Begin typing your search above and press return to search.
proflie-avatar
Login

ബാക്ക് സീറ്റിൽ പുല്ല് തിരുകി​വെച്ച ഓട്ടോ -കവിത

ബാക്ക് സീറ്റിൽ പുല്ല് തിരുകി​വെച്ച ഓട്ടോ -കവിത
cancel

വല്യ സംഭവമൊന്നുമല്ലാട്ടോആൻ സിനിമാ തിയേറ്ററിനു സമീപത്തൂടെ ബൈക്കിൽ പോരണ വഴിക്ക് പുല്ല് കുത്തിനിറച്ച ഓട്ടോ എന്നാ സൗന്ദര്യത്തോടെ നിക്കുവാന്നോ... പശു വളർത്തുകാരന്റെ ഓട്ടോ ഓടിക്കാനുള്ള ലൈസൻസിനെയാണോ അത് കാണിച്ചുതരുന്നത്. ഓട്ടോ ഡ്രൈവറായിരുന്നയാൾ ഇപ്പോൾ പശു വളർത്തുന്നുവെന്നാണോ കാണിച്ചുതരുന്നത്. അല്ലെങ്കിൽ പുല്ല് കുത്തിനിറച്ച ഓട്ടോയെന്നോ. സൂക്ഷ്മത എന്നല്ലാതെ ക്ഷമത എന്ന് ബൈക്കോടിക്കുമ്പോൾ കാണുന്ന ഈ ദൃശ്യത്തെ വിവർത്തനം ചെയ്യുന്നവനെ പോടാ... എന്ന് തിരിച്ചു വിവർത്തനം ചെയ്യുന്നതിനെ അവനില്ലാത്ത ഈ സങ്കൽപത്തെ റോഡിൽ അട്ട ഒരു യാത്രക്കാരനല്ലെന്ന് അരച്ചുചേർത്തു. ഓട്ടോ ഓടിക്കുന്നവന് പശു...

Your Subscription Supports Independent Journalism

View Plans

ല്യ സംഭവമൊന്നുമല്ലാട്ടോ

ആൻ സിനിമാ തിയേറ്ററിനു സമീപത്തൂടെ

ബൈക്കിൽ പോരണ വഴിക്ക്

പുല്ല് കുത്തിനിറച്ച ഓട്ടോ

എന്നാ സൗന്ദര്യത്തോടെ നിക്കുവാന്നോ...

പശു വളർത്തുകാരന്റെ

ഓട്ടോ ഓടിക്കാനുള്ള ലൈസൻസിനെയാണോ

അത് കാണിച്ചുതരുന്നത്.

ഓട്ടോ ഡ്രൈവറായിരുന്നയാൾ

ഇപ്പോൾ പശു വളർത്തുന്നുവെന്നാണോ

കാണിച്ചുതരുന്നത്.

അല്ലെങ്കിൽ

പുല്ല് കുത്തിനിറച്ച ഓട്ടോയെന്നോ.

സൂക്ഷ്മത എന്നല്ലാതെ ക്ഷമത എന്ന്

ബൈക്കോടിക്കുമ്പോൾ

കാണുന്ന ഈ ദൃശ്യത്തെ

വിവർത്തനം ചെയ്യുന്നവനെ പോടാ... എന്ന്

തിരിച്ചു വിവർത്തനം ചെയ്യുന്നതിനെ

അവനില്ലാത്ത ഈ സങ്കൽപത്തെ

റോഡിൽ അട്ട ഒരു യാത്രക്കാരനല്ലെന്ന്

അരച്ചുചേർത്തു.

ഓട്ടോ ഓടിക്കുന്നവന്

പശു വളർത്താനുള്ള ലൈസൻസ് കിട്ടി

എന്നേ വിചാരിക്കുന്നുള്ളൂ.

പുല്ല് എന്ന് കരുതേണ്ട കാഴ്ചയെ

വല്ലാതെ തലതിരിച്ചുകാണുന്ന മണ്ടത്തരം

ഇനി നടക്കില്ല.

എനിക്ക് ഓട്ടോ ഓടിക്കാനറിയാം.

പിന്നെ ഇത് പ്രൈവറ്റ് ഓട്ടോയാണ്.

വീട്ടിൽ വന്നു വിളിച്ചാലും

പശുത്തൊഴുത്തിൽ ചാണകം കഴുകുന്ന

ഞാൻ വരില്ല

ഇത് പ്രൈവറ്റ് ഓട്ടോയാണ്.

അന്നേരം

ഇതെല്ലാം പറയുമ്പോൾ

എന്നെ തന്നെയും

നോക്കുന്നുണ്ട് പശു.

News Summary - madhyamam weekly malayalam poem