തണുപ്പ്
മരിച്ചുപോയൊരാളെവീണ്ടും കണ്ടുമുട്ടുന്നു ഞാനും അയാളും ഒരേ വണ്ടിയുടെ വെളിച്ചത്തിന് കാത്തുനിൽക്കുന്നു. അപ്രതീക്ഷിതമായ അയാളുടെ മുഖച്ചെരിവിൽ ഞാൻ തണുത്തുറയുന്നു. ഒന്നടുത്തുചെല്ലുവാൻ, വിറച്ചുകൊണ്ടെങ്കിലും ഒരിക്കൽക്കൂടൊന്ന് അതേ മനുഷ്യന്റെ നനുത്ത തൊലിയെന്ന്, മനസ്സിലതേ മുറിപ്പാടെന്ന് തൊട്ടുറപ്പിക്കുവാൻ പതിവിനേക്കാൾ വലിയ ശ്വാസംമുട്ടലിൽ...
Your Subscription Supports Independent Journalism
View Plansമരിച്ചുപോയൊരാളെ
വീണ്ടും കണ്ടുമുട്ടുന്നു
ഞാനും അയാളും ഒരേ വണ്ടിയുടെ
വെളിച്ചത്തിന് കാത്തുനിൽക്കുന്നു.
അപ്രതീക്ഷിതമായ അയാളുടെ
മുഖച്ചെരിവിൽ
ഞാൻ തണുത്തുറയുന്നു.
ഒന്നടുത്തുചെല്ലുവാൻ,
വിറച്ചുകൊണ്ടെങ്കിലും
ഒരിക്കൽക്കൂടൊന്ന്
അതേ മനുഷ്യന്റെ നനുത്ത തൊലിയെന്ന്,
മനസ്സിലതേ മുറിപ്പാടെന്ന്
തൊട്ടുറപ്പിക്കുവാൻ
പതിവിനേക്കാൾ വലിയ
ശ്വാസംമുട്ടലിൽ ഞാനുലയുന്നു
ഞാനും അയാളും
ഒരേ വണ്ടിയിൽ
ഒരേ വേഗത്തിൽ
ഒരേ ദിശയിൽ
പരസ്പരം നോക്കുന്നു,
ഔദാര്യത്തിന്റെ
ഒരു തെളിച്ചത്തിൽ
ഞാൻ മരിച്ചുപോകുന്നു…