ഇരുളിൽ വെളിച്ചം പാകപ്പെടുന്നത്
കിടപ്പുമുറിയിൽ, ഇരുളിൽ രണ്ടു പേർ വെളിച്ചത്തെ നോക്കി കിടക്കുകയാണ്. അതൊരാണും പെണ്ണുമെന്ന് നിങ്ങൾക്ക് വിചാരിക്കാം... (അല്ലേൽ നിങ്ങൾക്കിഷ്ടമുള്ള പോലെ വിചാരിച്ചോളൂ.) വെളിച്ചം വരും മുമ്പ് അവർ പരസ്പരം കാണുന്നതും ഒരാൾ മറ്റൊരാളെ തൊടാൻ ശ്രമിക്കുന്നതും നോക്കൂ. അവർക്കിടയിൽ ആരോ വരച്ചുനിർത്തിയ സമാന്തരരേഖകൾ അവരുടെ നിഴലിനപ്പുറത്തേക്കും, അവിടെനിന്ന് വീടിനപ്പുറത്തേക്കും ചെന്ന് കായലിനോട് തൊട്ടുനിൽക്കുകയാണെന്ന് തോന്നുമപ്പോൾ. ഒരാൾ...
Your Subscription Supports Independent Journalism
View Plansകിടപ്പുമുറിയിൽ, ഇരുളിൽ
രണ്ടു പേർ വെളിച്ചത്തെ
നോക്കി കിടക്കുകയാണ്.
അതൊരാണും പെണ്ണുമെന്ന്
നിങ്ങൾക്ക് വിചാരിക്കാം...
(അല്ലേൽ നിങ്ങൾക്കിഷ്ടമുള്ള
പോലെ വിചാരിച്ചോളൂ.)
വെളിച്ചം വരും മുമ്പ്
അവർ പരസ്പരം കാണുന്നതും
ഒരാൾ മറ്റൊരാളെ തൊടാൻ
ശ്രമിക്കുന്നതും നോക്കൂ.
അവർക്കിടയിൽ
ആരോ വരച്ചുനിർത്തിയ സമാന്തരരേഖകൾ അവരുടെ നിഴലിനപ്പുറത്തേക്കും, അവിടെനിന്ന് വീടിനപ്പുറത്തേക്കും ചെന്ന് കായലിനോട് തൊട്ടുനിൽക്കുകയാണെന്ന് തോന്നുമപ്പോൾ.
ഒരാൾ മറ്റൊരാളുടെ
നിഴലിനെ തൊടാൻ തുടങ്ങുമ്പോളാണ്
വെളിച്ചം തൊടിയിൽനിന്നു കേറി
മൂടിപ്പുതച്ച് അവർക്കിടയിൽ നീണ്ടു
നിവർന്നു കിടക്കുക.
നേരം വെളുത്തല്ലോ
എന്ന് മുറുമുറുത്ത്
റോഡിൽ വാഹനങ്ങളപ്പോൾ ഓടാൻ തുടങ്ങും...
അയൽപക്കത്തെ സീമപ്പെണ്ണിന്റെ കുക്കർ
അവരുടെ നോട്ടത്തിലേക്ക് കൂകിക്കേറും..
അവളുടെ മസാലക്കറി മണം
മുറിയിലേക്കിടിച്ച് കേറും...
ഇനിയുമിങ്ങനെ കിടന്നാലെങ്ങനെ?
എണീറ്റു പൊയ്ക്കൂടെ.
ഇടയിൽ കിടന്ന് വെളിച്ചം കണ്ണിറുക്കും.
വാതിൽ താനെ തുറക്കും.
അവർ പുറത്തുകടക്കും...
ദൂരെ വലിയൊരു വട്ടത്തിൽ
ജീവിതം പരന്നുകിടക്കുന്നത്,
ഒരാൾ മറ്റൊരാളെ ചൂണ്ടുന്നത്,
കണ്ടാൽ
കാതോർത്താൽ
ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക്
അവർ പാകപ്പെടുന്നത്
എത്ര സുന്ദരമാണ്.