Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

readers letters on new year issue
cancel

ഇ​​ത് സി​​നി​​മ​​യി​​ലെ ബ്രാ​​ഹ്മ​​ണ്യ​​ത്തി​​നെ​​തി​​രെ​​യു​​മു​​ള്ള സ്വാ​​ത​​ന്ത്ര്യ സ​​മ​​രം

സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ സ്ത്രീ​​ക​​ൾ നേ​​രി​​ടു​​ന്ന വി​​വേ​​ച​​ന​​വും ചൂ​​ഷ​​ണ​​വും വി​​വ​​രി​​ച്ചു​​കൊ​​ണ്ടും ഡബ്ല്യു.സി.​​സി ക​​ഴി​​ഞ്ഞ ഏ​​ഴ​​ര വ​​ർ​​ഷ​​മാ​​യി ന​​ട​​ത്തി​​വ​​ന്ന പ​​രി​​ശ്ര​​മ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചും ദീ​​ദി എ​​ഴു​​തി​​യ​​ത് (ലക്കം: 1384) വി​​ദ്യാ​​ഭ്യാ​​സ​​വും സാ​​മ്പ​​ത്തി​​ക സ്വാ​​ത​​ന്ത്ര്യ​​വും പ്ര​​ശ​​സ്തി​​യുമു​​ള്ള, സം​​ഘ​​ടി​​ത​​രാ​​യ, സ്ത്രീ​​ക​​ൾ​​ക്കുപോ​​ലും നീ​​തി എ​​ത്ര​​യോ അ​​പ്രാ​​പ്യ​​മാ​​ണ് എ​​ന്ന​​ത് വെ​​ളി​​വാ​​ക്കു​​ന്നു.

ഒ​​രു സ്ത്രീ, ​​ഓ​​രോ ത​​വ​​ണ​​യും ത​​നി​​ക്കുവേ​​ണ്ടി നി​​ല​​കൊ​​ള്ളു​​മ്പോ​​ൾ, ഒ​​രുപ​​ക്ഷേ, സ്വ​​യം അ​​റി​​യാ​​തെത​​ന്നെ, അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ക്കാ​​തെത​​ന്നെ, അ​​വ​​ർ എ​​ല്ലാ സ്ത്രീ​​ക​​ൾ​​ക്കും വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ന്നു എ​​ന്ന മാ​​യാ ആ​​ഞ്ച​​ലോ​​യു​​ടെ വാ​​ക്കു​​ക​​ൾ ഡബ്ല്യു.സി.​​സിയു​​ടെ പ​​രി​​ശ്ര​​മ​​ങ്ങ​​ളും ഹേ​​മ ക​​മ്മ​​ിറ്റി റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തുവ​​ന്ന​​തും ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന സി​​നി​​മാ മേ​​ഖ​​ല​​യി​​ലെ സ്ത്രീ​​ക​​ളു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ളും ഉ​​ന്ന​​ത പ​​ദ​​വി​​ക​​ളി​​ൽനി​​ന്ന് പു​​രു​​ഷ​​ന്മാ​​രു​​ടെ രാ​​ജി​​ക​​ളും എ.​​എം.എം.​​എയു​​ടെ എ​​ക്സി​​ക്യൂ​​ട്ടി​​വ് ക​​മ്മ​​ിറ്റി ത​​ന്നെ പി​​രി​​ച്ചു​​വി​​ട്ട​​തും സം​​ബ​​ന്ധി​​ച്ച സോ​​ഷ്യ​​ൽ മീ​​ഡി​​യ പോ​​സ്റ്റു​​ക​​ളി​​ൽ എ​​ടു​​ത്തുപ​​റ​​യു​​ന്നു​​ണ്ട്. 2017ൽ ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​തും അ​​വ​​ർ കേ​​സുകൊ​​ടു​​ത്ത​​തും ഡബ്ല്യു.സി.​​സി രൂ​​പവത്കൃ​​ത​​മാ​​യ​​തും തു​​ട​​ർ​​ന്ന് അം​​ഗ​​ങ്ങ​​ൾ ന​​ട​​ത്തി​​യ ശ്ര​​മങ്ങ​​ളു​​മാ​​ണ് ഇ​​വ്വി​​ധം മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ പു​​രു​​ഷാ​​ധി​​പ​​ത്യ​​ത്തെ തു​​റ​​ന്നുകാ​​ട്ടാ​​ൻ സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കി​​യ​​ത്.

സാ​​ക്ഷി മാ​​ലി​​ക്കും വി​​നേ​​ഷ് ഫോ​​ഗ​​ട്ടും ഗു​​സ്തി താ​​ര​​ങ്ങ​​ൾ ഒ​​പ്പം ചേ​​ർ​​ന്നും ദേ​​ശീ​​യത​​ല​​ത്തി​​ൽ സ്പോ​​ർ​​ട്സ് മേ​​ഖ​​ല​​യി​​ലെ പു​​രു​​ഷാ​​ധി​​പ​​ത്യ​​ത്തി​​നെ​​തി​​രെ സ്ത്രീ​​ക​​ൾ ന​​ട​​ത്തു​​ന്ന ചെ​​റു​​ത്തു​​നി​​ൽ​​പും ന​​മ്മു​​ടെ മു​​ന്നി​​ലു​​ണ്ട്. ബി​​ഷ​​പ് ഫ്രാ​​ങ്കോ​​ക്ക് എ​​തി​​രെ പ​​രാ​​തി കൊ​​ടു​​ത്ത ക​​ന്യാ​​സ്ത്രീ​​ക​​ൾ​​ക്ക് കോ​​ട​​തി​​യി​​ൽനി​​ന്ന് നീ​​തി കി​​ട്ടാ​​തെ പോ​​യ​​പ്പോ​​ൾ വേ​​ദ​​നി​​ച്ച കേ​​ര​​ള​​ത്തി​​ലെ സ്ത്രീ​​ക​​ൾ, മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ സ്ത്രീ​​ക​​ൾ​​ക്ക് നേ​​ടാ​​ൻ ക​​ഴി​​ഞ്ഞ ഈ ​​നീ​​തി​​യു​​ടെ അ​​നു​​ഭ​​വ​​ത്തെ ത​​ങ്ങ​​ളു​​ടെ വി​​ജ​​യ​​മാ​​യി ത​​ന്നെ കാ​​ണു​​ന്നു എ​​ന്ന് സോ​​ഷ്യ​​ൽ മീ​​ഡി​​യ പോ​​സ്റ്റു​​ക​​ളി​​ൽനി​​ന്നും മ​​ന​​സ്സി​​ലാ​​വു​​ന്നു.

അ​​നു​​പ​​മ​​ക്ക് ത​​ന്റെ അ​​നു​​വാ​​ദ​​മി​​ല്ലാ​​തെ കു​​ടും​​ബം ദ​​ത്തു ന​​ൽ​​കി​​യ മ​​ക​​നെ തി​​രി​​ച്ചുകി​​ട്ടാ​​നാ​​യി അ​​നു​​പ​​മ​​യും അ​​ജി​​ത്തും ജെ. ​​ദേ​​വി​​ക​​യും ഉ​​ഷ പു​​ന​​ത്തി​​ലും ഉ​​ൾ​​പ്പെ​​ടു​​ന്ന കേ​​ര​​ള​​ത്തി​​ലെ ചെ​​റി​​യൊ​​രു വി​​ഭാ​​ഗം സ്ത്രീ​​ക​​ളും ന​​ട​​ത്തി​​യ ക​​ഠി​​ന​​മാ​​യ പ​​രി​​ശ്ര​​മ​​വും ഭ​​ർ​​ത്താ​​വി​​നൊ​​പ്പം ജീ​​വി​​ക്കു​​ന്ന​​തി​​നും പ​​ഠ​​നം തു​​ട​​രു​​ന്ന​​തി​​നും വേ​​ണ്ടി ഹാ​​ദി​​യ ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​വും ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി ദീ​​പ പി. ​​മോ​​ഹ​​ന​​ൻ താ​​ൻ നേ​​രി​​ട്ട ജാ​​തീ​​യ അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലി​​നെ​​തി​​രെ എം.​​ജി സ​​ർ​​വക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ത്തി​​യ സ​​മ​​ര​​വും ആ​​ദി​​ല​​യും നൂ​​റ​​യും ഒ​​രു​​മി​​ച്ച് ജീ​​വി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി വ​​ന​​ജ ക​​ല​​ക്ടിവ് ഒ​​പ്പം നി​​ന്ന് ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ളും വ​​ർ​​ത്ത​​മാ​​ന​​കാ​​ല കേ​​ര​​ള​​ത്തി​​ൽ വി​​ജ​​യം​​ക​​ണ്ടു എ​​ങ്കി​​ലും ഒ​​റ്റ​​പ്പെ​​ട്ട പോ​​രാ​​ട്ട​​ങ്ങ​​ൾ വ​​ഴി സ്ത്രീ​​ക​​ൾ കൈ​​വ​​രി​​ച്ച ഈ ​​നേ​​ട്ട​​ങ്ങ​​ൾ വ​​രേ​​ണ്യബോ​​ധ്യ​​ങ്ങ​​ളു​​ടെ​​യും കു​​ടും​​ബ ബ​​ന്ധ​​ങ്ങ​​ളു​​ടെ​​യും കെ​​ട്ടു​​പാ​​ടു​​ക​​ളി​​ൽ​​പെ​​ട്ട് ഉ​​ഴ​​റു​​ന്ന മ​​ല​​യാ​​ളി സ്ത്രീ​​ക​​ൾ​​ക്ക് എ​​ത്ര​​ക​​ണ്ട് ത​​ങ്ങ​​ളു​​ടെ വി​​ജ​​യ​​മാ​​യി ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​ഞ്ഞു എ​​ന്ന​​ത് സം​​ശ​​യ​​മാ​​ണ്.

മ​​ല​​യാ​​ള സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ നി​​യ​​മം നി​​ശ്ച​​യി​​ക്കു​​ന്ന​​ത് സ​​ർ​​ക്കാ​​റ​​ല്ല, പ്ര​​ബ​​ല​​രാ​​യ ആ​​ണാ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് എ​​ന്ന ഹേ​​മ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന വ​​സ്തു​​ത​​യു​​ടെ ആ​​ഘാ​​ത​​ങ്ങ​​ൾ സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ ഒ​​തു​​ങ്ങു​​ന്നി​​ല്ല. സി​​നി​​മ, ഏ​​വ​​ർ​​ക്കും ഏ​​റ്റ​​വും എ​​ളു​​പ്പ​​ത്തി​​ൽ പ്രാ​​പ്യ​​മാ​​യ വി​​നോ​​ദ, ക​​ലാ, മേ​​ഖ​​ല​​യാ​​ണ്. ഈ ​​ആ​​ണ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ൾ പ​​ട​​ച്ചു​​വി​​ടു​​ന്ന സി​​നി​​മ​​ക​​ൾ സ്ത്രീ​​വി​​രു​​ദ്ധ​​വും സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​വു​​മാ​​കാ​​തെ ത​​ര​​മി​​ല്ല എ​​ന്ന​​തി​​ന് മ​​ല​​യാ​​ള സി​​നി​​മ​​ക​​ൾത​​ന്നെ സാ​​ക്ഷ്യം.

ജ​​ന​​മ​​ന​​സ്സു​​ക​​ളെ ആ​​ഴ​​ത്തി​​ൽ സ്വാ​​ധീ​​നി​​ക്കാ​​ൻ സി​​നി​​മ​​ക്ക് ക​​ഴി​​യും. കേ​​ര​​ളീ​​യ​​രു​​ടെ ദൈ​​നം​​ദി​​ന ജീ​​വി​​ത​​ത്തി​​ൽ സ്ത്രീ ​​പു​​രു​​ഷ​​ന്മാ​​ർ പ​​ര​​സ്പ​​രം ന​​ട​​ത്തു​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്ക് സി​​നി​​മ​​യി​​ലെ സ്ത്രീ​​പു​​രു​​ഷ വ്യ​​വ​​ഹാ​​ര​​ങ്ങ​​ൾ മാ​​തൃ​​ക​​യാ​​ണ്. അ​​താ​​ണ് ദൃ​​ശ്യമാ​​ധ്യ​​മ​​ത്തി​​ന്റെ സ്വാ​​ധീ​​നം. ന​​മ്മു​​ടെ ഐ​​ക്കണു​​ക​​ൾ എ​​ല്ലാംത​​ന്നെ സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ നി​​ന്ന​​ല്ലേ? അ​​വ​​രെ​​യ​​ല്ലേ കേ​​ര​​ളം ഏ​​റ്റ​​വും ആ​​രാ​​ധി​​ക്കു​​ന്ന​​ത്? ആ​​രാ​​ധ​​ന​​യി​​ൽ അ​​നു​​ക​​ര​​ണം ഉ​​ൾ​​ച്ചേ​​ർ​​ന്നി​​രി​​ക്കു​​ന്നു. നാ​​യ​​ക ന​​ട​​നെ മാ​​ത്ര​​മ​​ല്ല, നാ​​യ​​ക ക​​ഥാ​​പാ​​ത്ര​​ത്തെ​​യും ജ​​നം അ​​നു​​ക​​രി​​ക്കും.

ഇ​​ന്ത്യ​​ൻ സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, ബ്രാ​​ഹ്മ​​ണി​​ക മൂ​​ല്യ​​വ്യ​​വ​​സ്ഥ​​യും പി​​തൃ​​മേ​​ധാ​​വി​​ത്വ​​വും പ​​ങ്കി​​ടു​​ന്ന പാ​​ര​​സ്പ​​ര്യം ഉ​​മ ച​​ക്ര​​വ​​ർ​​ത്തി വി​​വ​​രി​​ച്ചി​​ട്ടു​​ണ്ട്. ആ​​ണ​​ധി​​കാ​​ര​​ത്തി​​ൽ ജാ​​തീ​​യ​​ത​​യും അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. തി​​ല​​ക​​ൻ, താ​​ൻ നേ​​രി​​ടു​​ന്ന ജാ​​തി വി​​വേ​​ച​​ന​​ത്തെ കു​​റി​​ച്ച് ന​​ട​​ത്തി​​യി​​ട്ടു​​ള്ള പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ഹേ​​മ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പ്ര​​ച​​രി​​ക്കു​​ന്ന​​തും ഇ​​തു​​മാ​​യി ചേ​​ർ​​ത്തുവാ​​യി​​ക്കാം. മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ ആ​​ദ്യ നാ​​യി​​ക പി.​​കെ. റോ​​സി​​യാ​​യി​​രു​​ന്നി​​ട്ടു​​കൂ​​ടി അ​​വ​​ർ​​ക്ക് തു​​ട​​ർ​​ച്ച​​ക​​ൾ ഉ​​ണ്ടാ​​യി​​ല്ല.

പി.​​കെ. റോ​​സി​​ക്ക് പി​​ന്തു​​ട​​ർ​​ച്ച​​ക്കാ​​ർ ഉ​​ണ്ടാ​​കാ​​ൻ കേ​​ര​​ളം അ​​നു​​വ​​ദി​​ച്ചി​​ല്ല എ​​ങ്കി​​ലും അ​​വ​​ർ അ​​നു​​ഭ​​വി​​ച്ച ഹിം​​സ​​ക്ക് തു​​ട​​ർ​​ച്ച​​ക​​ൾ അ​​നേ​​ക​​മു​​ണ്ടാ​​യി. ബ്രാ​​ഹ്മ​​ണ്യ​​ത്തി​​ന്റെ ഇ​​ര​​ക​​ൾ കീ​​ഴ്ജാ​​തി​​ക​​ൾ മാ​​ത്ര​​മ​​ല്ല, എ​​ല്ലാ ജാ​​തി​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഉ​​ൾ​​പ്പെ​​ടു​​ന്ന സ്ത്രീ​​ക​​ളും കൂ​​ടി​​യാ​​ണ്. മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ കീ​​ഴാ​​ള സ്ത്രീ​​ക​​ളു​​ടെ സാ​​മീ​​പ്യം പോ​​ലും അ​​ത്യ​​പൂ​​ർ​​വ​​മാ​​യി​​രി​​ക്കു​​ന്ന​​ത് അ​​വ​​രു​​ടെ മേ​​ൽ നി​​ല​​നി​​റു​​ത്തി​​യി​​രി​​ക്കു​​ന്ന ഹിം​​സ​​യു​​ടെ വ്യാ​​പ്തി​​യാ​​ണ് കാ​​ണി​​ക്കു​​ന്ന​​ത് എ​​ന്ന കെ.കെ. ബാ​​ബു​​രാ​​ജി​​ന്റെ നി​​രീ​​ക്ഷ​​ണം ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​തും, ബ്രാ​​ഹ്മ​​ണ്യ​​വും പി​​തൃ മേ​​ധാ​​വി​​ത്വ​​വും ഒ​​രു​​മി​​ച്ചുമാ​​ത്രം സ​​ഞ്ച​​രി​​ക്കു​​ന്നു എ​​ന്നുത​​ന്നെ​​യാ​​ണ്.

കേ​​ര​​ള​​ത്തി​​ലെ, ഇ​​ന്ത്യ​​യി​​ലെ, ലോ​​ക​​ത്തി​​ലെ ത​​ന്നെ, സ്ത്രീ ​​പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഊ​​ർ​​ജം പ​​ക​​രു​​ന്ന ത​​ര​​ത്തി​​ൽ വി​​മ​​ൻ ഇ​​ൻ സി​​നി​​മ ക​​ലക്ടിവ് ന​​ട​​ത്തി​​യ ഈ ​​മു​​ന്നേ​​റ്റ​​ത്തി​​ൽ ഭാ​​വ​​ന, പാ​​ർ​​വതി തി​​രു​​വോ​​ത്ത്, ബീ​​ന പോ​​ൾ, ദീ​​ദി, റീമ ക​​ല്ലി​​ങ്ക​​ൽ, ര​​മ്യ ന​​മ്പീ​​ശ​​ൻ തു​​ട​​ങ്ങി സ്ത്രീ​​ക​​ൾ ന​​ട​​ത്തി​​യ സം​​ഘ​​ടി​​ത​​മാ​​യ പ​​രി​​ശ്ര​​മ​​വും ഒ​​പ്പം​, ഹേ​​മ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തുവ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു വ​​ന്ന, താ​​ര​​ത​​മ്യേ​​ന പ്രി​​വി​​​േല​​ജു​​ക​​ൾ ഇ​​ല്ലാ​​ത്ത രേ​​വ​​തി സ​​മ്പ​​ത്ത്, മി​​നു മു​​നീ​​ർ തു​​ട​​ങ്ങി​​യു​​ള്ള ന​​ടി​​ക​​ളു​​ടെ​​യും ശ്ര​​മ​​ങ്ങ​​ൾ വ​​ലു​​താ​​ണ്.

ന​​ടി ഉ​​ഷ ഏ​​റെ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മുമ്പ് ഒ​​രു ഇ​​ന്റ​​ർ​​വ്യൂ​​വി​​ൽ പ​​റ​​ഞ്ഞ വാ​​ക്കു​​ക​​ൾ അ​​ടി​​വ​​ര​​യി​​ടു​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ ഇ​​പ്പോ​​ൾ ന​​ടി​​ക​​ൾ ന​​ട​​ത്തു​​മ്പോ​​ൾ മ​​ന​​സ്സി​​ലാ​​വു​​ന്ന​​ത്, സ​​ത്യം പ​​റ​​യാ​​ൻ ഒ​​രു സ്ത്രീ ​​ധൈ​​ര്യം കാ​​ണി​​ക്കു​​മ്പോ​​ഴാ​​ണ് മാ​​യാ ആ​​ഞ്ച​​ലോ പ​​റ​​ഞ്ഞ​​തുപോ​​ലെ, ഒ​​രു സ്ത്രീ ​​അ​​വ​​ർ​​ക്കു​​വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ന്ന​​ത്, എ​​ല്ലാ സ്ത്രീ​​ക​​ൾ​​ക്കും വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ന്ന​​ത്, എ​​ല്ലാ മ​​നു​​ഷ്യ​​ർ​​ക്കും, എ​​ല്ലാ​​ത്തി​​നും വേ​​ണ്ടി, നി​​ല​​കൊ​​ള്ളു​​ന്ന​​ത്, ഒ​​രു സ്ത്രീ ​​കാ​​ണി​​ക്കു​​ന്ന ധൈ​​ര്യ​​ത്തി​​ന് അ​​നേ​​ക​​മ​​നേ​​കം തു​​ട​​ർ​​ച്ച​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത്. ഈ ​​ആ​​ണ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് വ​​രേ​​ണ്യ​​ബോ​​ധ്യ​​ങ്ങ​​ൾ പേ​​റു​​ന്ന സി​​നി​​മ​​ക​​ളു​​മാ​​യി കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​​ന്റെ മു​​ന്നിൽ വ​​രാ​​ൻ ഇ​​നി ക​​ഴി​​യി​​ല്ല.

അ​​വ​​ർ മു​​മ്പ് എ​​ടു​​ത്ത സി​​നി​​മ​​ക​​ളു​​ടെ പു​​ന​​ർ​​വാ​​യ​​ന​​ക​​ൾ അ​​വ എ​​ത്ര​​മാ​​ത്രം വ​​രേ​​ണ്യ​​വും സ്ത്രീവി​​രു​​ദ്ധ​​വും മ​​നു​​ഷ്യ വി​​രു​​ദ്ധ​​വു​​മാ​​ണെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. അ​​തു​​കൊ​​ണ്ടു ത​​ന്നെ ഡബ്ല്യു.സി.​​സിയു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സി​​നി​​മാ മേ​​ഖ​​ല​​യി​​ലെ സ്ത്രീ​​ക​​ളു​​ടെ മാ​​ത്ര​​മ​​ല്ല, കേ​​ര​​ള​​ത്തി​​ലെ സ്ത്രീ​​ക​​ളു​​ടെ​​യും കേ​​ര​​ളീ​​യ സാ​​മൂ​​ഹി​​ക ജീ​​വി​​ത​​ത്തെ ത​​ന്നെ​​യും പൊ​​ളി​​ച്ചു പ​​ണി​​യും എ​​ന്നു​​ള്ള​​ത് തീ​​ർ​​ച്ച​​യാ​​ണ്. കേ​​ര​​ള​​ത്തി​​നും ഇ​​ന്ത്യ​​ക്കും മാ​​ത്ര​​മ​​ല്ല, ലോ​​ക​​ത്തി​​നു ത​​ന്നെ മാ​​തൃ​​ക​​യാ​​വു​​ന്ന സ്ത്രീ ​​മു​​ന്നേ​​റ്റ​​മാ​​ണി​​ത്. മ​​ല​​യാ​​ള സി​​നി​​മ മോ​​ചി​​ത​​മാ​​കു​​ന്ന​​ത് ആ​​ണ​​ധി​​കാ​​ര​​ത്തി​​ൽനി​​ന്നു മാ​​ത്ര​​മ​​ല്ല, ബ്രാ​​ഹ്മ​​ണ്യ​​ത്തി​​ൽനി​​ന്നു​​കൂ​​ടി​​യാ​​ണ്.

(ല​​ക്ഷ്മി പി.​​എ​​സ്-അ​​ടൂ​​ർ ഗ​​വ​​. പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജിൽ അ​​സി​​. പ്ര​​ഫ​​സറാണ്​ ല​​ക്ഷ്മി പി.​​എ​​സ് )

വി​ര​ല​ട​യാ​ളം പ​തി​ഞ്ഞ ‘ഈ​ഴ്’

ഒ​രു ന​ല്ല എ​ഴു​ത്തു​കാ​ര​ൻ ന​ന്നാ​യി ചി​ന്തി​ച്ച് പ​രി​ച​രി​ച്ച് എ​ഴു​തി​യ​താ​യി​രി​ക്കും ക​ഥ. അ​തി​ൽ അ​യാ​ളു​ടെ വി​ര​ല​ട​യാ​ളം പ​തി​ഞ്ഞി​രി​ക്കും. അ​യാ​ൾ​ക്ക് മാ​ത്രം പ​റ​യാ​ൻ ക​ഴി​യു​ന്ന ഒ​ന്നാ​യി​രി​ക്കു​മ​ത്. മ​റ്റൊ​രാ​ൾ​ക്കും ആ ​ക​ഥ അ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യി​ല്ല. സാ​റാ ഓ​സ്റ്റി​ൻ ജ​ന്ന​സ് എ​ങ്ങ​നെ​യാ​ണ് ഒ​രു ന​ല്ല ക​ഥ രൂ​പ​പ്പെ​ടു​ന്ന​ത് എ​ന്നു വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

അ​തി​ജീ​വ​ന​ത്തി​ന​പ്പു​റം ജീ​വി​ത​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന അ​ത്ത​രം ക​ഥ​ക​ൾ പ​റ​യു​ന്ന​തി​ൽ ഫ​ർ​സാ​ന ഒ​ര​ത്ഭു​ത​മാ​ണ്. അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ ക​ഥ ‘ഈ​ഴ്’ (ലക്കം: 1385) വാ​യി​ച്ചു. ചി​ന്ത​യു​ടെ​യും പ​രി​ച​ര​ണ​ത്തി​ന്റെയും വി​ര​ല​ട​യാ​ളം അ​തി​ൽ പ​തി​ഞ്ഞു കി​ട​പ്പു​ണ്ട്. ദു​ബൈ പ​ശ്ചാ​ത്ത​ല​മാ​ക്കി എ​ഴു​തി​യ ഈ ​ക​ഥ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ സ്റ്റീ​ഫ​നും ര​ൺ​ധി​ക​യു​മാ​ണ്. ശ്രീ​ല​ങ്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ൺ​ധി​ക​യു​ടെ ജീ​വി​ത​വും ക​ഥ​യു​ടെ പ്ര​മേ​യ​മാ​ണ്.​ ര​ൺ​ധി​ക ഒ​രു ശ്രീ​ല​ങ്ക​ൻ യു​വാ​വാ​ണ്.

സ്റ്റീ​ഫ​ന്റെ കീ​ഴി​ൽ ജ്വല്ലറി സെ​യി​ൽ​സ്മാ​നാ​ണ് ര​ൺ​ധി​ക. സ്റ്റീ​ഫ​​ന്റെ ഭാ​ര്യ തെ​രേ​സ വീ​ട്ടി​ൽ പോ​യ​പ്പോ​ൾ ര​ൺ​ധി​ക അ​യാ​ളു​ടെ അ​പ്പാ​ർ​ട്മെന്റിൽ സ​ഹാ​യി​യാ​യി. പു​ട്ടി​ൽ മീ​ൻ​ചാ​ർ ഒ​ഴി​ച്ചു ക​ഴി​ക്കു​ന്ന സ്റ്റീ​ഫ​നോ​ട് എ​ന്നെ ര​ൺ​ധി​ക എ​ന്ന് മു​ഴു​വ​നാ​യി വി​ളി​ക്കാ​തെ ചു​രു​ക്കി വി​ളി​ച്ചൂ​ടെ എ​ന്നു ചോ​ദി​ച്ചു കൊ​ണ്ടാ​ണ് ക​ഥ​യാ​രം​ഭി​ക്കു​ന്ന​ത്. ദു​ബൈ ഹി​റ്റ് എ​ഫ്.​എമ്മിലെ ​ആ​ർ.​ജെക​ളു​ടെ ഉ​ണ്ടാ​ക്കി​ച്ചി​രി​യെ പ​രാ​മ​ർ​ശി​ക്കു​ന്നി​ട​ത്ത് ഫ​ർ​സാ​ന​യു​ടെ നി​രീ​ക്ഷ​ണ വൈ​ഭ​വ​വും ശ്രീ​ല​ങ്ക​ൻ ജീ​വി​ത​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നി​ട​ത്ത് ലോ​ക​വീ​ക്ഷ​ണ​വും പ്ര​ക​ട​മാ​ണ്. തീ​ർ​ച്ച​യാ​യും വാ​യി​ച്ചി​രി​ക്കേ​ണ്ട ഒ​രു ക​ഥ​യാ​ണ് ‘ഈ​ഴ്’. ഓ​ണ​ക്കാ​ല ക​ഥാ വി​ഭ​വ​ങ്ങ​ളി​ൽ മി​ക​ച്ച ഒ​ന്ന്.

ഡോ.​ തോ​മ​സ് സ്ക​റി​യ (​േഫസ്ബുക്ക്)

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ‘അ​ടികൊ​ണ്ട സ​ഖാ​വ്’

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ‘ക​ഥാ​യാ​ന​ം’ പതിപ്പിൽ (ലക്കം: 1385) പ്ര​സി​ദ്ധീ​ക​രി​ച്ച വി.​എ​സ്.​ അ​ജി​ത്തി​ന്റെ ‘അ​ടികൊ​ണ്ട സ​ഖാ​വ്’ ക​ഥ വാ​യി​ച്ചു. വ​ല്ലാ​തെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത കഥ. ‘അ​ടി’​യു​റ​ച്ച കോ​ൺ​ഗ്ര​സ്സു​കാ​ര​ൻ (ഇ​പ്പോ​ൾ കു​റ​ച്ചൊ​ക്കെ തി​രി​ച്ച​ടി​ക്കു​ന്നു​ണ്ട്. പു​രോ​ഗ​തി​യു​ണ്ട്) എ​ന്ന് നാ​ട്ടി​ലൊ​ക്കെ ത​മാ​ശ പ​റ​യാ​റു​ണ്ട്. ആ ​വാ​ക്കോ​ർ​മ​യി​ലും ചി​രി പ​ട​ർ​ത്താ​ൻ ക​ഥ നി​മി​ത്ത​മാ​യി. അ​ടി കൊ​ണ്ട ദി​വാ​ക​രൻ സ​ഖാ​വ് ഒ​രു ‘സം​ഭ​വ’മാ​ണ്. സ്കൂ​ൾ കാ​ല​യ​ള​വി​ൽ കൊ​ടി പി​ടി​ക്കാ​ൻ പോ​യി ന​ല്ലകാ​ലം പാ​ഴാ​ക്കി​യ അ​വ​സാ​ന കാ​ല​ത്ത് മേ​ല​ന​ങ്ങാ​പ​ണി തി​ര​ക്കി ന​ട​ക്കു​ന്ന സ​ഖാ​വ് വി​ളി കേ​ൾ​ക്കു​ന്ന കു​റേ ദൈ​വ​ങ്ങ​ളെ ചു​ളു​വി​ൽ കാ​ര്യ​സാ​ധ്യ​ത്തി​നു വേ​ണ്ടി ക​ണ്ടു​മു​ട്ടു​ന്ന ക​ഥ ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ാപ​ച​യ​ത്തി​ന്റെ സ​മ​കാ​ലി​ക ദു​ര​ന്ത ന​വാ​വൃ​ത്തം (പു​രാ​വൃ​ത്ത​ത്തി​ന് ഓ​പ്പോ​സി​റ്റ് ) പ​റ​ഞ്ഞുവെക്കാ​ൻ അ​ടികൊ​ണ്ട സ​ഖാ​വി​ന് ക​ഴി​ഞ്ഞു.

പാ​ല് കു​ടി​ക്കു​ന്ന ദൈ​വ​ത്തെ ‘സോ​പ്പി​ട്ട്’ കാ​ര്യ​സാ​ധ്യത്തി​നി​റ​ങ്ങി​യ സ​ഖാ​വ് ഇ​തെ​ല്ലാം ത​ട്ടി​പ്പാ​ണ് എ​ന്ന് മ​ന​സ്സി​ലാ​ക്കി ദൈ​വ​ത്തി​ന് കു​ടി​ക്കാ​ൻ കൊ​ണ്ടു​പോ​യ പാ​ൽ തെ​രു​വ് പ​ട്ടി​ക്ക് ചി​ര​ട്ട​യി​ൽ ഒ​ഴി​ച്ചുകൊ​ടു​ക്കു​ക​യും ബാ​ക്കിവ​ന്ന​ത് സ്വ​യം കു​ടി​ക്കു​ക​യും ചെ​യ്യു​ന്നിട​ത്ത് വി​ളികേ​ൾ​ക്കാ​ത്ത ദൈ​വ​മ​ല്ല; വി​ളി കേ​ൾ​ക്കു​ന്ന പ​ട്ടി​യാ​ണ് ജോ​റെ​ന്ന് സ​ഖാ​വി​ന് തോ​ന്നു​ന്നു.​ അ​ജി​ത്തി​ന്റെ ക​ഥ സ​മൂ​ഹ​ത്തോ​ട് ചെ​യ്യു​ന്ന വ​ലി​യ പാ​ത​കം അ​ത് ‘അ​റി​ഞ്ചം പൊ​റി​ഞ്ചം’ കു​ത്തി മു​റി​വേ​ൽ​പ്പി​ക്കു​ന്നു എ​ന്ന​താ​ണ്. പ​രി​ഹാ​സ​പ​രി​ണാ​മ പ​രോ​പ​കാ​ര പ്ര​ക​മ്പ​നം. ക​ഥ കൊ​ള്ളേ​ണ്ടി​ട​ത്ത് കൊ​ണ്ടു.

ബാലഗോപാലൻ കാഞ്ഞങ്ങാട്

ആ​ഖ്യാ​ന വൈ​ദ​ഗ്ധ്യം പ്രകടം

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ലെ ‘ക​ഥാ​യാ​ന​’ത്തി​ൽ പ്ര​സി​ദ്ധീക​രി​ച്ച ഫ​ർ​സാ​ന​യു​ടെ ‘ഈ​ഴ്’, (ലക്കം: 1385) ദു​ബൈ ന​ഗ​ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. ജ്വല്ല​റി​യി​ലെ ഉ​​േദ്യാ​ഗ​സ്ഥ​നാ​യ സ്റ്റീ​ഫ​നും അ​യാ​ളു​ടെ അ​പ്പാ​ർട്മെ​ന്റി​ൽ താ​ൽക്കാ​ലി​ക​മാ​യി താ​മ​സി​ക്കാ​നെ​ത്തു​ന്ന ര​ൺ​ധി​ക എ​ന്ന ശ്രീ​ല​ങ്ക​ൻ യു​വാ​വി​നും ഇ​ട​യി​ൽ രൂ​പംകൊ​ള്ളു​ന്ന ഊ​ഷ്മ​ള​മാ​യ ഹൃ​ദ​യ​ബ​ന്ധ​ത്തി​ന്റെ ആ​വി​ഷ്കാ​ര​മാ​ണ് ‘ഈ​ഴ്’. ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വി​ര​സ​ത​യി​ലേ​ക്ക് വാ​യ​ന​ക്കാ​ര​നെ ത​ള്ളി​യി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഒ​രു പ്ര​മേ​യ​മാ​യി​രു​ന്നു ക​ഥ​യു​ടേ​ത്. എ​ന്നാ​ൽ, ഫ​ർ​സാ​ന​യെ​ന്ന എ​ഴു​ത്തു​കാ​രി​യു​ടെ ആ​ഖ്യാ​ന വൈ​ദ​ഗ്ധ്യം വാ​യ​ന​യി​ലേ​ക്ക് ക​ഥ​യെ ചേ​ർ​ത്തുനി​ർ​ത്തു​ന്നു.

അനിൽ സി. പള്ളിക്കൽ (​േഫസ്ബുക്ക്)

സ്വ​ന്തം ശ​രി​ക​ളെ കൂ​ട്ടി​പ്പി​ടി​ക്കാ​ൻ ബ​ദ്ധ​പ്പെ​ടു​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ​

ഹൃ​ദ​യ​ത്തി​ൽ ര​ക്തം കി​നി​യു​ന്ന മു​റി​വു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ആ​യു​ധ​ങ്ങ​ൾ വേ​ണ്ട സ്നേ​ഹ​മാ​യാ​ലും മ​തി. തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന, നി​രാ​ക​രി​ക്ക​പ്പെ​ടു​ന്ന സ്നേ​ഹം. അ​തോ, ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളെ​ക്കാ​ൾ ആ​ഴ​വും വേ​ദ​ന​യും ഏ​റി​യ​വ​യു​മാ​യി​രി​ക്കും.

ര​ൺ​ധി​ക​യു​ടെ ‘ഒ​മ്പതാ​മ​ത്തെ ര​ക്ത​ത്തു​ള’ വേ​ദ​നി​പ്പി​ക്കു​ന്ന​ത് അ​വ​നെ മാ​ത്ര​മ​ല്ല അ​വ​ൻ സ്നേ​ഹി​ച്ച (അ​വ​ൻ സ്നേ​ഹി​പ്പി​ച്ച) വ്യ​ക്തി​യെ​യും കൂടി​യാ​ണ്. മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ലെ ‘ക​ഥാ​യാ​ന​’ത്തി​ൽ വ​ന്ന ഫ​ർ​സാ​ന​യു​ടെ ‘ഈ​ഴ്’ എ​ന്ന ക​ഥ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ ലിം​ഗ​ഭേ​ദ​ങ്ങ​ളു​ടെ ശ​രി​തെ​റ്റു​ക​ൾ മാ​റ്റി​യെ​ഴു​ത​പ്പെ​ടു​ന്ന കാ​ല​ത്ത്, ജീ​വി​ത​ത്തി​ന്റെ ഈ​ഴ് കാ​ത്തു​വെക്കാൻ സ്വ​ന്തം ശ​രി​ക​ളെ കൂ​ട്ടി​പ്പി​ടി​ക്കാ​ൻ ബ​ദ്ധ​പ്പെ​ടു​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണ്.

ക​ഥാ​പാ​ത്ര​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത​വും മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ച്ച, സി​നി​മപോ​ലെ ഒ​രു ക​ഥ. ക​ഥ വാ​യി​ച്ച​പ്പോ​ൾ ഓ​ർ​മ വ​ന്ന ഒ​രുകാ​ര്യംകൂ​ടി പ​റ​യ​ട്ടെ. വ​ള​രെ ചി​ട്ട​യോ​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്ക് മി​ക്ക​വാ​റും പ​ങ്കാ​ളി​ക​ളാ​യി ല​ഭി​ക്കു​ക അ​ത് തീ​രേ​യി​ല്ലാ​ത്ത​വ​രെ​യാ​വും. പ​ണ്ട് ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു ടീ​ച്ച​റുടെ പ​ട്ടാ​ള​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് പ​റ​യു​മാ​യി​രു​ന്നു​വ​​െത്ര ‘‘ന​മ്മ​ൾ ത​ലചീ​കു​ന്ന ചീ​ർ​പ്പ് എ​ന്നെ​ങ്കി​ലും ഒ​രുദി​വ​സം ഞാ​ൻ ഉ​ദ്ദേ​ശി​ച്ച അ​തി​ന്റെ ശ​രി​യാ​യ സ്ഥ​ല​ത്തുനി​ന്നും എ​നി​ക്ക് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ കൂ​ടി​യാ​ണ് ജീ​വി​തം’’ എ​ന്ന്. ശ​രി​യാ​ണ് അ​ല്ലേ? അ​ങ്ങ​നെ സ്നേ​ഹം ന​ൽ​കു​ന്ന ചി​ല പ്ര​തീ​ക്ഷ​ക​ൾകൊ​ണ്ടാ​വും സ്റ്റീ​ഫ​ൻ തെ​രേ​സ​യെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തും..!

സജ്ന അബ്ദുന്നാസർ (​േഫസ്ബുക്ക്)

അ​​ടി​​കി​​ട്ടാ​​തിരിക്ക​ട്ടെ

‘ക​ഥായാനം’ പതിപ്പിൽ (ലക്കം: 1385) അ​ജി​ത്ത്​ വി.​എ​സിന്റെ ക​ഥ മികച്ച വായനാനുഭവമായി. സ്വ​തേ നി​ഷ്ക​ള​ങ്ക​നും മി​ത​വി​ദ്യാ​ഭ്യാ​സി​യു​മാ​യ ദി​വാ​ക​ര​ൻ സ​ഖാ​വി​ന്റെ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മ​ായൊ​രു സം​ഭ​വ​ത്തി​ലൂ​ടെ, പു​റ​മെ പു​രോ​ഗ​മ​ന ക​മ്യൂ​ണി​സ്റ്റും അ​ക​മേ അ​ന്ധ​വി​ശ്വാ​സി​ക​ളു​മാ​യ ക​പ​ട ആ​ദ​ർ​ശ​വാ​ദി​ക​ളെ അ​റ​ഞ്ചം പു​റ​ഞ്ചം സ​ർ​ക്കാ​സ്റ്റി​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ അ​ടി​യു​റ​ച്ചു ജീ​വി​ക്കു​ന്ന ദി​വാ​ക​ര​ൻ മ​റ്റു സ​ഖാ​ക്ക​ളു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്നു​മു​ണ്ട്. അ​തി​ന്റെ പേ​രി​ലും അ​ടി കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും,

ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം ചെ​യ്ത് അ​ടി​കി​ട്ടി​യ​തു​മു​ത​ലാ​ണ്, അ​ടി​കൊ​ണ്ട സ​ഖാ​വ് എ​ന്ന​യാ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ൽ​പ്പ​ണി​ക്കു​ പോ​യി കാ​ലി​ൽ ക​ല്ലു​വീ​ണു പാ​ദം​മു​റി​ഞ്ഞ​പ്പോ​ൾ അ​യാ​ൾ​ക്കു ജോ​ലി​യി​ല്ലാ​താ​യി.​ വെ​റു​തെ​യി​രു​ന്ന​പ്പോ​ൾ വീ​ട്ടു​കാ​ർ​ക്കു ബാ​ധ്യ​ത​യാ​യി എ​ന്ന തി​രി​ച്ച​റി​വി​ൽ, സ്വ​ന്തം ചെ​ല​വി​നു​ള്ള വ​ക​ക്കാ​യി അ​യാ​ൾ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ക​ഥ​യു​ടെ കാ​ത​ൽ.

ക​ട്ട ക​മ്യൂ​ണി​സ്റ്റാ​യ പാ​ർ​ട്ടി ബു​ദ്ധി​ജീ​വി ബി.എ. കു​ട്ട​പ്പ​ൻ സാ​റി​ന്റെ ഗ​രു​ഡ​ൻ തൂ​ക്കം വ​ഴി​പാ​ടി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​പ്പോ​ളാ​ണ്, ജീ​വി​ത​വി​ജ​യ​ത്തി​നു​ള്ള സ​മാ​ന്ത​ര വ​ഴി​ക​ളെ​ക്കു​റി​ച്ച് അ​യാ​ള​റി​യു​ന്ന​ത്. അ​തി​ലേ​ക്കു​ള്ള അ​ന്വേ​ഷ​ണ​വും തു​ട​ർ​സം​ഭ​വ​ങ്ങ​ളും ത​ന​തു​ശൈ​ലി​യി​ൽ ഹാ​സ്യാ​ത്മ​ക​മാ​യി എ​ഴു​തി ആ​സ്വാ​ദ​ക​രി​ൽ ചി​രി​യും ചി​ന്ത​യും നി​റ​ക്കുക​യാ​ണ് ക​ഥാ​കാ​ര​ൻ. ക​പ​ട പു​രോ​ഗ​മ​ന​വാ​ദി​ക​ളു​ടെ അ​ന്ത​ർ​ധാ​ര​ക​ളെ പൊ​ളി​ച്ച​ടു​ക്കു​ന്ന കഥ. എ​ഴു​ത്തു​കാ​ര​നെ അ​ടി​കി​ട്ടാ​തെ കാ​ത്തു​കൊ​ള്ള​ട്ടെ.

ശ്രീ​നി നി​ല​മ്പൂ​ർ

Show More expand_more
News Summary - weekly ezhuthukuth