അയാൾ പൂക്കൾ പോലെ ചിരിക്കുന്നു
ലോകം ശ്രദ്ധിക്കുന്നു എന്ന കാരണത്താൽ ചിരി മറയ്ക്കാത്ത ഒരാളുണ്ടായിരുന്നു അതേ കാരണത്താൽ അയാൾ കണ്ണീർ മറയ്ക്കുകയും ചെയ്യും. ഫാക്ടറിജീവനക്കാരനായിരുന്നു അയാൾ. ഒന്നിനെ മറ്റൊന്നായി മാറ്റി ലോകത്തെ...
Your Subscription Supports Independent Journalism
View Plansലോകം ശ്രദ്ധിക്കുന്നു
എന്ന കാരണത്താൽ
ചിരി മറയ്ക്കാത്ത
ഒരാളുണ്ടായിരുന്നു
അതേ കാരണത്താൽ
അയാൾ
കണ്ണീർ
മറയ്ക്കുകയും ചെയ്യും.
ഫാക്ടറിജീവനക്കാരനായിരുന്നു
അയാൾ.
ഒന്നിനെ
മറ്റൊന്നായി മാറ്റി
ലോകത്തെ അമ്പരിപ്പിക്കാൻ
അയാൾക്കാവും.
രാസപരിണാമങ്ങളുടെ
പരീക്ഷണപ്രക്രിയയിൽ
ഏർപ്പെട്ട
ഒരാൾക്ക്
ഏകാന്തതയുടെ
മരുഭൂമികളിൽ
പൂക്കൾ വിരിയിക്കുന്ന
മായവിദ്യ
എത്രയെളുപ്പമാണ്!
അല്ലെങ്കിലും
ലോകത്തിനാവശ്യം
നിറങ്ങളാണ്.
എന്നാൽ
തൊഴിൽശാല
സന്ദർശിക്കാനെത്തുന്ന
ചിലരെ മാത്രം
അയാൾ
അവിടെ നിന്നുയരുന്ന
കറുത്ത പുകച്ചുരുളുകൾ
ചൂണ്ടിക്കാണിച്ചു കൊടുക്കും.
അവർക്ക്
പിന്നീടൊരിക്കലും
ഒരു പൂന്തോട്ടവും
ആശ്വാസം നൽകുകയില്ല.
എങ്കിലും
അവരാ
മനുഷ്യനെ
വെറുക്കുകയില്ല.
ലോകത്തോട്
ചിരിക്കാൻ
പഠിപ്പിച്ചത്
അയാളല്ലേ?!