Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്​

Letters
cancel

കാ​വ്യനീ​തി​യു​ടെ സൗ​ന്ദ​ര്യ​വും ര​ച​നാ കൗ​ശ​ല​വും നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന കഥ

പ്രിയ സുനിലിന്റെ കഥ ‘ഖാസി താഴ്വരയിലെ പൈൻമരങ്ങൾ’ (ലക്കം: 1397) വേറിട്ട വായനാനുഭവമായി. ആ​ഘോ​ഷ​മാ​ക്കി​യ ഒ​രു പ​ഠ​നകാ​ല​ത്തി​നി​ട​യി​ലെ​പ്പൊ​ഴോ സം​ഭ​വി​ച്ചുപോ​യ ഒ​രു തെ​റ്റ്. കു​റ്റ​ബോ​ധം വേ​ട്ട​യാ​ടി​യ ശി​ഷ്ടകാ​ല​വും മ​ദ്യ​ത്തി​ൽ മു​ങ്ങി​യ ന​ഷ്ടജീ​വി​ത​വും. ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കുശേ​ഷം പ​ശ്ചാ​ത്താ​പ​മാ​യോ പാ​പ പ​രി​ഹാ​രാ​ർ​ഥ​മാ​യോ ഒ​രു മ​ട​ക്ക​യാ​ത്ര. മ​ന​സ്സി​ൽ ‘‘പോ​രു​ന്നോ എ​ന്റെ കൂ​ടെ’’ ​എ​ന്നൊ​രു ചോ​ദ്യ​വു​മാ​യി.​

ക​ഥ​ക​ളി​ലെ പ​തി​വു ചി​ത്ര​ങ്ങ​ൾ. പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ച്ചുകൊ​ണ്ട്, മ​ഞ്ഞി​നേ​ക്കാ​ൾ ത​ണു​ത്ത ഒ​രു പു​നഃസ​മാ​ഗ​മം. അ​വ​ളു​ടെ നി​റ​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​ത​ത്തി​ലെ നി​സ്സം​ഗ​ത. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മെ​ങ്കി​ലും മേ​ഘ​ങ്ങ​ളു​ടെ താ​ഴ്‌​വ​ര​യി​ൽവെ​ച്ചു ത​ന്നെ സൗ​ഹൃ​ദ​ത്തി​ലെ ച​തി തി​രി​ച്ച​റി​യാ​ൻ ക​ഥാനാ​യ​ക​നു സാ​ധി​ച്ച​തി​ലും, ഇ​രു​പ​ത്ത​ിയഞ്ചുകാര​നാ​യ മ​ക​ന്റെ കൊ​ഞ്ച​ലും ക​ണ്ട് ബാ​ക്കി കാ​ലം ക​ഴി​യാ​നു​ള്ള സു​ഹൃ​ത്തി​ന്റെ വി​ധി​യി​ലും കാ​ല​ത്തി​ന്റെ കാ​വ്യനീ​തി​യു​ടെ സൗ​ന്ദ​ര്യ​വും ക​ഥാ​കൃ​ത്തി​ന്റെ ര​ച​നാ കൗ​ശ​ല​വും നി​റ​ഞ്ഞുനി​ൽ​ക്കു​ന്നു.

സാ​യ് ശ​ങ്ക​ർ മു​തു​വ​റ, തൃ​ശൂ​ർ

ഖാസി താഴ് വരയിലെ പൈൻമരങ്ങൾ

കാലം ഉണക്കിക്കളയാത്ത നീറ്റലുകൾ അയാളെ ഷില്ലോങ്ങിലെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയസഞ്ചാരങ്ങളിൽ രതിയും അതിന്റെ ആവേശങ്ങളും കെട്ടടങ്ങുന്ന നിമിഷങ്ങളിൽ പിന്നെ അവളെ ഉപേക്ഷിക്കലാണ്. പ്രായശ്ചിത്ത തിരിച്ചറിവിലേക്ക് അയാൾ മടങ്ങിയെത്താൻ പിന്നേയും വർഷങ്ങളെടുത്തു. അനേകായിരം നിശ്ശബ്ദ നിസ്സഹായ പ്രണയകഥകളിലേക്ക് ഒരേടുകൂടി തുന്നിച്ചേർക്കുകയാണ് മാധ്യമം ആഴ്ചപ്പതിപ്പിലൂടെ (ലക്കം: 1397) കഥാകാരി പ്രിയാ സുനിൽ.

കുന്നിൻ മുകളിലെ സ്വപ്നംകണ്ട സ്വർഗകവാടങ്ങൾ അയാൾക്കു മുന്നിൽ തുറക്കാതെ കണ്ട കാഴ്ച പൊള്ളാൻ പോകുന്ന നരകത്തിലേക്കുള്ള തിരിച്ചു നടത്തമായി കഥാനായകന്. കഥകളിൽ ഭിന്നസ്വരങ്ങൾ സൃഷ്ടിക്കുന്ന പ്രിയ സുനിലിന്റെ ഈ കഥ ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ്. പുരുഷന്റെ അഹന്തയും ദുരഭിമാനവും ആ ചതി പേറുന്ന സ്ത്രീ എന്ന നിസ്സഹായാവസ്ഥയും ഇതിൽ തെളിഞ്ഞുനിൽക്കുന്നു. കഥയുടെ ഇതളുകൾ മനോഹരമാക്കിയ ആഴ്ചപ്പതിപ്പിനും കഥാകാരിക്കും ആശംസകൾ.

അബ്ദുൽ വാഹിദ് തവളേങ്ങൽ, അങ്ങാടിപ്പുറം

കാ​ളീ​ശ്വ​ര​ത്തി​ന്റെ ആ​ത്മ​ക​ഥ; വേ​റി​ട്ട വാ​യ​നാ​നു​ഭ​വം

ജ​നാ​ധി​പ​ത്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ എ​ത്ര​ക​ണ്ട് സു​താ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ന​മ്മു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങൾ എ​ത്ര​ക​ണ്ട് സു​താ​ര്യ​മ​ല്ല​യെ​ന്നും അ​ർ​ഥ​ശ​ങ്ക​ക്കി​ട​യി​ല്ലാ​ത്ത വി​ധം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​ഡ്വ. കാ​ളീ​ശ്വ​രം രാ​ജി​ന്റെ ആ​ത്മ​ക​ഥ​യി​ലെ ‘തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​നും സു​പ്രീംകോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും’ (ല​ക്കം: 1398) എ​ന്ന ലേ​ഖ​നം.

തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നെ തി​രു​ത്താ​ൻ സു​പ്രീംകോ​ട​തി​ക്ക് ആ​കു​മെ​ങ്കി​ലും അ​തി​ലും പ്ര​തീ​ക്ഷ​ക്ക് വ​ക​യി​ല്ലെ​ന്നാ​ണ് ലേ​ഖ​നം പ​റ​ഞ്ഞുത​രു​ന്ന​ത്. പേ​പ്പ​ർബാ​ല​റ്റി​ലേ​ക്ക് തി​രി​ച്ചു പോ​ക​ണ​മെന്ന ​ആ​വ​ശ്യം സുപ്രീംകോ​ട​തി തു​ട​ർ​ച്ച​യാ​യി നി​രാ​ക​രി​ച്ച​ത് തെ​റ്റാ​യി​പ്പോ​യി എ​ന്ന​ത് തു​റ​ന്നുപ​റ​യാ​ൻ നി​യ​മ​ജ്ഞ​നാ​യ ലേ​ഖ​ക​ന് ഒ​രു മ​ടി​യു​മി​ല്ല. 2024ലെ ​പൊ​തു തെര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​ൻ ആ​ർ​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ടു​വെ​ന്നും എ​ത്ര​ക​ണ്ട് സു​താ​ര്യ​മ​ല്ലാ​യി​രു​ന്നു​വെ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ വ​ലി​യ പ്ര​യാ​സ​മൊ​ന്നു​മി​ല്ല.

തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണവേ​ള​യി​ൽ വ​ർ​ഗീ​യവി​ഷ​ം ചീ​റ്റി​യ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ സ്ഥാ​നാ​ർ​ഥി​യു​ടെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന് നോ​ട്ടീ​സ​യ​ച്ച സം​ഭ​വം ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്. കാ​ളീ​ശ്വ​ര​ത്തി​ന്റെ ആ​ത്മ​കഥ ആ​ഴ്ച​പ്പതി​പ്പി​ന്റെ താ​ളു​ക​ളി​ൽ മു​ന്നേ​റുമ്പോ​ൾ പ​ല​രും തു​റ​ന്നു പ​റ​യാ​ൻ മ​ടി​ക്കു​ന്ന ചി​ല അ​പ്രി​യ സ​ത്യ​ങ്ങ​ൾ വെ​ളി​വാ​കു​ക​യാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ ആ​ത്മ​ക​ഥ ‘ഓ​ർ​മ​യി​ലെ ഋ​തു​ഭേ​ദ​ങ്ങ​ൾ’ വേ​റി​ട്ട വാ​യ​നാ​നു​ഭ​വ​മാ​വു​ക​യാ​ണ്. തു​ട​ർഭാ​ഗ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.

ദി​ലീ​പ് വി.​ മു​ഹ​മ്മ​ദ്, മൂവാ​റ്റു​പു​ഴ

ക​വി​ത​യി​ൽനി​ന്നി​റ​ങ്ങി​ വ​ന്ന കാ​ട്ടു​പ​ന്നി

മു​ഹ​മ്മ​ദ്കു​ട്ടി എ​ള​മ്പി​ലാ​ക്കോ​ടിന്റെ കവിത ‘ന​ര-വ​രാ​ഹ മു​ഖാ​മു​ഖം’ (ല​ക്കം: 1397) എ​ന്ന ക​വി​ത ആ​വ​ർ​ത്തി​ച്ച്‌ വാ​യി​ച്ചു​കൊ​ണ്ട് നാ​ട്ടു​പാ​ത​യി​ൽ പ​തി​വു​ള്ള പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു. ന​ട​ത്ത​ത്തി​നി​ട​യി​ൽ പാ​ത​യോ​ര​ത്തെ കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ, അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ക​വി​ത​യി​ൽനി​ന്നി​റ​ങ്ങി വ​ന്ന​തുപോ​ലെ അ​താ നി​ൽ​ക്കു​ന്നു വ​ഴി​മു​ട​ക്കി, തേ​റ്റ നീ​ട്ടി​യ ഒ​രു കാ​ട്ടു​പ​ന്നി! എ​ന്നെ പ്ര​തീ​ക്ഷി​ച്ചെ​ന്നപോ​ലെ ക​ക്ഷി​യു​ടെ അ​സാ​ധാ​ര​ണ നി​ൽ​പ് ക​ണ്ടി​ട്ട് അ​ത്ര പ​ന്തി​യ​ല്ലെ​ന്നു തോ​ന്നി.

ക​വി​ത​യെ കു​റി​ച്ചും കൈ​യി​ലു​ള്ള മൊ​ബൈ​ലി​ൽ അ​ത് വാ​യി​ച്ചാ​സ്വ​ദി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന എ​​ന്റെ മ​നോ​ഗ​ത​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​ഞ്ഞ​ത് പോ​ലെ​യാ​ണ് വ​ഴി ത​ട​യ​ൽ... ‘‘എ​ടാ പ​ന്നീ, നീ​യൊ​രു പാ​വ​മാ​ണെ​ന്ന് എ​നി​ക്ക​റി​യാം. ക​വി​ത​യി​ൽ നി​ന്നെ മ​ഹ​ത്ത്വ​വ​ത്ക​രി​ച്ചി​ട്ട​ല്ലേ ഉ​ള്ളൂ. ക​വി​ത എ​ഴു​തി​യ എ​ന്റെ പ്രി​യ സു​ഹൃ​ത്തി​നോ​ട് എ​ന്തെ​ങ്കി​ലും അ​റി​യി​ക്കാ​നു​ണ്ടോ? നാ​ല​ര പ​തി​റ്റാ​ണ്ടോ​ള​മാ​യി നി​ന്റെ കൂ​ട്ടു​കു​ടും​ബ​ങ്ങ​ളു​മാ​യി ന​മ്മ​ൾ ക​ണ്ടു​മു​ട്ടാ​റു​ള്ള​താ​ണ​ല്ലോ. ഇ​പ്പോ​ൾ മാ​ത്രം ഇ​തെ​ന്താ ഇ​ങ്ങ​നെ​യൊ​രു വ​ഴി​മു​ട​ക്ക​ൽ... ക​വി​യെ കി​ട്ടി​യി​ല്ലെ​ങ്കി​ൽ സു​ഹൃ​ത്തി​നോ​ട് പ​ക തീ​ർ​ക്ക​ൽ എ​ന്നാ​ണോ? ക​വി​യോ​ടും മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നോ​ടും അ​റി​യി​ക്കാം ഇ​നി നി​ങ്ങ​ളു​ടെ വ​ർ​ഗ​ക്കാ​രെ കു​റി​ച്ച് എ​ഴു​തു​മ്പോ​ൾ ഒ​ന്ന് ശ്ര​ദ്ധി​ക്കാ​ൻ...’’

ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ഴിമു​ട​ക്ക​ലും മു​ര​ണ്ട്, ശ​ബ്ദ​മു​ണ്ടാ​ക്കി ഭ​യ​പ്പെ​ടു​ത്ത​ലും ഏ​റെനേ​രം തു​ട​ർ​ന്നു. ശേ​ഷം നാ​ൽ​ക്കാ​ലി​യാ​യ ടി​യാ​ൻ കാ​ടി​നു​ള്ളി​ലേ​ക്ക് മ​റ​ഞ്ഞു​പോ​യെ​ങ്കി​ലും തേ​റ്റപോ​ലു​ള്ള കൊ​ല​ക്ക​ത്തി​യു​മാ​യി ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ഇ​രു​കാ​ലി​ക​ളെ കു​റി​ച്ചു​ള്ള ക​വി​ത​യി​ലെ ഭീ​തി ഒ​ഴി​യാ​ത​ങ്ങ​നെ അ​ന്ത​രം​ഗ​ത്തി​ൽ കി​ട​പ്പാ​ണ്. ക​വി​ത​യി​ലെ അ​ർ​ഥധ്വ​നി​ക​ളെ​ക്കു​റി​ച്ചും ലാ​വ​ണ്യത​ല​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ സാ​ഹി​ത്യപ​ണ്ഡി​ത​ന്മാ​ർ എ​ഴു​ത​ട്ടെ. ക​വി​ക്കും മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നും ഭാ​വു​ക​ങ്ങ​ൾ.

റ​സാ​ഖ്, നി​ല​മ്പൂ​ർ

ഭ്ര​മാ​ത്മ​ക ഭാ​വ​ന​യെ ഉ​ത്തേ​ജി​പ്പി​ച്ച ‘ഈ​ഗി​ൾ ​െജ​ന്നി’

ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ജീ​ദ് സെ​യ്ദി​ന്റെ നോ​വ​ലെ​റ്റ് ‘ഈ​ഗി​ൾ ​െജ​ന്നി’ വാ​യ​ന​ക്കാ​ര​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ലോ​ക​ങ്ങ​ൾ വി​സ്മ​യാ​വ​ഹ​മാ​ണ്. അ​ത്ഭു​തലോ​ക​ത്തി​ലെ​ത്തി​ച്ചേ​ർ​ന്ന ആ​ലീ​സി​ന്റെ അ​വ​സ്ഥ​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്തെ ഭാ​ഗം മു​ത​ൽ വാ​യ​ന​ക്കാ​രന് ല​ഭി​ച്ച​ത്.

ആ​മോ​സും ത​മ്പാ​നും ഹൈ​റേ​ഞ്ചി​ൽനി​ന്നി​റ​ങ്ങി വ​ന്ന് കൊ​ച്ചി​ക്കാ​ര​ന്റെ കാ​യ​ൽപ​ര​പ്പു​ക​ളി​ൽ മാ​ത്ര​മ​ല്ല, വാ​യ​ന​ക്കാ​ര​ന്റെ മ​നോ​വ്യാ​പാ​ര​ങ്ങ​ളി​ൽ വ​രെ പ​ങ്കു​കാ​രാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ച് ല​ക്ക​ങ്ങ​ളാ​യി മാ​ധ്യ​മം ആ​ഴ്ചപ്പതി​പ്പി​ൽനി​ന്ന് കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന​ത്. മ​ജീ​ദ് സെ​യ്ദ് എ​ന്ന അ​നു​ഗൃഹീ​ത തൂ​ലി​കാ​കാ​ര​ൻ ഇ​നി​യും ഇ​ത്ത​രം വി​ഭ്രമ​ജ​ന​ക​മാ​യ ക​ഥ​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സ​ഗീ​ർ കെ.​വി പ​ള്ളി​ക്ക​ൽ,കൊ​ണ്ടോ​ട്ടി

‘ഈഗി​ൾ ജെ​ന്നി’ നിരാശപ്പെടുത്തി

പ​ര​സ്യം ക​ണ്ട് മ​ജീ​ദ് സെയ്ദിന്റെ ഈഗി​ൾ ജെ​ന്നിക്കാ​യി കാ​ത്തി​രു​ന്നെ​ങ്കി​ലും വാ​യി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. എ​ന്ത് സ​ന്ദേ​ശ​മാ​ണ​ത് ത​രു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ല. മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ന് അ​നു​യോ​ജ്യ​മാ​യി​ല്ല എ​ന്നാ​ണെ​ന്റെ അ​ഭി​പ്രാ​യം.

സൂ​പ്പി മ​രു​തോ​ങ്ക​ര

‘കാമുകിക്കുള്ള വരികൾ’ ഘ​ന​വ​സ്തു​ക്ക​ൾ അ​ന്ത​ർ​ലീ​ന​മായ കവിത

അ​ഭാ​വ​ത്തി​ന്റെ ഭൗ​തി​ക​ലോ​ക​ത്തി​ലേ​ക്ക് സാ​ന്നി​ധ്യങ്ങ​ളു​ടെ ഭാ​വ​നാ​ലോ​ക​ത്തെ ഇ​റ​ക്കി​വെക്കു​ക​യാ​ണ് ക​വി​ത​യി​ൽ ഡി. ​യേ​ശു​ദാ​സ് ചെ​യ്യു​ന്ന​ത് എ​ന്നു തോ​ന്നാ​റു​ണ്ട്. വാ​സ്ത​വി​ക​മാ​യ ഭൂ​ത​കാ​ല​വും അ​വാ​സ്ത​വി​ക​മാ​യ വ​ർ​ത്ത​മാ​ന​കാ​ല​വു​മാ​യി ഈ ​ലോ​ക​ങ്ങ​ൾ ക​വി​ത​യി​ൽ കൂ​ടു​മാ​റാ​നും മ​ടി​ക്കാ​റി​ല്ല. പ​ല​പ്പോ​ഴും തു​ട​ർ​ച്ച​യി​ല്ലാ​തെ ചി​ത​റു​ന്ന ക​ൽപ​ന​ക​ളും ആ​ത്മ​ഭാ​ഷ​ണ​ത്തി​ന്റെ സ്വ​ഭാ​വ​മു​ള്ള ഭാ​ഷാ​വി​ന്യാ​സ​വും അ​ബോ​ധ​ത്തി​ന്റെ പി​ടി​വി​ടു​വി​ച്ച് ബോ​ധ​ത്തി​ലേ​ക്ക് ഉ​ണ​രാ​ൻ സ​ദാ കു​ത​റു​ന്ന ഒ​രു പി​ട​ച്ചി​ലി​നെ സാ​ക്ഷാ​ത്ക​രി​ക്കു​ന്നു. അ​തും കൂ​ടി​ച്ചേ​ർ​ന്നാ​ണ് യേ​ശു​ദാ​സി​ന്റെ ക​വി​ത​ക​ളി​ൽ വ​ലി​യ ഒ​രു അം​ശ​ത്തെ സ​വി​ശേ​ഷ​മാ​യ ഭാ​ഷ​ണ​രീ​തി​യാ​യി മാ​റ്റു​ന്ന​ത്.

‘കാ​മു​കി​ക്കു​ള്ള വ​രി​ക​ൾ’ എ​ന്ന ക​വി​ത (ല​ക്കം: 1397) ഈ ​പ​റ​ഞ്ഞ​തി​നു​ള്ള തു​ട​ർ​ച്ച​യാ​ണ്. ‘ഞാ​ൻ വാ​യി​ച്ച​റി​യാ​ൻ നി​ന​ക്ക്’, ‘ന​മ്മു​ടെ നേ​ര​ങ്ങ​ൾ’ തു​ട​ങ്ങി​യ ക​വി​ത​ക​ളി​ലെ ആ​ഖ്യാ​ന​സ്വ​ര​മാ​ണ് ‘കാ​മു​കി​ക്കു​ള്ള വ​രി​ക​ൾ’ക്കു​മു​ള്ള​ത്. പ​ര​സ്പ​ര​സം​ഭാ​ഷ​ണ​ത്തി​ന്റെ പ​തി​വി​ന​നു​സ​രി​ച്ച് വാ​ക്യ​ഘ​ട​ന ല​ളി​ത​മാ​ണ്. എ​ന്നാ​ൽ, മ​ധ്യ​മ​പു​രു​ഷ​ സ​ർ​വ​നാ​മ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് സം​സാ​രം ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രാ​ൾ​ക്കു​വേ​ണ്ടി​യ​ല്ല ഈ ​പ്ര​കാ​ശ​നം എ​ന്ന് വ​ള​രെ പെ​ട്ടെ​ന്ന് ന​മു​ക്കു മ​ന​സ്സി​ലാ​കും.

കാ​മു​കി​ക്കു​വേ​ണ്ടി എ​ഴു​തി​യ വ​രി​ക​ൾ, ആ​ഖ്യാ​താ​വി​ന്റെ ഓ​ർ​മ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് അ​മ്മ​യെ​യാ​ണ്. അ​മ്മ​മാ​ര​ല്ലേ കാ​മു​കി​മാ​രാ​യി –പ​ങ്കാ​ളി​ക​ളാ​യി– ജ​നി​ക്കു​ന്ന​ത് എ​ന്ന് അ​യാ​ൾ സ്വ​യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. അ​ത്ര​ത്തോ​ളം എ​ത്തു​മ്പോ​ൾ അ​മ്മ​യെ കു​ഴി​ച്ചി​ട്ട മ​ണ്ണി​ൽ​നി​ന്ന് ഒ​രു കി​ളി ഉ​യ​രു​ക​യും അ​ത് കാ​മു​കി​യി​ലേ​ക്ക് പ​റ​ക്കു​ക​യും ചെ​യ്യു​ന്നു. നേ​ര​ത്തേ പ​റ​ഞ്ഞ​തു​പോ​ലെ ര​ണ്ടു ലോ​ക​ത്തെ ക​വി ഈ ​അ​വ​സാ​ന​വ​രി​ക​ളി​ൽ തു​ന്നി​ച്ചേ​ർ​ക്കു​ന്ന​താ​യി കാ​ണാം.

മ​ണ്ണ​ട​രി​ൽ​നി​ന്ന് പൊ​ങ്ങി​യ കി​ളി​ക്ക് ക​വി​ത​യി​ൽ ര​ണ്ട് അ​സ്തി​ത്വ​മാ​ണ് ക​വി​ത​യി​ലെ ആ​ഖ്യാ​താ​വ് ക​ൽപി​ക്കു​ന്ന​ത്. അ​ത് ക​വി​ത​യു​ടെ അ​ട​യാ​ള​മാ​കു​ന്നു എ​ന്ന കാ​ര്യ​മാ​ണ് ഒ​ന്നാ​മ​ത്തേ​ത്. (വ​ർ​ത്ത​മാ​നം) ര​ണ്ട്, അ​ത് ഓ​ർ​മ​യു​ടെ (ഭൂ​ത​കാ​ലം) ഉ​യി​ർ​പ്പാ​കു​ന്നു. മ​ക്ക​ളെ​യോ​ർ​ത്ത് ആ​ധി പി​ടി​ക്കു​ന്ന അ​മ്മ​മാ​രു​ടെ ഭൂ​ത​കാ​ല​മാ​ണ് ക​വി​ത​യു​ടെ ഭാ​വ​കേ​ന്ദ്ര​ത്തി​നു മു​ല​പ്പാ​ൽ കൊ​ടു​ക്കു​ന്ന പ​ങ്കാ​ളി​ത്ത​ത്തി​ന്റെ വ​ർ​ത്ത​മാ​ന​വു​മാ​യി ‘കാ​മു​കി​ക്കു​ള്ള വ​രി​ക​ളി​ൽ’ സം​ഗ​മി​ക്കു​ന്ന​ത്.

കാ​മു​കി​യി​ൽ​നി​ന്ന് അ​മ്മ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ആ​ദേ​ശ​ത്തി​ന് (സ്വ​പ്ന​ത്തി​ന്റെ മു​ഖ്യ​സ്വ​ഭാ​വ​മാ​യ രൂ​പാ​ന്ത​ര​പ്രാ​പ്തി) സാം​സ്കാ​രി​ക​മാ​യ നീ​ക്കു​പോ​ക്കു​കൂ​ടി​യു​ണ്ട് എ​ന്നു തോ​ന്നു​ന്നു. ശി​ശു​വാ​കാ​ൻ വെ​മ്പു​ന്ന ചേ​ത​ന​യു​ടെ ഉ​പ​സ്ഥി​തി എ​ന്ന മ​ന​ശ്ശാ​സ്ത്ര​പ​ര​മാ​യ പ്ര​ശ്നം മാ​ത്ര​മ​ല്ല അ​ത്. ക​വി​ത​യി​ലൂ​ടെ പു​ന​ർ​ജ​നി​ക്കാ​നു​ള്ള ക​വി മ​ന​സ്സി​ന്റെ തീ​വ്ര​മാ​യ അ​ഭി​ലാ​ഷ​ത്തി​ന്റെ ആ​വി​ഷ്കാ​രം​കൂ​ടി​യാ​ണ്.

കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​ക്കാ​ൻ പ​ഴ​യ ഒ​രു ക​ഥ​യെ ഉ​ദാ​ഹ​ര​ണ​മാ​യെ​ടു​ക്കാം. മാ​ദ്ര​രാ​ജ്യ​ത്തെ രാ​ജ​കു​മാ​രി​യാ​യി​രു​ന്ന സാ​വി​ത്രി സ്വ​ന്തം ബു​ദ്ധി​ശ​ക്തി​യും ക​ഴി​വു​മു​പ​യോ​ഗി​ച്ച് ത​നി​ക്കി​ണ​ങ്ങി​യ​ത് എ​ന്നു ക​ണ്ടെ​ത്തി തി​ര​ഞ്ഞെ​ടു​ത്ത പ​ങ്കാ​ളി​യാ​ണ് രാ​ജ്യ​ഭ്ര​ഷ്ട​നാ​യ സ​ത്യ​വാ​ൻ. തി​ര​ഞ്ഞെ​ടു​പ്പു ശ​രി​യാ​യി​രു​ന്നു. പ​ക്ഷേ സ​ത്യ​വാ​ൻ അ​ൽപാ​യു​സ്സാ​യിപ്പോ​യി. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് തീ​ർ​ത്തും സാ​ധ്യ​മ​ല്ലാ​ത്ത​വി​ധ​ത്തി​ൽ മ​ര​ണ​ദേ​വ​നെ തോ​ൽ​പി​ച്ച് ഭ​ർ​ത്താ​വി​ന്റെ ജീ​വ​ൻ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തോ​ടെ അ​തു​വ​രെ ഭാ​ര്യ​യാ​യി​രു​ന്ന സാ​വി​ത്രി അ​മ്മ​കൂ​ടി ആ​യി​ത്തീ​രു​ന്നു. അ​വ​ൾ നേ​ടി​യ വ​രം സ​ത്യ​വാ​ന് മു​ല​പ്പാ​ലാ​കു​ന്നു.

കാ​മു​ക​ന് (പ​ങ്കാ​ളി​ക്ക്) ജീ​വ​ൻ കൊ​ടു​പ്പി​ക്കു​ന്ന അ​മ്മ​യാ​യി കാ​മു​കി​യെ പ​രി​ണ​മി​പ്പി​ക്കു​ന്ന ബ​ന്ധ​സ​ങ്കീ​ർ​ണ​ത​ക​ളു​ടെ ഈ ​രൂ​പാ​ന്ത​രീ​ക​ര​ണം ആ​ധു​നി​ക മ​ന​ശ്ശാ​സ്ത്ര​ത്തി​ന്റെ ഉ​ദ​യ​ത്തി​നു മു​മ്പു​ത​ന്നെ ന​മ്മു​ടെ സാം​സ്കാ​രി​ക വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ അ​ട​രു​ക​ളി​ലു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് സാ​വി​ത്രി​യു​ടെ ക​ഥ ന​ൽ​കു​ന്ന പാ​ഠം.

വൈ​ലോ​പ്പി​ള്ളി ജീ​വി​താ​വ​സാ​ന​ത്തി​ൽ സാ​വി​ത്രി​യെ​ന്ന കാ​വ്യ​മെ​ഴു​തു​മ്പോ​ൾ ക​വി​യെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ന്നെ​ന്നേ​ക്കു​മാ​യി ഉ​യി​ർ​പ്പി​ക്കു​ന്ന സാ​വി​ത്രി​യെ കാ​വ്യ​ദേ​വ​ത​യാ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് എ​ന്ന കാ​ര്യ​വും ഓ​ർ​മി​ക്കു​ക. കാ​മു​കി​യെ​യോ ഭാ​ര്യ​യെ​യോ ഓ​ർ​മി​ച്ചെ​ഴു​തു​ന്ന വ​രി​ക​ളി​ൽ​നി​ന്നും ഉ​യ​രു​ന്ന കി​ളി, അ​മ്മ​യു​ടെ പു​ന​ർ​ജ​ന്മ​മാ​കു​ന്നു എ​ന്ന ക​ൽപ​ന​യി​ൽ തെ​ളി​യു​ന്ന ഏ​കീ​ഭാ​വ​ത്തി​ന്, സം​സ്കാ​ര​വ​ഴി​ക്ക് സാ​വി​ത്രി ക​ഥ​യു​മാ​യും പാ​ര​മ്പ​ര്യ​വ​ഴി​ക്ക് വൈ​ലോ​പ്പി​ള്ളി​യു​ടെ ഭാ​വ​നാ​ലോ​ക​വു​മാ​യും ബ​ന്ധം സ്ഥാ​പി​ച്ചു​റ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​ത​വി​ടെ മാ​ത്രം തീ​രു​ന്ന ഒ​ന്നാ​വ​ണ​മെ​ന്നി​ല്ല.

പു​റ​മെ ല​ളി​ത​മാ​യ ആ​വ​ര​ണ​മേ​യു​ള്ളൂ, ‘കാ​മു​കി​ക്കു​ള്ള വ​രി​ക​ൾ’ എ​ന്ന ക​വി​ത​ക്ക്. എ​ന്നാ​ൽ, ഭാ​ഷാ​വ്യ​വ​ഹാ​ര​ങ്ങ​ൾ അ​വ​യു​ടെ ഉ​ള്ളി​ൽ സൂ​ക്ഷി​ക്കു​ന്ന ലാ​വാ​പ്ര​വാ​ഹ​ങ്ങ​ളി​ൽ പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും സം​സ്കാ​ര​ത്തി​ന്റെ​യും ഘ​ന​വ​സ്തു​ക്ക​ൾ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കും എ​ന്ന​തൊ​രു വ​സ്തു​ത​യാ​ണ്. ആ ​നി​ല​ക്കും ക​വി​ത (അ​വ​യു​മാ​യും ഉ​ള്ള) ഒ​രു സം​ഭാ​ഷ​ണ​മാ​കു​ന്നു.

ദി​വ്യ ജാ​ഹ്ന, വ​യ്യ​ക്കാ​വ്

Show More expand_more
News Summary - weekly ezhuthukuth