Begin typing your search above and press return to search.
proflie-avatar
Login

ഉത്കൃഷ്ടരായ മനുഷ്യരും ഉണ്ട് -സിവി ബാലകൃഷ്ണന്റെ കഥ

ഉത്കൃഷ്ടരായ മനുഷ്യരും ഉണ്ട് -സിവി ബാലകൃഷ്ണന്റെ കഥ
cancel
camera_alt

വര: അമീർ ഫൈസൽ

രാ​ത്രി​യി​ൽ ത​ണു​പ്പാ​യി​രു​ന്നു. പ​ഴ​ക്ക​മേ​റെ​യു​ള്ള ഇ​രു​മ്പ​ഴി​ക​ൾ​ക്കി​ട​യി​ലൂ​ടെ ത​ണു​പ്പ് സെ​ല്ലി​ലേ​ക്കി​റ​ങ്ങി വ​ന്നു. അ​തി​നൊ​രു ഹി​മ​ക്ക​ര​ടി​യു​ടെ ഗ​ന്ധ​മു​ണ്ടെ​ന്നു തോ​ന്നി; ക്രൗ​ര്യ​വും. ദേ​ഹം അ​നി​യ​ന്ത്രി​ത​മാ​യി വി​റ​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ഉ​റ​ങ്ങു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ചീ​വീ​ടു​ക​ൾ പാ​ടു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് ഉ​റ​ക്ക​ത്തി​ന് സ​ഹാ​യ​ക​മാ​യി​ല്ല. ത​ണു​പ്പേ​റ്റ് ഞ​ര​മ്പു​ക​ൾ നൊ​ന്തു. അ​സ്ഥി​ക​ൾ ത​ന്നെ​യും ഇ​ള​കി.

രാ​മാ​ന​ന്ദ​ൻ എ​വി​ടെ​യാ​ണോ ആ​വോ. ത​ട​വ​റ സൂ​ക്ഷി​പ്പു​കാ​ർ ര​ണ്ടു​പേ​ർ ഉ​ച്ച​യോ​ടെ വ​ന്ന് സെ​ല്ലി​ൽ​നി​ന്നും കൊ​ണ്ടു​പോ​യ​താ​ണ്. എ​ന്തി​നെ​ന്ന വി​ശ​ദീ​ക​ര​ണ​മു​ണ്ടാ​യി​ല്ല.​ ത​ട​വ​റ പ്ര​മാ​ണി​യു​ടെ ഉ​ത്ത​ര​വാ​ണ്. സൂ​ക്ഷി​പ്പു​കാ​ർ അ​ത്ര​യേ പ​റ​ഞ്ഞു​ള്ളൂ. അ​വ​രി​ലൊ​രാ​ൾ താ​ക്കോ​ൽ​ക്കൂ​ട്ട​ത്തി​ലെ ഒ​രു താ​ക്കോ​ൽ തി​ര​ഞ്ഞെ​ടു​ത്ത് സെ​ല്ലി​ന്റെ പൂ​ട്ട് തു​റ​ന്നു.

''പോ​യ്‍വ​രാം'', പു​റ​ത്തി​റ​ങ്ങ​വെ രാ​മാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

വാ​തി​ൽ പി​ന്നെ​യും അ​ട​ഞ്ഞു. സെ​ല്ലി​ൽ ഞാ​ൻ ഒ​റ്റ​ക്കാ​യി.

സെ​ല്ലി​ൽ ഒ​റ്റ​ക്കാ​വു​ക​യെ​ന്ന അ​നു​ഭ​വം പു​തി​യ​താ​ണ്. ത​ട​വി​ലാ​ക്ക​പ്പെ​ട്ട നാ​ൾ​തൊ​ട്ട് രാ​മാ​ന​ന്ദ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും വി​ചാ​ര​ണ​ത്ത​ട​വു​കാ​രാ​യി ഒ​രേ നു​കം ചു​മ​ന്നു. ഇ​ട​ക്ക്​ എ​ന്തി​നെ​ന്നി​ല്ലാ​തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​പ്പെ​ട്ടു. ന്യായാധി​പ​ൻ, കോ​ട​തി ജീ​വ​ന​ക്കാ​ർ, അ​ഭി​ഭാ​ഷ​ക​ർ, കു​റെ കാ​ഴ്ച​ക്കാ​രും. ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. തി​രി​കെ സെ​ല്ലി​ലേ​ക്ക്​.

തൊ​ട്ട​ടു​ത്ത സെ​ല്ലി​ലു​ണ്ടാ​യി​രു​ന്ന ക​തി​ർ​വേ​ലു ക​ടു​ത്ത ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു. അ​തോ​ടെ പാ​ട്ടു​ക​ൾ കേ​ൾ​ക്കാ​താ​യി. മ​ര​ണം ജ​യി​ൽ ആ​ശു​പത്രിയി​ലാ​യി​രു​ന്ന​തി​നാ​ൽ ജ​ഡം കാ​ണാ​നാ​യി​ല്ല. ഞാ​നും രാ​മാ​ന​ന്ദ​നും, ഒ​രു​പ​ക്ഷേ, മ​റ്റൊ​രു മ​ര​ണ​ത്തി​ലും ഇ​ത്ര​മേ​ൽ ദുഃ​ഖി​ച്ചി​രി​ക്കി​ല്ല. എ​ല്ലാ മ​ര​ണ​വും ഒ​രു​പോ​ലെ​യ​​ല്ല​ല്ലോ.

''മാ​ഷേ, ന​മ്മു​ടെ മ​ര​ണ​വും ഇ​തി​നു​ള്ളി​ൽ ത​​െന്ന​യാ​വ്വോ?'' ക​തി​ർവേ​ലു മ​രി​ച്ചെ​ന്ന​റി​ഞ്ഞ​പ്പോ​ൾ രാ​മാ​ന​ന്ദ​ൻ ചോ​ദി​ച്ചു.

''പേ​ടി​യു​ണ്ടോ?'' ഞാ​ൻ​ രാ​മാ​ന​ന്ദ​ന്റെ മു​ഖ​ത്തേ​ക്കു നോ​ക്കി.

മ​റു​പ​ടി ബൊ​ളീ​വി​യ​ൻ കാ​ടു​ക​ളി​ൽ​നി​ന്നാ​യി​രു​ന്നു. മ​ര​ണം എ​പ്പോ​ൾ ക​ട​ന്നു​വ​ന്നാ​ലും അ​ത് സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട​ട്ടെ. മു​ട്ടു​കാ​ലി​ൽ ജീ​വി​ക്കു​ന്ന​തെ​ക്കാ​ൾ ഭേ​ദം നി​വ​ർ​ന്നു​നി​ന്ന് മ​രി​യ്ക്കു​ന്ന​താ​ണ്.

''മ​രി​ച്ചാ​ലും എ​ന്റെ മു​ഖ​ത്തൊ​രു ചി​രി​യു​ണ്ടാ​കും മാ​ഷേ.''

മ​ര​ണാ​ന​ന്ത​രം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ചി​രി രാ​മാ​ന​ന്ദ​ന്റെ മു​ഖ​ത്ത് ഞാ​ൻ ക​ണ്ടു.

''പ​രാ​ജ​യ​പ്പെ​ട്ട​വ​ന്റെ ഒ​രു ചി​രി മ​തി ജ​യി​ച്ചെ​ന്നു ക​രു​തു​ന്ന​വ​ന്റെ ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​താ​ക്കാ​ൻ എ​ന്ന​ല്ലേ?''

ഞാ​ൻ അ​തി​ര​റ്റ സ്നേ​ഹ​വാ​യ്പോ​ടെ രാ​മാ​ന​ന്ദ​ന്റെ വ​ല​തു​ക​രം ചേ​ർ​ത്തു​പി​ടി​ച്ചു. മ​നു​ഷ്യ​രു​ടെ ക​ണ്ണു​ക​ൾ ഇ​ത്ര​യും തി​ള​ങ്ങു​മോ? വാ​ക്കു​ക​ൾ ഇ​ങ്ങ​നെ നെ​ഞ്ചു​പി​ള​ർ​ന്നു വ​രു​മോ?

ത​ണു​ത്തു വി​റ​യ്ക്കു​മ്പോ​ൾ വ​ള​രെ ന​നു​ത്ത​തും ഊ​ഷ്മ​ള​വു​മാ​യ ഒ​രു സ്പ​ർ​ശം മു​ഖ​ത്ത് അ​നു​ഭ​വ​പ്പെ​ട്ടു. ഞാ​ന​തി​ന്‍റെ വി​സ്മ​യ​ത്തി​ലാ​യി. അ​ത് ചോ​ർ​ക്കി​യാ​യി​രു​ന്നു. ഒ​രു സ്വ​പ്ന​ത്തി​ൽ റോ​സ ല​ക്സം​ബ​ർ​ഗ് ഞ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ച അ​ണ്ണാ​ര​ക്ക​ണ്ണ​ൻ. അ​തി​നു ചോ​ർ​ക്കി​യെ​ന്നു പേ​രി​ട്ട​ത് ഞാ​നാ​ണ്. അ​തെ, സ​ത്യ​ജി​ത് റാ​യി​യു​ടെ 'സ​മാ​പ്തി'​യെ​ന്ന ചി​ത്ര​ത്തി​ലെ അ​ണ്ണാ​ര​ക്ക​ണ്ണ​ന്റെ പേ​രു​ത​ന്നെ. രാ​മാ​ന​ന്ദ​ന് അ​തി​ഷ്ട​മാ​യി. എ​ന്നെ​ക്കാ​ൾ കൂ​ടു​ത​ൽ ചോ​ർ​ക്കി​യെ പേ​രു ചൊ​ല്ലി വി​ളി​ച്ചി​രി​ക്കു​ക രാ​മാ​ന​ന്ദ​നാ​ണ്. നാ​മ​ക​ര​ണ​ക്രി​യ ല​ളി​ത​മാ​യി​രു​ന്നു. അ​ണ്ണാ​ര​ക്ക​ണ്ണ​ന്റെ കാ​തി​ലേ​ക്ക്​ മൂ​ന്നു ത​വ​ണ ആ ​പേ​ര്. ചോ​ർ​ക്കി. ചോ​ർ​ക്കി. ചോ​ർ​ക്കി.

അ​ധി​കാ​ര​വ്യ​വ​സ്ഥ ചോ​ർ​ക്കി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ഒ​രു വി​ധ​ത്തി​ലും പ​രി​മ​ിതപ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഏ​ത് നേ​ര​ത്തും സെ​ല്ലി​ലേ​ക്കു വ​രാം, പോ​കാം. പാ​റാ​വു​ദ്യോ​ഗ​സ്ഥ​ർ ചോ​ർ​ക്കി​യെ ശ്ര​ദ്ധി​ച്ച​തേ​യി​ല്ല. അ​വ​ർ ക​രു​ത​ൽ കാ​ട്ടി​യ​ത് മ​നു​ഷ്യ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ്.

ചോ​ർ​ക്കി ത​ന്റെ ഭ​ക്ഷ​ണം സ്വ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​യി​ൽ വ​ള​പ്പി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. പേ​ര​യ്ക്ക​യും സ​പ്പോ​ട്ട​യും പ​പ്പാ​യ​യും സീ​താ​പ്പ​ഴ​വു​മൊ​ക്കെ ക്ഷാ​മം തീ​രാ​തെ​യു​ണ്ട്. അ​വ തി​ന്നാ​നാ​യി പ​ക്ഷി​ക​ൾ വ​രും. കാ​ക്ക​ക​ളും ക​ട​വാ​തി​ലു​ക​ളും മ​റ്റും. എ​ങ്കി​ലും ചോ​ർ​ക്കി വി​ശ​പ്പ​റി​യി​ല്ല. പ്ര​കൃ​തി ചോ​ർ​ക്കി​ക്കാ​യി എ​ന്നും വി​രു​ന്നൊ​രു​ക്കു​ന്നു.

ഞാ​ൻ നെ​റ്റി​ത്ത​ട​ത്തി​ലും ക​വി​ളു​ക​ളി​ലും ചു​ണ്ടു​ക​ളി​ലും ചോ​ർ​ക്കി​യു​ടെ സ്പ​ർ​ശ​മ​റി​യു​ക​യാ​യി​രു​ന്നു. എ​ന്നെ സം​ബ​ന്ധി​ച്ച് അ​തൊ​രു അ​സാ​ധാ​ര​ണ അ​നു​ഭ​വ​മാ​യി. എ​ന്റെ ത​ണു​പ്പ​ക​ന്നു. എ​ത്ര​നേ​രം ശാ​ന്ത​ത​യോ​ടെ ഉ​റ​ങ്ങി​യെ​ന്ന​റി​യി​ല്ല. ഉ​റ​ക്ക​ത്തി​നി​ട​യി​ൽ ഞാ​ൻ മ​റ്റെ​ങ്ങോ എ​ത്തി​ച്ചേ​ർ​ന്നു. എ​നി​ക്ക്​ ഒ​ട്ടും പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രു സ്ഥ​ല​മാ​യി​രു​ന്നു അ​ത്. അ​തി​ന്റെ അ​മ്പ​ര​പ്പി​ൽ അ​ങ്ങു​മി​ങ്ങും ക​ണ്ണോ​ടി​യ്ക്കെ, പെ​ട്ടെ​ന്ന്, എ​ന്തോ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി. തീ ​തു​പ്പി​ക്കൊ​ണ്ട് ഒ​രു ഡ്രാ​ഗ​ൺ. നാ​ലു കാ​ലു​ക​ളി​ൽ, ഉ​ട​ലി​ന്റെ മ​​ധ്യേ ചി​റ​കു​ക​ളോ​ടെ, ശിരസ്സി​ൽ കൊ​മ്പു​ക​ളോ​ടെ, വാ​യി​ൽ തീ​ജ്ജ്വാ​ല​ക​ളോ​ടെ അ​ത് എ​ന്റെ നേ​ർ​ക്കു​വ​ന്നു. അ​തി​ന്‍റെ ഓ​രോ അ​ടി​വെ​പ്പും ഭീ​ഷ​ണ​മാ​യി​രു​ന്നു. തീ ​തു​പ്പു​ന്ന വാ​യ്ക്കു​മീ​തെ ക​ണ്ണു​ക​ളി​ൽ ക്രൗ​ര്യം. ഞാ​നും ഡ്രാ​ഗ​ണും ത​മ്മി​ലുള്ള അ​ക​ലം അ​നു​നി​മി​ഷം കു​റ​യു​ക​യാ​യി​രു​ന്നു. തീ​ച്ചൂ​ട് എ​ന്റെ മു​ഖ​ത്തു ത​ട്ടി.

''മാ​ഷേ.''

അ​ങ്ങ​നെ വി​ളി​ച്ച​തു കേ​ട്ട് ഞാ​ൻ ക​ണ്ണു​തു​റ​ന്നു.

നേ​രം പു​ല​ർ​ന്നി​രു​ന്നു.

എ​ന്റെ മു​ന്നി​ൽ, തൊ​ട്ട​ടു​ത്താ​യി, രാ​മാ​ന​ന്ദനാ​യി​രു​ന്നു.

സെ​ല്ലിന്റെ അ​ഴി​വാ​തി​ൽ തു​റ​ക്കു​ന്ന ശ​ബ്ദം ഞാ​ൻ കേ​ൾ​ക്കു​ക​യു​ണ്ടാ​യി​ല്ല. ഡ്രാ​ഗ​ണു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​യ​തു​കൊ​ണ്ടാ​വാം. രാ​മാ​ന​ന്ദ​ൻ വി​ളി​ച്ചു​ണ​ർ​ത്തി​യ​തും ഡ്രാ​ഗ​ൺ അ​തി​ന്റെ ചി​റ​കു​ക​ൾ വി​ട​ർ​ത്തി പ​റ​ന്ന​ക​ന്നി​രു​ന്നു. പ​ക്ഷേ, എ​ന്‍റെ മു​ഖ​ത്തേ​റ്റ തീ​ച്ചൂ​ട് ബാ​ക്കി​നി​ന്നു.

തീ​ച്ചൂ​ടോ​ടെ ഞാ​ൻ എ​ണീ​റ്റി​രു​ന്നു. ചോ​ർ​ക്കി അ​ടു​ത്തി​ല്ല. എ​ന്നെ ഉ​റ​ക്കി​യ​ശേ​ഷം അ​ത് പോ​യി​രി​ക്ക​ണം.

''മാ​ഷേ, എ​ന്നെ ര​ണ്ടു പേ​ര് താ​ങ്ങി​പ്പി​ടി​ച്ച് ഇ​ങ്ങെ​ത്തി​ച്ച​താ​ണ്. ഒ​രു ശ​രീ​ര​ത്തെ എ​ത്ര നോ​വി​ക്കാ​മോ, അ​ത്രേം നോ​വി​ച്ചു. ജീ​വ​ൻ എ​ങ്ങ​നെ​യൊ​ക്കെ​യോ ബാ​ക്കി​യാ​യി.'' രാ​മാ​ന​ന്ദ​ൻ ഇ​ട​ർ​ച്ച​യോ​ടെ പ​റ​ഞ്ഞു കേ​ൾ​പ്പി​ച്ചു.

രാ​മാ​ന​ന്ദ​നെ നോ​ക്കി​യ​പ്പോ​ൾ എ​ന​ിക്ക് നെ​ഞ്ച് ക​ന​ക്കു​ന്ന​തു​പോ​ലെ​യാ​യി.

''പ​ക്ഷേ, ആ​ദ്യം വ​ള​രെ മ​ര്യാ​ദ​യി​ലാ​യി​രു​ന്നു. ജ​യി​ൽ ബി​രി​യാ​ണി ത​ന്നു. അ​തി​ന്റെ കൂ​ടെ കോ​ഴി​ക്ക​റി​യും. ര​ണ്ടും കൊ​ള്ളാ​മാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ചെ​റു​നാ​ര​ങ്ങ പി​ഴി​ഞ്ഞ ക​രി​ഞ്ചാ​യ. മ​ധു​രം ആ​വ​ശ്യ​ത്തി​ലേ​റെ. അ​തും ന​ന്നാ​യി​രു​ന്നു. പി​​െന്ന സി​ഗ​ര​റ്റ് വേ​ണോ​ എ​ന്നു ചോ​ദി​ച്ചു. ഞാ​ൻ ​​വേ​ണ്ടെ​ന്നു പ​റ​ഞ്ഞു. ഒ​രു ബീ​ഡി കി​ട്ടി​യാ​ൽ ത​ര​ക്കേ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​​ഴേ​ക്കും ഒ​രു കെ​ട്ട് ബീ​ഡി​യെ​ത്തി. തീ​പ്പെ​ട്ടി​യും. ഞാ​നൊ​രു ബീ​ഡി ക​ത്തി​ച്ച് വ​ലി​ച്ചു. ആ​കെ​ക്കൂ​ടി ത​ര​ക്കേ​ടി​ല്ല​ല്ലോ എ​ന്ന് വി​ചാ​രി​ക്കു​കേം ചെ​യ്തു.''

നാം ​മ​നു​ഷ്യ​രു​ടെ നേ​ർ​ക്ക് ജീ​വി​തം വെ​ച്ചു​നീ​ട്ടു​ന്ന പ്ര​ലോ​ഭ​ന​ങ്ങ​ൾ പ​ല​താ​ണ്. അ​പ്പം​കൊ​ണ്ടു മാ​ത്ര​മ​ല്ല ജീ​വി​ക്കു​ന്ന​തെ​ന്ന് പ​റ​യാ​ൻ മ​നു​ഷ്യ​ന് എ​ല്ലാ​യ്പോ​ഴും ക​ഴി​യ​ണ​മെ​ന്നി​ല്ല.

''എ​ന്നി​ട്ട്?'' ഞാ​ൻ ചോ​ദി​ച്ചു.

ര​ണ്ട് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​ന്താ​ണ​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലോ​ർ​ത്തു​കൊ​ണ്ട് രാ​മാ​ന​ന്ദ​ൻ ശാ​ന്ത​മാ​യി പു​ക​വ​ലി​ക്കു​മ്പോ​ൾ, അ​വ​രി​ലൊ​രാ​ൾ അ​ൽപം നാ​ട​കീ​യ​മാ​യ ഒ​രു നീ​ക്ക​ത്തി​ന് മു​തി​ർ​ന്നു. അ​യാ​ൾ എ​ഴു​ന്നേ​റ്റ് രാ​മാ​ന​ന്ദ​ന്റെ ചു​ണ്ടു​ക​ൾ​ക്കി​ട​യി​ലെ ഏ​താ​ണ്ട് വ​ലി​ച്ചു​തീ​രാ​റാ​യ ബീ​ഡി നു​ള്ളി​യെ​ടു​ത്ത് ഒ​രേ​റ്.

''ന​മു​ക്കി​നി കാ​ര്യ​ത്തി​ലേ​ക്ക്​ ക​ട​ക്കാം'', അ​യാ​ൾ പ​റ​ഞ്ഞു.

രാ​മാ​ന​ന്ദ​ൻ അ​രി​ഷ്ട​ത​യു​ള്ള ഒ​രാ​ളാ​ണെ​ന്നും വ​ര​വു​ചെ​ല​വ് മു​ട്ടി​ക്കു​ന്ന​തി​​ൽ ഏ​റെ ക്ലേ​ശി​ച്ചി​രു​ന്നു​വെ​ന്നും നി​സ്സ​ഹാ​യ​നാ​ണെ​ന്നും അ​നു​ക​മ്പ​യ​ർ​ഹി​ക്കു​ന്നു​വെ​ന്നും അ​യാ​ൾ​ക്ക് ഉ​ത്ത​മ​ബോ​ധ്യമു​ണ്ട്. വി​ചാ​ര​ണകൂ​ടാ​തെ​യു​ള്ള ത​ട​വ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കാം. ക​തി​ർ​വേ​ലു​വി​ന്റെ ഉ​ദാ​ഹ​ര​ണം ചൂണ്ടി​ക്കാ​ട്ടേ​ണ്ട​തി​ല്ല. രാ​മാ​ന​ന്ദ​ൻ അ​ത് ക​ണ്ട​റി​ഞ്ഞ​താ​ണ​ല്ലോ. അ​ത്ത​രം ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ അ​നേ​ക​മ​നേ​കം. പു​റം​ലോ​ക​മ​റി​യാ​തെ​യും പ​ല ജീ​വി​ത​ങ്ങ​ൾ ക​ൽ​ത്തു​റു​ങ്കു​ക​ളി​ൽ ഒ​ടു​ങ്ങു​ന്നു. അ​വ​ർ പു​ല​ർ​ത്തി​യ വി​ശ്വാ​സ​ങ്ങ​ൾ അ​വ​രു​ടെ ര​ക്ഷ​യ്ക്കെ​ത്തു​ന്നി​ല്ല. രാ​മാ​ന​ന്ദ​ൻ ഒ​രു വി​ഡ്​ഢി​യാ​ക​രു​ത്.

അ​തെ, ര​ണ്ടാ​മ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു വി​ഡ്ഢി​യാ​കാ​തെ സ്വ​ന്തം ര​ക്ഷ​ക്കുള്ള മാ​ർ​ഗം സ്വ​യം ക​ണ്ടെ​ത്തു​ക​യാ​ണ് വേ​ണ്ട​ത്. അ​തി​ന് ബു​ദ്ധി പ്ര​യോ​ഗി​ക്ക​ണം. രാമ​ാന​ന്ദ​ന് ഈ ​ഇ​രു​ളി​ൽ​നി​ന്നും പോ​കേ​ണ്ടേ വെ​ളി​ച്ച​ത്തി​ലേ​ക്ക്​? വീ​ട്ടു​കാ​രി​യു​ടെ സ്നേ​ഹോ​ഷ്മ​ള​മാ​യ ആ​ശ്ലേ​ഷ​ങ്ങ​ള​ിലേ​ക്ക്​?

ത​ണു​പ്പ​ത്ത് അ​വ​ളോ​ട് ചേ​ർ​ന്നു​കി​ട​ക്കേ​ണ്ടേ? ഒ​ന്നാ​മ​ൻ ചോ​ദി​ച്ചു.

ഉ​മ്മ വെ​യ്ക്കേ​ണ്ടേ? ര​ണ്ടാ​മ​ൻ ചോ​ദി​ച്ചു.

ഇ​ത് വി​ചി​ത്ര​മാ​യൊ​രു ക​ളി​യാ​ണ്, രാ​മാ​ന​ന്ദ​ൻ ചി​ന്തി​ച്ചു. ഇ​തി​ന് നി​യ​മ​ങ്ങ​ളി​ല്ല. പ​ക്ഷേ, ആ​രെ​യും ആ​ക​ർ​ഷി​ക്കാ​ൻ പോ​ന്ന ക​ളി.

മേ​ലാ​വി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​മാ​ണ്, ഒ​ന്നാ​മ​ൻ പ​റ​ഞ്ഞു.

ഞ​ങ്ങ​ള​ത് രാ​മാ​ന​ന്ദ​ന്റെ പ​രി​ഗ​ണ​ന​ക്ക്​ വെ​ക്കുന്നു​വെ​ന്നു​മാ​ത്രം, ര​ണ്ടാ​മ​ൻ വി​ശ​ദീ​ക​രി​ച്ചു.

ക​ളി തു​ടര​ുകയാണ്. ഒ​ന്നാ​മ​നും ര​ണ്ടാ​മ​നും പാ​ട​വ​ത്തോ​ടെ മു​ന്നേ​റു​ന്നു. അ​വ​രു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്ത് രാ​മാ​ന​ന്ദ​ൻ ത​ന്റെ​ പ​ങ്ക് നി​റ​വേ​റ്റേ​ണ്ട​തു​ണ്ട്. രാ​മാ​ന​ന്ദ​ൻ അ​ധി​ക​മൊ​ന്നും ചെ​യ്യേ​ണ്ട​തി​ല്ല. സെ​ല്ലി​ലു​ള്ള മാ​ഷെ ഒ​റ്റി​ക്കൊ​ടു​ക്കു​ക​യെ​ന്ന ല​ളി​ത​മാ​യ കാ​ര്യം മാ​ത്രം. നി​ര​വ​ധി ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്ക് മാ​ഷ് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ല ആ​ക്ര​മ​ണ​ങ്ങ​ൾ മാ​ഷ് സ​ങ്ക​ൽപിച്ചി​ട്ടു​ണ്ടെ​ന്നു ത​ന്നെ​യു​മ​ല്ല, വി​ശ​ദ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​മു​ണ്ട്. കൊ​ല്ല​പ്പെ​ടേ​ണ്ട​വ​രാ​യി പ​ല​രു​മു​ണ്ടെ​ന്ന് മാ​ഷ് ക​രു​തു​ന്നു. കൊ​ല്ലാ​ൻ മ​ടി​യി​ല്ല​താ​നും. ഒ​ളി​ത്താവളങ്ങ​ളി​ൽ​വെ​ച്ച് ആ​യു​ധ​പ​രി​ശീ​ല​നം ന​ൽ​കാ​റു​ണ്ട്. പൊ​ലീ​സി​നും ഭ​ര​ണ​കൂ​ട​ത്തി​നു​മെ​തി​രെ പോ​ർ​വി​ളി ന​ട​ത്താ​റു​ണ്ട്. മാ​വോ​യെ കൂ​ടക്കൂ​ടെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് ര​ഹ​സ്യ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക. സ​ദാ ജാ​ഗ​രൂ​ക​നാ​ണ്.

മാ​ഷെ​ക്കൊ​ണ്ട് ഇ​ത്ര​യൊ​ക്കെ പ​റ്റ്വോ? രാ​മാ​ന​ന്ദ​ന് സം​ശ​യ​മാ​യി. ഒ​ന്നാ​മ​തൊ​രു പാ​വം. ആ​രോ​ഗ്യ​സ്ഥി​തി​യാ​ണെ​ങ്കി​ല്​ മോ​ശം. ചോ​ര ക​ണ്ടാ​ല് ത​ല​ചു​റ്റു​ന്ന ആ​ളാ. ഇ​പ്പോ നി​ങ്ങള് ര​ണ്ടും സെ​ല്ലു​വ​രെ പോ​യി നോ​ക്കി​യാ​ല് മൂ​പ്പ​ര് ഒ​ര​ണ്ണാ​ര​ക്ക​ണ്ണ​നു​മാ​യി ക​ളി​ക്ക്വാ​വും. അ​തി​നോ​ട് വ​ലി​യ സ്നേ​ഹാ. അ​തി​നോ​ട് മാ​ത്ര​​ല്ല​േട്ട്വാ. ​പ​ക്ഷി​ക​ളോ​ടും മൃ​ഗ​ങ്ങ​​ളോ​ടും പൂ​മ്പാ​റ്റ​ക​ളോ​ടും തു​മ്പി​ക​ളോ​ടു​മൊ​ക്കെ. ഉ​ത്കൃ​ഷ്ട​രാ​യ മ​നു​ഷ്യ​രും ഉ​ണ്ടെ​ന്ന് എ​നി​ക്ക്​ മ​ന​സ്സി​ല​ായ​ത് മാ​ഷെ ക​ണ്ട​പ്പോ​ഴാ.

ഓ​​ഹോ, ഒ​ന്നാം ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​ഹാ​സ​പൂ​ർ​വം ചോ​ദി​ച്ചു: ഉ​ത്കൃ​ഷ്ട​രാ​യ മ​നു​ഷ്യ​രും ഉ​ണ്ടോ?

ഉ​ണ്ട്, രാ​മാ​ന​ന്ദ​ൻ തീ​ർ​ത്തു​പ​റ​ഞ്ഞു.

ക​ര​ണ​ത്ത് ആ​ദ്യ​ത്തെ അ​ടി​യേ​റ്റ​ത​പ്പോ​ഴാ​ണ്. ഉ​രു​ക്കു കൈ​പ്പ​ത്തി പ​തി​ച്ച​തു​പോ​ലെ. വാ​യി​ൽ ചോ​ര​യാ​യി.

നാ​യി​ന്റെ മ​ക്ക​ളേ, ചോ​ര​യു​ടെ ചു​വ​യോ​ടെ രാ​മാ​ന​ന്ദ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു​പേ​രെ​യും വി​ളി​ച്ചു: എ​ന്നെ ത​ല്ലി​ക്കൊ​ന്നോ. ​എ​ന്നാ​ലും ഞാ​ൻ മാ​ഷെ ഒ​റ്റും എ​ന്നു വി​ചാ​രി​ക്കേ​ണ്ട.

അ​തോ​ടെ ആ​കാ​ശം വ​ള​രെ വ​ള​രെ ഇ​രു​ണ്ട​താ​യി. മേ​ഘ​സ്ഫോ​ട​ന​ങ്ങ​ളു​ണ്ടായി. മു​ഴ​ക്ക​ങ്ങ​ൾ ചി​ത​റി. ദൈ​വം ക​ടു​ത്ത സ​ന്ദി​ഗ്​ധത​യി​ലാ​യി.

എ​നി​ക്ക്​ ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യ​ണ​മെ​ന്നു തോ​ന്നി; രാ​മാ​ന​ന്ദ​നെ​ പാ​തി ജീ​വനോ​ടെ​യെ​ങ്കി​ലും സെ​ല്ലി​ൽ തി​രി​കെ​യെ​ത്തി​ച്ച​തി​ന്. ഉ​ത്കൃ​ഷ്ട​നാ​യ ഒ​രു മ​നു​ഷ്യ​നെ എ​നി​ക്ക്​ കാ​ട്ടി​ത്ത​ന്ന​തി​ന്.

Show More expand_more
News Summary - malayalam story by cv ramachandran