ആത്മഗതം
പട്ടിയെപ്പോലെഅവഗണിക്കപ്പെട്ടാലുംഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്ന്മനസ്സിൽ കരുതിയിരുന്നു.അതിന്നാണ്.. . . മാസങ്ങളായി കുളിച്ചു.വസ്ത്രങ്ങൾ തിരിച്ചുവന്നു.പുതുവസ്ത്രങ്ങൾ എന്നുതന്നെ പറയാം.കുറെക്കാലമായിഇരുട്ടിലായിരുന്നുപ്രായശ്ചിത്തമെന്നോണംതലയ്ക്കൽ നിലവിളക്ക് തന്നെഎരിഞ്ഞു.., സ്നേഹം വഴിഞ്ഞു...ദുർഗന്ധം മായ്ക്കാൻഏറെ സാമ്പ്രാണികൾ പുകഞ്ഞു...പട്ടടയിലേക്ക് തിരിക്കും മുമ്പ്പട്ടിൽ പൊതിയാനും മറന്നില്ല.എന്താല്ലേ...കുതിർന്ന...
Your Subscription Supports Independent Journalism
View Plansപട്ടിയെപ്പോലെ
അവഗണിക്കപ്പെട്ടാലും
ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്ന്
മനസ്സിൽ കരുതിയിരുന്നു.
അതിന്നാണ്.
. . . മാസങ്ങളായി കുളിച്ചു.
വസ്ത്രങ്ങൾ തിരിച്ചുവന്നു.
പുതുവസ്ത്രങ്ങൾ എന്നുതന്നെ പറയാം.
കുറെക്കാലമായി
ഇരുട്ടിലായിരുന്നു
പ്രായശ്ചിത്തമെന്നോണം
തലയ്ക്കൽ നിലവിളക്ക് തന്നെ
എരിഞ്ഞു.., സ്നേഹം വഴിഞ്ഞു...
ദുർഗന്ധം മായ്ക്കാൻ
ഏറെ സാമ്പ്രാണികൾ പുകഞ്ഞു...
പട്ടടയിലേക്ക് തിരിക്കും മുമ്പ്
പട്ടിൽ പൊതിയാനും മറന്നില്ല.
എന്താല്ലേ...
കുതിർന്ന അരിമണികൾ
പാതിയടഞ്ഞ വായ്ക്കുള്ളിലിരുന്ന്
നെടുവീർപ്പിടുന്നുണ്ട്...
വിശപ്പിനുതകാതെ പോയ
തങ്ങളുടെ പാഴ്ജന്മത്തെയോർത്ത്...