Begin typing your search above and press return to search.
proflie-avatar
Login

കുടിയിറങ്ങൽ

കുടിയിറങ്ങൽ
cancel

കു​​ന്ന​​ത് തീ​​രും മു​​ൻ​​പേ കോ​​ഴ്സ​​ത് തു​​ട​​ങ്ങ​​ണം എ​​ല്ലാ​​വ​​രും പ​​റ​​ക്ക​​ണം ഇ​​ത് തൂ​​വ​​ലി​​തു ചി​​റ​​കെ​​ന്ന് ബോ​​ർ​​ഡി​​ലെ​​ഴു​​തി ഗൃ​​ഹ​​പാ​​ഠം ചെ​​യ്യി​​ച്ച് സ​​ക​​ല​​രേ​​യും കൊ​​ല്ല​​രു​​ത് പ​​റ​​ക്കാ​​ൻ പ​​ഠി​​പ്പി​​ക്ക​​ണ​​മ​​ത് പ​​റ​​ന്നു​ത​​ന്നെ പ​​ഠി​​ക്ക​​ണം. ഒ​​ത്ത തൂ​​വ​​ൽ​ത​​ന്നെ നോ​​ക്കി​​വാ​​ങ്ങാ​​ൻ പ​​റ​​യ​​ണം അ​​ഡ്മി​​ഷ​​നെ​​ടു​​ക്കാ​​ൻ നേ​​ര​​മ​​വ കൈ​യി​ലി​​ല്ലേ​​യെ​​ന്നു നോ​​ക്ക​​ണം. വേ​​ഗം വേ​​ഗം നേ​​ര​​മേ​​റെ ഇ​​ല്ലി​​നി​​യൊ​​ന്നി​​നും. എ​​നി​​ക്ക് ദു​​ബാ​​യി തൂ​​വ- ലെ​​നി​​ക്കു...

Your Subscription Supports Independent Journalism

View Plans

കു​​ന്ന​​ത് തീ​​രും മു​​ൻ​​പേ

കോ​​ഴ്സ​​ത് തു​​ട​​ങ്ങ​​ണം

എ​​ല്ലാ​​വ​​രും പ​​റ​​ക്ക​​ണം

ഇ​​ത് തൂ​​വ​​ലി​​തു ചി​​റ​​കെ​​ന്ന് ബോ​​ർ​​ഡി​​ലെ​​ഴു​​തി

ഗൃ​​ഹ​​പാ​​ഠം ചെ​​യ്യി​​ച്ച്

സ​​ക​​ല​​രേ​​യും കൊ​​ല്ല​​രു​​ത്

പ​​റ​​ക്കാ​​ൻ പ​​ഠി​​പ്പി​​ക്ക​​ണ​​മ​​ത്

പ​​റ​​ന്നു​ത​​ന്നെ പ​​ഠി​​ക്ക​​ണം.

ഒ​​ത്ത തൂ​​വ​​ൽ​ത​​ന്നെ നോ​​ക്കി​​വാ​​ങ്ങാ​​ൻ പ​​റ​​യ​​ണം

അ​​ഡ്മി​​ഷ​​നെ​​ടു​​ക്കാ​​ൻ നേ​​ര​​മ​​വ കൈ​യി​ലി​​ല്ലേ​​യെ​​ന്നു നോ​​ക്ക​​ണം.

വേ​​ഗം വേ​​ഗം

നേ​​ര​​മേ​​റെ ഇ​​ല്ലി​​നി​​യൊ​​ന്നി​​നും.

എ​​നി​​ക്ക് ദു​​ബാ​​യി തൂ​​വ-

ലെ​​നി​​ക്കു കാ​​ന​​ഡ​​ത്തൂ​​വ​​ൽ

എ​​നി​​ക്കോ അ​​മേ​​രി​​ക്ക​​യെ​​നി​​ക്കു ചൈ​​ന.

ചേ​​ട്ടാ ജ​​പ്പാ​​ൻ തൂ​​വ​​ലു​​ണ്ടോ?

തീ​​ർ​​ന്നു​​പോ​​യി നാ​​ളേ​​ക്ക് വ​​രു​​ത്തി​​ക്കാം.

റ​​ഷ്യ​​ത്തൂ​​വ​​ൽ?

ഉ​​ണ്ടു പ​​ക്ഷേ നി​​റം മ​​ങ്ങി.

ഈ ​​തൂ​​വ​​ലേ​​ത് രാ​​ജ്യ​​ത്തി​​ന്റെ?

അ​​തു ഉ​​ക്രൈ​​ന്റെ,

ഇ​​പ്പോ​​ഴെ​​ടു​​ക്കേ​​ണ്ടി​​തു ശ​​രി​​യാ​​വി​​ല്ല.

കേ​​ര​​ള​​ത്തൂ​​വ​​ലു​​ണ്ടോ?

എ​​വി​​ടേ​​ക്കും പോ​​കേ​​ണ്ടാ​​ത്ത​​വ​​ർ​​ക്ക്.

കേ​​ര​​ള​​ത്തൂ​​വ​​ലോ?

കേ​​ര​​ള​​ത്തി​​ലേ​​ക്കു പ​​റ​​ക്കാ​​ന​​ല്ലേ കേ​​ര​​ള​​ത്തൂ​​വ​​ൽ വേ​​ണ്ടൂ,

അ​​വ​​യൊ​​ക്കെ അ​​രി​​യി​​റ​​ക്കി പോ​​കും ലോ​​റി​​യി​​ൽ, ആ​​ളെ​​ക്ക​​യ​​റ്റി​​പ്പോ​​കും വി​​മാ​​ന​​ങ്ങ​​ളി​​ൽ ക​​യ​​റ്റി​​വി​​ട്ടു.

ഉ​​ള്ളി​​ലെ കൊ​​ച്ചു വീ​​ടി​​ന്

ഇ​​ടി വീ​​ണു,

പ​​റ​​മ്പി​​ലെ ച​​ക്ക​​രമാ​​വി​​ൽ മ​​ഴു​​വീ​​ണു

മാ​​വി​​ൻ​​കൊ​​മ്പി​​ലെ ഊ​​ഞ്ഞാ​​ൽ​​ക്ക​​യ​​റി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച സ്വ​​പ്ന​​ത്തെ​​യാ​​രോ താ​​ഴെ​​യി​​റ​​ക്കി കി​​ട​​ത്തി.

ക​​ണ്ണു​​നി​​റ​​ഞ്ഞ്

ഒ​​രു പു​​ഴ​​യൊ​​ഴു​​കി

ക​​ട​​ക്കാ​​ര​​ൻ മ​​ല​​മു​​ഴ​​ക്കി വേ​​ഴാ​​മ്പ​​ലി​​ന്റെ​​യൊ​​രു തൂ​​വ​​ൽ വെ​​റു​​തേ കൊ​​ടു​​ത്തു, ഇ​​ത് നീ​​യെ​​ടു​​ത്താ പു​​ഴ​​യൊ​​പ്പി​​യെ​​ടു​​ക്കൂ.

മ​​റു​​കൈ​യി​​ലൊ​​രു മി​​ഠാ​​യി​പ്പൊ​​തി​​കൊ​​ടു​​ത്തു, ക്ലാ​​സി​​ൽ​നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടാ​​ൻ വ​​ഴി തി​​ര​​യും ക​​ണ്ണു​​ക​​ളി​​ൽ​​നി​​ന്നാ ചി​​ന്ത​​യെ ചി​​രി​​യാ​​ക്കി മാ​​റ്റു​​വാ​​ൻ.

തൂ​​വ​​ലി​​ല്ലാ​​ത​​ഡ്മി​​ഷ​​ൻ ത​​രി​​ല്ല കു​​ഞ്ഞേ

ഭാ​​വി​​യെ​​ന്ന ചൂ​​ര​​ലോ​​ങ്ങി

ക​​ട​​ക്കാ​​ര​​ന്റെ മൊ​​ഴി.

ഇ​​രു​വ​​ശ​​വും

നീ​​ണ്ടു​​കി​​ട​​ക്കും ഭൂ​​മി​​യെ നോ​​ക്കി​​യി​​ട്ട​​യാ​​ളു​​ടെ​​യി​​ളം ചി​​രി.

പോ​​കു​​ന്നൂ, ഇ​​വി​​ട​​മാ​​കെ വ​​ഴി​​ക​​ൾ വ​​ന്നു നി​​റ​​യാ​​ൻ

ഈ ​​നി​​ങ്ങ​​ൾ​​ക്ക് ഇ​​റ​​ങ്ങി​​പ്പോ​​കാ​​നു​​ള്ള​​വ​​യേ​​റെ​​യും.

തൂ​​വ​​ല് വാ​​ങ്ങൂ,

നാ​​ളെ അ​​ഡ്മി​​ഷ​​ന​​ല്ലേ,

പ​​റ​​ക്കാ​​ൻ പ​​ഠി​​ക്ക​​ണ്ടേ?

ന​​ന്നാ​​യി പ​​ഠി​​ക്കൂ

പ​​റ​​ന്നു​​പോ​​കൂ,

ഒ​​രു വേ​​ന​​ല​​വ​​ധി​​ക്ക് കേ​​ര​​ള​​ത്തൂ​​വ​​ൽ ചൂ​​ടി തി​​രി​​കെ വ​​രൂ...

മ​​ഴ​​യെ​​ത്തും മു​​ൻ​​പേ തി​​രി​​ച്ചു​പ​​റ​​ക്കൂ...

പോ​​കെ പോ​​കെ

ലോ​​ക​​ത്തി​​ലെ​​യെ​​ല്ലാ കി​​ളി​​ക​​ളും അ​​ഭ​​യാ​​ർ​​ഥി​ക​​ളാ​​കും

എ​​ല്ലാ തൂ​​വ​​ലു​​ക​​ളും വി​​റ്റു​​പോ​​കും

എ​​ല്ലാ കൂ​​ടു​​ക​​ളും വാ​​ട​​ക​മു​​റി​​ക​​ളാ​​കും.

പി​​ന്നേ​​തു പ​​ക്ഷി​​യി-

തെ​​ന്റെ കൂ​​ട്, എ​​ന്റെ മ​​രം,

മ​​രം നി​​ൽ​​ക്കും മ​​ണ്ണെ​​ന്നെ​​ങ്ങ​​നെ

ക​​ല​​പി​​ല കൂ​​ട്ടും, ചി​​റ​​കി​​ട്ട​​ടി​​ക്കും...

News Summary - madhyamam weekly malayalam poem