തെയ്യത്തിനരികിൽ -കവിത
അച്ഛനെവിടെപ്പോയി ഇറയത്ത് മൂലയിൽ പതുങ്ങി ഞാൻ നിൽക്കുന്നു കാവിലേതോ തെയ്യം മുടിവെച്ചിരിക്കുന്നു രാത്രി അച്ഛനെവിടെ? ഞാനുമമ്മയും കനലിൽ നിൽക്കുന്നു എണ്ണവറ്റിക്കഴിഞ്ഞു പുകയുന്നു കണ്ണുകൾ ഇപ്പൊഴിങ്ങെത്തുമച്ഛൻ ഞാനാ വിരൽത്തുമ്പിലേറി ചെണ്ടമുട്ടിൻ ലഹരിയിൽ കാവിലേക്ക് പറക്കുന്നു പൊട്ടിവീഴുന്നു പെട്ടെന്ന് ടോർച്ചുവെട്ടം മുറ്റത്ത് കൺതിരുമ്മി പിടഞ്ഞുണരുമ്പോൾ ചീത്ത വാക്കുകൾ കുരൽ മുറിക്കുന്നു അച്ഛനിവിടെയില്ലെന്ന് വിക്കിവിക്കി പറയുന്ന നേരത്ത് കണ്ടുകൊള്ളാം നന്നായി ഞാനാ...
Your Subscription Supports Independent Journalism
View Plansഅച്ഛനെവിടെപ്പോയി
ഇറയത്ത്
മൂലയിൽ
പതുങ്ങി ഞാൻ നിൽക്കുന്നു
കാവിലേതോ
തെയ്യം
മുടിവെച്ചിരിക്കുന്നു രാത്രി
അച്ഛനെവിടെ?
ഞാനുമമ്മയും
കനലിൽ
നിൽക്കുന്നു
എണ്ണവറ്റിക്കഴിഞ്ഞു
പുകയുന്നു കണ്ണുകൾ
ഇപ്പൊഴിങ്ങെത്തുമച്ഛൻ
ഞാനാ
വിരൽത്തുമ്പിലേറി
ചെണ്ടമുട്ടിൻ
ലഹരിയിൽ
കാവിലേക്ക് പറക്കുന്നു
പൊട്ടിവീഴുന്നു
പെട്ടെന്ന്
ടോർച്ചുവെട്ടം മുറ്റത്ത്
കൺതിരുമ്മി
പിടഞ്ഞുണരുമ്പോൾ
ചീത്ത വാക്കുകൾ
കുരൽ മുറിക്കുന്നു
അച്ഛനിവിടെയില്ലെന്ന്
വിക്കിവിക്കി പറയുന്ന നേരത്ത്
കണ്ടുകൊള്ളാം നന്നായി
ഞാനാ തെണ്ടിയെ...
ആഞ്ഞുവീശിപ്പോകവേ
ടോർച്ചുവെട്ടം
ചിതറിത്തെറിക്കുന്നു
ചെണ്ട
കൊട്ടിത്തകർക്കുന്ന നെഞ്ചിലമ്മ
കൈവെച്ചുപോകുന്നു
അച്ഛനെത്തും വൈകാതെ...
ഞാനിരുട്ടിൽ കൺതുറന്നിരിക്കുന്നു
രാത്രിനെഞ്ചിലൂടൊരു വണ്ടി പാളം കുലുക്കി മറയുന്നു
മഞ്ഞുപൊട്ടിച്ചിറങ്ങുന്ന
തെയ്യത്തിന്നരികിലെത്തി
ഒരു കുഞ്ഞുകൂക്ക്
മഞ്ഞിൽ കുതിരുന്നു.