കാട്ടുമീൻ
ആരോ വിളിക്കുന്നപ്പോലെആറ്റുമണൽ ചിരിക്കുന്നപ്പോലെ ആഴങ്ങളാഴങ്ങളഴകിയായീ അടുത്തടുത്തു ചേരുന്ന പൂനിലാവ്. പൂവേ കളിത്തെറ്റ്യ കാറ്റുകണ്ടോ കണ്ണിലെ കടുകരി ചോറുമുണ്ടോ ഇളവെയിലാടിയ തണലുപ്പറ്റീ ആരോയിന്നലെ വിളിച്ചപ്പോലെ.. കുടകിലെ കൂവളം കൂവാൻ വന്നു വയൽക്കിളി പുള്ളുകൾ മീശവെച്ചു വെളുത്തിരിക്കും പുളിപുള്ളി കാട്ടുമാനേ കാട്ടുമീൻ കോരുന്ന വലകൊടുത്തു. വേനൽ...
Your Subscription Supports Independent Journalism
View Plansആരോ വിളിക്കുന്നപ്പോലെ
ആറ്റുമണൽ ചിരിക്കുന്നപ്പോലെ
ആഴങ്ങളാഴങ്ങളഴകിയായീ
അടുത്തടുത്തു ചേരുന്ന പൂനിലാവ്.
പൂവേ കളിത്തെറ്റ്യ കാറ്റുകണ്ടോ
കണ്ണിലെ കടുകരി ചോറുമുണ്ടോ
ഇളവെയിലാടിയ തണലുപ്പറ്റീ
ആരോയിന്നലെ വിളിച്ചപ്പോലെ..
കുടകിലെ കൂവളം കൂവാൻ വന്നു
വയൽക്കിളി പുള്ളുകൾ മീശവെച്ചു
വെളുത്തിരിക്കും പുളിപുള്ളി കാട്ടുമാനേ
കാട്ടുമീൻ കോരുന്ന വലകൊടുത്തു.
വേനൽ വളർത്തുന്ന പൂച്ചെടിയേ
പുതുമഴക്കണ്ണാടി നോക്കിവെച്ചോ
ആലില നെറുകയിൽ ചൂളംവിളിവിളി
ആമൈനക്കാടുകൾ പൂത്തുലഞ്ഞു.
ആമ്പൽ പടർത്തിയ നാട്ടിൽ
ആരോ വിളിക്കുന്നപ്പോലെ
ആയിരം നെല്ലികൾ മധുരിക്കും മനസ്സില്‍
മായാത്ത കനവുകൾ മക്കളായി.
ഓരോ വിളക്കിന്റെ പൂത്തിരികൾ
പുലിക്കണ്ണുപ്പോലെ കാത്തിരുന്നു
മീൻക്കണ്ണിലുടയുന്ന കാട്ടരുവീ
എത്താത്ത കൊമ്പില്‍ ഭൂമി നട്ടൂ.
ചെറുചെറുതായാലും വലുവലുതായാലും
മടികെട്ടീ നിറയ്ച്ചൊരു കാട്ടുപഴമേ
പനമുടിയോലയ്ക്ക് പാട്ടെഴുതാൻ
ആരോ വന്നെന്നെ നോക്കിടുന്നേ.
ആരോ വിളിക്കുന്നപ്പോലെ
ആറ്റുമണൽ ചിരിക്കുന്നപ്പോലെ
ആഴങ്ങളാഴങ്ങളഴകിയായീ
അടുത്തടുത്തു ചേരുന്ന പൂനിലാവ്.
നേരം വെളുക്കട്ടെ കാട്ടുമീനേ
നീന്താൻ പഠിക്കുന്ന നേരമായീ
പണമൊട്ടും മരമൊട്ടും മിണ്ടുന്നില്ലാ
പാൽച്ചുരമാനിനെ കണ്ടതില്ലാ കാട്ടുമീനേ.
ഇനിയുള്ള കാട്ടിലെ നീർമഴയോ
ഇനിയുള്ള പുഴയിലെ പൂ തുമ്പിയോ
പിടിത്തരാതെ പിടിത്തരാതെ
പീലികളാട്ടുന്ന മലമയിലോ കാട്ടുമീനേ.