Begin typing your search above and press return to search.
proflie-avatar
Login

ല് ഗു എന്ന ഗ്രഹത്തിലെ മ് ൻ എന്ന കൂട്ടുകാരിക്ക്

ല് ഗു എന്ന ഗ്രഹത്തിലെ മ് ൻ എന്ന കൂട്ടുകാരിക്ക്
cancel

എന്തായിരിക്കും നിന്റെ രൂപം?മൂശയില്‍ പലതും കുഴച്ചു, ഒന്നും നീയായില്ല. എന്റെ ഇഷ്ടങ്ങളാണ് കുഴച്ചുകൂട്ടിയത്. അല്ലെങ്കില്‍ നിനക്ക് ഞാനെങ്ങനെ കൈകള്‍ ഉണ്ടാക്കിവെച്ചു. നിന്റെ രൂപം എന്തായാലും ഇനി രൂപമില്ലെങ്കിലും എന്റെ സ്‌നേഹത്തിന് കുറവുണ്ടാകില്ല. അല്ലെങ്കില്‍ എന്ത് കുറവ്, എന്ത് കൂടുതല്‍. അളവുകള്‍ മനുഷ്യരുടെ സൃഷ്ടികളല്ലേ. വലിയ ഗ്ലാസ് ജാറില്‍ ഇന്ന് ഞാനെന്നെ കോരിയൊഴിച്ചു. നിനക്കില്ലാത്ത രൂപം എനിക്കെന്തിന്? ഒരു തവി വെളിച്ചമായി മാറണമെന്നായിരുന്നു ആഗ്രഹം. പക്ഷേ തെക്കിയൊഴിക്കുമ്പോള്‍ ഓരോ അവയവവും പൂക്കളായി മാറി കാലുകള്‍ പാലപ്പൂവുകള്‍. ഹൃദയം ചെമ്പരത്തിപ്പൂ ചെവികള്‍...

Your Subscription Supports Independent Journalism

View Plans

ന്തായിരിക്കും നിന്റെ രൂപം?

മൂശയില്‍ പലതും കുഴച്ചു,

ഒന്നും നീയായില്ല.

എന്റെ ഇഷ്ടങ്ങളാണ് കുഴച്ചുകൂട്ടിയത്.

അല്ലെങ്കില്‍ നിനക്ക് ഞാനെങ്ങനെ കൈകള്‍ ഉണ്ടാക്കിവെച്ചു.

നിന്റെ രൂപം എന്തായാലും ഇനി രൂപമില്ലെങ്കിലും

എന്റെ സ്‌നേഹത്തിന് കുറവുണ്ടാകില്ല.

അല്ലെങ്കില്‍ എന്ത് കുറവ്, എന്ത് കൂടുതല്‍.

അളവുകള്‍ മനുഷ്യരുടെ സൃഷ്ടികളല്ലേ.

വലിയ ഗ്ലാസ് ജാറില്‍ ഇന്ന് ഞാനെന്നെ കോരിയൊഴിച്ചു.

നിനക്കില്ലാത്ത രൂപം എനിക്കെന്തിന്?

ഒരു തവി വെളിച്ചമായി മാറണമെന്നായിരുന്നു ആഗ്രഹം.

പക്ഷേ തെക്കിയൊഴിക്കുമ്പോള്‍ ഓരോ അവയവവും പൂക്കളായി മാറി

കാലുകള്‍ പാലപ്പൂവുകള്‍.

ഹൃദയം ചെമ്പരത്തിപ്പൂ

ചെവികള്‍ കോളാമ്പിപ്പൂ

വിരലുകള്‍ പിച്ചകം

പലപല പൂവുകളുടെ ദലസമൃദ്ധിയില്‍ ജാര്‍ നിറഞ്ഞിരിക്കുന്നു.

ഇപ്പോള്‍ കടലിലെ ഓളങ്ങളിലേക്ക് ആ ജാര്‍ ആരോ ഒഴുക്കിവിട്ടു.

പല പൂവുകളുടെ കണ്ണുകളിലൂടെ

ഞാന്‍ നിന്നെ നോക്കുന്നു.

News Summary - madhyamam weekly malayalam poem