Begin typing your search above and press return to search.
proflie-avatar
Login

റൂഹാൻകിളി

റൂഹാൻകിളി
cancel

ദൂ​രെ​യേ​തോ മ​ല​മേ​ലെ നി​ന്നും,റൂ​ഹാ​ൻ കി​ളി​യു​ടെ കൂ​വ​ൽ പൊ​ങ്ങി. പേ​ടി​ച്ചു റൂ​ഹ്,(2) ഉ​ട​ൽ​പ്പു​ത​പ്പി​ൻ കീ​ഴി​ൽ​പ്പ​തു​ക്കെ നു​ഴ​ഞ്ഞു കേ​റി. തൊ​ട്ടു​പി​ന്നാ​ലെ നി​ലം കു​ലു​ക്കി, തെ​ക്കേ​യ​തി​രി​ലാ​യ് തേ​ങ്ങ വീ​ണു. ത​ട്ടി​ത്തെ​റി​ച്ച; ത​ല​ക്കു​ക​ല്ലി​ൽ, എ​ത്തീ​യു​രു​ണ്ടു കി​ണ​റ്റു​വ​ക്കി​ൽ... ഒ​ച്ച​യി​ല്ലാ​ത​ൽ​പ്പ​മാ​ത്ര; പി​ന്നെ ഉ​ച്ച​ത്തി​ൽ വീ​ണ്ടും വി​ളി​ച്ചു പ​ക്ഷി, തൊ​ട്ടൂ മ​ല​ക്കെ​(3)ന്ന പോ​ലി​രു​ട്ടി​ൻ മ​ക്ക​ന​(4)യി​ട്ട മ​രം കു​ലു​ങ്ങി. നി​ർ​ത്താ​തെ മോ​ങ്ങു​ന്ന നാ​യ​യാ​യി, ഒ​ച്ച​യു​ണ്ടാ​ക്കു​ന്ന പ​ങ്ക​യാ​യി, ഒ​റ്റ​ക്കു​തി​പ്പി​ൽ ഒ​ടി​മ​റി​ഞ്ഞു ദു​സ്സ​ഹ​മാം ഭ​യം...

Your Subscription Supports Independent Journalism

View Plans

ദൂ​രെ​യേ​തോ മ​ല​മേ​ലെ നി​ന്നും,

റൂ​ഹാ​ൻ കി​ളി​യു​ടെ കൂ​വ​ൽ പൊ​ങ്ങി.

പേ​ടി​ച്ചു റൂ​ഹ്,(2) ഉ​ട​ൽ​പ്പു​ത​പ്പി​ൻ

കീ​ഴി​ൽ​പ്പ​തു​ക്കെ നു​ഴ​ഞ്ഞു കേ​റി.

തൊ​ട്ടു​പി​ന്നാ​ലെ നി​ലം കു​ലു​ക്കി,

തെ​ക്കേ​യ​തി​രി​ലാ​യ് തേ​ങ്ങ വീ​ണു.

ത​ട്ടി​ത്തെ​റി​ച്ച; ത​ല​ക്കു​ക​ല്ലി​ൽ,

എ​ത്തീ​യു​രു​ണ്ടു കി​ണ​റ്റു​വ​ക്കി​ൽ...

ഒ​ച്ച​യി​ല്ലാ​ത​ൽ​പ്പ​മാ​ത്ര; പി​ന്നെ

ഉ​ച്ച​ത്തി​ൽ വീ​ണ്ടും വി​ളി​ച്ചു പ​ക്ഷി,

തൊ​ട്ടൂ മ​ല​ക്കെ​(3)ന്ന പോ​ലി​രു​ട്ടി​ൻ

മ​ക്ക​ന​(4)യി​ട്ട മ​രം കു​ലു​ങ്ങി.

നി​ർ​ത്താ​തെ മോ​ങ്ങു​ന്ന നാ​യ​യാ​യി,

ഒ​ച്ച​യു​ണ്ടാ​ക്കു​ന്ന പ​ങ്ക​യാ​യി,

ഒ​റ്റ​ക്കു​തി​പ്പി​ൽ ഒ​ടി​മ​റി​ഞ്ഞു

ദു​സ്സ​ഹ​മാം ഭ​യം മാ​റി മാ​റി.

ഉ​ള്ളി​ൽ​പ്പ​ട​ർ​ന്നു തീ​മൊ​ട്ടി​ള​ക്കി

പ​ള്ളി​പ്പ​റ​മ്പി​ലെ​ക്കാ​ട്ടു​തെ​ച്ചി,

തു​ള്ളു​ന്ന​താ ചോ​ര​നാ​വു നീ​ട്ടീ

തി​ണ്ണ​യ്ക്ക​രി​കി​ലെ ചെ​മ്പ​ര​ത്തി...

മെ​ല്ലെ മീ​സാ​ൻ​ക​ല്ലു(5) തൊ​ട്ടു​രു​മ്മും

കു​ഞ്ഞു​മൈ​ലാ​ഞ്ചി​ച്ചെ​ടി​യ​ന​ങ്ങി,

ക​ല്ലി​ച്ചു ചോ​ര​യ​തി​ൻ ഞ​ര​മ്പി​ൽ

മ​യ്യി​ത്തു പോ​ൽ മ​ര​വി​ച്ചു പോ​യി.

ദു​സ്സൂ​ച​ന​പ്പ​ക്ഷി രൂ​ക്ഷ​നാ​ദം

നി​ർ​ത്താ​തെ ചു​റ്റും വ​ല​ത്തു​വെ​ക്കെ,

വ​റ്റി​വ​ര​ണ്ട നാ​വാ​ർ​ത്ത​നാ​ദം

ശ​ബ്ദ​പ്പെ​ടു​ത്താ​ന​ശ​ക്ത​മാ​യി.

ഇ​ത്തി​രി​ക്കാ​ത്തി​രി​ക്കാ​നൊ​ടു​ക്കം

ഞെ​ട്ടു​മു​ട​ലി​നോ​ടാ​യ് മൊ​ഴി​ഞ്ഞൂ,

ഒ​റ്റ​യ്ക്കി​റ​ങ്ങി ന​ട​ന്നു റൂ​ഹ്

പ​ക്ഷി​യെ​പ്പാ​യി​ക്കു​വാ​നി​രു​ട്ടി​ൽ...

ഇ​പ്പോ​ഴ​വ​ർ ത​മ്മി​ൽ നേ​ർ​ക്കു​നേ​രെ

നി​ൽ​ക്ക​യാ​മോ ഭൂ​മി ത​ൻ വി​ളു​മ്പി​ൽ?

കു​ത്തി​ച്ചു​ടാ​ൻ പ​ക്ഷി​യൊ​ച്ച​യി​ല്ലാ

ഒ​റ്റ​യ്ക്കു പോ​യൊ​രാ​ൾ വ​ന്നു​മി​ല്ലാ!

News Summary - madhyamam weekly malayalam poem