Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകാലികപ്രസക്തമായ...

കാലികപ്രസക്തമായ കൃതികളെ അവതരിപ്പിച്ച്​ ചില്ല സെപ്​റ്റംബർ വായന

text_fields
bookmark_border
Chilla Sargavedi Book Presentatiton
cancel
camera_alt

റിയാദിൽ ചില്ല സർഗവേദിയുടെ സെപ്​റ്റംബർ വായനയിൽ സുരേഷ്​ ബാബു പുസ്​തകാസ്വാദനം അവതരിപ്പിക്കുന്നു

റിയാദ്​: കാലികപ്രസക്തമായ കൃതികളെ അവതരിപ്പിച്ച്​ ചില്ല സർഗവേദി സെപ്റ്റംബർ മാസത്തെ വായന. ബത്​ഹയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ച ഓരോരുത്തരുടെ ഭാഷ, പരിചയം, സമീപനം, നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ വായനാനുഭവങ്ങൾ പങ്കുവെച്ചു. സുരേഷ് ബാബു പ്രഫ. വി. അരവിന്ദാക്ഷന്റെ ‘മാർക്സും മൂലധനവും’ എന്ന കൃതി അവതരിപ്പിച്ചു. പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരി ഹോളി ഗോൾഡ്ബർഗ് സ്ലോൻ എഴുതിയ ‘കൗണ്ടിങ്​ ബൈ സെവൻസ്’ എന്ന കൃതിയുടെ വായനാനുഭവം സ്നിഗ്ധ വിപിൻ പങ്കുവെച്ചു.

എം. സുകുമാര​​ന്റെ ‘അഴിമുഖം’ എന്ന നോവൽ ജോഷി പെരിഞ്ഞനം അവതരിപ്പിച്ചു. ഇ. സന്തോഷ്‌ കുമാറി​ന്റെ നാരകങ്ങളുടെ ഉപമ എന്ന കഥാസമാഹാരം വിപിൻ അവതരിപ്പിച്ചത് അതിലെ കഥകളോളം സുന്ദരമായി. നടുന്ന എല്ലാ മരങ്ങളും നമ്മുടെ ജീവിതകാലത്തുതന്നെ കായ്ക്കണമെന്ന വാശി പാടില്ല എന്ന് ഓർമപ്പെടുത്തുന്ന സന്തോഷ്‌കുമാറി​ന്റെ കഥകൾ ഭൂമിയിലെ ഒരു തരി മണ്ണിനുപോലും വേദനയുണ്ടാക്കാതെ അടര്‍ത്തി മാറ്റിമാറ്റി മണ്ണിന്റെ അഗാധതയില്‍ ഉറങ്ങിക്കിടക്കുന്ന സംസ്‌കൃതിയെ തൊട്ടുണർത്തുകയെന്ന ദൗത്യംകൂടി നിർവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡോ. പി.കെ. പോക്കറിന്റെ ‘സ്വത്വരാഷ്​ട്രീയം’ സതീഷ് കുമാർ വളവിൽ അവതരിപ്പിച്ചു. ഒരു സ്വത്വമായി ഒരാളെ മുദ്രകുത്തുകയും അതിനെ മറ്റുള്ളവർക്കെതിരെ തിരിച്ചുവിടുന്ന ഏറ്റുമുട്ടലി​ന്റെ തലങ്ങൾ സൃഷ്​ടിക്കുകയും ചെയ്യുന്ന സ്വത്വരാഷ്​ട്രീയം എതിർപ്പി​ന്റെയും പരസ്പര ഏറ്റുമുട്ടലി​ന്റെയും തലങ്ങൾ ജനങ്ങളിൽ സൃഷ്​ടിച്ച് പൊതുവായ ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സതീഷ് കുമാർ വിവരിച്ചു. കാലം ആവശ്യപ്പെടുന്നതിനാലാകണം എല്ലാ മാസത്തെയും ചില്ല വായനയിൽ ഒരു ഫാഷിസ്​റ്റ്​ വിരുദ്ധ പുസ്തകം ഉണ്ടാകുക പതിവാണെന്ന്​ സംഘാടകർ വാർത്തക്കുറിപ്പിൽ പറഞ്ഞു.

ജോമോൻ സ്​റ്റീഫൻ അവതരിപ്പിച്ച ബോബി തോമസ് കൃതി ചില്ല ഉയർത്തുന്ന നിലപാടിലുള്ള ആവർത്തിച്ചുള്ള ഊന്നലായി. ഇന്ത്യൻ ദേശീയ പ്രസ്ഥാനവും മതതീവ്രവാദവും വിഭജനവുമെല്ലാം ചർച്ച ചെയ്തുകൊണ്ട് വിശദമായ ചർച്ചയായി അവതരണം മാറി. വായനക്കുശേഷം നടന്ന ചർച്ചയിൽ ഷിഹാബ് കുഞ്ചിസ്, ടി.ആർ. സുബ്രഹ്​മണ്യൻ, മുനീർ, ബഷീർ കാഞ്ഞിരപ്പുഴ, വിനോദ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:contemporaryLiteratureChilla SargavediSaudi Arabia
News Summary - Presenting contemporary works Small September reading
Next Story