കാർന്നുതിന്നുന്ന രാത്രിക്കുവേണ്ടി
അയൽക്കാരൻ ജോസ് ജോസഫ് ചെത്തുകാരനാണ്. സംശയിക്കണ്ടപഴയ ചെത്ത് തന്നെ. രണ്ട് പെഗ് അകത്തായാൽപ്പിന്നെ ഫിലോസഫറിന്റെ കുപ്പായമെടുത്തണിയുമയാൾ മിതഭാഷിയെങ്കിലും അപ്പോൾ മാത്രം മുളച്ചുപൊന്തും ആയിരം നാവുകൾ പനയും തെങ്ങും മാറിമാറിച്ചെത്തുമെങ്കിലും ജോസഫിനു പഥ്യം ചോപ്പ്. അതിരാവിലെ കുളിച്ച് മുടി ചീകി കറുത്ത കന്നാസുമായ് ധൃതിയിൽ പോകുന്നയാളെ രാത്രി...
Your Subscription Supports Independent Journalism
View Plansഅയൽക്കാരൻ
ജോസ് ജോസഫ്
ചെത്തുകാരനാണ്.
സംശയിക്കണ്ട
പഴയ ചെത്ത് തന്നെ.
രണ്ട് പെഗ്
അകത്തായാൽപ്പിന്നെ
ഫിലോസഫറിന്റെ
കുപ്പായമെടുത്തണിയുമയാൾ
മിതഭാഷിയെങ്കിലും
അപ്പോൾ മാത്രം
മുളച്ചുപൊന്തും
ആയിരം നാവുകൾ
പനയും തെങ്ങും
മാറിമാറിച്ചെത്തുമെങ്കിലും
ജോസഫിനു പഥ്യം ചോപ്പ്.
അതിരാവിലെ കുളിച്ച്
മുടി ചീകി
കറുത്ത കന്നാസുമായ്
ധൃതിയിൽ പോകുന്നയാളെ
രാത്രി കാർന്നുതിന്നും.
ദോഷം പറയരുതല്ലോ
നാലു കാലിൽ കണ്ടിട്ടില്ലിതേവരെ!
നാലാം ക്ലാസുകാരനെങ്കിലും
സ്നേഹഗാഥ പാടുമ്പോൾ
ആശാനൊപ്പമെന്നു പറഞ്ഞാൽ
അതിശയപ്പെടരുതേ
ചിലപ്പോൾ,
പിറവി തന്നെ
വീട്ടാക്കടമെന്നോതി
ഒരട്ടി വാക്കിനാൽ
പുതപ്പിച്ചു കളയും.
ഒരിക്കൽ
കൈകൾ രണ്ടും
മുകളിലേക്കുയർത്തി
നിൽക്കുകയായിരുന്നു
പാതയോരത്ത്.
''ഒരാളുടെ ആകാശം
അയാൾ കൈയുയർത്തുന്ന
ഉയരത്തിലാ...''
ജോസഫ് മൊഴിയും.
പൗരത്വനിയമം
ഭേദഗതി ചെയ്ത ദിനം
അധികാരം ചീമുട്ട.
ഒന്നിനുമൊരു കണക്കുമില്ല ജോസഫിന്;
കുടിച്ചതിനും കുടിപ്പിച്ചതിനും.
ചില രാത്രികളിൽ
കലുങ്കിൽ തലകുത്തിപ്പുലമ്പും:
''ഒരു കോടിക്കല്ല,
ഒരു രൂപയ്ക്ക്
കണക്കു പറയുന്നവനേ
ജീവിതത്തിൽ രക്ഷപ്പെടൂ...''
ജോസഫ്
രക്ഷപ്പെട്ടതേയില്ല.
പിറ്റേന്നും
മുടി ചീകി കന്നാസുമായിറങ്ങി.
കാർന്നു തിന്നുന്ന
രാത്രിക്കു വേണ്ടിത്തന്നെ!