അലക്ക്
വസന്തേട്ത്തിമോന്ട്ടന്റെ കുപ്പായോം വലിയോന്റെ ഷർട്ടും മൂപ്പരെ മുണ്ടും ഓരോന്നായി പെറുക്കിക്കൂട്ടി ഒരു വലിയ ബക്കറ്റെടുത്തിട്ട്, അതിലിട്ട് അമർത്തി, പൈപ്പിൻ ചോട്ടിൽക്ക് നടന്നു. വേറൊരു ബക്കറ്റ് പൈപ്പിൻ ചോട്ടിൽ വെച്ച് ഒറക്കങ്ങട്ട് തൊറന്ന്. വെള്ളം നെറഞ്ഞങ്ങനെ വന്നപ്പോ അതങ്ങട്ട് പൂട്ടി. ഒരു ഷർട്ട്ട്ത്തങ്ങട്ട് കൊടഞ്ഞ് വെള്ളത്തിലങ്ങട്ട് മുക്കി വെല്ല്യ ഒര് സോപ്പ് എടുത്തങ്ങട്ട് തേച്ച് കല്ല് മ്മല്ട്ട് നല്ലോണങ്ങട്ട് കുത്തി അങ്ങട്ടുങ്ങട്ടും തിരിച്ചിട്ട് അങ്ങട്ട്...
Your Subscription Supports Independent Journalism
View Plansവസന്തേട്ത്തി
മോന്ട്ടന്റെ കുപ്പായോം
വലിയോന്റെ ഷർട്ടും
മൂപ്പരെ മുണ്ടും
ഓരോന്നായി
പെറുക്കിക്കൂട്ടി
ഒരു വലിയ ബക്കറ്റെടുത്തിട്ട്,
അതിലിട്ട് അമർത്തി,
പൈപ്പിൻ ചോട്ടിൽക്ക് നടന്നു.
വേറൊരു ബക്കറ്റ്
പൈപ്പിൻ ചോട്ടിൽ വെച്ച്
ഒറക്കങ്ങട്ട് തൊറന്ന്.
വെള്ളം നെറഞ്ഞങ്ങനെ വന്നപ്പോ
അതങ്ങട്ട് പൂട്ടി.
ഒരു ഷർട്ട്ട്ത്തങ്ങട്ട്
കൊടഞ്ഞ്
വെള്ളത്തിലങ്ങട്ട്
മുക്കി
വെല്ല്യ ഒര് സോപ്പ് എടുത്തങ്ങട്ട്
തേച്ച്
കല്ല് മ്മല്ട്ട് നല്ലോണങ്ങട്ട്
കുത്തി
അങ്ങട്ടുങ്ങട്ടും
തിരിച്ചിട്ട് അങ്ങട്ട് തച്ച്
നല്ലോണം കുത്തിയൊല് മ്പി
ഇട്ത്ത്.
വേറൊരു ബക്കറ്റില്
വേറൊരു വെള്ളം നിറച്ച്
അതില്ക്ക് തിരിമ്പീതിട്ട്
നല്ലോണം പിന്നേം ഒല് മ്പി.
തിരുമ്പീതൊക്കെയും
വേറൊരു ബക്കറ്റിലിട്ട്
അയലിന്റെ ചോട്ടിലേക്ക്
നടന്ന്.
കുപ്പായമെടുത്ത്
മുറ്ക്കിയങ്ങട്ട്
പിഴിഞ്ഞ്
നല്ലോണങ്ങട്ട് കൊടഞ്ഞ്
വലിച്ച് കെട്ടിയ അയക്കയിൽ
വിരിച്ചങ്ങട്ട്
ഇട്ട്.
ബക്കറ്റില്ള്ളതൊക്കേം
കഴിഞ്ഞപ്പോ
വസന്തേട്ത്തി
കാലും കൈയും
തോർത്തി
അകത്തേക്ക് കേറിപ്പോന്നു.