Begin typing your search above and press return to search.
proflie-avatar
Login

ച​​രി​​ത്ര​​സ​​ഞ്ചാ​​ര​​ങ്ങ​​ളും രാ​​ഷ്ട്രീ​​യ​​ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളും

ച​​രി​​ത്ര​​സ​​ഞ്ചാ​​ര​​ങ്ങ​​ളും  രാ​​ഷ്ട്രീ​​യ​​ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളും
cancel

ജൂലൈ ഒന്നിന്​ വിടപറഞ്ഞ വിഖ്യാത അൽബേനിയൻ എഴുത്തുകാരൻ ഇ​​സ്മ​​ായി​​ൽ ക​​ദാ​റെയുടെ രചനകളിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ്​ ലേഖിക. പ​​ല നോ​​വ​​ലു​​ക​​ളും വി​​ദൂ​​ര​​ ഭൂ​​ത​​കാ​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​വ​​യെ​​ന്നു പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ തോ​​ന്നു​​മെ​​ങ്കി​​ലും ഏ​​കാ​​ധി​​പ​​ത്യ നാ​​ളു​​ക​​ളി​​ലെ അ​​ൽ​​ബേ​​നി​​യ​​യെ​​ ത​​ന്നെ​​യാ​​ണ് ച​​രി​​ത്ര​​ക​​ഥ​​ക​​ളി​​ലൂ​​ടെ ക​​ദാ​റെ അ​​വ​​ത​​രി​​പ്പി​​ച്ചിരുന്നതെന്നും എഴുതുന്നു.ഓ​​രോ പു​​സ്ത​​ക​​മെ​​ഴു​​തു​​മ്പോ​​ഴും അ​​തുവ​​ഴി സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്ക് ഒ​​രു ക​​ഠാ​​ര...

Your Subscription Supports Independent Journalism

View Plans
ജൂലൈ ഒന്നിന്​ വിടപറഞ്ഞ വിഖ്യാത അൽബേനിയൻ എഴുത്തുകാരൻ ഇ​​സ്മ​​ായി​​ൽ ക​​ദാ​റെയുടെ രചനകളിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ്​ ലേഖിക. പ​​ല നോ​​വ​​ലു​​ക​​ളും വി​​ദൂ​​ര​​ ഭൂ​​ത​​കാ​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​വ​​യെ​​ന്നു പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ തോ​​ന്നു​​മെ​​ങ്കി​​ലും ഏ​​കാ​​ധി​​പ​​ത്യ നാ​​ളു​​ക​​ളി​​ലെ അ​​ൽ​​ബേ​​നി​​യ​​യെ​​ ത​​ന്നെ​​യാ​​ണ് ച​​രി​​ത്ര​​ക​​ഥ​​ക​​ളി​​ലൂ​​ടെ ക​​ദാ​റെ അ​​വ​​ത​​രി​​പ്പി​​ച്ചിരുന്നതെന്നും എഴുതുന്നു.

ഓ​​രോ പു​​സ്ത​​ക​​മെ​​ഴു​​തു​​മ്പോ​​ഴും അ​​തുവ​​ഴി സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്ക് ഒ​​രു ക​​ഠാ​​ര കു​​ത്തി​​യി​​റ​​ക്കു​​ക​​യും അ​​തേസ​​മ​​യം, ആ​​ളു​​ക​​ൾ​​ക്ക് ധൈ​​ര്യം പ​​ക​​ർ​​ന്നുന​​ൽകു​​ക​​യും ചെ​​യ്യു​​ന്നു​​വെ​​ന്നാ​​ണ് താ​​ൻ ക​​രു​​തു​​ന്ന​​തെ​​ന്ന്​ പ​​റ​​ഞ്ഞ, അ​​ൽ​​ബേ​​നി​​യ​​ൻ എഴുത്തുകാരനാണ്​ ജൂ​​ലൈ ഒ​​ന്നി​​നു വി​​ട​​വാ​​ങ്ങിയ ഇസ്മായിൽ കദാറെ. ത​​ന്റെ ര​​ച​​ന​​ക​​ളി​​ലൂ​​ടെ കദാറെ അ​​ൽ​​ബേ​​നി​​യ​​യി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന ഏ​​കാ​​ധി​​പ​​ത്യ ഭ​​ര​​ണ​​കൂ​​ട​​ത്തെ ഒ​​ളി​​ഞ്ഞും തെ​​ളി​​ഞ്ഞും വി​​മ​​ർ​​ശി​​ച്ചു.

കദാറെയു​​ടെ ര​​ച​​ന​​ക​​ളു​​ടെ രാ​​ഷ്ട്രീ​​യ, സാ​​മൂ​​ഹി​​ക പ​​ശ്ചാ​​ത്ത​​ല​​ങ്ങ​​ൾ അ​​ൽ​​ബേ​​നി​​യ​​യു​​ടെ ച​​രി​​ത്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. 1963ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘ദി ​​ജ​​ന​​റ​​ൽ ഓ​​ഫ് ഡെ​​ഡ് ആ​​ർ​​മി’ എ​​ന്ന കൃ​​തി 1971ൽ ​​ഫ്ര​​ഞ്ചി​​ലേ​​ക്ക് വി​​വ​​ർ​​ത്ത​​നംചെ​​യ്യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഇസ്മായിൽ കദാറെ അ​​ന്താ​​രാ​​ഷ്ട്ര പ്ര​​ശ​​സ്തി​​യി​​ലേ​​ക്കു​​യ​​ർ​​ന്ന​​ത്. ക​​വി​​യെ​​ന്ന നി​​ല​​യി​​ൽ വ​​ള​​രെ ചെ​​റു​​പ്പ​​ത്തി​​ലേ സ്വ​​ന്തം നാ​​ട്ടി​​ൽ അ​​ദ്ദേ​​ഹം പേ​​രെ​​ടു​​ത്തി​​രു​​ന്നു. കദാറെയു​​ടെ നോ​​വ​​ലു​​ക​​ളും ലേ​​ഖ​​ന​​ങ്ങ​​ളും ക​​വി​​ത​​ക​​ളും നാ​​ൽ​​പ​​തി​​ല​​ധി​​കം ഭാ​​ഷ​​ക​​ളി​​ലേ​​ക്കു വി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഭ​​ര​​ണ​​കൂ​​ട​​ത്തെ​​യും അ​​ധി​​കാ​​ര​​ത്തെ​​യും വി​​മ​​ർ​​ശി​​ക്കാ​​നാ​​യി രൂ​​പ​​ക​​ങ്ങ​​ളും ന​​ർ​​മ​​വും ഐ​​തി​​ഹ്യ​​ങ്ങ​​ളും ചേ​​ർ​​ത്തെ​​ഴു​​തി​​യ കദാറെയെ ഫ്രാ​​ൻ​​സ് കാ​​ഫ്ക, ജോ​​ർ​​ജ് ഓ​​ർ​​വെ​​ൽ, മി​​ല​​ൻ കു​​ന്ദേ​​ര തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യാ​​ണ് താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്താ​​റു​​ള്ള​​ത്. 2020ൽ ​​കദാറെ ന്യൂ​​സ്‌​​റ്റാ​​ഡ്റ്റ് പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് (Neustadt International Prize for Literature) അ​​ർ​​ഹ​​നാ​​യ​​പ്പോ​​ൾ ഫ്രാ​​ൻ​​സ് കാ​​ഫ്ക​​യു​​ടെ പി​​ൻ​​ഗാ​​മി​​യെ​​ന്നാ​​ണ് പു​​ര​​സ്‌​​കാ​​ര​​ സ​​മി​​തി അ​​ദ്ദേ​​ഹ​​ത്തെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ഏ​​കാ​​ധി​​പ​​ത്യ​​ത്തി​​ന്റെ ന​​ര​​ക​​തു​​ല്യ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും അ​​ത് മ​​നു​​ഷ്യ​​രി​​ൽ ഏ​​ൽ​​പിക്കു​​ന്ന സ്വാ​​ധീ​​ന​​വും കദാറെയോ​​ളം കാ​​ഫ്ക​​ക്കു​​ശേ​​ഷം ആ​​രും അ​​റി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നും അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

 

ബാ​​ൾ​​ക്ക​​ൺ (Balkan) രാ​​ജ്യ​​ങ്ങ​​ളി​​ലു​​ൾ​​പ്പെ​​ട്ട അ​​ൽ​​ബേ​​നി​​യ​​യി​​ൽ 1936ലാ​​ണ് ഇസ്മായിൽ കദാറെ ജ​​നി​​ച്ച​​ത്. 1939ൽ ​​ര​​ണ്ടാം ലോ​​ക​​യു​​ദ്ധം ആ​​രം​​ഭി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ബാ​​ല്യം യു​​ദ്ധ​​ക്കാ​​ഴ്ച​​ക​​ൾ​​കൊ​​ണ്ടു നി​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു. ലോ​​കയു​​ദ്ധം അ​​വ​​സാ​​നി​​ച്ച​​തി​​നു​​ശേ​​ഷം കദാറെ ടി​​റാ​​ന (Tirana) സ​​ർ​​വക​​ലാ​​ശാ​​ല​​യി​​ൽനി​​ന്ന് ഭാ​​ഷ​​യി​​ലും സാ​​ഹി​​ത്യ​​ത്തി​​ലും ബി​​രു​​ദം നേ​​ടി. തു​​ട​​ർ​​ന്ന് സാ​​ഹി​​ത്യ​​പ​​ഠ​​ന​​ത്തി​​നാ​​യി മോ​​സ്‌​​കോ​​യി​​ലെ ഗോ​​ർ​​ക്കി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലേ​​ക്കു പോ​​യി.

സോ​​ഷ്യ​​ലി​​സ്റ്റ് റി​​യ​​ലി​​സ്റ്റി​​ക് സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ അ​​ടി​​ച്ചേ​​ൽ​​പി​​ക്കു​​ന്ന മോ​​സ്‌​​കോ​​യി​​ലെ പ​​ഠ​​ന​​രീ​​തി​​ക​​ൾ സ​​ർ​​ഗാ​​ത്മ​​ക​​ത​​യും മൗ​​ലി​​ക​​ത​​യും ഇ​​ല്ലാ​​തെ​​യാ​​ക്കാ​​ൻ മാ​​ത്ര​​മേ ഉ​​പ​​ക​​രി​​ക്കു​​ക​​യു​​ള്ളൂവെ​​ന്ന് പി​​ൽ​​ക്കാ​​ല​​ത്ത്‌ കദാറെ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. പ​​തി​​നൊ​​ന്നാം വ​​യ​​സ്സി​​ൽ​​ത​​ന്നെ മ​​ാക്ബെ​​ത്തും തു​​ട​​ർ​​ന്ന് ഗ്രീ​​ക് സാ​​ഹി​​ത്യ​​വും വാ​​യി​​ച്ചുക​​ഴി​​ഞ്ഞി​​രു​​ന്ന കദാറെയെ ഗോ​​ർ​​ക്കി ഇ​​ൻ​​സ്റ്റി​​റ്റ്യ​​ൂട്ടി​​ലെ സൈ​​ദ്ധാ​​ന്തി​​ക പ​​ഠ​​നം സ്വാ​​ധീ​​നി​​ച്ചി​​ല്ല. മോ​​സ്‌​​കോ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന സ​​മ​​യ​​ത്ത് അ​​ദ്ദേ​​ഹം ‘ദി ​​ടൗ​​ൺ വി​​തൗ​​ട്ട് പ​​ബ്ലി​​സി​​റ്റി’ എ​​ന്ന പേ​​രി​​ൽ ഒ​​രു നോ​​വ​​ൽ എ​​ഴു​​തി​​യി​​രു​​ന്നു. അ​​ൽ​​ബേ​​നി​​യ​​യി​​ൽ തി​​രി​​ച്ചെ​​ത്തി ‘എ ​​ഡേ അ​​റ്റ് ദ ​​ക​​ഫേ’ എ​​ന്ന മാ​​സി​​ക​​യി​​ൽ നോ​​വ​​ലി​​ന്റെ ഒ​​രു ചെ​​റി​​യഭാ​​ഗം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചെ​​ങ്കി​​ലും അ​​തു നി​​രോ​​ധി​​ക്ക​​പ്പെ​​ട്ടു.

ര​​ണ്ടാം ലോ​​ക​​​​യു​​ദ്ധ​​ത്തെ​​ തുട​​ർ​​ന്നു​​ണ്ടാ​​യ വി​​ദേ​​ശ അ​​ധി​​നി​​വേ​​ശ​​ത്തി​​ൽ​​നി​​ന്ന് 1944ൽ ​​അ​​ൽ​​ബേ​​നി​​യ സ്വാ​​ത​​ന്ത്ര്യം നേ​​ടി. തു​​ട​​ർ​​ന്ന് അ​​ൽ​​ബേ​​നി​​യ​​ൻ ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​പ​​ക നേ​​താ​​വാ​​യ എ​​ൻ​​വെ​​ർ ഹോ​​ജ (Enver Hoxha) അ​​ൽ​​ബേ​​നി​​യ​​യു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി. എ​​ൻ​​വെ​​ർ ഹോ​​ജ​​യു​​ടെ സ്വേ​​ച്ഛാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ത്തി​​നെ​​തി​​രെ കദാറെ നി​​ര​​ന്ത​​രം ക​​ല​​ഹി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു.

കദാറെയു​​ടെ ര​​ച​​ന​​ക​​ൾ ച​​രി​​ത്ര​​ത്തി​​ലെ വി​​വി​​ധ കാ​​ല​​ഘ​​ട്ട​​ങ്ങ​​ളെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​വ​​യാ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പ​​ല നോ​​വ​​ലു​​ക​​ളും വി​​ദൂ​​ര​​ ഭൂ​​ത​​കാ​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​വ​​യെ​​ന്നു പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ തോ​​ന്നു​​മെ​​ങ്കി​​ലും ഏ​​കാ​​ധി​​പ​​ത്യ നാ​​ളു​​ക​​ളി​​ലെ അ​​ൽ​​ബേ​​നി​​യ​​യെ​​ ത​​ന്നെ​​യാ​​ണ് ച​​രി​​ത്ര​​ക​​ഥ​​ക​​ളി​​ലൂ​​ടെ കദാറെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ത​​ന്റെ നോ​​വ​​ലു​​ക​​ളി​​ലെ ച​​രി​​ത്ര​​സം​​ഭ​​വ​​ങ്ങ​​ളി​​ൽ കദാറെ വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ രാ​​ഷ്ട്രീ​​യം ഒ​​ളി​​പ്പി​​ച്ചു​​​െവ​​ച്ചി​​രു​​ന്നു. 1970ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘ഉ​​പ​​രോ​​ധം’ (The Siege) എ​​ന്ന നോ​​വ​​ലി​​ലും 1981ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘ദി ​​പാ​​ല​​സ് ഓ​​ഫ് ഡ്രീം​​സി’ലും (The Palace of Dreams) ​​ഓ​​ട്ടോ​​മ​​ൻ സാ​​മ്രാ​​ജ്യം സോ​​വി​​യ​​റ്റ് യൂ​​നി​​യ​​നെ പ്ര​​തി​​നി​​ധാ​​നം ചെ​​യ്തു.

ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്റെ തു​​ട​​ക്കം വ​​രെ ഓ​​ട്ടോ​​മ​​ൻ സാ​​മ്രാ​​ജ്യ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു അ​​ൽ​​ബേ​​നി​​യ. പ​​തി​​ന​​ഞ്ചാം നൂ​​റ്റാ​​ണ്ടി​​ന്റെ മ​​ധ്യ​​ത്തി​​ൽ സ്ക​​ന്ദ​​ർ​​ബെ​​ഗിന്റെ (Skanderbeg)​​ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​ട്ടോ​​മ​​ൻ സാ​​മ്രാ​​ജ്യ​​ത്തി​​ന്റെ അ​​ധി​​നി​​വേ​​ശ​​ത്തി​​നെ​​തി​​രെ​​യു​​ണ്ടാ​​യ ചെ​​റു​​ത്തു​​നി​​ൽ​​പി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് വേ​​റി​​ട്ട അ​​ൽ​​ബേ​​നി​​യ​​ൻ രാ​​ഷ്ട്ര​​മെ​​ന്ന ആ​​ശ​​യം ആ​​ദ്യ​​മാ​​യി ഉ​​ട​​ലെ​​ടു​​ക്കു​​ന്ന​​ത്. എ​​ങ്കി​​ലും സ്ക​​ന്ദ​​ർ​​ബെ​​ഗി​​ന്റെ മ​​ര​​ണ​​ശേ​​ഷം അ​​ൽ​​ബേ​​നി​​യ ഓ​​ട്ടോ​​മ​​ന്റെ ഭാ​​ഗ​​മാ​​യി തു​​ട​​ർ​​ന്നു. ഓ​​ട്ടോ​​മ​​ൻ സാ​​മ്രാ​​ജ്യ​​ത്തി​​നെ​​തി​​രെ സ്ക​​ന്ദ​​ർ​​ബെ​​ഗി​​ന്റെ ചെ​​റു​​ത്തു​​നി​​ൽ​​പി​​നെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന കദാറെയു​​ടെ നോ​​വ​​ലാ​​ണ് ‘ഉ​​പ​​രോ​​ധം’.

 

ഓ​​ട്ടോ​​മ​​ൻ സൈ​​ന്യം പേ​​രു​​പ​​റ​​യാ​​ത്ത ഒ​​രു ബാ​​ൾ​​ക്ക​​ൺ കോ​​ട്ട​​യെ കീ​​ഴ​​ട​​ക്കാ​​നാ​​യി കോ​​ട്ട​​ക്ക്​​ ചു​​റ്റു​​മാ​​യി ത​​മ്പ​​ടി​​ക്കു​​ന്ന​​താ​​ണ് ‘ഉ​​പ​​രോ​​ധ’​​ത്തി​​ന്റെ പ്ര​​മേ​​യം. ഉ​​പ​​രോ​​ധി​​ക്കു​​ന്ന​​വ​​രു​​ടെ​​യും പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​വ​​രു​​ടെ​​യും വീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് നോ​​വ​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. ശ​​ക്ത​​മാ​​യ ആ​​ഖ്യാ​​ന​​വും വി​​ശ​​ദ​​ാം​​ശ​​ങ്ങ​​ളു​​ടെ വ​​ർ​​ണ​​ന​​യും സൂ​​ക്ഷ്മ​​നി​​രീ​​ക്ഷ​​ണ​​ങ്ങ​​ളുംകൊ​​ണ്ട് സ​​മ്പു​​ഷ്ട​​മാ​​ണ് ‘ഉ​​പ​​രോ​​ധം’.

സു​​ൽ​​ത്താ​​ന്റെ സൈ​​ന്യ​​ത്തി​​നൊ​​പ്പം ജ്യോ​​തി​​ഷി, ച​​രി​​ത്ര​​കാ​​ര​​ൻ, പീ​​ര​​ങ്കി​​യെ​​പ്പ​​റ്റി ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന എ​​ൻജിനീ​​യ​​ർ, കോ​​ട്ട​​യു​​ടെ ഘ​​ട​​ന വി​​വ​​രി​​ക്കു​​ന്ന വാ​​സ്തു​​വി​​ദ​​ഗ്ധ​​ൻ, സൈ​​നി​​ക​​മേ​​ധാ​​വി​​യു​​ടെ നാ​​ലു ഭാ​​ര്യ​​മാ​​ർ എ​​ന്നി​​ങ്ങ​​നെ യു​​ദ്ധ​​വു​​മാ​​യി നേ​​രി​​ട്ടു ബ​​ന്ധ​​മി​​ല്ലാ​​ത്ത നി​​ര​​വ​​ധി ആ​​ളു​​ക​​ളു​​മു​​ണ്ട്. ഉ​​പ​​രി​​പ്ല​​വ​​മാ​​യി കാ​​ണു​​ന്ന യു​​ദ്ധ​​ചി​​ത്ര​​ങ്ങ​​ള​​ല്ല യ​​ഥാ​​ർ​​ഥ സൈ​​നി​​ക​​ ക്യാ​​മ്പി​​ൽ എ​​ന്ന് ‘ഉ​​പ​​രോ​​ധം’ കാ​​ട്ടി​​ത്ത​​രു​​ന്നു. യു​​ദ്ധ​​രം​​ഗ​​ത്തു​​ള്ള വി​​വി​​ധ​​ത​​രം മ​​നു​​ഷ്യ​​രു​​ടെ ചി​​ന്ത​​ക​​ളും കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും എ​​ങ്ങ​​നെ വ്യ​​ത്യാ​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു എ​​ന്നു നോ​​വ​​ലി​​ൽ വി​​ശ​​ദ​​മാ​​യി പ്ര​​തി​​പാ​​ദി​​ക്കു​​ന്നു​​ണ്ട്. ഓ​​ട്ടോ​​മ​​ൻ സൈ​​നി​​ക​​പ​​ക്ഷ​​ത്തെ ആ​​ലോ​​ച​​നാ​​സ​​മി​​തി​​യി​​ലെ വി​​രു​​ദ്ധാ​​ഭി​​പ്രാ​​യ​​ങ്ങ​​ളും ത​​ർ​​ക്ക​​ങ്ങ​​ളും സ​​ർ​​ക്കാ​​ർ​​ത​​ല ച​​ർ​​ച്ച​​ക​​ളെ​​യാ​​ണ് ഓ​​ർ​​മ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

ഉ​​ന്ന​​ത​​നി​​ല​​യി​​ലെ​​ത്തി​​ക്ക​​ഴി​​ഞ്ഞ ഓ​​ട്ടോ​​മ​​ൻ സൈ​​ന്യാ​​ധി​​പ​​ൻ ത​​ന്റെ ഒ​​ൗദ്യോ​​ഗി​​ക​​വ​​ള​​ർ​​ച്ച​​യെ​​പ്പ​​റ്റി ചി​​ന്തി​​ക്കു​​ന്ന​​ത് ഇ​​പ്ര​​കാ​​ര​​മാ​​ണ്. ‘‘നി​​ശ്ച​​ല​​മാ​​യി നി​​ൽക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ൽ ഞാ​​ൻ എ​​ത്തിക്കഴി​​ഞ്ഞു. ഉ​​യ​​ർ​​ന്നു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ക അ​​ല്ലെ​​ങ്കി​​ൽ വീ​​ഴു​​ക എ​​ന്ന​​തു​​ മാ​​ത്ര​​മാ​​ണ് എ​​നി​​ക്കി​​നി ചെ​​യ്യാ​​ൻ ക​​ഴി​​യു​​ക.’’ ‘ദി ​​പാ​​ല​​സ് ഓ​​ഫ് ഡ്രീം​​സ്’ എ​​ന്ന നോ​​വ​​ലി​​ലെ മു​​ഖ്യ ക​​ഥാ​​പാ​​ത്ര​​മാ​​യ മാ​​ർ​​ക്ക് അ​​ലവും (Mark-Alem) ​​ഇ​​തേ ചി​​ന്താ​​ഗ​​തി പ​​ങ്കു​​വെക്കു​​ന്നു​​ണ്ട്. ഏ​​കാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ത്തി​​ൻ​​ കീ​​ഴി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്മാ​​രു​​ടെ അ​​ര​​ക്ഷി​​താ​​വ​​സ്ഥ ഈ ​​ര​​ണ്ടു ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളി​​ലും കാ​​ണാം.

യു​​ദ്ധം തു​​ട​​ങ്ങു​​ന്ന​​തി​​നു​​മു​​മ്പ് കോ​​ട്ട​​ക്കു​​ള്ളി​​ലു​​ള്ള​​വ​​രെ വ​​ശ​​പ്പെ​​ടു​​ത്താ​​ൻ സു​​ൽ​​ത്താ​​ന്റെ ആ​​ൾ​​ക്കാ​​ർ പ​​ല​​ മാ​​ർ​​ഗ​​ങ്ങ​​ളും സ്വീ​​ക​​രി​​ക്കു​​ന്നു. ആ​​ദ്യം അ​​വ​​ർ കോ​​ട്ട​​യി​​ലു​​ള്ള​​വ​​രെ പു​​ക​​ഴ്ത്തി, പി​​ന്നീ​​ട് അ​​ധി​​ക്ഷേ​​പി​​ച്ചു, അ​​വ​​സാ​​നം ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. കോ​​ട്ട അ​​ഭേ​​ദ്യ​​മാ​​ണെ​​ങ്കി​​ൽ​​പോ​​ലും അ​​തി​​നു​​ള്ളി​​ലു​​ള്ള​​വ​​രെ ശ്വാ​​സം​​മു​​ട്ടി​​ച്ചു​​ കൊ​​ല്ലാ​​ൻ ശ​​ക്തി​​യു​​ള്ള ഇ​​രു​​മ്പു​​ച​​ങ്ങ​​ല ത​​ങ്ങ​​ളു​​ടെ കൈ​​വ​​ശ​​മു​​ണ്ടെ​​ന്ന് ഓ​​ട്ടോ​​മ​​ൻ സൈ​​ന്യം ഭീ​​ഷ​​ണി മു​​ഴ​​ക്കി. വി​​ശ​​പ്പും ദാ​​ഹ​​വു​​മാ​​യി​​രു​​ന്നു ആ ​​ച​​ങ്ങ​​ല.

കോ​​ട്ട പി​​ടി​​ച്ചെ​​ടു​​ത്തു​​ ക​​ഴി​​യു​​മ്പോ​​ൾ അ​​തി​​നു​​ള്ളി​​ൽ ജീ​​വി​​ക്കു​​ന്ന​​വ​​രെ പൂ​​ർ​​ണ​​മാ​​യ അ​​ർ​​ഥ​​ത്തി​​ൽ അ​​ധീ​​ന​​ത​​യി​​ലാ​​ക്കാ​​ൻ എ​​ന്തൊ​​ക്കെ അ​​വ​​രി​​ൽ​​നി​​ന്ന് അ​​ട​​ർ​​ത്തി​​മാ​​റ്റേ​​ണ്ട​​തു​​ണ്ടെ​​ന്നും എ​​ന്തൊ​​ക്കെ അ​​വ​​ർ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കാ​​മെ​​ന്നും ഓ​​ട്ടോ​​മ​​ൻ സൈ​​ന്യ​​ത്തി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വി​​വ​​രി​​ക്കു​​ന്നു​​ണ്ട്.തു​​ട​​ക്ക​​ത്തി​​ൽ മ​​തം അ​​വ​​ർ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കാം, ആ​​ദ്യം ത​​ന്നെ നി​​രോ​​ധി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത് അ​​വ​​രു​​ടെ ഭാ​​ഷ​​യാ​​ണെ​​ന്ന് അ​​യാ​​ൾ പ​​റ​​യു​​ന്നു. ‘‘ആ​​ദ്യം അ​​വ​​രു​​ടെ ഭാ​​ഷ​​യി​​ൽ എ​​ഴു​​തു​​ന്ന​​ത് നി​​രോ​​ധി​​ക്ക​​ണം, പി​​ന്നീ​​ട് സം​​സാ​​രി​​ക്കു​​ന്ന​​തും.’’ ഒ​​രു രാ​​ഷ്ട്ര​​ത്തി​​ന്റെ ദേ​​ശീ​​യ​​ത​​യി​​ൽ ഭാ​​ഷ​​ക്കു​​ള്ള പ്രാ​​ധാ​​ന്യം കദാറെ ഇ​​വി​​ടെ എ​​ടു​​ത്തു​​കാ​​ട്ടു​​ന്നു.

അ​​ൽ​​ബേ​​നി​​യ​​ൻ ഭാ​​ഷ​​യോ​​ട് കദാറെക്ക് അ​​ഗാ​​ധ​​മാ​​യ സ്നേ​​ഹ​​വും മ​​തി​​പ്പു​​മു​​ണ്ടാ​​യി​​രു​​ന്നു. സ​​മ്പ​​ന്ന​​വും സു​​ഗ​​മ​​വും ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തോ​​ടും അ​​നു​​രൂ​​പ​​പ്പെ​​ടു​​ത്താ​​വു​​ന്ന​​തു​​മാ​​യ ഒ​​രു അ​​സാ​​ധാ​​ര​​ണ​​മാ​​യ ആ​​വി​​ഷ്‌​​കാ​​ര ഉ​​പാ​​ധി​​യെ​​ന്നാ​​ണ് ത​​ന്റെ മാ​​തൃ​​ഭാ​​ഷ​​യെ​​ക്കു​​റി​​ച്ച് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്. കു​​ടി​​യേ​​റ്റ​​ങ്ങ​​ൾ​​ക്കോ അ​​ധി​​നി​​വേ​​ശ​​ങ്ങ​​ൾ​​ക്കോ അ​​ൽ​​ബേ​​നി​​യ​​ൻ ഭാ​​ഷ​​യി​​ൽ കാ​​ര്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ രാ​​ഷ്ട്രീ​​യ​​വും മ​​ത​​പ​​ര​​വു​​മാ​​യ വി​​ഭാ​​ഗീ​​യ​​ത​​ക​​ൾ​​ക്കി​​ട​​യി​​ലും അ​​ൽ​​ബേ​​നി​​യ​​ൻ വം​​ശ​​ത്തി​​ന്റെ സ്വ​​ത്വം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​ധാ​​ന ഉ​​പാ​​ധി​​യാ​​യി ഭാ​​ഷ മാ​​റി.

 

‘ദി ​​പാ​​ല​​സ് ഓ​​ഫ് ഡ്രീം​​സ്’ എ​​ന്ന നോ​​വ​​ലി​​ലും അ​​ധി​​നി​​വേ​​ശ​​ ശ​​ക്തി​​ക​​ൾ ജ​​ന​​ങ്ങ​​ളെ അ​​വ​​രു​​ടെ മാ​​തൃ​​ഭാ​​ഷ​​യി​​ൽ​​നി​​ന്ന് അ​​ക​​റ്റി​​നി​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​ന് ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളു​​ണ്ട്. നോ​​വ​​ലി​​ൽ ക​​ഥാ​​നാ​​യ​​ക​​നാ​​യ മാ​​ർ​​ക്ക് അല​​മി​​ന്റെ കു​​ടും​​ബ​​ത്തെ പ്ര​​കീ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ട് പാ​​ടാ​​ൻ അ​​ൽ​​ബേ​​നി​​യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​തി​​ഹാ​​സ പാ​​രാ​​യ​​ണ​​ക്കാ​​രെ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഇ​​ള​​യ അ​​മ്മാ​​വ​​നാ​​യ കു​​ർ​​ട്ട് ക്ഷ​​ണി​​ക്കു​​ന്നു. സാ​​മ്രാ​​ജ്യ​​ത്വ ത​​ല​​സ്ഥാ​​ന​​ത്തു താ​​മ​​സി​​ക്കു​​ന്ന ത​​ങ്ങ​​ളു​​ടെ കു​​ടും​​ബ​​ത്തി​​ന്റെ ഇ​​തി​​ഹാ​​സം ബോ​​സ്നി​​യ​​യി​​ൽനി​​ന്നു​​ള്ള​​വ​​ർ പാ​​രാ​​യ​​ണം ചെ​​യ്യു​​ന്ന​​തി​​ലെ വൈ​​രു​​ധ്യം കു​​ടും​​ബ​​ത്തി​​ൽ അ​​ദ്ദേ​​ഹം ച​​ർ​​ച്ചചെ​​യ്യു​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​നു വ​​ർ​​ഷ​​ങ്ങ​​ളാ​​യി ബോ​​സ്‌​​നി​​യ​​ൻ പാ​​രാ​​യ​​ണ​​ക്കാ​​ർ കു​​ടും​​ബ​​ത്തി​​ന്റെ ഇ​​തി​​ഹാ​​സം പാ​​ടു​​ന്നു.

അ​​ൽ​​ബേ​​നി​​യ​​ൻ ഭാ​​ഷ​​യി​​ൽ അ​​ല്ലാ​​ത്ത​​തി​​നാ​​ൽ കു​​ടും​​ബ​​ത്തി​​ൽ ആ​​ർ​​ക്കും അ​​ത് മ​​ന​​സ്സി​​ലാ​​കാ​​റു​​മി​​ല്ല. ഒ​​രു ആ​​ചാ​​രം​​പോ​​ലെ അ​​തു തു​​ട​​രു​​ന്നു​​വെ​​ന്നു മാ​​ത്രം. അ​​തി​​നാ​​ണ് കു​​ർ​​ട്ട് മാ​​റ്റം വ​​രു​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. സ്വ​​ന്തം ഭാ​​ഷ​​യി​​ൽ കേ​​ട്ട് ത​​ന്റെ കു​​ടും​​ബ​​ത്തി​​ന്റെ ഇ​​തി​​ഹാ​​സം മ​​ന​​സ്സി​​ലാ​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​ഗ്ര​​ഹി​​ക്കു​​ന്നു. ഈ ​​തീ​​രു​​മാ​​നം കു​​ർ​​ട്ടി​​ന്റെ അ​​റ​​സ്റ്റി​​ലും മ​​ര​​ണ​​ത്തി​​ലും ക​​ലാ​​ശി​​ക്കു​​ന്നു. കദാറെയു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച കൃ​​തി​​ക​​ളി​​ലൊ​​ന്നാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന നോ​​വ​​ലാ​​ണ് ‘ദി ​​പാ​​ല​​സ് ഓ​​ഫ് ഡ്രീം​​സ്.’ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു ര​​ണ്ടാ​​ഴ്ച​​ക്കുള്ളി​​ൽ​​ത്ത​​ന്നെ ഈ ​​നോ​​വ​​ൽ അ​​ൽ​​ബേ​​നി​​യ​​യി​​ൽ നി​​രോ​​ധി​​ക്ക​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, അ​​പ്പോ​​ഴേ​​ക്കും പു​​സ്ത​​ക​​ത്തി​​ന്റെ മു​​ഴു​​വ​​ൻ കോ​​പ്പി​​ക​​ളും വാ​​യ​​ന​​ക്കാ​​ർ വാ​​ങ്ങി​​ക്ക​​ഴി​​ഞ്ഞി​​രു​​ന്നു.

നോ​​വ​​ലി​​ന്റെ തു​​ട​​ക്ക​​ത്തി​​ൽ ക​​ഥാ​​നാ​​യ​​ക​​നാ​​യ മാ​​ർ​​ക്ക് അ​​ലം സ്വ​​പ്ന​​ങ്ങ​​ളു​​ടെ കൊ​​ട്ടാ​​ര​​ത്തി​​ൽ ജോ​​ലി​​ക്കു ചേ​​രു​​ന്നു. ഉ​​ന്ന​​ത​​ത​​ല ബ​​ന്ധ​​ങ്ങ​​ളു​​ള്ള അ​​ഭി​​ജാ​​ത​​ കു​​ടും​​ബ​​മാ​​യ ക്യു​​പ്രി​​ലി (Quprili) കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​മാ​​ണ് മാ​​ർ​​ക്ക് അ​​ലം. രാ​​ജ്യ​​മാ​​കെ​​യു​​ള്ള പൗ​​ര​​ന്മാ​​രു​​ടെ സ്വ​​പ്‌​​ന​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച്, അ​​വ​​യെ ത​​രം​​തി​​രി​​ച്ച്, അ​​വ​​ക്ക് വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ ച​​മ​​ക്കു​​ന്ന സു​​പ്ര​​ധാ​​ന ജോ​​ലി​​യാ​​ണ് സ്വ​​പ്ന​​ങ്ങ​​ളു​​ടെ കൊ​​ട്ടാ​​ര​​ത്തി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു സ്വ​​പ്ന​​ത്തെ ക​​ണ്ടെ​​ത്തി അ​​തു സു​​ൽ​​ത്താ​​നു കാ​​ഴ്ചവെക്കും. രാ​​ജ്യ​​ത്തി​​ന്റെ ഭാ​​ഗ​​ധേ​​യംവ​​രെ നി​​ർ​​ണ​​യി​​ക്കു​​ന്ന സു​​പ്ര​​ധാ​​ന​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ ചി​​ല​​പ്പോ​​ൾ ഈ ​​സ്വ​​പ്ന​​ങ്ങ​​ളു​​ടെ വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ​​കൊ​​ണ്ടു സം​​ഭ​​വി​​ക്കാ​​റു​​ണ്ട്. അ​​ത്യ​​ധി​​കം ര​​ഹ​​സ്യ​​സ്വ​​ഭാ​​വ​​മു​​ള്ള ജോ​​ലി​​യാ​​ണ് സ്വ​​പ്ന​​ങ്ങ​​ളു​​ടെ കൊ​​ട്ടാ​​ര​​ത്തി​​ലേ​​ത്.

നോ​​വ​​ലി​​ലെ സ്വ​​പ്ന​​ങ്ങ​​ളു​​ടെ വി​​വ​​ര​​ണം മാ​​ജി​​ക്ക​​ൽ റി​​യ​​ലി​​സ​​ത്തെ ഓ​​ർ​​മിപ്പി​​ക്കു​​ന്ന​​താ​​ണ്. ഒ​​രു മ​​ത​​പ​​ഠ​​ന​​ശാ​​ല​​യി​​ലെ കു​​ട്ടി​​യു​​ടേ​​താ​​യി മാ​​ർ​​ക്ക് അ​​ല​​മി​​ന്റെ മു​​ന്നി​​ലെ​​ത്തു​​ന്ന സ്വ​​പ്നം അ​​ത്ത​​ര​​ത്തി​​ലൊ​​ന്നാ​​ണ്. വീ​​ണു​​പോ​​യ ഒ​​രു മ​​ഴ​​വി​​ല്ലാ​​ണു കു​​ട്ടി സ്വ​​പ്ന​​ത്തി​​ൽ ക​​ണ്ട​​ത്. ര​​ണ്ടു​​പേ​​ർ മ​​ഴ​​വി​​ല്ലു ക​​ണ്ടെ​​ത്തി, ഉ​​യ​​ർ​​ത്തി, പൊ​​ടി​​ത​​ട്ടി, നി​​റം​​കൊ​​ടു​​ത്തു പ​​ഴ​​യ​​സ്ഥാ​​ന​​ത്തു പ്ര​​തി​​ഷ്ഠി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും അ​​തി​​നു ക​​ഴി​​യു​​ന്നി​​ല്ല. ഒ​​ടു​​വി​​ൽ അ​​വ​​ർ മ​​ഴ​​വി​​ല്ല് ഉ​​പേ​​ക്ഷി​​ച്ച് ഓ​​ടി​​പ്പോ​​കു​​ന്നു.

ബ്യൂറോ​​ക്ര​​സി​​യു​​ടെ മെ​​ല്ലെ​​പ്പോ​​ക്കും ഏ​​കാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ത്തി​​ൻ​​ കീ​​ഴി​​ൽ ഭ​​യ​​ന്നു​​ പ​​ണി​​യെ​​ടു​​ക്കേ​​ണ്ടി​​വ​​രു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും വി​​ശ​​ദ​​മാ​​യി​​ത്ത​​ന്നെ കദാറെ ‘ദി ​​പാ​​ല​​സ് ഓ​​ഫ് ഡ്രീം​​സി’​​ൽ വ​​ര​​ച്ചു​​കാ​​ട്ടു​​ന്നു​​ണ്ട്. കൊ​​ട്ടാ​​ര​​ത്തി​​ലെ ഇ​​ട​​നാ​​ഴി​​ക​​ളി​​ൽ വ​​ഴി​​യ​​റി​​യാ​​തെ ക​​ഥാ​​നാ​​യ​​ക​​നു മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ചു​​റ്റി​​ത്തി​​രി​​യേ​​ണ്ടി​​വ​​രു​​ന്നു. ആ​​ദ്യ​​മാ​​യി അ​​വി​​ടെ എ​​ത്തി​​യ ദി​​വ​​സം ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ഇ​​രി​​പ്പി​​ട​​ത്തി​​ൽ​​നി​​ന്ന് എ​​ഴു​​ന്നേ​​ൽ​​ക്കാ​​നെ​​ടു​​ക്കു​​ന്ന സ​​മ​​യം ക​​ണ്ട് ‘‘ഈ ​​ജോ​​ലി എ​​നി​​ക്കു വേ​​ണ്ട, നി​​ങ്ങ​​ൾ എ​​ഴു​​ന്നേ​​ൽ​​ക്കു​​ന്ന​​ത് ക​​ണ്ടു​​നി​​ൽ​​ക്കാ​​ൻ എ​​നി​​ക്കു വ​​യ്യെ’’​​ന്നു ഉ​​റ​​ക്കെ പ​​റ​​യ​​ണ​​മെ​​ന്നാ​​ണ് മാ​​ർ​​ക്ക് അ​​ലം ചി​​ന്തി​​ക്കു​​ന്ന​​ത്.

 

വ്യാ​​ഖ്യാ​​ന വി​​ഭാ​​ഗ​​ത്തി​​ൽ ജോ​​ലി തു​​ട​​ങ്ങി​​യ​​ശേ​​ഷം സ്വ​​പ്ന​​ങ്ങ​​ൾ​​ക്ക് അ​​ർ​​ഥ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി തു​​ട​​ങ്ങു​​മ്പോ​​ൾ മാ​​ർ​​ക്ക് അ​​ലം ഭ​​യ​​ക്കു​​ന്നു. ചി​​ല​​പ്പോ​​ൾ ഏ​​തെ​​ങ്കി​​ലും ഒ​​രു ദു​​ര​​ന്ത​​ത്തി​​നു​​ശേ​​ഷം താ​​ൻ അ​​യ​​ച്ച സ്വ​​പ്ന​​ത്തെ ശ​​രി​​യാ​​യി വ്യ​​ാഖ്യാ​​നി​​ച്ചി​​രു​​​ന്നെങ്കി​​ൽ ആ ​​സം​​ഭ​​വ​​ത്തെ​​പ്പ​​റ്റി മു​​ൻ​​കൂ​​ട്ടി സൂ​​ച​​ന ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്നുപ​​റ​​ഞ്ഞ് ഒ​​രു പൗ​​ര​​ൻ വ​​ന്നേ​​ക്കാം. മ​​റ്റു​​ ചി​​ല​​പ്പോ​​ൾ വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾകൊ​​ണ്ട് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​പ്രീ​​തി ഉ​​ണ്ടാ​​യേ​​ക്കാം. രാ​​ഷ്ട്ര​​ത്തി​​നെ​​തി​​രെ​​യു​​ള്ള​​ത് എ​​ന്ന് ആ​​ദ്യം വ്യ​​ാഖ്യാ​​നി​​ച്ച സ്വ​​പ്ന​​ത്തി​​നു പി​​ന്നീ​​ട് മി​​ത​​മാ​​യ മ​​റ്റൊ​​രു അ​​ർ​​ഥം ക​​ണ്ടെ​​ത്താ​​ൻ അ​​യാ​​ളെ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തും ഇ​​തേ ഭ​​യം ത​​ന്നെ​​യാ​​ണ്.

സ്വ​​പ്ന​​ങ്ങ​​ളു​​ടെ കൊ​​ട്ടാ​​ര​​ത്തി​​ൽ ജോ​​ലി ആ​​രം​​ഭി​​ച്ച് കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ ശേ​​ഷ​​മാ​​ണ് അ​​വി​​ടെ​​യു​​ള്ള ഏ​​കാ​​ന്ത മു​​റി​​ക​​ളെ​​പ്പ​​റ്റി മാ​​ർ​​ക്ക് അ​​ലം കേ​​ൾ​​ക്കാ​​നി​​ട​​യാ​​കു​​ന്ന​​ത്. സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സ്വ​​പ്‌​​ന​​ങ്ങ​​ൾ ക​​ണ്ട​​വ​​രെ വി​​ളി​​ച്ചു​​വ​​രു​​ത്തി ചോ​​ദ്യംചെ​​യ്ത് അ​​വ​​രി​​ൽ​​നി​​ന്നു കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന മു​​റി​​ക​​ളാ​​ണ​​ത്. ഒ​​രി​​ക്ക​​ൽ ക​​ണ്ട സ്വ​​പ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ആ​​ർ​​ക്കും ഓ​​ർ​​മയു​​ണ്ടാ​​യി എ​​ന്നു​​വ​​രി​​ല്ല. അ​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത് സ്വ​​പ്‌​​ന​​ങ്ങ​​ൾ ഓ​​ർ​​ത്തെ​​ടു​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്ക​​ല​​ല്ല, മ​​റി​​ച്ചു സ്വ​​പ്നം​​ക​​ണ്ട​​യാ​​ളി​​ൽ അ​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഓ​​ർ​​മക​​ൾ ഇ​​ല്ലാ​​താ​​ക്കാ​​ൻ വേ​​ണ്ട പീ​​ഡ​​ന​​ങ്ങ​​ളാ​​ണ് എ​​ന്ന് അ​​യാ​​ൾ മ​​ന​​സ്സിലാ​​ക്കു​​ന്നു. ഏ​​കാ​​ന്ത​​ മു​​റി​​യി​​ൽ ചോ​​ദ്യംചെ​​യ്യ​​പ്പെ​​ട്ട​​യാ​​ളു​​ടെ ശ​​വ​​പ്പെ​​ട്ടി വ​​ഹി​​ച്ചു​​കൊ​​ണ്ടു പോ​​കു​​ന്ന​​വ​​രെ​​യും മാ​​ർ​​ക്ക് അ​​ലം കാ​​ണു​​ന്നു​​ണ്ട്.

സ്വ​​മേ​​ധ​​യാ ജ​​ന​​ങ്ങ​​ൾ കൊ​​ടു​​ക്കു​​ന്ന സ്വ​​പ്ന​​ങ്ങ​​ളെ​​ക്കൂ​​ടാ​​തെ രാ​​ഷ്ട്രം സ്വ​​ന്തം മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ സ്വ​​പ്‌​​ന​​ങ്ങ​​ൾ ക​​ണ്ടെ​​ത്തു​​ക​​യും ശേ​​ഖ​​രി​​ക്കു​​ക​​യുംചെ​​യ്യു​​ന്നു​​ണ്ട്. അ​​തി​​നാ​​യി ഒ​​രു ര​​ഹ​​സ്യ​​വി​​ഭാ​​ഗം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ര​​ഹ​​സ്യ പൊ​​ലീ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ച് രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളെ സ്വ​​ന്തം ഗ​​വ​​ൺ​​മെ​​ന്റ് ത​​ന്നെ നി​​രീ​​ക്ഷി​​ക്കു​​ക​​യും വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി നി​​ര​​പ​​രാ​​ധി​​ക​​ളെ ശി​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​നെ​​യാ​​ണ് കദാറെഇ​​വി​​ടെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​ത്. സ്വ​​പ്ന​​ങ്ങ​​ളു​​ടെ കൊ​​ട്ടാ​​ര​​ത്തി​​ന്റെ മ​​റ​​വി​​ൽ സ്ഫോ​​ട​​നാ​​ത്മ​​ക​​മാ​​യ രാ​​ഷ്ട്രീ​​യ​​ പ​​രി​​ഹാ​​സ​​ങ്ങ​​ൾ അ​​ദ്ദേ​​ഹം വാ​​യ​​ന​​ക്കാ​​ർ​​ക്കു​​ മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ല​​ളി​​ത​​മെ​​ന്നു തോ​​ന്നാ​​വു​​ന്ന​​ ക​​ഥ​​യി​​ലൂ​​ടെ അ​​ൽ​​ബേ​​നി​​യ​​യി​​ലെ ഏ​​കാ​​ധി​​പ​​ത്യ​​ത്തി​​നും ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ സ്റ്റാ​​ലി​​ൻ വി​​ധേ​​യ​​ത്വ​​ത്തി​​നും എ​​തി​​രെ കദാറെ നി​​ശി​​ത​​ വി​​മ​​ർ​​ശ​​നം ന​​ട​​ത്തി.

മാ​​ർ​​ക്ക് അ​​ല​​മി​​ന്റെ കു​​ടും​​ബ​​ത്തി​​ന്റെ ഉ​​ന്ന​​ത​​ത​​ല​​ബ​​ന്ധം അ​​വ​​ർ​​ക്ക് ഒ​​രേ​​പോ​​ലെ അ​​നു​​ഗ്ര​​ഹ​​വും ശാ​​പ​​വു​​മാ​​ണ്. അ​​യാ​​ളു​​ടെ മാ​​തൃ​​സ​​ഹോ​​ദ​​ര​​ന്മാ​​ർ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഉ​​ന്ന​​ത​​ ഉ​​ദ്യോ​​ഗ​​ങ്ങ​​ൾ വ​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ്, ഏ​​റ്റ​​വും ഇ​​ള​​യ ആ​​ളാ​​യ ക്രു​​ട്ട് ഒ​​ഴി​​കെ. ജോ​​ലി​​തേ​​ടി​​യെ​​ത്തി​​യ മാ​​ർ​​ക്ക് അ​​ല​​മി​​നോ​​ട് ത​​ങ്ങ​​ൾ ശിപാ​​ർ​​ശ​​ ക​​ത്തു​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​റി​​ല്ല എ​​ന്നു കൊ​​ട്ടാ​​ര​​ത്തി​​ൽ​​നി​​ന്നു പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും തു​​ട​​ക്ക​​ത്തി​​ൽ​​തന്നെ സ്വ​​പ്‌​​ന​​ങ്ങ​​ൾ ത​​രം​​തി​​രി​​ക്കു​​ന്ന വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കാ​​ണ് അ​​യാ​​ളെ നി​​യ​​മി​​ക്കു​​ന്ന​​ത്.

മ​​റ്റു​​ള്ള​​വ​​രെ​​പ്പോ​​ലെ ആ​​ദ്യം പ​​ക​​ർ​​ത്തി​​യെ​​ഴു​​ത്തു വി​​ഭാ​​ഗ​​ത്തി​​ലും പി​​ന്നീ​​ട് സ്വീ​​ക​​ര​​ണ​​വി​​ഭാ​​ഗ​​ത്തി​​ലും അ​​യാ​​ൾ​​ക്കു ജോ​​ലി ചെ​​യ്യേ​​ണ്ടി​​വ​​രു​​ന്നി​​ല്ല. ആ​​ഴ്ച​​ക​​ൾ​​ക്കു​​ള്ളി​​ൽ​​ത​​ന്നെ മാ​​ർ​​ക്കി​​നെ ത​​രം​​തി​​രി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നു വ്യ​​ാഖ്യാ​​ന​​വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു മാ​​റ്റു​​ന്നു. ‘‘നി​​ങ്ങ​​ൾ ഞ​​ങ്ങ​​ൾ​​ക്കു യോ​​ജി​​ച്ച​​വ​​നാ​​ണ്’’ എ​​ന്നു മാ​​ത്ര​​മാ​​ണ് ഓ​​രോ ഉ​​ദ്യോ​​ഗ​​ക്കയ​​റ്റ​​ത്തി​​ലും മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​ർ അ​​യാ​​ളോ​​ടു പ​​റ​​യു​​ന്ന​​ത്. മാ​​ർ​​ക്കി​​ന്റെ കു​​ടും​​ബ​​ മ​​ഹി​​മ​​ക്കപ്പു​​റം എ​​ങ്ങ​​നെ​​യാ​​ണ് അ​​യാ​​ൾ യോ​​ജി​​ച്ച​​വ​​നാ​​കു​​ക​​യെ​​ന്ന് നോ​​വ​​ലി​​ൽ എ​​വി​​ടെ​​യും സൂ​​ചി​​പ്പി​​ക്കു​​ന്നു​​മി​​ല്ല.

 

ഏ​​റ്റ​​വും ര​​ഹ​​സ്യ​​സ്വ​​ഭാ​​വ​​മു​​ള്ള​​തും അ​​ഭി​​മാ​​ന​​ക​​ര​​വു​​മാ​​യ ജോ​​ലി​​യാ​​ണ് വ്യ​​ാഖ്യാ​​ന​​വി​​ഭാ​​ഗ​​ത്തി​​ന്റേ​​ത്. മാ​​ർ​​ക്ക് അ​​ലം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി​​ത്ത​​ന്നെ അ​​യാ​​ൾ പ​​ദ​​വി​​യു​​ടെ പ​​ട​​വു​​ക​​ൾ ക​​യ​​റു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ആ​​രോ ക​​ണ്ട ഒ​​രു സ്വ​​പ്ന​​ത്തി​​ന്റെ വ്യാ​​ഖ്യാ​​ന​​ത്തി​​ന്റെ ഫ​​ല​​മാ​​യി അ​​യാ​​ളു​​ടെ മു​​ന്നി​​ൽ​​​െവ​​ച്ചു​​ത​​ന്നെ രാ​​ജ​​ഭ​​ട​​ന്മാ​​ർ അ​​യാ​​ളു​​ടെ ഇ​​ള​​യ അ​​മ്മാ​​വ​​നാ​​യ ക്രു​​ട്ടി​​നെ പി​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​കു​​ക​​യും തു​​ട​​ർ​​ന്നു വ​​ധ​​ശി​​ക്ഷക്ക് വി​​ധേ​​യ​​നാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. സ​​ർ​​ക്കാ​​റിന്റെ തീ​​രു​​മാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാക്കാ​​ൻ സ്വ​​പ്ന​​ങ്ങ​​ളു​​ടെ വ്യാ​​ഖ്യാ​​ന​​ങ്ങ​​ളെ കൂ​​ട്ടു​​പി​​ടി​​ക്കു​​ക​​യാ​​ണെ​​ന്ന് സം​​ശ​​യി​​ക്കാ​​വു​​ന്ന സം​​ഭ​​വ​​മാ​​ണി​​ത്.

ഇ​​വി​​ടെ എ​​ൻ​​വ​​ർ ഹോ​​ജ​​യു​​ടെ ഭ​​ര​​ണ​​ത്തി​​ൻ​​കീ​​ഴി​​ലു​​ള്ള ത​​ന്റെ​​ത​​ന്നെ അ​​വ​​സ്ഥ​​യാ​​യി​​രി​​ക്ക​​ണം കദാറെ പ​​റ​​യാ​​ൻ ആ​​ഗ്ര​​ഹി​​ച്ച​​ത്. 1967 മു​​ത​​ൽ 1970 വ​​രെ താ​​ൻ ഏ​​കാ​​ധി​​പ​​തി​​യു​​ടെ നേ​​രി​​ട്ടു​​ള്ള നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു എ​​ന്ന് അ​​ദ്ദേ​​ഹം ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. സ്വ​​യം ഒ​​രു എ​​ഴു​​ത്തു​​കാ​​ര​​നും ക​​വി​​യു​​മാ​​യി ക​​രു​​തി​​യി​​രു​​ന്ന ഹോ​​ജ​​ക്ക് രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട സാ​​ഹി​​ത്യ​​കാ​​ര​​നാ​​യ കദാറെയോ​​ട് പ്ര​​ത്യേ​​ക താ​​ൽപ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നി​​രു​​ന്നാ​​ലും കദാറെ എ​​ല്ലാ​​യ് പോഴും ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​മാ​​യി​​രു​​ന്നു.

ഹോ​​ജ​​യോ​​ട് താ​​ൻ ചി​​ല​​പ്പോ​​ഴൊ​​ക്കെ മൃ​​ദു​​സ​​മീ​​പ​​നം പു​​ല​​ർ​​ത്തി​​യി​​രു​​ന്നു എ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന് അ​​ദ്ദേ​​ഹ​​ത്തി​​ന്റെ മ​​റു​​പ​​ടി ഇ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു; ‘‘അ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​നി​​ക്കു മൂ​​ന്നു തി​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. ഒ​​ന്നു​​കി​​ൽ സ്വ​​ന്തം വി​​ശ്വാ​​സ​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ട്ടു ജീ​​വി​​ക്കു​​ക, അ​​തു ചി​​ല​​പ്പോ​​ൾ മ​​ര​​ണ​​ത്തി​​ൽ ക​​ലാ​​ശി​​ച്ചേ​​ക്കും. പൂ​​ർ​​ണമാ​​യി നി​​ശ്ശ​​ബ്ദ​​നാ​​കു​​ക എ​​ന്നു​​ള്ള​​താ​​ണ് മ​​റ്റൊ​​രു വ​​ഴി, ഒ​​ര​​ർ​​ഥ​​ത്തി​​ൽ അ​​തും മ​​ര​​ണ​​സ​​മാ​​ന​​ംത​​ന്നെ. മൂ​​ന്നാ​​മ​​ത്തെ​​വ​​ഴി​​യാ​​ണ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു ക​​പ്പം കൊ​​ടു​​ക്ക​​ൽ.’’ അ​​ൽ​​ബേ​​നി​​യ​​യി​​ൽ തു​​ട​​രാ​​നാ​​യി ചി​​ല​​പ്പോ​​ഴൊ​​ക്കെ അ​​ദ്ദേ​​ഹം ഭ​​ര​​ണ​​ത്തോ​​ടു ന​​യ​​പ​​ര​​മാ​​യി ഇ​​ട​​പെ​​ട്ടു, മി​​ക്ക​​പ്പോ​​ഴും വി​​മ​​ർ​​ശി​​ച്ചു. 1975ൽ, ​​ഭ​​ര​​ണ​​കൂ​​ട​​ത്തെ ല​​ക്ഷ്യം​െവ​​ച്ചെ​​ഴു​​തി​​യ ‘ദി ​​റെ​​ഡ് പാ​​ഷ’ എ​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ക​​വി​​ത നി​​രോ​​ധി​​ക്ക​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് 1977ൽ ​​കദാറെ എ​​ൻ​​വർ ഹോ​​ജ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ നി​​ല​​പാ​​ടെ​​ടു​​ക്കു​​ന്ന ‘ദി ​​ലോ​​ങ് വി​​ന്റ​​ർ’ എ​​ന്ന നോ​​വ​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഒ​​രു രാ​​ജ്യ​​ത്തി​​ന്റെ സ്വ​​ത്വം അ​​വി​​ടത്തെ ഭാ​​ഷ​​യും സാ​​ഹി​​ത്യ​​വു​​മാ​​ണെ​​ന്നു കദാറെ വി​​ശ്വ​​സി​​ച്ചു. സാ​​ഹി​​ത്യം എ​​ന്ന​​ത് ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളാ​​ണ്. അ​​ത്ത​​രം ഓ​​ർ​​മക​​ളും ഓ​​ർ​​മ​​​െപ്പടു​​ത്ത​​ലു​​ക​​ളു​​മി​​ല്ലാ​​തെ ഒ​​രു സ​​മൂ​​ഹ​​ത്തി​​നു മു​​ന്നോ​​ട്ടു​​ പോ​​കാ​​നാ​​വി​​ല്ല. ദേ​​ശ​​ത്തി​​ന്റെ സം​​സ്കാ​​ര​​ത്തി​​ൽ ഭാ​​ഷ​​ക്കും സാ​​ഹി​​ത്യ​​ത്തി​​നു​​മു​​ള്ള പ്രാ​​ധാ​​ന്യം ത​​ന്റെ ലേ​​ഖ​​ന​​ങ്ങ​​ളി​​ലും കദാറെ ഊ​​ന്നി​​പ്പ​​റ​​യു​​ന്നു​​ണ്ട്. അ​​ൽ​​ബേ​​നി​​യ​​യു​​ടെ ച​​രി​​ത്രം പു​​രാ​​ത​​ന ഗ്രീ​​സു​​മാ​​യാ​​ണ് ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​ധി​​നി​​വേ​​ശ ശ​​ക്തി​​ക​​ളാ​​യ ഓ​​ട്ടോ​​മ​​ൻ, സോ​​വി​​യ​​റ്റ് യൂ​​നി​​യ​​ൻ, സ്ലാ​​വി​​ക് തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യ​​ല്ലെ​​ന്നും ‘എ​​സ്കി​​ല​​സ് അ​​ഥ​​വാ വ​​ൻ പ​​രാ​​ജി​​ത​​ൻ’ (Aeschylus or the Great Loser) എ​​ന്ന ലേ​​ഖ​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം എ​​ഴു​​തി (Ismail Kadare -The writer and Dictatorship 1957-1990 by Peter Morgan).

ആ​​ദ്യ​​കാ​​ല​​ത്ത്‌ കദാറെയു​​ടെ ര​​ച​​ന​​ക​​ളി​​ലെ ഗ്രീ​​ക് മി​​ത്തോ​​ള​​ജി​​യു​​ടെ സാ​​ന്നി​​ധ്യം ക​​മ്യൂ​​ണി​​സ്റ്റ് ഗ​​വ​​ൺ​​മെ​​ന്റി​​ന്റെ നി​​രീ​​ശ്വ​​ര​​വാ​​ദ​​ത്തെ​​യും ദേ​​ശീ​​യ​​ത​​യെ​​യും അ​​മ​​ർ​​ഷം കൊ​​ള്ളി​​ച്ചു​​വെ​​ങ്കി​​ൽ എ​​ൻ​​വർ ഹോ​​ജ​​യു​​ടെ കാ​​ല​​ശേ​​ഷം അ​​ത്ത​​രം പ്ര​​മേ​​യ​​ങ്ങ​​ൾ​​ക്കു മ​​റ്റൊ​​രു സാ​​ധ്യ​​ത​​കൂ​​ടി​​യു​​ണ്ടാ​​യി. അ​​ൽ​​ബേ​​നി​​യ​​യു​​ടെ യൂ​​റോ​​പ്യ​​ൻ പൈ​​തൃ​​ക​​ത്തി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​പ്പോ​​ക്കി​​നെ സാ​​ഹി​​ത്യ​​ത്തി​​ലെ ഇ​​ത്ത​​രം കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും പ​​ങ്കു​​വെക്കലു​​ക​​ളും സ​​ഹാ​​യി​​ക്കു​​മെ​​ന്നു കദാറെ ക​​രു​​തി.

1985ൽ ​​റ​​മീ​​സ് അ​​ലി​​യ (Ramiz Alia) ഹോ​​ജ​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​യി സ്ഥാ​​ന​​മേ​​റ്റു. 1990ലാ​​ണ് കദാറെ ഫ്രാ​​ൻ​​സി​​ൽ രാ​​ഷ്ട്രീ​​യ അ​​ഭ​​യം തേ​​ടി​​യ​​ത്. മു​​മ്പും പ​​ല​​പ്പോ​​ഴും ഫ്രാ​​ൻ​​സി​​ലേ​​ക്ക് താ​​മ​​സം മാ​​റു​​ന്ന​​തി​​നെ​​പ്പ​​റ്റി അ​​ദ്ദേ​​ഹം ആ​​ലോ​​ചി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ത​​ന്റെ നാ​​ടി​​ൽ​​നി​​ന്നും ഭാ​​ഷ​​യി​​ൽ​​നി​​ന്നും പ്രി​​യ​​പ്പെ​​ട്ട​​വ​​രി​​ൽ​​നി​​ന്നും പൂ​​ർ​​ണ​​മാ​​യി അ​​ക​​ലു​​ക എ​​ന്ന​​തു താ​​ങ്ങാ​​നാ​​വാ​​ത്ത​​തി​​നാ​​ൽ അ​​ദ്ദേ​​ഹം അ​​ൽ​​ബേ​​നി​​യ​​യി​​ലേ​​ക്കു​​ത​​ന്നെ മ​​ട​​ങ്ങിയെത്തു​​ക​​യാ​​യി​​രു​​ന്നു. അ​​ൽ​​ബേ​​നി​​യ​​യോ​​ടു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്റെ തീ​​വ്ര സ്നേ​​ഹം ‘ലോങ്ങി​​ങ് ഫോ​​ർ അ​​ൽ​​ബേ​​നി​​യ’ (Longing for Albenia) എ​​ന്ന ക​​വി​​ത​​യി​​ൽ അ​​ദ്ദേ​​ഹം കു​​റി​​ച്ചി​​ട്ടു​​ണ്ട്.

I was filled with longing for Albania,

For that great, wide and deep sky,

For the azure course of the Adriatic waves,

For clouds at sunset ablaze like castles,

I was filled with longing.

I was filled with longing

For the Albanians. (Poem, Longing for Albenia, 1960 - Ismail Kadare)

 

ഇസ്​മായിൽ കദാറെ കുടുംബത്തോടൊപ്പം

ഇസ്​മായിൽ കദാറെ കുടുംബത്തോടൊപ്പം

1990ൽ ‘ദി പാ​​ല​​സ് ഓ​​ഫ് ഡ്രീം​​സി’ന്റെ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​നാ​​യി കദാറെ ഫ്രാ​​ൻ​​സി​​ലേ​​ക്ക് പോ​​കു​​ക​​യും അ​​വി​​ടെ രാ​​ഷ്ട്രീ​​യ അ​​ഭ​​യം നേ​​ടു​​ക​​യുംചെ​​യ്തു. കദാറെ ഫ്രാ​​ൻ​​സി​​ലേ​​ക്കു കു​​ടി​​യേ​​റു​​മ്പോ​​ൾ അ​​ൽ​​ബേ​​നി​​യ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നും സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​ത്തി​​നും ഇ​​ട​​യി​​ൽ ആ​​ടി​​യു​​ല​​യു​​ക​​യാ​​യി​​രു​​ന്നു. രാ​​ജ്യം വീ​​ണ്ടും സ്വേ​​ച്ഛാ​​ധി​​പ​​ത്യ​​മാ​​ണ് തെര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തെ​​ങ്കി​​ൽ താ​​നൊ​​രി​​ക്ക​​ലും അ​​ൽ​​ബേ​​നി​​യ​​യി​​ലേ​​ക്കു മ​​ട​​ങ്ങി​​വ​​രി​​ല്ലെ​​ന്ന് കദാറെ പ​​റ​​ഞ്ഞു. ആ ​​ഭീ​​ഷ​​ണി ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നാ​​യു​​ള്ള പോ​​രാ​​ട്ട​​ത്തെ ഉ​​ത്തേ​​ജി​​പ്പി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പ​​ര​​സ്യപ്ര​​സ്താ​​വ​​ന മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ക​​യും അ​​ൽ​​ബേ​​നി​​യ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​ന് അ​​തു വ​​ലി​​യ​​പ​​ങ്ക്‌ വ​​ഹി​​ക്കു​​ക​​യും ചെ​​യ്തു.

ബു​​ക്ക​​ർ പു​​ര​​സ്‌​​കാ​​രം നി​​ല​​വി​​ൽ വ​​ന്ന വ​​ർ​​ഷ​​മാ​​യ 2005ൽ ​​ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ​​ത്തെ അ​​ന്ത​​ർ​​ദേ​​ശീ​​യ ബു​​ക്ക​​ർ പു​​ര​​സ്‌​​കാ​​രം കദാറെക്ക് ല​​ഭി​​ച്ചു. സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള സ​​മ​​ഗ്ര​​സം​​ഭാ​​വ​​ന​​ക്കാ​​യി​​രു​​ന്നു അ​​ത്. 2009ൽ ​​പ്രി​​ൻ​​സ് ഓ​​ഫ് അ​​സ്‌​​ചൂ​​റി​​യ​​സ് (Asturias) പു​​ര​​സ്കാ​​രം, 2015ൽ ​​ജറൂ​​സ​​ലം പു​​ര​​സ്കാ​​രം, 2023ൽ ​​അ​​ന്താ​​രാ​​ഷ്‌​​ട്ര എ​​ഴു​​ത്തി​​ലെ ആ​​ജീ​​വ​​നാ​​ന്ത സം​​ഭാ​​വ​​ന​​ക്കു​​ള്ള സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള അ​​മേ​​രി​​ക്ക അ​​വാ​​ർ​​ഡ് തു​​ട​​ങ്ങി നി​​ര​​വ​​ധി ആ​​ഗോ​​ള പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ൾ കദാറെയെ തേ​​ടി​​യെ​​ത്തി. നി​​ര​​വ​​ധിത​​വ​​ണ നൊ​​ബേ​​ൽ പു​​ര​​സ്‌​​കാ​​ര​​ത്തി​​നും അ​​ദ്ദേ​​ഹം നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യ​​പ്പെ​​ട്ടു.

‘ക്രോ​​ണി​​ക്കി​​ൾ ഇ​​ൻ സ്റ്റോ​​ൺ’, ‘ബ്രോ​​ക്ക​​ൺ ഏ​​പ്രി​​ൽ’, ‘ദി ​​ത്രീ-​​ആ​​ർ​​ച്ഡ് ബ്രി​​ഡ്ജ്’, ‘ദി ​​ഫ​​യ​​ൽ ഓ​​ൺ എ​​ച്ച്’, ‘ദി ​​സ​​ക്സെ​​സ​​ർ’ തു​​ട​​ങ്ങി അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഇ​​രു​​പ​​തി​​ല​​ധി​​കം നോ​​വ​​ലു​​ക​​ൾ ഇം​​ഗ്ലീ​​ഷി​​ലേ​​ക്കു വി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഒ​​ട്ട​​ന​​വ​​ധി നോ​​വ​​ലു​​ക​​ളും ക​​വി​​ത​​ക​​ളും ലേ​​ഖ​​ന​​ങ്ങ​​ളും ചെ​​റു​​ക​​ഥാ സ​​മാ​​ഹാ​​ര​​ങ്ങ​​ളും എ​​ഴു​​തി​​യി​​ട്ടു​​ള്ള കദാറെയു​​ടെ അ​​നേ​​കം കൃ​​തി​​ക​​ൾ ഇ​​നി​​യും ഇം​​ഗ്ലീ​​ഷി​​ലേ​​ക്കു മൊ​​ഴി​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടാ​​നി​​രി​​ക്കു​​ന്നു. കദാറെയു​​ടെ ‘ദി ​​ഡി​​ക്ടേ​​റ്റ​​ർ കാ​​ൾ​​സ്’ എ​​ന്ന നോ​​വ​​ൽ 2024ലെ ​​അ​​ന്താ​​രാ​​ഷ്ട്ര ബു​​ക്ക​​ർ പു​​ര​​സ്കാ​​ര​​ത്തി​​ന് നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ഏ​​കാ​​ധി​​പ​​ത്യ​​ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ൻ​​ കീ​​ഴി​​ൽ മ​​റ്റു​​ രാ​​ജ്യ​​ങ്ങ​​ളി​​ലെ സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​ർ ത​​ങ്ങ​​ളു​​ടെ ര​​ച​​ന​​ക​​ളെ ര​​ഹ​​സ്യ​​മാ​​യി ജ​​ന​​ങ്ങ​​ളി​​ലേ​​ക്കെ​​ത്തി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ കദാറെയു​​ടെ കൃ​​തി​​ക​​ൾ സ​​ർ​​ക്കാ​​ർ മേ​​ൽ​​നോ​​ട്ട​​ത്തി​​ലു​​ള്ള പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും അ​​വ​​യി​​ൽ ഒ​​ട്ട​​ന​​വ​​ധി ര​​ച​​ന​​ക​​ൾ വി​​ദേ​​ശ​​ഭാ​​ഷ​​ക​​ളി​​ലേ​​ക്കു വി​​വ​​ർ​​ത്ത​​നം ചെ​​യ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. സാ​​ഹി​​ത്യ​​കാ​​ര​​ന്റെ ബാ​​ഹ്യ​​സ്വാ​​ത​​ന്ത്ര്യ​​മ​​ല്ല ആ​​ന്ത​​രി​​ക സ്വാ​​ത​​ന്ത്ര്യ​​മാ​​ണ് പ്ര​​ധാ​​നം എ​​ന്നാ​​ണ് ഇ​​തേ​​പ്പ​​റ്റി കദാറെ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്.

News Summary - Albanian writer Ismail Kadare