കുതിരയോട്ടവും ആനനടത്തവും
കുതിര ദേശങ്ങളിലൂടെ സഞ്ചരിച്ച്ഞങ്ങളിലേക്കെത്തിയപ്പോളെല്ലാം മിക്കവാറും ഉച്ചനേരംപോലും അസ്തമിച്ചിരുന്നു കുതിരകൾ കാണാതെ ആ പ്രദേശം മറ്റൊരു ഭാഗത്തേക്കുതിരിഞ്ഞ് ഞങ്ങളെക്കൊണ്ടുപോയി ഒളിച്ചുവെക്കും. അവിടങ്ങളിലെ തുരുത്തുകളിൽ ചലനപരമായി നടക്കുന്ന ആ പ്രതിഭാസത്തിൽപ്പെട്ട് വന്ന കുതിരകളിൽ പലതും മരിച്ചുപോകും ബാക്കിവന്നവ തിരിച്ചുപോകും. ആ നിശ്ശബ്ദതയിലേക്ക് ഞങ്ങളേയും ചുമന്ന് ആകാശത്തോളം ഉയരമുള്ള ആന ആ പ്രദേശമാകെ നിറഞ്ഞ് നിൽക്കും ചെറുതായ്...
Your Subscription Supports Independent Journalism
View Plansകുതിര ദേശങ്ങളിലൂടെ സഞ്ചരിച്ച്
ഞങ്ങളിലേക്കെത്തിയപ്പോളെല്ലാം
മിക്കവാറും ഉച്ചനേരംപോലും
അസ്തമിച്ചിരുന്നു
കുതിരകൾ കാണാതെ
ആ പ്രദേശം മറ്റൊരു ഭാഗത്തേക്കുതിരിഞ്ഞ് ഞങ്ങളെക്കൊണ്ടുപോയി ഒളിച്ചുവെക്കും.
അവിടങ്ങളിലെ തുരുത്തുകളിൽ
ചലനപരമായി നടക്കുന്ന ആ പ്രതിഭാസത്തിൽപ്പെട്ട്
വന്ന കുതിരകളിൽ പലതും മരിച്ചുപോകും
ബാക്കിവന്നവ തിരിച്ചുപോകും.
ആ നിശ്ശബ്ദതയിലേക്ക്
ഞങ്ങളേയും ചുമന്ന്
ആകാശത്തോളം ഉയരമുള്ള ആന
ആ പ്രദേശമാകെ നിറഞ്ഞ് നിൽക്കും
ചെറുതായ് കാറ്റ് വീശിത്തുടങ്ങും
അതിൽനിന്നാദ്യം കിളികൾ പറന്നുപോകും
കിളികളുടെ നഖങ്ങളിൽനിന്നും
കാട്ടരുവികൾ പുറപ്പെട്ടു തുടങ്ങും
ഏറ്റവും അവസാനം
ഞങ്ങൾ പുറത്തേക്കിറങ്ങും.
ഞങ്ങൾക്കായ്
ആകാശത്തോളം ഉയരമുള്ള ആന
കണ്ണെത്താദൂരംവരെ
വലിയൊരു കാടായ് മാറും.
ഒരിക്കൽ ഞങ്ങൾ
ആനയെക്കൊണ്ട് നിലമുഴുതിക്കൊണ്ടിരുന്ന നേരം
കുതിരകൾ പാഞ്ഞുവന്നു
ആ പ്രദേശം ഞങ്ങളെ മാത്രം
മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോയി
എന്നും നടക്കാറുള്ളതുപോലെ
ഉച്ചനേരവും അസ്തമിച്ചില്ല
ചലനപരമായ ഒരു പ്രതിഭാസവും
അന്നവിടെ നടന്നില്ല
അന്ന് ഞങ്ങൾക്കുവേണ്ടി
കുതിരകൾക്കൊപ്പം ആന നടന്നുപോയി
അവരതിനെ തല്ലി
ചങ്ങലയ്ക്കിട്ടു
പലതരത്തിൽ ഉപദ്രവിച്ചു
എല്ലാം ഞങ്ങൾക്കു വേണ്ടിയാണല്ലോ! എന്നു കരുതി ആന അതെല്ലാം സഹിച്ചു.
വലിയൊരു ഇരുൾ വന്നുപൊതിഞ്ഞു
ഞങ്ങൾ തട്ടിത്തടഞ്ഞു നടന്നു.
അന്നു മുതലാണ്
അരുവികൾക്ക് ശബ്ദമുണ്ടായത്
കിളികൾ പാടിത്തുടങ്ങിയത്.
പെട്ടെന്നൊരിക്കൽ
ഞങ്ങളെല്ലാം കരയിൽ വന്നു വീണു.
അപ്പോളേക്കും കുതിര ഒരുപാട് ദൂരം പോയിരുന്നു.
വീണ്ടും ഒരാന ഞങ്ങളെയെല്ലാം ചുമന്ന്
കുതിരക്കൊപ്പം നടക്കാൻ തുടങ്ങുന്നു.
പലപ്പോഴും നടവഴികളിൽ
തളച്ചിട്ട എന്റെ ആനയെ ഞാൻ കാണുന്നുണ്ട്.
ഇപ്പോളെനിക്ക് കുതിരയോട്ടം ഒരു ഓട്ടമേയല്ല
ഒപ്പം ആനയും നടന്നെത്തുന്നുണ്ട്.