ചൂടുവെള്ളം
പതിവുപോലെ കമ്പിളിക്കുള്ളിൽ ഞാൻ ചുരുണ്ടുറങ്ങുന്നു. നാട്ടിൽ കിട്ടുന്ന പൊരിച്ച ഐസ്ക്രീംപോലെ ഇളം ചൂടുള്ള ബ്രൗൺ ഉടുപ്പിൽ അലിഞ്ഞലിഞ്ഞു പോവുന്ന തണുപ്പുടൽ. ''സമയമായി! എണീക്കൂ... എണീക്കൂ...'' എന്ന് അലാറം കരയുന്നു. മലകൾക്കിടയിൽ എന്നോ അപ്രത്യക്ഷനായ സൂര്യനിലല്ല ലോകത്തെ ചലനാത്മകമാക്കാനുള്ള അനേകം ബാറ്ററികളുടെ പ്രാർഥനയാണ് സമയം. ബക്കറ്റിൽ വെള്ളം നിറച്ച് ഹീറ്റർ കോയിൽ മുക്കിയിട്ടു. ജനൽ തുറന്നു പുറത്തേക്കു നോക്കി. ഇരുട്ടിന്റെ...
Your Subscription Supports Independent Journalism
View Plansപതിവുപോലെ
കമ്പിളിക്കുള്ളിൽ
ഞാൻ ചുരുണ്ടുറങ്ങുന്നു.
നാട്ടിൽ കിട്ടുന്ന
പൊരിച്ച ഐസ്ക്രീംപോലെ
ഇളം ചൂടുള്ള ബ്രൗൺ ഉടുപ്പിൽ
അലിഞ്ഞലിഞ്ഞു പോവുന്ന തണുപ്പുടൽ.
''സമയമായി!
എണീക്കൂ... എണീക്കൂ...''
എന്ന് അലാറം കരയുന്നു.
മലകൾക്കിടയിൽ എന്നോ അപ്രത്യക്ഷനായ
സൂര്യനിലല്ല
ലോകത്തെ ചലനാത്മകമാക്കാനുള്ള
അനേകം ബാറ്ററികളുടെ പ്രാർഥനയാണ്
സമയം.
ബക്കറ്റിൽ വെള്ളം നിറച്ച്
ഹീറ്റർ കോയിൽ മുക്കിയിട്ടു.
ജനൽ തുറന്നു പുറത്തേക്കു നോക്കി.
ഇരുട്ടിന്റെ ഒടുങ്ങാപ്രവാസത്തിലും മലകൾ
വിഷാദത്തിന്റെ മഞ്ഞുപുഷ്പങ്ങളെ
മാലകോർത്തണിഞ്ഞിട്ടുണ്ട്.
ബക്കറ്റിൽ
താപമേറ്റ തുള്ളികൾ
കൈകൾ വിടർത്തി
പാദങ്ങളിൽനിന്നും വിരലുകളിലേക്കുയർന്നു
ഒരു സൂഫിനൃത്തത്തിലേക്ക് ചുവടുവെക്കവേ
കോയിൽ എടുത്തു മാറ്റി
ബക്കറ്റുമായി കുളിമുറിയിലേക്ക് നടന്നു.
പച്ചവെള്ളത്തിന്റെ ഒരു കയർ
പൈപ്പിൽനിന്നിറങ്ങി വന്ന്
താപത്തെ
മുകളിലേക്ക് വലിച്ചു കേറ്റി
ഓരോ കപ്പ് വെള്ളംകൊണ്ട്
തൊലിപ്പുറത്തെ ക്യു ആർ കോഡ്
സ്കാൻ ചെയ്തു.
അതാ,
ഉടലിന്മേൽ ഉദിച്ചുയരുന്നു
ഒരു മുഴുത്ത സൂര്യൻ.
l