അച്ഛൻ എവിടെ?
അച്ഛന്റെ ചരമത്തിനിരുപതാം വാർഷികം;ഈ ദിനലബ്ധിയിൽ ചരിതാർഥനാണ് ഞാൻ. ജീവിതപ്പാതിയിൽ. പിതൃശിഖരമൊടിയും; തായ്ശിഖരമൊടിയും; വൃക്ഷം തനിച്ചാകും. വിസ്മയരഹിത വിശേഷങ്ങളാണവ. പിതൃശിഖരമൊടിയുന്ന ദിവസമോർമിക്കുവാൻ കഴിയുന്നതും, സ്വന്തം പിതാക്കൾ പിതൃക്കളായ് മാറിയെ- ന്നറിയുന്നതും മഹാഭാഗ്യം. ഈ ദിവസമില്ലാതെയുഴലുവോർ- ദിശതെറ്റി വഴിയിൽ കുടുങ്ങിയോർ- വ്യാജവാക്യങ്ങൾതൻ ചക്രവ്യൂഹത്തിലകപ്പെട്ടുപോയവർ. ''എവിടെയാണച്ഛൻ'' എന്നറിയാതെയും; ''തിരികെ...
Your Subscription Supports Independent Journalism
View Plansഅച്ഛന്റെ ചരമത്തിനിരുപതാം വാർഷികം;
ഈ ദിനലബ്ധിയിൽ ചരിതാർഥനാണ് ഞാൻ.
ജീവിതപ്പാതിയിൽ. പിതൃശിഖരമൊടിയും;
തായ്ശിഖരമൊടിയും; വൃക്ഷം തനിച്ചാകും.
വിസ്മയരഹിത വിശേഷങ്ങളാണവ.
പിതൃശിഖരമൊടിയുന്ന
ദിവസമോർമിക്കുവാൻ
കഴിയുന്നതും, സ്വന്തം പിതാക്കൾ
പിതൃക്കളായ് മാറിയെ-
ന്നറിയുന്നതും മഹാഭാഗ്യം.
ഈ ദിവസമില്ലാതെയുഴലുവോർ-
ദിശതെറ്റി വഴിയിൽ കുടുങ്ങിയോർ-
വ്യാജവാക്യങ്ങൾതൻ
ചക്രവ്യൂഹത്തിലകപ്പെട്ടുപോയവർ.
''എവിടെയാണച്ഛൻ'' എന്നറിയാതെയും;
''തിരികെ വരു''മെന്ന് കപടം പറഞ്ഞും, ''മരിച്ചെങ്കി-
ലറിയാതിരിക്കുമോ?'' ''ദൂരെയെങ്ങോ
ജീവിച്ചിരിപ്പുണ്ട് തീർച്ച'' -എന്നിങ്ങനെ കളവിന്റെ
കമ്പിളി മൂടിപ്പുതച്ചുറങ്ങുന്നവർ.
പണ്ടേ ചരിത്രം വകഞ്ഞിട്ട ചതിയൻ
ചതുപ്പുകൾ താണ്ടിനടന്ന പിതാവിനെ
കാത്തിരിക്കുന്ന കിടാങ്ങൾക്കു കണ്ണിൽ
തമോരാശി മാത്രം.
തെളിവില്ല മരണമുറപ്പിക്കുവാൻ;
തെളിവില്ല ജീവിതം സ്ഥാപിക്കുവാൻ.
മൃതിയുടെ ഇഴകൾ കൊരുക്കാതെ ജീവിത-
പ്പുതുവസ്ത്രമെങ്ങനെ നെയ്യാൻ?