മഴവില്ലൊളിച്ചിരിക്കുന്നുണ്ട് സൂക്ഷിക്കുക
ഗിയര്‍ ലിവറിലെ പല വർണങ്ങളിലുള്ള ഹെയര്‍ ബാന്‍ഡുകളെ തലോടി ഡ്രൈവര്‍ ബസ് ഓടിക്കുന്നു. ചിലര്‍ കയറുന്നു, ഇറങ്ങുന്നു. മണിയൊച്ചയ്ക്കൊപ്പം അയാള്‍ ഹെയര്‍ ബാന്‍ഡുകളെ വീണ്ടും വീണ്ടും തൊട്ടുതലോടുന്നു. അയാളുടെ വീട്ടില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ മഴവില്‍ നിറത്തില്‍ ആ സ്നേഹത്തെ മൂളിപ്പാട്ടാക്കി, ഹെയര്‍ ബാന്‍ഡുകള്‍ അടുക്കിയടുക്കി വയ്ക്കുന്നു. മഴവില്ലിനെതിരെ അയാള്‍ ബസ്, വളവു നിവര്‍ത്തുന്നു. ബസില്‍ പാട്ട് നിറയുന്നു. ഗിയറിലെ ചുറ്റി...
Your Subscription Supports Independent Journalism
View Plansഗിയര്‍ ലിവറിലെ
പല വർണങ്ങളിലുള്ള
ഹെയര്‍ ബാന്‍ഡുകളെ
തലോടി ഡ്രൈവര്‍
ബസ് ഓടിക്കുന്നു.
ചിലര്‍ കയറുന്നു,
ഇറങ്ങുന്നു.
മണിയൊച്ചയ്ക്കൊപ്പം
അയാള്‍ ഹെയര്‍ ബാന്‍ഡുകളെ
വീണ്ടും വീണ്ടും
തൊട്ടുതലോടുന്നു.
അയാളുടെ വീട്ടില്‍
രണ്ട് പെണ്‍കുഞ്ഞുങ്ങള്‍
മഴവില്‍ നിറത്തില്‍
ആ സ്നേഹത്തെ
മൂളിപ്പാട്ടാക്കി,
ഹെയര്‍ ബാന്‍ഡുകള്‍
അടുക്കിയടുക്കി
വയ്ക്കുന്നു.
മഴവില്ലിനെതിരെ
അയാള്‍ ബസ്,
വളവു നിവര്‍ത്തുന്നു.
ബസില്‍ പാട്ട് നിറയുന്നു.
ഗിയറിലെ ചുറ്റി വളഞ്ഞ
മഴവില്ലില്‍ തൊടുമ്പോള്‍
അയാള്‍ കുഞ്ഞുങ്ങളെ ഓര്‍ക്കുന്നു
കണ്ടക്ടറുടെ മണികള്ക്കിടയില്,
മുന്നിലെ റോഡില്‍,
മഴവില്ലൊഴുകി പരക്കുന്നു.
കാട് കയറി നിരങ്ങുന്ന
ബസില്നിന്നുയരുന്ന
നിലവിളികളില്‍
മഴവില്ലുകളുണ്ടാക്കി കളിക്കുന്ന
കുഞ്ഞുങ്ങള്‍ ഉറങ്ങിപ്പോയി.
അയാള്‍ ക്ലച്ചു ചവിട്ടി,
ഗിയര്‍ മാറ്റി,
ബ്രേക്കിനെ അവഗണിച്ച്
കാലുകള്‍ ആക്സിലറേറ്ററില്‍
ആഞ്ഞുചവിട്ടുന്നു.
ഇറക്കത്തിലെ വളവില്‍
ഒരുമരം നിറയെ
ഏഴുനിറങ്ങളുള്ള പൂക്കളായി
ചിറകനക്കുന്നു.
'റെയിന്‍ബോ' എന്ന് പേരുള്ള
ബസ് ചിരിച്ചുകൊണ്ട്
കുതിച്ചു പായുന്നു.
താഴ്വരയിലെ
വീട്ടില്‍,
മഴവില്ല് മാഞ്ഞ വീട്ടില്‍,
കുഞ്ഞുങ്ങള്‍
ഉറങ്ങുന്നു.
അവരുടെ അരികില്‍
കമിഴ്ന്ന്,
ബസ് ചേര്‍ന്നു കിടക്കുന്നു.
ഗിയറിനോടു ചേര്‍ന്ന
ഹെയര്‍ ബാന്‍ഡുകളില്‍
ഒരു കൈ ചുവപ്പ് ചായം
പുരട്ടുന്നു.
കുഞ്ഞുങ്ങള്‍
ഉണരുന്നില്ല!
മഴവില്ലിനിപ്പോള്
കടും ചുവപ്പ്് !
കാട് മാഞ്ഞുപോകുന്നു.
വെയില് തട്ടി
തിളങ്ങുന്ന ചോപ്പ്
മാത്രമാവുന്നു.
'റെയിന്‍ബോ' എന്ന
ബസ് ലോകമാകുന്നു.