Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

മു​ര​ളി​യും ജീ​സ​സും

സം​ഗീ​തയാ​ത്ര​ക​ൾ 119ാം അ​ധ്യാ​യ​ത്തി​ൽ (ല​ക്കം: 1389) ‘ജീ​സ​സ്’ സി​നി​മ​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്നി​ട​ത്ത്, ക്രി​സ്തു​വാ​യി അ​ഭി​ന​യി​ച്ച​ത് ‘കു​ട്ടി​ക്കു​പ്പാ​യം’ പോ​ലെ​യു​ള്ള ചി​ല ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ട മു​ര​ളി എ​ന്നൊ​രു ന​ട​നാ​യി​രു​ന്നു എ​ന്ന ഒ​റ്റ​വ​രി പ്ര​സ്താ​വം ക​ണ്ടു. തീ​ർ​ച്ച​യാ​യും ഇ​തി​ൽ കൂ​ടു​ത​ൽ അ​ദ്ദേ​ഹ​മ​ർ​ഹി​ക്കുന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം പ​യ്യ​ന്നൂ​രി​ൽ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​മാ​യി സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു. അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണം തു​ലോ കു​റ​വാ​ണെ​ങ്കി​ലു​ം കി​ട്ടി​യ വേ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കോ​ഴി​ക്കോ​ടു​വെ​ച്ച് അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. ജ​യ​മാ​രു​തി​യു​ടെ ബാ​ന​റി​ൽ ടി.​ഇ. വാ​സു​ദേ​വ​ൻ നി​ർ​മി​ച്ച ‘വി​യ​ർ​പ്പി​ന്റെ വി​ല’ ചി​ത്രം അ​ധ്വാ​ന​ത്തി​ന്റെ മ​ഹി​മ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

എം. ​കൃ​ഷ്​ണ​ൻ നാ​യ​ർ സം​വി​ധാനംചെ​യ്ത ഈ ​ചി​ത്ര​ത്തി​ൽ ഒ​മ്പ​ത് ഗാ​ന​ങ്ങ​ളാ​യി​രു​ന്നു. ഗാ​ന​ര​ച​ന അ​ഭ​യ​ദേ​വും സം​ഗീ​തസം​വി​ധാ​നം വി. ​ദ​ക്ഷി​ണാ​മൂ​ർ​ത്തി​യും നി​ർ​വ​ഹി​ച്ചു. 1962ൽ ​ഇ​റ​ങ്ങി​യ വി​യ​ർ​പ്പി​ന്റെ വി​ല​യി​ൽ സ​ത്യ​ൻ, തി​ക്കു​റി​ശ്ശി, ആ​റ​ന്മു​ള്ള പൊ​ന്ന​മ്മ എ​ന്നി​വ​രോ​ടൊ​പ്പം ബാ​ങ്ക് മാ​നേ​ജ​രാ​യി മു​ഴു​നീ​ള വേ​ഷ​ത്തി​ൽ ‘ജീ​സ​സ്’ മു​ര​ളി​യും ഉ​ണ്ടാ​യി​രു​ന്നു. ‘‘കൂ​ട്ടി​ലെ​ക്കി​ളി​യാ​ണ് ഞാ​ൻ എ​ന്നെ കൂ​ട്ടി​ന് വി​ളി​ക്കേ​ണ്ട തോ​ഴാ’’​ എ​ന്ന് പാ​ടി​ക്കൊ​ണ്ടെ​ത്തി​യ രാ​ഗി​ണി​യാ​യി​രു​ന്നു മു​ര​ളി​യു​ടെ ജോ​ടി. ഏ​റെ പ്ര​ദ​ർ​ശ​ന വി​ജ​യം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ‘വി​യ​ർ​പ്പി​ന്റെ വി​ല’

1964ൽ ​എ​ത്തി​യ ‘കു​ട്ടി​ക്കു​പ്പാ​യ’​ത്തി​ൽ ‘‘വെ​ളു​ക്കു​മ്പോ​ൾ കു​ളി​ക്കു​വാ​ൻ പോ​കു​ന്ന വ​ഴി​വ​ക്കി​ൽ’’ എ​ന്ന ഗാ​ന​രം​ഗ​ത്ത് ഷീ​ല​യോ​ടൊ​പ്പം ഒ​ന്നു മി​ന്നി​മ​റ​യു​ക​യാ​യി​രു​ന്നു. 1973ൽ ​ഇ​റ​ങ്ങി​യ പി.​എ. ​േതാ​മ​സി​ന്റെ ജീ​സ​സ്, സാ​ക്ഷാ​ൽ ക്രൈ​സ്റ്റി​ന്റെ രൂ​പ​ഭാ​വ​ങ്ങ​ൾ ഒ​ത്തി​ണ​ങ്ങി​യ അ​ദ്ദേ​ഹം ജീ​സ​സാ​യി ശാ​ന്ത​ഗം​ഭീ​ര​മാ​യി അ​ഭി​ന​യി​ച്ചു. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ‘ജീ​സ​സി’​ലൂ​ടെ ആ​ർ​ക്കും എ​ഴു​തി​ത്ത​ള്ളാ​നാ​വാ​ത്ത​തു​പോ​ലെ ത​ന്റെ സ്ഥാ​നം അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു.

1974ൽ ​എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​ർ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘ക​ന്യാ​കു​മാ​രി’​യി​ൽ ക​മ​ൽഹാ​സ​നോ​ടൊ​പ്പം ഫെ​ഡറി​ക് എ​ന്ന നീ​ന്ത​ൽ​ക്കാ​ര​ന്റെ മു​ഴു​നീ​ള വേ​ഷ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം പ്രേ​ക്ഷ​ക മ​ന​സ്സി​ലും സ്ഥാ​നം​പി​ടി​ച്ചു. ‘ക​ന്യ​ാ​കു​മാ​രി’ അ​ദ്ദേ​ഹ​ത്തി​ന്റെ മാ​സ്റ്റ​ർ​പീ​സാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു.

വി.​പി. ശ്രീ​ധ​ര​ൻ നാ​യ​ർ, വെ​ള്ള​ച്ചാ​ൽ,കൊ​ട​ക്കാ​ട്

സു​ബൈ​റി​ന് ‘കാ​മി​നി’ മാ​ത്രം!

സം​ഗീ​ത​യാ​ത്ര​ക​ളു​ടെ 120ാം അ​ധ്യാ​യ​ത്തി​ൽ (​ല​ക്കം:1390)​ ‘കാ​മി​നി’ എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ളെ കു​റി​ച്ച് പ​റ​യു​മ്പോ​ൾ തു​ട​ർ​ന്നും ചി​ല സി​നി​മ​ക​ൾ സു​ബൈ​ർ സം​വി​ധാ​നം ചെ​യ്തു എ​ന്ന ശ്രീ​കു​മാ​ര​ൻ​ ത​മ്പി​യു​ടെ പ​രാ​മ​ർ​ശം തെ​റ്റാ​ണ്. 1960-70 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സാ​ഹി​ത്യ​ സാം​സ്‌​കാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ക​വി​ത​യും ക​ഥ​ക​ളും എ​ഴു​തി​ക്കൊണ്ടി​രു​ന്ന ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ൻകൂ​ടി​യാ​യി​രു​ന്ന സു​ബൈ​ർ ത​ന്റെ മ​ന​സ്സി​ലു​ള്ള ആ​ശ​യ​ങ്ങ​ൾ ക​ലാ​തൽപ​ര​നാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​ൻ​വ​റി​നുകൂ​ടി പ​ങ്കുവെ​ച്ചി​ട്ടാ​ണ് ര​ച​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ പ​ല​തും അ​ൻ​വ​ർ​ സു​ബൈ​ർ എ​ന്ന പേ​രി​ലാ​യി​രു​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്.​

എം.എ​സ്‌. ബാ​ബു​രാ​ജ് ഈ​ണ​മി​ട്ട ‘കാ​മി​നി’ മാ​ത്ര​മാ​ണ് സു​ബൈ​റി​ന്റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള​ ച​ല​ച്ചി​ത്രം. മ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലും ര​ച​ന​യി​ലും ഭാ​ഗ​മാ​കു​ക​യും അ​വ​യി​ൽ ചി​ല​തി​ൽ മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ എ​ഴു​തു​ക​യുംചെ​യ്തു. ആ​കാ​ശ​വാ​ണി​യു​ടെ പ്ര​ക്ഷേ​പ​ണ​ങ്ങ​ളി​ൽ ഏ​റെ ശ്രോ​താ​ക്ക​ളു​ള്ള ഗാ​ന​ങ്ങ​ളാ​ണ് പ​ല​തും. മ​ല​യാ​ള​ത്തി​ലെ ല​ക്ഷ​ണ​മൊ​ത്ത ആ​ദ്യ​ത്തെ കാ​യി​ക​നോ​വ​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ‘ഫു​ട്ബാ​ൾ’​ ഇ​ദ്ദേ​ഹ​ത്തി​ന്റേ​താ​ണ്. ക​ലാ​സം​വി​ധാ​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ആ​ർ.​കെ എ​ന്ന രാ​ധാ​കൃ​ഷ്ണ​ൻ ഫു​ട്ബാ​ൾ അ​തേ പേ​രി​ൽ ച​ല​ച്ചി​ത്ര​മാ​ക്കി. ജോ​ൺ​സ​ൺ ഈ​ണം പ​ക​ർ​ന്ന് പി. ​സു​ശീ​ല ആ​ല​പി​ച്ച ‘‘മ​ന​സ്സി​ന്റെ മോ​ഹം മ​ല​രാ​യ് പൂ​ത്തു...’’, ജ​യ​ച​ന്ദ്ര​ൻ ആ​ല​പി​ച്ച ‘ല​ജ്ജാ​വ​തി’​യി​ലെ ‘‘മ​ഴ പെ​യ്തു പെ​യ്തു മ​ണ്ണ് കി​ളി​ർ​ത്തു..’’

കെ.​ജെ. ജോ​യ് ഈ​ണ​മി​ട്ട് കേ​ര​ള​ത്തി​ലെ ഗാ​ന​മേ​ള​ക​ളി​ൽ ത​രം​ഗ​മാ​യ ഇ​ട​വാ​ ബ​ഷീ​ർ സ്വ​രം പ​ക​ർ​ന്ന ‘‘ആ​ഴി​ത്തി​ര​മാ​ലക​ൾ അ​ഴ​കി​ന്റെ മാ​ല​ക​ൾ..’’ (​മു​ക്കു​വ​നെ സ്നേ​ഹി​ച്ച​ ഭൂ​തം), ‘‘ക​ണ്ണി​ന്റെ​ മ​ണി പോ​ലെ ക​ര​ളി​ന്റെ കു​ളി​ർ​പോ​ലെ.. മു​ല്ല​പ്പൂ മ​ണ​മോ നി​ൻ ദേ​ഹ​ഗ​ന്ധം.. അ​ദ്വൈ​തവേ​ദ​ങ്ങ​ളെ..’’ (വീ​ണ​മീ​ട്ടി​യ വി​ല​ങ്ങു​ക​ൾ) തു​ട​ങ്ങി യേ​ശു​ദാ​സ് അ​ട​ക്ക​മു​ള്ള ഗാ​യ​ക​രും എ.​ടി. ഉ​മ്മ​ർ, ശ്യാം ​തു​ട​ങ്ങി​യ​വ​ർ ഈ​ണ​മി​ട്ട് അ​ൻ​വ​ർ​ സു​ബൈ​ർ എ​ന്ന പേ​രി​ൽ ര​ചി​ച്ച ര​ണ്ട് ഡ​സ​നോ​ളം ഗാ​ന​ങ്ങ​ളും വ്യത്യ​സ്ത വി​ഭാ​ഗ​ത്തി​ൽ സാ​ഹി​ത്യ​ര​ച​ന​ക​ളും സ​മ്മാ​നി​ച്ചി​ട്ടും സു​ബൈ​റി​നെ എ​ന്നും വി​സ്മ​രി​ക്കു​ക​യാ​ണ് ന​മ്മു​ടെ സം​സ്‌​കാ​രി​ക​ ലോ​കം.

കെ.​പി. മു​ഹ​മ്മ​ദ്‌​ ഷെ​രീ​ഫ് കാ​പ്പ്, പെ​രി​ന്ത​ൽ​മ​ണ്ണ

‘ഉ​ത്താ​രി​ക​’യും ‘മാ​റാ​ട്ട​’വും വി​ജു​ വി. നാ​യ​രെ​ഴു​തു​മ്പോ​ൾ

വി​ജു വി. നാ​യ​ർ മ​ല​യാ​ള​ പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് അ​പ​രി​ചി​ത​ന​ല്ല, പ​ക്ഷേ, പു​തി​യ കാ​ല​ത്തി​ന്റെ മൂ​ല്യ​ങ്ങ​ൾ​ക്കും പ്ര​ഫ​ഷ​നൽ ഞാ​ണി​ന്മേ​ൽ ക​ളി​ക്കും അ​പ്പു​റ​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ നി​ൽ​പും നി​ല​പാ​ടും.​ മ​റ്റൊ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ പ്രഫ​ഷ​നലി​സ​ത്തേ​ക്കാ​ൾ മ​നു​ഷ്യ​ത്വം എ​ന്ന സ​ങ്ക​ൽ​പ​ന​ത്തെ വേ​രും വെ​ള്ള​വും​ കൊ​ടു​ത്ത് വ​ള​ർ​ത്തു​ന്ന​വ​രു​ടെ ത​ല​മു​റ​യി​ലെ ഒ​ടു​വി​ല​ത്തെ ക​ണ്ണി.​ എ​ന്നാ​ലോ പ്രഫ​ഷ​നലാ​ണ്. സാ​ധാ​ര​ണ പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലുള്ള ത​കി​ടം മ​റി​ച്ചി​ൽ, മു​ത​ലാ​ളി​ത്ത വ​ൾഗ​റി​സം, പ്ര​ദ​ർ​ശ​ന​പ​ര​ത, ത​രി​കി​ട, സ്വ​യം അ​ഭി​ര​മി​ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ക​രകൗ​ശ​ല​വി​ദ്യ​ക​ളി​ലൊ​ന്നും ത​ൽ​പ​ര​ന​ല്ലാ​ത്ത എ​ന്നാ​ൽ, എ​ഴു​ത്തി​ൽ പ​ത്ര​ഭാ​ഷ​യും ക​ഥ​യ​റി​യാ​തെ ആ​ട്ടം​കാ​ണ​ലു​മൊ​ന്നു​മി​ല്ലാ​ത്ത വ്യ​ക്തി എ​ന്നു പ​റ​യാനു​ള്ള കാ​ര​ണം ഈ ​മ​നു​ഷ്യ​ൻ എ​ഴു​തി​യ​ത് ‘ക​ലാ​കൗ​മു​ദി’ വാ​രി​ക​യു​ടെ പൂ​ക്കാ​ല​ത്തി​ലേ വാ​യി​ക്കു​വാ​ൻ സാ​ധി​ച്ചു എ​ന്ന​തു​കൊ​ണ്ടാ​ണ്.

ജ​യ​ച​ന്ദ്ര​ൻ​ നാ​യ​ർ പ​ത്രാ​ധി​പ​രാ​യി​രു​ന്ന കാ​ല​ത്തെ രാ​ഷ്ട്രീ​യ​ ലേ​ഖ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ​ക​ല​ന​പാ​ട​വ​ത്തി​ന് സാ​ക്ഷി.​ എ​ഴു​ത്തി​ലെ വി​ജു​വി​യ​ൻ രീ​തി പ​ക്ഷേ, ജ​യ​ച​ന്ദ്ര​ൻ​ നാ​യ​രും സം​ഘ​വും ‘ക​ലാ​കൗ​മു​ദി​’യു​ടെ പ​ടി​യി​റ​ങ്ങി​യ​തി​നുശേ​ഷം ഒ​ത്തി​രി​ക്കാ​ലം ഉ​ണ്ടാ​യി​ല്ല.​ പ​ത്ര​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും വി​ജു എ​ഴു​തി​യ നാ​രാ​യ​ണ​പി​ള്ള, എ​ഡ്വേ​ഡ് സൈ​ദ് എ​ന്നി​വ​രെ കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ സാ​ധാ​ര​ണ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മ​പ്പു​റ​ത്തേ​ക്കുള്ള വ​ള​ർ​ച്ച​യു​ടെ ദി​ശാ​സൂ​ച​ക​മാ​ണ്.​ ‘ര​തി​യു​ടെ സൈ​ക​ത​ഭൂ​വി​ൽ’ തു​ട​ങ്ങി വേ​റെ​യും ചി​ല​ പു​സ്ത​ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റേതാ​യു​ണ്ട്.

അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നൊ​രു കാ​ര്യം ത​ന്റെ ത​ല​മു​റ​യി​ലും ത​നി​​​ക്കൊപ്പ​വും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രി​ലേ​റെ​യും പ്ര​ച്ഛ​ന്ന​വേ​ഷ​മ​ഴി​ച്ച് വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്റെ അ​ടി​യൊ​ഴു​ക്കു​ക​ളി​ലേ​ക്ക് പി​ഴു​തെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ഴും നീ​തി​യു​ടെ​യും വേ​ദ​നി​ക്കുന്ന​വ​രു​ടെ​യും അ​ശ​ര​ണ​രു​ടെ​യും പ​ക്ഷ​ത്തു നി​ല​കൊ​ണ്ടു എ​ന്ന​താ​ണ്.​ വി​ട്ടു​വീ​ഴ്ചക്കും മൂ​ല​ധ​ന​ കേ​ന്ദ്രീ​കൃ​ത ശ​ക്തി​ക​ൾ​ക്കും ഹിന്ദുത്വർക്കും വേ​ണ​മെ​ങ്കി​ൽ കൂ​റു​മാ​റാ​മാ​യി​രു​ന്നി​ട്ടും വി​ട്ടു​വീ​ഴ്ചയി​ല്ലാ​ത്ത ത​ന്റെ നി​ല​പാ​ടി​ൽ ത​ന്നെ​യി​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം രൂ​ഢമാ​ണെ​ന്ന​താ​ണ്.​ മു​ഖ്യ​ധാ​ര​യു​ടെ ധാ​രാ​ളി​ത്ത​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും നു​ണ​പ്പെ​രു​പ്പ​ങ്ങ​ളും ബ​ഹു​ത​ല​രൂ​പി​യാ​യ സ​ർ​പ്പ​ങ്ങ​ളും സ്പ​ർ​ശി​ക്കാ​തെ​പോ​യൊ​രു ജീ​വി​തം.

ഏ​ഴു​ ല​ക്ക​മാ​യി വി​ജു മാ​ധ്യ​മം ആ​ഴ്ചപ്പ​തി​പ്പി​ൽ എ​ഴു​തു​ന്നു.​ ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​തും ഗം​ഭീ​ര​വു​മാ​യ ലേ​ഖ​ന​ങ്ങ​ൾ.​ പ​ഴ​യ രാ​ഷ്ട്രീ​യ​ ലേ​ഖ​ന​ങ്ങ​ളെ സ്വ​യം റ​ദ്ദു​ചെ​യ്തു​കൊ​ണ്ടും ത​ന്റെ ദ​ർ​ശ​ന​പ​ര​മാ​യ സൂ​ചി​ത്ത​ല​പ്പി​ലൂ​ന്നി​ക്കൊ​ണ്ടും രാ​ഷ്ട്രീ​യ​ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധം​ചെ​യ്തു വ​രു​ന്ന​ത് ക​വി​താ​ത്മ​ക​മാ​ണ്.​ നൃ​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു ലേ​ഖ​നം വാ​യി​ച്ച​തി​ലാ​ണെ​ന്നു തോ​ന്നു ഭാ​ഷാ​ന​ർ​ത്ത​നം അ​നു​ഭ​വി​ച്ച​ത്.​ അ​തെ ‘ഉ​ത്താ​രി​ക’ എ​ന്ന ലേ​ഖ​നം വാ​യി​ച്ചു​നോ​ക്കൂ, ഭാ​ഷ പ​ത്ര​പ്ര​വ​ർ​ത്ത​ന ലാ​ളി​ത്യ​ത്തെ ക​ട​ന്ന് തി​ക​ഞ്ഞ കാ​വ്യ​മാ​കു​ന്നു.​

അ​തേ​പോ​ലെ മെ​യ്ക്കാ​ട് ന​ഗ​ര​ത്തെ കു​റി​ച്ചു​ള്ള സൂ​ക്ഷ്മ​വാ​യ​ന​യു​ടെ എ​ഴു​ത്ത്, വാ​ർ​ധ​ക്യം പ്ര​ധാ​ന​മാ​യി വ​രു​ന്ന ക​ർ​ക്കട​കം ​എ​ത്ര​യോ ആ​ർ​ദ്ര​മാ​ണ്.​ ഏ​റ്റ​വും പു​തി​യ ലേ​ഖ​നം ‘മാ​റാ​ട്ടം’.​ പേ​രു​പോ​ലെ ത​ന്നെ പു​ത്ത​ൻ അ​റി​വു​ക​ൾ കോ​റി​യ മ​തം​മാ​റ്റ​ത്തി​ന്റെ ഇ​തു​വ​രെ​യു​ള്ള ആ​ഖ്യാ​ന​ങ്ങ​ളെ ത​കി​ടം​മ​റി​ക്കുന്ന ഷാ​ർ​പ്ന​സ്സു​ള്ള ഭാ​ഷ​യു​ടെ നൈ​ര​ന്ത​ര്യം.​ പ​ല​പ്പോ​ഴും സ്വ​ന്തം വി​ലാ​സ​ത്തി​നു നേ​രെ പാ​ഞ്ഞ​ടു​ക്കാ​വു​ന്ന മു​ഖ്യ​ധാ​ര​യു​ടെ വാ​ൾ​ത്ത​ല​പ്പു​ക​ളെ​യ​ത്ര​യും ത​ട്ടി​ത്തെ​റി​പ്പി​ച്ച് മു​ന്നേ​റു​ന്ന വി​ജു വി. ​നാ​യ​രെ കു​റി​ച്ചു സൂ​ചി​പ്പി​ക്കു​മ്പോ​ൾ പി.​കെ. ബാ​ല​കൃ​ഷ്ണ​നെ​പ്പോ​ലു​ള്ള ഒ​റ്റ​യാ​നെ ഓ​ർ​ക്കാ​തെ​ങ്ങനെ?

പി.​എം. ഷു​ക്കൂ​ർ, മൂവാറ്റുപുഴ

‘ശോ​​ഭീ​​ന്ദ്ര​​ൻ സ്മാ​​ര​​ക വാ​​യ​​ന​​ശാ​​ല’ വി​​ഗ്ര​​ഹം ഉ​​ട​​യു​​മ്പോ​​ൾ

ഒ​​രാ​​ൾ വി​​ഗ്ര​​ഹ​​മാ​​കു​​മ്പോ​​ൾ നി​​ശ്ച​​യ​​മാ​​യും അ​​യാ​​ളി​​ൽ പ​​ല​​തും സം​​ശ​​യി​​ക്ക​​പ്പെ​​ട​​ണം. ആ​​രും മ​​ഹാ​​ന​​ല്ല, അ​​ടി​​മ​​ക​​ൾ മ​​ഹാ​​നാ​​ക്കി മാ​​റ്റു​​ക​​യാ​​ണ്, അ​​ല്ലെ​​ങ്കി​​ൽ ഒ​​രു പു​​ത്ത​​ൻ പ്ര​​സ്ഥാ​​ന​​മു​​ണ്ടാ​​ക്കാ​​നോ പ്ര​​ശ​​സ്തി ആ​​ഗ്ര​​ഹി​​ച്ചോ ച​​രി​​ത്ര​​മെ​​ന്ന ഭാ​​വ​​നാ കി​​ച്ച​​ടി​​യു​​ടെ ഭാ​​ഗ​​മാ​​കാ​​നോ മ​​ഹാ​​നെ​​യും അ​​യാ​​ളു​​ടെ നാ​​വി​​നേ​​യും ഉ​​ട​​ലി​​നെ​​യും വാ​​ഴ്ത്ത​​പ്പെ​​ട​​ണം. മ​​ഹാ​​ൻ ത​​ള്ള​​ലു​​ക​​ൾ​​ക്ക് ഇ​​ട​​യി​​ൽ സ്വ​​ന്തം പാ​​പ​​ങ്ങ​​ളെ ഒ​​ളി​​ച്ചു വെ​​ക്കും. അ​​വ ചൂ​​ണ്ടിക്കാ​​ണി​​ക്കു​​ന്ന​​വ​​ർ​​ക്ക് നേ​​രെ അ​​ടി​​മ​​ക​​ൾ ക​​ല്ലെ​​റി​​യും, ധി​​ക്കാ​​രി​​യെ​​ന്ന് കീ​​റും. അ​​ടി​​മ​​ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ വി​​ഗ്ര​​ഹ​​ത്തെ എ​​ന്നും പ​​രി​​പാ​​ലി​​ക്ക​​ണം. അ​​തി​​നാ​​ൽ പാ​​പ​​ങ്ങ​​ൾ ചെ​​യ്ത ശോ​​ഭീ​​ന്ദ്ര​​ൻ മ​​ഹാ​​നാ​​യി, അ​​യാ​​ളു​​ടെ തെ​​റ്റു​​ക​​ൾ അ​​റി​​ഞ്ഞ മി​​ലാ​​ൻ ധി​​ക്കാ​​രി​​യാ​​യി. അ​​ടി​​മ​​യാ​​യ അ​​ജ​​യ​​ൻ ക​​ൺ​​ക​​ൾ തു​​റ​​ന്ന​​പ്പോ​​ൾ ശോ​​ഭീ​​ന്ദ്ര​​ൻ നാ​​റി​​യാ​​ണെ​​ന്ന് ക​​ണ്ടു. അ​​യാ​​ളു​​ടെ പേ​​രി​​ലു​​ള്ള വാ​​യ​​ന​​ശാ​​ല ക​​ത്തി​​ക്ക​​ൽ വി​​പ്ല​​വ​​മാ​​ണെ​​ന്ന് പ​​റ​​ഞ്ഞു.

ആ​​ഴ്ച​​പ്പ​​തി​​പ്പി​​ൽ (ലക്കം: 1391) കെ.​​എ​​സ്. ര​​തീ​​ഷ് എ​​ഴു​​തി​​യ വി​​ഗ്ര​​ഹ​​മു​​ട​​യ്ക്ക​​ൽ ക​​ഥ​​യാ​​യ ‘ശോ​​ഭീ​​ന്ദ്ര​​ൻ സ്മാ​​ര​​ക വാ​​യ​​ന​​ശാ​​ല’ ഒ​​രു വി​​പ്ല​​വ ക​​ഥ ത​​ന്നെ. ഒ​​രാ​​ൾ സ​​മൂ​​ഹ​​ത്തി​​ൽ അ​​ടി​​മ​​ക​​ളെ ഉ​​ണ്ടാ​​ക്കു​​ന്നു​​വെ​​ങ്കി​​ൽ അ​​യാ​​ളു​​ടെ പു​​റ​​ന്തോ​​ട് പൊ​​ളി​​ക്കു​​ക ത​​ന്നെ വേ​​ണം.

വ​​ർ​​ത്ത​​മാ​​ന ക​​ഥാ സാ​​ഹി​​ത്യ​​ത്തി​​ൽ സ്വ​​ന്ത​​മാ​​യി ക​​ഥയെ​​ഴു​​ത്ത് ശൈ​​ലി​​ക​​ൾ കൊ​​ണ്ടുവ​​ന്ന ര​​ണ്ട് ക​​ഥാജീ​​വി​​ക​​ളാ​​ണ് വി.​​എ​​സ്. അ​​ജി​​ത്തും കെ.​​എ​​സ്. ര​​തീ​​ഷും. എ​​ന്നാ​​ൽ, ര​​തീ​​ഷി​​ന്റെ എ​​ല്ലാ ക​​ഥ​​ക​​ളും ഇ​​ഷ്ട​​മാ​​കാ​​റി​​ല്ല. ഇ​​ത് പ​​ക്ഷേ, ന​​ല്ല​​യി​​ഷ്ടം ചോ​​ദി​​ച്ചു വാ​​ങ്ങി.

ന​​സ്റു ഷ​​മി, ക​​റു​​പ്പം​​വീ​​ട് (ഫേ​​സ്​ബു​​ക്ക്)

പു​ന​ർ​വി​ചി​ന്ത​നം ആ​വ​ശ്യപ്പെ​ടു​ന്ന വി​വേ​കാ​ന​ന്ദ വാ​യ​ന

വി​വേ​കാ​ന​ന്ദ വാ​യ​ന​യി​ൽ ഒ​രു പു​ന​ർ​വി​ചി​ന്ത​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ജെ.​ ര​ഘു ആ​ഴ്ച​പ്പതി​പ്പി​ൽ എ​ഴു​തി​യ ‘ഹി​ന്ദു ഫാ​ഷി​സ​വും വി​വേ​കാ​ന​ന്ദ​നും ത​മ്മി​ൽ എ​ന്ത് ?’ എ​ന്ന ലേ​ഖ​നം (ല​ക്കം: 1392). കാ​ര​ണം ഇ​ക്കാ​ല​മ​ത്ര​യും ധ​രി​ച്ച​തും പ​ഠി​ച്ച​തു​മാ​യ വി​വേ​കാ​ന​ന്ദ സ്വാ​മി​ക​ള​ല്ല ലേ​ഖ​ന​ത്തി​ൽ ഉ​ട​നീ​ളം നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന​ത്. പോ​ർ​ചുഗീ​സു​കാ​രും ഡ​ച്ചു​കാ​രും ഇം​ഗ്ലീ​ഷുകാ​രും ഫ്ര​ഞ്ചു​കാ​രു​മൊ​ക്കെ വ​ന്ന് അ​ധി​കാ​രംകൊ​ണ്ടും അ​ധീ​ശ​ത്വംകൊ​ണ്ടും ചവ​ിട്ടി​ക്കു​ഴ​ച്ച മ​ണ്ണ് അ​തി​നൊ​ക്കെ മുമ്പുത​ന്നെ ജാ​തിവ്യ​വ​സ്ഥ​യാ​ൽ ഏ​റെ ച​വി​ട്ടിത്താ​ഴ്ത്ത​പ്പെ​ട്ടി​രു​ന്നു. ദേ​ശീ​യ പ്ര​സ്ഥാ​ന കാ​ല​ഘ​ട്ട​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽത​ന്നെ ഉ​യ​ർ​ന്നു വ​ന്ന വി​വേ​കാ​ന​ന്ദ​ൻ ഒ​രു പ്ര​തീ​ക്ഷ​യാ​യി​രു​ന്നു പ​ല​ർ​ക്കും. എ​ന്നാ​ൽ ലേ​ഖ​നം തു​ട​ർന്നു വാ​യി​ക്കു​മ്പോ​ൾ മ​ന​സ്സി​ൽ കൊ​ണ്ടുന​ട​ന്ന വി​വേ​കാ​ന​ന്ദ​ൻ നി​ലം​പൊ​ത്തു​ക​യാ​ണോ എ​ന്ന് സം​ശ​യി​ച്ചുപോ​കും.

ഷികാ​ഗോ സ​ർ​വമ​ത സ​മ്മേ​ള​ന​ത്തി​ൽ വി​വേ​കാ​ന​ന്ദ​ന് പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കാ​ൻ ഒ​ര​വ​സ​രം കി​ട്ടി​യ​ത് ഏ​റെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ടുകൊ​ണ്ടാ​ണെ​ന്നു​ള്ള അ​റി​വ് അ​ദ്ദേ​ഹം അ​വി​ടെ പ​ങ്കെ​ടു​ത്ത​തി​ന് മ​റ്റൊ​രു ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​റി​യു​മ്പോ​ഴാ​ണ് ആ​ദ്യ തി​രു​ത്ത​ൽ വേ​ണ​മോ​യെ​ന്ന് ചി​ന്തി​ച്ചു പോ​കു​ന്ന​ത്. വി​ശ​ക്കു​ന്ന ഇ​ന്ത്യ​ക്ക് ഭ​ക്ഷ​ണ​മാ​ണ് ആ​വ​ശ്യം മ​ത​മ​ല്ല, വി​ശ​ക്കു​ന്ന​വ​ന്റെ മു​ന്നി​ൽ മ​ത​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് അ​വ​നെ പ​രി​ഹ​സി​ക്കു​ന്ന​തി​ന്ന് തു​ല്യ​മാ​ണ്.

ഉ​ത്തി​ഷ്ഠ​താ ജാ​ഗ്ര​ത പ്രാ​പ്യ​വ​രാ​ൻ നി​ബോ​ധ​ത (എ​ഴു​ന്നേ​ൽ​ക്കൂ ഉ​ണ​ർ​ന്നി​രി​ക്കൂ ല​ക്ഷ്യം വ​രെ പോ​രാ​ടൂ) എ​ന്നൊ​ക്കെ​യും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള വി​വേ​കാ​ന​ന്ദ​ൻ മ​ത ചി​ന്ത​യു​ടെ അ​തും സ​വ​ർ​ണ ചി​ന്ത​യു​ടെ പ്ര​തി​രൂ​പ​മാ​യി​രു​ന്നു​വെ​ന്നും ആ ​ചി​ന്ത എ​ങ്ങ​നെ​യൊ​ക്കെ സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നൊ​ക്കെ അ​റി​യു​മ്പോ​ൾ വി​വേ​കാ​ന​ന്ദ​നെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടുത​ന്നെ മാ​റു​ക​യാ​ണ്. ജാ​തി​ക്കോ​മ​ര​ങ്ങ​ൾ ഉ​റ​ഞ്ഞു​തു​ള്ളി​യി​രു​ന്ന ക​ഴി​ഞ്ഞകാ​ല കേ​ര​ള​ത്തി​ലൊ​രി​ക്ക​ൽ ‘കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ’മെ​ന്നു വി​ശേ​ഷി​പ്പി​ച്ചു ക​ട​ന്നു​പോ​യ സ​ന്യാ​സി​വ​ര്യ​നാ​യ വി​വേ​കാ​ന​ന്ദ സ്വാ​മി​യെ പാ​ടിപ്പു​ക​ഴ്ത്താ​റു​ണ്ടെ​ങ്കി​ലും അ​തി​ന്റെ പി​ന്നി​ലെ ചേ​തോ​വി​കാ​രംകൂ​ടി അ​റി​ഞ്ഞ് എ​ല്ലാംകൂ​ടി ചേ​ർ​ത്തു വാ​യി​ക്കു​മ്പോ​ൾ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ എ​ന്തു​കൊ​ണ്ട് വി​വേ​കാ​ന​ന്ദ​നെ ചേ​ർ​ത്തു​പി​ടി​ച്ച് സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഏ​റെ പ്ര​യാ​സ​മി​ല്ല.

ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ്, മൂ​വാ​റ്റു​പു​ഴ

Show More expand_more
News Summary - weekly ezhuthukuth