മഴച്ചിത്രങ്ങൾ
മുറ്റത്ത് പൂക്കുംമുക്കുറ്റിപോൽ പൊട്ടിത്തെറിച്ചു വിടരും തുള്ളികൾ. കെട്ടിയൊരുക്കിയ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു പാഞ്ഞുപോകുന്നു. മണ്ണിന്നടിയിൽ കുടികെട്ടി പാർത്തോർ മാളം പൊട്ടിച്ചെത്തിയ ഒഴുക്കിൽ വീടില്ലാതെ ചിതറിയലഞ്ഞു നീന്തുന്നു. കെട്ടിനിൽക്കും തുള്ളികൾക്കൊപ്പം മുറ്റത്തു തത്തിക്കളിക്കു- മിളങ്കാലുകൾ. ഒട്ടുനേരം കഴിഞ്ഞാൽപ്പിന്നെ മുറ്റം മാറ്റേറും നിലച്ചിത്രങ്ങളായി. പിറ്റേന്ന് പുലർച്ചേ; വന്നമ്മ നിലംപറ്റി- ക്കിടന്നതിനുള്ളിൽ...
Your Subscription Supports Independent Journalism
View Plansമുറ്റത്ത് പൂക്കും
മുക്കുറ്റിപോൽ
പൊട്ടിത്തെറിച്ചു
വിടരും തുള്ളികൾ.
കെട്ടിയൊരുക്കിയ
വേലിക്കെട്ടുകൾ
പൊട്ടിച്ചെറിഞ്ഞു
പാഞ്ഞുപോകുന്നു.
മണ്ണിന്നടിയിൽ
കുടികെട്ടി പാർത്തോർ
മാളം പൊട്ടിച്ചെത്തിയ
ഒഴുക്കിൽ വീടില്ലാതെ
ചിതറിയലഞ്ഞു നീന്തുന്നു.
കെട്ടിനിൽക്കും
തുള്ളികൾക്കൊപ്പം
മുറ്റത്തു തത്തിക്കളിക്കു-
മിളങ്കാലുകൾ.
ഒട്ടുനേരം കഴിഞ്ഞാൽപ്പിന്നെ
മുറ്റം മാറ്റേറും
നിലച്ചിത്രങ്ങളായി.
പിറ്റേന്ന് പുലർച്ചേ;
വന്നമ്മ നിലംപറ്റി-
ക്കിടന്നതിനുള്ളിൽ
ഈർക്കിലിക്കളം വരച്ചു
തൂത്തെറിയുന്നേരം
ഹൃദയം പൊട്ടിപ്പൊട്ടി
മരിക്കുന്നുണ്ട്
ഒട്ടേറെത്തുള്ളികളും
ചിത്രങ്ങളും.
എങ്കിലും
മഴ തുന്നുന്നു
നൂൽപ്പന്തലുകൾ.
മിഴി നെയ്യുന്നു
സ്വപ്നപ്പന്തലുകൾ...