പങ്കം -കവിത
തോട്ട്ങ്കരയിലെ മരിച്ചിനിപ്പണയില് കൂട്ടിയിട്ട കൊണ്ടകളെ നോക്കി തൂറാനിരുന്നു. അയ്യേ! പങ്കം തന്ന. മരിച്ചിനിക്കമ്പിന്റെടേലൂടൊരു രാജ്യം ചെറഞ്ഞുങ്കൊണ്ട് പറഞ്ഞു. പൊടുന്നനെ, പണയൊരു റെയിൽപ്പാളമായി മാറി. ചൂളം, കുടുക്കം, മുഴക്കം, ചോര, അറ്റുപോയ കൈ, കാല്, തല, പൊളന്ന് തെറിച്ച വയർ. തലപ്രാന്തെളവിത്തോട്ടിലേ- ക്കെറങ്ങിച്ചവിരിച്ച്, കൈതക്കാട്ടിനെടേല ചെളീപ്പൂന്തിയ പങ്കലക്കന്റെ കന്നാസീന്ന് രണ്ടെണ്ണമടിച്ച് തിരിച്ച്...
Your Subscription Supports Independent Journalism
View Plansതോട്ട്ങ്കരയിലെ
മരിച്ചിനിപ്പണയില് കൂട്ടിയിട്ട
കൊണ്ടകളെ നോക്കി
തൂറാനിരുന്നു.
അയ്യേ! പങ്കം തന്ന.
മരിച്ചിനിക്കമ്പിന്റെടേലൂടൊരു രാജ്യം
ചെറഞ്ഞുങ്കൊണ്ട് പറഞ്ഞു.
പൊടുന്നനെ, പണയൊരു
റെയിൽപ്പാളമായി മാറി.
ചൂളം,
കുടുക്കം,
മുഴക്കം,
ചോര,
അറ്റുപോയ കൈ,
കാല്,
തല,
പൊളന്ന് തെറിച്ച വയർ.
തലപ്രാന്തെളവിത്തോട്ടിലേ-
ക്കെറങ്ങിച്ചവിരിച്ച്,
കൈതക്കാട്ടിനെടേല
ചെളീപ്പൂന്തിയ പങ്കലക്കന്റെ
കന്നാസീന്ന് രണ്ടെണ്ണമടിച്ച്
തിരിച്ച് കയറി.
പണയിലും,
പാളത്തിലും രാജ്യമുണ്ട്.
പക്ഷേ,
തൂറാനിരുന്നപ്പോ ചെറഞ്ഞ രാജ്യം,
ചാവാനൊരുങ്ങുമ്പോ ഒന്ന്
തിരിഞ്ഞു നോക്കുന്നില്ല.
കെളച്ച മണ്ണിലെ കെഴങ്ങിനെ
പെരുച്ചാഴിക്ക് വിറ്റ
പങ്കം കെട്ട
രാജ്യമേ...
രാജാവേ...