Begin typing your search above and press return to search.
proflie-avatar
Login

ഉത്തരോത്തര -കാലം

ഉത്തരോത്തര -കാലം
cancel

ത​ഥാ​ഗ​ത​ൻ മ​ട​ങ്ങി​യ​പ്പോ​ൾഞാ​ൻ റ​ദ്ദ് ചെ​യ്ത കാ​ല​മാ​യ്ത്തീ​ർ​ന്നു പ​ക്ഷേ, കാ​ലം​പോ​ലെ ഭ​യ​പ്പെ​ട്ട​ത് നി​ർ​വാ​ണ​മാ​യി​രു​ന്നു. ആ​ത്മാ​വു​പേ​ക്ഷി​ച്ച ദേ​ഹ​മാ​ണ​േ​ത്ര കൊ​ല്ല​ന്റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച​ത് കാ​ട്ടു​മാ​നി​റ​ച്ചി വി​ഷ​ക്കൂ​ൺ കാ​ല​വി​ഷ​ത്തി​ൽ എ​രി​യു​ന്ന ദേ​ഹം ത​ഥാ​ഗ​ത​ൻ നേ​ര​ത്തേ അ​റി​ഞ്ഞു. ഉ​ത്ത​രോ​ത്ത​ര - കാ​ലം ശ​രി​യോ​ർ​ത്ത് ആ​കു​ല​പ്പെ​ടു​ന്നി​ല്ല സ​ത്യം എ​ത്ര​യോ നി​ഷ്പ്ര​ഭ​മെ​ന്ന് യ​ശോ​ധ​ര നേ​ര​ത്തേ അ​റി​ഞ്ഞു ക​പി​ല​വ​സ്തു​വി​ൽ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ അ​വ​ൾ കാ​ണാ​ൻ പോ​യി​ല്ല ബോ​ധോ​ദ​യ​വും നി​ർ​വാ​ണ​വും അ​വ​ൾ​ക്കൊ​രു​പോ​ലെ. ത​ന്റെ...

Your Subscription Supports Independent Journalism

View Plans

ത​ഥാ​ഗ​ത​ൻ മ​ട​ങ്ങി​യ​പ്പോ​ൾ

ഞാ​ൻ റ​ദ്ദ് ചെ​യ്ത കാ​ല​മാ​യ്ത്തീ​ർ​ന്നു

പ​ക്ഷേ, കാ​ലം​പോ​ലെ ഭ​യ​പ്പെ​ട്ട​ത്

നി​ർ​വാ​ണ​മാ​യി​രു​ന്നു.

ആ​ത്മാ​വു​പേ​ക്ഷി​ച്ച ദേ​ഹ​മാ​ണ​േ​ത്ര

കൊ​ല്ല​ന്റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച​ത്

കാ​ട്ടു​മാ​നി​റ​ച്ചി

വി​ഷ​ക്കൂ​ൺ

കാ​ല​വി​ഷ​ത്തി​ൽ എ​രി​യു​ന്ന ദേ​ഹം

ത​ഥാ​ഗ​ത​ൻ നേ​ര​ത്തേ അ​റി​ഞ്ഞു.

ഉ​ത്ത​രോ​ത്ത​ര - കാ​ലം

ശ​രി​യോ​ർ​ത്ത് ആ​കു​ല​പ്പെ​ടു​ന്നി​ല്ല

സ​ത്യം എ​ത്ര​യോ നി​ഷ്പ്ര​ഭ​മെ​ന്ന്

യ​ശോ​ധ​ര നേ​ര​ത്തേ അ​റി​ഞ്ഞു

ക​പി​ല​വ​സ്തു​വി​ൽ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ

അ​വ​ൾ കാ​ണാ​ൻ പോ​യി​ല്ല

ബോ​ധോ​ദ​യ​വും നി​ർ​വാ​ണ​വും

അ​വ​ൾ​ക്കൊ​രു​പോ​ലെ.

ത​ന്റെ ആ​ഴ​ങ്ങ​ളു​ടെ അ​ർ​ഥ​മ​റി​യാ​ത്ത

ജ്ഞാ​നോ​ദ​യം അ​വ​ൾ​ക്ക് മ​ന​സ്സി​ലാ​യി​ല്ല

നി​ർ​വാ​ണ​മ​റി​ഞ്ഞി​ട്ടും അ​വ​ൾ പോ​യി​ല്ല

അ​വ​ന്റെ ആ​ത്മാ​വും ശ​രീ​ര​വും

അ​വ​ൾ​ക്കൊ​രു​പോ​ലെ

ഉ​ത്ത​രോ​ത്ത​ര - കാ​ല​ത്തും അ​തു​പോ​ലെ

ആ​ന​ന്ദ​ഭി​ക്ഷു​വി​ന്റെ ച​ര​ണ​ങ്ങ​ളി​ൽ

ച​ണ്ഡാ​ല​യു​വ​തി​യു​ടെ ശ​ര​ണാ​ഗ​തി

അ​വ​ളു​ടെ ആ​ഴ​ങ്ങ​ളും അ​ന്യാ​ധീ​നം.

ഉ​പ​ഗു​പ്ത​ന്റെ ത​പ​ശോ​ഭ​യി​ൽ

വാ​സ​വ​ദ​ത്ത​യു​ടെ അ​കം പു​റം

ഒ​രു​പോ​ലെ ജ്വ​ലി​ച്ചു

എ​ല്ലാം ക​ത്തി​ത്തീ​രു​വോ​ളം കാ​ത്തു

വി​കാ​ര​ങ്ങ​ളാ​ണ് വേ​ദ​ന​ക​ൾ

ത​ഥാ​ഗ​ത മൊ​ഴി.

പ​ക്ഷേ, തി​രോ​ധാ​നം നി​ർ​വാ​ണ​മോ

ഉ​ത്ത​രോ​ത്ത​ര - കാ​ല​വും നി​ശ്ശ​ബ്ദം.

News Summary - madhyamam weekly malayalam poem