പട്ടി -കവിത
കാവലിടങ്ങളിലേക്ക് വന്ന യജമാനന്റെ കള്ളക്കൂട്ടുകാരെ നിത്യമണമുള്ളതിനാൽ കുരക്കാതെ ചെയ്ത തെറ്റിന് പത്ത് പട്ടിണിയും പള്ള നിറയെ പള്ളും എനിക്ക് നിരന്തരം... വട്ടത്തിലുള്ള കെണികൾ എന്റെ പരമ്പരക്ക് വേവാത്ത പുത്തരിയല്ല... ബലമായി പിടിച്ച് വളർത്താൻ കൊണ്ടുവന്ന ഒരു പട്ടിക്കുട്ടിയാണ് ഞാൻ... എനിക്ക് വളരേണ്ട ഭാവികളിലേക്ക് ഉമിനീരും ഒലിപ്പിച്ചുകൊണ്ട് ഓടണം... എനിക്ക് കിട്ടാനുള്ള ഓരോ എറികളും പങ്കിട്ടു കിട്ടാനുള്ള കല്ലു...
Your Subscription Supports Independent Journalism
View Plansകാവലിടങ്ങളിലേക്ക്
വന്ന
യജമാനന്റെ
കള്ളക്കൂട്ടുകാരെ
നിത്യമണമുള്ളതിനാൽ
കുരക്കാതെ
ചെയ്ത തെറ്റിന്
പത്ത് പട്ടിണിയും
പള്ള നിറയെ പള്ളും
എനിക്ക്
നിരന്തരം...
വട്ടത്തിലുള്ള
കെണികൾ
എന്റെ പരമ്പരക്ക്
വേവാത്ത
പുത്തരിയല്ല...
ബലമായി പിടിച്ച്
വളർത്താൻ
കൊണ്ടുവന്ന
ഒരു പട്ടിക്കുട്ടിയാണ്
ഞാൻ...
എനിക്ക് വളരേണ്ട
ഭാവികളിലേക്ക്
ഉമിനീരും ഒലിപ്പിച്ചുകൊണ്ട്
ഓടണം...
എനിക്ക് കിട്ടാനുള്ള
ഓരോ എറികളും
പങ്കിട്ടു കിട്ടാനുള്ള
കല്ലു കഷണങ്ങളും
ഉടമസ്ഥരും
എവിടെയോ കാത്തിരിക്കുന്നു...
എന്റെ
ഇണ മരിച്ചുപോയിടത്തേക്ക്
തനിച്ച് എനിക്കു
പോകണം ....
അന്ത്യവിധി
പട്ടിക്ക്
അങ്ങനെയാണല്ലോ...