Begin typing your search above and press return to search.
proflie-avatar
Login

അധികാരത്തിന്റെ ഏകതാഭാവം

അധികാരത്തിന്റെ   ഏകതാഭാവം
cancel

പര​ഗ്വേയൻ എഴുത്തുകാരൻ ഔഗസ്തോ റോ ബസ്തോസ്​ രചിച്ച നോവൽ ത്രയത്തിന്റെ അവസാനഭാഗം ‘The prosecutor’ വായിക്കുന്നു.ലോകത്തെവിടെയായാലും ഏകാധിപതിക്ക് പൊതുവായി എടുത്തുകാണിക്കാൻ കഴിയുന്ന കർമമണ്ഡലം ഒന്നുമാത്രമാണ്. അവർ എഴുത്തുകാരെയും ചരിത്രകാരന്മാരെയും കലാകാരന്മാരെയും ചിന്തകരെയും പ്രതിനിഹിത രൂപങ്ങളായി നിശ്ശബ്ദരാക്കാൻ ശ്രമിക്കും -ഔഗസ്തോ റോ ബസ്തോസ് –ഐ ദി സുപ്രീം 1974ഇരുപതാം നൂറ്റാണ്ട് ദർശിച്ച ലാറ്റിനമേരിക്കൻ എഴുത്തുകാരിൽ ​​പ്രതിഭകൊണ്ടും രചനകളിലെ സർഗാത്മകമായ തീ​വ്രത​കൊണ്ടും ശ്രദ്ധേയനാണ് പര​േഗ്വയിലെ ഔഗസ്തോ റോ ബസ്തോസ് (Augusto Roa Bastos). ഗബ്രി​േയൽ ഗാർസ്യ മാർകേസിനെയും ബോർഹസിനെയും കാർലോസ് ഫുയൻതെസിനെയും ഹുവാൻ...

Your Subscription Supports Independent Journalism

View Plans
പര​ഗ്വേയൻ എഴുത്തുകാരൻ ഔഗസ്തോ റോ ബസ്തോസ്​ രചിച്ച നോവൽ ത്രയത്തിന്റെ അവസാനഭാഗം ‘The prosecutor’ വായിക്കുന്നു.

ലോകത്തെവിടെയായാലും ഏകാധിപതിക്ക് പൊതുവായി എടുത്തുകാണിക്കാൻ കഴിയുന്ന കർമമണ്ഡലം ഒന്നുമാത്രമാണ്. അവർ എഴുത്തുകാരെയും ചരിത്രകാരന്മാരെയും കലാകാരന്മാരെയും ചിന്തകരെയും പ്രതിനിഹിത രൂപങ്ങളായി നിശ്ശബ്ദരാക്കാൻ ശ്രമിക്കും -ഔഗസ്തോ റോ ബസ്തോസ് –ഐ ദി സുപ്രീം 1974

ഇരുപതാം നൂറ്റാണ്ട് ദർശിച്ച ലാറ്റിനമേരിക്കൻ എഴുത്തുകാരിൽ ​​പ്രതിഭകൊണ്ടും രചനകളിലെ സർഗാത്മകമായ തീ​വ്രത​കൊണ്ടും ശ്രദ്ധേയനാണ് പര​േഗ്വയിലെ ഔഗസ്തോ റോ ബസ്തോസ് (Augusto Roa Bastos). ഗബ്രി​േയൽ ഗാർസ്യ മാർകേസിനെയും ബോർഹസിനെയും കാർലോസ് ഫുയൻതെസിനെയും ഹുവാൻ റൂൾഫോയെയും മാത്രം വായിച്ചിട്ടുള്ള വായനക്കാർക്ക് അപരിചിതമായ എത്രയോ പ്രതിഭകൾ ലാറ്റിനമേരിക്കൻ എഴുത്തിനെ സമ്പന്നമാക്കിയിട്ടുണ്ടെന്ന് അവിടത്തെ സാഹിത്യത്തെ സ്​നേഹിക്കുന്നവർക്ക്​ അറിയാം.

ഇവരിൽ എന്തുകൊണ്ടും പ്രതിഭാശാലിയായ എഴുത്തുകാരനാണ് പര​േഗ്വയിലെ ഔഗസ്തോ റോ ബസ്തോസ്. 1917ൽ പര​േഗ്വയിലെ അസുൻ ക്യോനിലാണ് അദ്ദേഹം ജനിച്ചത്. പര​േഗ്വയിലെ ഏകാധിപത്യ ഭരണത്തിന്റെ സമ്മർദത്താൽ ജീവിതത്തിന്റെ ഭൂരിഭാഗവും അഭയാർഥിയായി വിദേശ രാജ്യങ്ങളിൽ അ​ദ്ദേഹത്തിന് ജീവിക്കേണ്ടതായിരുന്നു. 1947ലെ ഹിഗിനിയോ മോറിനി​ഗോയുടെ ഭരണകാലത്ത് പുറത്തുകടന്ന അദ്ദേഹം 1947 മുതൽ 1976 വരെ അർജന്റീനയിലും 1976ൽ ഫ്രാൻസിലും ഒളിവിൽ​ േപായി.

റോ ബസ്തോസിന്റെ ബാല്യകാല ജീവിതാനുഭവങ്ങൾ വേദനിപ്പിക്കുന്നവയായിരുന്നു. 1932ൽ പതിനഞ്ചാമത്തെ വയസ്സിൽ ഷാക്കോ യുദ്ധകാലത്ത് (Chaco War) അദ്ദേഹത്തിന്​ സ്കൂൾപഠനം ഉപേക്ഷിക്കേണ്ടതായി വന്നു. പര​േഗ്വയും ബൊളീവിയയും തമ്മിൽ നടത്തിയ ഷാക്കോ യുദ്ധം രണ്ട് പ്രധാന എണ്ണക്കമ്പനികൾക്കുവേണ്ടി നടത്തിയ നിരർഥകമായ ഒരു പോരാട്ടമായിരുന്നു. ഈ യുദ്ധകാലത്ത് ഒരു സ്ട്രെച്ചർ വാഹകനായി കുറച്ചുകാലം റോ ബസ്തോസ് പ്രവർത്തിച്ചു. ഷാക്കോ യുദ്ധത്തിനുശേഷം അദ്ദേഹം പ്രശസ്ത സ്പാനിഷ് പത്രം ‘എൽപായിസി’നു (El pais) വേണ്ടി ലേഖകനായും പ്രവർത്തിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ഒരു യുദ്ധകാല പത്രപ്രവർത്തകനായി അ​ദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. ‘ഞാൻ കണ്ട ഇംഗ്ലണ്ട്’ (The England That I Saw) എന്ന പേരിൽ ഈ ലേഖനങ്ങളു​ടെ ഒരു സമാഹാരം പുറത്തുവന്നിട്ടുണ്ട്.

1940ൽ പ്രസിഡന്റ് ഹോസെ ഫെലിക്സിന്റെ മരണശേഷം ഹിഗിനിയോ മോറിനിഗോയെ സൈനിക പിൻബലത്തിൽ പര​േഗ്വയുടെ ​​തലവനാക്കി. മോറിനിഗോയുടെ ഏകാധിപത്യ ഭരണകാലത്ത് സ്വതന്ത്ര പത്രമായിരുന്ന ‘എൽപായ്സി’ന്റെ ഓഫിസുകൾ ചുട്ടെരിച്ചു. അതിലെ ​ജീവനക്കാർ പലായനം ചെയ്യാൻ നിർബന്ധിതരായി. ഒരു കമ്യൂണിസ്റ്റ് ഭീഷണിയായാണ് അധികാരികൾ സ്വതന്ത്ര പത്രപ്രവർത്തനത്തെ കണ്ടത്​. അതിനെ തുടർന്ന് അദ്ദേഹം 1947ൽ അർജന്റീനയിലേക്ക് പലായനം ചെയ്തു. അർജന്റീനയിൽവെച്ചാണ് അദ്ദേഹം സാഹിത്യ​പ്രവർത്തനം തുടങ്ങിയത്. 1953ൽ ‘ഇലകൾക്കിടയിലെ ഇടിമുഴക്കം’ (Thunder Among the Leaves), 1966ൽ ‘ഒഴിഞ്ഞയിടം’ (The Vacant Lot), 1967ൽ ‘ജലത്തിൽവെച്ച പാദം’ (Feet on the Water), ‘ചുട്ടുകരിച്ച തടി’ (Burnt Wood), 1969ൽ ‘കശാപ്പ്’ (Slaughter) തുടങ്ങിയ കഥാസമാഹാരങ്ങൾ പ്രസിദ്ധീകൃതമായി. ജീവിതത്തി​ന്റെ അവസാന കാലത്ത് വല്ലാതെ ദുരിതമനുഭവിച്ച് മരണത്തിന് കീഴടങ്ങിയ റോ ബസ്തോസിനെ സ്വീഡിഷ് അക്കാദമി പരിഗണിച്ചില്ലെന്നുള്ള യാഥാർഥ്യം ഇപ്പോഴും വേദനിപ്പിക്കുന്നു.

പക്ഷേ, റോ ബസ്തോസ് ലോക സാഹിത്യത്തിൽ കൂടുതൽ അറിയപ്പെട്ടത് 1960ൽ പ്രസിദ്ധീകരിച്ച ‘മനുഷ്യപുത്രൻ’ (Son of the Man), 1974ലെ ‘ഐ ദ സുപ്രീം’ (I the Supreme) എന്നീ നോവലുകളിലൂടെയാണ് (Yo Elsupremo). പ​െത്താമ്പതാം നൂറ്റാണ്ടിലെ പര​ഗ്വേയൻ ഏകാധിപതി ഹോസെ ഗാസ്പർ റോഡ്രിഗസ് ഡി ഫ്രാൻസിയ (Jose Gasper Rodriquez de Francia)യുടെ കാലഘട്ടമാണ് ഈ നോവലിൽ പ്രമേയമായി വരുന്നത്. ഇത് പൂർത്തിയാക്കാൻ അഞ്ചു വർഷമെടുത്തു. ​പ്രഫ. എം. കൃഷ്ണൻ നായർ ‘സാഹിത്യവാരഫല’ത്തിലൂടെ ഈ നോവലിനെക്കുറിച്ച് ആദ്യമായെഴുതിയത് ഇന്നും മായാ​െത നിൽക്കുന്നു.

ഇത്രയും ആമുഖമായെഴുതേണ്ടിവന്നത് റോ ബസ്തോസിന്റെ ‘അഭിയോക്താവ്’ (The Prosecutor) എന്ന നോവൽ (നോവൽത്രയത്തിലെ മൂന്നാം ഭാഗം) അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ്. ആമസോണിൽ ഇപ്പോൾ ഇതിന്റെ വില 8500 രൂപയാ​െണന്നുള്ളത് ഏതൊരു വായനക്കാ​രനെയും ദുഃഖത്തിലാഴ്ത്തും. മികച്ച വായനക്കാരനും സുഹൃത്തുമായ വയനാട്ടിലെ ഡോ. രാജേഷ് ഇത് വായിക്കാൻ തന്നില്ലെങ്കിൽ അടുത്തകാലത്തൊന്നും ഇത് സ്പർശിക്കാൻ​​പോലും കഴിയുമായിരുന്നില്ല.

‘പ്രോസിക്യൂട്ടർ’ എന്ന നോവലിന്റെ ആദ്യത്തെ രൂപം എഴുതിയത് ലാറ്റിനമേരിക്ക കണ്ട ഏറ്റവും നീണ്ട ഏകാധിപത്യ ഭരണത്തിന്റെ അവസാന കാലത്താണ് (സ്​ട്രോസ്നറുടെ ഭരണകാലം). 1989ൽ ഉണ്ടായ ഒരു വലിയ പ്രതിരോധത്തിനു മുന്നിൽ സ്​ട്രോസ്നറുടെ ഏറ്റവും ക്രൂരമായ ഒരു കാലഘട്ടം അവസാനിക്കുകയായിരുന്നു. പക്ഷേ, റോ ബസ്തോസിന് ഇതിനു തൊട്ടുമുമ്പു തന്റെ രചന നശിപ്പിക്കേണ്ടതായിവന്നു. ഇപ്പോൾ വായനക്കാരുടെ മുന്നിലെത്തിയിരിക്കുന്ന രൂപം (പരിഭാഷയടക്കം) സ്ട്രോസ്നറുടെ പതനത്തിനുശേഷം ​അദ്ദേഹം തയാറാക്കിയ രണ്ടാമത്തെ രൂപമാണ്. നോവലിന്റെ ആദ്യത്തെ മൗലികമായ രൂപം വായിച്ചിട്ടുള്ള റോ ബസ്തോസ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായ ജാസിന്റൊ ഫ്ലീഷ പറഞ്ഞത് പുതിയ രൂപത്തിന് ആദ്യത്തേതിൽനിന്നും വളരെ വ്യത്യാസമുണ്ടെന്നുള്ളതാണ്. ആദ്യരൂപം ഐറിസ് ജിമെനസിനുള്ള ഒരു പ്രേമലേഖന​െമന്നുള്ള രീതിയിലാണ്. ഭാര്യയായ ജിമെനസുമായി അക്കാലത്ത് റോ അബസ്തോസിന് ശരിക്കും പൊരുത്തപ്പെട്ടു പോകുവാൻ കഴിയാത്ത ഒരവസ്ഥയുമായിരുന്നു. ആദ്യത്തെ രൂപത്തിൽ രണ്ടാമത്തെ രൂപത്തിലേതുപോലെ ഫെലിക്സ് മോറൽ (Felix Moral) ആഖ്യാതാവായിരുന്നില്ല.

ഏകാധിപതിയുടെ കാലത്തെ പീഡന ചേംബറുകളെക്കുറിച്ചും അവയിൽ അരങ്ങേറിയ കിരാതമായ പീഡനങ്ങളെക്കുറിച്ചും ദുരൂഹമരണങ്ങളെക്കുറിച്ചും നോവലിൽ വ്യക്തമായ സൂചനകളുണ്ട്. ആൽഫ്രദോ സ്ട്രോസ്നർ എന്ന ഏകാധിപതിയുടെ നീണ്ടകാലത്തെ (1954-1989) ഭരണം പര​േഗ്വയിലുണ്ടാക്കിയ മാറ്റം റോ ബസ്തോസി​നെ അത്രമാത്രം വേദനിപ്പിച്ചിരുന്നു. പര​േഗ്വയൻ ജനതയനുഭവിച്ച ക്രൂരതകൾക്ക് അറുതിവരുത്താൻ 1989 വരെ കാത്തിരിക്കേണ്ടതായിവന്നു. നോവലിലെ ഫ്രാൻസിസ്കോ നൊലോവ്സ്റ്റും യഥാർഥ ഏകാധിപതിയായിരുന്ന ആൽഫ്രദോ സ്ട്രോസ്നറും ബന്ധപ്പെട്ടുകിടക്കുന്നതിലെ സൂചനകളും വായനക്കാർ തിരിച്ചറിയേണ്ടതായിട്ടുണ്ട്.

ഇതൊരു ചരിത്ര പ്രതിരോധ നോവലാണെന്നും റോ ബസ്തോസ് ഒരഭിമുഖത്തിൽ പ്രതികരിക്കുന്നുണ്ട്. പര​േഗ്വയിൽ സംഭവിച്ച ത്രിമാന ഐക്യയുദ്ധത്തിന്റെ (Tripple Alliance War) ചരിത്രവുമായുള്ളതിനേക്കാൾ കൂടുതൽ ചരിത്രവിരുദ്ധ സങ്കൽപത്തിനാണദ്ദേഹം പ്രാധാന്യം കൊടുക്കുന്നത്. ശരിക്കും ഒരു ചരിത്രവിരുദ്ധ സമീപനമാണ് ഇതിന്റെ രചനയിൽ സ്വീകരിച്ചത്. ചരിത്രത്തിനെതിരെ ഒരു പോരാട്ടമെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്യാം.

റോ ബസ്തോസിന്റെ ‘ദി പ്രോസിക്യൂട്ടർ’ എന്ന നോവലടക്കമുള്ള നോവൽ ത്രയത്തിന്റെ പ്രധാനപ്പെട്ട ആശയം ആ അധികാരത്തിന്റെ ഏകദൈവ ഭാവം (The Monotheism of Power) എന്നതാണെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ആദ്യമിതെല്ലാം ചേർന്നൊരു നോവൽത്രയം എന്ന രൂപം അദ്ദേഹത്തിലുണ്ടായിരുന്നില്ല. ‘മനുഷ്യപുത്രനും’ (Son of Man) ‘ഐ ദ സുപ്രീമും’ എഴുതിയപ്പോഴത്തെ ഒരവസ്ഥയായിരുന്നു അത്. പക്ഷേ പിന്നീടിതിനുവേണ്ടി ‘മനുഷ്യപുത്രനി’ലെ ചില ഭാഗങ്ങൾ തിരുത്തിയെഴുതി 1982ൽ ഒരു നോവൽത്രയത്തിന് അനുയോജ്യമാംവിധം പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. ‘മനുഷ്യപുത്രൻ’ എന്ന നോവൽ 1990കളിൽ ബോംബെയിലെ സ്ട്രാന്റ് പുസ്തകശാലയിൽനിന്നാണീ ലേഖകന് വെറും 175 രൂപക്ക് ലഭിച്ചത്. നോവൽ ത്രയത്തിലെ രണ്ടാം ഭാഗമായ ‘ഐ ദ സുപ്രീമി’ൽ ‘മനുഷ്യപുത്രന് ’ മുമ്പുള്ള ഒരു കാലത്തിലേക്കാണ് കടന്നുചെല്ലുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏകാധിപതിയായ ഹോസെ ഗാസ്പർ റോഡ്രിഗസ് ഡി ഫ്രാൻസിയയുടെ 1814ൽ പര​​േഗ്വ സ്വതന്ത്രമായതുമുതലുള്ള ഒരു കാലഘട്ടം.

‘പ്രോസിക്യൂട്ടറി’ലേക്ക് വരുമ്പോൾ അധികാരത്തിന്റെ ദൈവതാഭാവം വിശദീകരിക്കുമ്പോൾ രണ്ട് പ്രധാന കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിൽ ആൽഫ്രദോ സ്ട്രോസ്നറുടെ ഏകാധിപത്യ ഭരണവും (1954-89) ഫ്രാൻസിസ്കോ സൊളാനൊ ലോപ്പസിന്റെ (1862-70) കാലഘട്ടവും മാറിമാറി പ്രതിഫലിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ചും ത്രിമാന സഖ്യയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണിതദ്ദേഹം ഏറ്റെടുക്കുന്നത്. സ്ട്രോസ്നറുടെ അധികാര ദുർവിനിയോഗം നോവലിന്റെ രണ്ടാം ഭാഗത്താണ് കൂടുതൽ പ്രകടമായി കാണുന്നത്.

‘മനുഷ്യപുത്രന്റേ’ത് പ്രധാനമായും മതപരമായ കാഴ്ചപ്പാടാണ്. ‘ഐ ദ സുപ്രീം’ ഉൾക്കൊള്ളുന്നത് ചരിത്രപരമായും സാഹിത്യപരമായുമുള്ള സ്രോതസ്സുകളുടെ കൂടിച്ചേരലുകളാണ്. അതേസമയം, ‘പ്രോസിക്യൂട്ടർ’ ഒരു പരിധിവരെ മതപരമായി പ്രതീകാത്മകവുമാണ്. മാത്തിയാസ് ഗ്രൂനിവാൾസ് ചിത്രീകരിച്ച പ്രധാന അൾത്താരയും ഫ്രാൻസിസ്കോ ​െസാളാനോ ലോപ്പസിന്റെ കുരിശിലേറ്റലിന്റെ ചിത്രവും അത് അപ്രത്യക്ഷമാകുന്നതിലെ യാദൃച്ഛികതയുമൊക്കെ ശ്രദ്ധയാകർഷിക്കുന്ന ​‘പ്രോസിക്യൂട്ടർ’ നിരവധി തത്ത്വചിന്താപരമായും സാഹിത്യപരവുമായ ഒത്തുചേരലുകളും ഏറ്റുവാങ്ങുന്നുണ്ട്. നോവലിന്റെ വികാസത്തിൽ ഇത് ശരിക്ക് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സീറോ കോറയിൽവെച്ച് ​​െസാളാനോയുടെ മരണം സംഭവിക്കുന്നതിനോടൊപ്പമുള്ള യാതനകളും കൂടുതൽ പ്രാധാന്യമർഹിക്കുന്ന മൂന്നു നോവലുകളുടെയും അടിസ്ഥാനപരമായ ദർശനങ്ങളിൽ ഫ്രെഡറിക് നീത്ഷെയുടെ ‘ദസ് സ്​പോക് സരതുസ്​ത്ര’യുടെ (Thus Spoke Zarathustra) സ്വാധീനം എത്രമാ​ത്രം നിലനിൽക്കുന്നു എന്നുള്ളതും പ്രത്യേക പരിഗണന അർഹിക്കുന്ന വസ്തുതയാണ്.

ഇതിനു പുറമെ ‘പ്രോസിക്യൂട്ടറി’ൽ നിരവധിതവണ ഇത് സംഭവിക്കുന്നുമുണ്ട്. കൂടാതെ, ആഖ്യാതാവ് നീത്ഷെയുടെ സഹോദരിയെക്കുറിച്ചുള്ള ഒരു രസകരമായ ഉപാഖ്യാനം ആവിഷ്‍കരിക്കുന്നുണ്ട്. ആത്യന്തികമായി ‘പ്രോസിക്യൂട്ടറി‘ൽ ബ​േസ്താസ് രണ്ട് അമാനുഷരെ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഫ്രാൻസിസ്കോ സൊളാനൊ ലോപ്പസും മറ്റൊരു ആഖ്യാതാവായ ഫെലിക്സ് മോറലുമാണിവർ. റോ ബസ്തോസിന്റെ ഏറ്റവും സങ്കീർണസ്വഭാവമുള്ള ഒരു ആഖ്യാതാവാണ് ഫെലിക്സ് മോറൽ. ശരിക്കും നീത്ഷെയുടെ ദർശനം ഏറ്റുവാങ്ങി അവതരിപ്പിക്കുന്ന ഒരു ആഖ്യാതാവായി അയാൾ നിലനിൽക്കുന്നു.

നോവലിന്റെ ആദ്യഭാഗത്ത് ക്രിസ്തീയ ധാർമികതകളുമായി പോരാട്ടം നടത്തുന്ന ഒരു കഥാപാത്രമാണ്. നീത്​​േഷ ഇതിനോട് ഒട്ടും യോജിക്കാത്ത ഒരു സമീപനമാണ് നടത്തുന്നത്. ആദ്യഭാഗത്ത് ഫെലിക്സ് മോറൽ തന്റെ പങ്കാളി ജിമെനയുമായി ശരിക്കും സൗഹൃദപരമായ ജീവിതമാണ് നയിക്കുന്നത്. അതേസമയം, ലീഡകൗട്നർ എന്ന ബിരുദ വിദ്യാർഥിനിയുമായി ലൈംഗിക വേഴ്ചയിലേക്കയാൾ ആകൃഷ്ടനാകുന്നുമുണ്ട്. അവരുടെ നോവലിലുള്ള ലൈംഗിക വേഴ്ച ഒരു സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ വായനക്കാരന് കഴിയുന്നില്ല.

ചരിത്രം ഒരു സമാനീതമായ മാർഗമായി നോവലിൽ നിറഞ്ഞുനിൽക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. ജീവിതത്തിന്റെ അടിസ്ഥാനപരമായ അനിശ്ചിതത്വവും നോവലിൽ അടിവരയെന്നോണം രേഖപ്പെടുത്തുന്നുണ്ട്. ഉത്തരാധുനികതയുടെ ഏറ്റവും ഉദാത്തമായ ഒരു ദർശനമായിതിനെ കാണുകയും വേണം. ‘പ്രോസിക്യൂട്ടറി’ൽ ഏകാധിപതിയായി കാണേണ്ട സ്ട്രോസ്നറെ കൊല​ചെയ്യുന്ന മോറലിന്റെ പദ്ധതി പരാജയപ്പെടുന്നു. അതിനു കാരണമായി വരുന്നത് മോറൽ ഒരു വ്യക്തിയെന്ന നിലയിൽ സ്ട്രോസ്നറുടെ വിധി നിർണയിക്കുന്നതിലുള്ള അധികാരത്തിന്റെ പോരായ്മയാണ്. അയാളെ നീതിക്കു മുന്നിൽ കൊണ്ടുവരാനും അയാൾക്ക് കഴിയാതെ പോകുന്നു. ഒരു കൂട്ടായ്മക്ക് മാത്രമേ അത് ചെയ്തുതീർക്കാൻ കഴിയൂ. ഒരു പ്രവാസി എന്ന നിലയിൽ മോറലിന് കൂട്ടായ്മയുടേതായ അനുഭവങ്ങളുടെ കുറവുണ്ട്. അതയാളെ താങ്ങാനാവാത്ത ഒരു വ്യക്തിവാദത്തിനുള്ളിലേക്ക് മാറ്റിനിർത്തുകയും ചെയ്യുന്നു. ​സ്ട്രോസ്നർ ഒരു സൈനിക അട്ടിമറിമൂലം 1989 ഫെബ്രുവരി മൂന്നിന്​ അട്ടിമറിക്കപ്പെട്ടുവെങ്കിലും ഈയൊരു പദ്ധതി ജനാധിപത്യത്തിലേക്കുള്ള ഒരു വരവിന്റെ സൂചനയായാണ് കാണേണ്ടത്. കൂട്ടത്തിൽ അടിച്ചമർത്തപ്പെട്ട ജനതയുടെ പ്രതിരോധങ്ങളും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാക്കി.

പ്രവാസിത്വം എന്ന ആശയത്തെ മുൻനിർത്തി വിചിന്തനം ചെയ്യുമ്പോൾ ‘പ്രോസിക്യൂട്ടറി’ന് ആത്മകഥാംശത്തിന്റെ സ്പർശമുള്ള ഒരു നോവലായി ചൂണ്ടിക്കാണിക്കാൻ കഴിയും. പ്രവാസിത്വത്തിന്റെ എല്ലാ ഭയാശങ്കകളും ഈ നോവലിനെ ചൂഴ്ന്നുനിൽക്കുന്നുമുണ്ട്. ഒരു അന്തർദേശീയ കോൺഫറൻസിൽ പ​ങ്കെടുക്കുവാൻ മോറലിന് പര​േഗ്വയിലേക്ക് വരാനുള്ള അവസരവും നോവലിൽ ഉണ്ടാകുന്നുണ്ട്. അതോടൊപ്പമാണ് വിഷം പുരട്ടിയ പാമ്പുമോതിരംകൊണ്ട് ഏകാധിപതിയെ വധിക്കാനുള്ള പദ്ധതിയും തയാറാക്കുന്നത്. പക്ഷേ, ഈ പദ്ധതിയിൽ മരണത്തിന്റെ ഒരു കെണി അയാൾക്കു ചുറ്റും വന്നുകൂടുന്നുമുണ്ട്. ഇങ്ങനെയുള്ള ഒരു മരണം മോറലിന് ഒരു പുനർജന്മത്തിന്റെ സാധ്യതയും പകർന്നുകൊടുക്കുന്നുണ്ട്.

ഔ​ഗ​സ്തോ റോ ​ബ​സ്തോ​സ് 

ഔ​ഗ​സ്തോ റോ ​ബ​സ്തോ​സ് 

ജീവിതത്തിൽ അർഥവത്തായ ഒരു മരണത്തിന്റെ സാന്നിധ്യമാണയാൾ ഇതുകൊണ്ട് നേടിയെടുക്കുന്നത്. മരണം ഒരു പ്രമേയമായി നോവലിനെ ആവരണം ചെയ്യുന്നതിന്റെ സൂചനകൾകൂടിയാണിത്. നോവലാകെ മോറൽ നിരവധിതവണ മരണത്തിൽ അഭയം തേടുന്നുണ്ട്. ഹൃദയാഘാതം, ജ്വരം, പീഡനം അങ്ങനെ നിരവധി കാരണങ്ങൾ കടന്നുവരുന്നുണ്ട്്. ജർമൻ കവി റിൽക്കെ സൂചിപ്പിക്കുന്നതുപോലെ ഇവ പൊതുവായ മരണകാരണങ്ങളാണ്. റോ ബസ്തോസ് റിൽക്കയെയും അദ്ദേഹത്തിന്റെ പൗള ബെക്കറുമായുണ്ടായിരുന്ന ബന്ധത്തെയും നോവലിലെ വിവിധ സന്ദർഭങ്ങളിൽ പരാമർശിക്കുന്നുണ്ട്. മോറലിന്റെ ഉത്തമസുഹൃത്തായ ക്ലോവിസാണ് ഇവരുടെ കഥകൾ പുനരാവിഷ്കരിക്കുന്നത്.

സ്വയം മരണത്തെ നേരിടുകയെന്ന റിൽക്കയുടെ ആശയം ആവിഷ്കരിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. സ്ട്രോസ്നറെ വധിക്കാനായുള്ള ഒരു ശ്രമത്തിനിടയിൽ സ്വയം മരണത്തെ സ്വീകരിക്കുവാൻ കഴിയുകയെന്നത് വഴി തന്റെ പദ്ധതികൾക്കുള്ള പൂർത്തീകരണമാണയാൾ ആഗ്രഹിക്കുന്നത്. വൈവിധ്യമാർന്ന അർഥവത്തായ ഒരു മരണം. ഫെമിനിസവും സ്ത്രീകളുടെ ഭാഗധേയങ്ങളും നോവലിൽ മറ്റൊരാശയമായി നിലനിൽക്കുന്നുണ്ട്. ബസ്തോസിന്റെ നോവലുകളിൽ സ്ത്രീകഥാപാത്രങ്ങളുണ്ടെങ്കിലും അവർ സ്ത്രീ ആഖ്യാതാക്കളായി അധികമൊന്നും കടന്നുവന്നിട്ടില്ല. ഇവിടെ ജിമെന ടാർസിസും ലീഡകൗട്നറും ഇതിൽനിന്ന് വേറിട്ടുനിൽക്കുന്നു. ശക്തരായ സ്ത്രീ കഥാപാത്രങ്ങളായിവർ നോവലിന്റെ ഗതിയെ നിയന്ത്രിക്കുന്നുമുണ്ട്. ഫ്രാൻസിസ്കോ സൊളാനൊ ലോപ്പസിന്റെ വെപ്പാട്ടിയായ മാദം ലിൻഷും കാമുകിമാരിലൊരാളായ പാൻഷ ഗാർമെന്റിയയും വേറിട്ടുനിൽക്കുന്നവരാണ്. ‘പ്രോസിക്യൂട്ടർ’ എന്ന നോവലിന്റെ ഒരു പ്രത്യേകതയാണിത്. ‘പ്രോസിക്യൂട്ടർ’ എന്ന നോവൽ വായിച്ചുകഴിഞ്ഞപ്പോൾ ഒന്നും രണ്ടും ഭാഗങ്ങളായ ‘മനുഷ്യപുത്രനും’ ‘ഐ ദ സുപ്രീമും’ ഒരിക്കൽകൂടി വായിക്കണമെന്ന മോഹം മനസ്സിൽ ചേക്കേറിയിരിക്കുന്നു. ക്ലാസിക്കുകൾ എപ്പോഴുമങ്ങനെയാണ്. ഒരൊറ്റ വായനയിൽ അവ ഒതുങ്ങിനിൽക്കുന്നില്ല. ഓരോ പുനർവായനയും പുതിയ മാനങ്ങൾ അവ പങ്കുവെക്കുന്നു.

കൊളംബസിനെക്കുറിച്ചൊരു മഹത്തായ ചരിത്രനോവൽ റോ ബസ്തോസ് രചിച്ചിട്ടുണ്ട്. അത് ഇനിയും പരിഭാഷപ്പെടുത്താതെ സ്പാനിഷ് ഭാഷയിൽ ഒതുങ്ങിനിൽക്കുന്നു. സ്പാനിഷും ഗുറാനിയും ചേർന്നുള്ള റോ ബസ്തോസിന്റെ മൂലഭാഷ പരിഭാഷക്ക് പെ​െട്ട​ന്നങ്ങനെ വഴങ്ങി​െക്കാടുക്കുകയും ചെയ്യില്ല. റോ ബസ്തോസിന്റെ നോവലുകൾ വായിക്കാനുള്ള ശ്രമം പ്രിയ വായനക്കാരെ, നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം.

News Summary - weekly literature book