Begin typing your search above and press return to search.
proflie-avatar
Login

ഞങ്ങളുടെ നാട്ടിലെ പകലുകൾ

ഞങ്ങളുടെ നാട്ടിലെ പകലുകൾ
cancel

ഞ​ങ്ങ​ടെ നാ​ട്ടി​ലൊ​ക്കെ അ​ന​ങ്ങ​ൻ​മ​ല​യു​ടെ താ​ണി​രി​ക്ക​ണ അ​റ്റ​ത്തു​ക്കൂ​ടെ ഉ​രു​ണ്ടു​രു​ണ്ടു മ​റി​ഞ്ഞാ​ണ് രാ​വി​ലെ സൂ​ര്യ​ൻ മു​റ്റ​ത്തെ​ത്തു​ന്ന​ത് വ​ട​ക്കു കി​ഴ​ക്കേ മൂ​ല​ക്കു​ള്ള തെ​ങ്ങി​ന്റെ പ​ട്ട​യ്ക്കി​ട​യി​ലൂ​ടെ എ​ത്തി​വ​ലി​ഞ്ഞ് നോ​ക്കി, രാ​വി​ലേ നേ​ര​ത്തേ ചൂ​ലു​കൊ​ണ്ട് മു​റ്റ​ത്ത് പെ​ണ്ണു​ങ്ങ​ൾ വ​ര​ച്ചി​ട്ട തി​ര​മാ​ല​ക​ൾ വ​രി​യൊ​ത്തി​ട്ടു​ണ്ടോ​ന്ന് പ​രി​ശോ​ധി​ച്ച് അ​വ​ന​ങ്ങ​നെ കേ​റി​ക്കേ​റി വ​രും. ഓ​രോ ചോ​ട് ന​ട​ക്കു​മ്പോ​ഴും ഓ​രോ വ​യ​സ്സ് കൂ​ടി​ക്കൂ​ടി പെ​ര​യു​ടെ മേ​ലെ​ത്തു​മ്പ​ഴേ​ക്ക് ഒ​ത്ത...

Your Subscription Supports Independent Journalism

View Plans

​ങ്ങ​ടെ നാ​ട്ടി​ലൊ​ക്കെ

അ​ന​ങ്ങ​ൻ​മ​ല​യു​ടെ

താ​ണി​രി​ക്ക​ണ അ​റ്റ​ത്തു​ക്കൂ​ടെ

ഉ​രു​ണ്ടു​രു​ണ്ടു മ​റി​ഞ്ഞാ​ണ്

രാ​വി​ലെ സൂ​ര്യ​ൻ മു​റ്റ​ത്തെ​ത്തു​ന്ന​ത്

വ​ട​ക്കു കി​ഴ​ക്കേ മൂ​ല​ക്കു​ള്ള

തെ​ങ്ങി​ന്റെ പ​ട്ട​യ്ക്കി​ട​യി​ലൂ​ടെ

എ​ത്തി​വ​ലി​ഞ്ഞ് നോ​ക്കി,

രാ​വി​ലേ നേ​ര​ത്തേ

ചൂ​ലു​കൊ​ണ്ട് മു​റ്റ​ത്ത്

പെ​ണ്ണു​ങ്ങ​ൾ വ​ര​ച്ചി​ട്ട തി​ര​മാ​ല​ക​ൾ

വ​രി​യൊ​ത്തി​ട്ടു​ണ്ടോ​ന്ന് പ​രി​ശോ​ധി​ച്ച്

അ​വ​ന​ങ്ങ​നെ കേ​റി​ക്കേ​റി വ​രും.

ഓ​രോ ചോ​ട് ന​ട​ക്കു​മ്പോ​ഴും

ഓ​രോ വ​യ​സ്സ് കൂ​ടി​ക്കൂ​ടി

പെ​ര​യു​ടെ മേ​ലെ​ത്തു​മ്പ​ഴേ​ക്ക്

ഒ​ത്ത ബാ​ല്യ​ക്കാ​ര​നാ​യി​ക്ക​ഴി​യും

ഓ​ടി​നി​ട​ക്കി​ട​ക്ക് ഒ​ളി​പ്പി​ച്ചു വെ​ച്ച

ചി​ല്ലോ​ട്ടി​നു​ള്ളി​ക്കൂ​ടെ, അ​ധി​കാ​ര​ത്തി​ല്

ഉ​ള്ളി​ലേ​ക്കെ​ടു​ത്തു ചാ​ടും

അ​ടു​ക്ക​ള​യി​ലു​മു​മ്മ​റ​ത്തും

അ​ച്ചും പു​ള്ളി​യും കു​ത്തി

നാ​ല് നാ​ല​ര​യാ​വോ​ളം

ഓ​ടി​ച്ചാ​ടി​ക്ക​ളി​ക്കും.

ക​ളി​ച്ച് ക​ളി​ച്ച് മ​ടു​ക്കു​മ്പോ​ൾ

ചി​ല്ലി​നു​ള്ളി​ലൂ​ടെ തി​രി​ച്ചി​റ​ങ്ങി

പു​ളി​മ​ര​ത്തി​നേം മാ​വി​നേം തൊ​ട്ട്

യാ​ത്ര പ​റ​യാ​തൊ​രു പോ​ക്കാ​ണ്

ത​​ന്റെ​യൂ​ഴ​ത്തി​ന് കാ​ത്തു നി​ക്ക​ണ

അ​നി​യ​നെ ക​ണ്ടോ​ണ്ടാ​വും

ഇ​ട​ക്കൊ​ക്കെ ആ ​മ​ട​ങ്ങി​പ്പോ​ക്ക്

ഭൂ​മി തി​രി​ഞ്ഞാ​ണ് പ​ക​ലു​ണ്ടാ​വു​ന്ന​തെ​ന്ന്

നി​ങ്ങ​ക്ക് പ​റ​യാ​നെ​ളു​പ്പ​ണ്ട്

ന​മ്മ​ള് ദി​വ​സോം കാ​ണ​ത​ല്ലേ

News Summary - madhyamam weekly malayalam poem