ഡയറി ഓഫ് എ കില്ലർ
തുരുമ്പിച്ച പുറങ്ങളുള്ള ഒരു പുസ്തകം അയാൾ ആജീവനാന്ത ഡയറിയായ് ഉപയോഗിച്ചിരുന്നു വാക്കുകൾകൊണ്ട് ഒന്നുെമഴുതിയിട്ടില്ല അതിൽ കൊന്നുകഴിയുന്ന രാത്രിയിൽ പിച്ചാങ്കത്തിയിലെ ചോര ഓരോ പേജുകളിലായ് അമർത്തിത്തുടയ്ക്കുക മാത്രം ചെയ്തു വേണ്ടപ്പെട്ടവരുടെ താളുകളിൽ മാത്രം തന്റെ രക്തവും പ്രിയമുള്ളൊരൊപ്പുപോലെ പതിച്ചതായ് കാണാം ഒരു ദേശത്തിന്റെ രക്തവും മാംസവുംകൊണ്ട് അതൊരു ചരിത്രപുസ്തകം കൂടിയായി ഓരോ മരണവായനയിലും അടുത്ത...
Your Subscription Supports Independent Journalism
View Plansതുരുമ്പിച്ച പുറങ്ങളുള്ള ഒരു പുസ്തകം
അയാൾ ആജീവനാന്ത ഡയറിയായ്
ഉപയോഗിച്ചിരുന്നു
വാക്കുകൾകൊണ്ട് ഒന്നുെമഴുതിയിട്ടില്ല
അതിൽ
കൊന്നുകഴിയുന്ന രാത്രിയിൽ
പിച്ചാങ്കത്തിയിലെ ചോര
ഓരോ പേജുകളിലായ്
അമർത്തിത്തുടയ്ക്കുക
മാത്രം ചെയ്തു
വേണ്ടപ്പെട്ടവരുടെ
താളുകളിൽ മാത്രം
തന്റെ രക്തവും
പ്രിയമുള്ളൊരൊപ്പുപോലെ
പതിച്ചതായ് കാണാം
ഒരു ദേശത്തിന്റെ
രക്തവും മാംസവുംകൊണ്ട്
അതൊരു ചരിത്രപുസ്തകം
കൂടിയായി
ഓരോ മരണവായനയിലും
അടുത്ത പേജുകളിൽ
മരിച്ച മനുഷ്യർ
കിനിഞ്ഞിപ്പുറമെത്തി
വായന കഴിഞ്ഞ്
ഒരു കാരണവുമില്ലാതെ
എന്തിനിത്ര കൊണ്ടുവെന്ന്
ഓേരാരുത്തരും ചോദിക്കുന്നു
ചോദ്യത്തിന്റെ
നെഞ്ചിൻകൂടാഞ്ഞുമിടിപ്പിച്ച്
പുറകിൽ
പേനപോലെ
ഒരു പിച്ചാങ്കത്തി..!