Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

readers letters 1293
cancel

കാ​മ്പു​ള്ള സം​ഗീ​ത​യാ​ത്ര​ക​ൾ

ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ മ​ല​യാ​ള ച​ല​ച്ചിത്ര ഗാ​ന ച​രി​ത്രം വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് തു​ട​രു​മ്പോ​ൾ മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​രം​ഗ​ത്തെക്കുറി​ച്ച് മാ​ത്ര​മ​ല്ല, മ​ല​യാ​ള സി​നി​മ​യെത​ന്നെ സം​ബ​ന്ധി​ച്ച ഒ​രു റ​ഫ​റ​ൻ​സാ​യി മാ​റു​ന്നു​വെ​ന്ന് നി​സ്സം​ശ​യം പ​റ​യാം. മ​ല​യാ​ള സി​നി​മ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ​ക്കു​ള്ള സു​പ്ര​ധാ​ന സി​നി​മ​ക​ളു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് അ​തി​ന്റെ നി​ർ​മാ​ണ​വും മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ടീ​ന​ട​ന്മാരെയു​മെ​ല്ലാം പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ൾ മ​ല​യാ​ള സി​നി​മ​യെ അ​ടു​ത്ത​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ സം​ഗീ​ത​യാ​ത്ര ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ്. സം​ഗീ​ത​യാ​ത്ര​യു​ടെ 118ാം ഭാ​ഗ​ത്ത് (ല​ക്കം: 1388) ‘തെ​ക്ക​ൻ കാ​റ്റ്’, ‘ചു​ഴി’, ‘സ്വ​ർ​ഗപു​ത്രി’ എ​ന്നീ സി​നി​മ​ാഗാ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ൾ പ്ര​ശ​സ്ത ഗാ​യ​ക​ർ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ ഏ​റെ പ​രി​ചി​ത​മാ​യ ഒ​രുപി​ടി ഗാ​ന​ങ്ങ​ൾ ഈ ​ചി​ത്ര​ങ്ങ​ളി​ലേ​താ​ണെ​ന്ന് പ​ല വാ​യ​ന​ക്കാ​രും ഒ​രുപ​ക്ഷേ അ​റി​യു​ന്ന​തു ത​ന്നെ ന​ടാ​ടെ​യാ​യി​രി​ക്കും.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പി.​ ഭാ​സ്കര​ൻ, ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ടി.​ ഉ​മ്മ​ർ, ഗാ​ന ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ്, ഭാ​വഗാ​യ​ക​ൻ പി.​ ജ​യ​ച​ന്ദ്ര​ൻ, വേ​റി​ട്ട ശ​ബ്ദ​ത്തി​നു​ട​മ​യാ​യ ബ്ര​ഹ്മാ​ന​ന്ദ​ൻ, ഗാ​നകോ​കി​ല​ങ്ങ​ളാ​യ പി.​ സു​ശീ​ല, എ​സ്. ജാ​ന​കി, പി.​ മാ​ധു​രി, എ​ൽ.​ആ​ർ. ഈ​ശ്വ​രി, ക​ഥാ​കൃ​ത്തും തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​മാ​യ തോ​പ്പി​ൽ ഭാ​സി, മു​ട്ട​ത്തു വ​ർ​ക്കി തു​ട​ങ്ങിയ ​നി​ര​വ​ധി പ്ര​തി​ഭാ​ധ​ന​ർ മേ​ൽ പ​രാ​മ​ർ​ശി​ച്ച ചി​ത്ര​ങ്ങ​ൾ​ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ അ​ടു​ത്ത​റി​യാ​നാ​യി സം​ഗീ​ത​യാ​ത്ര​യു​ടെ പ്ര​സ്തു​ത ഭാ​ഗ​ത്തുനി​ന്നും.

ഒ​രു ച​ല​ച്ചിത്ര ഗാ​ന​ത്തി​ന്റെ ര​ച​ന, സം​ഗീ​തം, ആ​ലാ​പ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​ർ​വ​ഹി​ച്ച​ത് ആ​രാ​ണെ​ന്ന് പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള ഒ​രാ​ൾ​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന എ​ളു​പ്പ​വും ല​ളി​ത​വു​മാ​യ മാ​ർ​ഗം ആ​കാ​ശ​വാ​ണി​യു​ടെ ച​ല​ച്ചിത്രഗാ​ന പ​രി​പാ​ടി മു​ട​ങ്ങാ​തെ കേ​ൾ​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ൽ​, അ​തേരീ​തി​യി​ൽ ത​ന്നെ​യോ അ​ത​​െല്ല​ങ്കി​ൽ അ​തി​ലു​മു​പ​രി​യാ​യോ ആ​ശ്ര​യി​ക്കാ​വു​ന്ന ഒ​ന്നാ​യി മാ​റു​ക​യാ​ണ് ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ മ​ല​യാ​ള ച​ല​ച്ചിത്രഗാ​ന ച​രി​ത്രം.​ തു​ട​ർഭാ​ഗ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

വി.ആർ. രാഗേഷി​​ന്റെ കാർട്ടൂൺ കണ്ണു തുറപ്പിക്കുന്നത്

മ​ല​യാ​ള​ത്തി​ലെ ദൃ​ശ്യ-​ശ്ര​വ്യ-പ​ത്ര​ മാ​ധ്യ​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​ശി​രു​കയ​റ്റി​യ വാ​ർ​ത്ത​യാ​യി​രു​ന്ന​ല്ലോ സം​സ്ഥാ​ന എ.​ഡി.​ജി.​പി​ക്കും പ​ത്ത​നം​തി​ട്ട എ​സ്.​പി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കും എ​തി​രെ നി​ല​മ്പൂ​ർ എം.​എ​ൽ.​എ​ പി.​വി. അ​ൻ​വ​ർ തൊ​ടു​ത്തു​വി​ട്ട ബ്ര​ഹ്മാ​സ്ത്ര​ങ്ങ​ൾ. എ​ന്നാ​ൽ, ഈ​യാ​ഴ്ചത്തെ ആ​ഴ്ചപ്പ​തി​പ്പി​ലെ വി.ആ​ർ. രാ​ഗേ​ഷി​ന്റെ ഒ​ടു​ക്കം/ പൊ​രു​ൾ​വ​ര കാ​ണു​ന്നതു​വ​രെ അ​തൊ​ന്നും എ​ന്നി​ലേ​ക്ക് ക​യ​റി​യി​ല്ല. സം​സ്ഥാ​ന എ.​ഡി.​ജി.​പി​ ഇ​രു​കൈ​ക​ളും ഉ​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​ക്കും ആ​ർ.എ​സ്.എ​സ് നേ​താ​വി​നും സ​ല്യൂ​ട്ട​ടി​ക്കു​ന്ന​തും അ​വ​ർ പ്ര​ത്യാ​ചാ​രം ന​ൽ​കു​ന്ന​തും ക​ണ്ട​പ്പോ​ഴാ​ണ് എ​നി​ക്ക് കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി മ​ന​സ്സി​ലാ​യ​ത്. സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ മു​ഖ​ത്തെ വി​ചാ​ര വി​കാ​ര​ങ്ങ​ൾപോ​ലും ഒ​പ്പി​യെ​ടു​ക്കാ​ൻ പാ​ക​ത്തി​ലാ​ണ് വ​ര​യു​ടെ സൂക്ഷ്മ​ത. മൗ​നം വാ​ചാ​ല​മാ​കു​ന്ന അ​വ​സ്ഥ!

മാ​ധ്യ​മപ്രവർത്തകരുടെ നാ​ല​ഞ്ചു ദി​വ​സ​ത്തെ വാ​ചാ​ടോ​പ​ങ്ങ​ളാ​ണ് കു​റി​യ​തും നീ​ണ്ട​തു​മാ​യ ചി​ല ബ്ര​ഷ് ച​ല​ന​ങ്ങ​ളി​ലൂ​ടെ പ്ര​തി​ഭാ​ധ​ന​നാ​യ കാ​ർ​ട്ടൂ​ണി​സ്റ്റ് ആ​വി​ഷ്കരി​ച്ചി​രി​ക്കു​ന്ന​ത്. ശ​ക്തി​യു​ടെ ക​ല​യാ​ണ് കാ​ർ​ട്ടൂ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ഇ​തി​ലും വ​ലി​യ തെ​ളി​വെ​ന്തു വേ​ണം? മാ​ധ്യ​മ​ത്തി​ന്റെ ശ​ക്തി​യും യു​ക്തി​യും ല​ക്ഷ്യ​വും ഈ ​കാ​ർ​ട്ടൂ​ണി​സ്റ്റി​​ന്റെ വ​ര​ക​ളി​ൽ അ​ഗ്നി​നാ​വാ​യി ജ്വ​ലി​ച്ചുനി​ൽ​ക്കു​ന്നു. അ​ഭി​വാ​ദ്യ​ങ്ങ​ൾ –കാ​ർ​ട്ടൂ​ണി​സ്റ്റി​നും ആ​ഴ്ചപ്പ​തി​പ്പി​നും.

സ​ണ്ണി ജോ​സ​ഫ്, മാ​ള

യെ​ച്ചൂ​രി മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും മ​ാന​വി​ക​ത​യു​ടെ​യും സം​ര​ക്ഷ​ക​ൻ

മാ​ന​വി​ക​ത​യു​ടെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും പ്ര​തീ​ക​വും പ്ര​തി​നി​ധി​യും സം​ര​ക്ഷ​ക​നു​മാ​ണ് സീ​താ​റാം യെ​ച്ചൂ​രി​യെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ പേ​ാൾ എ​ഴു​തി​യ​തി​നോ​ട് (ല​ക്കം: 1387) പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു. ഇ​ങ്ങനെ​യും ചി​ല​ർ ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞതും എ​ത്ര​യോ ശ​രിത​ന്നെ​യാ​ണ്. 2008ൽ ​സീ​താ​റാം യെ​ച്ചൂ​രി​യാ​യി​രു​ന്നു പാർട്ടി സെ​ക്രട്ടറിയെ​ങ്കി​ൽ യു.​പി.​എ മ​ന്ത്രി​സ​ഭ​ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കി​ല്ലാ​യി​രു​ന്നു എ​ന്ന ചി​ന്ത പ്ര​സ​ക്ത​മാ​ണ്. അ​ദ്ദേ​ഹം രൂ​പ​പ്പെ​ടു​ത്തി​യ പൊ​തു​മി​നി​മം പ​രി​പാ​ടി​യാ​ണ് സ​ർ​ക്കാ​റി​നെ മു​ന്നോ​ട്ടു​ന​യി​ച്ച​തും യു.​പി.​എ മ​ന്ത്രി​സ​ഭ​യെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​തെ​ന്നും സെ​ബാ​സ്റ്റ്യ​ൻ പോ​ൾ പ​റ​യു​ന്നു.

ആ​ണ​വ സ​ഹ​ക​ര​ണ​ത്തി​ന്റെ പേ​രി​ൽ മ​ൻ​മോ​ഹ​ൻ സി​ങ്ങി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള സി.​പി.​എം തീ​രു​മാനം അ​പ​ക്വ​വും അ​പ​ക​ട​ക​ര​വു​മാ​െ​ണ​ന്ന തി​രി​ച്ച​റി​വ് യെ​ച്ചൂ​രി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം എ​ഴു​തി. ജ​ന​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന ഭ​ാഷ​യി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യം മു​ൻ​നി​ർ​ത്തി ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ബ​ന്ധം വിച്ഛേ​ദി​ക്കാ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു യെ​ച്ചൂ​രി​ക്ക്. വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി തു​ട​ങ്ങി​യ എ​ത്ര​യോ വി​ഷ​യ​ങ്ങ​ൾ അ​ന്ന് ഉ​ണ്ടാ​യി​രു​ന്നു​താ​നും.

പാ​ർ​ട്ടി​യു​ടെ അ​മ​ര​ക്കാ​ര​നാ​യി യെ​ച്ചൂ​രി എ​ത്തു​മ്പോ​ൾ പാ​ർ​ട്ടി​യു​ടെ അ​പ​ച​യ​വും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു എ​ന്ന നി​ഗ​മ​ന​വും ഏ​റക്കു​റെ ശ​രി​ത​ന്നെ​യാ​ണ്. പാ​ർ​ല​മെ​ന്റ​റി രം​ഗ​ത്ത് പാ​ർ​ട്ടി​യു​ടെ സാ​ന്നി​ധ്യം നാ​മ​മാ​ത്ര​മാ​യി. രാ​ജ്യ​സ​ഭ​യി​ലെ യെ​ച്ചൂ​രി​യു​ടെ 12 വ​ർ​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണ്. അ​ത് യെ​ച്ചൂ​രി​യു​ടെ ന​യ​ചാ​തു​രി പ്ര​ക​ട​മാ​ക്കി. യെ​ച്ചൂ​രി ആ​രോ​ടും ക​ല​ഹി​ച്ചി​ല്ല. മ​റി​ച്ച് എ​ല്ലാ​വ​രു​ടെ​യും ഇ​ഷ്ട​ക്കാ​രനാ​യി. ക​മ്യൂ​ണി​സ്റ്റു​കാ​രോ​ടും സാ​മാ​ന്യജ​ന​ങ്ങ​ൾ​ക്കു​ള്ള ഭ​യം മാ​റാ​നും ഈ ​സ​മീ​പ​നം ഏ​റെ സ​ഹാ​യ​ക​മാ​യെ​ന്നും അ​ദ്ദേ​ഹം ജ​ന​പ്ര​ിയ നേ​താ​വാ​യി ഉ​യ​ർ​ന്നി​രു​ന്നു​വെ​ന്നും ലേ​ഖ​ക​ൻ പ​റ​യു​ന്ന​തും ശ​രി​ത​ന്നെ​യാ​ണ്. യെ​ച്ചൂ​രി​യു​ടെ ന​യചാ​തു​രി പ്ര​സി​ദ്ധ​മാ​ണ്. പാ​ണ്ഡി​ത്യ​ത്തി​ന്റെ ഗ​ർ​വ് പ്ര​ക​ടി​പ്പി​ക്കാ​തെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ശ​യ സം​വാ​ദം അ​ത്യ​പൂ​ർ​വ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രോ​ട് അ​വ​ർ​ക്ക് മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ​യി​ലാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. പാ​ർ​ല​മെ​ന്റി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും അ​വ​രു​ടെ ഭാ​ഷ​യി​ലാ​ണ് യെ​ച്ചൂ​രി ആ​ശ​യവി​നി​മ​യം ചെ​യ്ത​ത്.

ജ​യി​ക്കാ​നാ​യി ജ​നി​ച്ച​വ​ൻ എ​ന്ന വി​ശേ​ഷ​ണം അ​ദ്ദേ​ഹ​ത്തി​ന് സ​ർ​വ​ഥാ യോ​ജി​ച്ച​തുത​ന്നെ​യാ​ണ്. ലേ​ഖ​ക​ൻ പ​റ​ഞ്ഞ​തു​പോ​ലെ ചു​ണ്ടി​ൽ ക​രു​തി​വെ​ക്കു​ന്ന ന​ല്ല​ പു​ഞ്ചി​രി​യും മു​ഖ​ത്തെ സ്ഥാ​യി​യാ​യ കൗ​മാ​ര​ഭാ​വ​വും എ​തി​ർ​ക്കു​ന്ന​വ​രെ ത​ന്നോ​ടൊ​പ്പം ചേ​ർ​ക്കു​ന്ന​തും യെ​ച്ചൂ​രി​യു​ടെ സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു. വി​ദേ​ശ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ ഗു​ഡ്‍വി​ൽ അം​ബാ​സ​ഡ​റാ​യി​രു​ന്നു​വെ​ന്നും ലേ​ഖ​ക​ൻ പ​റ​യു​ന്നു. ഇ​ന്ത്യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും സം​സാ​രി​ക്കാ​റി​ല്ല. പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ട് നീ​തി​പു​ല​ർ​ത്തി​ക്കൊ​ണ്ടു​ള്ള തു​റ​ന്ന പു​സ്ത​ക​മാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ ജീ​വി​ത​മെ​ന്നും ലേ​ഖ​ക​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ, പ്ര​ത്യ​യ​ശാ​സ്ത്ര​ത്താ​ൽ ബ​ന്ധി​ത​മാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യജീ​വി​തം. ല​ക്ഷ്യ​ത്തി​ലേ​ക്ക് മാ​ർ​ഗ​ങ്ങ​ൾ പ​ല​തു​ണ്ടെ​ന്ന സൗ​മ്യ​വും ദീ​പ്ത​വു​മാ​യ വാ​ദ​ഗ​തി​യാ​ണ് യെ​ച്ചൂ​രി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഈ ​വി​ശ്വാ​സ​മാ​ണ് യെ​ച്ചൂ​രി​യെ പ്രാ​യോ​ഗി​ക​വാ​ദി​യാ​ക്കി​യ​തും.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ ശ​ക്ത​മാ​യി എ​തി​ർ​ത്ത യെ​ച്ചൂ​രി​യെ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ മ​രു​മ​ക​ളു​ടെ​യും കൊ​ച്ചു മ​ക​ന്റെ​യും അ​ഭ്യു​ദ​യകാ​ംക്ഷി​യും സം​ര​ക്ഷ​ക​നു​മാ​ക്കി​യ​തും ഈ ​വി​ശ്വാ​സ​മാ​ണ്. ബി.​ജെ.​പി​യു​ടെ കോ​ൺ​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന്റെ അ​ർഥശൂ​ന്യ​ത​യെ രാ​ഷ്ട്രീ​യ​ത്തി​ന് ബോധ്യ​പ്പെ​ടു​ത്തി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. രാ​ജ്യം മു​ഴു​വ​ൻ സ്വാ​ധീ​ന​മു​ള്ള കോ​ൺ​​ഗ്ര​സി​നെ എ​തി​ർ​ത്തു​കൊ​ണ്ടു​ള്ള പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് അ​ർ​ഥ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കി. ത​ന്നെ​പ്പോ​ലെ ദേ​ശീ​യ​വും സാ​ർ​വ​ദേ​ശീ​യ​വു​മാ​യ ഇ​ട​തു​പ​ക്ഷ വീ​ക്ഷ​ണ​മു​ള്ള ക​മ്യൂ​ണി​സ്റ്റു​കാ​ര​ന്റെ രാ​ഷ്ട്രീ​യ ജീ​വി​തം പ്ര​ക്ഷു​ബ്ധ​വും സ​ങ്കീ​ർ​ണ​വു​മാ​യി​രി​ക്കു​മെ​ന്നും യെ​ച്ചൂരി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​മാ​യി ആ​ണ​വ ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​നുമു​മ്പ് അ​ത് സൂ​ക്ഷ്മപ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് യെ​ച്ചൂരി ആ​യി​രു​ന്നു.

രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​ക​രു​തെ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​യി​രു​ന്നു യെ​ച്ചൂ​രി. ക​രാ​ർ തി​രു​ത്തി​യെ​ഴു​തി​യ​തി​നു ശേ​ഷം പാ​ർ​ട്ടി പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തി​നെ​യും യെ​ച്ചൂ​രി അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം, വ്യ​ക്തി​യി​ൽ​നി​ന്ന് വേ​റി​ട്ട് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചി​രു​ന്നു. യെ​ച്ചൂ​രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ഇ​തി​നു വ്യ​ക്ത​മാ​യ തെ​ളി​വാ​ണ് ന​ൽ​കു​ന്ന​ത്. മ​ത​നി​ര​പേ​ക്ഷ​ത അ​ദ്ദേ​ഹ​ത്തി​ന്റെ മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു. ഇ​ത് ഹി​ന്ദു​ത്വ​വാ​ദി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​നി​ക്കു കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് മാ​ന​വി​ക​ത​യു​ടെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും പ്ര​തീ​ക​വും സം​ര​ക്ഷ​ക​നു​മാ​ണ് യെ​ച്ചൂ​രി​യെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ​ പോ​ൾ പ​റ​ഞ്ഞ​ത്. യെ​ച്ചൂ​രി​യെ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ വി​ല​യി​രു​ത്ത​ലാ​ണ് ഇ​തെ​ന്ന​തി​നും സം​ശ​യ​മി​ല്ല.

സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ

തെ​​ളി​​മ​​യാ​​ർ​​ന്ന അ​​വ​​ത​​ര​​ണം

ചെ​​റി​​യ ഇ​​ട​​വേ​​ള​​ക്കു​​ശേ​​ഷം ധ​​ന്യാ​​രാ​​ജി​​ന്റെ ഒ​​രു ക​​ഥ ആ​​ഴ്ച​​പ്പ​​തി​​പ്പി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു വ​​ന്നി​​ട്ടു​​ണ്ട്. (ലക്കം: 1389). ‘ഇ​​രു​​ട്ടി​​ന്റെ​​യും വെ​​ളി​​ച്ച​​ത്തി​​ന്റെ​​യും പ​​ര്യാ​​യ​​ങ്ങ​​ൾ’ എ​​ന്നാ​​ണ് പേ​​ര്. ര​​ണ്ടാ​​യി​​ര​​ത്തി​​ന്റെ തു​​ട​​ക്ക​​ത്തി​​ലാ​​ണ് ധ​​ന്യ​​ാരാ​​ജി​​ന്റെ ക​​ഥ​​ക​​ൾ മ​​ല​​യാ​​ള​​ത്തി​​ലെ പ്ര​​മു​​ഖ വാ​​രി​​ക​​ക​​ളി​​ൽ വ​​ന്നുതു​​ട​​ങ്ങി​​യ​​ത്. തു​​ട​​ക്കം മു​​ത​​ലേ, മ​​നോ​​ഹ​​ര​​മാ​​യ ക​​ഥ​​ക​​ൾ എ​​ഴു​​തു​​ക​​യും വാ​​യ​​ന​​ക്കാ​​രു​​ടെ പ്ര​​ശം​​സ പി​​ടി​​ച്ചുപ​​റ്റു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട് ഈ ​​എ​​ഴു​​ത്തു​​കാ​​രി. പി​​ന്നീ​​ട് ദീ​​ർ​​ഘ​​കാ​​ലം എ​​ഴു​​ത്തി​​ൽനി​​ന്നും മാ​​റിനി​​ന്നു. അ​​ത്ത​​രം മാ​​റി​​നി​​ൽ​​ക്ക​​ലു​​ക​​ൾ എ​​ഴു​​ത്തു​​കാ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഗു​​ണ​​ത്തേ​​ക്കാ​​ൾ ദോ​​ഷ​​മാ​​ണ് ചെ​​യ്യാ​​റ്.

പു​​രു​​ഷസ​​മൂ​​ഹ​​ത്തെ​​യാ​​കെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ ക​​യ​​റ്റു​​ന്ന പ​​തി​​വ് സ്ത്രീ​​പ​​ക്ഷ​​ ര​​ച​​നാ​​രീ​​തി അ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഈ ​​ക​​ഥ​​യും വേ​​റി​​ട്ടൊ​​രു വാ​​യ​​നാ​​നു​​ഭ​​വം ന​​ൽ​​കു​​ന്നു​​ണ്ട്. സ​​ങ്കീ​​ർ​​ണ​​മാ​​യ മ​​നു​​ഷ്യ​​മ​​ന​​സ്സി​​ന്റെ തെ​​ളി​​മ​​യാ​​ർ​​ന്ന അ​​വ​​ത​​ര​​ണ​​മാ​​ണ് ഈ ​​ക​​ഥ. അ​​ക​​ത്തും പു​​റ​​ത്തും പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളോ​​ടെ ജീ​​വി​​ക്കു​​ന്ന മ​​നു​​ഷ്യ​​ർ. വാ​​യ​​ന​​യു​​ടെ ഒ​​രു സ​​ന്ദ​​ർ​​ഭ​​ത്തി​​ലും ഈ ​​ക​​ഥ മു​​ഷി​​പ്പി​​ക്കു​​ന്നി​​ല്ല.

ശ്രീ​​ക​​ണ്ഠ​​ൻ ക​​രി​​ക്ക​​കം (ഫേ​​സ്ബു​​ക്ക്)

ചായക്കടയിൽനിന്ന് റസ്റ്റാറന്റിലേക്കുള്ള ദൂരം

മാധ്യമം ആഴ്ചപ്പതിപ്പിൽ അസീം താന്നിമൂടിന്റെ കവിത ‘റെസ്റ്റോറന്റ്’ (ലക്കം: 1389) ഒരുകാലത്ത് നാട്ടുമ്പുറത്തുകാരായ ഏവരുടെയും അനുഭവ പരിസരത്ത് വരാവുന്നത്. ചായക്കടയിൽനിന്ന് റസ്റ്റാറന്റിലേക്കുള്ള ദൂരം ഗ്രാമത്തിൽനിന്ന് നഗരത്തിലേക്കുള്ള ഒരു സാംസ്കാരിക മാറ്റത്തിന്റേതുകൂടിയാണ്. അത് വളരെ തന്മയത്വത്തോടെ ഈ കവിത വരച്ചിടുന്നു, ഒപ്പം ഒരു നൊസ്റ്റാൾജിക് ഫീലും ശക്തമായ ഒരു രാഷ്ട്രീയ വീക്ഷണവും..!

കുറിച്ചിലക്കോട് ബാലചന്ദ്രൻ (ഫേസ്ബുക്ക്)

Show More expand_more
News Summary - weekly ezhuthukuth