Begin typing your search above and press return to search.
proflie-avatar
Login

സംഗീതബദ്ധമായ സന്ദിഗ്ധാഖ്യാനം

സംഗീതബദ്ധമായ സന്ദിഗ്ധാഖ്യാനം
cancel

ഇ.പി. ശ്രീ​കു​മാ​റി​​ന്റെ ‘സ്വ​രം’ എ​ന്ന നോ​വ​ലി​​ന്റെ വാ​യ​ന ഉ​ണ​ർ​ത്തി​യ ചി​ന്ത​ക​ൾ അ​നു​പ​മ​മാ​യ ഭാ​ഷ​യി​ൽ പ​ക​ർ​ത്തു​ക​യാ​ണ്​ നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ. കഴിഞ്ഞ ലക്കം തുടർച്ച. Alzheimer’s​ന്റെ നിർണയംഈ വ്യാമുഗ്ധതകൾക്കിടക്കും ഗ്രന്ഥകാരൻ ത​ന്റെ കേന്ദ്ര പ്രമേയത്തിൽനിന്ന്, മറവിരോഗവും സംഗീതാവബോധവും തമ്മിലുള്ള സങ്കീർണതയാർന്ന ചാർച്ചയിൽനിന്നും മാറിപ്പോവുകയല്ല. Alzheimer's രോഗത്തെ ചരിത്രപരമായി ഇവിടെ സമീപിക്കുന്ന പരിതോവസ്ഥ നമ്മിൽ അറിവും അറിവുകേടും നിക്ഷേപിക്കുന്നുണ്ട്. Alois Alzheimer എന്ന ധിഷണാശാലിയായ ബാല​ന്റെ ഗാഥ. ബാലനായിരിക്കുമ്പോൾ Microscope സമ്മാനമായി ആവശ്യപ്പെടുന്ന കൊച്ചുകുട്ടി,...

Your Subscription Supports Independent Journalism

View Plans
ഇ.പി. ശ്രീ​കു​മാ​റി​​ന്റെ ‘സ്വ​രം’ എ​ന്ന നോ​വ​ലി​​ന്റെ വാ​യ​ന ഉ​ണ​ർ​ത്തി​യ ചി​ന്ത​ക​ൾ അ​നു​പ​മ​മാ​യ ഭാ​ഷ​യി​ൽ പ​ക​ർ​ത്തു​ക​യാ​ണ്​ നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ. കഴിഞ്ഞ ലക്കം തുടർച്ച.

Alzheimer’s​ന്റെ നിർണയം

ഈ വ്യാമുഗ്ധതകൾക്കിടക്കും ഗ്രന്ഥകാരൻ ത​ന്റെ കേന്ദ്ര പ്രമേയത്തിൽനിന്ന്, മറവിരോഗവും സംഗീതാവബോധവും തമ്മിലുള്ള സങ്കീർണതയാർന്ന ചാർച്ചയിൽനിന്നും മാറിപ്പോവുകയല്ല. Alzheimer's രോഗത്തെ ചരിത്രപരമായി ഇവിടെ സമീപിക്കുന്ന പരിതോവസ്ഥ നമ്മിൽ അറിവും അറിവുകേടും നിക്ഷേപിക്കുന്നുണ്ട്. Alois Alzheimer എന്ന ധിഷണാശാലിയായ ബാല​ന്റെ ഗാഥ. ബാലനായിരിക്കുമ്പോൾ Microscope സമ്മാനമായി ആവശ്യപ്പെടുന്ന കൊച്ചുകുട്ടി, അവൻ മസ്തിഷ്കത്തി​ന്റെ, Grey matterലേക്കു കണ്ണയക്കാൻ തുടങ്ങിയിരുന്നു ആയിരത്തി തൊള്ളായിരങ്ങളിൽ. Medicineന് ഉപരി അപ്പോൾതന്നെ Alzheimer മസ്തിഷ്കത്തി​ന്റെ സിരാപടലങ്ങളിലാണ് ശ്രദ്ധയൂന്നിയത്.

വർഷങ്ങൾക്കുശേഷം അദ്ദേഹം കാണാനിട വന്ന Amyloid plaques, മാലിന്യകോശ സഞ്ചയം –ആരുടെ തലച്ചോറിൽ– അഗസ്റ്റ എന്ന യുവതിയുടെ? മറവിയെ ശിഥിലമാക്കുന്ന Beta-amyloid plaqueകൾ തന്നെയാണ് Senile plaqueകൾ, അനുഗൃഹീതമല്ലാത്ത വാർധകം, gracefully old ആവാതെ fractured greymatter ആയി മാറുന്ന അവസ്ഥ. എന്തായാലും Alois Alzheimerന്റെ ജീവിതത്തിൽനിന്നും നാം ഗ്രഹിക്കേണ്ടുന്ന വേദം ഒരു അതിവർത്തിക്കലിന്റേതാണ്. Aloisന്റെ വിചിത്രയായ സഹധർമിണി സിസിലിയയുമായുള്ള ദാമ്പത്യം, വെറും ഏഴോ എട്ടോ വർഷങ്ങൾ മാത്രം നീണ്ടുനിന്നത്, സമ്പന്നമായ ഒരു വൈകാരികതയുടേതായിരുന്നു. നാൽപതു വയസ്സു മാത്രമുള്ള സിസിലിയ വേർപെട്ടപ്പോൾ Alois ത​ന്റെ വ്യഥ അതിക്രമിച്ചത് സുഹൃത്തും അതിലും മേലെ ആരൊക്കെയോ ആയ ഫ്രാൻസ് നിസ്സ്ൽ​ന്റെ തുടർച്ചയായ പ്രേരണമൂലമാണ്. സിസിലിയ അവസാനിച്ചുപോയത് അവ്യവച്ഛേദ്യമായ ഒരു രോഗത്താലാണ് എന്നു പ്രതിഭാധനനായ ഒരു ഭിഷഗ്വരൻ മനസ്സിലാക്കുകയാണ്, ഹതാശമായി.

സിസിലിയയെ ഒരർഥത്തിൽ redeem ചെയ്യുന്നത് അവളുടെ നിർണയിക്കാൻ കഴിയാതെ പോയ രോഗവിശകലനംമൂലമാവാം. ഇതിനിടക്ക് 1906ൽ അഗസ്‌റ്റോ ഡറ്റി എന്ന അമ്പതുകാരിക്ക് ഏറക്കുറെ ഇതേ മസ്തിഷ്കവൈകല്യങ്ങൾ ഉള്ളതായി Alois കണ്ടെത്തുകയാണ്. Alois അത് കണ്ടെത്തുന്നത് Magnetic resonance imaging ​ന്റെ സഹായമില്ലാതെയാണ്. ആ രോഗത്തെ സിസിലിയ എന്നു പേരിട്ടു വിളിക്കാൻ Alois തുനിഞ്ഞു. പക്ഷേ, പാശ്ചാത്യരിൽ ഉണ്ടോ എന്നൊക്കെ സംശയിക്കുന്ന നിഷ്‍കളങ്ക സൗഹൃദം അർഥവത്താക്കുമാറ് അദ്ദേഹത്തി​ന്റെ mentor പോലെയായ ഫ്രാൻസ് നിസ്സ്ൽ അതിന് മറ്റൊരു കൂടുതൽ ഉചിതമായ പേർ നൽകിക്കഴിഞ്ഞിരുന്നു –Alzheimer's.

ഒരു നൂറ്റാണ്ടിനിപ്പുറം നാം അതിനെ ഹാർദമായി പാരാട്ടുന്നു, അതിലന്തർഭവിച്ചിരിക്കുന്ന വിശാലത ഉൾക്കൊള്ളാതെത്തന്നെ, ഒരുപക്ഷേ. എന്തുകൊണ്ടും ‘സിസിലിയ’യേക്കാൾ സാംഗത്യമുറ്റിയത്.. ഈ രോഗനിർണയം സ്വാഭാവികമായും അന്നത്തെ വൈദ്യമേഖല അംഗീകരിക്കാൻ കൂട്ടാക്കിയില്ല; ഫ്രാൻസ് നിസ്സ്ൽ അപ്പോഴാണ് ചൂണ്ടിക്കാട്ടിയത്, ഈ പേര് നൽകുമ്പോൾ ഇത്തരമൊരു വരുംവരായ്ക പ്രതീക്ഷിച്ചിരുന്നല്ലോ.

ഈ രോഗനിർണയത്തി​ന്റെ patent ആരും തട്ടിയെടുക്കുകയില്ലല്ലോ വരുംകാലങ്ങളിൽ, Alzheimer'sന്റെ സാധ്യത അങ്ങനെ. അമ്പത്തിയൊന്നാം വയസ്സിൽ നിര്യാതനായ Alzheimers, നൂറോളം വർഷങ്ങളാണ് മുന്നോട്ടുചെന്നത് –നിങ്ങളുടെ കാലം സന്നിഹിതമായിട്ടില്ല എന്ന മന്ത്രണത്തി​ന്റെ മുഴക്കം.

പരമാർഥനികേതനത്തിലെ അകം പൂവിടൽ

ഗംഗയെ സ്പർശിക്കാതെ ഈ സ്വരസുധ സാർഥകമാകുകയില്ലെന്ന് ഓർത്തപ്പോഴാണ് പരമാർഥ നികേതനവും മുനിഗുരുവും പ്രത്യക്ഷപ്പെടുക. ഋഷികേശിന്റെ കരയിൽ ലക്ഷ്മൺ ഝൂലയുടെ ഇരമ്പവും ശ്രദ്ധിച്ച് നിന്നിട്ട് ഇപ്പോൾ നാൽപത് വർഷങ്ങളാകുന്നു. ഹിമാലയം അതി​ന്റെ ശോഭപൂർണതയിൽ ആദ്യമായി അനുഭവപ്പെട്ട കാലം, അതി​ന്റെ അനാദിയിലേക്കു ചെല്ലാൻ പിന്നെയും ആറു വർഷമെടുത്തു. അതി​ന്റെ സംഗീതത്തെക്കാളേറെ ഊർജമാണ് എന്നിൽ പതിഞ്ഞത്. ദേവനന്ദ​ന്റെ മനസ്സായിരുന്നില്ലല്ലോ എ​ന്റേത്. മുനിഗുരുവാണെന്നു തിരിച്ചറിയാതെത്തന്നെ സന്യാസിയെ പരിചയപ്പെട്ട ദേവനന്ദൻ; അദ്ദേഹം ആദ്യം പറഞ്ഞുകൊടുക്കുക, രാജമാതംഗിയെന്ന പർവതഗോത്രിയെയാണ്.

‘കുലമഹിമ’യാർന്ന സംഗീതജ്ഞ, സ്വന്തം വീണയുമായി അവർ അങ്ങനെ ജീവിച്ചു, മറ്റൊരു ബാവുലിനിയായി. ഗംഗയുടെ തീരം മാത്രം ഇത്തരം നാദസാധനകൾ ഉൾക്കൊള്ളുന്നതെന്തേ? ജാഹ്നവിയും ഹിമവാനും ഈ സംസ്കൃതിയുടെ പോഷകസത്തകളായതിനാൽ? ഒരു നദി ഒരു സംസ്കൃതിയുടെ അന്തഃശ്രുതിയായിത്തീരുന്ന അത്ഭുതം. ഇതാണ് ബിസ്മില്ലാ ഖാൻ ഉള്ളറിഞ്ഞത്. എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത പാശ്ചാത്യ സംവിധാനങ്ങളോട് ‘‘അവിടെ ഗംഗയില്ലല്ലോ’’ എന്നു നിർദോഷമായി ചോദിച്ചത് അങ്ങനെയാണ്. ആദ്യമായി സ്വാതന്ത്ര്യപതാക പാറിയപ്പോൾ മുഴങ്ങിയത് ഈ ഷഹനായി ആണെന്ന് നാം പിന്നീട് ഒരിക്കൽ വായിക്കുന്നുണ്ട്.

അത് ബഹുസ്വരതയാണെങ്കിൽ അങ്ങനെ; ഗംഗയെ ഉൾച്ചേർത്ത ഒരു സംഗീതജ്ഞൻ ഇന്ത്യയെ തോറ്റിയതെങ്കിൽ അങ്ങനെ. ഈ നികേതനത്തിൽ സംഗീതം സ്പർശ്യവുമാണെന്ന് സിദ്ധാർഥനെന്ന മുനിഗുരു നിർദേശിക്കുമ്പോൾ അദ്ദേഹം എങ്ങനെയോ രാമചന്ദ്രന് സമാന്തരമായി വർത്തിക്കുകയാണ് –യോഗാത്മകമായ ഒരു സഹവർത്തിത്വം. സംഗീതവും ഗണിതവും തമ്മിലുള്ള ചാർച്ച ഇവിടെ ഒരു overtone ആയി വരുന്നുണ്ട്. ശിൽപം ഉറഞ്ഞുകൂടിയ സംഗീതമാണെങ്കിൽ ഗണിതം ഘനീഭവിച്ച രാഗസഞ്ചാരങ്ങളാണ്. Musical notesൽ നിലീനമായത് മറ്റൊന്നല്ല.

 

ബിഥോവൻ,ഡാവിഞ്ചി

‘‘Harmony of the Spheres’’ എന്നാണ് Jacob Bronowski വിളിച്ചത്. ശ്രുതിപ്പിഴവ് ഗണിതത്തി​ന്റെ പിഴവും ശ്രുതിലയം ഗണിതത്തിന്റെ ലയവുമാകുന്നു. ഈ സംഗീതനികേതനത്തിൽ പതിനെട്ടു ദിവസം ഗംഗയുടെ ആഴങ്ങളിൽനിന്ന് തന്നിലേക്കെത്തിയൊരു നാദവിസ്മയം ദേവനന്ദൻ നമ്മോടു പകുക്കുന്നുണ്ട്. സംഗീതം ധനാത്മകമാണെന്ന് സന്ദേഹാതീതമായി അനുഭവപ്പെടുത്തിത്തന്ന ബ്രാഹ്മമുഹൂർത്തം –നിനക്ക് ഇനി സംഗീതത്തിൽ ശ്രുതി ചേരാത്ത അവസ്ഥ ഉണ്ടാവില്ല. സിദ്ധാർഥ​ന്റെ ആ അനുഗ്രഹം എത്രകണ്ടു പൂർണമായി നിറവേറ്റപ്പെട്ടു? ശ്രവണേന്ദ്രിയത്തിനു കേൾക്കാവുന്ന അഹത ശബ്ദം പരിചിതമായ ദേവനന്ദൻ ഇന്ന് അവിടെ ജലപാളികളിലൂടെ കേട്ടറിഞ്ഞത് അനാഹത ശബ്ദമായിരുന്നോ? ഇനിയും യോഗിയായി കഴിഞ്ഞിട്ടില്ലാത്ത ഒരുവൻ എങ്ങനെയാണ് അനാഹത ശബ്ദത്തിനു കാതോർക്കുക. അതയാളുടെ ഭവിഷ്യത്തായിരുന്നോ?

വിസ്മൃതിയിൽ കഴിഞ്ഞപ്പോഴാണോ ദേവനന്ദൻ അനാഹതം ഉൾക്കൊണ്ടത്? ധ്വനി ഹ്രസ്വമാണ്. അത് സംഗീതാത്മകമാവുമ്പോൾ നാദം ഉരുവാകുന്നു. ഷഡ്ജവും പഞ്ചമവുമൊക്കെ. അങ്ങനെയല്ലാത്ത ചലനസാധ്യമായ സ്വരങ്ങളേവയും സിദ്ധാർഥൻ എന്ന ഗുരു ദേവനന്ദന് മുമ്പു കേൾക്കാത്തവിധം ഓതിക്കൊടുക്കുന്നു, ഈ ഗംഗയുടെ സമീപത്തുവെച്ച്. പ്രകൃതിയിൽ ഈ സപ്തസ്വരങ്ങൾ ഇപ്രകാരം സന്നിവേശിക്കപ്പെട്ടിട്ടില്ല; അത് മനുഷ്യചേതനയുടെ താളാത്മകമായ നിർണയമല്ലോ.

ശ്യാമരാഗം ഏകാഗ്രമായി ആലപിക്കുമ്പോൾ നിശാഗന്ധിയുടെ സുഗന്ധം വ്യാപരിക്കുന്നെങ്കിൽ അത് ഈ പൊരുത്തംകൊണ്ടാണ്. പഞ്ചഭൂതാത്മികയായ പ്രകൃതിയെ ത്വരിപ്പിക്കാൻ ദീപക് രാഗത്തിനോ മൽഹർ രാഗത്തിനോ കഴിയുന്നത് ഈ പാരസ്പര്യംകൊണ്ടാണ്. അവിടെ അത് ഋതുഭേദങ്ങൾ ബാധിക്കാത്ത ഒരു ഉപാസനയായിത്തീരുന്നു; ശ്യാമയുടെ ഏതു ശ്രുതിയാവാം നിശാഗന്ധിയുടെ മൊട്ടിനെ ത്രസിപ്പിച്ചത്? പൂക്കളിൽ അത് മൊട്ടു വിടരുന്ന പ്രക്രിയയാണെങ്കിൽ, മനുഷ്യചേതനയിൽ അത് inflowerance (അകംപൂവിടൽ) ആണ്. പാശ്ചാത്യ സംഗീതം ഇവ്വിധം തളിർക്കലുമായി ഇഴചേർക്കപ്പെട്ടിട്ടുണ്ടോ? ഡയനേഷ്യൻ സംഗീതം ധ്യാനത്തിനു പ്രേരകമാണെന്നു വായിച്ചിട്ടുണ്ട്. നാം ആദ്യം സൂചിപ്പിച്ച തിമിംഗലങ്ങൾ ഏതോ അദൃശ്യപ്രേരണയാലെന്നോണം കടലിൽ തുഴഞ്ഞുനീങ്ങിയത് ഈ ഉള്ളുണരലിനെ സാധൂകരിക്കുന്നല്ലോ.

ഡാവിഞ്ചിയുടെ പുല്ലാങ്കുഴൽ

ബീഥോവ​ന്റെ കഥ, ഹ്രസ്വമായി ആഖ്യാനംചെയ്യുന്ന 22ാം അധ്യായം രണ്ടുവിധത്തിൽ മുഖരിതമാണ്. ബധിരനായി രൂപാന്തരപ്പെട്ട ബീഥോവൻ (27ാമത്തെ വയസ്സിൽ) ആ ബാധിര്യത്തിലൂടെ സൃഷ്ടിച്ചെടുത്ത അപാര സിംഫണികൾ –ഇവിടെ ഇ.പി. ശ്രീകുമാർ സംഗീതത്തി​ന്റെ താരാപഥം എന്ന ഒരു സംയോജനം കൈക്കൊള്ളുന്നുണ്ട്. Starry pathways of Symphony, ഭൂമിവിട്ടുയരുന്നു എന്ന സാംഗത്യത്തിൽ ഇത് സ്വീകരിച്ചാൽ മതി. മനുഷ്യസംഗീതം ഏതു കുതിപ്പി​ന്റെ വേളയിലും നക്ഷത്രരാശിയിൽ എത്തുകില്ലല്ലോ. ആ നിർഝരിയുടെ മൂർധന്യം, climax അതു തീർത്ത സംഗീതജ്ഞന് തെല്ലും ശ്രവണവേദ്യമല്ലായിരുന്നു എന്നെടുത്താൽ മതി. അങ്ങനെ ഒരു സംഗീതജ്ഞനും ഈ ഭൂമിയുടെ വാഴ് വുകളിൽ ആവിർഭവിച്ചതില്ല. താൻസനോ ത്യാഗരാജനോ ബിസ്മില്ലാ ഖാനോ തങ്ങളുടെ സംഗീതം ശ്രവണവേദ്യമായിരുന്നു.

രണ്ടാമത്തേത്, മറ്റൊരു ജീനിയസായ ഡാവിഞ്ചിയുടെ കഥനമാണ്, നാലു നൂറ്റാണ്ടുകൾ പിന്നിലേക്ക്. ഇവിടെ വിചിത്രമായ ഒരു associationകൂടി ചിത്രീകരിക്കപ്പെടുന്നു. സുധാരസത്തിൽ ഒരു വർണരാജി ചേർക്കപ്പെടുന്നു. ഡാവിഞ്ചി പുല്ലാങ്കുഴൽ –ദേവനന്ദ​ന്റെ ശ്രേയോമാർഗമായ വാദനം വായിച്ചിരുന്നുവെന്നോ? ഞാൻ disbeliefൽ തെല്ലിട ഉന്മാദിയാവട്ടെ. സംഗീതം നിറങ്ങളായി സംക്രമിക്കപ്പെടുന്നു എന്നാണ് വി.എസ്. രാമചന്ദ്രൻ കണ്ടെത്തിയത്. പക്ഷേ, ഈ നിറങ്ങളിൽനിന്ന് ചിത്രങ്ങളിലേക്ക് ചെറിയ ദൂരമല്ല, abstraction ആയാലും landscape ആയാലും. ആ ഒരു സംബന്ധമാണ് ഇവിടെ ആരായുക.

ഡാവിഞ്ചിയുടെ turbulence in water എനിക്കറിയാവുന്ന അതീവ ചലനാത്മകമായ ചിത്രമാണ്. ഒരിക്കൽ അന്തമാനിലെ കടൽയാത്രയിൽ തരംഗങ്ങളുടെ വിഭ്രമങ്ങൾ എന്നെ ഉലച്ചത് ഓർമയുണ്ട്... പക്ഷേ, ആ ചിത്രവും ഡാവിഞ്ചി പുല്ലാങ്കുഴലി​ന്റെ പശ്ചാത്തലത്തിലാണ് വരച്ചതെന്നത് പ്രാതിഭാസികമാണ്. അതു വാദനംചെയ്ത് record ചെയ്ത് കേട്ടുകൊണ്ടാണ് അദ്ദേഹം ചിത്രം വരക്കാൻ ഇരുന്നത്. ഡാവിഞ്ചിയുടെ സർഗാത്മക വേളകളൊക്കെ മുരളികയുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ടവയായിരുന്നു!

മനുഷ്യനിൽ സുപ്തമായ ചോദനകളേവയും ഉണരുക സംഗീതത്തിലാണ്, നൃത്തത്തിലാണ് –ആ ശ്രുതിയുടെ പിരിവുകളും തലച്ചോറിലെ രാഗാർദ്ര​േകാശങ്ങളുടെ പിരിവുകളും തമ്മിൽ ഒരഭേദത്വമുണ്ട്. മോണോലിസക്കും ഞാൻ നേരത്തേ പരാമർശിച്ച turbulence in waterനും പിറകിൽ വിസ്മയകരമായ ജലതരംഗശ്രുതികൾ പിന്നൊളിയായി ഉണ്ടായിരുന്നോ? ഒരു സുധാരസശ്രുതിയിൽ ആ ചിത്രലേഖ്യങ്ങൾ പിറവിയെടുക്കുകയായിരുന്നോ, അഗാധമായൊരു ജലതരംഗശ്രുതിപോലെ, ആ സങ്കലനം നമ്മിലേക്കു വരുന്നു; ഒരു നിമജ്ജനത്തിലേക്ക്.

 

അലോയ്സ് അൽഷീമർ,സീജി ഒസാവ

മരീചി എന്ന രാഗം

നിങ്ങളിൽ ഉയർന്നുവരുന്ന സന്ദേഹങ്ങൾ എ​ന്റെയുമാണ്. എത്രമാത്രം അഭിലഷണീയമെങ്കിലും ഡാവിഞ്ചിയുടെ പുല്ലാങ്കുഴൽ വാദനം ഒരു മിഥ്യയാവാനേ നിവൃത്തിയുള്ളൂ. അല്ലെങ്കിൽ, ദേവനന്ദ​ന്റെ ശകലിതമായിവരുന്ന ശിരോകോശങ്ങളിൽനിന്നൂറിയ ഒരു സങ്കൽപം, അങ്ങേയറ്റം. ദേവനന്ദ​ന്റെ വിവശമായ ഒരു ഞെട്ടി ഉണരലിൽ ആണ് നാം, ഇതിലെ സ്വപ്നാത്മകത തിരിച്ചറിയുക. അതേ, ദേവനന്ദൻ Alzheimer'sന്റെ ചുറ്റിൽ അകപ്പെട്ടു പോകാൻ തുടങ്ങിയിരുന്നു. നിസ്സാരമെന്നു തോന്നിക്കുന്ന പിഴവുകൾ, ഓർമപ്പിഴവുകൾ, അതി​ന്റെ കലുഷമായ നാന്ദിയാണ്. പല്ലവിയുമായുള്ള വിവാഹദിനം മറന്നുപോയതിൽനിന്ന് ബീഥോവനെ സിദ്ധാർഥ ഗുരുവായി മനസ്സിലാക്കുന്നയിടംവരെ ആ ശൈഥില്യങ്ങൾ ഗ്രസിക്കാൻ തുടങ്ങിയിരുന്നു. ആ ശൈഥില്യങ്ങൾ ഒരിക്കലും പ്രവചനീയങ്ങൾ ആയിരുന്നില്ല.

പിന്നീടൊരിക്കൽ എങ്ങനെയോ ഒത്തുവന്ന ഒരു കച്ചേരിക്ക് ദേവനന്ദൻ ‘‘സരസിജ നാഭാ...’’ എന്ന കാംബോജിരാഗ കീർത്തനം സാമ്പ്രദായികമല്ലാത്ത രീതിയിൽ വാദനംചെയ്ത് സദസ്യരെ വശീകരിക്കാൻ തുടങ്ങിയത് ശരിയാണ്. ആ സ്വരസാധനയുടെ വ്യത്യസ്തത സംഗീതനൈപുണിയുള്ളവർ തിരിച്ചറിഞ്ഞു തുടങ്ങിയതാണ്. പക്ഷേ, രണ്ടു കീർത്തനങ്ങൾക്കുശേഷം എല്ലാ ശ്രുതിയും തെറ്റിച്ചുകൊണ്ട് ദേവനന്ദൻ ഏതോ വിഭ്രമത്തിൽ ത​ന്റെ പ്രിയപ്പെട്ട വേദി വിട്ടിറങ്ങി! Absolute pitch, കേവലശ്രുതിയുടെ മാന്ത്രികം എത്രയോ തവണ സാക്ഷാത്കരിച്ച ഒരു വാദക​ന്റെ താളംതെറ്റലുകൾ ഭയാനകമായിരുന്നു... ഇതിനും ഒരു anti-climax സംഭവിക്കുകയാണ്.

എങ്ങനെയോ ഊർന്നുപോയ ത​ന്റെ സ്മൃതിപടലങ്ങൾ ദേവനന്ദൻ സ്വരുക്കൂട്ടാൻ ശ്രമിക്കുന്നു; മൃദംഗവും ഘടവും ഗഞ്ചിറയും തമ്മിൽ ലയിപ്പിച്ചുകൊണ്ടുള്ള മുത്താരിഫ് ഉൾക്കാതുകൊണ്ടു കേട്ട ദേവനന്ദൻ അചിന്ത്യമാം വിധം കല്യാണീരാഗ കീർത്തനം അവതരിപ്പിക്കുകയായിരുന്നു. എന്തൊരു തിരിച്ചുവരവായിരുന്നു, regaining, അത്. സർഗാത്മകതയുടെ രസതന്ത്രം. Harmony at its peak! എങ്ങനെ നിശാഗന്ധികൾ വിരിയാതിരിക്കും? ഗീതവും വർണവും അങ്ങനെ ലയിക്കുമെന്നത് പ്രവചനീയമല്ലായിരുന്നു. ദേവനന്ദ​ന്റെ തലച്ചോറിൽ Theta waves വർധിച്ചിരിക്കുന്നു. അത് അവ്യവസ്ഥയാണ് ഉളവാക്കുക. പക്ഷേ, സർഗാത്മകമായൊരു പുനഃസങ്കലനത്തിനും അത് ഹേതുവായെന്നിരിക്കും. അതി​ന്റെ ഫലമാണ് ഈ കീർത്തന പ്രസരങ്ങൾ.

ഓരോ പ്രസരണത്തിനു ശേഷവും അത് അപ്പാടെ ദേവനന്ദൻ മറന്നുപോകുന്നു. ഹതാശമായ അവസ്ഥയാണ്, ഈ ക്രമരാഹിത്യം. ഈ ലയരാഹിത്യത്തിനിടക്കും ദേവനന്ദനിൽ ചില revelations ഉളവാകുന്നത് ശിരോകോശങ്ങളുടെ വൈശിഷ്ട്യം മൂലമോ? സംഗീതം ചിദംബരമായി അനുഭവപ്പെടുന്നത് ഏതു രാഗമൂർച്ഛയാലാണ്? ജലത്തേക്കാൾ അമേയത ആകാശത്തിനാണ്; ചിത് ആകാശത്തോളം പടരുന്ന ധ്യാനാനുഭൂതി. എഴുപത്തിരണ്ടു മേളകർത്താരാഗങ്ങളിൽ നിന്നൊക്കെ തെന്നിമാറിയ ‘മരീചി’ എന്ന രാഗം സങ്കൽപനംചെയ്യുന്ന ദേവനന്ദൻ ഏതു മസ്തിഷ്കാതീതത്തിൽനിന്നാണ് അതു ഗ്രഹിച്ചത്. ആ വാക്ക് മരീചികയിൽനിന്നാണോ, മാരീചനിൽനിന്നാണോ? ഏതായാലും അതി​ന്റെ രാഗസത്തയുടെ പോക്കുവരവുകൾ എങ്ങനെയാവും ചിട്ടപ്പെട്ടുവന്നത്; ഷഡ്ജമോ, നിഷാദമോ, ധൈവതമോ ഒക്കെ അതിൽ നിബന്ധിച്ചുവന്നത്. (വിഷ്ണു സഹസ്രനാമത്തിൽ, ‘‘മരീചിർ ദമനോ ഹംസഃ’’ എന്ന മന്ത്രമുണ്ടെന്നോർക്കുന്നു. അവിടെ മരീചി രശ്മിയാണ്.)

ഈ സ്വർല്ലോക ഗീതികൾക്കിടക്ക് ഇളവൂർ വാസുദേവ് എന്ന പ്രതിനായക​ന്റെ കഥ പരാമർശിക്കേണ്ടെന്നു വെച്ചതാണ്. പക്ഷേ, ഇപ്പോൾ അതു മറ്റൊരു ക്രിയാത്മകമായ അവസ്ഥയിലേക്ക് ദേവനന്ദനെ ത്വരിപ്പിക്കുന്നു –അയാൾക്കെതിരായ രാഗചികിത്സാ കേന്ദ്രം ആരംഭിക്കുന്ന പ്രതിരോധാവസ്ഥ. സംഗീതം മനുഷ്യ​ന്റെ അന്തർക്ഷോഭങ്ങളെ ശമിപ്പിക്കുന്ന ഉദാഹരണങ്ങൾ ഏറെയാണ്, ഓരോ പൗരാണികതയിലും, സാവുൾ തൊട്ട്. ഉൽപത്തി പുസ്തകത്തിലെ, മനുഷ്യ​ന്റെ മാത്രമല്ല, പരിമിതമായ സസ്യചോദനപോലും ഈ മൃദുസ്ഥായികൾക്ക് വിധേയമാണെന്ന് ജെ.സി. ബോസ് കണ്ടെത്തിയത് 1905ലോ മറ്റോ ആണ്. യൂലിസിസിന്റെ രക്തസ്രാവം നിർത്താൻ കഴിഞ്ഞത് സംഗീതത്താലാണ് എന്ന് ഹോമർ.

Music is medicine, ഡോറൻ ആൻഡ്രമെ​ന്റെ പഠനമാണ്. വയലിനിൽ ഭൈരവി, പ്രാതക് കാലങ്ങളിൽ കേട്ടാണ് നമ്മുടെ വലിയൊരു കർണാടക സംഗീതജ്ഞൻ ത​ന്റെ മൂർച്ഛയിൽനിന്നു മുക്തനായത്. എങ്കിൽ സംഗീതം മാത്രം മതിയല്ലോ എന്ന അപഹാസത്തിനു തുനിയരുത്. ശാസ്ത്രസംബന്ധിയാണ് ഈ redressalകൾ ഏറെയും. മനുഷ്യഗാത്രത്തിലെ ഓരോ അണുവും രോഗാതീതമായ ത്രസിപ്പിലേക്കു മുതിരുന്നു –ഒരു ശാസ്ത്രീയമായ ഉപാധിയേയും നിരസിക്കാതെ. ബീറ്റാ തരംഗങ്ങൾ ഉണർവും ജാഗ്രതാവസ്ഥയും പ്രദാനം ചെയ്യുന്നതിലോ, ആൽഫാ തരംഗങ്ങൾ മനസ്സിനെ ഉദാസീനമാക്കുന്നതിലോ, തീറ്റാ തരംഗങ്ങൾ സർഗാത്മകത ത്വരിപ്പിക്കുന്നതിലോ ആരും വിയോജിക്കുകയില്ല.

നമുക്കു കാണരുതാത്ത ശിരോകോശങ്ങൾ, അവയിലൂടെ സ്പന്ദിച്ചുപോകുന്ന തരംഗദൈർഘ്യങ്ങൾ, അപ്പോൾ ഉളവാകുന്ന രാസപ്രക്രിയകൾ –ഇവ മുഴുവൻ ഏതോ അദൃശ്യതയിൽ സദാ സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് ജീവിതവും സംഗീതവും സാധ്യമാവുക. അതിന് വിക്ഷിപ്തി സംഭവിക്കുമ്പോഴാണ് സ്മൃതികൾ വിശ്ലഥമാവുക. രാഗചികിത്സയുടെ ഹൃദ്യമായ പശ്ചാത്തലത്തിൽനിന്നു സമീപിക്കുമ്പോൾ, സിംഫണിയോ സൊണറ്റിയോ, എവ്വിധം ശമനകാരികളാവുമെന്ന് തർക്കവിഷയങ്ങളാണ്. പ്രകൃതിയിൽ, മറ്റു ചേരുവകളൊന്നുമില്ലാത്ത മുളംകമ്പുകൾ ഓടക്കുഴലിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയത്രേ. സാവുൾ എന്ന കഥാപാത്രത്തി​ന്റെ കാലുഷ്യങ്ങളെ ദൂരീകരിച്ചത് കിന്നരി (ഹാർപ്പ്) സംഗീതംകൊണ്ടാണ്, ഉൽപത്തി പുസ്തകത്തിൽ ആദ്യം പറഞ്ഞതുപോലെ കാണാവുന്നതാണ്. ഷഡ്ചക്രങ്ങൾക്ക് ഭാരതീയനോ യൂറോപ്യനോ ആഫ്രിക്കനോ ഗോത്രവാസിയോ എന്ന ഭേദങ്ങളില്ല. പക്ഷേ, അതിൽ ഏശുന്ന സംഗീതം മൃദുസ്ഥായിയിലുള്ളതാണ്, ആയേ തീരൂ.

Johann Straussന്റെ നീലസംഗീതം Blue Danube കേട്ട് ഉന്മത്തനായി ഭവിച്ച ഒരു കാലം എനിക്കുണ്ട്. നീലനീലയായൊഴുകുന്ന Straussന്റെ സംഗീതവിന്യാസങ്ങൾ ഒരു healing capacity അന്തർവഹിക്കുമോ? അവയുടെ സാന്ത്വനമൂല്യം palliative results എത്രമാത്രമെന്ന് ആശ്ചര്യപ്പെടുകയാണ്. മരണാഭിമുഖനായ ഒരു ചേതനക്ക് ഇറ്റു സാന്ത്വനമേകാൻ ഈ മികച്ച സംഗീതശിൽപങ്ങൾ പ്രേരകമാകുമോ? ശുഭപന്തുവരാളിപോലെ, മാൽഗൗസ് പോലെ ഒരു രാഗവിസ്താരം, ആ beatൽ ശ്രവ്യമാവുകയില്ല. അതുകൊണ്ടുതന്നെ വ്രണിതമായ ഒരു മനസ്സിന് അത്തരം പല്ലവികൾ –പല്ലവികൾ എന്നുതന്നെ എഴുതട്ടെ– ഉജ്ജീവകമാവുന്നില്ല.

ഗിത്താർ ശോകമൂകമായ ഒരു സ്ഥായിയിലേക്കു നിങ്ങളെ സംക്രമിപ്പിക്കുമോ? Seiji Ozawa എന്ന ജാപ്പനീസ് സംഗീതജ്ഞനും Haruki Murakami എന്ന വിശ്രുത എഴുത്തുകാരനും സംഗീതത്തിലെ കേവല ശ്രുതികളെക്കുറിച്ച് ആമഗ്നരാകുന്ന ഒരു ശകലം ഈ രചനയുടെ അവസാന ഭാഗത്തുണ്ട്. മുറകാമി കേൾവി സാധകം അനുശീലിച്ചിരുന്ന ഒരു സത്തയാണെന്ന് Seiji Ozawaയാണ് ചൂണ്ടിക്കാട്ടുക. ‘‘He is not quite a musician though he has got strong musical inclination.’’ മുറകാമിയെക്കുറിച്ച് ഇങ്ങനെയും ഒരു വിലയിരുത്തൽ വായിച്ചിട്ടുണ്ട്. പക്ഷേ, ഇവിടെ വിസ്മരിക്കപ്പെട്ട ഒരു വസ്തുതയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ഓട്ടത്തി​ന്റെ ധ്യാനാത്മകത അല്ലെങ്കിൽ ദ്രവസ്ഥായി (fluidity) സ്വാംശീകരിച്ച ഒരേയൊരു എഴുത്തുകാരൻ മുറകാമിയാണ്. ‘മുറകാമിയുടെ മാരത്തണുകൾ’ എന്ന പേരിൽ അത് സംഗ്രഹിച്ചിട്ടുണ്ട്.

നടത്തത്തി​ന്റെ ദ്രവസ്ഥായി ഗ്രഹിച്ച ഒരുപാട് എഴുത്തുകാർ, അല്ലെങ്കിൽ മിക്കവരും എന്നുതന്നെ പറയാം, നമുക്കു പരിചിതമാണ്. പക്ഷേ, ഈ സർഗാത്മക സിദ്ധിയെ കായിക സമൂഹത്തോടിണക്കുന്നത് മുറകാമിയാണ്. അതു ത​ന്റെ മാരത്തണുകളിലൂടെ അദ്ദേഹം grasp ചെയ്തതുമാണ്. അവിടെയൊന്നും ‘ഏകാന്തം’ എന്ന അവസ്ഥയില്ലല്ലോ. ഈ ദ്രവസ്ഥായിയിലൂടെ മുറകാമി സ്വയം വീണ്ടെടുക്കുകയാണ്.

 

മുറകാമി,ജേക്കബ് ബ്രോണോസ്‍കി

ദേവനന്ദനം

മറ്റൊരു വീണ്ടെടുപ്പി​ന്റെ ഇതിവൃത്തവുമായാണ്, ഈ ‘സ്വര’ത്തി​ന്റെ, അഗാധത വഴിയുന്ന, സുധാരസത്തി​ന്റെ അഗാധത വഴിയുന്ന, സ്മൃതിയുടെയും വിസ്മൃതിയുടെയും അഗാധത വഴിയുന്ന ദേവനന്ദനം അവസാനിക്കുന്നത്. രോഗമൂർച്ഛയേറിയ പൈതൃകം, legacy, രോഗാതീതമായ ഒരവസ്ഥയായി മാറുമ്പോൾ –Synestheteകൾ എങ്ങനെയോ അനുഗ്രഹിക്കപ്പെട്ടതായി വരുന്ന മറവിരോഗം –അത് സുഭഗതയാണ്.ഹൃദയത്തി​ന്റെ താളം വൈകാരികമല്ല, രക്തസംക്രമണത്തിന്റേതാണ്. എല്ലാ വൈകാരികതയും സർഗാത്മകതയും ശിരോകോശങ്ങളുടേതാണ്. നാം ഇനിയും ഹൃദയപൂർവമെന്നോ, ഹൃദയംഗമമെന്നോ ഒക്കെ ആവർത്തിച്ചെന്നിരിക്കും; അപ്പോഴൊക്കെ അതിനു പിന്നിലെ ജീവാധാരമായ മിടിപ്പ് vital pulse നിങ്ങളുടെ ശിരോകോശത്തിലാണ് എന്ന് ധരിച്ചാൽ മതി. മസ്തിഷ്കത്തെയും ഹൃദയത്തെയും ഒരുപോലെ സ്പർശിക്കുന്ന ധൈഷണികമായ ഈണത്തെക്കുറിച്ച് നാം അവസാന ദളങ്ങളിൽ വായിക്കുന്നുണ്ട്.

ഗമകൻ എന്ന റോബോട്ടുമായുള്ള ഇദംപ്രഥമമായ സംഗീതായോധനം, ദേവനന്ദൻ വാദനശാസ്ത്രത്തിൽ കേട്ടുകേൾവിയില്ലാത്ത, ‘തുത്തകാര’ത്തിന് സന്നദ്ധനാവുന്നു. സാധനയും പ്രാഗല്ഭ്യവും ഒത്തുചേരുമ്പോൾ മാത്രം സംഭവിക്കുന്ന നാദാകാരം, അല്ല നാദഹുങ്കാരം. ഉള്ളിൽ ഉറന്ന പ്രാണവായുവി​ന്റെ മഹത്തരമായ ഇടപെടലിനെ അതിക്രമിച്ച് ഉള്ള ഒരു രാഗാവിഷ്കാരം. രാഗത്തി​ന്റെ സുപഥത്തിലൂടെ അപാരമായ ഒരു കാലപ്രമാണം. ദേവനന്ദൻ ത​ന്റെ ഹംസഗീതം നിർവഹിച്ചു കഴിഞ്ഞിരുന്നു. വാദനക്രിയ റോബോട്ടിനു കൈമാറിയപ്പോൾ നിസ്സഹായമായ യന്ത്രം Memory is lost എന്ന് കുറിച്ചു കാണിക്കുന്നു. ദേവനന്ദൻ പക്ഷേ ആ അതിവേഗങ്ങളൊന്നും അറിഞ്ഞില്ല.

ത​ന്റെ വൈകല്യത്തി​ന്റെ കൈവല്യത്തിൽ ദേവനന്ദൻ എന്തൊക്കെയോ ഈണങ്ങൾ കേൾക്കുന്നു; കുയിലി​ന്റെ നിഷാദം, വാനമ്പാടിയുടെ പഞ്ചമം, അപൂർവമായ ഭരദ്വാജ പക്ഷി, ഇതേതൊരു നീഡം ആകാശമാർഗങ്ങളിൽ ഏതോ സ്വരത്തെ അനുകരിക്കുകയും ചെയ്യുന്ന, വിറക്കുന്ന വിരലുകളോടെ ഒരു സന്ദേശം അയക്കേണ്ടതുണ്ട്. അത് ഇല്ലാത്തതല്ല, പുസ്തകത്തിൽ അദൃശ്യമായ സന്ദേശം ഇങ്ങനെയാവും, എ​ന്റെ അച്ഛന് നിങ്ങളുടെ വിശിഷ്ടമായ ചികിത്സ വേണ്ട, ഓർമകൾ നഷ്ടപ്പെട്ട ദേവനന്ദ​ന്റെ creativity നീണ്ടുനിന്നാൽ മതി. സംഗീതബദ്ധമായ ഈ സന്ദിഗ്ധാഖ്യാനം ഇപ്പോൾ ചരണസ്ഥായിയിൽ എത്തുന്നു.

(അവസാനിച്ചു)

News Summary - EP Sreekumar's novel 'Swaram' study