Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ക​വി​ത​യോ​ട​ടു​ത്ത് നി​ല്‍ക്കു​ന്ന യാ​ത്രാ​വി​വ​ര​ണം

'വ​ഴി​ക​ളും മ​നു​ഷ്യ​രും ല​ഡാ​ക് പാ​ത​ക​ളും’ എ​ന്ന വി. ​മു​സ​ഫ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ സ​ഞ്ചാ​ര​പാ​ത​യി​ലെ കാ​ഴ്ച​ക​ള്‍ക്കി​ട​യി​ൽ ക​ണ്ട 'ബു​ദ്ധ ആ​ര്യ​ന്മാ​രും മു​സ്‍ലിം ആ​ര്യ​ന്മാ​രും' എ​ന്നെ ഹ​ഠാ​ദാ​ക​ര്‍ഷി​ച്ചു (ല​ക്കം: 1388). പേ​ജു​ക​ൾ മ​റി​യ​വേ വ​യ​ലാ​ര്‍ എ​ഴു​തി ജി.​ ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍ സം​ഗീ​തം ന​ല്‍കി അ​ന​ശ്വ​ര​മാ​ക്കി​യ

‘‘സ്വ​ര്‍ഗ​ത്തേ​ക്കാ​ള്‍ സു​ന്ദ​ര​മാ​ണീ

സ്വ​പ്നം വി​ട​രും ഗ്രാ​മം

പ്രേ​മ​വ​തി​യാം എ​ന്‍ പ്രി​യ കാ​മു​കി

താ​മ​സി​ക്കും ഗ്രാ​മം’’

എ​ന്ന പാ​ട്ടി​ന്റെ വ​രി​ക​ള്‍ മ​ന​സ്സി​ല്‍ കി​നി​ഞ്ഞു. സു​ന്ദ​രി​ക​ളും സു​ന്ദ​ര​ന്മാ​രു​മാ​യ ഗ്രാ​മ​വാ​സി​ക​ളും അ​വ​രു​ടെ നി​റ​പ്പ​കി​ട്ടാ​ർ​ന്ന ഉ​ട​യാ​ട​ക​ളും ശി​രോ​വ​സ്ത്ര​ങ്ങ​ളും ആ​ചാ​ര​രീ​തി​ക​ളും ജീ​വി​ത​ച​ര്യ​ക​ളും വ​ർ​ണ​വൈ​വി​ധ്യ​മാ​ർ​ന്ന പൂ​ക്ക​ളും എ​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി. ക​ല​ര്‍പ്പി​ല്ലാ​ത്ത ആ​ര്യ വം​ശ​ജ​രാ​ണ​ത്രേ ബ്രോ​ഗ്പ്പ​ക​ൾ/ ദ്രോ​ഗ്പ്പ​ക​ൾ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഈ ​ഗ്രാ​മീ​ണ​ർ! വി​ഖ്യാ​ത ച​രി​ത്ര​കാ​രി​യാ​യ റോ​മി​ലാ ഥാ​പ്പ​ർ ഇ​വ​രെ ‘പൊ​ട്ടി​ച്ചൂ​ട്ട്’ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​ഴി​ചു​റ്റി​ക്ക​ൽ/​ വ​ഴി തെ​റ്റി​ക്ക​ൽ എ​ന്ന​ർ​ഥം വ​രു​ന്ന ഈ ​മോ​ശം പേ​ര് സ്വീ​ക​രി​ക്കാ​ന​വ​ർ ത​യാ​റ​ല്ല. ഈ ​ചെ​റി​യ സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ച് ച​രി​ത്ര​കാ​രി വേ​ണ്ട​ത്ര മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം.

ഒ​രു കു​ളി​ര്‍ നി​ര്‍ഝ​രി​പോ​ലെ ഒ​ഴു​കി​പ്പ​ര​ക്കു​ന്ന വി​വ​ര​ണം. സാ​ന്ദ്ര​വും തീ​ക്ഷ്ണ​വും ഏ​കാ​ഗ്ര​വു​മാ​യ ഒ​രു ഭാ​വ​ത്തി​നു​മ​പ്പു​റ​ത്ത് ഇ​തി​ല്‍ ഭാ​വ​ശ​ബ​ള​ത​യാ​ണു​ള്ള​ത്. വാ​ക്കു​ക​ളു​ടെ മൃ​ദു​താ​ള​നി​സ്വ​ന​മാ​ണ് ഇ​തി​ല്‍ മു​ഴ​ങ്ങി കേ​ള്‍ക്കു​ന്ന​ത്. അ​ങ്ങ​നെ ക​വി​ത​യോ​ട​ടു​ത്ത് നി​ല്‍ക്കു​ക​യാ​ണ് ഈ ​യാ​ത്രാ​വി​വ​ര​ണം.

ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ചെ​റു​ക​ഥ​പോ​ലെ​യോ മ​ന​സ്സി​ലേ​ക്ക് ന​റും​നി​ലാ​വ് കോ​രി​യി​ടു​ന്ന ഒ​രു നോ​വ​ല്‍പോ​ലെ​യോ വാ​യി​ച്ചു പോ​കാ​വു​ന്ന ഈ ​സ​ഞ്ചാ​രസാ​ഹി​ത്യം മു​സ​ഫ​ർ അ​ഹ​മ്മ​ദി​ന്റെ ഇ​തു​വ​രെ​യു​ള്ള ര​ച​ന​ക​ളേ​ക്കാ​ളൊ​ക്കെ അ​നു​വാ​ച​ക ഹൃ​ദ​യ​ങ്ങ​ളെ ശ​ക്തി​യാ​യി ച​ലി​പ്പി​ക്കു​ന്നു. അ​സം​ഭാവ്യത​ക​ള്‍ സം​ഭാവ്യത​ക​ളാ​യി മാ​റു​ന്നു.അ​ടു​ത്ത ല​ക്ക​ങ്ങ​ള്‍ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഞാ​ന്‍.

സ​ണ്ണി ജോ​സ​ഫ്‌, മാ​ള

മ​തേ​ത​ര​ത്വ​ത്തി​ന്റെ തെ​ളി​ഞ്ഞ ഇ​ട​തു​മു​ഖം

സി.പി.എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി വി​ട​വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ആ​ഴ്ചപ്പതി​പ്പ് അ​വ​ത​രി​പ്പി​ച്ച രാ​ധാ​കൃ​ഷ്ണ​ൻ എം.​ജിയു​ടെ ‘സി.​പി.എം ​യെ​ച്ചൂ​രി​ക്ക് ഒ​പ്പ​വും അ​ല്ലാ​തെ​യും’ എ​ന്ന ലേ​ഖ​ന​വും സെ​ബാ​സ്റ്റ്യ​ൻ പോ​ളി​ന്റെ ‘ഇ​ങ്ങ​നെ​യും ചി​ല​ർ ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ട്’ എ​ന്ന ലേ​ഖ​ന​വും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ൽ മ​തേ​ത​ര​ത്വ​ത്തി​ന്റെ ശ​ക്ത​മാ​യ മു​ഖ​മാ​യി​രു​ന്ന സീ​താ​റാം ​െയ​ച്ചൂ​രി​യെ യ​ഥാ​വി​ധി വ​ര​ച്ചി​ടു​ന്ന​താ​യി. എ​ല്ലാ​ത്തി​നും മു​ക​ളി​ലാ​ണ് പാ​ർ​ട്ടി അ​ല്ലെ​ങ്കി​ൽ എ​ല്ലാ​വ​രും പാ​ർ​ട്ടി​ക്കു മു​ന്നി​ൽ വി​ന​യാ​ന്വി​തരാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന പാ​ർ​ട്ടി​യു​ടെ പ​തി​വു വ​ര​ട്ടു​ന്യാ​യ​ത്തി​ന് മു​ന്നി​ൽ ​െയ​ച്ചൂ​രി എ​ത്ര വി​ഭി​ന്നനാ​യി​രു​ന്നു​വെ​ന്നും, പ​ല​പ്പോ​ഴും പാ​ർ​ട്ടി​യെ താ​ൻ മു​ന്നോ​ട്ടു​വെ​ച്ച ശ​രി​യാ​യ പാ​ത​യി​ലൂ​ടെ എ​ങ്ങ​നെ ന​യി​ക്കാ​നാ​യെ​ന്നും ര​ണ്ടു ലേ​ഖ​ന​ങ്ങ​ളി​ൽനി​ന്നും വാ​യി​ച്ചെ​ടു​ക്കാ​നാ​വു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി മു​മ്പെ​ങ്ങു​മി​ല്ലാ​ത്തവി​ധം രാ​ജ്യം വ​ർ​ഗീ​യ​ത​യി​ൽ മു​ങ്ങി കു​ളി​ക്കു​മ്പോ​ഴും രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ നി​ല​നി​ൽ​പ്പു​മൊ​ക്കെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മ്പോ​ഴും മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വു​മൊ​ക്കെ കാ​ത്തുസൂ​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ പാ​ർ​ട്ടി കൂ​ടി​യാ​യ സി.​പി.​എമ്മിന് ​അ​ധി​കാ​രം പ​ങ്കി​ടാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​ട്ടുപോ​ലും കി​ട്ടി​യ അ​വ​സ​ര​മൊ​ന്നും വി​നി​യോ​ഗി​ക്കാ​തെ പി​ന്നീ​ട് ‘ച​രി​ത്രപ​ര​മാ​യ വി​ഡ്ഡി​ത്ത’മാ​യെ​ന്ന് വി​ല​പി​ച്ച​പ്പോ​ഴു​മൊ​ക്കെ വേ​റി​ട്ടു ചി​ന്തി​ച്ച അ​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു സീ​താ​റാം ​െയ​ച്ചൂ​രി. ഭൂ​രി​പ​ക്ഷ മ​താ​ധി​പ​ത്യം ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തെ വി​ഴു​ങ്ങു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് മ​റ്റെ​ല്ലാ​ത്തി​ലു​മു​പ​രി പ​രി​ഗ​ണ​ന അ​തി​നെ ചെ​റു​ക്കു​ന്ന​തി​നാക​ണ​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ക​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പോ​രാ​ടു​ക​യും ചെ​യ്ത​താ​ണ് ​െയ​ച്ചൂ​രി​യു​ടെ സം​ഭാ​വ​ന എ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ എം.​ജി പ​റ​യു​ന്ന​തു ത​ന്നെ​യാ​ണ് യെ​ച്ചൂ​രി​യു​ടെ മ​തേ​ത​ര മു​ഖ​ത്തി​ന്റെ കാ​ത​ൽ.

ശ്രീ​രാ​മ​കൃ​ഷ്ണ​ൻ എ​ന്ന പേ​രി​ൽ ആ​കൃ​ഷ്ട​നാ​യി മു​മ്പൊരി​ക്ക​ൽ കേ​ര​ള നി​യ​മ​സ​ഭ ച​രി​ത്ര​ത്തി​ലെ ഒ​രേ​യൊ​രു ബി.​ജെ.​പി അം​ഗം സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് സി.​പി.​എം അം​ഗ​ത്തി​ന് വോ​ട്ടു ചെ​യ്തു​ എ​ന്ന വാ​ദ​ത്തി​ന് യെ​ച്ചൂ​രി മ​റു​പ​ടി ന​ൽ​കി​യ​ത് മാ​ന​വി​ക​ത​യു​ടെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെയും പ്ര​തീ​ക​വും പ്ര​തി​നി​ധി​യും സം​ര​ക്ഷ​ക​നു​മാ​ണ് സീ​താ​റാം എ​ന്നാ​ണെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ പോ​ളി​ന്റെ ലേ​ഖ​ന​ത്തി​ന്റെ അ​വ​സാ​ന ഭാ​ഗ​ത്തുനി​ന്നു വാ​യി​ച്ചെ​ടു​ക്കാ​നാ​വു​മ്പോ​ൾ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ തെ​ളി​ഞ്ഞ മ​തേ​ത​ര കാ​ഴ്ച​പ്പാ​ടി​ന് ഏ​റെ വി​ശ​ദീ​ക​ര​ണം വേ​ണ്ട ത​ന്നെ.

ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ്

ഒഡിഷയുടെ രാഷ്ട്രീയ ദൗത്യം

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഏറെ ഭീതിജനകമാ​െണന്ന് അവിടെ നിന്നെത്തുന്ന വാർത്തകളിലൂടെ അറിയുമ്പോൾ നമ്മൾ നമ്മുടെ നാടി​െന്റ ഇന്നത്തെ സാഹചര്യങ്ങളെ അവിടത്തെ സാഹചര്യങ്ങളുമായി താരതമ്യംചെയ്യാറുണ്ട്. ഏകദേശം 70-80 കാലഘട്ടംവരെ കേരളത്തിൽ നിലനിന്നിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചത് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തിയ നക്സലൈറ്റ് പ്രവർത്തനങ്ങളുടെയുംകൂടി ശ്രമഫലമായിട്ടായിരുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

നമ്മുടെ വർത്തമാന സാഹചര്യങ്ങളിൽ അസംബന്ധമായ ഒരു രാഷ്ട്രീയ പ്രവർത്തനമായി സായുധവിപ്ലവമെന്ന ആശയം മാറുന്നത്, ആ രാഷ്ട്രീയ ലൈൻ ഒരുകാലത്ത് കേരളത്തി​െന്റ ജീവിതനിലവാരം ഉയർത്തിയതിൽ നിർണായകമായ സ്വാധീനം ചെലുത്തിയതുകൊണ്ടുകൂടിയാണ്. ജനാധിപത്യപരമായ സമരങ്ങളിലൂടെ ആദിവാസി ജീവിതപ്രശ്നങ്ങളിൽ നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ഇപ്പോൾ ഇടപെടുന്നത് ആ തിരിച്ചറിവുകൊണ്ടാണ്.

പക്ഷേ, മാവോവാദി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ കേരളജനത കൈയൊഴിഞ്ഞത് ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ അത് അപ്രസക്തമാണെന്ന ഉറച്ച ബോധ്യത്തി​െന്റ അടിസ്ഥാനത്തിലാണ്. അതിനു പ്രേരകമാകുന്നത് കേരളത്തി​െന്റ മതേതര മനസ്സുള്ള ഉന്നതമായ രാഷ്ട്രീയ സാക്ഷരതയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ രാഷ്ട്രീയത്തി​െന്റയും കാലോചിതമായ ബൗദ്ധിക ഇടപെടലുകളുമായിരുന്നുവെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള ഇടപെടലുകൾക്ക് വഴങ്ങാത്ത സാഹചര്യമാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത്.

ജനാധിപത്യത്തിനുള്ളിൽതന്നെ സമാന്തര ഭരണകൂടങ്ങളായി ഫ്യൂഡലിസം വർത്തിക്കുന്നുവെന്നതാണ് പ്രധാന കാരണം. ജാതീയമായ വേർതിരിവുകൾ സൃഷ്ടിച്ച് ജനതയെ തന്നെ അടിമകളാക്കി ചൂഷണംചെയ്ത് ജന്മിത്തം ശക്തി പ്രാപിക്കേണ്ടത് കോർപറേറ്റ് ഫാഷിസ്റ്റ് സർക്കാറുകളുടെ ആവശ്യവുമാ​െണന്ന് മനസ്സിലാക്കാൻ വർത്തമാന ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിലൂടെ കണ്ണോടിച്ചാൽ മതി. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ സ്വാഭാവികമായും രാജ്യവിരുദ്ധ പ്രവർത്തനമെന്ന് ഭരണകൂടം ആവർത്തിച്ചു പറയുന്ന മാവോവാദി പ്രസ്ഥാനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.

ഈ പശ്ചാത്തലത്തിലാണ് പ്രകാശ് മാരാഹിയുടെ ‘ഒഡിഷ’ എന്ന കഥ അതി​െന്റ രാഷ്ട്രീയദൗത്യം നിറവേറ്റുന്നത്. സമീപകാലത്ത് ഒഡിഷയിലെ ഒരു ഗ്രാമത്തിൽ ബലാത്സംഗം ചെയ്യപ്പെട്ടതിനുശേഷം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ട ദലിത് പെൺകുട്ടിയെ കുറിച്ചും ശവശരീരം ഒറ്റക്ക് കുഴിയെടുത്തു മറവുചെയ്യേണ്ടിവന്ന അവളുടെ അമ്മയെക്കുറിച്ചും വന്ന പത്രവാർത്തയുടെ പ്രേരണയിൽ എഴുതപ്പെട്ട ഈ കഥ നടുക്കമുളവാക്കുന്ന ജീവിതസാഹചര്യങ്ങളിൽ ജീവിച്ചു മരിക്കേണ്ടിവരുന്ന എല്ലാ ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്നു.

ഫിക്ഷൻ അതി​െന്റ സൗന്ദര്യം നിലനിർത്തുന്നത് മികച്ച എഡിറ്റിങ്ങിനു വിധേയമാകുമ്പോഴാണ്. കളയാൻ ഒരു വാക്കുപോലുമില്ലാതെ ചെത്തി കൂർപ്പിച്ചെടുത്ത ആയുധംപോലെ തീക്ഷ്ണമായി ആഴ്ന്നിറങ്ങാൻ കെൽപു നേടുമ്പോൾ കല അനുവാചകനിൽ ഉൽപാദിപ്പിക്കുന്ന രസം ‘ഒഡിഷ’ എന്ന ഈ കഥയിലൂടെ അനുഭവിക്കാനാകും.

ലളിതമായ ഭാഷയിൽ നേർരേഖയിൽ സഞ്ചരിക്കുന്ന ഈ കഥയുടെ സങ്കീർണമായ രാഷ്ട്രീയാനുഭവം കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിലൂടെ വെളിവാക്കുമ്പോൾ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാൻ കഥാകാര​െന്റ കൈയടക്കത്തിനു കഴിഞ്ഞിട്ടുണ്ട്. പുതുകാല പ്രവണതയായ പരത്തിപ്പറയലിനെ സ്വീകരിക്കാതെ ഏറ്റവും ചുരുക്കത്തിൽ എഴുതപ്പെട്ടുവെന്നതാണ് ഈ കഥയുടെ മഹത്ത്വം.

ബിജു ഡാനിയൽ (ഫേസ്ബുക്ക്)

ക​ഥ​യു​ടെ പു​തു​കാ​ലം

സു​ഭാ​ഷ് ഒ​ട്ടുംപു​റ​ത്തി​ന്റെ ക​ഥ ‘ധൃ​ത​രാ​ഷ്ട്രം’ (ലക്കം: 1387) അ​വ​ത​ര​ണ​ത്തി​ലെ പു​തു​മ​കൊ​ണ്ടും പ്ര​തീ​കാ​ത്മ​ക​മാ​യ സൂ​ച​ക​ങ്ങ​ളാ​ലും രാ​ഷ്ട്രീ​യ, മ​ന​ഃശാ​സ്ത്ര വി​താ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റു​ന്ന​തു​മാ​യ ക​ഥ​യു​ടെ ഒ​രു പു​തു​വ​ഴി വെ​ട്ടി​ത്തു​റ​ക്കു​ന്നു.

ര​ഘു​രാ​മ​നി​ൽ കാ​ഴ്ച​യു​ടെ​ രാ​സ​മാ​റ്റം പെ​ട്ടെ​ന്നൊ​രു​ നാ​ൾ സം​ഭ​വി​ക്കു​ന്ന​തോ​ടെ എ​ല്ലാ​യി​ട​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചാ​ര​നി​റ​മ​യ​വും അ​തി​നു പ്ര​തി​വി​ധി​യാ​യി ഡോ​ക്ട​ർ രാ​ഘ​വ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ചി​കി​ത്സ​യി​ലൂ​ടെ പ​രി​സ​മാ​പ​ന​മാ​വു​ന്ന ക​ഥ​യി​ലൂ​ടെ വാ​യ​ന​ക്കാ​രെ ക​ഥ​യു​ടെ പു​തു​കാ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടുപോ​വാ​ൻ സു​ഭാ​ഷി​ന് ക​ഴി​യു​ന്നു എ​ന്ന് നി​സ്സം​ശ​യം തെ​ളി​യി​ക്കു​ന്നു ‘ധൃ​ത​രാ​ഷ്ട്രം’.

കുഞ്ഞി മുഹമ്മദ് അഞ്ചച്ചവിടി (ഫേസ്ബുക്ക്)

Show More expand_more
News Summary - weeky ezhuthukuth