കെട്ട്യോൻ ചത്തവളുടെ കട്ടിൽ
ഒറ്റക്കാണ് താമസം മകളൊന്നുണ്ട് കെട്ട്യോന്‍ ചത്തിട്ട് കൊല്ലമെട്ടായി ടൗണിലാണ് വീടെങ്കിലും പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ സ്‌കൂട്ടിക്ക് പിറകിലിരിക്കാന്‍ ആണ്‍കോഴികള്‍ ലിഫ്റ്റ് ചോദിക്കും ഒരമ്മയും മകളും ഒറ്റക്ക് ദിനം തീര്‍ക്കുന്നിടത്ത് കാട്ടുപൂച്ചകള്‍ നോട്ടത്തിന്റെ കാട്ടുപൊന്തയൊരുക്കും രാത്രികളില്‍ ജനലുകളില്‍ കൊത്താന്‍ രാക്കണ്ണുകള്‍ ചുണ്ടുകൂര്‍പ്പിക്കും പേടിപെറ്റിട്ട ധൈര്യത്തില്‍ പുറത്തുപൊട്ടുന്ന പച്ചത്തെറി അവരെ മതിലു ചാടിക്കും മകള്‍ കോളേജില്‍ പോയിവരുമ്പോള്‍ സഹപാഠികള്‍ കൂട്ടുവരും ആണും പെണ്ണുമെന്ന വ്യത്യസ്ത അടയാളമിടാതെ അവര്‍...
Your Subscription Supports Independent Journalism
View Plansഒറ്റക്കാണ് താമസം
മകളൊന്നുണ്ട്
കെട്ട്യോന്‍ ചത്തിട്ട്
കൊല്ലമെട്ടായി
ടൗണിലാണ് വീടെങ്കിലും
പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍
സ്‌കൂട്ടിക്ക് പിറകിലിരിക്കാന്‍
ആണ്‍കോഴികള്‍ ലിഫ്റ്റ് ചോദിക്കും
ഒരമ്മയും മകളും
ഒറ്റക്ക് ദിനം തീര്‍ക്കുന്നിടത്ത്
കാട്ടുപൂച്ചകള്‍ നോട്ടത്തിന്റെ
കാട്ടുപൊന്തയൊരുക്കും
രാത്രികളില്‍
ജനലുകളില്‍ കൊത്താന്‍
രാക്കണ്ണുകള്‍ ചുണ്ടുകൂര്‍പ്പിക്കും
പേടിപെറ്റിട്ട ധൈര്യത്തില്‍
പുറത്തുപൊട്ടുന്ന പച്ചത്തെറി
അവരെ
മതിലു ചാടിക്കും
മകള്‍ കോളേജില്‍ പോയിവരുമ്പോള്‍
സഹപാഠികള്‍ കൂട്ടുവരും
ആണും പെണ്ണുമെന്ന
വ്യത്യസ്ത അടയാളമിടാതെ
അവര്‍ കാറ്റിനെപ്പോലെ
ഞങ്ങളുടെ മുറികളില്‍
സ്വാതന്ത്ര്യത്തിന്റെ
ചിരി പൊട്ടിക്കും
അയയില്‍ തൂക്കിയിട്ട
അടിവസ്ത്രങ്ങളില്‍
അവരുടെ കണ്ണുകള്‍
ഭൂപടങ്ങള്‍ ചികയും
ദൈവ ചിത്രങ്ങള്‍
വേരുറച്ച ഞങ്ങളുടെ
മൊബൈല്‍ ഫോണുകളില്‍
തുണ്ടുപടത്തിന്റെ
ആമ്പലുകള്‍ തിരഞ്ഞ്
അന്വേഷണത്തില്‍
'യൂറേക്കാ' പാടും
കിടക്കുന്ന കട്ടിലിനു ചുറ്റും
അവരുടെ ചിന്തകള്‍
വെറുതേ
റോന്തുചുറ്റും
ആന്റീ...
എന്തേലും കുറവുണ്ടോ
കുറവുണ്ടോയെന്ന് ?!
കെട്ടിയിടപ്പെട്ട
എന്തോ ഒന്ന്
അവര്‍ മണക്കും
ഒഴുക്ക് മുറിഞ്ഞൊരു പുഴയെ
കട്ടിലില്‍ അവര്‍
അടയാളപ്പെടുത്തും
കെട്ട്യോന്‍ ചത്തവളുടെ കട്ടില്‍
വ്യാമോഹിപ്പിക്കലുകളുടെ
ഊർജസരണികളാണ്
സ്വപ്നങ്ങള്‍ക്ക്
ഇരുമ്പു താഴിട്ടിടങ്ങളില്‍
കെട്ട്യോന്‍ ചത്തവളുടെ കട്ടില്‍
എന്ത് ചെയ്യുവാനാണ്?