Begin typing your search above and press return to search.
proflie-avatar
Login

മു​ട്ട​നാ​ട്

മു​ട്ട​നാ​ട്
cancel

ആ​ണ്ട് തോ​റും നേ​ർ​ച്ച​ക്കാ​യിഒ​ാരോ മു​ട്ട​നാ​ടു​ക​ളെ ഉ​പ്പാ​പ്പമു​റ്റ​ത്തെ അ​ര​ശു മ​ര​ത്തി​ൽഉ​ഴി​ഞ്ഞ് കെ​ട്ടും...മു​ശി​ട​ൻ വാ​ട​യി​ൽ തേ​ഞ്ഞു​ര​ഞ്ഞ് തു​ട​ങ്ങി​യമ​ര​ത്തി​ലേ​ക്ക്വ​ലി​ഞ്ഞ് കേ​റി നി​ന്ന്ആ​ണ​ത്തം കാ​ണി​ക്കു​ന്ന ആ​ടി​നെനോ​ക്കി ഉ​മ്മാ​മ്മ എ​പ്പോ​ഴുംനെ​ടു​വീ​ർ​പ്പി​ടും...ക​ഞ്ഞീം കാ​ടി​യും കു​ടി​ച്ച് വ​യ​റ് നി​റ​ഞ്ഞാ​ലുംഇ​ട​ക്കി​ടെ തി​രി​ഞ്ഞു നി​ന്ന്പെ​ടു​ത്ത് കു​ടി​ക്കു​ന്ന മൃ​ഗ​തൃ​ഷ്ണ​യെക​ണി​ശ​ത ക​ല​ർ​ന്ന നോ​ട്ടം​കൊ​ണ്ട്ഉ​പ്പാ​പ്പ കു​റു​ക്കി കെ​ട്ടും...അ​പ്പോ​ഴൊ​ക്കെചൂ​ട് പൊ​ടി​ഞ്ഞ നി​ശ്വാ​സ​ങ്ങ​ളെബ​ബ്ബാ​ന്ന, ഒ​റ്റ​ഭാ​ഷ​യി​ലാ​ക്കിവ​മ്പ​ത്തം...

Your Subscription Supports Independent Journalism

View Plans

ആ​ണ്ട് തോ​റും നേ​ർ​ച്ച​ക്കാ​യി

ഒ​ാരോ മു​ട്ട​നാ​ടു​ക​ളെ ഉ​പ്പാ​പ്പ

മു​റ്റ​ത്തെ അ​ര​ശു മ​ര​ത്തി​ൽ

ഉ​ഴി​ഞ്ഞ് കെ​ട്ടും...

മു​ശി​ട​ൻ വാ​ട​യി​ൽ

തേ​ഞ്ഞു​ര​ഞ്ഞ് തു​ട​ങ്ങി​യ

മ​ര​ത്തി​ലേ​ക്ക്

വ​ലി​ഞ്ഞ് കേ​റി നി​ന്ന്

ആ​ണ​ത്തം കാ​ണി​ക്കു​ന്ന ആ​ടി​നെ

നോ​ക്കി ഉ​മ്മാ​മ്മ എ​പ്പോ​ഴും

നെ​ടു​വീ​ർ​പ്പി​ടും...

ക​ഞ്ഞീം കാ​ടി​യും കു​ടി​ച്ച്

വ​യ​റ് നി​റ​ഞ്ഞാ​ലും

ഇ​ട​ക്കി​ടെ തി​രി​ഞ്ഞു നി​ന്ന്

പെ​ടു​ത്ത് കു​ടി​ക്കു​ന്ന മൃ​ഗ​തൃ​ഷ്ണ​യെ

ക​ണി​ശ​ത ക​ല​ർ​ന്ന നോ​ട്ടം​കൊ​ണ്ട്

ഉ​പ്പാ​പ്പ കു​റു​ക്കി കെ​ട്ടും...

അ​പ്പോ​ഴൊ​ക്കെ

ചൂ​ട് പൊ​ടി​ഞ്ഞ നി​ശ്വാ​സ​ങ്ങ​ളെ

ബ​ബ്ബാ​ന്ന, ഒ​റ്റ​ഭാ​ഷ​യി​ലാ​ക്കി

വ​മ്പ​ത്തം വെ​ടി​ഞ്ഞ നി​സ്സാ​ര​ത​യോ​ടെ

ആ​ട് ഇ​ടം വ​ലം കാ​വ​ൽ നി​ൽ​ക്കു​ന്ന

മ​ല​ക്കു​ക​ളോ​ട് മി​ണ്ടും...

ഇ​ഴ​പ​റി​ഞ്ഞ പോ​ക്കു​വെ​യി​ലി​ൽ

പ​ഴ​ത്തൊ​ലി​യും പൊ​തി​ഞ്ഞ്

അ​യ​ലോ​ക്ക​ക്കാ​ർ ഇ​ട​ക്കൊ​ക്കെ

കൊ​മ്പ​നാ​ടി​നെ പു​ന്നാ​രി​ക്കാ​ൻ വ​രാ​റു​ണ്ട്...

അ​റു​ക്കു​ന്ന​തി​ന് മു​മ്പേ വേ​വ്

നോ​ക്കാ​നു​ള്ള ആ​ർ​ത്തി​യാ​ൽ

തി​ള​ങ്ങു​ന്ന അ​വ​രു​ടെ ക​ണ്ണു​ക​ളെ

പാ​ട്ടി​ന് വി​ട്ട്, സ്ത്രൈ​ണ​ത​കൊ​ണ്ട്

കൊ​മ്പു​ര​സു​ന്ന ആ​ടി​ന​പ്പോ​ൾ

ത​ന്റെ പൂ​ർ​വി​ക​രു​ടെ ക്ഷ​മ​യ​റ്റ

നോ​ട്ട​ങ്ങ​ൾ കാ​ണാം...

ക​യ​റു​ര​സി മ​ച്ചി​യാ​യി

പോ​യ അ​ര​ശി​ന്റെ ചു​വ​ട്ടി​ൽ

കു​ള​മ്പി​ട്ട​ടി​ച്ച് പെ​ണ്ണാ​ടി​നെ

തി​ര​യു​ന്ന ആ​ടി​ന്റെ ചൂ​ട്

പ​കു​തി തി​മി​രം മൂ​ടി​യ

ഇ​ടം ക​ണ്ണു​കൊ​ണ്ട്

ക​ണ്ട് ര​സി​ക്കു​ന്ന ഉ​പ്പാ​പ്പ​യെ

ക​ത​കി​ന്റെ വി​ട​വി​ലൂ​ടെ

പ​ല ക​ണ്ണു​ക​ൾ ഒ​പ്പി​യെ​ടു​ക്കും...

ഒ​ടു​വി​ൽ ഒ​ന്നും അ​റി​യാ​ത്ത മ​ട്ടി​ൽ

പ്ലാ​വി​ല​ത​ണ്ടൊ​ടി​ച്ച്

തി​ന്നാ​ൻ

കൊ​ടു​ക്കു​മ്പോ​ൾ

ഊ​ശാ​ൻ താ​ടി വി​റ​പ്പി​ച്ച്

പ​കു​തി പ്രാ​ർ​ഥ​ന​യി​ൽ

ആ​ട് ഉ​പ്പാ​പ്പ​യു​ടെ മേ​ലേ​ക്ക്

ചാ​ടി​ക്ക​യ​റും...

മൂ​ക്ക് വി​ട​ർ​ത്തി കാ​റ്റ് പി​ടി​ച്ച

ചി​ന്ത​ക​ളോ​ടെ ആ​ണി​​ന്റെ​യും

പെ​ണ്ണി​​ന്റെ​യും മ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന

ആ​ട് അ​റ​വ് ല​ക്ഷ​ണ​മാ​ണ്...

അ​തോ​ടെ

റാ​ത്തീ​ബി​​ന്റെ പ​ന്ത​ലി​ൽ

ആ​ടി​നെ മ​ണ​വാ​ള​നാ​ക്കാ​ൻ തു​ട​ക്ക​മി​ട്ട്

ഉ​പ്പാ​പ്പ അ​റ​വു ക​ത്തി​ക്ക്

മൂ​ർ​ച്ച​കൂ​ട്ടും...

അ​ത​റി​ഞ്ഞ്

ആ​ടി​​ന്റെ കൂ​മ്പും ക​ര​ളും

എ​നി​ക്ക് ത​ന്നെ ത​ര​ണേ​ന്ന്

ര​ണ്ട് വീ​ട​പ്പു​റ​ത്തെ ക​ദീ​ജാ​ത്ത

നേ​ര​ത്തേ​ത​ന്നെ പ​റ​ഞ്ഞു​വെ​ക്കും...

തേ​വി​ക്ക​ള​ഞ്ഞ ഓ​ർ​മ​ക​ളി​ൽ

കി​ത​ച്ച് കൂ​നു​ന്ന ഉ​പ്പാ​പ്പ​ക്ക​പ്പോ​ൾ

അ​ത്ത​റി​​ന്റെ മ​ണ​മാ​ണ്...

അ​റു​ക്കു​ന്ന​തി​​ന്റെ

തൊ​ട്ട് ത​ലേ​ന്ന് മു​ത​ൽ

ത​ല​താ​ഴ്ത്തി നി​ൽ​ക്കു​ന്ന

ആ​ടി​നോ​ട് ഉ​പ്പാ​പ്പ

അ​ട​ക്ക​ത്തി​ലെ​ന്തോ പ​റ​യാ​റു​ണ്ട്...

സു​ബ​ർ​ക്ക​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ

എ​ന്നേം കൂ​ട്ട​ണേ​ന്ന് പ​റ​യു​ന്ന​താ​വും...

News Summary - jaseena rahim poem muttanaadu