ഗതി
1 തൊഴിലിടത്തിനും വീടിനുമിടയിലുള്ള ദൂരം ഒരു അട്ടയോളമേയുള്ളൂ. ചെറുവിരൽ നീളം. അപരമായൊരു സ്പർശത്തിൽ അത് നൊടിയിൽ ചുരുണ്ടു ചുഴിയാകും. എന്റെ കാൽ തൊടുമ്പോൾ വഴിയപാരമായൊരു ചുഴി.2 സ്ഥലത്തെ ഒരു പറവയുടെ കുമിളക്കണ്ണിലൂടെ നോക്കിയാൽ ചെറുചിരട്ടയിൽ അമ്പതോളം ചെവിപ്പാമ്പുകൾ പുളയുമ്പോലെ വഴികൾ കാണാം. ഒന്നിനുമേലൊന്നായ് ഒന്നിനുകുറുകെയൊന്നായ്, വഴുവഴുത്ത്.3 കളിപ്രശ്നത്തിൽ മുയലിനെ കുരുക്കാൻ തെറ്റായ വഴികൾ വരക്കുന്നതാണെന്റെ...
Your Subscription Supports Independent Journalism
View Plans
1
തൊഴിലിടത്തിനും വീടിനുമിടയിലുള്ള ദൂരം
ഒരു അട്ടയോളമേയുള്ളൂ.
ചെറുവിരൽ നീളം.
അപരമായൊരു സ്പർശത്തിൽ അത്
നൊടിയിൽ ചുരുണ്ടു ചുഴിയാകും.
എന്റെ കാൽ തൊടുമ്പോൾ
വഴിയപാരമായൊരു ചുഴി.
2
സ്ഥലത്തെ ഒരു പറവയുടെ കുമിളക്കണ്ണിലൂടെ നോക്കിയാൽ ചെറുചിരട്ടയിൽ
അമ്പതോളം ചെവിപ്പാമ്പുകൾ പുളയുമ്പോലെ വഴികൾ കാണാം.
ഒന്നിനുമേലൊന്നായ്
ഒന്നിനുകുറുകെയൊന്നായ്,
വഴുവഴുത്ത്.
3
കളിപ്രശ്നത്തിൽ മുയലിനെ കുരുക്കാൻ
തെറ്റായ വഴികൾ വരക്കുന്നതാണെന്റെ തൊഴിൽ.
ഓരോ നൂൽവഴിയിലും
തുറന്നിരിക്കുന്നു ഓരോ
മുതലവായകൾ.
4
സമയം വൈകുന്നു
നേരമിരുട്ടുന്നു
വേഗം വീടെത്തണം.
ഈ വഴിക്കുരുക്കിൽ ഞാനൊറ്റക്ക്
എന്തു ചെയ്യാൻ,
നനഞ്ഞൊരു നെടുവീർപ്പിടുകയല്ലാതെ.