്ലെ​​​​ന്ന് ആ​​​​ശി​​​​ക്കാ​​​​നും ഇ​​​​ന്ന​​​​ത്തെ ക​​​​യ്പ് ര​​​​സം വ​​​​രും​​​​നാ​​​​ളി​​​​ൽ അ​​​​തി​​​​മ​​​​ധു​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നും ക​​​​ണ്ണ​​​​ട​​​​ച്ചു​​​​ വി​​​​ശ്വ​​​​സി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​ണ്, മ​​​​നു​​​​ഷ്യ​​​​ന്റെ ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല​​​​ത് അ​​​​ണു​​​​ബോം​​​​ബും മി​​​​സൈ​​​​ലും രാ​​​​സാ​​​​യു​​​​ധ​​​​ങ്ങ​​​​ളുംപോ​​​​ലെ മാ​​​​ര​​​​ക​​​​വും വി​​​​നാ​​​​ശ​​​​ക​​​​ര​​​​വും മ​​​​നു​​​​ഷ്യ​​​​ത്വ​​​​ര​​​​ഹി​​​​ത​​​​വു​​​​മാ​​​​ണെ​​​​ന്ന് തെ​​​​ളി​​​​ഞ്ഞി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ.

“ഭൂ​​​​മി​​​​യി​​​​ലു​​​​ള്ള​​​​വ​​​​രോ​​​​ട് ക​​​​രു​​​​ണ കാ​​​​ണി​​​​ക്കു​​​​ക; ആ​​​​കാ​​​​ശ​​​​ത്തു​​​​ള്ള​​​​വ​​​​ന്‍ നി​​​​ങ്ങ​​​​ളോ​​​​ട് ക​​​​രു​​​​ണ കാ​​​​ണി​​​​ക്കും.” മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി പ​​​​റ​​​​ഞ്ഞ ഒ​​​​രു മ​​​​ഹ​​​​ത്താ​​​​യ വ​​​​ച​​​​ന​​​​മാ​​​​ണി​​​​ത്. ഭൂ​​​​മി​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​ർ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന സ​​​​ക​​​​ല വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും ഈ​​​​ശ്വ​​​​ര​​​​ന്റെ ഔ​​​​ദാ​​​​ര്യ​​​​വും കാ​​​​രു​​​​ണ്യ​​​​വും ആ​​​​യി​​​​രി​​​​ക്കെ, അ​​​​വ ശേ​​​​ഖ​​​​രി​​​​ക്കാനും അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​നും ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ച​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ സ​​​​ഹ​​​​ജീ​​​​വി​​​​ക​​​​ളു​​​​മാ​​​​യി പ​​​​ങ്കു​​​​വെക്കാ​​​​ൻ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണ്. ഉ​​​​ദ്ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​വാ​​​​ച​​​​ക​​​​ത്വ​​​​ത്തി​​​​ലും വി​​​​ശ്വാ​​​​സ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ങ്കി​​​​ൽ​​​​പോ​​​​ലും ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​നാ​​​​കാ​​​​ത്ത ഒ​​​​ാരോ മ​​​​നു​​​​ഷ്യ​​​​ന്റെ​​​​യും ഉ​​​​ൾ​​​​വി​​​​കാ​​​​ര​​​​മാ​​​​ണ​​​​ത്. മ​​​​നു​​​​ഷ്യ​​​​നാ​​​​ക​​​​ലാ​​​​ണ​​​​ത്. ​​​​

ഡി. അ​​​​നി​​​​ൽ കു​​​​മാ​​​​റി​​​​ന്റെ ‘അ​​​​ലി​​​​വ്’ എ​​​​ന്ന ക​​​​വി​​​​ത​​​​യി​​​​ലൂ​​​​ടെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ്ര​​​​ബോ​​​​ധ​​​​നം മ​​​​റ്റൊ​​​​ന്നു​​​​മ​​​​ല്ല, സ​​​​ഹ​​​​ജീ​​​​വി​​​​ക​​​​ളോ​​​​ട് ക​​​​രു​​​​ണ ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​തു ത​​​​ന്നെ​​​​യാ​​​​ണ്. സാ​​​​ധാ​​​​ര​​​​ണ ക​​​​വി​​​​ത​​​​ക​​​​ളി​​​​ൽ വി​​​​ട​​​​പ​​​​റ​​​​ഞ്ഞ ആ​​​​ത്മാ​​​​ക്ക​​​​ൾ​​​​ക്ക് മോ​​​​ക്ഷം ല​​​​ഭി​​​​ക്കാ​​​​നാ​​​​യി ഉ​​​​രു​​​​ള​​​​യു​​​​രു​​​​ട്ടി പി​​​​ണ്ഡംവെ​​​​ച്ച് കാ​​​​ക്ക​​​​ക​​​​ളെ കൈ​​​​കൊ​​​​ട്ടി വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ പ​​​​ക​​​​രം ഒ​​​​രു​​​​പി​​​​ടി ചോ​​​​റ് ത​​​​രു​​​​ന്ന കാ​​​​രു​​​​ണ്യ​​​​വ​​​​തി​​​​യാ​​​​യ അ​​​​മ്മ​​​​യോ​​​​ട് യാ​​​​ചി​​​​ച്ചു​​​​ മേ​​​​ടി​​​​ക്കു​​​​ക​​​​യും അ​​​​തു​​​​രു​​​​ട്ടി വി​​​​ശ​​​​ന്നു​​​​വ​​​​ല​​​​യു​​​​ന്ന പ്രാ​​​​ണി​​​​ക​​​​ൾ​​​​ക്ക് കൊ​​​​ടു​​​​ത്ത് തീ​​​​റ്റി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഒ​​​​രു മ​​​​ഹാ​​​​മ​​​​നു​​​​ഷ്യ​​​​നെ ക​​​​വി​​​​ത പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. അ​​​​ത് വാ​​​​യ​​​​ന​​​​ക്കാ​​​​രി​​​​ലു​​​​ണ്ടാ​​​​ക്കു​​​​ന്ന അ​​​​ലി​​​​വും കാ​​​​രു​​​​ണ്യ​​​​വും ആ ​​​​മ​​​​നു​​​​ഷ്യ​​​​നും അ​​​​മ്മ​​​​യും ക​​​​ഥപ​​​​റ​​​​ഞ്ഞ ക​​​​വി​​​​യും അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​തി​​​​ന് ഒ​​​​രു നെ​​​​ന്മ​​​​ണി​​​​ തൂ​​​​ക്കം കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രി​​​​ക്കാം. നി​​​​ത്യ​​​​വും ഉ​​​​ച്ച​​​​ക്ക് പാ​​​​ച​​​​കം ക​​​​ഴി​​​​യു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് അ​​​​ടു​​​​ക്ക​​​​ള​​​​മു​​​​റ്റ​​​​ത്ത് ഭാ​​​​ര്യ ന​​​​ൽ​​​​കു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി കൃ​​​​ത്യ​​​​മാ​​​​യെത്തു​​​​ന്ന ര​​​​ണ്ട് ഡ​​​​സ​​​​നോ​​​​ളം കാ​​​​ക്ക​​​​ക​​​​ളും ര​​​​ണ്ട് ചെ​​​​മ്പോ​​​​ത്തും നാ​​​​ല് കാ​​​​ടു​​​​മു​​​​ഴ​​​​ക്കി​​​​യും എ​​​​ന്റെ മ​​​​ന​​​​സ്സി​​​​ലും പ​​​​റ​​​​ന്നെ​​​​ത്തി, നോ​​​​ൺവെ​​​​ജ് ഇ​​​​ല്ലാ​​​​ത്ത ദി​​​​വ​​​​സ​​​​ത്തെ അ​​​​വ​​​​രു​​​​ടെ സ​​​​ങ്ക​​​​ടം അ​​​​വ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തും.

ര​​​​ണ്ടു ക​​​​വി​​​​ത​​​​ക​​​​ളി​​​​ൽ ‘മ​​​​ര​​​​ണ​​​​ശേ​​​​ഷ​​​​ത്തി​​​​ൽ’ ക​​​​വി ചോ​​​​ദി​​​​ക്കു​​​​ന്നു: “എ​​​​ല്ലാ മ​​​​നു​​​​ഷ്യ​​​​ര്യം ഭൂ​​​​മി​​​​യി​​​​ൽനി​​​​ന്നും പോ​​​​കു​​​​ന്നു/ വൈ​​​​കാ​​​​തെ ന​​​​മ്മ​​​​ളും പോ​​​​കും/ അ​​​​പ്പോ​​​​ൾ ന​​​​മ്മ​​​​ൾ ​​​​ക​​​​ണ്ട സ്വ​​​​പ്ന​​​​ങ്ങ​​​​ളെ/ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മോ കൊ​​​​ണ്ടു​​​​പോ​​​​വു​​​​ക?’’ എ​​​​പ്പോ​​​​ളാ​​​​ണെ​​​​ന്ന് അ​​​​റി​​​​യാ​​​​ത്ത​​​​തി​​​​ന്റെ വി​​​​ഷ​​​​മ​​​​വും എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പു​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി ഇ​​​​ൻ​​​​ഷു​​​​റ​​​​ൻ​​​​സ് എ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന ഒ​​​​രു ഇ​​​​ന​​​​മാ​​​​ണ് മ​​​​ര​​​​ണം. പ​​​​ക്ഷേ, ക​​​​വി ഇ​​​​വി​​​​ടെ പ​​​​റ​​​​യു​​​​ന്ന​​​​ത് മ​​​​ര​​​​ണ​​​​ശേ​​​​ഷ​​​​മു​​​​ള്ള ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ​​​​ കു​​​​റി​​​​ച്ച​​​​ല്ല. സ്വ​​​​ന്തം മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ജീ​​​​വി​​​​ത​​​​ത്തി​​​​ന് തു​​​​ണ​​​​യാ​​​​യി എ​​​​ന്താ​​​​ണ് കാ​​​​ത്തു​​​​വെ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത് എ​​​​ന്നാ​​​​ണ്. അ​​​​ത് കോ​​​​ടി​​​​ക​​​​ളു​​​​ടെ സ​​​​മ്പ​​​​ത്തും ആ​​​​ൾ​​​​ബ​​​​ല​​​​വും ക​​​​വി​​​​താ ​​​​സ​​​​മാ​​​​ഹ​​​​ാര​​​​ങ്ങ​​​​ളോ ഡോ​​​​ക്ട​​​​റേ​​​​റ്റോ ഒ​​​​ന്നു​​​​മ​​​​ല്ല, “മൂ​​​​ന്നു​​​​നേ​​​​ര​​​​വും വീ​​​​ട്ടി​​​​ൽ ചോ​​​​റി​​​​നാ​​​​യി​​​​ വ​​​​രു​​​​ന്ന/ ഒ​​​​രു പൂ​​​​ച്ച​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​നെ മാ​​​​ത്രം/ ഞാ​​​​ൻ കൊ​​​​ണ്ടു​​​​പോ​​​​കും.’’

പ​​​​ണ​​​​ത്തി​​​​നും സ​​​​മ്പ​​​​ത്തി​​​​നും സ്വ​​​​ർ​​​​ഗ​​​​വും ആ​​​​ന​​​​ന്ദ​​​​വും ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ഉ​​​​ള്ളി​​​​ലെ കാ​​​​രു​​​​ണ്യ​​​​വും അ​​​​ലി​​​​വും ന​​​​മ്മ​​​​ൾ കാ​​​​ണി​​​​ച്ച സ​​​​ഹ​​​​ജീ​​​​വി സ്നേ​​​​ഹ​​​​വു​​​​മാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ സ്വ​​​​ത്തു​​​​ക്ക​​​​ളെ​​​​ന്നും അ​​​​വ മ​​​​തി സ്വ​​​​ർ​​​​ഗം ല​​​​ഭി​​​​ക്കാ​​​​നെ​​​​ന്നും ക​​​​വി ഉ​​​​റ​​​​പ്പി​​​​ച്ചു പ​​​​റ​​​​യു​​​​ന്ന​​​​ത് കേ​​​​ൾ​​​​ക്കു​​​​ക: “അ​​​​വ​​​​നൊ​​​​പ്പം ആ​​​​ന​​​​ന്ദ​​​​തു​​​​ന്ദി​​​​ല​​​​നാ​​​​യി ജീ​​​​വി​​​​ക്കും.”

(അ​​​​ഷ്റ​​​​ഫ് ബാ​​​​വ അ​​​​ക​​​​ത്തൂട്ട്, കോ​​​​ത​​​​മം​​​​ഗ​​​​ലം)

Show More expand_more
News Summary - weekly ezhuthukuth