നീ -കെ.ആർ ടോണിയുടെ കവിത
നീ വലിയൊരു വിപ്ലവകാരിയാണ് ഞാനറിഞ്ഞില്ല നിന്റെ നെഞ്ച് എപ്പോഴും വിരിഞ്ഞുനിൽക്കുന്നു ഞാനറിഞ്ഞില്ല നിന്റെ ശ്വാസത്തിൽ പകയുണ്ട് ഞാനറിഞ്ഞില്ല കാട്ടുപോത്തിന്റെ കരുത്തുണ്ട് നിന്റെ ശരീരത്തിന് ഞാനറിഞ്ഞില്ല നിന്റെ കൈയും കാലും മരക്കുറ്റിപോലിരിക്കുന്നു ഞാനറിഞ്ഞില്ല നിന്റെ ഇടുപ്പെല്ലുകള്‍ ഇരുമ്പുരൽ പോലിരിക്കുന്നു ഞാനറിഞ്ഞില്ല നിന്റെ നോക്കിൽ തീയുണ്ട് ഞാനറിഞ്ഞില്ല നിന്റെ വാക്കിൽ തിളപ്പുണ്ട് ഞാനറിഞ്ഞില്ല നിന്റെ കവിതയിൽ മുഴുവന്‍...
Your Subscription Supports Independent Journalism
View Plansനീ വലിയൊരു വിപ്ലവകാരിയാണ്
ഞാനറിഞ്ഞില്ല
നിന്റെ നെഞ്ച് എപ്പോഴും വിരിഞ്ഞുനിൽക്കുന്നു
ഞാനറിഞ്ഞില്ല
നിന്റെ ശ്വാസത്തിൽ പകയുണ്ട്
ഞാനറിഞ്ഞില്ല
കാട്ടുപോത്തിന്റെ കരുത്തുണ്ട് നിന്റെ ശരീരത്തിന്
ഞാനറിഞ്ഞില്ല
നിന്റെ കൈയും കാലും മരക്കുറ്റിപോലിരിക്കുന്നു
ഞാനറിഞ്ഞില്ല
നിന്റെ ഇടുപ്പെല്ലുകള്‍ ഇരുമ്പുരൽ പോലിരിക്കുന്നു
ഞാനറിഞ്ഞില്ല
നിന്റെ നോക്കിൽ തീയുണ്ട്
ഞാനറിഞ്ഞില്ല
നിന്റെ വാക്കിൽ തിളപ്പുണ്ട്
ഞാനറിഞ്ഞില്ല
നിന്റെ കവിതയിൽ മുഴുവന്‍ വിപ്ലവം
ഞാനറിഞ്ഞില്ല
നിന്റെ നാക്കിൽ ചോരയിറ്റുന്നു
നീ മനുഷ്യനോ ചെന്നായോ?
എനിക്കറിയില്ല!