Begin typing your search above and press return to search.
proflie-avatar
Login

കുലീന സൗന്ദര്യത്തിന്റെയും അനിയന്ത്രിത ദുരന്തങ്ങളുടെയും ഭൂമിക

കുലീന സൗന്ദര്യത്തിന്റെയും   അനിയന്ത്രിത ദുരന്തങ്ങളുടെയും ഭൂമിക
cancel

മെ​ക്സി​ക്ക​ൻ ക​വി ഹോ​സെ എ​മി​ലി​യോ പാ​​ച്ചേ​കൊ​യു​ടെ ‘ഓ​ർ​മ​യു​ടെ ന​ഗ​ര​വും മ​റ്റു ക​വി​ത​ക​ളും’ (City of Memory and Other Poems) വാ​യി​ക്കുന്നു.സ​മ​കാ​ലിക ലാ​റ്റി​ന​മേ​രി​ക്ക​ൻ സാ​ഹി​ത്യ​ത്തി​ലെ പ്ര​തി​ഭാ​സ​മ്പ​ന്നനാ​യ എ​ഴു​ത്തു​കാ​ര​നാ​ണ് മെ​ക്സി​കോ​യി​ലെ ഹോ​സെ എ​മി​ലി​യോ പാ​​ച്ചേ​കൊ​ (Jose Emilio Pacheco). നോ​വ​ലി​സ്റ്റ്, നി​രൂ​പ​ക​ൻ, ചെ​റു​ക​ഥാ​കൃ​ത്ത്, ക​വി, പ​രി​ഭാ​ഷ​ക​ൻ എ​ന്നീ നിലക​ളി​ലെ​ല്ലാം നി​റ​ഞ്ഞു​നി​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് എ​മി​ലിയോ. 1939 ജൂ​ൺ 30ന്​ മെ​ക്സികോ സി​റ്റി​യി​ലാ​ണ്​ ജനനം. 1958ൽ ​പു​റ​ത്തു​വ​ന്ന ‘മെ​ഡൂ​സ​യു​ടെ ര​ക്തം’ (The Blood of Medusa) എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ലൂ​ടെ​യാ​ണ്​...

Your Subscription Supports Independent Journalism

View Plans

മെ​ക്സി​ക്ക​ൻ ക​വി ഹോ​സെ എ​മി​ലി​യോ പാ​​ച്ചേ​കൊ​യു​ടെ ‘ഓ​ർ​മ​യു​ടെ ന​ഗ​ര​വും മ​റ്റു ക​വി​ത​ക​ളും’ (City of Memory and Other Poems) വാ​യി​ക്കുന്നു.

സ​മ​കാ​ലിക ലാ​റ്റി​ന​മേ​രി​ക്ക​ൻ സാ​ഹി​ത്യ​ത്തി​ലെ പ്ര​തി​ഭാ​സ​മ്പ​ന്നനാ​യ എ​ഴു​ത്തു​കാ​ര​നാ​ണ് മെ​ക്സി​കോ​യി​ലെ ഹോ​സെ എ​മി​ലി​യോ പാ​​ച്ചേ​കൊ​ (Jose Emilio Pacheco). നോ​വ​ലി​സ്റ്റ്, നി​രൂ​പ​ക​ൻ, ചെ​റു​ക​ഥാ​കൃ​ത്ത്, ക​വി, പ​രി​ഭാ​ഷ​ക​ൻ എ​ന്നീ നിലക​ളി​ലെ​ല്ലാം നി​റ​ഞ്ഞു​നി​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് എ​മി​ലിയോ. 1939 ജൂ​ൺ 30ന്​ മെ​ക്സികോ സി​റ്റി​യി​ലാ​ണ്​ ജനനം. 1958ൽ ​പു​റ​ത്തു​വ​ന്ന ‘മെ​ഡൂ​സ​യു​ടെ ര​ക്തം’ (The Blood of Medusa) എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ലൂ​ടെ​യാ​ണ്​ അദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ‘രാ​ത്രി​യു​ടെ മൂ​ല​ക​ങ്ങ​ൾ’ (The Elements of the Night -1963), ‘അ​ഗ്നി​യു​ടെ നി​ദ്ര’ (The Sleep of the Fire -1966) തു​ട​ങ്ങി​യ​വ ക​വി​താ​സ​മാ​ഹ​ാര​ങ്ങ​ളാ​ണ്.

‘വി​ദൂ​ര​ത​യി​ൽ നി​ങ്ങ​ൾ മ​രി​ക്കും’ (You Will Die Far Away -1967) എ​ന്ന നോ​വ​ൽ ച​രി​ത്ര​ത്തി​ലെ ജൂ​ത​രു​ടെ ഒ​ഴി​വാ​ക്ക​ലി​ന്റെ പ്ര​മേ​യ​മാ​ണ്. ‘ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ നേ​രി​ട്ടും അ​ദ്ദേ​ഹം കൃ​തി​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ ‘ര​ണ്ടു ചു​മ​രു​ക​ൾ​ക്കി​ട​യി​ലെ വൃ​ക്ഷം’ (Tree between Two Walls -1960), ‘ന​ഷ്ട​പ്പെ​ട്ട മാ​തൃ​ഭൂ​മി​’ (The Lost Homeland -1976), ‘അ​ഗ്നി​നാ​ള​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന​ക​ൾ’ (Signals from the Flames -1980) തു​ട​ങ്ങി​യ​വ​യും 1987ലെ ​തി​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ളും പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ മെ​ക്സി​ക്ക​ൻ ക​വി​ത​യും (Editor) 1970ലെ ​മോ​ഡേ​ർ​ണെ​സി​മോ 1884-1921 ആ​ന്തോ​ള​ജി​യും ഉ​ൾ​പ്പെ​ടും. 2010​ലെ ​സ്പാ​നി​ഷ് ത​ല​ത്തി​ലെ നൊ​ബേ​ൽ ​സ​മ്മാ​ന​മാ​യ​റി​യ​പ്പെ​ടു​ന്ന ​സെ​ർ​വാ​ന്റ​സ് പു​ര​സ്കാ​രം നേ​ടി​യ ഈ ​ക​വി 74ാമ​​ത്തെ വ​യ​സ്സി​ൽ അ​ന്ത​രി​ക്കു​മ്പോ​ൾ ബാ​ക്കി​വെ​ച്ച ക​വി​ത​ക​ളു​ടെ ലോ​കം അ​പാ​ര​മാ​ണ്.

അ​ടു​ത്ത​കാ​ല​ത്ത് വാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ ‘ഓ​ർ​മ​യു​ടെ ന​ഗ​ര​വും മ​റ്റു ക​വി​ത​ക​ളും’ (City of Memory and Other Poems) ഹോ​സെ എ​മി​ലി​യോ​യു​ടെ ഏ​റ്റ​വും പു​തി​യ ക​വി​ത​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യാ​ണ്. അ​മേ​രി​ക്ക​ൻ കാ​വ്യ​പ്ര​തി​ഭ​യാ​യി​രു​ന്ന ലോ​റ​ൻ​സ് ഫെ​ർ​ലി​ങ്ഗെ​റ്റി (Lawrence Ferlinghetti) സ്ഥാ​പി​ച്ച സി​റ്റി ലൈ​റ്റ് പു​സ്ത​ക​ശാ​ല​യും 1955ൽ ​തു​ട​ങ്ങി​യ സാ​ൻ​ഫ്രാ​ൻ​സിസ്കോ​യി​ലെ പു​സ്ത​ക പ്ര​സാ​ധ​ന സം​രം​ഭ​വും ലോ​ക​പ്ര​ശ​സ്ത​മാ​ണ്. അ​വ​രാണീ ക​വി​താ​സ​മാ​ഹാ​രം ഇം​ഗ്ലീ​ഷി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സ്പാ​നി​ഷ് പ്ര​ഫ​സ​റാ​യ സി​ൻ​തി​യ​സ്റ്റീൽസും (Cynthia Steele) ഡേവിഡ് ലോ​വ​റും ചേ​ർ​ന്നാ​ണി​തി​​ന്റെ മൊഴിമാറ്റം.

സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​േ​ബ​ൽ പു​ര​സ്കാ​രം നേ​ടി​യ മെ​ക്സി​ക്ക​ൻ ക​വി ഒ​ക്ടാ​വി​യ​ പാ​സി​നു​ശേ​ഷം (Octavio Paz) മെ​ക്സി​ക്ക​ൻ ക​വി​ത​യി​ൽ പു​തി​യ ച​ല​ന​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി​യ ക​വി​യാ​ണ് ഹോ​സെ എ​മി​ലിയോ പാ​ച്ചേ​കൊ. മ​റ്റൊ​രു വി​ഖ്യാ​ത മെ​ക്സി​ക്ക​ൻ ക​വി​യാ​യ അ​ൽ​ഫോ​ൻ​സോ ​റി​യി​പ്സി​​ന്റെ (Alfonso Reyps) സ്വാ​ധീ​ന​വും എ​മിലിയോ​യു​ടെ ക​വി​ത​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. ശ​രി​ക്കും ലാ​റ്റി​ന​മേ​രി​ക്ക​ൻ സാർ​വലൗ​കി​ക​ത​യു​ടെ വ​ക്താ​വാ​യിരുന്നു എ​മി​ലി​യോ.

ആ​ദ്യ​കാ​ല ക​വി​ത​ക​ളി​ലെ അ​ല​ങ്കാ​ര ​ബ​ഹു​ല​ത​യി​ൽ​നി​ന്നും വി​ട്ട് 1970ക​ളി​ലെ സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ ദ​ർ​ശ​ന​ങ്ങ​ളു​ടെ ക​വി​ത​യി​ലേ​ക്കു വ​രു​മ്പോ​ൾ സ്വ​ത​ന്ത്ര​മാ​യ ഒ​രു മാ​ന​വി​ക​ത​യു​ടെ തി​മ​ർ​പ്പിന്റെ ശ​ബ്ദം ക​വി​ത​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ശ​രി​ക്കും സ്വ​ത​ന്ത്ര​മാ​യ മാ​ന​വി​ക മൂ​ല്യ​ങ്ങ​ളു​ടെ മു​ഴ​ക്ക​മാ​ണാ ക​വി​ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന​ത്. പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ചം അ​തി​നു​ള്ളി​ൽ അ​ണ​യാ​തെ കാ​ത്തു​സൂ​ക്ഷി​ച്ചു. ‘ഓ​ർ​മ​യു​ടെ ന​ഗ​ര​വും മ​റ്റു ക​വി​ത​ക​ളും’ എ​ന്ന ഈ ​സ​മാ​ഹാ​ര​ത്തി​ലെ ക​വി​ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ കാ​വ്യ​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തെ​യാ​ണ് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത്.

എ​മി​ലി​യോ വി​നീ​ത​നാ​യി​ട്ടാ​ണ് മെ​ക്സികോ ന​ഗ​ര​ത്തി​ൽ 20 മി​ല്യ​ൺ പൗ​ര​ന്മാ​രി​ലൊ​രു​വ​നാ​യി ഈ ​ക​വി​ത​ക​ളി​ലൂ​ടെ സം​വേ​ദി​ക്കു​ന്ന​ത്. ഈ ​ഭൂ​മി​ക വ​ലി​യ ധീ​ര​മാ​യ വി​പ്ല​വ​ത്തി​ന്റെ പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച ഒ​ന്നാ​ണ്. ഇ​വി​ട​ത്തെ അ​ധി​കാ​രി​വ​ർ​ഗം പി​ന്നീ​ട് അ​ഴി​മ​തി​യു​ടെ​യും കൂ​ടി​വ​ന്ന അ​സ​മ​ത്വ​ത്തി​ന്റെ​യും പ്ര​തീ​ക​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​ത് എ​ത്ര പെ​ട്ടെ​ന്നാ​ണ്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ച​രി​ത്രം നി​ശ്ശ​ബ്ദ​മാ​യ​ത് പു​തി​യ ത​ല​മു​റ​യോ​ട് സം​വ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​ന്റെ മു​ഴ​ക്ക​ങ്ങ​ൾ ഈ ​ക​വി​ത​യി​ലു​ണ്ട്. വ​ല്ലാ​ത്ത ഒ​രു ത​ക​ർ​ച്ച​യു​ടെ ചി​ത്ര​ങ്ങ​ളാ​ണി​വി​ടെ ഇ​രു​ണ്ട ചി​ത്ര​ങ്ങ​ളാ​യി പ​തി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്തി​ന്റെ ക​റു​ത്ത കൈ​ക​ളും ഇ​തി​ന്റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന്റെ ച​രി​ത്രം തി​രി​ച്ച​റി​യാനും ക​ഴി​യും.

മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളോ​ട് ഒ​രി​ക്ക​ലും യോ​ജി​ക്ക​ാ​നാ​വാ​ത്ത ക​വി​ ത​ന്റെ രചനകളി​ലൂ​ടെ പ്ര​തി​രോ​ധ​ത്തി​​ന്റെ ശ​ബ്ദം ഉ​യ​ർ​ത്തി​ക്കേ​ൾ​പ്പി​ക്കു​ന്നു. ക്രൂ​ര​ത​യു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും സ്വാ​ർ​ഥ​ചി​ന്ത​യു​ടെ​യും തു​റ​ന്ന മ​ന​സ്സി​ന്റെയും ചി​ത്ര​ങ്ങ​ൾ ദ്വന്ദാത്മ​ക​മാ​യി ത​ന്നെ ഇ​തി​ലെ വ​രി​ക​ൾ​ക്കു​ള്ളി​ൽ മാ​യാ​തെ കി​ട​ക്കു​ന്നു​മു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ എ​വി​ടെ​യൊ​ക്കെ​യോ ന​ഷ്ട​പ്പെ​ട്ടു​പോ​യ പൂ​ർ​വി​ക​മാ​യ ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​യി ക​വി​ത​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത് മെ​ക്സി​കോ​യു​ടെ ഏ​കാ​ന്ത​മാ​യ ആ​ത്മാ​വി​ന്റെ ചേ​ത​ന​ക​ളെ​യാ​ണ്. രാ​ഷ്ട്ര​ത്തി​ന്റെ ഏ​റ്റ​വും അ​ടു​ത്ത ഒ​രു പു​ന​ർ​ജ​ന്മം ക​വി മ​ന​സ്സി​ൽ കാ​ണു​ന്നു​ണ്ട്. അതേ, ഓ​ർ​മ​യു​ടേ​താ​യ ന​ഗ​രം ഈ ​സ​ഹ​സ്രാ​ബ്ദ​ത്തി​ന്റേ​താ​യ ഒ​രു സു​ര​ക്ഷാ​പേ​ട​ക​മാ​ണ്. ഈ ​ദു​ര​ന്ത​ത്തി​ന്റേതാ​യ കാ​ല​ത്ത് പ്ര​ത്യാ​ശ​യു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും വെ​ളി​ച്ചം പ​ക​ർ​ന്നു​കൊ​ടു​ക്കാ​ൻ എ​മി​ലി​യോ​യു​ടെ വ​രി​ക​ൾ​ക്കാ​വു​മെ​ന്ന​തി​ന്റെ സൂ​ച​ന​ക​ൾ ന​മു​ക്കു തി​രി​ച്ച​റി​യാനാകും.

മ​രു​ഭൂ​മി​യി​ൽ ഏ​ക​നാ​യി നി​ന്നു​കൊ​ണ്ട് ഉ​ച്ച​ത്തി​ൽ ആ​ക്രോ​ശി​ക്കു​ന്ന ബി​ബ്ലി​ക്ക​ൽ പ്ര​തി​രൂ​പ​മാ​യ പ്ര​വാ​ച​ക​നാ​യ ക​വി​യെ ഓ​ർ​മ​യു​ടെ ന​ഗ​ര​ത്തി​ൽ ന​മു​ക്കു കാ​ണാ​ൻ ക​ഴി​യും. താ​ൻ നേ​രി​ൽ കാ​ണാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ കാ​ഴ്ച​ക​ൾ ക​വി​യെ വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്. ആ​കെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഭൂ​മി​ക​യു​ടെ ചി​ത്രം ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ ത​രി​ച്ചു​നി​ൽ​ക്കു​ന്ന ക​വി​യു​ടെ മ​ന​സ്സി​ലേ​ക്ക് ക​ട​ന്നു​വ​രു​ക പൂ​ർ​വകാ​ല​ത്തി​ന്റെ ചി​ത്രമാണ്​.

നൂ​റ്റാ​ണ്ടി​ന്റെ അ​വ​സാ​ന​കാ​ല​ത്ത് ആ​കെ ഭീ​തി​യി​ലാ​ണ്ട ക​വി തന്റെ പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ക്കാ​ൻ പോ​കു​ന്നു എ​ന്ന് വേ​ദ​ന​യോ​ടെ തി​രി​ച്ചറിയുന്നു. ഗാ​യ​ക​നാ​യ ക​വി ന​ഗ​ര​ത്തി​നു മീ​തെ ക​ണ്ണു​ക​ൾ പാ​യി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​ടെ​യെ​ന്തൊ​ക്കെ​യാ​ണി​നി അ​വ​ശേ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ തെ​രു​വു​കൾ പു​ക​ച്ചു​രു​ളു​ക​ളാ​ലും ര​ക്ത​ത്താ​ലും ഇ​രു​ണ്ടു​പോ​യി​രി​ക്കു​ന്നു. മു​റി​വേ​റ്റ​വ​രു​ടെ ര​ക്ത​ത്തിന്റെ രൂ​ക്ഷഗ​ന്ധം അ​വി​ടെ അ​ലി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു. ആ​കെ അ​വി​ടെ എ​വി​ടെ​യൊ​ക്കെ​യോ ചി​ത​റി​വീ​ണു​കി​ട​ക്കു​ന്ന മാം​സ​ത്തി​ന്റെ ദു​ര​ന്ത​പൂ​ർ​ണ​മാ​യ നു​റു​ങ്ങു​ക​ൾ​ക്കാ​യി വി​ശ​ന്നു​വ​ല​യു​ന്ന കു​ട്ടി​ക​ളും നാ​യ്ക്ക​ളും ത​മ്മി​ൽ പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ ദാ​രു​ണചി​ത്രം മാ​ത്രം ബാ​ക്കി​യാ​വു​ന്നു.

സ​മാ​ഹാ​ര​ത്തി​ലെ ആ​ദ്യ​ക​വി​ത​ക​ൾ ‘ഓ​ർ​മ​ക​ളു​ടെ ന​ഗ​രം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​നു​ള്ളി​ൽ വ​രു​ന്ന​വ​യാ​ണ്. ര​ണ്ടാ​മ​ത്തേ​ത് ഒ​രു നീ​ണ്ട​ ക​വി​ത​യാ​ണ്. ‘ഞാ​ൻ ഭൂ​മി​യെ നി​രീ​ക്ഷി​ക്കു​ന്നു’ (I Watch the Earth) എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വ​രു​ന്ന ഈ ​ക​വി​ത 1985ൽ ​ശ​രി​ക്കും മെ​ക്സി​കോ ന​ഗ​ര​ത്തെ ത​ക​ർ​ത്ത ഭൂ​ക​മ്പ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ഒ​രു ക​വി​ത​യു​ടെ വി​ലാ​പ​ങ്ങളോ ​തേ​ങ്ങ​ലു​ക​ളോ ഒ​ക്കെ​യാ​ണ്. ക​വി​യു​ടെ വൈ​കാ​രി​ക തീ​വ്ര​ത​യു​ള്ള ശ​ബ്ദ​ത്തി​ന്റെ ത​രം​ഗ​ങ്ങ​ൾ​ക്കു​ള്ളി​ൽ മെ​ക്സി​കോ ന​ഗ​ര​ത്തി​നു നേ​രി​ട്ട ത​ക​ർ​ച്ച​യു​ടെ ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് തി​രി​ച്ച​റി​യാൻ ക​ഴി​യും.

മെ​ക്സി​ക്ക​ൻ ഭൂ​ക​മ്പദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു​ള്ള നീ​ണ്ട ക​വി​ത ദേ​ശീ​യ അ​തി​രു​ക​ളെ ലം​ഘി​ച്ച് വി​ക​സി​ത​മാ​കു​ന്ന ഒരു മ​ഹാ​കാവ്യത്തി​ന്റെ രൂ​പ​വും ഭാ​വ​വു​മാ​ണു​ൾ​ക്കൊ​ള്ളു​ന്ന​ത്. ഈ ​ലോ​ക​ത്തി​ന്റെ അ​വ​സാ​ന​ത്തെ​യാ​ണി​തെ​ന്ന് വ​രി​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. മാ​ന​വരാ​ശി​യു​ടെ മു​ന്നി​ൽ ഇ​വി​ടെ വേ​റി​ട്ട സാ​ധ്യ​ത​ക​ൾ ഒ​ന്നുംത​ന്നെ​യി​ല്ല.

എ​മി​ലി​യോ​യു​ടെ ക​വി​ത​ക​ൾ മു​ഴ​ക്ക​ങ്ങ​ളു​ടെ ഒ​രു ശേ​ഖ​ര​മാ​ണ്. സൂ​ച​ന​ക​ളു​ടെ ആ​ഗ​മ​നം വി​ളി​ച്ച​റി​യി​ക്കു​ന്ന ശ​ബ്ദവി​ന്യാ​സ​ങ്ങ​ളും അ​തോ​ടൊ​പ്പംത​ന്നെ​യു​ണ്ട്. അ​ദ്ദേ​ഹം നേ​രി​ട്ട യാ​ത​ന​ക​ളു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും വ്യാ​പ്തി മ​നു​ഷ്യ​രാ​ശി​യു​ടെ ദു​ര​ന്ത​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത് അത്ഭുത​ക​ര​മാ​യ ഒ​രു കാ​ഴ്ച​യാ​ണ്. എ​ങ്ങ​നെ​യാ​ണ​ദ്ദേ​ഹം ഇ​തു​പോ​ലൊ​രു ദു​ര​ന്ത​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തെ​ന്നും തി​രി​ച്ച​റി​യു​ക മ​റ്റൊ​രു അ​നു​ഭ​വ​മാ​ണ്. തൊ​ട്ട​ടു​ത്തു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ സ്നേ​ഹ​ത്തി​നും ആ​ദ​ര​വി​നും നി​ശ്ശബ്ദ​മാ​യി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന ഈ ​ക​വി ആ​രെ​യാ​ണ് തി​ര​യു​ന്ന​ത്?

‘ഓ​ർ​മ​യു​ടെ ന​ഗ​രം’ ഭാ​ഗ​ത്തെ ചി​ല വ​രി​ക​ൾ നോ​ക്കു​ക: ‘‘ജീ​വി​ക്കു​വാ​നും മ​രി​ക്കു​വാ​നും വേ​ണ്ടി​യാ​ണ് നാ​മി​വി​ടേ​ക്കു വ​ന്ന​ത്. അ​തി​നുവേ​ണ്ടി​യാ​ണ് നാ​മി​വി​ടെ ക​ഴി​യു​ന്ന​ത്. ഒരു അ​ട​യാ​ള​വു​മി​ല്ലാ​തെ നാ​മി​വി​ടം വി​ട്ടു​പോ​കു​ന്ന​തും.’’

പെ​റു​വി​ലെ മ​ഹാ​ക​വി സെ​സാ​ർ വ​യെഹോ​യെ​ കു​റി​ച്ചു​ള്ള (Cesar Vallejo) ഒ​രു ചെ​റി​യ ക​വി​ത​യും ഇ​തി​ലു​ണ്ട്. ര​ണ്ടു മ​ല​നി​ര​ക​ൾ​ക്കി​ട​യി​ലെ ബ​ഗോ​ട്ട ന​ഗ​ര​വും അ​വി​ട​ത്തെ മൂ​ട​ൽ​മ​ഞ്ഞു കാ​ഴ്ച​ക​ളെ കൂ​ടു​ത​ൽ യ​ഥാ​ർ​ഥ​മാ​യ ഒ​ന്നാ​ക്കിമാ​റ്റു​ന്ന ക​വി​ത​യും ഓ​ർ​മ​യി​ൽ നി​ൽ​ക്കു​ന്ന​തെ​ന്താ​ണ്. മു​ന്തി​രി​ക്കു​ല​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ഒ​രു മ​ഴ​ത്തു​ള്ളി രാ​ത്രി മു​ഴു​വ​നും ഇ​രു​ട്ടി​ന്റെ ആ​ല​സ്യ​ത്തി​ല​മ​ർ​ന്നു ക​ഴി​യു​ന്നു.

പെ​ട്ടെ​ന്ന് ചാ​ന്ദ്രവെ​ളി​ച്ചം അ​തി​നെ പ്ര​കാ​ശി​തരൂ​പ​മാ​ക്കി മാ​റ്റു​ന്ന ജാ​ല​വി​ദ്യ​യും ക​വി ചു​രു​ക്കം വ​രി​ക​ളി​ൽ ആ​വി​ഷ്‍ക​രി​ക്കു​ന്നു. ശ​രി​ക്കും ക​വി​യു​ടെ ജാ​ല​വി​ദ്യത​ന്നെ​യാ​ണി​ത്. മെ​ക്സി​ക്ക​ൻ ഭൂ​ക​മ്പ​ത്തെ​ക്കു​റി​ച്ചെ​ഴു​തി​യ നീ​ണ്ടക​വി​ത ഒ​രു മാ​സ്റ്റ​ർപീ​സ് ത​ന്നെ​യാ​ണ്. സ്പാ​നി​ഷ് ക​വി റാ​ഫേ​ൽ ആ​ൽ​ബ​ർ​ട്ടി​യു​ടെ വ​രി​ക​ൾ ഇ​വി​ടെ ആ​മു​ഖ​മാ​യി കൊ​ടു​ത്തി​രി​ക്കു​ന്നു. എ​മി​ലി​യോ ക​വി​ത​യു​ടെ ശീ​ർ​ഷ​ക​വും ആ​ൽ​ബ​ർ​ട്ടി​യു​ടെ ക​വി​ത​യി​ൽനി​​ന്നാ​ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭൂ​മി​ക്കു​ണ്ടാ​യ ത​ക​ർ​ച്ച​യും ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ദു​ര​ന്തമ​ര​ണ​വും ക​വി​ത​യി​ൽ വേ​ദ​ന​യാ​യി നി​ല​നി​ൽ​ക്കു​ന്നു.

ആ​റ് ഭാ​ഗ​ങ്ങ​ളാ​യി നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളാ​യി നീ​ണ്ടു​കി​ട​ക്കു​ന്ന ഈ ​ക​വി​ത ലോ​കസാ​ഹി​ത്യ​ത്തി​നും ഒ​രു വി​സ്മ​യ​മാ​ണ്. സ്വ​ന്തം.ഭൂ​മി​ക​ക്കു നേ​രി​ടേ​ണ്ടിവ​ന്ന ത​ക​ർ​ച്ച നേ​രി​ൽ ക​ണ്ട വേ​ദ​ന​യി​ൽനി​ന്നും മൗ​ലി​ക​മാ​യി പു​റ​ത്തേ​ക്കു​വ​ന്ന ഈ ​ക​വി​ത വീ​ണ്ടും വീ​ണ്ടും വാ​യി​ക്ക​ണം. അ​വി​ടെ മ​നു​ഷ്യ​രും ഭൂ​മി​യും അ​വ​രു​ടെ യാ​ത​ന​ക​ളും ദു​ര​ന്തച​രി​ത്ര​ത്തി​ന്റെ ഏ​ടു​ക​ളാ​യി ഇ​ഴചേ​ർ​ന്നു കി​ട​ക്കു​ന്നു.



News Summary - weekly literature book