രാത്രി സംസാരിക്കുന്നു
രാത്രി ഉറങ്ങാൻ വരുന്നതിനുമുമ്പേ പരിചാരകന്റെ കയ്യിൽ കൊടുത്തുവിടുന്നു പകലിനെ മുട്ടിപ്പിരിക്കുവാനുള്ള ഇരുണ്ടനിറമുള്ളൊരു പുതപ്പ്. കൊമ്പനാനയെപ്പോലെ ചെവികൾ വീശിക്കൊണ്ട് കിഴക്കെ- ചക്രവാളത്തിലൂടെ അത് മുറിയിൽ ഒഴുകിയെത്തുന്നതോടെ പകൽ ഓടിയൊളിക്കുന്നു. രാത്രി വരുന്നതിനുമുമ്പേ മുറ്റമടിച്ചു വൃത്തിയാക്കി ഒരു വേലക്കാരിയെപ്പോലെ പരവതാനി വിരിക്കുന്നു നിശ്ശബ്ദത. ഉറങ്ങാൻ നേരം പനയോല മെതിക്കുന്ന ശബ്ദം ഉറങ്ങാത്തവരുടെ...
Your Subscription Supports Independent Journalism
View Plansരാത്രി ഉറങ്ങാൻ വരുന്നതിനുമുമ്പേ
പരിചാരകന്റെ കയ്യിൽ കൊടുത്തുവിടുന്നു
പകലിനെ മുട്ടിപ്പിരിക്കുവാനുള്ള
ഇരുണ്ടനിറമുള്ളൊരു പുതപ്പ്.
കൊമ്പനാനയെപ്പോലെ
ചെവികൾ വീശിക്കൊണ്ട് കിഴക്കെ-
ചക്രവാളത്തിലൂടെ അത്
മുറിയിൽ
ഒഴുകിയെത്തുന്നതോടെ
പകൽ ഓടിയൊളിക്കുന്നു.
രാത്രി വരുന്നതിനുമുമ്പേ
മുറ്റമടിച്ചു വൃത്തിയാക്കി
ഒരു വേലക്കാരിയെപ്പോലെ
പരവതാനി
വിരിക്കുന്നു
നിശ്ശബ്ദത.
ഉറങ്ങാൻ നേരം
പനയോല മെതിക്കുന്ന
ശബ്ദം
ഉറങ്ങാത്തവരുടെ ചെവിയിൽ
താളമേളമോടെ
ചെന്നിടിക്കുന്നു.
ആ
തെക്കൻ കാറ്റിന്റെ ചാട്ടവാറടിയേറ്റ-
പ്രഹരത്താൽ
പേടിച്ചുവിറച്ച ജനൽപൊളികൾ
മാറത്തടിച്ച്
നിലവിളിക്കുന്നു.
ആകാശത്തപ്പോൾ
ചിമ്മിനിവിളക്ക് കൊളുത്തിത്തുടങ്ങുന്നു
അത്
പേടിച്ചരണ്ട ഒരു രാഷ്ട്രത്തിലെ
കുഞ്ഞുങ്ങൾ
പൊട്ടിപ്പൊളിഞ്ഞ
കുടിലുകളുടെ
ഭിത്തിയിലൂടെ
ഒളിഞ്ഞുനോക്കുന്നതു പോലെ.