സങ്കൽപ്പം
ഉച്ചവെയിലിൽ ട്രാഫിക്കിന്റെ ചൂടിൽ പൊടുന്നനെ എനിക്കെന്റെ ദേശത്തെ ഓർമവരും. കാറിൽ പൊടിമണം നിറയുകയും, ചെമ്മരിയാടിന്റെ കൂട്ടം റോഡ് മുറിച്ചുകടക്കുകയും ചെയ്യും. വണ്ടിക്ക് പുറത്തേക്ക് തലനീട്ടി പച്ചകൊണ്ട് അടയാളം വരച്ച ആടുകൾ അടയാളമേതുമില്ലാത്ത പട്ടികൾ എന്ന് കള്ളി തിരിക്കും അമ്പത് ചുവപ്പ് മുപ്പത് പച്ച അഞ്ചു പട്ടികൾ എന്ന് എണ്ണിനിർത്തി കള്ളി...
Your Subscription Supports Independent Journalism
View Plansഉച്ചവെയിലിൽ
ട്രാഫിക്കിന്റെ ചൂടിൽ
പൊടുന്നനെ
എനിക്കെന്റെ ദേശത്തെ
ഓർമവരും.
കാറിൽ പൊടിമണം
നിറയുകയും,
ചെമ്മരിയാടിന്റെ കൂട്ടം
റോഡ് മുറിച്ചുകടക്കുകയും
ചെയ്യും.
വണ്ടിക്ക് പുറത്തേക്ക് തലനീട്ടി
പച്ചകൊണ്ട് അടയാളം വരച്ച
ആടുകൾ
അടയാളമേതുമില്ലാത്ത
പട്ടികൾ
എന്ന് കള്ളി തിരിക്കും
അമ്പത് ചുവപ്പ്
മുപ്പത് പച്ച
അഞ്ചു പട്ടികൾ
എന്ന് എണ്ണിനിർത്തി
കള്ളി തിരിക്കാനുള്ള
എന്റെ കഴിവിൽ ഞാൻ
അഭിമാനംകൊള്ളും.
പൊതുശത്രു ഉണ്ടാകുമ്പോൾ
ദേശസങ്കൽപം ശക്തമാകും.
എന്ന തിയറി െവച്ച്
ഇവക്ക് പൊതുശത്രുക്കളേതുമില്ലെന്ന
നിഗമനത്തിലെത്തും.
ഇവക്കുണ്ടാവാൻ ഇടയുള്ള
ശത്രുവിന്
ഞാനെന്റെ പേരിടും.
രണ്ടാമത്തെ വളവിൽ െവച്ച്
എൺപത് ആടുകൾ
അഞ്ചു പട്ടികളെ
കൊന്നുതിന്നും.
നാലാമത്തെ വളവിൽ
ചുവപ്പും പച്ചയും
തമ്മിൽ തമ്മിൽ
കുത്തിമറിക്കും.
അപ്പോൾ
ട്രാഫിക്കിൽ പച്ചതെളിയും.
പിന്നിലെ നീണ്ട വരിയിലെ
വണ്ടികൾ
വിശന്ന
കുഞ്ഞുങ്ങളെപ്പോലെ
നിർത്താതെ കരയും.
ആട് നഷ്ടപ്പെട്ട
ഇടയനെപ്പോലെ
ഞാൻ ദേശം
നഷ്ടപ്പെട്ടവനാവും.