ചുവപ്പുനനവ് -സന്ധ്യ എൻ.പിയുടെ കവിത
അപ്രതീക്ഷിതം അരക്ഷണം അകാലം നന്നേ ചെറുപ്പം! മരിച്ചു. ചോര ചിന്താതെ. മരിപ്പു വീട്ടിൽ അന്വേഷിക്കാൻ പോയി. മുറ്റം നിറയെ ചുവപ്പ്. കാശിത്തുമ്പ പൂത്തു കുലച്ച് മലർന്ന്! ചോരക്കണ്ണീരു തന്നെ. ഒന്നു നോക്കി ദൃഷ്ടി മാറ്റി മാറ്റിയാലും കണ്ണിൽ അലയൊലിച്ചോപ്പ്. കാലടിച്ചെത്തം കേൾപ്പിക്കാതെ പതിയെ ഉമ്മറത്തേക്ക് നീങ്ങുമ്പോൾ, പോവുമ്പോൾ തൈച്ചെടി കൊണ്ടുപോയ്ക്കോളൂ എന്ന് ഒച്ച...
Your Subscription Supports Independent Journalism
View Plansഅപ്രതീക്ഷിതം
അരക്ഷണം
അകാലം
നന്നേ ചെറുപ്പം!
മരിച്ചു.
ചോര ചിന്താതെ.
മരിപ്പു വീട്ടിൽ
അന്വേഷിക്കാൻ പോയി.
മുറ്റം നിറയെ ചുവപ്പ്.
കാശിത്തുമ്പ
പൂത്തു കുലച്ച്
മലർന്ന്!
ചോരക്കണ്ണീരു തന്നെ.
ഒന്നു നോക്കി
ദൃഷ്ടി മാറ്റി
മാറ്റിയാലും കണ്ണിൽ
അലയൊലിച്ചോപ്പ്.
കാലടിച്ചെത്തം
കേൾപ്പിക്കാതെ
പതിയെ ഉമ്മറത്തേക്ക്
നീങ്ങുമ്പോൾ,
പോവുമ്പോൾ
തൈച്ചെടി
കൊണ്ടുപോയ്ക്കോളൂ എന്ന്
ഒച്ച താഴ്ത്തി
ചെവിക്കരികിൽ
പയ്യന്റെ ബന്ധുക്കാരൻ,
സ്നേഹിതൻ
കുറച്ചു തങ്ങിനിന്ന്
പതിയെയിറങ്ങി
ചോരച്ചെടി മറന്നതായ്
നടിച്ച്!
പടിയോളം പൂത്തു ചിതറി
ചുവപ്പ്!
കാലടിയിൽ ചുവപ്പു നനവ് !!!