'ഷേക്സ്പിയർ'; സൊറേസ്കുവിെൻറ കവിത മാങ്ങാട് രത്നാകരൻ മൊഴിമാറ്റുന്നു
മറീൻ സൊറേസ്കുവിെൻറ കവിത മാങ്ങാട് രത്നാകരൻ മൊഴിമാറ്റുന്നു
ഷേക്സ്പിയർ ഏഴു ദിവസത്തിനുള്ളിൽ ലോകം സൃഷ്ടിച്ചു.
ഒന്നാം ദിവസം ഷേക്സ്പിയർ ആകാശവും പർവതങ്ങളും
ആത്മാവിെൻറ ഗഹ്വരങ്ങളും സൃഷ്ടിച്ചു.
രണ്ടാം ദിവസം നദികളും കടലും മഹാസമുദ്രങ്ങളും
മറ്റു വികാരതരംഗങ്ങളും സൃഷ്ടിച്ചു;
ഹാംലറ്റിനും ജൂലിയറ്റ് സീസറിനും ക്ലിയോപാട്രക്കും
ഒഫീലിയക്കും ഒഥെല്ലോവിനും മറ്റുള്ളവർക്കും,
സന്തതിപരമ്പരകൾക്കും പിന്നാലെ വരുന്നവർക്കുമായി
പകരാനായി വീതംെവച്ചു കൊടുത്തു.
മൂന്നാം ദിവസം മുഴുവൻ മനുഷ്യകുലത്തെയും
വിളിച്ചുവരുത്തി ഭിന്നഭിന്നമായ വികാരങ്ങൾ കൽപിച്ചുകൊടുത്തു:
സന്തോഷത്തിെൻറ രുചി, േപ്രമത്തിെൻറ രുചി,
നിരാശയുടെ, അസൂയയുടെ, കീർത്തിയുടെ -അങ്ങനെ
എല്ലാവർക്കും കിട്ടേണ്ടതു കിട്ടി. അപ്പോഴാണ്
കുറച്ചാളുകൾ വൈകി വന്നത്.
അയ്യോ, എല്ലാം തീർന്നുപോയല്ലോ,
സ്രഷ്ടാവ് പുറത്തുതട്ടി ആശ്വസിപ്പിച്ചു.
ക്ഷമിക്കൂ, ഇനിയൊന്നും ബാക്കിയില്ല.
അങ്ങനെ അവരെ സാഹിത്യനിരൂപകരാക്കി
തെൻറ രചനകളുടെ കള്ളി വെളിച്ചത്താക്കാൻ കച്ചകെട്ടിച്ചു.
നാലാമത്തെയും അഞ്ചാമത്തെയും ദിവസം
ചിരിക്കായി മാറ്റിെവച്ചു,
കോമാളികളെ അഴിച്ചുവിട്ടു, മലക്കം മറിയിച്ചു
രാജാക്കന്മാരെയും ചക്രവർത്തിമാരെയും
മറ്റു നിർഭാഗ്യവാന്മാരെയും ആനന്ദതുന്ദിലരാക്കി.
ആറാം ദിവസം ഭരണപരമായ കാര്യങ്ങൾ ബാക്കിയുണ്ടായിരുന്നു:
അങ്ങനെ, ഒരു കൊടുങ്കാറ്റഴിച്ചുവിട്ടു.
വൈക്കോലുകൊണ്ടുള്ള ഒരു കിരീടം
ധരിക്കേണ്ടതെങ്ങനെയെന്ന് ലിയർ രാജാവിനെ പഠിപ്പിച്ചു.
സൃഷ്ടിക്കിടെ കുറച്ച് അവശിഷ്ടങ്ങൾ ഉണ്ടായി
അതിൽനിന്ന് റിച്ചാർഡ് മൂന്നാമനെ ഉണ്ടാക്കി.
ഏഴാം ദിവസം ഇനിയൊന്നും ചെയ്യാൻ
ബാക്കിയില്ലെന്നു ഉറപ്പുവരുത്തി.
അതിനകംതന്നെ നാടകക്കമ്പനി മാനേജർമാർ
ലോകമെങ്ങും പോസ്റ്ററുകൾ പതിച്ചിരുന്നു.
ഇത്രയും കഠിനാധ്വാനം ചെയ്ത സ്ഥിതിക്ക്
ഒരു നാടകം കണ്ടേക്കാമെന്നു ഷേക്സ്പിയർ തീരുമാനിച്ചു.
അപ്പോഴേക്കും വല്ലാത്ത ക്ഷീണം തോന്നിയതിനാൽ
ചെറുതായൊന്നു മരിക്കാൻ കിടന്നു.
ഷേക്സ്പിയർ ദൈവം
ഉൾവിളി ഉണ്ടായിട്ടെന്നപോലെ, സമകാലികമായ ആ ക്ലാസിക് വായിക്കാനെടുത്തു. ഷേക്സ്പിയർ മഹാകവിയുടെ മാക്ബെത്ത്. പ്രഗല്ഭനായ ഷേക്സ്പിയർ അധ്യാപകൻ എച്ച്.കെ. ശേഷാദ്രിമാഷാണ്, നാലു പതിറ്റാണ്ടുമുമ്പ് എന്നെ മാക്ബെത്ത് പഠിപ്പിച്ചത്. മാക്ബെത്തിനെ, പോൾ റോബ്സണിനെ ഓർമിപ്പിച്ച പുരുഷശബ്ദത്തിലും ലേഡി മാക്ബെത്തിനെ, േപ്രതാവേശിത സ്ത്രീശബ്ദത്തിലുമാണ് ശേഷാദ്രിമാഷ് അഭിനയിച്ചു പഠിപ്പിച്ചത്. ആ ശബ്ദം ഉള്ളിൽ മുഴങ്ങുന്നു. തലവെട്ടിയാലും പോകുമെന്നു തോന്നുന്നില്ല. അങ്ങനെയൊരനുഭവമായിരുന്നു!
ഷേക്സ്പിയർ എന്ന സ്രഷ്ടാവിനെക്കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയെന്നാൽ ബൈബിളും ഷേക്സ്പിയറുമെന്നാണല്ലോ പഴയ ചൊല്ലുതന്നെ. എല്ലാ ചൊല്ലുകളിലും പതിരാണ് മുറ്റിനിൽക്കാറുള്ളതെങ്കിലും ഈ ചൊല്ലിനെ മാക്ബെത്ത് പഠിച്ച നാൾതൊട്ട് അവിശ്വസിച്ചിട്ടില്ല. ലോകത്തിലെ തലയെടുപ്പുള്ള ഷേക്സ്പിയർ നിന്ദകർ, ടോൾസ്റ്റോയിയും ഡാർവിനും വോൾട്ടയറുമെല്ലാം, ആ സ്രഷ്ടാവിനെ പാതാളത്തോളം താഴ്ത്തിയ നിമിഷം അവർ 'സദാചാര' വായനയുടെ ചതിക്കുഴിയിൽ തെന്നിവീണതാകാം.
ഈയിടെ, തിരുവനന്തപുരത്തെ ഒരു രണ്ടാം പുസ്തകക്കടയിൽനിന്ന് ഓൺ ക്രിയേറ്റിവിറ്റി എന്നൊരു പുസ്തകം കിട്ടി. സുധീർ കാക്കറും ഗുന്തർ ബ്ലാംബെർഗറും എഡിറ്റുചെയ്ത പുസ്തകം. വൈകിക്കാതെ, ചൂടോടെ വായിച്ചു. ഗുന്തറിെൻറ ലേഖനത്തിൽ ഷേക്സ്പിയറെക്കുറിച്ചുള്ള ഒരു കവിത മുഴുവനായും ഉദ്ധരിച്ചുചേർത്തിരിക്കുന്നു. വായിച്ചപ്പോൾ, മിന്നൽത്തിളക്കമുള്ള കവിത.
മറീൻ സൊറേസ്കു (1936-1996): റുമേനിയയിലെ പേരുകേട്ട കവിയും നോവലിസ്റ്റും നാടകകൃത്തും ചിത്രകാരനും. ആക്ഷേപഹാസ്യമായിരുന്നു കവിയുടെ ഒരു കുറുക്കുവഴി. അതിനാൽ കുഞ്ചൻനമ്പ്യാരെപ്പോലെ അധികാരിവർഗത്തെ കബളിപ്പിക്കാൻ കഴിഞ്ഞു. പല എഴുത്തുകാരും തടവറയിലായപ്പോൾ സൊറേസ്കു നിർബാധം കൈയുംവീശി നടന്നു. തനിക്കു പറയേണ്ടതെല്ലാം പറയുകയും ചെയ്തു.
കവിത തർജമ ചെയ്തുതുടങ്ങുമ്പോൾ സുഹൃത്തും വായനക്കാരനും വിവർത്തകനുമായ സച്ചു തോമസിനെ വിളിച്ചു.
''ഒരു ഗംഭീര കവിത വായിച്ചു, ഷേക്സ്പിയറെക്കുറിച്ച്.''
''മറീൻ സൊറേസ്കുവിേൻറതല്ലേ? ഞാനതു വിവർത്തനം ചെയ്തിട്ടുണ്ട്. അയക്കാം.''
''ഇപ്പോൾ വേണ്ട. സ്വാധീനം വന്നാലോ? തീർത്തുകഴിയുമ്പോൾ വിളിക്കാം, ഒത്തുനോക്കാം, നോക്കണം.''
സച്ചു മുമ്പേ വിവർത്തനം ചെയ്തതിനാൽ എനിക്കൽപം നിരാശയുണ്ടാകാതിരുന്നില്ല. ഞാനതു മറച്ചുെവച്ച് വേറൊരു മട്ടിൽ പറഞ്ഞു:
''നെരൂദയുടെ പ്രണയഗീതത്തിന് അഞ്ചോ ആറോ വിവർത്തനമില്ലേ, നമുക്ക്, ബാലചന്ദ്രൻ ചുള്ളിക്കാടിെൻറ 'കഴിയുമീ രാവെനിക്കേറ്റവും' ഉൾപ്പെടെ? അതുകൊണ്ട്, നെരൂദക്ക് എന്തെങ്കിലും കുഴപ്പമുണ്ടായോ?''
''അതില്ല'' -സച്ചു പറഞ്ഞു.