Begin typing your search above and press return to search.
proflie-avatar
Login

ഇരട്ടറോമീ തിരോധാനം -കുറ്റാന്വേഷണ കഥ വായിക്കാം

ചിത്രീകരണം -തോലിൽ സുരേഷ്​

ഇരട്ടറോമീ തിരോധാനം -കുറ്റാന്വേഷണ കഥ വായിക്കാം
cancel

01

2020 മാ​​ർ​​ച്ച് 20ന് ​​നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​ണ് ജെ​​ന്നി​​യും പേ​​പ്പ​​ൻ വ​​ർ​​ഗീ​​സും, ചെ​െ​​ന്നെ​​യി​​ൽ​​നി​​ന്ന്. അ​​മ്മാ​​മ്മ​​ക്ക്​​ നെ​​ഞ്ചു​​വേ​​ദ​​ന. ജെ​​ന്നി​​യു​​ടെ അ​​പ്പ​​ൻ ദേ​​വ​​സ്സ്യ​​യു​​ടെ​​യും പേ​​പ്പ​​ൻ വ​​ർ​​ഗീ​​സി​െ​​ൻ​​റ​​യും അ​​മ്മ. അ​​ന്ത്യ​​ക​ൂ​​ദാ​​ശ​​വേ​​ണം എ​​ന്ന ക​​ര​​ച്ചി​​ൽ. മ​​ക​​ൻ വ​​ർ​​ഗീ​​സി​​നെ വ​​രു​​ത്താ​​ൻ വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ ആ​​ടു​​ന്ന നാ​​ട​​കം.

26നു ​​മ​​ട​​ക്ക​​ഫ്ലൈ​​റ്റ്. 25ന് ​​പൊ​​ടു​​ന്ന​​നെ ലോ​​ക്​​ഡൗ​​ൺ. ര​​ണ്ടു​​പേ​​രും ഇ​​വി​​ടെ പെ​​ട്ടു. കൊ​​റോ​​ണ കാ​​ര​​ണം ആ​​ഹ്ലാ​​ദി​​ച്ച ലോ​​ക​​ത്തെ ആ​​ദ്യ​​ത്തെ സ്ത്രീ​​യാ​​ക​​ണം കാ​​ട്ടാ​​ള​​ൻ ലോ​​ന ഭാ​​ര്യ ത്രേ​​സ്യ എ​​ന്ന ഈ ​​അ​​മ്മാ​​മ.

കു​​ത്തി​​യി​​രു​​പ്പി​െ​​ൻ​​റ മു​​പ്പ​​ത്ത​​ഞ്ചാം നാ​​ൾ അ​​താ​​യ​​ത് ഏ​​പ്രി​​ൽ 29ന് ​​ജെ​​ന്നി ആ​​രോ​​ടും മി​​ണ്ടാ​​തെ മു​​ങ്ങി. വീ​​ടി​െ​​ൻ​​റ പി​​റ​​കി​​ൽ​​ക്കൂ​​ടി. അ​​ത്ര​​ക്ക്​ ബോ​​റ​​ഡി​​ച്ചു​​പോ​​യി​​ട്ടാ​​ണ്!

ല​​ക്ഷ്യ​​മു​​ള്ള യാ​​ത്ര​​യൊ​​ന്നു​​മ​​ല്ലാ​​യി​​രു​​ന്നു. പു​​ഞ്ച​​പ്പാ​​ടം താ​​ണ്ടി പ​​ള്ളി​​വ​​ള​​പ്പ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നൊ​​രു നോ​​മാ​​ൻ​​സ് ലാ​​ൻ​​ഡ് ക​​ട​​ന്ന് പോ​​ട്ട​​ച്ചി​​റ​​യി​​ലി​​റ​​ങ്ങി മാ​​ട്ടം കേ​​റി ചെ​​റ്റ്യം​പാ​​ട​​ത്തേ​​ക്ക് ഇ​​റ​​ങ്ങി തോ​​ട്ടു​​വ​​ക്കി​​ൽ​​ക്കൂ​​ടി ന​​ട​​ന്നു ന​​ട​​ന്ന് എ​​ത്തി​​യ​​ത് സ്കൂ​​ൾ​​കാ​​ലം മു​​ത​​ലേ​​യു​​ള്ള കൂ​​ട്ടു​​കാ​​രി അ​​ഭി​​രാ​​മി​​യു​​ടെ വീ​​ടി​​നു​​പി​​റ​​കി​​ലു​​ള്ള തോ​​ട്ടി​​റ​​മ്പി​​ൽ.

അ​​വി​​ടെ​നി​​ന്ന് ആ​​ഞ്ഞൊ​​ന്ന് കൂ​​വി.

കൂ​​വാ​​നു​​ള്ള ത​െ​​ൻ​​റ ക​​ഴി​​വ് പൊ​​യ്പ്പോ​​യെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ ജെ​​ന്നി ര​​ണ്ടു​​വി​​ര​​ലു​​ക​​ൾ വാ​​യി​​ലി​​ട്ട് ത​​ങ്ങ​​ളു​​ടെ സ്കൂ​​ൾ​​കാ​​ല വി​​സി​​ൽ മു​​ഴ​​ക്കി. ഹി​​പ്പ് ഹി​​പ്പ് ഹു​​റേ!

പ​​ഴ​​യ ഓ​​ർ​​മ​​യി​​ല​​വ​​ൾ വെ​​യ്റ്റ് ചെ​​യ്തു. ര​​ണ്ടു​​മാ​​ത്ര.

അ​​ത്ഭു​​തം! റി​​ട്ടേ​​ൺ വി​​സി​​ൽ വ​​ന്നു.

അ​​ഭി​​രാ​​മി ചാ​​ല​​ക്കു​​ടി​​യി​​ലെ ഒ​​ന്നാം ന​​മ്പ​​ർ മ​​ല​​ഞ്ച​​ര​​ക്ക് വ്യാ​​പാ​​രി പു​​രു​​ഷോ​​ത്ത​​മ​െ​​ൻ​​റ മ​​ക​​ൾ. ജാ​​തി​​യ്ക്കാ​​യാ​​ണു മു​​ഖ്യം. സ്വ​​ന്തം പു​​ര​​യി​​ട​​ത്തി​​ൽ മു​​പ്പ​​ത്തേ​​ഴ് വ​​മ്പ​​ൻ ജാ​​തി​​മ​​ര​​ങ്ങ​​ളു​​ണ്ട്. ക​​ട​​യി​​ൽ ക​​ർ​​ഷ​​ക​​ർ ചി​​ല്ല​​റ വി​​ൽ​​പ​​ന​​ക്കാ​​യി എ​​ത്തു​​ന്ന​​ത് കൂ​​ടാ​​തെ വ​​ർ​​ഷ​​ക്ക​​ണ​​ക്കി​​ൽ ജാ​​തി​​മ​​ര​​ങ്ങ​​ൾ ഒ​​റ്റു​​വാ​​ങ്ങ​​ലു​​മു​​ണ്ട്. ഒ​​രു ജാ​​തി​​യൊ​​രു​​മ​​ത​​മൊ​​രു​​ദൈ​​വം എ​​ന്നാ​​ണ് വി​​ശ്വാ​​സം.

തൃ​​ശൂ​​ർ ന​​ഗ​​ര​​ത്തി​​ലെ അ​​ര​​ണാ​​ട്ടു​​ക​​ര ഗ്രാ​​മ​​ന​​ഗ​​ര​​ത്തി​​ലെ ലി​​യോ ത​​ര​​ക​​ൻ എ​​ന്ന ന​​സ്രാ​​ണി​​പ്പ​​യ്യ​​നു മ​​ക​​ളെ കെ​​ട്ടി​​ച്ചു​​കൊ​​ടു​​ക്കാ​​ൻ ഒ​​രു വി​​രോ​​ധ​​വും ഇ​​ല്ല പു​​രു​​ഷോ​​ത്ത​​മ​​ന്. ഇ​​നി​​യു​​ള്ള കാ​​ല​​ത്ത് പി​​ള്ളേ​​രു പ്രേ​​മി​​ച്ചു​​വേ​​ണം കെ​​ട്ടാ​​ൻ എ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മു​​ണ്ട്. അ​​തി​​നു​​വേ​​ണ്ടി സാ​​ങ്കേ​​തി​​ക​​മാ​​യി അ​​ഭി​​മോ​​ൾ​​ക്ക് മാ​​മോ​​ദീ​​സ മു​​ങ്ങ​​ണം എ​​ന്ന് ത​​ര​​ക​​ന്മാ​​ർ​​ക്കു​​ണ്ടെ​​ങ്കി​​ൽ അ​​തി​​നെ​​ന്താ ആ​​യി​​ക്കോ​​ട്ടെ എ​​ന്നാ​​ണ് നി​​ല​​പാ​​ട്.

പ​​ക്ഷേ...

വേ​​റൊ​​രു വി​​ഷ​​യ​​മു​​ണ്ടി​​തി​​ൽ! ഈ ​​പ​​യ്യ​െ​​ൻ​​റ പി​​താ​​വ് സ്തെ​​ബ​​സ്ത്യാ​​നോ​​സ് ത​​ര​​ക​​ൻ പ്ര​​മാ​​ദ​​മാ​​യ ഒ​​രു കേ​​സി​​ലെ പ്ര​​തി​​യാ​​ണ്. അ​​ല്ല, ആ​​യി​​രു​​ന്നു. തെ​​ളി​​വു​​ക​​ളി​​ല്ല എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ഊ​​രി​​പ്പോ​​ന്നെ​​ങ്കി​​ലും 1999ൽ 93 ​​ദി​​വ​​സം ജ​​യി​​ലി​​ൽ കി​​ട​​ന്നി​​ട്ടു​​ണ്ട്. ആ ​​ക​​റ ക​​റ​​യാ​​ണ​​ല്ലോ! ഇ​​വി​​ടെ വി​​ട്ടു​​വീ​​ഴ്ച ചെ​​യ്യാ​​ൻ ത​​ക്ക പു​​രോ​​ഗ​​മ​​നം വേ​​ണ്ട എ​​ന്നാ​​ണ് പു​​രു​​ഷോ​​ത്ത​​മ​​ന്. കാ​​ര​​ണം, ഒ​​രു കു​​ടും​​ബ​​ത്തെ മൊ​​ത്തം ഇ​​ല്ലാ​​താ​​ക്കി​​യ​​വ​​നാ​​ണ് ത​​ര​​ക​​ൻ എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന​​വ​​ർ ഏ​​റെ​​യു​​ണ്ട്. ഇ​​ന്നും!

അ​​ഭി​​രാ​​മി​​ക്ക്​ കി​​ത​​പ്പും വി​​മ്മി​​ഷ്​​​ട​​വും. ജെ​​ന്നി​​യെ​​ല്ലാം കേ​​ട്ടി​​രു​​ന്നു.

ഒ​​രു കു​​ടും​​ബ​​ത്തെ ഒ​​ന്നോ​​ടെ തീ​​ർ​​ന്നു​​പോ​​യ കേ​​സാ​​ണ്. ഇ​​ര​​ട്ട​​റോ​​മീ തി​​രോ​​ധ​​ന​​ക്കേ​​സ്. റോ​​മി തെ​​ക്ക​​ൻ (പു​​രു​​ഷ​​ൻ 39), റോ​​മി റോ​​മി (സ്ത്രീ 34), ​​റി​​മ റോ​​മി (പെ​​ൺ​​കു​​ട്ടി 9), റെ​​യാ​​ൻ റോ​​മി (ആ​​ൺ​​കു​​ട്ടി 6). ഈ ​​ഗ​​ൾ​​ഫ്കു​​ടും​​ബം ഒ​​ന്നാ​​കെ അ​​പ്ര​​ത്യ​​ക്ഷ​​മാ​​യി. ലീ​​വി​​നു വ​​ന്ന​​താ​​ണ്. പ​​ത്ത് ദി​​വ​​സം ക​​ഴി​​ഞ്ഞാ​​ൽ പോ​​കാ​​നി​​രു​​ന്ന​​വ​​ർ. 1999 ആ​​ഗ​​സ്​​​റ്റ്​ 18 ഉ​​ച്ച​​തി​​രി​​ഞ്ഞ് 4:08നു ​​ശേ​​ഷം ഇ​​വ​​രെ ആ​​രും ക​​ണ്ടി​​ട്ടി​​ല്ല! കേ​​ട്ടി​​ട്ടു​​മി​​ല്ല!

അ​​ന്ന് ലി​​യോ ത​​ര​​ക​​നു പ്രാ​​യം ആ​​റ്.

02

എ​െ​​ൻ​​റ അ​​പ്പ​​ൻ സ്തെ​​ബ​​സ്ത്യാ​​നോ​​സ് ത​​ര​​ക​​ൻ. അ​​പ്പ​​ന​​പ്പൂ​​പ്പ​​ന്മാ​​രാ​​യി ക​​ച്ചോ​​ട​​ക്കാ​​രാ​​ണ്. റ​​ബ​​ർ തോ​​ട്ട​​ത്തി​​ൽ വ​​ള​​ർ​​ത്തു​​ന്ന ഒ​​രു​​ത​​രം കാ​​ട്ടു​​പ​​യ​​റു​​ണ്ട്. ഈ ​​റ​​ബ​​റു​​മ​​രം മ​​ണ്ണി​​നെ വെ​​റും ത​​വി​​ടാ​​ക്കി​​ക​​ള​​യും. അ​​തി​​നൊ​​രു ത​​ട ആ​​യി​​ട്ടാ​​ണീ പ​​യ​​ർ. നൈ​​ട്ര​​ജ​​ൻ സ​​െ​പ്ലെ. കാ​​ട്ടു​​പ​​യ​​ർ. ഇ​​തി​​ന് ഫാ​​ർ ഈ​​സ്​​​റ്റി​​ൽ വ​​ൻ ഡി​​മാ​​ൻ​​ഡാ​​ണ്. അ​​ധി​​ക​​മാ​​രും കൈ​​വെ​​ക്കാ​​ത്ത മേ​​ഖ​​ല. അ​​തി​െ​​ൻ​​റ ഇ​​ന്ത്യ​​യി​​ലെ ത​​ന്നെ ഏ​​ക എ​​ക്സ്പോ​​ർ​​ട്ട​​ർ ആ​​യി​​രു​​ന്നു അ​​പ്പാ​​പ്പ​​ൻ. അ​​പ്പ​​നും അ​​തി​െൻ​​റ മേ​​ൽ​​നോ​​ട്ട​​ത്തി​​ലു​​ണ്ടാ​​ർ​​ന്നു. പ​​ക്ഷേ സ്വ​​ന്തം നി​​ല​​ക്ക്​ തു​​ട​​ങ്ങി​​യ ജ്വ​​ല്ല​​റി വ​​ർ​​ക്സാ​​ണ് അ​​പ്പ​െ​​ൻ​​റ ത​​ട്ട​​കം. ആ​​ളെ ​െവ​​ച്ച് ആ​​ഭ​​ര​​ണ നി​​ർ​​മാ​​ണം. ന​​ല്ല ക​​ച്ചോ​​ട​​മാ​​രു​​ന്നു. ക​​ത്തി​​ക്ക​​യ​​റു​​ക​​യാ​​യി​​രു​​ന്നൂ​​ന്ന് പ​​റ​​യാം. അ​​തി​െ​​ൻ​​റ എ​​ടേ​​ലു റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് ബി​​സി​​ന​​സും.

തൊ​​ണ്ണൂ​​റു​​ക​​ളി​​ലെ ആ​​ദ്യ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് ബൂം.

​​കു​​രി​​യ​​ച്ചി​​റ സി​​റ്റീ​​ല് അ​​പ്പ​​നൊ​​രു പ്ലോ​​ട്ടു​​ണ്ട്. ഗോ​​സാ​​യി​​ക്കു​​ന്ന് കേ​​റി​​വ​​രു​​മ്പോ ലെ​​ഫ്റ്റ് സൈ​​ഡി​​ല്. മ​​റി​​ച്ചു​​വി​​ൽ​​ക്കാ​​ൻ വേ​​ണ്ടി വാ​​ങ്ങി​​യി​​ട്ട​​ത്. 93ല്. ​​കേ​​ട്ടാ വി​​ശ്വ​​സി​​ക്കൂ​​ല്ല. സെ​​ൻ​​റി​​ന് 7500 ഉ​​ർ​​പ്പി​​ക അ​​ന്ന്. ഇ​​രു​​പ​​ത് സെ​​ൻ​​റാ​​ണ്. അ​​തി​െ​​ൻ​​റ കൂ​​ടെ ഒ​​രു മൂ​​ല​​പ്ലോ​​ട്ടാ​​യി കി​​ട​​പ്പു​​ണ്ട് ഒ​​രു നാ​​ൽ​​പ​​ത് സെ​​ൻ​​റ്. ച​​ങ്ക്പ്ലോ​​ട്ട്. അ​​തു​​കൂ​​ടി ക​​യ്യി​​ലെ​​ത്ത്യാ ജാ​​തി എ​​യ്മാ​​വും. ര​​ണ്ടു​​വ​​ശം റോ​​ഡ്. പ​​ക്ഷേ ഉ​​ട​​മ​​സ്ഥ​​ര് ബ​​ലം പി​​ടു​​ത്തം! ഗ​​ൾ​​ഫാ​​ണ്. ഇ​​വ​​ടെ അ​​ടു​​ത്ത് പേ​​രാ​​മ്പ്ര​​ക്കാ​​രാ​​ണ്. അ​​മ്പി​​നും വി​​ല്ലി​​നും അ​​ടു​​ക്ക​​ണി​​ല്ല. പി​​ള്ളേ​​ർ വ​​ലു​​താ​​വു​​മ്പ​​ഴ​​യ്ക്കും ഇ​​വ​​ടെ പെ​​ര പ​​ണി​​ത് താ​​മ​​സാ​​ക്കാ​​നാ​​ണ​​ത്രെ. പീ​​സീ​​ട​​വ​​ടെ എ​​ൻ​​ട്ര​​ൻ​​സി​​ന്. നൊ ​​പ്ലാ​​ൻ ടു ​​സെ​​യി​​ൽ. അ​​പ്പ​​നാ​​ണെ​​ങ്കി ഒ​​രു കാ​​ര്യം വി​​ചാ​​രി​​ച്ചാ അ​​ത് ന​​ട​​ത്താ​​ണ്ട് ഇ​​രി​​പ്പി​​ല്ല. പ​​ല വ​​ഴി നോ​​ക്കി. എ​​ന്തി​​നേ​​റെ പ​​റ​​യ​​ണം. കു​​ണ്ടു​​കു​​ളം പി​​താ​​വി​​നെ​​ക്കൊ​​ണ്ട് വ​​രെ ഇ​​ക്കാ​​ര്യം സം​​സാ​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ക​​ര​​ക്ക​​മ്പി​​യു​​ണ്ട്. ഉ​​ണ്ടാ​​വും. ഞാ​​ൻ ചോ​​യ്ച്ച​​ട്ട്ണ്ട്. ഒ​​ന്ന് മി​​ണ്ടാ​​ണ്ടി​​ര്ന്നെ​​ടാ​​ന്ന് പ​​റ​​യും. അ​​താ​​ണ​​പ്പ​​ൻ.



1999 ജൂ​​ലാ​​യീ​​ല് റോ​​മി കു​​ടും​​ബം ലീ​​വി​​നു വ​​ന്നു. മൂ​​ന്ന് ത​​വ​​ണ അ​​പ്പ​​ൻ അ​​വ​​രെ​​പ്പോ​​യ് ക​​ണ്ടു. 90ല് ​​സെ​​ൻ​​റി​​നു വെ​​റും മൂ​​വാ​​യി​​രം കൊ​​ടു​​ത്ത് വാ​​ങ്ങി​​യ സ്ഥ​​ല​​മാ! ഇ​​രു​​പ​​ത്തൊ​​ന്ന് വ​​രെ പ​​റ​​ഞ്ഞു അ​​പ്പ​​ൻ. 99ല്. ​​ഏ​​ഴെ​​ര​​ട്ട്യേ! ഇ​​ല്ല റോ​​മി​​ചേ​​ട്ട​​ൻ വ​​ഴ​​ങ്ങീ​​ല്ല! അ​​വ​​സാ​​നം അ​​പ്പ​​ൻ ഒ​​രു ഡ​​യ​​ലോ​​ഗ് അ​​ടി​​ച്ച്. സ്തെ​​ബ​​സ്ത്യാ​​നോ​​സ് ക​​ണ്ണു​​വെ​​ച്ച പ്ലോ​​ട്ട് സ്തെ​​ബ​​സ്ത്യാ​​നോ​​സി​േ​​ൻ​​റ​​ൽ​​ക്ക് ത​​ന്നെ വ​​രു​​മെ​​ടാ എ​​ന്ന്. അ​​വ​​ര​​ടെ വീ​​ട്ടി​​ലി​​രു​​ന്നേ! അ​​ത് റോ​​മി​​ചേ​​ട്ട​​ന​​ത്ര പ​​റ്റീ​​ല്ല. ആ​​ളെ​​ണീ​​റ്റ് ചേ​​ട്ട​​ൻ ചെ​​ല്ല്... വീ​​ട്ട്യേ​​ക്കേ​​റി വ​​ന്ന് തി​​മ്മെ​​ര​​ട്ടെ​​ടു​​ക്കാ​​ണ്ട് സ്കൂ​​ട്ടാ​​വ് വേം ​​എ​​ന്ന് പ​​റ​​ഞ്ഞൂ​​ന്നും, അ​​പ്പ​​ൻ എ​​ണീ​​റ്റ​​പ്പോ ഈ ​​റോ​​മീ​​നെ ഒ​​ന്ന് ത​​ള്ളീ​​ന്നും പ​​റ​​യു​​ന്നു. എ​​ന്ന​​ട്ട് സ്കൂ​​ട്ട​​റീ കേ​​റീ​​ട്ട് ഒ​​ന്നെ​​ര​​പ്പി​​ച്ച് ''എ​െ​​ൻ​​റ പേ​​ര് സ്തെ​​ബ​​സ്ത്യാ​​നോ​​സ് എ​​ന്നാ​​ണെ​​ങ്കി​​ല് ഡാ ​​ക്ടാ​​വേ… നി​​ന്നെ കൊ​​ന്നി​​ട്ടാ​​ണെ​​ങ്കി​​ലും ആ ​​ഹ​​ലു​​വ ഞാ​​ന്ത​​ന്നെ മു​​റി​​ക്കും ട്ട്രാ'' ​​എ​​ന്ന് കീ​​ച്ചി. ഇ​​തൊ​​ക്കെ ന​​ട​​ക്കു​​മ്പോ അ​​വ​​ടെ ഒ​​രാ​​ളു​​ണ്ട്. റോ​​മീ​​ടെ അ​​പ്പ​െ​​ൻ​​റ കൂ​​ട്ടു​​കാ​​ര​​ൻ. ഒ​​രു ത​​ഹ​​സി​​ൽ​​ദാ​​ര്. അ​​താ​​ണ് കോ​​ടാ​​ലി അ​​പ്പ​െ​​ൻ​​റ നേ​​രെ വ​​ന്ന​​ത്. ഈ ​​സം​​ഭ​​വം ജൂ​​ലാ​​യ് 25ന്. ​​ഞാ​​യ​​റാ​​ഴ്ച. പി​​ന്നെ അ​​പ്പ​​ൻ ഈ ​​കാ​​ര്യ​​മേ ഉ​​പേ​​ക്ഷി​​ച്ചു.

പ​​ക്ഷേ പ​​ത്തി​​രു​​പ​​ത് ദി​​വ​​സം ആ​​യി​​ണ്ടാ​​വും. ഒ​​രു വി​​ളി. സ്തെ​​ബ​​സ്ത്യാ​​നോ​​സേ​​ട്ടാ ഞാ​​ൻ റോ​​മ്യാ​​ണ്. ആ ​​സ്ഥ​​ലം ചേ​​ട്ട​​ൻ എ​​ടു​​ത്തോ. ഞാ​​ന​​ത് മൂ​​വാ​​യി​​ര​​ത്തി​​ന് വാ​​ങ്ങീ​​താ. എ​​നി​​ക്കൊ​​രു പ​​ത്തെ​​ര​​ട്ടി വേ​​ണം. മു​​പ്പ​​ത്. നാ​​പ്പ​​തേ​​കാ​​ൽ സെ​​ൻ​​റ്​ സൂ​​ക്ഷം. റൗ​​ണ്ടാ​​ക്കി പ​​ന്ത്ര​​ണ്ട് ല​​ക്ഷം. എ​​ഴു​​തു​​മ്പൊ സെ​​ൻ​​റി​​ന് പ​​ത്തു​​ർ​​പ്പ്യ കാ​​ട്ട്യാ​​മ​​തി. ആ ​​നാ​​ല് ചെ​​ക്കാ​​യി​​ട്ട് വൈ​​റ്റ്. ബാ​​ക്കി എ​​ട്ട് ക്യാ​​ഷ് മ​​തി. മു​​റി​​ക്ക്യാം?

അ​​പ്പ​​ന് വി​​ശ്വ​​സി​​ക്കാ​​നാ​​യി​​ല്ല! ഇ​​വ​​നെ​​ന്തോ പ​​റ്റീ എ​​ന്നാ​​ണ് അ​​പ്പ​​ന്. അ​​പ്പോ റോ​​മി വീ​​ണ്ടും: എ​​നി​​ക്കി​​പ്പോ ര​​ണ്ട് ല​​ക്ഷം വേ​​ണം. അ​​ത്യാ​​വ​​ശ്യാ​​ണ്. മ​​റ്റ​​ന്നാ. പി​​ന്നെ ഒ​​രു​​മാ​​സ​​ത്തു​​ള്ളി​​ൽ തീ​​റ്. ക​​രാ​​ർ എ​​ഴു​​തി​​ക്കോ. പ​​ക്ഷേ അ​​ഡ്വാ​​ൻ​​സ് ര​​ണ്ട്, മ​​റ്റ​​ന്നാ ഞാ​​ൻ അ​​ര​​ണാ​​ട്ട​​ര വീ​​ട്ടി​​ൽ വ​​രാ.

വ​​ന്നു. അ​​പ്പ​​നു ഒ​​ന്നും പി​​ന്നേ​​ക്ക് വെ​​ക്കു​​ന്ന സ്വ​​ഭാ​​വം ഇ​​ല്ല​​ല്ലോ. ക​​മ്പ്ലീ​​റ്റ് എ​​ഴു​​തി വെ​​പ്പി​​ച്ചു. തീ​​റ് ത​​ന്നെ. നാ​​ല് ല​​ക്ഷം ചെ​​ക്കും ബാ​​ക്കി വ​​ക്ക​​നും! അ​​ന്ന് ബു​​ധ​​നാ​​ഴ്ച. കൃ​​ത്യം ഡേ​​റ്റ് ഓ​​ഗ​​സ്​​​റ്റ്​ 18. വീ​​ട്ടി​​ൽ ​െവ​​ച്ച് ഇ​​ട​​പാ​​ട് ന​​ട​​ത്തി അ​​പ്പ​​ത്ത​​ന്നെ ര​​ജി​​സ്​​​ട്രാ​​റെ വ​​രു​​ത്തി എ​​ല്ലാം സെ​​റ്റാ​​ക്കി. ര​​ണ്ട് റോ​​മി​​മാ​​രു​​ടെ​​യും പേ​​രി​​ലാ​​യി​​രു​​ന്നു സ്ഥ​​ലം.

എ​​നി​​ക്ക് ന​​ല്ല ഓ​​ർ​​മേ​​ണ്ട്. സു​​ന്ദ​​രി​​യാ​​യ റോ​​മി ആ​​ൻ​​റീം ബ്രോ​​യി​​ല​​ർ കോ​​ഴി​​മാ​​തി​​രി ര​​ണ്ട് ഗു​​ണ്ടു​​മ​​ണി പി​​ള്ളേ​​രും. അ​​വ​​റ്റ​​ങ്ങ​​ളെ ഒ​​ന്ന് ഞെ​​ട്ടി​​ക്കാ​​ൻ ഞാ​​ൻ ചേ​​ച്ചി ലി​​യോ​​ണി​െ​​ൻ​​റ കൂ​​ടെ മു​​റ്റ​​ത്തെ മാ​​വി​​ൽ കേ​​റി കാ​​ലി​​ൽ ത​​ല​​കീ​​ഴെ തൂ​​ങ്ങി​​ക്കി​​ട​​ന്ന​​തൊ​​ക്കെ ന​​ല്ല ഓ​​ർ​​മ.

സാ​​റെ, അ​​പ്പ​​ൻ കൊ​​ടു​​ത്ത കാ​​ശ് റോ​​മി​​ച്ചേ​​ട്ട​​ൻ എ​​ണ്ണി​​നോ​​ക്കീ​​ല്ല. ചെ​​ക്ക് പോ​​ക്ക​​റ്റി​​ൽ ഇ​​ട്ട​​പ്പോ അ​​പ്പ​​ൻ പ്ര​​ത്യേ​​കം പ​​റ​​ഞ്ഞ​​താ, എ​​ടാ സൂ​​ക്ഷി​​ക്ക​​ണം, വി​​യ​​ർ​​പ്പി​​ൽ മ​​ഷി​​പ​​ട​​രും. ഏ​​യ്. ഇ​​ല്ല ചേ​​ട്ടാ, ഇ​​ത് ഇ​​പ്പോ ത​​ന്നെ ഡെ​​പോ​​സി​​റ്റും, ബി ​​ഓ ഐ​​ല് എ​​നി​​ക്ക് സേ​​വി​​ങ്​​​സ്​​​ അ​​ക്കൗ​​ണ്ടു​​ണ്ട് എ​​ന്ന്. ഇ​​തൊ​​ക്കെ അ​​ന്ന​​ത്തെ ഓ​​ർ​​മ​​ല്ല്യാ​​ട്ടാ. വി​​വ​​രം വെ​​ച്ച​​പ്പ​​തൊ​​ട്ട് ഞാ​​നും അ​​പ്പ​​നും ഈ ​​സം​​ഭ​​വ​​ങ്ങ​​ൾ എ​​ത്ര​​യോ വ​​ട്ടം ഡി​​സ്ക​​സ് ചെ​​യ്ത​​താ​​ണെ​​ന്നോ.

എ​​ട്ട് ല​​ക്ഷ​​ത്തി​െ​​ൻ​​റ കാ​​ഷ് ബാ​​ഗ് കാ​​റി​​ൽ സേ​​ഫാ​​ക്കി വെ​​പ്പി​​ച്ച് ''എ​​ട റോ​​മി, ക​​റ​​ങ്ങി​​ത്തി​​രി​​യാ​​ണ്ട് ഇ​​തെ​​വി​​ടേ​​ക്കാ​​ന്ന്ച്ചാ എ​​ത്തി​​ക്ക​​ടാ പെ​​ട്ട​​ന്ന്'' എ​​ന്ന് ഉ​​പ​​ദേ​​ശി​​ച്ച് വി​​ട്ട​​താ​​ണു സാ​​ർ അ​​പ്പ​​ൻ.

ആ ​​പോ​​ക്ക് ഇ​​റ​​ങ്ങി​​പ്പോ​​യ​​താ അ​​വ​​ര്. മാ​​രു​​തി​​ക്കാ​​റി​​ൽ. എ​​സ്​​​റ്റീം.

03

എ​​ല്ലാം ക​​സേ​​ര​​യി​​ൽ ത​​ല​​ചാ​​യ്ച്ച് ക​​ണ്ണ​​ട​​ച്ച് കേ​​ട്ടി​​രു​​ന്നു വ​​ർ​​ഗീ​​സ് കാ​​ട്ടാ​​ള​​ൻ. അ​​വി​​ടി​​വി​​ടെ ന​​ര​​ച്ച താ​​ടി രോ​​മ​​ങ്ങ​​ൾ ട്രിം ​​ചെ​​യ്യാ​​തെ നീ​​ണ്ടി​​രി​​ക്കു​​ന്നു. പേ​​പ്പ​​ൻ എ​​ത്ര​​യോ കാ​​ല​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ത്ര​​കാ​​ലം വീ​​ട്ടി​​ൽ താ​​മ​​സി​​ക്കു​​ന്ന​​ത് എ​​ന്ന് ജെ​​ന്നി ഓ​​ർ​​ത്തു. ക​​ല്യാ​​ണം ക​​ഴി​​ക്കാ​​ത്ത, 'പു​​റ​​ന്തീ​​റ്റ' തി​​ന്ന് ജീ​​വി​​ക്കു​​ന്ന ഇ​​ള​​യ​​മ​​ക​​നെ അ​​മ്മാ​​മ ഇ​​ഷ്​​​ട​​വി​​ഭ​​വ​​ങ്ങ​​ളൊ​​ക്കെ വെ​​ച്ചൂ​​ട്ടി​​ച്ചൂ​​ട്ടി​​ച്ച് പേ​​പ്പ​​ൻ ഇ​​പ്പൊ കു​​റ​​ച്ച് ബ​​ൾ​​ക്കി ആ​​യി​​രി​​ക്കു​​ന്നു.

ഐ.​​പി.​​എ​​സി​​ൽ​​നി​​ന്ന് സ്വ​​മേ​​ധ​​യാ പോ​​ന്ന വ​​ർ​​ഗീ​​സ് ചെ​​ന്നൈ ബേ​​സ്ഡ് ക്രൈം ​​ക​​ൺ​​സ​​ൾ​​ട്ട​​ൻ​​റാ​​ണ്. ത​​മി​​ഴ്നാ​​ട് കേ​​ഡ​​റാ​​യി​​രു​​ന്നെ​​ങ്കി​​ലും ഐ.​​ബി ആ​​യി​​രു​​ന്നു ത​​ട്ട​​കം.

വെ​​റു​​തെ​​യി​​രി​​ക്കു​​ന്ന പേ​​പ്പ​​നെ ഈ ​​ത​​ര​​ക​െ​​ൻ​​റ ഇ​​ഷ്യൂ ഒ​​ന്ന് കേ​​ൾ​​പ്പി​​ക്കു​​ക. അ​​ഭി​​രാ​​മി​​ക്കു​​വേ​​ണ്ടി അ​​ത്ര​​യെ​​ങ്കി​​ലും ചെ​​യ്യ​​ണ്ടേ താ​​ൻ എ​​ന്ന ചി​​ന്ത​​യാ​​യി​​രു​​ന്നു ജെ​​ന്നി​​ക്ക്. അ​​വ​​ളു​​ടെ അ​​ച്ഛ​​ൻ പേ​​പ്പ​െ​​ൻ​​റ ക്ലാ​​സ്മേ​​റ്റാ​​ണ്. ഒ​​ന്ന് മു​​ത​​ല് പ​​ത്ത് വ​​രെ. ഈ ​​ഗ്രാ​​മ​​ത്തി​​ൽ​​നി​​ന്നു​​ള്ള ഏ​​ക സി​​വി​​ൽ സ​​ർ​​വീ​​സ് എ​​ന്ന ഗ്ലാ​​മ​​ർ ഉ​​ണ്ട് പേ​​പ്പ​​ന്. ലി​​യോ​​യു​​ടെ അ​​പ്പ​െ​​ൻറ ആ ​​ബ്ലാ​​ക്ക് മാ​​ർ​​ക്ക് ഒ​​ന്ന് മാ​​റി​​കി​​ട്ടാ​​ൻ വ​​ർ​​ഗീ​​സ് കാ​​ട്ടാ​​ള​​ൻ ഐ.​പി.​​എ​​സ് പ​​ഴ​​യ സ​​തീ​​ർ​​ഥ്യ​​ൻ പു​​രു​​ഷോ​​ത്ത​​മ​​നു​​മാ​​യി ഒ​​രു വ​​ട്ടം സം​​സാ​​രി​​ച്ചാ​​ൽ മ​​തി​​യാ​​കും എ​​ന്ന് എ​​ന്തോ ജെ​​ന്നി​​ക്ക് വി​​ശ്വാ​​സ​​മു​​ണ്ട്.

''ശ​​രി. ലി​​യോ! സീം​​സ് ഇ​​ൻ​​റ​​റ​സ്​​​റ്റി​​ങ്. അ​​ന്ന് നി​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ൽ​​നി​​ന്ന് പോ​​യ ആ ​​കാ​​ർ സ​​ഹി​​തം റോ​​മീ​​കു​​ടും​​ബം അ​​പ്ര​​ത്യ​​ക്ഷ​​മാ​​യെ​​ന്ന് അ​​ല്ലേ.''

''അ​​തേ, സാ​​ർ.''

''അ​​ന്ന് ആ​​ൺ റോ​​മി ഇ​​ട്ട ഡ്ര​​സ്സ് നി​​ന​​ക്കോ​​ർ​​മ​​യു​​ണ്ടോ ലി​​യോ?''

ഇ​​തെ​​ന്ത് ചോ​​ദ്യം എ​​ന്ന് ലി​​യോ പ​​ക​​ച്ചു.

''ഷ​​ർ​​ട്ടും മു​​ണ്ടു​​മാ​​യി​​രു​​ന്നു സാ​​ർ. ക​​ടും നീ​​ല ഷ​​ർ​​ട്ട്.''

''ആ ​​ചെ​​ക്ക് വി​​ത്ത്ഡ്രോ​​ൺ ആ​​യോ?''

''ഇ​​ല്ല. സാ​​ർ. അ​​വ​​ർ ബാ​​ങ്കി​​ൽ ചെ​​ന്നി​​രു​​ന്നു. പ​​ക്ഷേ ഇ​​ട​​പാ​​ട് സ​​മ​​യം ക​​ഴി​​ഞ്ഞി​​രു​​ന്നു​പോ​​ലും. റോ​​മി കു​​റ​​ച്ച് ത​​ർ​​ക്കി​​ച്ചി​​രു​​ന്നു. ഗ​​ൾ​​ഫ്കാ​​രു​​ടെ യൂ​​ഷ്വ​​ൽ അ​​റോ​​ഗ​​ൻ​​സ്. ബാ​​ങ്ക് സ്​​​റ്റാ​​ഫി​​ന് ഇ​​വ​​രെ ഈ​​സി​​യാ​​യി ഓ​​ർ​​മ വ​​ന്നു എ​​ന്ന് എ​​ഫ്.​​ഐ.​​ആ​​റി​​ൽ ഉ​​ണ്ട്.''

''ലി​​യോ. ആ ​​മാ​​രു​​തി​​ക്കാ​​ർ ഏ​​ത് ക​​ള​​റാ​​യി​​രു​​ന്നു?''

''സി​​ൽ​​വ​​ർ. എ​​സ്​​​റ്റീം. അ​​ന്നേ കു​​റ​​ച്ച് പ​​ഴ​​ക്കം ഫീ​​ലു​​ള്ള വ​​ണ്ടി​​യാ​​യി​​രു​​ന്നു.''

''എ​​സി ആ​​യി​​രു​​ന്നോ?''

''ഓ​​ഹ്! ഈ​​സ് ഇ​​റ്റ് റെ​​ല​​വ​​ൻ​​റ്​? അ​​ല്ലാ​​യി​​രു​​ന്നു എ​​ന്നാ​​ണോ​​ർ​​മ… അ​​പ്പ​​ൻ ഗ്ലാ​​സി​​നു​​ള്ളി​​ൽ ത​​ല​​യി​​ട്ട് കാ​​ഷ് സൂ​​ക്ഷി​​ക്കാ​​ൻ പ​​റ​​ഞ്ഞ​​പോ​​ലെ​​യാ​​ണ് ഓ​​ർ​​മ.''

ജെ​​ന്നി​​ക്ക​​റി​​യാം പേ​​പ്പ​െ​​ൻ​​റ ഈ ​​ന​​മ്പ​​ർ. ക്ല​​യി​​ൻ​​റു​​ക​​ളെ ഒ​​ന്ന് ജാ​​ഗ​​രൂ​​ക​​രാ​​ക്ക​​ലാ​​ണ് തി​​ക​​ച്ചും പ്ര​​സ​​ക്ത​​മ​​ല്ലാ​​ത്ത ഈ ​​ചോ​​ദ്യ​​ങ്ങ​​ളു​​ടെ ഉ​​ന്നം. കേ​​സി​​നെ​​പ്പ​​റ്റി​​പ​​റ​​യു​​മ്പോ​​ൾ അ​​ത്ര​​യും മൈ​​ന്യൂ​​ട്ട് ആ​​യ കാ​​ര്യ​​ങ്ങ​​ൾ​വ​​രെ പ​​റ​​യ​​ണം എ​​ന്ന് ക​​ക്ഷി​​ക​​ളെ ഉ​​ദ്ബോ​​ധി​​പ്പി​​ക്കാ​​നു​​ള്ള സൂ​​ത്രം.

''ഉം. ​​പെ​​ട്ട​​ന്ന് സ്ഥ​​ല​​ക്ക​​ച്ച​​വ​​ടം ഉ​​റ​​പ്പി​​ക്കു​​ന്നു. പ​​ണ​​ക്കൈ​​മാ​​റ്റം ന​​ട​​ത്തു​​ന്നു. രോ​​ഗാ​​വ​​സ്ഥ​​യി​​ലു​​ള്ള, മൂ​​വ്മെ​​ൻ​​റ്​ സാ​​ധ്യ​​മ​​ല്ലാ​​ത്ത​​വ​​ർ​​ക്ക് മാ​​ത്രം കൊ​​ടു​​ക്കു​​ന്ന പ്രി​​വി​​ലേ​​ജ് ആ​​യ 'ര​​ജി​​സ്​​​ട്രാ​​ർ സ്ഥ​​ല​​ത്തെ​​ത്തി ആ​​ധാ​​രം ര​​ജി​​സ്​​​ട്രാ​ക്ക​​ൽ' സം​​വി​​ധാ​​നം സ്തെ​​ബ​​സ്ത്യാ​​നോ​​സ് ത​​ര​​ക​​ൻ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്നു. ര​​ജി​​സ്​​​ട്രേ​ഷ​​ൻ ന​​ട​​ക്കു​​ന്നു. രൂ​​പ​​യും​​കൊ​​ണ്ട് സ്ഥ​​ലം വി​​ട്ട, വി​​റ്റ ക​​ക്ഷി​​ക​​ളാ​​യ റോ​​മി​​യെ​​യും കു​​ടും​​ബ​​ത്തെ​​യും പി​​റ​​കെ​​പ്പോ​​യി വ​​ക​​വ​​രു​​ത്തു​​ന്നു. കാ​​ഷും ഒ​​രി​​ക്ക​​ലും വി​​ത്ത്ഡ്രോ​​ൺ ആ​​കാ​​ത്ത ചെ​​ക്കും കൈ​​ക്ക​​ലാ​​ക്കു​​ന്നു. സ്തെ​​ബ​​സ്ത്യാ​​നോ​​സ് അ​​റ​​സ്​​​റ്റി​​ലാ​​കു​​ന്നു. അ​​ല്ലേ... ഡെ​​ഡ് ബോ​​ഡി​​ക​​ൾ കി​​ട്ടാ​​ത്ത​​തി​​നാ​​ൽ തെ​​ളി​​വി​െ​​ൻറ അ​​ഭാ​​വ​​ത്തി​​ൽ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്ക​​പ്പെ​​ടു​​ന്നു.''

''സാ​​ർ… പ്ലീ​​സ്... അ​​പ്പ​​ൻ അ​​ത് ചെ​​യ്തി​​ട്ടി​​ല്ല... ഇ​​ത് പൊ​​ലീ​​സു​​കാ​​രു​​ടെ ക​​ഥ​​യാ​​ണ്...''

''അ​​ല്ല​​ടോ ലി​​യോ, ഞാ​​ൻ ഇ​​ര​​ട്ട​​റോ​​മീ​​ തി​​രോ​​ധാ​​ന​​ക്കേ​​സി​െ​​ൻ​​റ സ​​മ്മ​​റി പ​​റ​​ഞ്ഞ​​താ​​ണ്...​അ​​പ്പ​​നി​​പ്പോ എ​​വി​​ടെ​​യു​​ണ്ട്?''

''വീ​​ട്ടി​​ൽ. അ​​ര​​ണാ​​ട്ടു​​ക​​ര.''

''ലി​​യോ... ആ ​​ദി​​വ​​സം വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ആ​​രൊ​​ക്കെ എ​​ന്ന് എ​െ​​ൻ​​റ ഒ​​രൂ​​ഹം പ​​റ​​യാം. നീ​​യും അ​​പ്പ​​നും പെ​​ങ്ങ​​ളും അ​​മ്മ​​യും വി​​ട്. ബാ​​ക്കി നോ​​ക്കാം. ഒ​​ന്ന് ര​​ജി​​സ്​​​ട്രാ​​ർ. ര​​ണ്ട് അ​​യാ​​ളു​​ടെ പ്യൂ​​ൺ. മൂ​​ന്നാ​​മ​​ൻ ആ​​ധാ​​ര​​മെ​​ഴു​​ത്തു​​കാ​​ര​​ൻ. നാ​​ലും അ​​ഞ്ചും ഒ​​പ്പി​​ടാ​​ൻ വ​​ന്ന ര​​ണ്ട് സാ​​ക്ഷി​​ക​​ൾ.''

''എ​​ക്സാ​​ക്​​​റ്റ്​​​ലി. ആ ​​സാ​​ക്ഷി​​ക​​ളി​​ലൊ​​രാ​​ൾ ടാ​​ക്സി ഡ്രൈ​​വ​​റാ​​ണ്. ര​​ജി​​സ്​​​ട്രാ​​റു​​ടെ സ്ഥി​​രം ടാ​​ക്സി. മ​​റ്റേ​​യാ​​ൾ വെ​​ണ്ട​​ർ പ​​ങ്ക​​ജാ​​ക്ഷ​​ൻ കൊ​​ണ്ടു​​വ​​ന്ന ഒ​​രു മേ​​നോ​​ൻ.''

''ഒ​​രു കാ​​ര്യം കൂ​​ടി. ഈ ​​ചെ​​ക്കും പ​​ണ​​വും കൈ​​മാ​​റ്റം ന​​ട​​ക്കു​​ന്ന​​ത് ര​​ജി​​സ്​​​ട്രാ​​ർ സം​​ഘ​​ത്തി​െ​ൻ​റ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണോ? അ​​തോ അ​​വ​​രെ​​ത്തും മു​​മ്പാ​​ണോ? ശേ​​ഷ​​മാ​​ണോ?''

''സാ​​ർ. ഞാ​​നും അ​​പ്പ​​നും ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ എ​​ത്ര​​യോ എ​​ത്ര​​യോ ത​​വ​​ണ സം​​സാ​​രി​​ച്ചി​​രി​​ക്കു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് ഇ​​ത്ര ക​​ണി​​ശ​​മാ​​യ ഓ​​ർ​​മ. പ​​ണ​​വും ചെ​​ക്കും കൊ​​ടു​​ത്ത​​ത് ഇ​​വ​​രാ​​രു​​ടേ​​യും മു​​ന്നി​​ൽ ​െവ​​ച്ച​​ല്ല. അ​​ക​​ത്ത് ഡൈ​​നി​​ങ്​ ടേ​​ബി​​ളി​​ൽ ​െവ​​ച്ചാ​​ണ് ഈ ​​കൈ​​മാ​​റ്റം ഒ​​ക്കെ ന​​ട​​ന്ന​​ത്. അ​​ത് ക​​ഴി​​ഞ്ഞ് അ​​ര​​മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞി​​ട്ടാ​​ണ് ര​​ജി​​സ്​​​ട്രാ​​ർ ടീം ​​എ​​ത്തു​​ന്ന​​ത് ത​​ന്നെ.''

''ആ​​ധാ​​ര​​ത്തി​​ൽ എ​​ഴു​​തി​​യ തു​​ക സെ​​ൻ​​റി​​നു പ​​തി​​നാ​​യി​​രം. അ​​ത് ചെ​​ക്കി​​ൽ എ​​ഴു​​തു​​ന്നു. നാ​​ല് ല​​ക്ഷം. എ​​ന്നാ യ​​ഥാ​​ർ​​ഥ തു​​ക എ​​ത്ര​​യാ​​യി​​രു​​ന്നു എ​​ന്ന് ഇ​​വ​​ർ​​ക്കാ​​ർ​​ക്കെ​​ങ്കി​​ലും അ​​റി​​യു​​മാ​​യി​​രു​​ന്നോ? അ​​തി​​നെ​​പ്പ​​റ്റി എ​​ന്തെ​​ങ്കി​​ലും ച​​ർ​​ച്ച ആ ​​സ​​മ​​യ​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്നോ?''

''ഇ​​ല്ല. അ​​പ്പ​െ​​ൻ​​റ ഡീ​​ൽ​​സ് അ​​ങ്ങി​​നെ ആ​​ണ്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ എ​​ത്ര തു​​ക​​യാ​​ണ് സെ​​ൻ​​റി​​ന് കൊ​​ടു​​ത്ത​​ത് എ​​ന്ന് അ​​പ്പ​​ൻ വെ​​ളി​​പ്പെ​​ടു​​ത്തി​​ല്ല. താ​​ൻ വാ​​ങ്ങു​​ന്ന​​വ​​രോ​​ടും അ​​ക്കാ​​ര്യം പു​​റ​​ത്ത് പ​​റ​​യ​​രു​​തെ​​ന്ന് ഒ​​ന്ന് ച​​ട്ടം കെ​​ട്ടും. അ​​തീ ഫീ​​ൽ​​ഡി​​ലെ അ​​ന്ന​​ത്തെ ഒ​​രു പ്ര​​ത്യേ​​ക​​ത​​യാ​​ണ്.''

''ഉം. ​​എ​​ന്താ​​യാ​​ലും ന​​മു​​ക്ക് നോ​​ക്കാം. കു​​റ​​ച്ച് കാ​​ര്യ​​ങ്ങ​​ൾ വി​​ശ​​ദ​​മാ​​യി അ​​റി​​യാ​​നു​​ണ്ട്. അ​​പ്പ​​നോ​​ട് പ​​റ. കേ​​സി​​നെ​​പ്പ​​റ്റി അ​​റി​​യു​​ന്ന ഇ​​ൻ​​ഫോ​​ർ​​മേ​​ഷ​​ൻ​​ ക​​മ്പ്ലീ​​റ്റ് ഒ​​ന്ന് ത​​യാ​​റാ​​ക്കി വെ​​ക്ക​​ണം.

നാ​​ളെ ഞാ​​നും ജെ​​ന്നി​​യും അ​​വി​​ടെ വ​​രും.''

''വ​​ഴി​​നീ​​ളെ ചെ​​ക്കി​​ങ്​ ആ​​ണു സാ​​ർ. കൊ​​റോ​​ണ. എ​​ളു​​പ്പ​​മ​​ല്ല.''

''നീ​​യെ​​ങ്ങി​​നെ ഇ​​വി​​ടെ എ​​ത്തി അ​​പ്പോ?''

''സാ​​ർ സ​​ത്യം പ​​റ​​ഞ്ഞാ​​ൽ എ​െ​ൻ​​റ ഫ്ര​​ൻ​​ഡ് രെ​​ജീ​​ഷ്. അ​​വ​​ൻ എ​​സ്.​​ഐ ആ​​ണ്. അ​​വ​​ൻ അ​​റേ​​ഞ്ച് ചെ​​യ്തോ​​ണ്ട് മാ​​ത്രം...''

''ഓ​​ക്കേ. ഞ​​ങ്ങ​​ൾ എ​​ത്തി​​ക്കോ​​ളാം. നാ​​ളെ ഉ​​ച്ച​​യ്ക്ക് മൂ​​ന്ന് മ​​ണി​​ക്ക്.''

ലി​​യോ ഇ​​റ​​ങ്ങി. കാ​​റി​​ൽ ക​​യ​​റി. ജെ​​ന്നി​​യും മു​​റ്റ​​ത്തേ​​ക്കി​​റ​​ങ്ങി​​യി​​രു​​ന്നു അ​​യാ​​ളെ യാ​​ത്ര​​യാ​​ക്കാ​​ൻ. വ​​ർ​​ഗീ​​സ് സി​​റ്റൗ​​ട്ടി​​ൽ എ​​ണീ​​റ്റ് നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പെ​െ​​ട്ട​​ന്ന് ലി​​യോ കാ​​റി​​ൽ നി​​ന്നി​​റ​​ങ്ങി.

''സാ​​ർ... റെ​​ല​​വ​​ൻ​​റാ​​ണോ എ​​ന്ന​​റി​​യി​​ല്ല. റോ​​മി​​യു​​ടെ കാ​​ർ. മാ​​രു​​തി എ​​സ്​​​റ്റീം. അ​​ന്ന​​യാ​​ൾ മു​​റ്റ​​ത്തി​​ട്ട് കാ​​ർ തി​​രി​​ക്കാ​​ൻ പാ​​ടു​​പെ​​ട്ടു. കാ​​റി​െ​​ൻ​​റ മു​​ന്നി​​ലും പി​​റ​​കി​​ലും ചു​​വ​​ന്ന ഇ​​ൻ​​സു​​ലേ​​ഷ​​ൻ ടേ​​പ്പ് കൊ​​ണ്ട് L എ​​ന്ന് ഒ​​ട്ടി​​ച്ചി​​രു​​ന്നു. അ​​ത് ഇ​​ള​​ക്കാ​​ൻ ഞാ​​നൊ​​രു ശ്ര​​മം ന​​ട​​ത്തീ​​പ്പൊ അ​​മ്മ ഒ​​ച്ച​​വെ​​ച്ച​​ത് ന​​ല്ല ഓ​​ർ​​മ.''

''ഹ ​​ഹ ഹ! ​​യു​​വ​​ർ മെ​​മ്മ​​റി ഈ​​സ് സൂ​​പ്പ​​ർ ലി​​യോ. ബൈ ​​ദ ബൈ… ​​ഈ കേ​​സ് ന​​മ്മ​​ൾ ഒ​​ന്നൂ​​ടി തു​​ര​​ക്കു​​ന്ന കാ​​ര്യം അ​​ഭി​​രാ​​മി​​യും പു​​രു​​ഷ​​നും അ​​റി​​യ​​ണ്ട. ടൂ ​​ഓ​​ൾ​​ഡ് ടു ​​ഹോ​​പ്. പ്ര​​തീ​​ക്ഷ ഒ​​ന്നും വേ​​ണ്ട.''

04

നി​​ത്യ​​ദുഃ​​ഖ​​ത്തി​​ൽ അ​​മ​​ർ​​ന്നി​​രി​​ക്കു​​ന്ന ഒ​​രു സാ​​ധു​​വാ​​യി​​രി​​ക്കും സ്തെ​​ബ​​സ്ത്യാ​​നോ​​സ് എ​​ന്നാ​​യി​​രു​​ന്നു ജെ​​ന്നീ​​ടെ മ​​ന​​സ്സി​ൽ. ഇ​​ത് പ​​ക്ഷേ ജി​​ല്ല് ജി​​ല്ല് എ​​ന്ന് തെ​​റി​​ച്ച് നി​​ൽ​​ക്കു​​ന്ന ഒ​​രു പേ​​ഴ്സ​​ണാ​​ലി​​റ്റി. വൈ​​ബ്ര​​ൻ​​റ്​ എ​​ന്ന് പ​​റ​​യാ​​വു​​ന്ന ഒ​​രു സു​​ന്ദ​​ര​​വൃ​​ദ്ധ​​ൻ.

''എ​െ​​ൻ​​റ ക​​ച്ചോ​​ട​​ങ്ങ​​ൾ പൊ​​തു​​വെ ര​​ഹ​​സ്യ​​മാ​​യി​​രു​​ന്നു. ഒ​​ന്നാ​​മ​​ത് മ്മ​​ക്ക് ബ്രോ​​ക്ക​​ർ എ​​ട​​പാ​​ട് ഇ​​ല്ല. ഇ​​പ്പ​​ഴ​​ത്തെ അ​​ത്ര ഇ​​ല്ലെ​​ങ്കി​​ലും അ​​ന്നും വ​​ഴീ​​ക്കോ​​ടെ പോ​​യോ​​ൻ വ​​രെ വ​​രും എ​​ർ​​ത്താ​​യി​​റ്റ്. എ​​ന്തെ​​ങ്കി​​ലും കി​​ട്ടാ​​ൻ. എ​​ന്താ​​യാ​​ലും ആ​​ധാ​​രം ര​​ജി​​സ്​​​ട്രാ​​ക്കു​​മ്പൊ ചി​​ക്ലാ​​യ് എ​​ണ്ണി​​കൊ​​ടു​​ക്കു​​ന്നു​​ണ്ട് ര​​ജി​​സ്​​​ട്രാ​​ർ മൊ​​ത​​ല് പി​​യൂ​​ണി​​നു വ​​രെ. അ​​പ്പോ പി​​ന്നെ ത​​ല​​വെ​​ളി​​പ്പെ​​ടു​​ത്താ​​ണ്ട് വീ​​ട്ട്യെ വ​​ച്ച് ന​​ട​​ത്താ​​ലോ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ. വാ​​ങ്ങി​​ക്ക​​ഴി​​ഞ്ഞോ വി​​റ്റു​​ക​​ഴി​​ഞ്ഞോ അ​​റി​​ഞ്ഞാ മ​​തീ​​ലോ നാ​​ട്ടാ​​ര്.

റോ​​മീ​​ടെ കേ​​സി​​ല് ഞാ​​ൻ തൂ​​ങ്ങി. ആ ​​കാ​​ലൊ​​ന്നും സ​​ഹി​​ക്കി​​ല്ല്യാ​​ട്ട. കൊ​​റെ തി​​രി​​ച്ച​​റി​​യ​​ലു​​ക​​ളു​​ണ്ട്. അ​​തൊ​​ക്കെ ഒ​​രു അ​​സ്സെ​​റ്റ് ത​​ന്ന്യ​​ണ്. മെ​​യി​​ൻ കാ​​ര്യം നി​​ങ്ങ​​ള് വീ​​ണു​​കെ​​ട​​ക്കു​​മ്പ അ​​റി​​യാം​​ന്ന്ള്ള​​താ​​ണ് ആ​​രാ നി​​ങ്ങ​​ടെ ശ​​രി​​ക്കും​​ള്ള ച​​ങ്ക്ന്ന്. ക​​യ്യി​​ലി​​ള്ള​​പ്പ കൂ​​ടെ നി​​ക്ക​​ണ ഒ​​റ്റ മ​​ൻ​​ഷ്യ​​രേം ന​​മ്പ​​ണ്ടാ​​ട്ട. അ​​വ​​ര് ക​​ളം മാ​​റും. ആ ​​അ​​ത് വേ​​റെ വി​​ഷ​​യം. പി​​ന്നെ പേ​​പ്പ​​റ് കാ​​ര്. ഇ​​പ്പൊ ടീ​​വി​​ക്കാ​​ര് ഒ​​റ്റ അ​​ക്ഷ​​രം വി​​ശ്വ​​സി​​ക്ക​​ണ്ടാ​​ട്ടാ! മ്മ​​ടെ നെ​​ഞ്ച​​ത്ത​​ക്ക് വ​​രു​​മ്പ​​ഴേ ന​​മ്മ​​ള​​റി​​യൂ സ​​ത്യം അ​​യ്യ​​ന്തോ​​ള്ന്ന് പൊ​​റ​​പ്പെ​​ടാ​​ൻ ആ​​ലോ​​യ്ക്കു​​മ്പ​​ഴ​​യ്ക്ക് നൊ​​ണ ന​​ടു​​വി​​ലാ​​ലി​​ല് എ​​ത്തീ​​ണ്ടാ​​വും​​ന്ന്.

അ​​ത് പോ​​ട്ടെ ഇ​​തി​​ൽ​​ക്ക​​ങ്ങ​​ട് വ​​രാം വ​​ർ​​ഗീ​​സ് സാ​​റെ... ഇ​​വ​​ര് സ്ഥ​​ലം വി​​റ്റ്. പൈ​​സേം വാ​​ങ്ങി​​പ്പോ​​യി. മ്മ​​ക്ക് വേ​​റെ ഒ​​ന്നും അ​​റീ​​ല്ല​​ല്ലോ.

ഇ​​വ​​രെ​​ങ്ങാ​​ണ്ട് പൊ​​ർ​​പ്പെ​​ട്ട് പോ​​യി. മ്മ​​ളു ഇ​​ത് വ​​ല്ല​​തും അ​​റീ​​ണു​​ണ്ടോ? തീ​​റ് ക​​ഴി​​ഞ്ഞ് പി​​റ്റേ ദി​​വ​​സം എ​​നി​​ക്ക് ബോം​​ബേ​​ക്ക് പോ​​ണ്ടി​​യി​​ര്ന്ന്. ഒ​​രു ചെ​​റി​​യ ക​​ല്ലൊ​​ര​​ക്ക​​മ്പ​​നി സെ​​റ്റാ​​ക്കീ​​ണ്ടാ​​ർ​​ന്ന്. അ​​തി​െ​​ൻ​​റ ആ​​വ​​ശ്യ​​ത്തി​​ന്. ഡ​​യ​​മ​​ണ്ട് സേ​​ട്ടു​​മാ​​രെ ക​​ണ്ട് തി​​രു​​വോ​​ണ​​ത്തി​​ൻ​​റ​​ന്നാ​​ണ് തി​​രി​​ച്ചെ​​ത്തീ​​ത്. ഏ​​ഴൂ​​സം ക​​ഴി​​ഞ്ഞി​​ട്ട്. അ​​ന്ന​​ന്നെ വൈ​​ന്നേ​​രാ​​ണ് പ്ലോ​​ട്ടി​​ൽ​​ക്ക് പോ​​ണ​​ത്. എ​​ടേ​​ലു​​ള്ള മ​​തി​​ലു പൊ​​ളി​​ച്ച് ഒ​​റ്റ​​പ്ലോ​​ട്ടാ​​ക്ക​​ണോ വേ​​ണ്ട്യോ​​ന്ന് വി​​ചാ​​രി​​ച്ച് നി​​ക്കു​​മ്പ​​ഴാ​​ണ് അ​​പ്ര​​ത്തെ ചേ​​ട​​ത്ത്യാ​​ര് വി​​ളി​​ച്ച് പ​​റ​​യ​​ണ​​ത്. ഈ ​​റോ​​മ്യേം കു​​ടും​​ബ​​ത്തി​​നേം കാ​​ണാ​​നി​​ല്ലാ​​ന്ന് ഒ​​രു ക​​ര​​ക്ക​​മ്പി ഇ​​ണ്ട്ന്ന്. ര​​സ​​ന്താ​​ന്ന്ച്ചാ റോ​​മീ​​ടെ സ്ഥ​​ലം ഇ​​പ്പൊ എ​െ​​ൻ​​റ​ പേ​​രി​​ലാ​​യീ​​ന്ന് ഈ ​​ചേ​​ട്ത്ത്യാ​​ര​​റി​​ഞ്ഞ​​ട്ടി​​ല്ല! ശെ​​ഡാ ഇ​​വ​​രെ​​വ​​ടെ​​പ്പൂ​​വാ​​നാ​​ണ് വ​​ല്ല പോ​​ട്ടാ​​ശ്ര​​മ​​ത്തി​​ലെ​​ങ്ങാ​​നും ആ​​ഴ്ച​​ധ്യാ​​നം കൂ​​ടാ​​ൻ പോ​​യി​​ണ്ടാ​​വും എ​​ന്ന് പ​​റ​​ഞ്ഞ് എ​െ​​ൻ​​റ പ​​ണി നോ​​ക്കി​​യ ഞാ​​നാ​​ണ് ഒ​​രാ​​ഴ്ച ക​​ഴി​​ഞ്ഞ​​പ്പോ അ​​ക​​ത്താ​​വ​​ണ​​ത്. ഉ​​ണ്ട തി​​ന്ന​​ണ​​ത്. തൊ​​ണ്ണൂ​​റ്റി മൂ​​ന്ന് ദി​​വ​​സാ സാ​​റെ കെ​​ട​​ന്ന​​ത്. ദേ ​​നോ​​ക്ക്യേ സാ​​റെ ഇ​​പ്പ​​ഴും ആ​​കാ​​ശ​​ത്ത് മ​​ഴ​​ക്കാ​​റ് ക​​ണ്ടാ മ​​തി കൂ​​മ്പി​​ന് ഒ​​രു നീ​​രാ​​വ​​രും. അ​​മ്മാ​​തി​​രി ഇ​​ട്യാ​​ണ്. ശ​​വം കാ​​ട്ടി​​ക്കൊ​​ടു​​ക്കാ​​ൻ! മ്മ​​ളെ​​വ​​ട​​ന്ന് കാ​​ട്ടാ​​നാ?

ക്രൈം​​ബ്രാ​​ഞ്ച് ആ​​ണ് എ​​ന്നെ ക​​സ്​​​റ്റ​​ഡീ​​ലാ​​ക്കീ​​ത്. അ​​വ​​സാ​​നം ക​​ണ്ട​​ത് ന​​മ്മ​​ളാ​​ണ​​ല്ലോ! ഈ ​​റോ​​മി പ്ലോ​​ട്ട് വി​​റ്റ കാ​​ര്യം അ​​വ​െ​​ൻ​​റ കു​​ടും​​ബ​​ത്ത് മി​​ണ്ടീ​​ട്ടി​​ല്ലാ​​ർ​​ന്ന്. അ​​തും മ്മ​​ക്ക് പാ​​ര​​യാ​​യ്. ആ... ​​ക​​ർ​​ത്താ​​വ് ത​​ലേ​​ൽ വ​​ര​​ച്ച​​ട്ട്ണ്ട്. കൊ​​ല​​പാ​​ത​​കി എ​​ന്ന് കേ​​ൾ​​ക്ക​​ണ​​മെ​​ന്ന്.

പ​​ക്ഷേ ഒ​​രു കാ​​ര്യം​​ണ്ട്ട്ട സാ​​റേ. എ​െ​​ൻ​​റ മ​​ന​​സാ​​ക്ഷീ​​ടെ മു​​ന്നി​​ല് ദേ ​​ഞാ​​ൻ ത​​ല​​പൊ​​ക്കി​​ത്ത​​ന്നെ​​യാ നി​​ൽ​​ക്ക​​ണേ. പ​​ക്ഷേ അ​​വ​​ടെ ഒ​​ഴി​​ച്ച് എ​​ല്ലാ​​ടേം ഇ​​പ്പ​​ഴും മ്മ​​ള് ശ​​രി​​പ്പു​​ള്ള്യ​​ല്ല! ഇ​​പ്പ​​ഴും ദാ ​​ആ പീ​​ട്യേ​​ടെ മു​​ന്നീ​​ക്കോ​​ടെ ഞാ​​ൻ ന​​ട​​ന്ന് പോ​​യാ പി​​ന്നി​​ല് സ്വ​​കാ​​ര്യം പ​​റ​​യി​​ണ്ട്. ദേ ​​പോ​​ണൂ റോ​​മ്യേ മു​​ക്ക്യോ​​ൻ​​ന്ന്. അ​​വ​​ൻ ആ ​​പെ​​ണ്ണി​​നേം കൊ​​ച്ച​​ങ്ങ​​ളേം കൊ​​ണ്ട് ആ ​​കാ​​റ് ഏ​​ത് ദു​​നി​​യാ​​വി​​ൽ​​ക്ക് വി​​ട്ടോ ആ​​വോ?''

''ആ​​രാ​​യി​​രു​​ന്നു ക്രൈം ​​ബ്രാ​​ഞ്ചീ​​ന്ന്?''

''ഉ​​ദ​​യ​​ഭാ​​നു സാ​​റ്. ഡി​​വൈ.​​എ​​സ്.​​പി. ലി​​സ്​​​റ്റ​​ൺ ആ​​യി​​രു​​ന്നു ടീം ​​ലീ​​ഡ​​ർ. പ​​ക്ഷേ ഈ ​​സ​​ർ​​ക്കി​​ള് ഉ​​ദ​​യ​​ഭാ​​നു ആ​​ണെ​​ന്നെ വെ​​ള്ളം കു​​ടി​​പ്പി​​ച്ച​​ത്.''

05

''ആ! ​​അ​​ത് വ​​ള​​രെ ഇ​​ൻ​​റ​​റ​​സ്​​​റ്റി​​ങ്​ ആ​​യ കേ​​സാ​​യി​​രു​​ന്നു. ബ​​ട്ട് എ ​​ഫെ​​യി​​ൽ​​ഡ് വ​​ൺ ടൂ. ​​മി​​സ്സി​​ങ്! റോ​​മി​​യും കു​​ടും​​ബ​​വും.''

ഉ​​ദ​​യ​​ഭാ​​നു ഇ​​പ്പോ​​ൾ എ​​സ്.​​പി​​യാ​​ണ്. ഇ​​വ​​ർ ചെ​​ല്ലു​​മ്പോ​​ൾ ക്രൈം ​​ബ്രാ​​ഞ്ച് ഓ​​ഫീ​​സി​​ൽ ത​​ന്നെ​​യു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ക്കൊ​​ല്ലം റി​​ട്ട​​യ​​ർ​​മെ​​ൻ​​റാ​​ണ്.

ആ​​ദ്യം അ​​ത്ര വെ​​ൽ​​ക്ക​​മി​​ങ്​ മൂ​​ഡ​​ല്ലാ​​യി​​രു​​ന്നു.

വ​​ർ​​ഗീ​​സി​െ​​ൻ​​റ വി​​സി​​റ്റി​​ങ്​ കാ​​ർ​​ഡ് സം​​ഗ​​തി​​ക​​ളൊ​​ക്കെ മാ​​റ്റി. വ​​ർ​​ഗീ​​സി​െ​​ൻ​​റ ഖ്യാ​​തി ന​​ല്ല​​വ​​ണ്ണം അ​​റി​​ഞ്ഞി​​ട്ടു​​ള്ള ആ​​ളാ​​ണെ​​ന്ന് ജെ​​ന്നി​​ക്ക് വ്യ​​ക്ത​​മാ​​യി.

''പ്ര​​ധാ​​ന​​കാ​​ര്യം ഇ​​തി​​ലെ സ്തെ​​ബ​​സ്ത്യാ​​നോ​​സ് ഈ​​സ് ക്രൂ​​ക്ക​​ഡ്. ചീ​​ങ്ക​​ണ്ണി ആ​​ണ്. അ​​തി​​മി​​ടു​​ക്ക​​ൻ. അ​​യാ​​ളു​​ടെ എ​​ല്ലാ പ്ര​​വൃ​​ത്തി​​ക​​ളും ഏ​​റെ കാ​​ലം മു​​ന്നി​​ൽ ക​​ണ്ടു​​കൊ​​ണ്ടാ​​യി​​രി​​ക്കും.''

ഇ​​ര​​ട്ട​​റോ​​മീ​​ തി​​രോ​​ധാ​​ന​​ക്കേ​​സ് ഫ​​യ​​ൽ എ​​ടു​​പ്പി​​ക്കാ​​ൻ സ​​മ​​യ​​മെ​​ടു​​ത്തു. വ​​ന്ന​​പ്പോ​​ൾ അ​​തെ​​ടു​​ത്ത് തു​​റ​​ന്ന് കു​​റ​​ച്ചു​​നേ​​രം എ​​ല്ലാം നോ​​ക്കി ഉ​​ദ​​യ​​ഭാ​​നു താ​​ൽ​​പ​​ര്യ​​ത്തോ​​ടെ പ​​റ​​ഞ്ഞു തു​​ട​​ങ്ങി.

''മി. ​​വ​​ർ​​ഗീ​​സ് സെ​​ൽ​​ഫ് പ്രെ​​യ്സി​​ങ്​ ആ​​യി പ​​റ​​യു​​ക​​യ​​ല്ല... ലോ ​​ആ​​ൻ​​ഡ്​ ഓ​​ർ​​ഡ​​ർ ഗ്ലാ​​മ​​റി​​നേ​​ക്കാ​​ൾ ഐ ​​ല​​വ്ഡ് ദി​​സ് ഇ​​ൻ​​വെ​​സ്​​​റ്റി​​ഗേ​​ഷ​​ൻ ഡ്യൂ​​ട്ടി. ബ​​ട്ട് ദി​​സ് കേ​​സ്... ഈ ​​ഒ​​റ്റ കേ​​സ് മാ​​ത്ര​​മേ എ​െ​​ൻ​​റ ക​​രി​​യ​​റി​​ൽ ബ്ലാ​​ങ്ക് ആ​​യി ഉ​​ള്ളൂ.

ഇ​​ത് അ​​ന്വേ​​ഷി​​ച്ച് വ​​രു​​മ്പോ ഓ​​രോ​​ന്നാ​​യി പു​​തി​​യ പു​​തി​​യ ഇ​​ൻ​​റ​​റ​​സ്​​​റ്റി​​ങ് ഫാ​​ക്റ്റ്സ് വ​​ന്നു. അ​​തി​​ലൊ​​ന്ന് ഇ​​വ​​ർ ആ​​ധാ​​രം ര​​ജി​​സ്​​​റ്റ​​റാ​​ക്കി എ​​ന്ന് പ​​റ​​യു​​ന്ന ദി​​വ​​സ​​ത്തി​െ​​ൻറ അ​​ടു​​ത്ത നാ​​ൾ പ്രി​​ൻ​​റ്​ ചെ​​യ്ത ഒ​​രു മെ​​ഡി​​ക്ക​​ൽ റി​​പ്പോ​​ർ​​ട്ട് ഉ​​ണ്ട്. എ​​ല്ലാം ഇ​​തി​​ൽ ഉ​​ണ്ട്. യെ​​സ്! ഇ​​താ… മി​​സ്​​​റ്റ​​ർ റോ​​മി വാ​​സ് ഡ​​യ​​ഗ്​ണോസ്​ഡ്​ വി​​ത്ത് ക്യാ​​ൻ​​സ​​ർ. ചെ​​വി​​യു​​ടെ​​യും താ​​ടി​​യെ​​ല്ലി​െ​​ൻ​​റ​​യും ഇ​​ട​​യി​​ൽ ചെ​​റി​​യ ത​​ടി​​പ്പ്. ഫ​​സ്​​​റ്റ്​ സ്​​​റ്റേ​​ജ് ഓ​​ൺ​​ലി. അ​​മ​​ല​​യി​​ൽ. റ്റു ​​ബി ഫ്രാ​​ങ്ക്, ഇ​​ത് കേ​​സ് പ​​ത്ര​​ങ്ങ​​ളി​​ലൊ​​ക്കെ വ​​ന്ന​​പ്പോ​​ൾ അ​​മ​​ല​​യി​​ൽ​​നി​​ന്ന് ഡ​​യ​​റ​​ക്ട​​ർ ടീ​​മി​​നെ ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണ്. റ്റു ​​ബി നോ​​ട്ട​​ഡ്. ഈ ​​റി​​സ​​ൽ​​ട്ട് ആ​​രും കൈ​​പ്പ​​റ്റി​​യി​​ട്ടി​​ല്ല. അ​​ടു​​ത്ത ഇ​​ൻ​​റ​​റ​​സ്​​​റ്റി​​ങ്​ ഫാ​​ക്റ്റ് ആ​​ൺ റോ​​മി​​യു​​ടെ​​യോ പെ​​ൺ റോ​​മി​​യു​​ടേ​​യോ ഫാ​​മി​​ലി​​യി​​ൽ ആ​​ർ​​ക്കും ഇ​​വ​​ർ ഹോ​​സ്പി​​റ്റ​​ലി​​ൽ പോ​​യി എ​​ന്ന​​കാ​​ര്യം പോ​​ലും അ​​റി​​യി​​ല്ല.

ആ... ​​ദി​​സ് മി. ​​വ​​ർ​​ഗീ​​സ്, ഇ​​ത് വേ​​റെ ഒ​​രു കാ​​ൻ​​സ​​ർ & ബ​​യോ​​പ്സി റി​​പ്പോ​​ർ​​ട്ട്. ഇ​​ത് മ​​റ്റൊ​​രു റ്റ്വി​​സ്​​​റ്റാ​​ണ്. അ​​താ​​യ​​ത് ജൂ​​ലാ​​യ് 29നാ​​ണു റോ​​മി അ​​മ​​ല​​യി​​ൽ പേ​​ഷ്യ​​ൻ​​റാ​​യി എ​​ത്തു​​ന്ന​​ത്. ചി​​ല സ്കാ​​നും മ​​റ്റും ചെ​​യ്ത് ഓ​​ഗ​​സ്​​​റ്റ്​ മൂ​​ന്നി​​നു ക​​വി​​ളി​​നു​​ള്ളി​​ൽ​​നി​​ന്ന് ഡീ​​പ് ഇ​​ഞ്ച​​ക്​​​ഷ​​നോ മ​​റ്റോ ചെ​​യ്ത് ബ​​യോ​​പ്സി സാ​​മ്പി​​ൾ ശേ​​ഖ​​രി​​ച്ചു. റി​​സ​​ൾ​​ട്ട് വ​​ന്ന​​ത് ഓ​​ഗ​​സ്​​​റ്റ്​ 14ന്... ​​നോ​​ക്കൂ... കാ​​ൻ​​സ​​റ​​സ് സെ​​ൽ​​സ്... പ​​ക്ഷേ ഈ ​​കൈ​​പ്പ​​റ്റാ​​ത്ത റി​​പ്പോ​​ർ​​ട്ട് നോ​​ക്കൂ… ഇ​​റ്റ് വാ​​സ് ഹാം​​ലെ​​സ്​ വ​​ൺ.''

''ഹൗ ​​ഇ​​റ്റ് കു​​ഡ് ഹാ​​പ്പ​​ൻ? സേം ​​ടെ​​സ്​​​റ്റ്​ ഡി​​ഫ​​റ​​ൻ​​റ്​ റി​​സ​​ൾ​​ട്ട്...''

''യെ​​സ്. ഇ​​താ ഡോ​​ക്ട​​ർ ഉ​​മ​​യു​​ടെ സ്​​​റ്റേ​​റ്റ്മെ​​ൻ​​റി​​ൽ ഉ​​ണ്ട് അ​​ത് വി​​ശ​​ദ​​മാ​​യി. മി. ​​വ​​ർ​​ഗീ​​സ്, ഐ ​​വി​​ൽ മേ​​ക്ക് എ ​​ക​​മ്പ്ലീ​​റ്റ് കോ​​പി ഓ​​ഫ് ദി​​സ് എ​​ൻ​​റ​​യ​​ർ ഫ​​യ​​ൽ. യു ​​കാ​​ൻ റെ​​ഫ​​ർ ടു ഇ​​റ്റ്.''

''ഒ​​രു ചോ​​ദ്യം മി. ​​ഉ​​ദ​​യ​​ഭാ​​നു. എ​​ങ്ങ​​നെ​​യാ​​ണ് സ്തെ​​ബ​​സ്ത്യാ​​നോ​​സ് ഈ ​​കേ​​സു​​മാ​​യി ലി​​ങ്ക് ആ​​യ​​ത്?''

''അ​​താ​​ണ് ര​​സം. ഇ​​തൊ​​രു വാ​​ർ​​ത്ത​​യാ​​കു​​ന്ന​​ത് ഇ​​വ​​രെ കാ​​ണാ​​താ​​യി പ​​ത്ത് നാ​​ൾ ക​​ഴി​​ഞ്ഞി​​ട്ടാ​​ണ്. മൂ​​ന്നാം നാ​​ൾ കൊ​​ട​​ക​​ര പൊ​​ലീ​​സ് സ്​​​റ്റേ​​ഷ​​നി​​ൽ ആ​​ദ്യ പ​​രാ​​തി. നാ​​ലു​​നാ​​ൾ ക​​ഴി​​ഞ്ഞാ​​ൽ ഇ​​വ​​ർ തി​​രി​​ച്ച് ഗ​​ൾ​​ഫി​​ൽ പോ​​കു​​ന്നു. തൃ​​ശൂ​​രി​​ൽ ചി​​ല ഷോ​​പ്പി​​ങ്​ ഉ​​ണ്ട് എ​​ന്നാ​​ണ് ര​​ണ്ട് റോ​​മി​​മാ​​രു​​ടേ​​യും വീ​​ടു​​ക​​ളി​​ലെ അ​​റി​​വ്. ഇ​​ന്ന​​ത്തെ​​പ്പോ​​ലെ അ​​ല്ല​​ല്ലോ മി​​നി​​റ്റി​​നു​​മി​​നി​​റ്റി​​നു അ​​പ്ഡേ​​ഷ​​ൻ ഇ​​ല്ല​​ല്ലോ. ആ​​ൺ റോ​​മി​​യു​​ടെ വീ​​ട്ടി​​ലു​​ണ്ടാ​​കു​​മെ​​ന്ന് പെ​​ൺ റോ​​മി​​യു​​ടെ വീ​​ട്ടു​​കാ​​രും തി​​രി​​ച്ചും ഊ​​ഹി​​ച്ചു. മൂ​​ന്നാം നാ​​ളാ​​ണ് സീ​​രി​​യ​​സ് ആ​​യ​​ത്. സ്വാ​​ഭാ​​വി​​ക​​മാ​​യൊ​​രു അ​​ന്വേ​​ഷ​​ണം പൊ​​ലീ​​സ് ന​​ട​​ത്തി. മ​​ക​​ൾ റോ​​മി​​ക്ക് ഈ ​​വ​​ര​​വി​​ൽ എ​​ന്തോ മാ​​ന​​സി​​ക​​വി​​ഷ​​മം ഉ​​ള്ള​​പോ​​ലെ​​യെ​​ന്ന് അ​​മ്മ മൊ​​ഴി​​ന​​ൽ​​കി​​യി​​രു​​ന്നു.''

''റോ​​മി​​മാ​​ർ ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ​​പ്പ​​റ്റി?''

''അ​​സൂ​​യ​​പ്പെ​​ടു​​ത്തു​​ന്ന ഒ​​രു​​മ. പേ​​രു​​മാ​​ത്ര​​മ​​ല്ല അ​​വ​​ർ ര​​ണ്ടു​​പേ​​രും ഒ​​രേ​​പോ​​ലെ എ​​ല്ലാ​​ക്കാ​​ര്യ​​ത്തി​​ലും എ​​ന്നാ​​ണ്. പ​​ക്ഷേ ഒ​​രു ചെ​​റി​​യ ക​​ൺ​​ഫ്യൂ​​ഷ​​ൻ ഉ​​ള്ള മാ​​റ്റ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നു.''

''അ​​തെ​​ന്താ​​ണ്?''

''സി​​റ്റി​​യി​​ലെ സ്ഥ​​ലം വി​​ൽ​​ക്കാ​​ൻ പോ​​കു​​ന്നു എ​​ന്ന് ഒ​​രു സൂ​​ച​​ന​​യും ഇ​​രു​​വീ​​ട്ടു​​കാ​​ർ​​ക്കും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​റ്റ് വാ​​സ് ക്വ​​യ്റ്റ് സ്​​േ​​ട്ര​​ഞ്ച് ഇ​​ൻ​​ഡീ​​ഡ്! പെ​െ​​ട്ട​​ന്ന് എ​​ടു​​ത്ത തീ​​രു​​മാ​​നം ആ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

കേ​​സ് ​പെ​െ​​ട്ട​​ന്ന് ക്രൈം​​ബ്രാ​​ഞ്ചി​​ലെ​​ത്തി. അ​​ന്ന് ഇ​​ല​​ക്​​​ഷ​​ൻ ടൈ​​മാ. ഒ​​രു കു​​ടും​​ബം മൊ​​ത്തം മി​​സ്സി​​ങ്​ അ​​ല്ലേ. കെ. ​​ക​​രു​​ണാ​​ക​​ര​​ൻ ഇ​​വ​​ടെ​​യൊ ചാ​​ല​​ക്കു​​ടീ​​ലൊ എ​​ങ്ങാ​​ണ്ട് മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. വ​​ലി​​യ പ്രെ​​ഷ​​ർ ആ​​ർ​​ന്ന്. സോ ​​പെ​​ട്ട​​ന്ന് ത​​ന്നെ കേ​​സ് ഇ​​വി​​ടെ​​യ്ക്ക് ട്രാ​​ൻ​​സ്ഫ​​റാ​​യ്. ബി​​ഷ​​പ്പു​​തി​​രു​​മേ​​നീം എ​​ന്തോ ഇ​​ട​​പെ​​ട്ടി​​ട്ടു​​മു​​ണ്ടെ​​ന്നാ​​ണ് ഓ​​ർ​​മ.

ഈ ​​സ്തെ​​ബ​​സ്ത്യാ​​നോ​​സ് റോ​​മി​​യു​​മാ​​യ് ഉ​​ണ്ടാ​​യ ചെ​​റു​​കി​​ട ഉ​​ര​​സ​​ലി​​നെ​​പ്പ​​റ്റി ദാ ​​ഇ​​വി​​ടെ​​യു​​ണ്ട് സാ​​ക്ഷി​​മൊ​​ഴി. സ്ഥ​​ല​​ക്ക​​ച്ചോ​​ട​​മ​​ല്ലേ, അ​​ന്ന​​തൊ​​ക്കെ സാ​​ധാ​​ര​​ണ​​മാ​​ണ്. എ​​ന്നാ​​ലും ഞാ​​ൻ സ്തെ​​ബ​​സ്ത്യാ​​നോ​​സി​​നെ​​പ്പ​​റ്റി ഒ​​ന്ന് തി​​ര​​ക്കി. കൊ​​ള്ളാ​​വു​​ന്ന പു​​ള്ളി​​യാ​​ണ്. വി​​ളി​​ച്ചു​​വ​​രു​​ത്തി. അ​​പ്പോ​​ഴാ​​ണ് ഈ ​​ക​​ച്ച​​വ​​ട​​ക്കാ​​ര്യം അ​​റി​​യു​​ന്ന​​ത്. മൊ​​ത്തം ​െവ​​ച്ചു നോ​​ക്കു​​മ്പോ​​ൾ സ്തെ​​ബ​​സ്ത്യാ​​നോ​​സ് അ​​റി​​യാ​​ത്ത ക​​ളി അ​​ല്ല ഇ​​ത് എ​​ന്ന് തോ​​ന്നി. മി. ​​വ​​ർ​​ഗീ​​സ് അ​​യാം ആ​​ൾ റെ​​ഡി ടൂ ​​ലേ​​റ്റ് ഫോ​​ർ ഏ​​ൻ അ​​പ്പോ​​യ​​ൻ​​റ്​​​മെ​​ൻ​​റ്. ഇ​​താ, ഫു​​ൾ ഡോ​​ക്യു​മെ​​ൻ​​റ്​​​സ്​ കോ​​പീ​​സ് എ​​ടു​​ത്തു​​ത​​രും. ദി​​സ് ഈ​​സ് അ​​ൺ ഓ​​ഫീ​​ഷ്യ​​ൽ. എ​​നി​​ക്കി​​നി ആ​​റു​​മാ​​സ​​മി​​ല്ല റി​​ട്ട​​യ​​ർ​​മെ​​ൻ​​റി​​ന്. ഐ ​​വി​​ൽ ബി ​​വെ​​രി മ​​ച്ച് ഹാ​​പ്പി ഇ​​ഫ് യു​​വ​​ർ ബ്രെ​​യി​​ൻ ഹെ​​ൽ​​പ്​ റ്റു ​​ക്ലോ​​സ് റോ​​മീ​​സ്​ മി​​സ്സി​​ങ്​ ഫ​​യ​​ൽ... പ്ലീ​​സ് കോ​​ൾ മി ​​ഫോ​​ർ എ​​നി അ​​സി​​സ്​​​റ്റൻസ്​..''

06

രാ​​ത്രി ഏ​​ക​​ദേ​​ശം ഒ​​രു​​മ​​ണി വ​​രെ കാ​​ട്ടാ​​ള​​ൻ ഓ​​രോ പേ​​പ്പ​​റും പ​​രി​​ശോ​​ധ​​ന​​യി​​ലാ​​യി​​രു​​ന്നു. ജെ​​ന്നി​​യും കൂ​​ടി, ഉ​​റ​​ക്കം വ​​രും വ​​രെ. രാ​​വി​​ലെ അ​​വ​​ൾ എ​​ണീ​​റ്റു​​വ​​രു​​മ്പോ​​ഴും വ​​ർ​​ഗീ​​സ് അ​​തേ​​പോ​​ലെ പൂ​​മു​​ഖ​​ത്ത് ഇ​​രി​​പ്പു​​ണ്ട്. സെ​​യിം പൊ​​സി​​ഷ​​ൻ. വ​​ലി​​യ ഫ്ലാ​​സ്കി​​ലെ കാ​​പ്പി തീ​​ർ​​ന്നി​​ട്ടു​​ണ്ട്. അ​​ങ്ങ​​നെ​​യൊ​​ന്നും സി​​ഗ​​ര​​റ്റ് വ​​ലി​​ക്കാ​​ത്ത പേ​​പ്പ​െ​​ൻ​​റ മു​​ന്നി​​ലെ ആ​​ഷ് ട്രേ ​​നി​​റ​​ഞ്ഞി​​ട്ടു​​ണ്ട്.


''പേ​​പ്പാ! യു ​​ഡി​​ഡ്ൻ​​റ്​ സ്ലീ​​പ്പ്?''

''ഹ! ​​ഗു​​ഡ്മോ​​ണി​​ങ്​ ജെ​​ന്നീ. ഇ​​വി​​ടെ​​യി​​രി. നീ ​​ഫ​​യ​​ൽ മൊ​​ത്തം പ​​ഠി​​ച്ചി​​ല്ലേ? വാ ​​ന​​മു​ക്കൊ​​ന്നു ഡി​​സ്ക​​സ് ചെ​​യ്യാം. നി​െ​​ൻ​​റ ബു​​ദ്ധി നോ​​ക്ക​​ട്ടെ. പ​​റ...''

''പേ​​പ്പാ... ജൂ​​ലൈ 25ന് ​​സ്തെ​​ബ​​സ്ത്യാ​​നോ​​സ് റോ​​മി​​യു​​ടെ വീ​​ട്ടി​​ൽ പോ​​കു​​ന്നു. ആ ​​മാ​​സം മൂ​​ന്നാ​​മ​​ത്തെ വി​​സി​​റ്റാ​​ണ്. പ്ലോ​​ട്ട് കി​​ട്ടി​​ല്ലെ​​ന്ന​​റി​​ഞ്ഞ ഒ​​രു റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്കാ​​ര​െ​​ൻ​​റ ഫ്ര​​സ്​​​ട്രേ​​ഷ​​ൻ. ചെ​​റി​​യ ക​​ശ​​പി​​ശ. ഈ ​​പ്രൊ​​പോ​​സ​​ൽ ഉ​​പേ​​ക്ഷി​​ച്ചു അ​​യാ​​ൾ. അ​​പ്പോ​​ൾ ഓ​​ഗ​​സ്​​​റ്റ്​ 15ന് ​​റോ​​മി വി​​ളി​​ക്കു​​ന്നു. സ്ഥ​​ലം കൊ​​ടു​​ക്കാ​​ൻ സ​​മ്മ​​തം അ​​റി​​യി​​ക്കാ​​ൻ. അ​​താ​​യ​​ത് ഈ 20 ​​ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ റോ​​മി​​മാ​​ർ​​ക്ക് പ​​ണ​​ത്തി​​ന് വ​​ലി​​യ ഒ​​രാ​​വ​​ശ്യം വ​​ന്നി​​രി​​ക്കു​​ന്നു.''

''എ​​ക്സാ​​ക്റ്റി​​ലി!''

''ആ ​​ആ​​വ​​ശ്യം എ​​ന്ത് എ​​ന്ന​​ത് ഈ ​​കേ​​സി​​ൽ ഇ​​മ്പോ​​ർ​​ട്ട​​ൻ​​റ്​ ഫാ​​ക്റ്റ​​ർ ആ​​ണ്. അ​​തി​െ​​ൻ​​റ കൂ​​ടെ ചേ​​ർ​​ത്ത് വാ​​യി​​ക്കേ​​ണ്ട ചി​​ല​​തു​​ണ്ട്.''

''അ​​വ​​യേ​​വ?''

''സ​​പ്തം​​ബ​​ർ ഒ​​ന്നി​​നു ജോ​​യി​​ൻ ചെ​​യ്യേ​​ണ്ട റോ​​മി അ​​വ​​ധി ഒ​​രു​​മാ​​സ​​ത്തേ​​ക്ക് നീ​​ട്ടി​​ത്ത​​രാ​​ൻ റി​​ക്വ​​സ്​​​റ്റ്​ ചെ​​യ്തി​​ട്ടു​​ണ്ട് അ​​ബു​​ദാ​​ബി​​യി​​ലെ ക​​മ്പ​​നി​​യി​​ൽ. ഒ​​ഴി​​വാ​​ക്കാ​​നാ​​കാ​​ത്ത സാ​​ഹ​​ച​​ര്യം എ​​ന്ന് മാ​​ത്ര​​മേ റീ​​സ​​ൺ പ​​റ​​ഞ്ഞി​​ട്ടു​​ള്ളൂ.''

''ഓ​​ക്കേ... ദെ​​ൻ...''

''അ​​പ്പോ​​ൾ റോ​​മി​​മാ​​ർ ലീ​​വ് നീ​​ട്ടി​​വെ​​യ്ക്കാ​​ൻ ശ്ര​​മി​​ച്ചി​​ട്ടു​​ണ്ട്. നാ​​ല് ടി​​ക്ക​​റ്റും പോ​​സ്​​​റ്റ്​​​പോ​​ൺ ചെ​​യ്യാ​​ൻ അ​​ക്ബ​​ർ ട്രാ​​വ​​ൽ​​സി​​ൽ കൊ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​താ​​യ​​ത് അ​​വ​​ർ​​ക്ക് ത​​ൽ​​ക്കാ​​ലം തി​​രി​​ച്ച് പോ​​കാ​​ൻ പ​​റ്റാ​​ത്ത എ​​ന്തോ ഒ​​രു സം​​ഭ​​വം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.''

''അ​​തെ​​ന്താ​​ക​​ണം ജെ​​ന്നീ?''

''ഇ​​റ്റ്സ് ക്ലി​​യ​​ർ! ആ​​ൺ റോ​​മി​​ക്ക് കാ​​ൻ​​സ​​ർ ആ​​ണ്.''

''പ​​ക്ഷേ ആ ​​ര​​ണ്ടാം ബ​​യോ​​പ്സി റി​​പ്പോ​​ർ​​ട്ട് ആ​​ദ്യ​​ത്തേ​​തി​​നു വി​​രു​​ദ്ധ​​മാ​​ണ്.

അ​​യാ​​ൾ​​ക്ക് കാ​​ൻ​​സ​​ർ ഇ​​ല്ല.''

''പ​​ക്ഷേ പേ​​പ്പാ, ഇ​​തീ ഫ​​യ​​ലി​​ൽ​​നി​​ന്ന് അ​​റി​​യു​​ന്ന​​ത് ഇ​​ങ്ങ​​നെ​​യാ​​ണ്...''

''എ​​ങ്ങ​​നെ ആ​​ണെ​​ന്നാ​​ണെ​െ​ൻ​​റ ചോ​​ദ്യം.''

''റോ​​മി​​ക്ക് ക​​വി​​ളി​​നു​​ള്ളി​​ൽ ഒ​​രു ത​​ടി​​പ്പ് പോ​​ലെ തോ​​ന്നാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് ഏ​​റെ നാ​​ളാ​​യി. അ​​യാ​​ൾ അ​​തി​​നു ഹോ​​സ്പി​​റ്റ​​ലി​​ൽ പോ​​കാ​​നൊ​​ന്നും റെ​​ഡി​​യ​​ല്ലാ​​യി​​രു​​ന്നു. അ​​തി​​നു ത​​ക്ക അ​​സ്​​ക്യ​​ത​​ക​​ൾ ഒ​​ന്നു​​മി​​ല്ല. പ​​ക്ഷേ പെ​​ൺ റോ​​മി അ​​ക്കാ​​ര്യ​​ത്തി​​ൽ വ​​ലി​​യ ടെ​​ൻ​​ഷ​െ​​ൻ​​റ ആ​​ളാ​​യി​​രു​​ന്നു. കെ​​ട്ട്യോ​െ​​ൻ​​റ ക​​വി​​ളി​​നു​​ള്ളി​​ലെ ത​​ടി​​പ്പി​​നെ​​പ്പ​​റ്റി ത​െ​​ൻ​​റ അ​​മ്മ​​യോ​​ട് പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്...​ജൂ​​ലൈ 25ന്, ​​അ​​താ​​യ​​ത് സ്തെ​​ബ​​സ്ത്യാ​​നോ​​സ് അ​​വ​​സാ​​നം വീ​​ട്ടി​​ൽ വ​​ന്ന അ​​ന്ന് ഇ​​വ​​ർ ചാ​​ല​​ക്കു​​ടി സെ​​ൻ​​റ്​ ജെ​​യിം​​സി​​ലെ ഡോ. ​​ചാ​​ക്കോ​​യെ വീ​​ട്ടി​​ൽ പോ​​യി ക​​ണ്ടി​​ട്ടു​​ണ്ട്. അ​​ദ്ദേ​​ഹ​​മാ​​ണ് അ​​മ​​ല​​യി​​ലേ​​ക്ക് റെ​​ഫ​​ർ ചെ​​യ്യു​​ന്ന​​ത്. ആ ​​റെ​​ഫ​​റ​​ൻ​​സ് ലെ​​റ്റ​​ർ അ​​മ​​ല​​യി​​ൽ​​നി​​ന്ന് കി​​ട്ടി​​യ​​ത് ഇ​​താ ഫ​​യ​​ലി​​ലു​​ണ്ട്.''

''ഇ​​വി​​ടെ എ​​ന്തെ​​ങ്കി​​ലും ഒ​​രു ചെ​​റി​​യ ഡ്രാ​​മ ജെ​​ന്നി​​ക്ക് തോ​​ന്നി​​യോ?''

''ഉ​​വ്വ് പേ​​പ്പാ. ഡോ​​ക്ട​​ർ ചാ​​ക്കോ​​യെ ക​​ണ്ട കാ​​ര്യ​​വും ഓ​​ഗ​​സ്​​​റ്റ്​ ഒ​​ന്നി​​ന് അ​​മ​​ല​​യി​​ൽ പോ​​യ​​കാ​​ര്യ​​വും അ​​തി​​നു​​ശേ​​ഷം അ​​മ​​ല​​യി​​ലെ മൂ​​ന്ന് വി​​സി​​റ്റു​​ക​​ളും റോ​​മി​​യും റോ​​മി​​യും അ​​ല്ലാ​​തെ ഇ​​രു വീ​​ട്ടു​​കാ​​രോ കൂ​​ട്ടു​​കാ​​രോ അ​​റി​​ഞ്ഞി​​ട്ടി​​ല്ല!''

''എ​​ന്താ​​യി​​രി​​ക്കാം അ​​തി​​നു കാ​​ര​​ണം?''

''കാ​​ൻ​​സ​​ർ ഫോ​​ബി​​യ എ​​ന്ന് പ​​റ​​ഞ്ഞൂ​​ടെ? 99ൽ ​​എ​​ന്നൊ​​ക്കെ പ​​റ​​യു​​മ്പോ​​ൾ കാ​​ൻ​​സ​​ർ എ​​ന്ന വാ​​ക്കി​െ​​ൻ​​റ അ​​ർ​​ഥം ത​​ന്നെ ദ ​​എ​​ൻ​​ഡ് എ​​ന്നാ​​ക​​ണം. സോ​​ഷ്യ​​ലി ഒ​​റ്റ​​പ്പെ​​ടും. നോ ​​ഡൗ​​ട്ട്... സോ ​​അ​​റ്റ്​​​ലീ​​സ്​​​റ്റ്​ അ​​ണ്ടി​​ൽ ക​​ൺ​​ഫേം ദെ ​​വാ​​ണ്ട് ഇ​​റ്റ് ആ​​സ് എ ​​സീ​​ക്ര​​ട്ട് മേ ​​ബീ...''

''വെ​​രി വാ​​ലി​​ഡ് ജ​​സ്​​​റ്റി​​ഫി​​ക്കേ​​ഷ​​ൻ ജെ​​ന്നി.''

''അ​​പ്പോ​​ൾ ബ​​യോ​​പ്സി റി​​പ്പോ​​ർ​​ട്ട് വ​​രു​​ന്നു. ഡേ​​റ്റ​​ഡ് ഓ​​ഗ​​സ്​​​റ്റ്​ 9. ഇ​​താ ഈ ​​പേ​​പ്പ​​ർ. ഇ​​ത് പ്ര​​കാ​​രം അ​​ത് അ​​തി​​വേ​​ഗം വ​​ള​​ർ​​ന്ന് കൊ​​ണ്ടി​​രി​​ക്കു​​ന്ന കാ​​ൻ​​സ​​റ​​സ്മു​​ഴ​​യാ​​ണ്.

റോ​​മി​​മാ​​ർ ത​​ക​​ർ​​ന്നു. സം​​ശ​​യം വേ​​ണ്ട, ത​​ക​​രും.''

''അ​​പ്പോ​​ൾ എ​​ന്താ​​ണീ ര​​ണ്ടാം റി​​പ്പോ​​ർ​​ട്ട്.''

''അ​​തെ. പേ​​പ്പ​​ൻ ഈ ​​കോ​​ൾ ലി​​സ്​​​റ്റ്​ ശ്ര​​ദ്ധി​​ച്ചോ? റോ​​മീ​​ടെ ഫോ​​ണി​െ​​ൻ​​റ ബി​​ല്ല്.''

''യെ​​സ് ജെ​​ന്നീ. പോ​​സ്​​​റ്റ്​ പെ​​യ്ഡ് സെ​​ൽ​​ഫോ​​ൺ. അ​​ന്നൊ​​ക്കെ ഈ ​​ഫോ​​ൺ ബി​​ൽ ഡീ​​റ്റെ​​യി​​ൽ​​സേ ഉ​​ള്ളൂ. ഇ​​ന്ന​​ത്തെ​​പ്പോ​​ലെ മൊ​​ബൈ​​ൽ ട്രാ​​ക്കി​​ങ്​ ഒ​​ന്നു​​മി​​ല്ല. ര​​ജി​​സ്​​​ട്രേ​​ഷ​​ൻ ന​​ട​​ന്ന അ​​ന്ന് വൈ​​കീ​​ട്ട് 4.05ന് ​​റോ​​മി​​യു​​ടെ മൊ​​ബൈ​​ലി​​ൽ​​നി​​ന്ന് ഡോ​​ക്ട​​ർ ഉ​​മ​​യ്ക്ക് കോ​​ൾ പോ​​യ​​ത്? അ​​മ​​ല​​യി​​ലെ ഓ​​ങ്കോ​​ള​​ജി​​സ്​​​റ്റ്.''

''ഉ​​വ്വ് പേ​​പ്പാ... ഇ​​താ ഡോ​​ക്ട​​ർ ഉ​​മ​​യു​​ടെ സ്​​​റ്റേ​​റ്റ്മെ​​ൻ​​റ്. സ്കാ​​ൻ റി​​പ്പോ​​ർ​​ട്ടും ബ​​യോ​​പ്സി റി​​പ്പോ​​ർ​​ട്ടും ഒ​​ക്കെ ​െവ​​ച്ച് ഉ​​ണ്ടാ​​ക്കി​​യ ആ​​ദ്യ റിപ്പോ​​ർ​​ട്ട് പ്ര​​കാ​​രം കാ​​ൻ​​സ​​ർ ക​​ൺ​​ഫേം​​ഡ്. എ​​ന്നാ​​ൽ അ​​ഡ​​യാ​​ർ കാ​​ൻ​​സ​​ർ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ടി​​ലെ ഡോ​​ക്ട​​ർ കെ.​​കെ. നാ​​യ​​ർ, ഡോ. ​​ഉ​​മ​​യു​​ടെ ഗു​​രു, പ്ര​​ഗ​​ല്​​​ഭ​​ൻ... അ​​മ​​ല​​യി​​ൽ ഒ​​രു ര​​ണ്ടു​​ദി​​ന സെ​​മി​​നാ​​റി​​ന് വ​​രു​​ന്നു​​ണ്ട്. അ​​ദ്ദേ​​ഹം റി​​സ​​ൽ​​ട്ടു​​ക​​ൾ എ​​ല്ലാം നോ​​ക്ക​​ട്ടെ, എ​​ന്നി​​ട്ട് ചി​​കി​​ത്സ​​യി​​ലേ​​ക്ക് പോ​​കാം എ​​ന്ന​​താ​​യി​​രു​​ന്നു ഡോ. ​​ഉ​​മ​​യു​​ടെ ഉ​​പ​​ദേ​​ശം. റോ​​മി​​മാ​​ർ​​ക്കും ചി​​കി​​ത്സ നാ​​ട്ടി​​ൽ വേ​​ണ്ട എ​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​ഡ​​യാ​​ർ ആ​​ക്കാം എ​​ന്നും. ഓ​​ഗ​​സ്​​​റ്റ്​ 18 വൈ​​കു​​ന്നേ​​രം ത​​ന്നെ വി​​ളി​​ച്ച് ഡോ. ​​നാ​​യ​​രു​​ടെ അ​​വെ​​യ്​​​ല​​ബി​​ലി​​റ്റി ക​​ൺ​​ഫേം ആ​​ക്കി​​യി​​ട്ട് 19ന് ​​വ​​ന്നാ​​ൽ മ​​തി എ​​ന്ന് പ​​റ​​ഞ്ഞ് ത​െ​ൻ​​റ സെ​​ൽ ന​​മ്പ​​ർ കൊ​​ടു​​ത്ത​​തി​​ൻ പ്ര​​കാ​​ര​​മാ​​ണ് ഡോ. ​​ഉ​​മ​​യെ റോ​​മി വി​​ളി​​ക്കു​​ന്ന​​ത്.''

''എ​​ക്സാ​​ക്​​റ്റി​​ലി. ആ ​​ഫോ​​ൺ വി​​ളി​​യി​​ൽ എ​​ന്തു​​ണ്ടാ​​യി.''

''അ​​വി​​ടെ ട്വി​​സ്​​​റ്റ്​! അ​​തൊ​​രു ആ​​ഹ്ലാ​​ദ​​ക​​ര​​മാ​​യ ഇ​​ൻ​​സി​​ഡ​​ൻ​​റ്​ ആ​​യി​​രു​​ന്നു. റോ​​മി​​യു​​ടെ ഫോ​​ൺ ന​​മ്പ​​റു​​ക​​ൾ ഒ​​ന്നും ഫ​​യ​​ലി​​ൽ അ​​വെ​​യ്​​​ല​​ബി​​ൾ അ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ലാ​​ണ് വി​​ളി​​ച്ച് പ​​റ​​യാ​​തി​​രു​​ന്ന​​തെ​​ന്നും ഇ​​വ​​രു​​ടെ വി​​ളി​​ക്ക് കാ​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു ഡോ. ​​ഉ​​മ എ​​ന്നും ഡോ​​ക്ട​​റു​​ടെ സ്​​​റ്റേ​​റ്റ്മെ​​ൻ​​റി​​ൽ ഉ​​ണ്ട്. ഡോ. ​​ഉ​​മ​​യു​​ടെ ഡ​​യ​​ഗ്ണോ​​സി​​സ് പാ​​ടെ തെ​​റ്റാ​​യി​​രു​​ന്നു. ഡോ. ​​നാ​​യ​​രു​​ടെ എ​​ക്സ്പീ​​രി​​യ​​ൻ​​സ് വേ​​റെ ലെ​​വ​​ലാ​​യ​​തു​​കൊ​​ണ്ട് ഇ​​തി​​നു ഒ​​രു ചി​​കി​​ത്സ​​യും വേ​​ണ്ട എ​​ന്നും ഒ​​ട്ടും വി​​സി​​ബി​​ൾ അ​​ല്ലാ​​ത്ത വേ​​ദ​​ന ഇ​​ല്ലാ​​ത്ത ഇ​​ത് കാ​​ൻ​​സ​​റ​​സ് അ​​ല്ലെ​​ന്നും പ​​തി​​ന​​ഞ്ചു​​കൊ​​ല്ല​​ത്തി​​ൽ ഒ​​ന്ന​​ര മി​​ല്ലി​​മീ​​റ്റ​​ർ​പോ​​ലും ഇ​​ത് വ​​ള​​രു​​ന്ന​​ത​​ല്ലെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​നു മ​​ന​​സ്സി​​ലാ​​യി. എ​​ന്താ​​യാ​​ലും നാ​​ളെ വ​​ര​​ണം. ഡോ. ​​നാ​​യ​​രെ കാ​​ണാം, വ​​രു​​മ്പോ​​ൾ താ​​നെ​​ഴു​​തി​​യ റി​​പ്പോ​​ർ​​ട്ട് കൂ​​ടെ കൊ​​ണ്ടു​​വ​​ര​​ണം എ​​ന്നും പ​​റ​​ഞ്ഞു ഡോ. ​​ഉ​​മ. അ​​ത് കീ​​റി​​ക്ക​​ള​​യാ​​ൻ വേ​​ണ്ടി മാ​​ത്രം. റോ​​മി അ​​ത്യാ​​ഹ്ലാ​​ദ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നും ഭാ​​ര്യ​​ക്ക്​ ഫോ​​ൺ കൊ​​ടു​​ത്തെ​​ന്നും അ​​വ​​രു​​ടെ ആ​​ഹ്ലാ​​ദ​​ക്ക​​ര​​ച്ചി​​ൽ ഇ​​പ്പോ​​ഴും ചെ​​വി​​യി​​ൽ മു​​ഴ​​ങ്ങു​​ന്നു​​ണ്ടെ​​ന്നും ആ​​ണ് ഡോ. ​​ഉ​​മ സ്​​​റ്റേ​​റ്റ്മെ​​ൻറ്​ കൊ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് പേ​​പ്പാ...''

''അ​​തെ​​യ​​തേ...''

''പേ​​പ്പാ ജീ​​വി​​തം തീ​​ർ​​ന്നു എ​​ന്ന മൂ​​ഡോ​​ഫ് ​െവ​​ച്ചാ​​ണ് റോ​​മി, ഫാ​​മി​​ലി​​യു​​മാ​​യി വ​​ന്ന് അ​​ന്ന് ആ​​ധാ​​രം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യു​​ന്ന​​ത്. ഈ ​​ഡോ​​ക്ട​​ർ ഉ​​മ​​യു​​ടെ കോ​​ൾ രാ​​വി​​ലെ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​രു​​പ​​ക്ഷേ...''

''അ​​തേ! പ്ലോ​​ട്ട് വി​​ൽ​​പ​​ന ന​​ട​​ക്കി​​ല്ലാ​​യി​​രു​​ന്നു.

ത​െ​​ൻ​​റ ചി​​കി​​ത്സ​​ക്ക്, അ​​തും ര​​ഹ​​സ്യ​​മാ​​യി അ​​ഡ​​യാ​​റി​​ൽ, ഒ​​രു ഹ്യൂ​​ജ് എ​​മൗ​​ണ്ട് വേ​​ണ്ടി​​വ​​രും എ​​ന്ന​​റി​​ഞ്ഞ​​തി​​നാ​​ലാ​​കാം റോ​​മി പെ​​ട്ട​​ന്ന് സ്ഥ​​ലം വി​​ൽ​​ക്കു​​ന്ന​​ത്.''

''അ​​ല്ലാ​​തെ വേ​​റെ എ​​ന്ത് മോ​​ട്ടീ​​വ് ഉ​​ണ്ടാ​​കാ​​നാ​​ണ് അ​​തി​​നു പി​​റ​​കി​​ൽ...''

''യെ​​സ് ക​​ണ്ടി​​ന്യു യു​​വ​​ർ ഫൈ​​ൻ​​ഡി​​ങ്​​​സ്​ ജെ​​ന്നി... യു ​​ആ​​ർ വെ​​ൽ സ്​​​റ്റ​​ഡീ​​ഡ്.''

''ഇ​​ല്ല പേ​​പ്പാ...​എ​െ​​ൻ​​റ സ്​​​റ്റോ​​റി ഇ​​താ​​യി​​രു​​ന്നു: റി​​സ​​ൽ​​ട്ട് അ​​റി​​ഞ്ഞ റോ​​മി​​യും ഭാ​​ര്യ​​യും ആ​​കെ ത​​ക​​രു​​ന്നു. അ​​വ​​ർ ത​​മ്മി​​ൽ അ​​ത്ര അ​​റ്റാ​​ച്ച്മെ​​ൻ​​റ്​ ഉ​​ണ്ട്. ആ ​​ഒ​​രു പ്ര​​ത്യേ​​ക അ​​വ​​സ്ഥ​​യി​​ൽ ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്നു. ത​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​യാ​​ൽ അ​​നാ​​ഥ​​രാ​​യി​​പ്പോ​​കു​​ന്ന കു​​ട്ടി​​ക​​ളെ ഓ​​ർ​​ത്ത​​പ്പോ​​ൾ സ​​ഹി​​ക്കു​​ന്നി​​ല്ല. അ​​വ​​രെ​​യും കൂ​​ടെ കൂ​​ട്ടാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്നു. കാ​​റു​​മാ​​യി നാ​​ലു​​പേ​​രും ഊ​​ട്ടി​​യി​​ലേ​​ക്ക് പോ​​കു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ കൊ​​ടൈ​​ക്ക​​നാ​​ൽ. വി​​ജ​​ന​​മാ​​യ കാ​​ട്ടി​​ലെ ഹൈ​​റേ​​ഞ്ചി​​ലെ ഏ​​തെ​​ങ്കി​​ലു​​മൊ​​രു സൂ​​യി​​സൈ​​ഡ് പോ​​യ​​ൻ​​റി​​ലേ​​ക്ക് കാ​​റു​​മാ​​യ്...​ഒ​​രാ​​ളും ഒ​​രി​​ക്ക​​ലും എ​​ത്താ​​ത്ത ഏ​​തോ ഗ​​ർ​​ത്ത​​ത്തി​​ൽ. പ​​ക്ഷേ...​എ​െ​​ൻ​​റ​​യീ തി​​യ​​റി ഓ​​ടി​​ല്ല. ഡോ. ​​ഉ​​മ കൊ​​ടു​​ത്ത മെ​​സേ​​ജ് പാ​​ർ​​ട്ടി ന​​ട​​ത്താ​​ൻ ത​​ക്ക ഹാ​​പ്പി ന്യൂ​​സ് ആ​​ണ​​ല്ലോ. നോ ​​വേ ഫോ​​ർ എ ​​സൂ​​യി​​സൈ​​ഡ്.''

''ജെ​​ന്നീ, നോ​​ട്ട് എ ​​ക്രൂ​​ഷ്യ​​ൽ പോ​​യ​​ൻ​​റ്... ഡോ. ​​ഉ​​മ​​ക്ക്​ 4.05ന് ​​വി​​ളി​​ച്ച ആ ​​കോ​​ളി​​നു​​ശേ​​ഷം ആ ​​ഫോ​​ണി​​ൽ​​നി​​ന്ന് ഒ​​രു കോ​​ൾ പോ​​യി​​ട്ടി​​ല്ല. അ​​ന്ന് വൈ​​കു​​ന്നേ​​രം ഇ​​വ​​രെ കാ​​ണാ​​തെ റോ​​മി​​യു​​ടെ അ​​പ്പ​​ൻ വി​​ളി​​ക്കു​​ന്ന​​ത് 5.55 നാ​​ണ്. അ​​പ്പോ​​ളോ​​യി​​ൽ​​നി​​ന്ന് സൈ​​റ​​ൻ അ​​ടി​​ച്ച​​പ്പോ​​ൾ.

അ​​ന്നേ​​രം സ്വി​​ച്ച്ഡ് ഓ​​ഫ്ആ​​ണ്. പി​​ന്നെ വീ​​ട്ടു​​കാ​​രെ​​ല്ലാം വി​​ളി​​ക്കു​​മ്പോ​​ൾ ഫോ​​ൺ സ്വി​​ച്ച്​​ഡ്​ ഒാ​ഫ് ആ​​ണ്. നി​െ​​ൻ​​റ തി​​യ​​റി​​പ്ര​​കാ​​രം ഇ​​വ​​ർ ഒ​​രു യാ​​ത്ര പോ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ഫോ​​ൺ ഓ​​ഫ് ആ​​ക്കു​​മോ?''

''പേ​​പ്പാ എ​െ​​ൻ​​റ ആ ​​തി​​യ​​റി കാ​​ൻ​​സ​​ർ ക​​ൺ​​ഫേ​​മെ​​ങ്കി​​ൽ മാ​​ത്രം. അ​​ത് വി​​ട്ടേ​​ക്കൂ...''

''ഇ​​നി ര​​ണ്ട്, പാ​​ടു​​പെ​​ട്ട് ര​​ജി​​സ്​​​ട്രേ​​ഷ​​ൻ ന​​ട​​ത്തി ച​​ങ്കാ​​യ സ്ഥ​​ലം അ​​ന്യ​​നാ​​യ ഒ​​രാ​​ൾ​​ക്ക് കൊ​​ടു​​ത്ത് ആ ​​ചെ​​ക്ക് പോ​​ലും മാ​​റാ​​തെ കാ​​ഷ് യൂ​​സ് ചെ​​യ്യാ​​തെ ഒ​​ന്ന​​ട​​ങ്കം ആ​​ത്മ​​ഹ​​ത്യ! മൊ​​ത്തം ഒ​​രു അ​​പാ​​ക​​ത ഇ​​ല്ലേ?''

ജെ​​ന്നി​​ക്ക് ദേ​​ഷ്യം വ​​ന്നു.

''ഞാ​​ൻ ആ ​​തി​​യ​​റി​​വി​​ട്ടെ​​ന്ന് പ​​റ​​ഞ്ഞി​​ല്ലേ പേ​​പ്പാ…''

''എ​​ടി... ഒ​​രു പ്ര​​ധാ​​ന കാ​​ര്യ​​മു​​ണ്ട്. നീ ​​ശ്ര​​ദ്ധി​​ച്ചു​​നോ​​ക്ക്. 4.05നു ​​ഇ​​വ​​ർ​​ക്ക് ജീ​​വി​​ത​​ത്തി​​ൽ ഏ​​റ്റ​​വും സ​​ന്തോ​​ഷ​​ക​​ര​​മാ​​യ വാ​​ർ​​ത്ത കി​​ട്ടു​​ന്നു. ശ​​രി​​ക്കും മ​​രി​​ച്ചെ​​ണീ​​റ്റ അ​​ത്ര ത്രി​​ൽ. ശ​​രി​​യ​​ല്ലേ? എ​​ന്നി​​ട്ടും ഫോ​​ണി​​ൽ​​നി​​ന്ന് ഒ​​രു കോ​​ൾ പോ​​ലു​​മി​​ല്ല. അ​​റ്റ്​​​ലീ​​സ്​​​റ്റ്​ പെ​​ൺ​​റോ​​മി സ്വ​​ന്തം അ​​മ്മ​​യെ വി​​ളി​​ച്ച് സ​​ന്തോ​​ഷ​​ത്താ​​ൽ ഒ​​ന്ന് പൊ​​ട്ടി​​ക്ക​​ര​​യു​​ക​​യെ​​ങ്കി​​ലും ചെ​​യ്യ​​ണ്ടെ?''

''വേ​​ണം. വേ​​ണ്ട​​താ​​ണ്. നോ​​ർ​​മ​​ലി...''

''ഇ​​വി​​ടെ അ​​ത് ഉ​​ണ്ടാ​​യി​​ല്ല. ത​​ന്നെ​​യു​​മ​​ല്ല, പി​​ന്നീ​​ട് ഇ​​വ​​രെ​​പ്പ​​റ്റി ഒ​​രു ക്ലൂ ​​പോ​​ലു​​മി​​ല്ല. ജെ​​ന്നീ... ഇ​​വി​​ടെ നി​​ന്ന് വി ​​കാ​​ൻ ഡി​​ഗ് എ ​​ലോ​​ട്ട്...''

''മീ​​ൻ​​സ്?''

''ജെ​​ന്നീ, ക്രൈം ​​ബ്രാ​​ഞ്ച് ഈ ​​കേ​​സ​​ന്വേ​​ഷി​​ച്ച രീ​​തി​​യി​​ൽ ഒ​​രു അ​​പാ​​ക​​ത​​യു​​ണ്ട്. ഒ​​റ്റ തി​​യ​​റി ​െവ​​ച്ച് മു​​ന്നോ​​ട്ട് പോ​​യി. കു​​റ്റാ​​ന്വേ​​ഷ​​ണ​​ത്തി​​ലെ ഒ​​രു വ​​ലി​​യ പോ​​രാ​​യ്മ​​യാ​​ണ​​ത്. ന​​മ്മു​​ടെ ആ ​​ക​​ൺ​​ക്ലൂ​​ഷ​​നി​​ലേ​​ക്ക് ബാ​​ക്കി എ​​ല്ലാം എ​​ത്തി​​ക്കാ​​ൻ ശ്ര​​മി​​ക്കും. കേ​​സാ​​കു​​മ്പോ​​ൾ പ്ര​​തി വേ​​ണം. പ​​ത്ര​​ങ്ങ​​ളൊ​​ക്കെ അ​​ന്ന് പ്ര​​തി​​ക​​ൾ​​ക്ക് വേ​​ണ്ടി ദാ​​ഹി​​ക്കും. ഇ​​ല​​ക്​​​ഷ​​ൻ സെ​​പ്തം​​ബ​​ർ 11നും. ​​ഇ​​വ​​രെ കാ​​ണാ​​താ​​കു​​ന്ന​​ത് ഓ​​ഗ​​സ്​​​റ്റ്​ 29നും. ​​ഒ​​രു കു​​ടും​​ബ​​ത്തി​െ​​ൻ​​റ തി​​രോ​​ധാ​​ന​​മാ​​ണ്. ചി​​ല്ല​​റ​​ക്ക​​ളി​​യാ​​ണോ? പ്ര​​തി​​യെ കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ൽ വോ​​ട്ടി​​നെ ബാ​​ധി​​ക്കും, ഇ​​ല്ലേ? സോ ​​ഇ​​വ​​ർ​​ക്ക് മി. ​​എ​​ക്സ് വേ​​ണം. സ്തെ​​ബ​​സ്ത്യാ​​നോ​​സി​​നെ ആ ​​സ്ലോ​​ട്ടി​​ൽ ഈ​​സി ആ​​യി വെ​​ക്കാം. കാ​​ര​​ണം കംപ്ലീറ്റ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും അ​​യാ​​ൾ​​ക്ക് എ​​ഗെ​​യി​​ൻ​​സ്​​​റ്റാ​​ണ്. പ​​ത്ര​​ങ്ങ​​ൾ​​ക്ക് ദി​​വ​​സ​​ങ്ങ​​ളോ​​ളം നാ​​ലു​​കോ​​ളം കൊ​​ടു​​ത്താ​​ൽ മ​​തി...​നീ​​യാ പ​​ത്ര​​ക്ക​​ട്ടി​​ങ്​​​സ്​ ഹെ​​ഡ്ഡി​​ങ്ങു​​ക​​ൾ ഒ​​ന്ന് വാ​​യി​​ച്ചേ ജെ​​ന്നീ...''

''ഇ​​ര​​ട്ട റോ​​മീ തി​​രോ​​ധാ​​നം. പി​​റ​​കി​​ൽ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് മാ​​ഫി​​യ'' -സെ​​പ്തം​​ബ​​ർ 08.

''പൊ​​ലീ​​സ് ഇ​​രു​​ട്ടി​ൽ ത​​പ്പു​​ന്നു. -യു.​​ഡി.​​എ​​ഫ് ക​​ൺ​​വീ​​ന​​ർ'' -സെ​​പ്തം​​ബ​​ർ 09.

''സ്തെ​​ബ​​സ്ത്യാ​​നോ​​സ് ധാ​​രാ​​വി​​യി​​ൽ പോ​​യ​​തെ​​ന്തി​​ന്'' -സെ​​പ്തം​​ബ​​ർ 09.

''സ​​ബ് ര​​ജി​​സ്​​​ട്രാ​​റു​​ടെ നീ​​ക്കം സം​​ശ​​യാ​​സ്പ​​ദം'' -സെ​​പ്തം​​ബ​​ർ 10.

''കു​​ടും​​ബം അ​​റി​​യാ​​തെ സ്ഥ​​ലം വി​​ൽ​​പ​​ന. റോ​​മീ​​കേ​​സ് പു​​തി​​യ വ​​ഴി​​ത്തി​​രി​​വി​​ലേ​​ക്ക്'' -സെ​​പ്തം​​ബ​​ർ 11.

''സ്തെ​​ബ​​സ്ത്യാ​​നോ​​സും ഗു​​ണ്ടാ​​ത്ത​​ല​​വ​​ൻ ഇ​​റ​​ച്ചി​​പോ​​ളും ബ​​ന്ധു​​ക്ക​​ൾ'' -സെ​​പ്തം​​ബ​​ർ 13.

''ഹ ​​ഹ! മ​​തി മ​​തി... ആ​​ഘോ​​ഷ​​ങ്ങ​​ളാ​​ണ്. ഉ​​ദ​​യ​​ഭാ​​നു അ​​തി​​ൽ ര​​മി​​ച്ചെ​​ന്ന് തോ​​ന്നു​​ന്നു.''

''പേ​​പ്പാ... ന​​മ്മ​​ളി​​പ്പോ എ​​ന്ത് ചെ​​യ്യും?''

''ജെ​​ന്നീ... എ​​ട്ട് ല​​ക്ഷം കാ​​ഷും നാ​​ലി​െ​​ൻ​​റ ചെ​​ക്കും. ഇ​​തി​​വ​​രു​​ടെ ക​​യ്യി​​ൽ ഉ​​ണ്ട് എ​​ന്ന് അ​​റി​​യാ​​വു​​ന്ന​​ത് സ്തെ​​ബ​​സ്ത്യാ​​നോ​​സി​​നു മാ​​ത്രം. അ​​ല്ലേ? എ​​ന്നി​​ട്ടും സാ​​ക്ഷി​​ക​​ളാ​​യി ഒ​​പ്പി​​ട്ട ടാ​​ക്സി ഡ്രൈ​​വ​​ർ ര​​വി​​യും ഒ​​രു ദാ​​മോ​​ദ​​ര​​മേ​​നോ​​നും മു​​പ്പ​​ത്തേ​​ഴു ദി​​വ​​സം അ​​ക​​ത്ത് കി​​ട​​ന്നു. ര​​ജി​​സ്​​​ട്രാ​​ർ​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ കി​​ട്ടി.

റോ​​മി​​മാ​​ർ പെ​ട്ട​​ന്ന് ഫ​​ണ്ട് റെ​​യ്സ് ചെ​​യ്യാ​​ൻ ഉ​​ണ്ടാ​​യ മോ​​ട്ടീ​​വ് ഈ​​സ് ക്വ​​യ്റ്റ് ക​​ൺ​​വി​​ൻ​​സ​​ബി​​ൾ. ട്രീ​​റ്റ്മെ​​ൻ​​റ്. എ​​ന്നാ​​ൽ ഒ​​രു മി​​റാ​​ക്കി​​ൾ​​പോ​​ലെ അ​​ന്ന് നാ​​ലേ അ​​ഞ്ചി​​ന് ഡോ. ​​നാ​​യ​​ർ അ​​വ​​രെ തി​​രി​​കെ ലൈ​​ഫി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്നു. അ​​ല്ലേ? പ​​ക്ഷേ ആ ​​മൊ​​മെ​​ൻ​​റ്​ മു​​ത​​ൽ അ​​വ​​രെ​​പ്പ​​റ്റി ഒ​​രു ക്ലൂ ​​ഇ​​ല്ല. എ​​സ്.​​ഐ ഉ​​ദ​​യ​​ഭാ​​നു സ്തെ​​ബ​​സ്ത്യാ​​നോ​​സി​െ​​ൻ​​റ പു​​റ​​കെ കൂ​​ടി. അ​​ന്നേ​​ര​​മൊ​​ക്കെ ബോ​​ഡി​​ക​​ൾ കി​​ട്ടും എ​​ന്ന ഓ​​വ​​ർ കോ​​ൺ​​ഫി​​ഡ​​ൻ​​സ് കൊ​​ണ്ടാ​​കും. ബ​​ട്ട് സാ​​ഡ്​​​ലി, കേ​​സ് ഗോ​​ൺ ഓ​​ൺ ക​​ംപ്ലീറ്റി​​ലി റോ​​ങ്​​​വേ... ജെ​​ന്നീ... സ്തെ​​ബ​​സ്ത്യാ​​നോ​​സ് ഈ​​സ് ഇ​​ന്ന​​സെ​​ൻ​​റ്​ ഫോ​​ർ ഷു​​വ​​ർ...''

''ബ​​ട്ട് ഹൗ... ​​പേ​​പ്പാ ഹൗ ​​കാ​​ൻ വി ​​പ്രൂ​​വ് ഇ​​റ്റ്...''

''എ​​ടീ... ഇ​​രു​​പ​​ത്തി​​ര​​ണ്ടാം വ​​ർ​​ഷ​​ത്തി​​ലും അ​​യാ​​ളും മ​​ക​​നും ഇ​​ന്നും അ​​ത് തെ​​ളി​​യി​​ക്കാ​​ൻ ഇ​​ത്ര ഇ​​ൻ​​റ​​റ​​സ്​​​റ്റ്​ എ​​ടു​​ക്കു​​ന്നു. കോ​​ട​​തി ത​​ള്ളി​​യ കേ​​സാ​​ണ്. പൊ​​ലീ​​സ് ഡി​​പ്പാ​​ർ​​ട്മെ​​ൻ​​റ്​ ഇ​​യാ​​ളോ​​ട് മാ​​പ്പു പ​​റ​​യേ​​ണ്ടി വ​​ന്ന കേ​​സാ​​ണ്. എ​​ന്തി​​ന് സ്​​​റ്റി​​ൽ ഹി ​​വാ​​ണ്ട്സ് ടു ​​റി ഓ​​പ​​ൻ ഇ​​റ്റ്? ദേ​​ർ ഈ​​സ് ഓ​​ൺ​​ളി വ​​ൺ മോ​​ട്ടീ​​വ് ജെ​​ന്നീ...''

''ഹി ​​വാ​​ണ്ട്സ് ടു ​​നോ ട്രൂ​​ത്ത്! ഹി ​​ബാ​​ഡ്​​​ലി നീ​​ഡ്സ് ടു ​​വാ​​ഷ് ഹി​​സ് ഹാ​​ൻ​​ഡ്സ് ഓ​​ഫ്. അ​​യാ​​ൾ നോ​​ട്ട​​റ്റോ​​ൾ എ ​​ക്രി​​മി​​ന​​ൽ ജെ​​ന്നീ... ആ​​ൻ​​ഡ്​ ഹി ​​ഈ​​സ് സോ ​​പ്രാ​​ക്റ്റി​​ക്ക​​ൽ. പ​​ന്ത്ര​​ണ്ട് ല​​ക്ഷ​​ത്തി​​നു​​വേ​​ണ്ടി നാ​​ലു​​പേ​​രെ കാ​​ർ സ​​ഹി​​തം ഇ​​ല്ലാ​​ണ്ടാ​​ക്കി ശി​​ഷ്​​​ട​​കാ​​ലം സു​​ഖ​​മാ​​യി ജീ​​വി​​ക്കാം എ​​ന്ന് വി​​ചാ​​രി​​ക്കു​​ന്ന മ​​ണ്ട​​ൻ അ​​ല്ല എ​​ന്താ​​യാ​​ലും. ജെ​​ന്നീ, അ​​ന്ന് റോ​​മീ​​സി​​നു എ​​ന്തോ സം​​ഭ​​വി​​ച്ചു. ആ​​ർ​​ക്കും അ​​റി​​യാ​​ത്ത ഒ​​ന്ന്. 1999 ഓ​​ഗ​​സ്​​​റ്റ്​ 18ന് ​​നാ​​ലേ അ​​ഞ്ചി​​നും അ​​ഞ്ചേ അ​​മ്പ​​ത്തി അ​​ഞ്ചി​​നു​​മി​​ട​​യി​​ൽ. ശ​​രി​​ക്കും പ​​റ​​ഞ്ഞാ​​ൽ ഡോ. ​​ഉ​​മ​​യു​​ടെ കോ​​ൾ ക​​ഴി​​ഞ്ഞ സ​​മ​​യ​​മാ​​യ നാ​​ലു​​മ​​ണി​​ക​​ഴി​​ഞ്ഞ് എ​​ട്ട് മി​​നി​​റ്റ് എ​​ന്ന അ​​തേ സ​​മ​​യ​​ത്ത് ത​​ന്നെ! എ​​ന്തോ ഒ​​ന്ന്!''

''ലൈ​​ക്ക് വാ​​ട്ട്..?''

''ക​​ണ്ടു​​പി​​ടി​​ക്ക​​ണം ജെ​​ന്നി. ക​​ണ്ടു​​പി​​ടി​​ക്ക​​ണം. ഇ​​ന്ന് ഞാ​​ൻ ഒ​​ന്ന് ഇ​​റ​​ങ്ങു​​ന്നു. ഒ​​റ്റ​​യ്ക്ക്. നീ ​​വേ​​ണ്ട. ചെ​​റി​​യ ചി​​ല ക​​റ​​ക്ക​​ങ്ങ​​ൾ ഉ​​ണ്ട്. ഓ​​ക്കേ? പി​​ന്നെ നെ​​വ​​ർ ഷെ​​യ​​ർ ദി​​സ് കേ​​സ് ഡീ​​റ്റെ​​യി​​ൽ​​സ് റ്റു ​​യു​​വ​​ർ ഫ്ര​​ൻ​​ഡ് അ​​ഭി​​രാ​​മി ആ​​ൻ​​ഡ്​ ലി​​യോ. എ​​ന്നാ വാ ​​ന​​മു​​ക്ക് ബ്രേ​​ക്ക് ഫാ​​സ്​​​റ്റ്​ ക​​ഴി​​ക്കാം. പു​​ട്ടും ക​​ട​​ല​​യും മ​​സാ​​ല​​പ​​പ്പ​​ട​​വും.''

''പേ​​പ്പാ... പ്ലീ​​സ് ഞാ​​നും വ​​രും. പ്ലീ​​സ്...''

07

ജെ​​ന്നി​​യു​​ടെ വാ​​ശി ജ​​യി​​ച്ചി​​ല്ല. വ​​ർ​​ഗീ​​സ് കൂ​​ടെ കൂ​​ട്ടി​​യി​​ല്ല. കു​​റ​​ച്ച് ഇ​​ല്ലീ​​ഗ​​ൽ ആ​​ക്​ടി​​വി​​റ്റി​​യാ​​ണ് എ​​ന്നൊ​​ക്കെ പ​​റ​​ഞ്ഞ് ഒ​​ഴി​​വാ​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. എ​​ന്താ​​യാ​​ലും ഇ​​ന്ന​​ലെ രാ​​ത്രി മു​​ഴു​​വ​​ൻ പേ​​പ്പ​​ൻ ഉ​​റ​​ങ്ങാ​​തെ കേ​​സ്ഫ​​യ​​ലി​​ൽ മു​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന​​തും ത​െ​​ൻ​​റ സ്ക്രി​​ബി​​ളി​​ങ്​ പാ​​ഡി​​ൽ നി​​റ​​യെ നി​​റ​​യെ കു​​ത്തി​​ക്കു​​റി​​ച്ച​​തും ഒ​​ക്കെ ഓ​​ർ​​ത്ത​​പ്പോ​​ൾ ജെ​​ന്നി അ​​ട​​ങ്ങി. ഇ​​തു​​പോ​​ലെ പേ​​പ്പ​​ൻ എ​​ന്നെ​​ല്ലാം സ്വ​​യം മ​​റ​​ന്നി​​രു​​ന്നി​​ട്ടു​​ണ്ടോ അ​​പ്പോ​​ഴൊ​​ക്കെ ഒ​​രു കു​​റ്റ​​വാ​​ളി​​ക്കു​​ള്ള ചീ​​ട്ട് എ​​വി​​ടെ​​യോ കീ​​റ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന് ജെ​​ന്നി​​ക്ക് ചെ​​ന്നൈ ജീ​​വി​​ത​​ത്തി​​ൽ​​നി​​ന്ന് അ​​റി​​യാ​​വു​​ന്ന​​താ​​ണ്. ത​െ​​ൻ​​റ കൂ​​ട്ടു​​കാ​​രി അ​​ഭി​​രാ​​മി​​ക്ക്​ വേ​​ണ്ടി​​യാ​​ണു പേ​​പ്പ​െ​​ൻറ ഈ ​​ത​​ല​​പു​​ക​​യ്ക്ക​​ൽ. ഒ​​ന്നും കാ​​ണാ​​തെ ത​​ന്നോ​​ട് വ​​ര​​രു​​ത് എ​​ന്ന് പ​​റ​​യാ​​റി​​ല്ല പേ​​പ്പ​​ൻ. എ​​ന്താ​​യാ​​ലും കാ​​ത്തി​​രി​​ക്കാം. ജെ​​ന്നി ഉ​​റ​​പ്പി​​ച്ചു.

അ​​ന്നു രാ​​ത്രി വ​​ർ​​ഗീ​​സ് ഏ​​റെ വൈ​​കി​​യാ​​ണ് വ​​ന്ന​​ത്. ഇ​​ട​​യി​​ൽ ജെ​​ന്നി ര​​ണ്ടു ത​​വ​​ണ വി​​ളി​​ച്ച​​പ്പോ​​ൾ കോ​​ൾ ക​​ട്ട് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. വ​​ന്ന ഉ​​ട​​നെ ചൂ​​ടു​​വെ​​ള്ള​​ത്തി​​ൽ കു​​ളി​​ക്കു​​ക​​യും ല​​ഞ്ചും ഡി​​ന്ന​​റും ഒ​​രു​​മി​​ച്ചെ​​ന്ന​​പോ​​ൽ വ​​യ​​റു​​നി​​റ​​യെ ഭ​​ക്ഷി​​ക്കു​​ക​​യും ചെ​​യ്തു. ഈ ​​സ​​മ​​യ​​മ​​ത്ര​​യും ഇ​​പ്പോ​​ൾ പ​​റ​​യും ഡെ​​വ​​ല​​പ്മെ​​ൻ​​റു​​ക​​ൾ എ​​ന്ന ജെ​​ന്നി​​യു​​ടെ കു​തൂ​​ഹ​​ല​​ത്തെ പേ​​പ്പ​​ൻ അ​​മ്പേ അ​​വ​​ഗ​​ണി​​ച്ചു. ഗു​​ഡ് നൈ​​റ്റ് പ​​റ​​ഞ്ഞ് മു​​റി​​യി​​ലേ​​ക്ക് പോ​​കാ​​ൻ തു​​ട​​ങ്ങി​​യ അ​​യാ​​ളെ ത​​ട​​ഞ്ഞു നി​​ർ​​ത്തി ജെ​​ന്നി.

''പേ​​പ്പാ. ദി​​സ് ഈ​​സ് ക്രു​​വ​​ൽ. അ​​യാം യു​​വ​​ർ ടീം ​​മെ​​മ്പ​​ർ.''

''ഹ! ​​ജെ​​ന്നി. മ​​റ്റ​​ന്നാ​​ൾ ന​​മു​​ക്കൊ​​രു ഹെ​​ക്റ്റി​​ക് ഡേ ​​ആ​​യി​​രി​​ക്കും. നൗ ​​അ​​യാം ട​​യേ​​ഡ്. ദോ ​​സ​​മ​​യം പ​​ത്താ​​യി. അ​​യാം ഗോ​​യി​​ങ്​ ടു ​​സ്ലീ​​പ് 10 ഔ​​വേ​​ഴ്സ്. വേ​​ക്ക് മി ​​അ​​പ് അ​​റ്റ് എ​​യ്റ്റ്. നാ​​ളെ ന​​മു​​ക്ക് തോ​​ട്ടി​​ൽ മാ​​ട്ട​​ത്തി​​നി​​ട​​യി​​ൽ​​നി​​ന്ന് മ​​ലി​​ഞ്ഞീ​​നെ പി​​ടി​​ക്കാം. സ്പെ​​ഷ​​ൽ ക​​മ്പി​​ച്ചൂ​​ണ്ട. അ​​തി​െ​​ൻറ പ്ര​​ത്യേ​​ക​​ത അ​​റി​​യോ? ഇ​​ര​​ക​​ണ്ട് അ​​വ​​ൻ പ​​തു​​ക്കെ പ​​തു​​ക്കെ പു​​റ​​ത്ത് വ​​രും. ഓ​​ക്കേ ഗു​​ഡ് നൈ​​റ്റ്. സ്വീ​​റ്റ് ഡ്രീം​​സ്.''

സാ​​ഡി​​സ്​​​റ്റ്​ കാ​​ട്ടാ​​ള​​ൻ. ജെ​​ന്നി പി​​റു​​പി​​റു​​ത്തു.

08

തൃ​​ശൂ​​ർ എം.​​ജി റോ​​ഡി​​ലെ മ​​ണ്ണ​​ത്ത് ലൈ​​ൻ. അ​​തി​​ലൂ​​ടെ അ​​മ്പ​​ത് മീ​​റ്റ​​ർ പോ​​യാ​​ൽ സി.​​ആ​​ർ ഷോ​​പ്പി​​ങ്​ കോം​​പ്ല​​ക്സ്.

ജെ​​ന്നി​​യും വ​​ർ​​ഗീ​​സും എ​​ത്തു​​മ്പോ​​ൾ ഉ​​ദ​​യ​​ഭാ​​നു ഓ​​ടി​​വ​​ന്ന് സ്വീ​​ക​​രി​​ച്ചു. അ​​ന്ന് ഓ​​ഫീ​​സി​​ൽ ക​​ണ്ട ഉ​​ദ​​യ​​ഭാ​​നു അ​​ല്ല. അ​​യാ​​ളു​​ടെ ശ​​രീ​​ര​​ഭാ​​ഷ ആ​​കെ മാ​​റി​​യി​​രി​​ക്കു​​ന്നു. വ​​ർ​​ഗീ​​സി​​നോ​​ടി​​പ്പോ​​ൾ ഒ​​രു​​ത​​രം ആ​​രാ​​ധ​​ന. വി​​ധേ​​യ​​ത്വം. ഷോ​​പ്പി​​ങ്​ കോം​​പ്ല​​ക്സി​െ​​ൻ​​റ ഉ​​ട​​മ​​സ്ഥ​​രെ​​ന്ന് ജെ​​ന്നി​​ക്ക് മ​​ന​​സ്സി​​ലാ​​യ ര​​ണ്ടു​​പേ​​ർ വ​​ർ​​ഗീ​​സി​​നെ അ​​ഭി​​വാ​​ദ്യം ചെ​​യ്തു. ചാ​​ർ​​ളി ചീ​​ര​​ൻ & റാ​​സി മു​​ഹ​​മ്മ​​ദ്. വ​​ള​​രെ പ്ല​​സ​​ൻ​​റ്​ ലു​​ക്കു​​ള്ള ര​​ണ്ടു മ​​ധ്യ​​വ​​യ​​സ്ക​​ർ. അ​​വ​​ർ ത​​മ്മി​​ലു​​ള്ള റാ​​പ്പോ ആ​​ണ് ജെ​​ന്നി​​യെ ആ​​ക​​ർ​​ഷി​​ച്ച​​ത്. ഒ​​രു പ​​ക്ഷേ ലോ​​ക്​​​ഡൗ​​ണി​​നു ശേ​​ഷം ആ​​ദ്യ​​മാ​​യി കാ​​ണു​​ന്ന​​താ​​യി​​രി​​ക്കാം. മാ​​റി​​നി​​ന്ന് അ​​വ​​രെ​​പ്പോ​​ഴും ച​​ർ​​ച്ചത​​ന്നെ... വി​​ഷ​​യം ഇ​​തൊ​​ന്നു​​മ​​ല്ല... കൊ​​റോ​​ണ. ബി​​സി​​ന​​സ്.

കു​​ഴ​​ൽ​​ക്കി​​ണ​​ർ കു​​ഴി​​ക്കു​​ന്ന വ​​ണ്ടി​​യും സം​​ഘ​​വും. ബേ​​സ്മെ​​ൻ​​റ്​ പാ​​ർ​​ക്കി​​ങ്ങി​​ൽ ഒ​​രി​​ട​​ത്താ​​യി മ​​ഞ്ഞ പെ​​യി​​ൻ​​റി​​നാ​​ൽ ഒ​​രു വ​​ലി​​യ വ​​ട്ടം വ​​ര​​ച്ചി​​രി​​ക്കു​​ന്നു. ഉ​​ള്ളി​​ൽ ചു​​വ​​ന്ന പെ​​യി​​ൻ​​റു​​കൊ​​ണ്ട് അ​​വി​​ടെ​​യി​​വി​​ടെ അ​​ഞ്ച് ചെ​​റി​​യ വൃ​​ത്ത​​ങ്ങ​​ൾ.

നാ​​ല​​ഞ്ചു​​പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം ഫോ​​റ​​ൻ​​സി​​ക് വി​​ദ​​ഗ്​​​ധ​​രാ​​ണെ​​ന്ന് ജെ​​ന്നി​​ക്ക് സം​​സാ​​ര​​ത്തി​​ൽ​​നി​​ന്ന് പി​​ടി​​കി​​ട്ടി. ഒ​​രു ലേ​​ഡി, പൂ​​ർ​​ണി​​മ എ​​ന്നാ​​ണ് അ​​വ​​രു​​ടെ പേ​​രെ​​ന്നും ജെ​​ന്നി ക​​ണ്ടു​​പി​​ടി​​ച്ചു. അ​​വ​​രാ​​ണു സം​​ഘ​​ത്തെ ന​​യി​​ക്കു​​ന്ന​​തെ​​ന്നും വേ​​റെ അ​​ഞ്ചെ​​ട്ട് ബം​​ഗാ​​ളി ലേ​​ബറേ​​ഴ്സ്.


കു​​ഴ​​ൽ​​ക്കി​​ണ​​റു​​കാ​​ർ​​ക്ക് കാ​​ട്ടാ​​ള​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്നു. വി​​ശാ​​ല​​മാ​​യ പാ​​ർ​​ക്കി​​ങ്​ ഏ​​രി​​യ മൊ​​ത്തം കാ​​ലി​​യാ​​യി കി​​ട​​ക്കു​​ന്നു.

നാ​​ൽ​​പ​​ത്തി​​മൂ​​ന്ന് ദി​​വ​​സ​​ത്തെ വീ​​ട്ടി​​ലി​​രി​​പ്പി​െ​​ൻ​​റ മു​​ര​​ടി​​പ്പി​​നൊ​​രു ഇ​​ട​​വേ​​ള കി​​ട്ടി​​യ നി​​ഗൂ​​ഢാ​​ഹ്ലാ​​ദം അ​​വി​​ടെ​​യു​​ള്ള ഏ​​വ​​ർ​​ക്കും ഉ​​ണ്ട്. ത​​നി​​ക്കു​​ൾ​െ​​പ്പ​​ടെ, ജെ​​ന്നി ഓ​​ർ​​ത്തു.

കു​​ഴ​​ൽ​​ക്കി​​ണ​​ർ യ​​ന്ത്രം മു​​ര​​ണ്ട് തു​​ട​​ങ്ങി. വ​​ള​​രെ പെ​െ​​ട്ട​​ന്ന് ത​​ന്നെ ഒ​​രു മ​​ൺ​​കൂ​​മ്പാ​​രം രൂ​​പം കൊ​​ണ്ടു. യ​​ന്ത്രം ഡ്രി​​ൽ ചെ​​യ്ത് ത​​ള്ളു​​ന്ന മ​​ണ്ണ് കൂ​​ട്ടി​​യി​​ടേ​​ണ്ട സ്ഥ​​ല​​ങ്ങ​​ളെ​​ല്ലാം സ്പെ​​സി​​ഫി​​ക്കാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തിെവ​​ച്ചി​​രു​​ന്നു വ​​ർ​​ഗീ​​സ്.

അ​​ത്ര വ​​ലു​​ത​​ല്ലാ​​ത്ത ച​​ളി​​ക്കു​​ന്നു​​ക​​ൾ പാ​​ർ​​ക്കി​​ങ്​ ഏ​​രി​​യ​​യി​​ലാ​​കെ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ രൂ​​പം​കൊ​​ണ്ടു.

ഭൂ​​മി​​ക്ക​​ടി​​യി​​ൽ​​നി​​ന്ന് തു​​ര​​ന്നെ​​ടു​​ത്ത കു​​ഴ​​മ്പു​​പ​​രു​​വ​​ത്തി​​ലു​​ള്ള മ​​ണ്ണ് അ​​പ്പ​​ഴ​​പ്പോ​​ൾ​​ത്ത​​ന്നെ മ​​ണ​​ല​​രി​​പ്പ​​യി​​ലി​​ട്ട് അ​​തി​​ലേ​​ക്ക് വാ​​ട്ട​​ർ പൈ​​പ്പ് അ​​ടി​​ച്ച് അ​​രി​​ച്ചു​​തു​​ട​​ങ്ങി ബം​​ഗാ​​ളി​​ക​​ൾ. കോ​​ൺ​​ക്രീ​​റ്റ് ചീ​​ളു​​ക​​ൾ, ഇ​​ട​​ക്ക്​ ക​​മ്പി​​ക്ക​​ഷ​​ണ​​ങ്ങ​​ൾ അ​​ങ്ങ​​നെ അ​​ൽ​​പ​​മെ​​ങ്കി​​ലും വ​​ലു​​പ്പ​​മു​​ള്ള​​വ അ​​രി​​പ്പ​​യി​​ൽ ത​​ട​​യു​​ന്ന​​ത് മാ​​റ്റി​​യി​​ടു​​ന്നു. വ​​ർ​​ഗീ​​സും ഉ​​ദ​​യ​​ഭാ​​നു​​വും ഫോ​​റ​​ൻ​​സി​​ക് വി​​ദ​​ഗ്​​​ധ​​രും അ​​വ പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്.

ഉ​​ച്ച​​യാ​​കാ​​റാ​​യ​​പ്പോ​​ഴേ​​ക്കും അ​​ഞ്ചു സ്ഥ​​ല​​ത്ത് ഏ​​ക​​ദേ​​ശം നൂ​​റ​​ടി ആ​​ഴ​​ത്തി​​ൽ അ​​ഞ്ച് കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ രൂ​​പം​​കൊ​​ണ്ടു. പ​​രി​​ശോ​​ധ​​ന​​ക​​ളും ത​​കൃ​​തി​​യാ​​യി ന​​ട​​ന്നു.

ബേ​​സ്മെ​​ൻ​​റ്​ പാ​​ർ​​ക്കി​​ങ്​ ആ​​കെ ച​​ളി​​പി​​ളി​​യാ​​യി. അ​​പ്പോ​​ഴും ഒ​​ട്ടും അ​​സ്​​ക്യ​​ത പ്ര​​ക​​ടി​​പ്പി​​ക്കാ​​ത്ത ചാ​​ർ​​ളി & റാ​​സി​​യോ​​ട് ജെ​​ന്നി​​ക്ക് വ​​ലി​​യ ബ​​ഹു​​മാ​​നം തോ​​ന്നി.

ഉ​​ച്ച​​ക്ക്​ ഒ​​ന്നേ​​മു​​ക്കാ​​ലി​​ന് ഫോ​​റ​​ൻ​​സി​​ക് സം​​ഘ​​ത്തി​​ലെ പൂ​​ർ​​ണി​​മാ മാ​​ഡം ഗ്ലൗ​​സി​​ട്ട ത​െ​​ൻ​​റ കൈ ​​ഉ​​യ​​ർ​​ത്തി സാ​​ർ എ​​ന്ന് കു​​റ​​ച്ച് എ​​ക്സൈ​​റ്റ്മെ​േ​​ൻ​​റാ​​ടെ വി​​ളി​​ക്കു​​ന്ന​​ത് ജെ​​ന്നി ക​​ണ്ടു. വ​​ർ​​ഗീ​​സും ഉ​​ദ​​യ​​ഭാ​​നു​​വും അ​​ങ്ങോ​​ട്ട് ഓ​​ടി​​യെ​​ത്തി.

പേ​​പ്പ​െ​​ൻ​​റ മു​​ഖം വ​​ലി​​ഞ്ഞു​​മു​​റു​​കു​​ന്നു. ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​െ​​ൻ​​റ വേ​​ലി​​യേ​​റ്റ​​ത്തി​​ൽ ഒ​​രു പു​​ഞ്ചി​​രി​​യ​​ട​​ക്കി​​ക്കൊ​​ണ്ട് പേ​​പ്പ​​ൻ യെ​​സ്​ എ​​ന്ന് ഉ​​ച്ച​​രി​​ക്കു​​ന്നു. ഇ​​പ്പോ​​ൾ ഉ​​ദ​​യ​​ഭാ​​നു വ​​ർ​​ഗീ​​സി​െ​​ൻ​​റ കൈ​​യി​​ൽ കേ​​റി പി​​ടി​​മു​​റു​​ക്കി.

യെ​​സ്​!!!

ജെ​​ന്നി അ​​വ​​ർ​​ക്ക​​ടു​​ത്തേ​​ക്കോ​​ടി.

09

അ​​ന്ന് രാ​​ത്രി.

''ജെ​​ന്നീ, നാ​​ളെ ന​​മ്മ​​ൾ നി​െ​​ൻ​​റ കൂ​​ട്ടു​​കാ​​രി​​യു​​ടെ വീ​​ട്ടി​​ൽ. നീ ​​അ​​ഭി​​രാ​​മി​​ക്ക് വി​​ളി. അ​​വ​​ൾ​​ട​​ച്ഛ​​നു ഫോ​​ൺ കൊ​​ടു​​ക്കാ​​ൻ പ​​റ. നാ​​ളെ അ​​വി​​ടെ​​യി​​രു​​ന്ന് ന​​മു​​ക്ക് ടീ​​വി കാ​​ണ​​ണം.''

''അ​​തൊ​​ക്കെ കാ​​ണാം. പ​​ക്ഷേ ഇ​​പ്പോ പ​​റ പേ​​പ്പാ... വേം ​​പ​​റ! ഇ​​ത്ര​​ക്കൊ​​ന്നും വെ​​യ്റ്റ് ഇ​​ട​​ണ്ട. ര​​ണ്ടൂ​​സ​​മാ​​യ​​ല്ലോ എ​​ന്നെ ഇ​​ങ്ങ​​നെ പൊ​​ട്ടി ആ​​ക്കി കൂ​​ടെ കൊ​​ണ്ട് ന​​ട​​ക്കു​​ന്നു. ക്രു​​വ​​ൽ ത​​ന്ത!''

''ഒ​​രു ത​​വ​​ണ​​യേ പ​​റ​​യൂ, ശ്ര​​ദ്ധി​​ച്ചു കേ​​ട്ടോ. ബാ​​ങ്കി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​യ റോ​​മി​​മാ​​ർ എ​​ന്ത് ചെ​​യ്യാ​​നാ​​ണ് സാ​​ധ്യ​​ത? സം​​ശ​​യ​​മൊ​​ന്നും വേ​​ണ്ട ത​​ങ്ങ​​ളു​​ടെ കാ​​റി​​ലേ​​ക്ക് ക​​യ​​റും. ആ​​ണ​​ല്ലോ? ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ തൃ​​ശൂ​​ർ എം.​​ജി റോ​​ഡി​​ലു​​ള്ള ബ്രാ​​ഞ്ച് എ​​വി​​ടെ​​യാ​​ണ്? അ​​ല്ലെ​​ങ്കി​​ൽ 99ൽ ​​എ​​വി​​ടെ ആ​​യി​​രു​​ന്നു. ഈ​​സി​​ലി സ്പോ​​ട്ട​​ഡ്. അ​​വി​​ടെ കാ​​ർ പാ​​ർ​​ക്കി​​ങ്​ സൗ​​ക​​ര്യ​​മു​​ണ്ടോ? ഇ​​ല്ല. ബി​​സി​​യ​​സ്​​​റ്റ്​ റോ​​ഡാ​​ണ്. ഇ​​ന്ന് ഡി​​വൈ​​ഡ​​ർ ഉ​​ണ്ട്. അ​​ന്ന് അ​​തു​​മി​​ല്ല. അ​​പ്പോ​​ൾ അ​​ക്കാ​​ല​​ത്ത് ഈ ​​ബാ​​ങ്കി​​ലും അ​​വി​​ടെ​​യു​​ള്ള മ​​റ്റു ക​​ട​​ക​​ളി​​ലും വ​​രു​​ന്ന​​വ​​ർ കാ​​ർ എ​​വി​​ടെ​​യാ​​യി​​രി​​ക്കും പാ​​ർ​​ക്ക് ചെ​​യ്യു​​ക. എ​​സ്പെ​​ഷ​​ലീ അ​​ര​​ണാ​​ട്ടു​​ക​​ര​​നി​​ന്ന് വ​​രു​​ന്ന​​വ​​ര്...​അ​​നു​​ഭ​​വ​​സ്ഥ​​രു​​ടെ അ​​ഭി​​പ്രാ​​യം തേ​​ടി. ഇ​​ന്നു​​ള്ള​​തി​​നേ​​ക്കാ​​ൾ ക​​ൺ​​ജ​​സ്​​​റ്റ​​ഡാ​​യി​​രു​​ന്നു അ​​ന്ന് അ​​ത്രെ. ഇ​​ന്ന​​ത്തെ​​പ്പോ​​ലെ ഒ​​ഴി​​ഞ്ഞ് കി​​ട​​ക്കു​​ന്ന ഇ​​ട​​ങ്ങ​​ളി​​ൽ പേ ​​പാ​​ർ​​ക്കി​​ങ്​ എ​​ന്ന ബി​​സി​​ന​​സ് അ​​ന്നി​​ല്ല. റോ​​മി കാ​​ർ എ​​വി​​ടെ പാ​​ർ​​ക്ക് ചെ​​യ്തി​​രി​​ക്കാം? ഒ​​രു ബു​​ധ​​ൻ. ഇ​​ല​​ക്​​​ഷ​​ൻ അ​​ടു​​ത്ത സ​​മ​​യം. കൂ​​ടാ​​തെ ഓ​​ണം വ​​രു​​ന്നു. തി​​ര​​ക്ക് ഇ​​ര​​ട്ടി​​ക്കു​​ന്ന ദി​​വ​​സം. മൂ​​ന്നു​​മ​​ണി സ​​മ​​യം.

രാം​​ദാ​​സ് തീ​​യ​​റ്റ​​റി​​നു​​ള്ളി​​ൽ എ​​ന്താ​​യാ​​ലും ആ​​കി​​ല്ല. പി​​ന്നെ എ​​വി​​ടെ? മ​​ച്ചി​​ങ്ങ​​ൽ ലൈ​​ൻ, മ​​ണ്ണ​​ത്ത് ലൈ​​ൻ, മാ​​രാ​​ത്ത് ലൈ​​ൻ, കാ​​രി​​ക്ക​​ത്ത് ലൈ​​ൻ. ഇ​​വി​​ടെ​​യൊ​​ന്നും വ​​ഴി​​യ​​രി​​കി​​ലി​​ടാ​​ൻ പ​​റ്റി​​ല്ല. ബ്ലോ​​ക്കാ​​കും. പി​​ന്നെ​​യു​​ള്ള​​ത് വു​​ഡ്​​​ലാ​​ൻ​​ഡ്സ് ഹോ​​ട്ട​​ൽ പാ​​ർ​​ക്കി​​ങ്​ ആ​​ണ്. അ​​വി​​ടെ കാ​​ർ ഇ​​ട്ട് ബാ​​ങ്ക് ഇ​​ട​​പാ​​ടി​​നു പോ​​കാ​​ൻ ചാ​​ൻ​​സ് കു​​റ​​വാ​​ണ്. സെ​​ക്യൂ​​രി​​റ്റി സ​​മ്മ​​തി​​ക്കി​​ല്ല. ആ ​​ഓ​​പ്ഷ​​ൻ ഒ​​ന്ന് വി​​ട്ട് ചി​​ന്തി​​ക്കാം. പി​​ന്നെ എ​​വി​​ടെ? ഇ​​ഞ്ചോ​​ടി​​ഞ്ച് ബി​​ൽ​​ഡി​​ങ്ങു​​ക​​ളാ​​ണ് അ​​ന്നും. അ​​ടു​​ത്ത​​താ​​യി അ​​ന്വേ​​ഷി​​ക്കേ​​ണ്ട​​ത് 1999 ഓ​​ഗ​​സ്​​​റ്റ്​ മാ​​സം അ​​വി​​ടെ ഓ​​പ​​ൺ ഏ​​രി​​യ ആ​​യി കി​​ട​​ന്ന ലാ​​ൻ​​ഡ് ഉ​​ണ്ടോ എ​​ന്ന​​താ​​ണ്. ഇ​​ല്ല. എ​​ങ്കി​​ലി​​നി ആ ​​സ​​മ​​യം ക​​ൺ​​സ്ട്ര​​ക്​​​ഷ​​ൻ ന​​ട​​ത്തി​​യ വീ​​ടു​​ക​​ളോ ബി​​ൽ​​ഡി​​ങ്ങു​​ക​​ളോ ഉ​​ണ്ടോ എ​​ന്ന​​താ​​ണ്.''

''ജെ​​ന്നീ അ​​വി​​ടെ ന​​മ്മ​​ൾ സ്കോ​​ർ​​ഡ്.''

''1999ൽ ​​ജ​​നു​​വ​​രി മാ​​സം പൊ​​ളി​​ച്ചു​​ക​​ള​​ഞ്ഞ ഒ​​രു പ​​ഴ​​യ വ​​ലി​​യ വീ​​ടു​​ണ്ട്. വ​​ർ​​ക്കി​​ങ്​ വി​​മെ​​ൻ​​സ് ഹോ​​സ്​​​റ്റ​​ൽ ആ​​യി​​രു​​ന്നു. ഒ​​രു പ​​ഴ​​യ കോ​​വി​​ല​​കം ഹോ​​സ്​​​റ്റ​​ലാ​​ക്കീ​​താ​​ണ്.

സെ​​പ്തം​​ബ​​ർ മാ​​സം അ​​വി​​ടെ ക​​ൺ​​സ്ട്ര​​ക്​​​ഷ​​ൻ തു​​ട​​ങ്ങി. ഇ​​തി​​നി​​ട​​യി​​ലു​​ള്ള കു​​റ​​ച്ചു​​കാ​​ലം അ​​തി​​നു​​ള്ളി​​ൽ വ​​ണ്ടി​​ക​​ൾ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്നു. കി​​ട്ടു​​ന്ന സ്ഥ​​ല​​ത്ത് വ​​ണ്ടി കേ​​റ്റി​​യി​​ടു​​ന്നു ആ​​ൾ​​ക്കാ​​ർ. ഈ ​​ഇ​​ൻ​​ഫോ​​ർ​​മേ​​ഷ​​ൻ കി​​ട്ടി​​യ​​ത് മ​​ണ്ണ​​ത്ത് ലൈ​​നി​​ലെ ഒ​​രു കോ​​ർ​​ണ​​റി​​ൽ ചെ​​റി​​യ കൂ​​ടു​​പോ​​ലെ കെ​​ട്ടി​​യ ഷെ​​ഡി​​ൽ സ്ഥി​​രം ഉ​​ണ്ടാ​​കാ​​റു​​ള്ള ചു​​മ​​ട്ട് തൊ​​ഴി​​ലാ​​ളി​​ക​​ളി​​ലൊ​​രാ​​ളാ​​യ അ​​ര​​വി​​ന്ദ​​ൻ എ​​ന്ന വൃ​​ദ്ധ​​നി​​ൽ​​നി​​ന്നാ​​ണ്! ലോ​​ക്​​​ഡൗ​​ൺ ലം​​ഘി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​യ​​താ പാ​​വം. ദേ​​ർ വി ​​ക്ലി​​ക്ക്ഡ് ജെ​​ന്നി!

അ​​ര​​വി​​ന്ദേ​​ട്ടാ… ആ ​​പ​​റ​​മ്പി​​ലൊ​​രു കി​​ണ​​റു​​ണ്ടാ​​യി​​രു​​ന്ന​​ല്ലോ എ​​ന്ന എ​െ​​ൻ​​റ ചോ​​ദ്യ​​ത്തി​​ൽ ന​​മ്മു​​ടെ കേ​​സ് തീ​​ർ​​ന്നു ജെ​​ന്നീ.''

''കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫീ​​സി​​ൽ​​നി​​ന്ന് അ​​പ്പോ ത​​ന്നെ പ​​ഴ​​യ പ്ലോ​​ട്ട് സ്കെ​​ച്ച് പൊ​​ക്കി​​ച്ചു.''

''പേ​​പ്പാ, ലോ​​ക്​​​ഡൗ​​ൺ അ​​ല്ലേ?''

''ജെ​​ന്നീ, ഉ​​ദ​​യ​​ഭാ​​നു വി​​ചാ​​രി​​ച്ചപോ​​ലെ ത​​ണു​​പ്പ​​ന​​ല്ല നീ​​റാ​​ണ്. നീ​​റ്.

സെ​​ക്ര​​ട്ട​​റി​​യും മൂ​​ന്ന് ക​​ൺ​​സേ​​ൺ​​ഡ് സ്​​​റ്റാ​​ഫും എ​​ത്തി. പൊ​​ലീ​​സ് വ​​ണ്ടി​​യി​​ൽ. ഈ ​​സ്കെ​​ച്ച് ത​​പ്പ​​ൽ എ​​ളു​​പ്പ​​മ​​ല്ലാ​​യി​​രു​​ന്നു. എ​​ന്താ​​യാ​​ലും സം​​ഗ​​തി ഉ​​ച്ച​​യാ​​യ​​പ്പോ​​ഴേ​​ക്കും കി​​ട്ടി. തൃ​​ശൂ​​ർ ന​​ഗ​​ര​​ത്തി​​ലെ കി​​ണ​​റു​​ക​​ളു​​ടെ ക​​ണ​​ക്ക് എ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്ന ഒ​​രു ഓ​​ർ​​മ മു​​മ്പെ​​പ്പ​​ഴോ കേ​​ട്ടി​​ട്ടു​​ണ്ട്. അ​​തി​​നാ​​ൽ ത​​ന്നെ പ്ലോ​​ട്ട് സ്കെ​​ച്ചി​​ൽ കി​​ണ​​ർ ഉ​​ണ്ടാ​​കു​​മെ​​ന്ന് എ​​നി​​ക്ക് തോ​​ന്നി. പ​​ക്ഷേ ഫ്ലോ​​പ്പ്ഡ്. അ​​ത് ചീ​​റ്റി ജെ​​ന്നി. അ​​ത്ര ഡീ​​റ്റെ​​യി​​ൽ​​ഡ് അ​​ല്ല പ്ലോ​​ട്ട് സ്കെ​​ച്ച്. അ​​ത് അ​​തി​​ർ​​ത്തി​​ക​​ൾ​​ക്ക് മാ​​ത്രം പ്ര​​യോ​​രി​​റ്റി​​യു​​ള്ള ഒ​​ന്നാ​​ണ്.''

''എ​​ന്നി​​ട്ട്?''

''എ​​ന്നാ​​ൽ ഈ ​​സ​​മ​​യം​​കൊ​​ണ്ട് ആ ​​കോം​​പ്ല​​ക്സി​െ​​ൻ​​റ ഓ​​ണ​​ർ​​മാ​​രെ വ​​രു​​ത്തി. ചാ​​ർ​​ളീം റാ​​സീം... സൂ​​പ്പർ ഗ​​യ്സ് ആ​​ക്ച്വ​​ലി. അ​​വ​​ർ ശ​​രി​​ക്കും വീ​​ടി​​നു പു​​റ​​ത്തി​​റ​​ങ്ങാ​​ൻ പ​​റ്റി​​യ ഒ​​രു ഹാ​​പ്പി​​നെ​​സ്സി​​ലാ​​യി​​രു​​ന്നു.

അ​​തി​​ലെ റാ​​സി സി​​വി​​ൽ എ​​ഞ്ചി​​നീ​​യ​​റാ​​ണ്. അ​​വ​​രു​​ടെ പ​​ക്ക​​ൽ ഒ​​രു പ​​ക്കാ സ്കെ​​ച്ച് ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ത് റാ​​സി വ​​ര​​ച്ച​​ത്. ഉ​​ട​​നെ അ​​ത് പോ​​യി ത​​പ്പി​​യെ​​ടു​​ത്തു. അ​​തി​​ലീ കി​​ണ​​റി​െ​​ൻ​​റ സ്ഥാ​​നം ഉ​​ണ്ട്. എ​​ക്സാ​​ക്റ്റ്.''

''പ​​ക്ഷേ... ഹൗ ​​കം റോ​​മീ...''

''ജെ​​ന്നീ, നാ​​ലു​​മ​​ണി ക​​ഴി​​ഞ്ഞ് അ​​ഞ്ച് മി​​നി​​റ്റി​​ലാ​​ണ​​ല്ലോ ഡോ. ​​ഉ​​മ​​ക്ക്​ വി​​ളി​​ക്കു​​ന്ന​​ത് റോ​​മി. അ​​ഞ്ചേ അ​​മ്പ​​ത്ത​​ഞ്ചി​െൻ​​റ, അ​​പ്പോ​​ളാ ഷി​​ഫ്റ്റ് ചേ​​ഞ്ചി​​ങ്​ സൈ​​റ​​ൺ കേ​​ട്ട​​പ്പോ​​ഴാ​​ണ് റോ​​മീ​​ടെ അ​​പ്പ​​ച്ച​​ൻ റോ​​മി​​മാ​​രും പി​​ള്ളേ​​രും ഇ​​തു​​വ​​രെ എ​​ത്തി​​യി​​ല്ല​​ല്ലോ എ​​ന്നോ​​ർ​​ത്ത് സെ​​ല്ലി​​ലേ​​ക്ക് വി​​ളി​​ക്കു​​ന്ന​​ത്. വി​​ളി​​ക്കാ​​ൻ കാ​​ര​​ണം റോ​​മി കാ​​റി​​ൽ പോ​​യ​​താ​​ണ്. അ​​ത്ര എ​​ക്സ്പ​​ർ​​ട്ട് ആ​​യി​​ട്ടി​​ല്ല​​ല്ലൊ. അ​​പ്പോ​​ൾ സ്വി​​ച്ച്ഡ് ഓ​​ഫ്. അ​​ല്ലേ. ആ ​​നൂ​​റ്റി​​പ്പ​​ത്ത് മി​​നി​​റ്റി​​നു​​ള്ളി​​ൽ എ​​ന്തോ സം​​ഭ​​വി​​ച്ചു.

അ​​താ​​യ​​ത് കാ​​റും നാ​​ലു​​പേ​​രും ഈ ​​ഭൂ​​മി​​യി​​ൽ​​നി​​ന്നേ അ​​പ്ര​​ത്യ​​ക്ഷ​​രാ​​യി, അ​​ല്ലേ? ആ​​കാ​​ശം. ക​​ട​​ൽ. അ​​തി​​നി​​ട​​യി​​ൽ ക​​ട്ടി​​യി​​ൽ കി​​ട​​ക്കു​​ന്ന മ​​ണ്ണ്. ആ​​കാ​​ശം വി​​ടാം. ക​​ട​​ലി​​ൽ പോ​​യെ​​ങ്കി​​ൽ എ​​വി​​ടെ​​യെ​​ങ്കി​​ലും ക​​ര​​ക്ക​​ടി​​യും ഇ​​ല്ലേ? പി​​ന്നെ​​യു​​ള്ള ഏ​​ക​​സാ​​ധ്യ​​ത ഭൂ​​മി​​ക്ക​​ടി​​യി​​ലാ​​ണ് അ​​ല്ലേ?''

''എ​​ന്നാ​​ലും പേ​​പ്പാ...''

''തീ​​ർ​​ന്നി​​ല്ല. ആ ​​ഓ​​ണ​​ർ​​മാ​​രി​​ല്ലേ? അ​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണം. അ​​തി​​ലൊ​​രാ​​ളു​​ടെ ഓ​​ർ​​മ! കി​​ണ​​ർ മൂ​​ടി​​യാ​​ലേ അ​​വ​​ർ​​ക്ക് ഈ ​​ഷോ​​പ്പി​​ങ്​ കോം​​പ്ല​​ക്സ് പ​​ണി​​യാ​​നാ​​കൂ. വ​​ലി​​യ ആ​​ഴ​​മു​​ള്ള കി​​ണ​​ർ. വെ​​ള്ളം ക​​ച്ച​​റ​​യാ​​ണ്. പ​​ഴ​​യ കോ​​വി​​ല​​ക​​ത്തി​​ൽ ഇ​​ത് അ​​ടു​​ക്ക​​ള കി​​ണ​​റാ​​യി​​രു​​ന്നു. അ​​താ​​യ​​ത് വീ​​ടി​​നു​​ള്ളി​​ൽ. ഹോ​​സ്​​​റ്റ​​ലാ​​ക്കി​​യ സ​​മ​​യ​​മാ​​യ​​പ്പോ​​ഴേ​​ക്ക​ും ഉ​​പ​​യോ​​ഗി​​ക്കാ​​റി​​ല്ല. പ​​ഴ​​യ വീ​​ട് പൊ​​ളി​​ച്ച് വി​​റ്റ​​തി​​നു​​ശേ​​ഷ​​മാ​​ണീ പ്ലോ​​ട്ട് ഇ​​വ​​ർ വാ​​ങ്ങു​​ന്ന​​ത്. ഇ​​വ​​രു​​ടെ പ്ലാ​​നി​​ൽ കി​​ണ​​ർ കോം​​പ്ല​​ക്സി​​നു​​ള്ളി​​ലാ​​കും. ക​​ൺ​​സ്ട്ര​​ക്​​​ഷ​​നു വെ​​ള്ളം എ​​ടു​​ക്കാ​​മ​​ല്ലൊ എ​​ന്നാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ആ​​ദ്യ ചി​​ന്ത. പ​​ക്ഷേ അ​​ന്ന് മു​​നി​​സി​​പ്പാ​​ലി​​റ്റി കോ​​ർ​​പ​​റേ​​ഷ​​ൻ ആ​​യി​​മാ​​റു​​ന്ന സ​​മ​​യ​​മാ​​ണ്. നി​​യ​​മം ക്ലാ​​രി​​റ്റി ഇ​​ല്ല. ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ക​​ടും വെ​​ട്ടാ​​ണ്. കി​​ണ​​റി​​രി​​ക്കും ഭൂ​​മി​​യി​​ൽ പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​നു സാ​​ങ്ഷ​​നു ഈ​​സി​​യാ​​യി ഉ​​ട​​ക്ക് വെ​​ക്കും. പ​​ണം പി​​ടു​​ങ്ങു​​ന്ന​​തി​​നേ​​ക്കാ​​ൾ ഉ​​പ​​രി സാ​​ങ്ഷ​​ൻ ഡി​​ലേ ആ​​ക്കു​​മോ എ​​ന്ന ഭ​​യം ചാ​​ർ​​ളി റാ​​സി​​ക്ക്.

വീ​​ട് പൊ​​ളി​​ച്ച് വാ​​ങ്ങി​​യ​​ത് ഒ​​രു സെ​​യ്തു സാ​​യ്​​​വ്. കം​​പ്ലീ​​റ്റ് ഐ​​റ്റം​​സ് അ​​യാ​​ൾ പൊ​​ളി​​ച്ചു കൊ​​ണ്ടു​​പോ​​യ​​പ്പോ​​ൾ കി​​ണ​​ർ ഓ​​പ​​ണാ​​യി. കി​​ണ​​ർ നി​​ക​​ത്താ​​നും സെ​​യ്തു സാ​​യ് വി​​നെ ക​​രാ​​റാ​​ക്കി ഇ​​വ​​ർ. ജ​​നു​​വ​​രി​​യി​​ലാ​​ണി​​ത്. എ​​ന്നാ​​ൽ സെ​​യ്തു അ​​ത് വൈ​​കി​​ച്ചു. എ​​ന്താ​​യാ​​ലും സെ​​യ്തു അ​​യാ​​ൾ അ​​വി​​ടെ​​യി​​വി​​ടെ പൊ​​ളി​​ക്കു​​ന്ന​​തി​​ലെ അ​​വ​​ശി​​ഷ്​​​ട​​ങ്ങ​​ൾ ഇ​​ട​​യ്ക്ക് കൊ​​ണ്ടു​​ത​​ട്ടാ​​നു​​ള്ള ഇ​​ട​​മാ​​ക്കി ഈ ​​കി​​ണ​​ർ. അ​​ത​​ങ്ങ​​നെ കി​​ട​​ന്നു.''

''അ​​പ്പോ​​ൾ?''

''റോ​​മി ഡ്രൈ​​വി​​ങ്ങി​​ൽ വി​​ദ​​ഗ്​​​ധ​​ന​​ല്ല. ആ ​​വെ​​ക്കേ​​ഷ​​നാ​​ണ് കാ​​ർ വാ​​ങ്ങി​​യ​​ത്. L ബോ​​ർ​​ഡ് വ​​ച്ചി​​ട്ടാ​​ണ് ഓ​​ട്ടം. കി​​ണ​​റി​െ​​ൻ​​റ തൊ​​ട്ടു​​മു​​ന്നി​​ൽ പാ​​ർ​​ക്ക് ചെ​​യ്യു​​ന്നു. ഒ​​രു​​പ​​ക്ഷേ കു​​റ്റി​​ച്ചെ​​ടി​​ക​​ളു​​ണ്ടാ​​കാം. കി​​ണ​​ർ ഉ​​ണ്ടെ​​ന്ന് തോ​​ന്നി​​പ്പി​​ക്കി​​ല്ലാ​​യി​​രി​​ക്കാം. ഒ​​രു മ​​ഴ​​ക്കാ​​ലം ഇ​​ട​​യി​​ലു​​ണ്ടാ​​യ​​ല്ലോ. കു​​റ്റി​​ച്ചെ​​ടി​​ക​​ളും പു​​ല്ലും നി​​റ​​യെ ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന് ചാ​​ർ​​ളി റാ​​സി ഓ​​ർ​​ക്കു​​ന്നു​​ണ്ട്.''

''ബാ​​ങ്കി​​ൽ​​നി​​ന്ന് അ​​രി​​ശ​​ത്തോ​​ടെ വ​​രു​​ന്ന റോ​​മി. ചെ​​ക്ക് ഡെ​​പോ​​സി​​റ്റ് എ​​ടു​​ത്തി​​ല്ല​​ല്ലോ. ഗ​​ൾ​​ഫു​​കാ​​ർ​​ക്ക് പൊ​​തു​​വെ ഉ​​ള്ള ഫ്ര​​സ്​ട്രേ​​ഷ​​ൻ. കൂ​​ടാ​​തെ നാ​​ളെ ത​​ന്നെ​​ക്കാ​​ത്തി​​രി​​ക്കു​​ന്ന ഡോ. ​​നാ​​യ​​രു​​ടെ സെ​​ക്ക​​ൻ​​ഡ്​ ഒ​​പീ​​നി​​യ​​ൻ. ജീ​​വി​​തം മൊ​​ത്തം തെ​​റ്റി​​യി​​രി​​ക്കു​​ന്നു. അ​​വ​​ർ കാ​​റി​​ൽ ക​​യ​​റു​​ന്നു. റോ​​മി​​യും റോ​​മി​​യും മു​​ന്നി​​ൽ. പി​​ള്ളേ​​ർ പി​​റ​​കി​​ൽ. റി​​വേ​​ഴ്സ് എ​​ടു​​ക്ക​​ണം.''

''ഇ​​നി ന​​മു​​ക്കൊ​​ന്നൂ​​ഹി​​ക്കാം ജെ​​ന്നീ...​നാ​​ലു​​മ​​ണി​​ക്കാ​​ണ് ഡോ. ​​ഉ​​മ വി​​ളി​​ക്കാ​​ൻ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​ത് അ​​ല്ലേ? ഇ​​പ്പൊ നാ​​ലേ അ​​ഞ്ച്. പെ​​ൺ റോ​​മി ഡോ​​ക്ട​​ർ​​ക്ക് വി​​ളി​​ക്കാ​​ൻ പ​​റ​​യു​​ന്നു. റോ​​മി കാ​​ർ സ്​​​റ്റാ​​ർ​​ട്ടാ​​ക്കി എ.​​സി ഇ​​ട്ട്. ബൈ ദ വേ, അത് ഏസി ഉള്ള കാറായിരുന്നു എന്ന് സ്തെബസ്ത്യാനോസ് ഉറപ്പിച്ച് പറഞ്ഞു, അപ്പോ എ.സി ഇട്ട് അ​​തീ​​വ ടെ​​ൻ​​ഷ​​നോ​​ടെ മൊ​​ബൈ​​ലി​​ൽ കു​​ത്തു​​ന്നു.''

''യെ​​സ് പേ​​പ്പാ...​ഉ​​മ ഡോ​​ക്ട​​ർ അ​​ങ്ങേ ത​​ല​​യ്ക്ക​​ൽ! ഉ​​ശി​​ര​​ൻ ട്വി​​സ്​​​റ്റ്. ജീ​​വി​​തം വീ​​ണ്ടും തി​​രി​​യു​​ന്നു. ആ​​ഹ്ലാ​​ദം. പെ​​ൺ​​റോ​​മി​​യും ക​​ര​​ഞ്ഞു​​കൊ​​ണ്ട് ഡോ. ​​ഉ​​മ​​യോ​​ട് സം​​സാ​​രി​​ക്കു​​ന്നു.''

''ജെ​​ന്നി, ഒ​​രു കാ​​ര്യം​കൂ​​ടി​​യു​​ണ്ട്. ലേ​​ണി​​ങ്​ സ്​​​റ്റി​​ക്ക​​ർ ഒ​​ട്ടി​​ച്ച കാ​​ർ. സ്തെ​​ബ​​സ്ത്യാ​​നോ​​സി​െ​ൻ​​റ വീ​​ട്ടി​​ൽ വ​​ണ്ടി തി​​രി​​ക്കാ​​ൻ പാ​​ടു​​പെ​​ട്ട റോ​​മി. ചി​​ന്തി​​ക്കു​​ന്ന​​വ​​ർ​​ക്ക് ദൃ​​ഷ്​​​ടാ​​ന്ത​​മു​​ണ്ട്. കാ​​റും​​കൊ​​ണ്ട് തൃ​​ശൂ​​ർ​​ക്ക് പോ​​യ റോ​​മി​​യു​​ടെ ഡ്രൈ​​വി​​ങ്​ 'വൈ​​ദ​​ഗ്​​​ധ്യം' അ​​റി​​യു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് അ​​പ്പ​​ൻ ആ​​റു​​മ​​ണി​​ക്ക് വി​​ളി​​ക്കു​​ന്ന​​ത്...

ശ​​രി. ജീ​​വി​​തം തി​​രി​​ച്ചു​​കി​​ട്ടി​​യ ആ​​ഹ്ലാ​​ദ​​ത​​ള്ളി​​ച്ച​​യി​​ൽ റോ​​മി കാ​​ർ എ​​ടു​​ക്കു​​ന്നു. റി​​വെ​​ഴ്സ് ഗി​​യ​​റി​​നു പ​​ക​​രം ഫ​​സ്​​​റ്റ്​ ഗി​​യ​​ർ ഇ​​ട്ടി​​രി​​ക്കാം! ഒ​​രു കൈ​​പ്പി​​ഴ! കാ​​ർ മു​​ന്നി​​ലേ​​ക്ക് ഇ​​ര​​ച്ചു. ഒ​​റ്റ സെ​​ക്ക​​ൻ​​ഡ്. കാ​​ർ കി​​ണ​​റ്റി​​ലേ​​ക്ക്! ആ​​രു​​ടേ​​യും ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ടി​​ല്ല. പൊ​​തു​​വെ മ​​ഴ​​ക്കാ​​ല​​ത്ത് മു​​ള​​ച്ച കാ​​ടും പ​​ട​​ലും പു​​ല്ലും ഉ​​ള്ള കോ​​മ്പൗ​​ണ്ടാ​​ണ്. ഒ​​ച്ച കേ​​ട്ടി​​രി​​ക്കാം. മൂ​​ന്ന് സെ​​ക്ക​​ൻ​​ഡ്​ ആ​​രു​​ടെ​​യും ദൃ​​ഷ്​​​ടി അ​​വി​​ടേ​​ക്ക് ഫോ​​ക്ക​​സ് ചെ​​യ്തി​​ല്ലാ​​യി​​രു​​ന്നി​​രി​​ക്കാം. ക്വ​​യ്റ്റ് പോ​​സി​​ബി​​ൾ...''

''പേ​​പ്പാ... ക്വ​​യ്റ്റ് ഹൊ​​റി​​ബി​​ൾ ടൂ...''

''​​കി​​ണ​​റി​​നു​​ള്ളി​​ൽ വെ​​ള്ള​​വും കോ​​ൺ​​ക്രീ​​റ്റ് വേ​​സ്​​​റ്റു​​ക​​ളും. കൂ​​ടെ കാ​​റും നാ​​ലു​​പേ​​രും.''

''ജെ​​ന്നീ ഇ​​നി​​യു​​മു​​ണ്ട്...​സെ​​പ്തം​​ബ​​ർ 5 നു ​​സി.​​ആ​​ർ കോം​​പ്ല​​ക്സ് ഫൗ​​ണ്ടേ​​ഷ​​നു കു​​റ്റി നാ​​ട്ട​​ലാ​​ണ്. കി​​ണ​​ർ ആ ​​സാ​​യ്​​​വ് മൂ​​ടി​​യി​​ട്ടു​​മി​​ല്ല. ചാ​​ർ​​ളി സെ​​യ്തു​​വു​​മാ​​യി ഒ​​രു വ​​ലി​​യ വ​​ഴ​​ക്കു​​ണ്ടാ​​ക്കി. അ​​ത് വ്യ​​ക്ത​​മാ​​യി ഓ​​ർ​​ക്കു​​ന്നു​​ണ്ട് ചാ​​ർ​​ളി. ഓ​​ഗ​​സ്​​​റ്റ്​ 15നാ​​ണ​​ത്. തേ​​ക്കി​​ൻ കാ​​ട്ടി​​ൽ പ​​രേ​​ഡി​​ൽ ചാ​​ർ​​ളി​​യു​​ടെ മ​​ക​​ൻ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​നു വ​​ന്ന​​പ്പോ​​ഴാ​​ണ് സെ​​യ്തു​​വി​െ​​ൻ​​റ ടി​​പ്പ​​ർ ലോ​​റി നാ​​യ്ക്ക​​നാ​​ൽ പ​​രി​​സ​​ര​​ത്ത് ക​​ണ്ട​​തും കൈ​​യോ​​ടെ അ​​യാ​​ളെ പി​​ടി​​ച്ച​​തും. അ​​ന്ന് സെ​​പ്തം​​ബ​​ർ ഒ​​ന്നി​​നു കി​​ണ​​റേ അ​​വി​​ടെ ഉ​​ണ്ടാ​​കി​​ല്ല എ​​ന്ന് സെ​​യ്തു വാ​​ക്ക് ന​​ൽ​​കി​​യ​​ത് ചാ​​ർ​​ളി​​ക്ക് കൃ​​ത്യം ഓ​​ർ​​മ​​യു​​ണ്ട്. ര​​സം കൃ​​ത്യം വാ​​ച​​കം ഓ​​ർ​​മ​​യു​​ണ്ട് എ​​ന്ന​​താ​​ണ്. ചീ​​ത്ത​​യി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​നോ എ​​ന്തോ സാ​​യ്​​​വ് പ​​റ​​ഞ്ഞ ഡ​​യ​​ലോ​​ഗ് ഇ​​താ​​യി​​രു​​ന്നു: ഈ ​​വ​​ര​​ണ ഒ​​ന്നാ​​ന്തി​​യ്ക്ക് ആ ​​കി​​ണ​​റ് ഒ​​രു സ​​ങ്ക​​ൽ​​പ​​മാ​​യി മാ​​റീ​​ണ്ടാ​​വും. ഇ​​ത് സേ​​തൂ​െ​​ൻ​​റ ഒ​​റ​​പ്പാ​​ണ് സാ​​റേ...''

''സാ​​യ്​​​വ് നാ​​ട​​ക​​ന​​ട​​നാ​​യി​​രു​​ന്നി​​രി​​ക്കും. അ​​പ്പോ​​ൾ ആ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ സെ​​യ്തു​​വി​െ​​ൻ​​റ ടി​​പ്പ​​ർ നി​​ര​​ന്ത​​രം കി​​ണ​​ർ നി​​ക​​ത്തു​​ന്നു​ണ്ടാ​​ക​​ണം അ​​ല്ലേ പേ​​പ്പാ?''

''കാ​​ർ അ​​ക​​ത്ത് പോ​​യ​​തി​െ​​ൻ​റ പി​​റ​​കെ ടി​​പ്പ​​ർ വ​​ന്ന് ഒ​​രു ലോ​​ഡ് അ​​ടി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ? വീ​​ണ്ടും വീ​​ണ്ടും കൊ​​ണ്ടു​​വ​​ന്ന് ത​​ട്ടി​​യി​​ട്ടു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ?''

''ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ അ​​ല്ല പേ​​പ്പാ...​ഉ​​ണ്ട്. അ​​ത​​ല്ലേ പ്ലാ​​സ്​​​റ്റി​​ക് ബാ​​ഗ് വേ​​സ്​​​റ്റ്​ ഡ്രി​​ൽ ചെ​​യ്ത​​പ്പോ...''

''ബാ​​ഗ് മാ​​ത്ര​​മ​​ല്ല ജെ​​ന്നീ... ഇ​​ഷ്​​​ടം​​പോ​​ലെ ഐ​​റ്റം​​സ്... എ​​ന്താ​​യാ​​ലും സെ​​പ്തം​​ബ​​ർ അ​​ഞ്ചി​​നു ത​​ന്നെ കു​​റ്റി​​യ​​ടി ന​​ട​​ന്നു. അ​​പ്പോ​​ഴേ​​ക്ക് അ​​വി​​ടെ കി​​ണ​​ർ ഇ​​ല്ലാ​​യി​​രു​​ന്നു.''

''പേ​​പ്പാ... എ​​നി​​ക്ക് ശ്വാ​​സം​​മു​​ട്ടു​​ന്നു.''

''ജെ​​ന്നീ, ഒ​​രു വ​​ലി​​യ ഭാ​​ഗ്യം ഈ ​​ഷോ​​പ്പി​​ങ്​ കോം​​പ്ല​​ക്സി​​നു ബേ​​സ്മെ​​ൻ​​റ്​ പാ​​ർ​​ക്കി​​ങ്​ ഉ​​ണ്ട് എ​​ന്ന​​താ​​ണ്. അ​​ല്ലാ​​ത്ത​​പ​​ക്ഷം അ​​തൊ​​രു ബേ​​ക്ക​​റി​​യോ ബ്യൂ​​ട്ടി​​പാ​​ർ​​ല​​റോ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ? പി​​ന്നെ​​യും ല​​ക്ക് ഉ​​ണ്ട്. ലോ​​ക്​​​ഡൗ​​ൺ അ​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ?''

''കി​​ണ​​റി​െ​​ൻ​​റ സ്പോ​​ട്ട് ഐ​​ഡ​​ൻ​​റി​​ഫൈ ചെ​​യ്തു. ഡ്രി​​ൽ ചെ​​യ്ത് മ​​ണ്ണെ​​ടു​​ക്ക​​ണം. കാ​​റി​െ​​ൻ​​റ ത​​കി​​ട്, എ​​ല്ല്, ദ്ര​​വി​​ക്കാ​​ത്ത പ്ലാ​​സ്​​​റ്റി​​ക് കാ​​ഷ് ബാ​​ഗ് എ​​ന്തെ​​ങ്കി​​ലും ഒ​​ന്ന് കി​​ട്ടി​​യാ​​ൽ കി​​ണ​​ർ ഫു​​ൾ കു​​ഴി​​ക്കാ​​ൻ ആ​​യി​​രു​​ന്നു പ്ലാ​​ൻ. കി​​ട്ടി!''

''കി​​ണ​​ർ കു​​ഴി​​ക്ക​​ൽ തു​​ട​​ങ്ങി. ഇ​​ന്ന് രാ​​ത്രി ഫു​​ൾ പ​​ണി​​യാ​​ണ്. ആ​​വ​​ശ്യ​​ത്തി​​നു ലേ​​ബേ​​ഴ്സ് ഉ​​ണ്ട്. എ​​ക്യൂ​​പ്മെ​​ൻ​​റ്​​​സും. ഉ​​ദ​​യ​​ഭാ​​നു ഈ​​സ് എ ​​ഗ്രേ​​റ്റ് എ​​ക്സി​​ക്യൂ​​ഷ​​ണ​​ർ! കം​​പ്ലീ​​റ്റ് സീ​​ക്ര​​ട്ട് ആ​​ണ്! നാ​​ളെ ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര​​യ്ക്ക്...''

''ഒ​​ന്ന​​ര​​യ്ക്ക്...''

''ന​​മ്മ​​ൾ പു​​രു​​ഷോ​​ത്ത​​മ​െ​​ൻ​​റ വീ​​ട്ടി​​ൽ ല​​ഞ്ച്. അ​​ത്ര ത​​ന്നെ!''

''പേ​​പ്പാ...​അ​​ഭി​​യോ​​ട്... ലി​​യോ​​യോ​​ട്...​ആ ​സ്തെ​​ബ​​സ്ത്യാ​​നോ​​സ് അ​​ങ്കി​​ളി​​നോ​​ട്... എ​​നി​​ക്കി​​പ്പൊ പ​​റ​​യ​​ണം!''

''നൊ ​​നൊ നൊ ​​നൊ!!!''

''പേ​​പ്പാ... വൈ!!!''

''​​എ​​ടീ...​കീ​​പ് മം. ​​ആ​​ൻ​​റ്...​സ്തെ​​ബ​​സ്ത്യാ​​നോ​​സി​െ​​ൻ​​റ ത​​ല​​യ്ക്ക് മീ​​തെ തൂ​​ങ്ങു​​ന്ന വാ​​ളാ​​ണീ​​ക്കേ​​സ്…''

10

അ​​ഭി​​രാ​​മി​​യു​​ടെ വീ​​ട്… ത​െ​​ൻ​​റ പ​​ഴ​​യ സ​​തീ​​ർ​​ഥ്യ​​ൻ വ​​ർ​​ഗീ​​സ് കാ​​ട്ടാ​​ള​​ൻ ഐ.​​പി.​​എ​​സ് വീ​​ട്ടി​​ൽ വ​​ന്ന​​തി​െ​​ൻ​​റ ആ​​ഹ്ലാ​​ദ​​ത്തി​​ൽ പു​​രു​​ഷോ​​ത്ത​​മ​​ൻ കി​​ണ​​റി​​ൽ താ​​ഴ്ത്തി​​ക്കെ​​ട്ടി​​യി​​ട്ടി​​രു​​ന്ന നെ​​ല്ല് വാ​​റ്റി​​യ ലോ​​ക്​​​ഡൗ​​ൺ സ്പെ​​ഷ​​ൽ എ​​ടു​​ത്തു. ഓ​​ടി​​ച്ചി​​ട്ടു​​പി​​ടി​​ച്ച പൂ​​വ​​ൻ​​കോ​​ഴി വ​​റ​​വാ​​കു​​ന്ന മ​​ണം.

ജെ​​ന്നി​​യും അ​​ഭി​​രാ​​മി​​യും സെ​​റ്റി​​യി​​ലി​​രി​​ക്കു​​ക​​യാ​​ണ്. വാ​​റ്റി​െ​​ൻ​​റ സി​​റു​​മ​​ലി​​ൽ കാ​​ട്ടാ​​ള​​ൻ പു​​രു​​ഷോ​​ത്ത​​മ​​നോ​​ട് പ​​ഴ​​യ ക​​ഥ​​ക​​ൾ അ​​ടി​​ച്ച് ചി​​രി​​ക്കു​​ന്നു.

റി​​മോ​​ട്ട് വ​​ർ​​ഗീ​​സി​െ​​ൻ​​റ കൈ​​യി​​ലാ​​ണ്.

കൃ​​ത്യം ഒ​​ന്ന​​ര!

ടി.​​വി​​യി​​ൽ ബ്രേ​​ക്കി​​ങ്​ വ​​ന്നു.

ഇ​​ര​​ട്ട​​റോ​​മീ തി​​രോ​​ധാ​​ന​​കേ​​സ് നാ​​ട​​കീ​​യ വ​​ഴി​​ത്തി​​രി​​വി​​ൽ.

എ​​ല്ലാ ചാ​​ന​​ലി​​ലും കി​​ണ​​റി​​ൽ​​നി​​ന്ന് ഉ​​യ​​ർ​​ത്തു​​ന്ന കാ​​റി​െ​​ൻ​​റ അ​​സ്ഥി​​കൂ​​ടം.

ക്രൈം​​ബ്രാ​​ഞ്ച് എ​​സ്.​​പി ഉ​​ദ​​യ​​ഭാ​​നു​​വി​െ​​ൻ​​റ മു​​ഖം.

റി​​ട്ട​​യ​​റാ​​കാ​​ൻ പോ​​കു​​ന്ന ത​െ​​ൻ​​റ ജീ​​വി​​ത​​ത്തി​​ലെ ആ​​ന​​ന്ദ​​നി​​മി​​ഷ​​മെ​​ന്ന് ഉ​​ദ​​യ​​ഭാ​​നു.

കോ​​ട​​തി കേ​​സ് ത​​ള്ളി​​യി​​ട്ടും പ്ര​​തി​​യാ​​യി സം​​ശ​​യി​​ക്ക​​പ്പെ​​ട്ട, വേ​​ട്ട​​യാ​​ട​​പ്പെ​​ട്ട സ്തെ​​ബ​​സ്ത്യാ​​നോ​​സി​െ​​ൻ​​റ നി​​ര​​ന്ത​​ര സ​​മ്മ​​ർ​​ദ​​ത്താ​​ൽ ഈ ​​കേ​​സ് താ​​ൻ ഒ​​രി​​ക്ക​​ലും ക്ലോ​​സ് ചെ​​യ്തി​​രു​​ന്നി​​ല്ലെ​​ന്ന് ഉ​​ദ​​യ​​ഭാ​​നു വി​​കാ​​രാ​​ധീ​​ന​​നാ​​യി കാ​​മ​​റ​​ക​​ളോ​​ട്!!

''എ​​ന്നും താ​​ൻ ഇ​​തി​​നു പി​​റ​​കെ ആ​​യി​​രു​​ന്നു. നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​ൻ വെ​​മ്പു​​ന്ന സ്തെ​​ബ​​സ്ത്യാ​​നോ​​സും ത​െ​​ൻ​​റ​​യൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.''

സ്ക്രോ​​ളി​​ങ്...

സ്തെ​​ബ​​സ്ത്യാ​​നോ​​സ് സ്വ​​ന്തം വീ​​ട്ടി​​ൽ​​നി​​ന്ന് ടി.​​വി​​യി​​ൽ...

''സ​​ത്യം ജ​​യി​​ക്കും. സ​​ത്യ​​മേ ജ​​യി​​ക്കൂ. ഈ ​​കൈ​​ക​​ൾ ശു​​ദ്ധ​​മാ​​ണ്. ആ ​​ഉ​​റ​​പ്പാ​​ണെ​െ​​ൻ​​റ മൂ​​ല​​ധ​​നം.''

അ​​യാ​​ൾ​​ക്ക് പി​​റ​​കി​​ൽ ലി​​യോ!

വാ​​ർ​​ത്ത വ​​ന്ന​​പ്പോ​​ൾ അ​​റി​​യാ​​തെ എ​​ണീ​​റ്റു മു​​ന്നോ​​ട്ട് നി​​ന്ന് സ്ക്രീ​​നി​​ലേ​​ക്ക് ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​യി​​രു​​ന്ന അ​​ഭി​​രാ​​മി സെ​​റ്റി​​യി​​ലേ​​ക്ക് വീ​​ഴും​പോ​​ലെ ഇ​​രു​​ന്നു​​പോ​​യി. പി​​ന്നെ ചാ​​ടി എ​​ണീ​​റ്റ് ജെ​​ന്നി​​യെ ഇ​​റു​​ക്കി കെ​​ട്ടി​​പ്പി​​ടി​​ച്ച് ഉ​​മ്മ വെ​​ച്ചു.

ക​​ണ്ണീ​​രോ​​ടെ അ​​വ​​ൾ വ​​ർ​​ഗീ​​സി​​നേ​​യും കെ​​ട്ടി​​പ്പി​​ടി​​ച്ച് ക​​വി​​ളി​​ൽ ഒ​​രു​​മ്മ! കൂ​​ടെ ചെ​​വി​​യി​​ൽ: താ​​ങ്ക്സ് പേ​​പ്പാ...

പു​​രു​​ഷോ​​ത്ത​​മ​​നും വ​​ർ​​ഗീ​​സും അ​​ടു​​ത്ത​​ത് ഒ​​ഴി​​ച്ചു.

11

പ​​ത്ര​​ങ്ങ​​ളി​​ലെ​​ല്ലാം ഉ​​ദ​​യ​​ഭാ​​നു വീ​​ര​​ച​​രി​​തം. സി​​റ്റി എ​​ഡി​​ഷ​​നി​​ൽ ഇ​​രു​​കൈ​​ക​​ളും ഉ​​യ​​ർ​​ത്തി നി​​ൽ​​ക്കു​​ന്ന ലി​​യോ​​യു​​ടെ അ​​പ്പ​െ​​ൻ​​റ ക​​ള​​ർ ഫോ​​ട്ടം; വി​​ശു​​ദ്ധ​​നാ​​യ സ്തെ​​ബ​​സ്ത്യാ​​നോ​​സ്​ എ​​ന്ന് ഫ്ര​​ണ്ട്​ പേ​​ജ് ബോ​​ക്സ്.

കാ​​ട്ടാ​​ള​​ൻ ത​​യാ​​റാ​​ക്കി കൊ​​ടു​​ത്ത ക്ലോ​​സി​​ങ്​ റി​​പ്പോ​​ർ​​ട്ട് വെ​​ച്ച് ഉ​​ദ​​യ​​ഭാ​​നു ഇ​​ര​​ട്ട​​റോ​​മീ​​തി​​രോ​​ധാ​​ന കേ​​സ് ഫ​​യ​​ൽ മു​​റു​​ക്കി കെ​​ട്ടി.

പു​​രു​​ഷോ​​ത്ത​​മ​​ന് ഒ​​റ്റ ഡി​​മാ​േ​​ൻ​​റ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ലോ​​ക്​​​ഡൗ​​ൺ ക​​ഴി​​യ​​ണം. മൂ​​വാ​​യി​​രം പേ​​രെ വി​​ളി​​ച്ച് ആ​​ർ​​ഭാ​​ട​​മാ​​ക്ക​​ണം ക​​ല്യാ​​ണം.

സ്തെ​​ബ​​സ്ത്യാ​​നോ​​സി​​ന് ഒ​​റ്റ ഡി​​മാ​േ​​ൻ​​റ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ… ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​ഭി​​രാ​​മി​​യെ മാ​​മോ​​ദീ​​സ മു​​ക്ക​​രു​​ത്: മാ​​ലാ​​ഖ​​യാ​​ണ​​വ​​ൾ!

വ​​ർ​​ഗീ​​സി​​ന് ഒ​​റ്റ ഡി​​മാ​​ൻ​​ഡേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ: ഈ ​​കേ​​സി​​ൽ താ​​ൻ ഇ​​ല്ല!

ജെ​​ന്നി​​ക്ക് മാ​​ത്രം ഡി​​മാ​​ൻ​​റു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല!

Show More expand_more